പെട്ടന്ന് എഴുതി തീർത്ത കഥ - 5
അവൾ അഴുക്കു പുരണ്ട കർട്ടൻ അൽപം മാറ്റി പുറത്തേക്ക് നോക്കി, സന്ധ്യ മയങ്ങി, 7 മണിയായിക്കാണും. അവൾ മനസ്സിൽ കരുതി.
അവൻ നൂറു രുപാ നോട്ട് അവളുടെ കൈകളിൽ തിരുകുമ്പോൾ, അൽപം സ്വരം ഉയർത്തി തന്നെ പറഞ്ഞു, "ആ കള്ള കഴുവേറീട മോൻ കരുണൻ പറ്റിച്ചതാ, സഞ്ചീലിരിക്കുന്ന ഒടിഞ്ഞു വാടിയ ചീര പോലത്തെ, ഈ നിന്നെ എപ്പിച്ചേച് അവൻ മുങ്ങി. ഈ നൂറു രുപാ ഒരുപാട് അധികമാ". അവൻ ഒരുപാടു അമർഷം പൂണ്ടു. പിന്നെ, ഷൂവിന്റെ വള്ളികെട്ടി, മുടിയോതുക്കി, വട്ടചീപ്പുപോക്കറ്റിലിട്ട്, പുറത്തെക്കിറങ്ങാൻ വാതിൽക്കൽ എത്തി.
അവൾക്ക് തലയ്ക്കു ഒരുപാടു ഘനം തോന്നി. എണീറ്റ്, ചെളിപൂണ്ട റബ്ബർ ചെരുപ്പ് കാലിൽ തിരുകി. ഒരു പക്ഷെ വീഴുമോ എന്നു വരെ അവൾക്കു തോന്നി. പതുക്കെ അവന്റെയടുക്കൽ എത്തി, നൂറു രുപാ തിരിച്ചേൽപ്പിക്കുന്നതിനിടയിൽ അവൾ പറഞ്ഞു, "നാളെ സാറു രാവിലെ നേരത്തെ വാ, കരുണൻ ദുഷ്ടനാ സാറെ, പത്തെന്നാ വെപ്പ്, 5 മണിക്കു തീർന്നതാ, പനിയാണെന്നു പറഞ്ഞിട്ടു പോലും ഇറങ്ങാൻ ഒത്തില്ല. പിന്നേം വന്നു രണ്ട് ഏമാന്മാരു. പിന്നെ ദാ ഇപ്പോ സാറും". അവൾ മുറി പൂട്ടി, താക്കോലുമായി അവനൊപ്പം ഇറങ്ങാനൊരുങ്ങി. പക്ഷെ, ഇടയിൽ അവൻ പതിയെ പറഞ്ഞു, "എന്റെ ഒട്ടോ പോയിട്ട് നീ പുറത്തിറങ്ങിയാ മതി".
കമ്പികൊളുത്തിലെ മീൻ പോലെ അവൾ, കൊളുത്തികിടക്കുമ്പോ നെരിപ്പോടിൽ തീവ്രമായ ചങ്കു പൊളിയുന്ന വേദന. കൊളുത്തൂരിയാ പിടഞ്ഞുള്ള മരണം.
6 Comments:
ഈ കഥകളൊക്കെ പെട്ടെന്നെഴുതിതീർത്തതുതന്നെയാണോ അതുല്യേ.. വളരെ വലിയ അർത്ഥങ്ങളാണല്ലോ ഈ ചെറിയ വലിയ കഥകൾക്കെല്ലാം? ഇതാണെങ്കിൽ നൊമ്പരപ്പെടുത്തുന്ന ഒരു കഥ.
അവസാന രണ്ടു വരികളിൽ അവളുടെ വേദന കാച്ചിക്കുറുക്കിയതു പോലെ.crystallised pain- is what I mean. You say so much with so little words!
ഒറ്റ സ്നാപ്പില്‍ ഒതുക്കിയ ഒരു ജീവിതം
അവസാനത്തെ പാരഗ്രഫ് ഒരു നോവൽ തന്നെ ആണല്ലോ.
zzzzz2018.5.24
golden state warriors jerseys
nike air max 95 ultra
oakland raiders jerseys
nhl jerseys wholesale
moncler outlet
nike soldes
oakley sunglasses
nike factory outlet
mbt shoes outlet
nike huarache
100% real jordans for cheap
offwhite
fitflops sale clearance
balenciaga
air max 2019
michael kors handbags
michael kors bags
balenciaga
nike air max
gucci belts
Post a Comment
<< Home