പെട്ടന്ന് എഴുതി തീർത്ത കഥ - 1
സുശീലനെ രാവിലെ ജി. എം, ബോണസു വന്ന നോട്ടീസു കൊടുക്കാനായി വിളിപ്പിച്ചിരുന്നു. ഇടയ്കു ജി എം. പറഞ്ഞു, കുറെ നാളായി, ഹെഡ് ഓഫീസു പറയുന്നു, അടുത്ത ജോലികയറ്റത്തിനുള്ള ആളുകളുടെ പേരുകൾ അയയ്കാനും അവരെ കുറിച്ചുള്ള ഒരു ലഘു വാക്യത്തിനും. നീ ഇപ്പോ ഇവിടെ നിക്കുന്ന നിലയ്കു ഞാൻ ആ പണി തീർക്കാം. ജി. എം എഴുതി.
"Mr. Susheelan is an asset to the department and can surely shoulder higher responsibilities. Strongly recommend for the next grade and may initiate action for extension of his present contract for another 3 years.
സുശീലൻ സുസ്മേര വദനനായി തിരിച്ചു വന്നു സീറ്റിലിരുന്നു. ബോണസും, ജോലികയറ്റവും ഒക്കെ ഒരുമിച്ചു. ഭാഗ്യത്തിന്റെ ദിനങ്ങളാവും ഇനി. വടക്കേതിലെ മൂന്ന് സെന്റ് കൂടി ചേർത്തുവാങ്ങാൻ നാട്ടിലോട്ടു വിളിച്ചു പറയണം.
അൽപസയത്തിനു ശേഷം, ജിം എം പിന്നെയും എഴുതി.
Refer my earlier email. Susheelan was standing next to me while I was writing that. Please treat it as cancelled. Can manage with him for another two months, till HO finds a suitable candidate with our reduced budget structure, preferably a person with driving licence and can undertake driver duties.
മൂന്നു മാസത്തിനു ശേഷം.
ഒരിക്കൽ കൂടി സുശീലൻ ജി. എമിന്റെ മുറിയിൽ പോയി, അവസാനം പിരിയുന്ന ദിനം. സുശീലൻ മുറിയിൽ കയറി, പുറകോട്ടു തിരിഞ്ഞു, അല്പൻ കുനിഞ്ഞു നിന്നു. ഒന്നും പിടിക്കിട്ടാതെ തരിച്ചു നിൽക്കുന്ന ജിം എം നോട്, സുശീലൻ പതുക്കെ പറഞ്ഞു, "മുതികിലെ ഈ കത്തി ഊരി മാറ്റൂ സർ, അങ്ങേയ്ക്കു ഇതു ഇനിയും അടുത്തു വരുന്ന ആളിനു വേണ്ടി ഉപയോഗിയ്ക്കാം."
6 Comments:
അതുല്യേച്ചീ,
വായിച്ചു...
വിഷമം തോന്നുന്നു...
:(
ഓരോ ഗൾഫുകാരനും ചിലപ്പഴെങ്കിലും അനുഭവിക്കേണ്ടി വന്നേക്കാവുന്ന ഒരു സിറ്റുവേഷൻ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു!
പെട്ടന്നു പറഞ്ഞു തീർക്കാൻ പറ്റാത്ത ഒരു കഥ അല്ലേ സുശീലന്റേതു.
ജീവിത ഭാരം പേറി കണ്ടവന്റെ ആട്ടും തുപ്പും കൊണ്ടു അലയുന്ന മലയാളിയുടെ പ്രവാസ ജീവിതം തെളിയുന്നു നിങ്ങളുടെ നർമത്തിൽ.
ഏങ്കിലും ചോദിക്കട്ടെ - ജീവിത ദുഖങ്ങളെ, ഒരു മനുഷ്യയന്റെ വ്യധയേ, വെറുമൊരു തമാശ ആയി കാണൻ നിങ്ങൾക്കെങ്ങിനേ കഴിയുന്നു? ഏന്റെ പ്രതിഷേധം - കാരണം ഞാനും ഒരു പാവം പാവം സുശീലനാവുമോ നാളെ എന്ന ചിന്ത എന്നെ ചുറ്റി വരിയുന്നു.
എന്നാലും കുറച്ചു വരിയിൽ ഒരുപാടു പറയുന്നതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു, പറയാതെ വയ്യ.
GANDHARVAN malayaaLiyaayO?
ഇത് ഗൾഫുകാരന്റെ മാത്രം ജീവിതമല്ല കലേഷ്. ലോകം മുഴുവൻ ഇങനെ തന്നെയാണ്.
നാട്ടിലും ഇങ്ങനെ തന്നെയാണ്. ഗൾഫിൽ ഇങനെയാണെങ്കിൽ നാട്ടിൽ ഇതിനെക്കാളും മോശമാവാനല്ലേ വഴി?
പ്രവാസികള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാകുന്ന കഥ!
നന്നായിട്ടുണ്ട്.
ഇതു ഒരു സുശീലന്റെ മാത്രം കഥയല്ല.. ഇന്നത്തെ 'കോര്‍പ്പറേറ്റ്' എന്ന കോപ്രായത്തിന്റെ ദൈനന്ദിന ജീവിത കഥയിലെ ഒരേട് മാത്രമാണെന്നുള്ളതു വെറും സത്യം മാത്രം.
'ഉദര നിമിത്തം ബഹുകൃത വേഷം' അല്ലെ?
Post a Comment
<< Home