പെട്ടന്ന് എഴുതി തീർത്ത കഥ - 9
അപ്പു അമ്മയേ ഒരുപാടു കളിയാക്കി. ഈ അമ്മയ്കു ഒന്നുമറിയില്ലാ, എല്ലാ അമ്മമാരും, പാരന്റ് ക്വിസിനു വന്നിട്ട് മിക്കവാറും എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞു. ഇനി അതുകൊണ്ട്, അപ്പുനേ ക്വിസീന്ന് മാറ്റി. അതുല്യയ്കു അറിയാത്തത് ഇനി അപ്പൂനു എങ്ങനെ പറഞ്ഞു കൊടുക്കാനാ? എലിസബത്ത് മിസ് അരിശം പൂണ്ടു. 4 ബുക്കു രെഫരൻസിനു തന്നയച്ചിട്ട് അമേരിക്കൻ പ്രസിണ്ടഡിന്റെ പേരെങ്കിലും പറയണ്ടേ? അല്ലെങ്കിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രീടെ എങ്കിലും? ദേ, ഇതു പോലെ, എല്ലാത്തിനും അപ്പുന്റെ അമ്മ പറഞ്ഞു "അറിയില്ലാ, പാസ്...
1956 ൽ അമേരിക്കയിൽ നടന്ന ഒരു പ്രസിദ്ധ സംഭവം" അറിയില്ലാ പാസ്....
ടോണി ബ്ലയറിന്റെ അമ്മേടെ പേർ?
"അറിയില്ലാ, പാസ്...
ടൈറ്റാനിക്ക് മുങ്ങിയതെന്ന്?
"അറിയില്ലാ, പാസ്...
1975 ൽ ആരായിരുന്നു അമേരിക്കൻ പ്രസിണ്ടെന്റ്?
"അറിയില്ലാ, പാസ്...
ഇറാക്ക് പിടിച്ചപ്പോൾ ആരായിരുന്നു മുഖ്യൻ?
"അറിയില്ലാ, പാസ്...
പ്ലേയിൻ കണ്ടുപിടിച്ചതാർ?
"അറിയില്ലാ, പാസ്...
ഭൂമിയുടെ ആകൃതി?
"അറിയില്ലാ, പാസ്...
മനുഷ്യൻ ആദ്യം എത്തിപ്പെട്ട ഗ്രഹം?
"അറിയില്ലാ, പാസ്...
1965ൽ നൊർവീജിയൻ കപ്പലപകടത്തിൽ കൊല്ലപെട്ട മന്ത്രി?
"അറിയില്ലാ, പാസ്...
നോക്യയുടെ പുതിയ മോഡൽ മൊബിലിന്റെ നമ്പർ?
"അറിയില്ലാ, പാസ്...
അതുല്യ മകൻ അപ്പു നോട്ട് ക്വാളിഫെഡ്,
സോറി അതുല്യ, വി എക്സ്-പെറ്റട് മച് ബെറ്റർ പർഫോമൻസ് ഫ്രം യു, യു ഡിസപ്പോയിന്റട് അസ്.... എലിസബത്ത് ടീച്ചർ പറഞ്ഞു നിർത്തി.
പക്ഷെ അതുല്യ ഒരു ബുക്കിന്റെയും സഹായമില്ലാതെ ഓർക്കുന്ന ചില കാര്യമുണ്ട്, ഒരു ഗുഗിൾ സെർചുമിഷീനിലും അന്വേക്ഷിച്ചാലും കിട്ടാത്തവ, 35 കൊല്ലത്തോളം പഴക്കമുണ്ടായിട്ടും, ഇന്നലെ പോലെ അവൾ മനസ്സിൽ സുക്ഷിക്കുന്നവ, ഒരുപാടു സ്ണേഹത്തോടെ :-
1970ൽ എറണാകുളം എസ്. ആർ വി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിപ്പിച്ച ക്ലാസ് ടീച്ചർ ?
ശ്രീമതി നന്ദിനി ടീച്ചർ. അന്നു, ഇന്നു കാണുന്ന ഗ്രാന്റ് ഹോട്ടൽ ഇല്ല.
1970ൽ ഹോർലിക്സു കുപ്പിയുടെ അടപ്പിന്റെ നിറം?
കടും നീല തകരപാട്ടയിൽ തിർത്തതു. അതിലായിരുന്നു, ക്ലാസിലെ ഏക് ഇരട്ട കുട്ടികൾ, (ഗീത, ഗോപി), അവരുടെ അമ്മ, അവർക്കു ഉച്കയ്കു ജീരക വെള്ളം കൊണ്ടു വരാറു.
1973 ൽ, മൂന്നാം ക്ലാസ്സിലെ കണക്കു പഠിപ്പിച ടീച്ചർ ?
ശ്രീമതി ശാരദാംബാൾ. ചൂരലടി ഒരുപാടു കൊണ്ടു, എന്നാലും, എന്നും, "ഹരണം" അന്യം.
5 ക്ലാസിൽ, ഗേൾസ് ഹെസ്കുലെയ്കു മാറി താമസം :
അന്നമ്മ ടീച്ചർ,
ആദ്യമായി അവർ മലയാളത്തിൽ,എഴുതിച്ച കോമ്പോസിഷൻ ?
"സ്നേഹമാണഖിലസാരമൂഴിയിൽ"
ബിജു മേനോന്റെ ചേച്ചി ഉമാ ദേവി എന്റെ ക്ലാസ്സിലായിരുന്നു.
ബിജു ചോറൂണ്ണാൻ, എന്നും വരുമായിരുന്നു. അവൻ അന്നു ഒന്നിൽ.
1979ൽ ക്ലാസ് ടീച്ചർ ?
9ൽ, ശ്രീമതി മാലതി മേനോൻ. തല ചൊറിഞ്ഞാ ചീത്ത പറയും, ആ കെകളിൽ എണ്ണയുണ്ടാവും, ബുക്കിന്റെ പേജു തിരിക്കുമ്പോൾ അതിലാവുമ്ന്ന് പറയുമായിരുന്നു. തലയിലേ ഈരു വലിക്കുന്ന കുട്ടികളേ, ക്ലാസിനു പുറത്തു നിർത്തുമായിരുന്നു. മോഡേർൺ ബ്രെഡിന്റെ ചുവന്ന നീല കള്ളിയുള്ള കവറുകൊണ്ട് പൊതിഞ്ഞ എന്റെ കണക്കു ടെക്സ്റ്റ്.
1980ൽ?
പത്താം തരം. നിർമല, സ്കൂൾ ഫ്സ്റ്റ്, നിഷി സെക്കന്റ്, എനിക്കു ക്ലാസ് മാർക്കുണ്ടായിരുന്നില്ലാ, കണക്കിൽ, 12, ഗ്രൂപ്പ് വൈസ് ആയതു കൊണ്ട് പാസ്സായി.
30 കൊല്ലമായി ഏറ്റവും പ്രിയ കൂട്ടുകാരി? അവരുടെ അമ്മയുടെ പേരു?
ഹേമ, അമ്മയുടെ പേരു ലക്ഷ്മി. പിന്നെ ഒരുപാടു സ്നേഹം കാണിച്ച സ്ത്രീ, രാധമ്മ. ഇപ്പ്പ്പോ വയസ്സ് 90.
ആദ്യം സാരിയുടുത്ത ദിനം?അന്നുണ്ടായ സങ്കടത്തിനു കാരണം?
1985ൽ, ഫൈനൽ ഇയർ ഡിഗ്ഗ്രിയ്കു അവസാന ദിവസം. മഞ്ഞ ചെനീസു സിൽക്. മുട്ടറ്റമുള്ള മുടി, നാദിയ മൊയ്തു "നോക്കത്ത ദൂരത്തു .... ൽ കൈട്ടിയ പോലെ കെട്ടാൻ വാശി പിടിച്ചു, അവസാനം അതു കണ്ടപ്പോ, എരുമ തലയിലാണോ ഇന്നു ചാണകമിട്ടത് എന്നു അക്കൌണ്ടൻസി പടിപ്പിച്ച താടിയുള്ള ചിദംബരം സാർ ചോദിച്ചത്.
1985 മാർച്ചു 21നു എന്തു സംഭവിച്ചു?
സർക്കാർ സർവീസിലെ ആദ്യ ദിനം. അപ്പോയിമന്റ് ഓർഡർ കിട്ടിയിയതും അന്നു തന്നെ.
1992 ഫെബ്രുവരി 8നു രാത്രി 10 മണിക്ക് എന്താണു സംഭവിച്ചതു?
25 ദിവസം പ്രായമുള്ള അപ്പുവിന്റെ കിടക്കയ്കരികിൽ നിന്ന്, അവന്റെ ലോഗ് ബുക്കിൽ, "ക്ലിനിക്കലി ഡെഡ്" എന്ന എന്റ്രി സർജ്. കമാണ്ടർ മൽ-ഹോത്ര എഴുതിയത്.
പാസ്പ്പോർട്ട് നമ്പ്ര്?
ബി. 3598956 ഇഷ്യൂട് അറ്റ് കൊച്ചി.
ഈയിടെ സംഭവിച്ച ദുർന്തങ്ങളിലൊന്ന്?
2000, ഡിസംബർ 26നു ഉച്ചയ്കുള്ള വിമാനത്തിൽ ദുബായിലേയ്കു വന്നത്.
ഇവയെല്ലാം അതുല്യ ഒരു ബുക്കിലുമെഴുതി വയ്ക്കാതെ, ഇപ്പോഴും നല്ല തെളിഞ്ഞ ഓർമ്മയിൽ സൂക്ഷിയ്ക്കുന്നു. അതങ്ങനെയാണു, ബുക്കിൽ പഠിച്ചവ, ഒരു ജയത്തിനോ, തോൽ-വിയ്കോ, ഒരു മെഡലിനോ, ഒരു ജീവിതോപാധിയ്കോ മാത്രമുതകുമ്പോ. നമുക്കു വേണ്ടവ, സ്നേഹമുള്ളവ ഒക്കെ എത്ര കൊല്ലം പഴക്കമുണ്ടെങ്കിലും,നമ്മൾ ഓർത്തുവയ്ക്കുന്നു.
*****
ഈ കുറിപ്പിനു പ്രചോദനം: ദേവരാഗത്തിന്റെ ക്വിസ് പോസ്റ്റ്.
27 Comments:
അതുല്യേച്ചീടെ ഓര്‍മ്മശക്തിക്കുമുന്നില്‍ നമിക്കുന്നു!
ഈ പോസ്റ്റ് വായിച്ചപ്പം കുട്ടിക്കാലം തൊട്ട് ജോലി കിട്ടിയതുവരെയുള്ള കാര്യങ്ങള്‍ ഞാനിരുന്നോര്‍ത്തു!
നന്നായിട്ടുണ്ടെന്ന വാക്കില്‍ കാര്യമൊന്നുമില്ലെങ്കിലും, പറയാതെ വയ്യ... അടിപൊളി!
ഓഫ് ടോപ്പിക്ക്:
എന്നെ ഉം അല്‍ കുവൈനില്‍ വന്ന് ചൂരലിനടിക്കുമെന്ന് ഒരാള്‍ ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയ വിവരം കൂടെ ഞാനിതോടൊപ്പം ബൂലോഗരെ അറിയിക്കുന്നു..... ആളാരാണെന്ന് പറയൂല്ല ഞാന്‍... കളിയാക്കിയതാണ് കാര്യമെന്ന് ഞാന്‍ അനുമാനിക്കുന്നു.....
അനു പദം അനു പദം അനുപമം അതുല്യമീ രീതികള്‍. ഏങ്കിലും ചൊദിക്കട്ടെ?. സെന്‍സസ് അല്‍പം കൂടിയില്ലേ?. സെന്റിമെന്റ്സിനു ചെറിയ അഭഭ്രംശം വരുത്തിയോ?. പെട്ടന്നു അടുത്തതു എഴുതു. കാത്തിരികാം കാതോറ്‍തിരികാം (നിങ്ങളുടെ മുമ്പു വായിച്ച വാകുകള്‍)
spelling mistakes regretted
തുളസീ എവിടെ?? പ്രദിക്ഷണവഴിയിലൂടെ നടന്ന്, കൊടിമരചോട്ടിലെത്തിയപ്പോ, അവൾ അവിടെയുണ്ടായിരുന്നുവല്ലേ?
1890ൽ?
പത്താം തരം..??
ഉർവശിക്കും കൊടുക്കണം ഒരു അവാർഡ്..
കടപ്പാട്: "ഇതു ഞാൻ ആദ്യമായി മാവിൽ എറിഞ്ഞ കല്ല്"
എല്ലാവരും സൂക്ഷിക്കുന്നുണ്ടാവാം..കുറെ വളപ്പൊട്ടുകൾ..
ഒരു ക്വിസ് മാസ്റ്റർക്കും കണ്ടുപിടീക്കാനാവാതെ..!
വർണമേഘമേ, തിരുത്തി ഞാനത് ഇപ്പോ. നന്ദി.
എല്ലാവരും സൂക്ഷിക്കുന്നുണ്ടാവാം..കുറെ വളപ്പൊട്ടുകൾ..
ഒരു ക്വിസ് മാസ്റ്റർക്കും കണ്ടുപിടീക്കാനാവാതെ..
ഈ വരികളും എനിക്കിഷ്ടായി, അതു എനിക്കു പോസ്റ്റിലിടാൻ ഒരു സമ്മതം തന്നാ കൊള്ളായിരുന്നു.
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
സമ്മാനം, ഒരുഗ്രൻ വേർഡ് വെരിഫിക്കെഷൻ: പിനുജ്ക്കീ
അപ്പോ..അപ്പു???
അതുല്യയ്ക്കു്,
വൈകിയാണു് അതുല്യയുടെ പോസ്റ്റുകള്‍ വായിക്കാന്‍ തുടങ്ങിയതു്. കുറെക്കാലമായി സമയക്കുറവു മൂലം പിന്മൊഴികളിലെ തെരഞ്ഞെടുത്ത ലിങ്കുകളില്‍ നിന്നു മാത്രമേ ബ്ലോഗുകളിലേക്കു പോയിട്ടുള്ളൂ. മറ്റു ബ്ലോഗുകളില്‍ ചെന്നു തല്ലു കൂടുന്ന അതുല്യയെ മാത്രമേ എനിക്കു പരിചയമുണ്ടായിരുന്നുള്ളൂ.
"മേം പാപി ഹും ഭഗവാന്‍" ആണു് ആദ്യം ഇഷ്ടപ്പെട്ട കഥ. വളരെ നല്ല ശൈലി. ഈയിടെ എഴുതി വരുന്ന പെട്ടെന്നെഴുതുന്ന കഥകളും വളരെ നന്നു്.
വായിച്ചുവായിച്ചു് ഒരിടത്തെത്തുമ്പോള്‍ നട്ടെല്ലിനുള്ളിലൂടെ ഒരു കാളല്‍ ഉണ്ടാക്കുന്ന ഒരു വാക്യം - ഈ അനുഭവം ബ്ലോഗരില്‍ ഏവൂരാന്‍ മാത്രമേ ഇതുവരെ തന്നിട്ടുള്ളൂ. മരണമാണു പ്രിയപ്പെട്ട വിഷയം, അല്ലേ?
കുറെ ദിവസമായി അഭിപ്രായം എഴുതണമെന്നു വിചാരിക്കുന്നു. ഇപ്പോഴേ കഴിഞ്ഞുള്ളൂ. ഇതിനു് അഭിപ്രായം എഴുതാതിരിക്കാന്‍ കഴിയുന്നില്ല.
ജീവചരിത്രത്തിന്റെയും ഓര്‍മ്മക്കുറിപ്പുകളുടെയും സാമൂഹികവിമര്‍ശനത്തിനെറ്റെയും ഇടയ്ക്കു നട്ടെല്ലിനുള്ളില്‍ കാളല്‍ ഉണ്ടാക്കുന്ന ആ വാക്യം:
1992 ഫെബ്രുവരി 8നു രാത്രി 10 മണിക്ക് എന്താണു സംഭവിച്ചതു?
25 ദിവസം പ്രായമുള്ള അപ്പുവിന്റെ കിടക്കയ്കരികിൽ നിന്ന്, അവന്റെ ലോഗ് ബുക്കിൽ, "ക്ലിനിക്കലി ഡെഡ്" എന്ന എന്റ്രി സർജ്. കമാണ്ടർ മൽ-ഹോത്ര എഴുതിയത്.
എട്ടു വയസ്സുള്ള ഒരു അനുജനേയും പിന്നീടു് രണ്ടു മാസം പ്രായമുള്ള ഒരു അനന്തിരവളെയും നഷ്ടപ്പെട്ട അനുഭവം ഉള്ളതുകൊണ്ടാവാം, കുറേ സമയം ചലനമറ്റു് ഇരുന്നുപോയി.
നനായിരിക്കുന്നു. നന്ദി. ഇനിയും ഇനിയും എഴുതൂ.
ലവനേ... കുറച്ചുകൂടി എഫര്‍ട്ടിട്ട്, ബ്ലോഗുവാരഫലം പോലൊന്ന് സ്ഥിരമായി എഴുതുന്നതിനെ പറ്റി എന്തു പറയുന്നു? പണ്ട് ഉമേഷ് തുടങ്ങിയതാണ് ബ്ലോഗ്‌വാരഫലം; നല്ല പോപുലാരിറ്റിയും ഉണ്ടായിരുന്നു. തിരക്കുകള്‍ കാരണം ഉമേഷിനത് തുടരാന്‍ പറ്റിയില്ല. ലവന്റെ നിരീക്ഷണങ്ങളെല്ലാം കൂടി ഒരു ബ്ലോഗാക്കിയിടൂ. എല്ലാ ബ്ലോഗും വായിക്കാനാവാത്തവര്‍ക്കതൊരു വഴികാട്ടികൂടിയാവട്ടെ.
അതുല്യെ ചേച്ചീ.
ഞാനുമെന്റെ ഓര്‍മ്മകള്‍ പരീക്ഷിച്ചു നോക്കി, ഈ പോസ്റ്റ് വായിച്ചിട്ട്. വ്യത്യസ്തമായിരിക്കുന്നു.
) miss aayathaa...
വിശാലോ, വില്ലിൽ നിന്നും തൊടുത്ത അമ്പും, വായിൽനിന്നും വീണ വാക്കും, send ൽ ക്ലിക്ക് ചെയ്ത ഇമെയിലും ഒരിക്കലും തിരിച്ചെടുക്കാൻ പറ്റുകയില്ലാ എന്നല്ലേ പഴംപുതുമൊഴി.
ഉമേഷിനു് കാളലുണ്ടായ വരികളില്‍ എന്റെ കണ്ണുകളും തടഞ്ഞു് നിന്നിരുന്നു. അവിശ്വാസതയിലെന്നപോലെ ഒരാവര്‍ത്തികൂടി ആ വരികള്‍ വായിക്കുകയും ചെയ്തിരുന്നു. ആരുടേയോ സ്വകാര്യതയിലേക്കെത്തി നോക്കുന്ന അപകര്‍ഷതാബോധത്തോടെ ഞാന്‍ ആ വരികള്‍ ബൈപാസ് ചെയ്തു് പോന്നു (വിശാലന്‍ ശൈലിയില്‍)
ഈ ബൂലോഗങ്ങളില്‍ പലരുടേയും പല പോസ്റ്റുകളും എന്റെ ചിന്താധാരയെ overwhelm ചെയ്യുന്നവയാണു്. അവിടങ്ങളില്‍ ഞാനെന്നല്ല എന്റെ പിന്മൊഴികള്‍ പോലും അപ്രസക്തവുമാണു്. അത്തരമൊരു മൌനത്തിലായിരുന്നു ഞാനീ നേരമത്രയും.
ഒരു ഓഫ് റ്റോപിക്ക്:-
ആരെങ്കിലും ഒന്നു വെളിച്ചം വീശൂ. ചെക്കൻ AS 400 പ്ലാറ്റ് ഫോർമിലാ വർക്ക് ചെയ്യുന്നതു 3 കൊല്ലമായിട്ട്. (ഒരു കല്യാണാലോചനായാട്ടോ.) വല്ല MSCE പോലെ വല്ലതുമണോ?
അവിവേകമാകില്ലെങ്കിൽ...
AS400 ഒരു Mainframe പ്ലാറ്റ്‌ഫോം ആണ്...
ആദ്യകാല സിസ്റ്റങ്ങൾ...
കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടൊ?
മനോരമ സ്റ്റൈൽ തമാശ (അനിലു പറഞ്ഞതാ മനോരമ വാങ്ങിക്കല്ലേന്ന്, കേട്ടില്ല)
ബ്രോക്കർ: ചെക്കൻ ഏ എസ് 400 പ്ലാറ്റ്ഫോമിലാ ജോലി ചെയ്യുന്നത്
പെണ്ണിന്റപ്പൻ : പ്ലാറ്റ്ഫോമിൽ എന്തു ജോലിയാടോ? പോർട്ടർ? ചായക്കച്ചോടം?
(ഞാൻ കരയത്തില്ലാ കട്ടായം)
വേണം ആദിത്യാ, MCA ആണോന്നു ചോദിച്ചപ്പോ, അല്ലാ, അതിലും ഒക്കെ വലുതാ, .. 3 കൊല്ലമായിട്ടു ഇതിലു വർക്കു ചെയ്യൂന്ന് എന്നാ പറഞ്ഞേ. മൊത്തതിൽ നല്ല ജോലിയണോന്നാണു അറിയേണ്ടത്.
പ്ലാറ്റ്ഫോം, മനോരമ ഇത്രയും കേട്ടപ്പോൾ എന്റെ കണ്ട്രോളും പോയി... ക്ഷമിക്കണേ..
“ഗാഡി നമ്പ്ര് 6387 ഷോറണ്ണൂർ സേ ത്രിവേന്ത്രം ജാനേവാലീ ഷോറണ്ണൂർ-ത്രിവേന്ത്രം വേണ്ടാത്ത എക്സ്പ്രസ്സ് ഥോഡീ ഹി ദേർ മേം ഏക് നമ്പ്ര് പ്ലാറ്റ്ഫോം മേ ആ ജായേഗീ”
എന്നു കേട്ടതും പഞ്ചായത്ത് പ്രസിഡന്റ് പാളത്തിലോട്ടിറങ്ങി നിന്നു...
“കേട്ടില്ലേഡാ, ട്രെയിനിപ്പോത്തന്നെ പ്ലാറ്റ്ഫോമേ വന്നു നിക്കൂന്ന്”
(എന്നെ തല്ലല്ലേ)
അതുല്യേ, ചെക്കനെങ്ങാനും ബ്ലോഗ് വായിക്കുന്നുണ്ടെങ്കിൽ പുള്ളിതന്നെ വിശദമാക്കാനും മതി... :))
വക്കാരി, ഞാൻ പൊട്ടിച്ചിരിക്കുന്നു, എന്റെ പണിപോവും, ഈ സായിപ്പെന്നെ പുറത്താക്കും. പിന്നെ അള്ളാക്കേ നാം മേ കുച്ച് ദേതോ.......... ഞാനും പ്ലാറ്റ്ഫോമിലോ, പാളത്തിലോ ഉണ്ടാവും.
In software industry, there are different platforms...They can be broadly classified into E-Commerce, Open systems and Main-frames....Some call Embedded Systems as another stream.... There are no hard and fast rules for this classification... Different firms use different terminologies...
No matter what degree you have, the company which recruits you will have requirements for certain skill sets when you join. So depending upon the requirement at that point of time, the company usually gives you training in any one stream/platform. So just by knowing that you are in Mainframe, nobody can guess your qualification. It can be graduation, post graduation, or anything else also...
thanks adityan.
എന്തൊരു ഓര്‍മ്മ. നന്നായിട്ടുണ്ട് ചേച്ചി. അനനുകരണീയമായ ശൈലി.തഴുകിയത് തൂവല്‍ കൊണ്ടാണെങ്കിലുംമനസ്സ് മുറിഞ്ഞ് ചോരയൊഴുകുന്നു.
പ്രണാമം.
സാക്ഷീ, ഞാനൊരു കാര്യം ഏൽപ്പിച്ചിരുന്നു, ഇന്നലെ. നമ്മടെ കോഴ വാങ്ങിയ "ഏമ്മന്മാരെ" സാക്ഷി കണ്ടില്ലേ?? കൂട്ടത്തിൽ കാണാതായ ഒരു തുളസിയും, പാപ്പാനേം ഒക്കെ ഒന്നു തപ്പൂ സാക്ഷി.
ഒരു തൂവൽസ്പർശം കൂടി മുറിഞ്ഞോഴുകുന്നുണ്ട് ഇന്ന്, ഒരുപാടു പേരെയും കൂടി കൂട്ടത്തിൽ കൊണ്ടുപോയി അവൾ.
air jordans
ralph lauren uk
michael kors handbags
yeezy shoes
jordan shoes
coach outlet online
coach factory outlet
christian louboutin outlet
stephen curry shoes
nike shoes
golden goose
golden goose
supreme clothing
cheap jordans
yeezy
supreme new york
kyrie irving shoes
kyrie 7
a bathing ape
yeezy shoes
jordan retro
nike x off white
air jordan
kevin durant shoes
lebron james shoes
jordan shoes
golden goose shoes
kobe byrant shoes
yeezy
hermes birkin
Post a Comment
<< Home