Monday, December 12, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 8

ഗോപനും, ജയന്തിയും അജയനും, മാലിനിയുമൊക്കെ എത്തിയിട്ടുണ്ട്‌, ഒപ്പം കൊച്ചുമക്കളും. ഇടയ്കിടയ്കു മാറിമാറി കട്ടിലിനിരികിൽ എത്തുമ്പോൾ, പലർക്കും പല വ്യാകുലതകുളുണ്ടായിരുന്നു, ഒപ്പം ക്ഷമകേടും. അടുത്താഴ്ചത്തേ മീറ്റിങ്ങുകൾ, കുട്ടികളുടെ പരീക്ഷകൾ, ഒഴിച്ചു വയ്കാതെ വന്ന ഫ്രിഡ്ജ്‌, അപ്പുറത്തെ വീട്ടിലാക്കിട്ടു വന്ന വളർത്തു നായയ്കുണ്ടാവുന്ന പകർച്ച വ്യാധി, റ്റെറസ്സിലെ തുണി, ഒരു പക്ഷെ ഈ അവസരത്തിൽ കൂടിയേക്കാവുന്ന ഡിപ്പാർറ്റ്‌മന്റ്‌ പ്രൊമോഷൻ ബോർഡ്‌, അങ്ങനെ ഒരു പാട്‌ ഉറക്കെ പറയാൻ കഴിയാത്ത ക്ഷമകേടുകളിൽ അവരെല്ലാം ശ്വാസമുട്ടി. അമ്മയാണെങ്കിലിങ്ങനെ, നാലു ദിനമായീ ശ്വാസം വലിച്ചു തുടങ്ങിയിട്ട്‌. ഇനി എന്തെങ്കിലുമങ്ങനെ, സംഭവിച്ചുപോയാലു തന്നെ, അടിയന്തിരം കഴിയാതെ പോവാൻ കഴിയാത്ത അവസ്ഥയും, അതു കഴിഞ്ഞാൽ അച്ഛന്റെ മുഖത്തു നോക്കി," നാളെത്തെയ്കാ ടിക്കറ്റ്ന്നു പറയാൻ...... ആരെങ്കിലും ആദ്യം പറഞ്ഞിരുന്നെങ്കിൽ.......

പക്ഷെ, ദേവയാനിയമ്മയ്കു ഒരുപാടു ക്ഷമയുണ്ടായിരുന്നു, നാലു ഗർഭം, പിന്നെ ഒന്നോ രണ്ടോ അലസൽ, കൈകുഞ്ഞുങ്ങുളുമായി ഉറങ്ങാത്ത രാത്രികൾ, ഒരുപാടു ജലദോഷങ്ങൾ, കരപ്പനുകൾ, പനികൾ, തൊടിമുഴുവൻ അലഞ്ഞുതിരിഞ്ഞു കഷായത്തിനു വേരുതേടിയ ഉച്ചകൾ, സ്കൂളിലെയ്ക്കു നടന്നകേറിയ ദൂരങ്ങൾ, മഴകാലത്ത്‌ നനഞ്ഞ വിറകുമായി പൊരുതിയ ദിനങ്ങൾ, പരീക്ഷ വരുമ്പോ ഉപവസിച്ച്‌ ഒരുപാടു വിശന്നിരുന്ന രാത്രികൾ, പിത്രുക്കൾക്കായി ശ്രാദ്ധമൊരുക്കി മെനക്കേട്ട ദിനങ്ങൾ, ഉത്സവത്തിനു എത്തുന്ന ബന്ധുക്കളുടെ തിരക്കുകൾ, എല്ലാരുടെയും കല്ല്യാണ കോലാഹലങ്ങൾ, പെണ്മക്കളുടെ പ്രസവങ്ങൾ, പിന്നെ പിരിഞ്ഞു നിന്ന മക്കളുടെ കത്തുകൾക്കായിയുള്ള നീണ്ട കാത്തിരുപ്പുകൾ....... അമ്പതു കൊല്ലത്തോളം നീണ്ടു നിന്ന ക്ഷമ.

ഒരുപക്ഷെ, ദേവയാനിയമ്മയ്കു കണ്ണുതുറക്കാനായില്ലെങ്കിലും, അവസാനമായി വിടുന്ന ഈ ശ്വാസങ്ങളില്ലൂടെ, അവർ എല്ലാരോടും ക്ഷമയോടെ തന്നെ യാത്ര ചൊല്ലുന്നുണ്ടാവും.

3 Comments:

Blogger myexperimentsandme said...

ഹോ, എന്റെ കമന്റ് തന്നെ ആദ്യമോ....

വളരെ നന്നായിരിക്കുന്നു, എപ്പോഴത്തേയും പോലെ..
എല്ലാം നൊമ്പരപ്പെടുത്തുന്ന കഥകൾ...

പദ്ക്ഷ്സ്ല്ൻ

1:56 PM  
Blogger അഭയാര്‍ത്ഥി said...

Gandharvan is too hectic to survive. Even though he frequently visit some blogs. U proved my visits are not gone waste. Always I found , u r coming up with something peculiar and esoteric .

It remind me Mt's great movie "Aal kootathil thaniye". In that a small boy was so curious to know when his grand father going to die.

U portrayed the modern man, degradation and decaying of relation ships.

The story pointing the fingers to us- fortune seekers.

Gandharvan again had to come back with his poor manglish, can't refrain.

2:05 PM  
Blogger അതുല്യ said...

ഗന്ധർവാ, ഈ ഇങ്ങ്ലീസ്‌ ഒന്നു നിർത്തിയാ എനിക്കു സമാധാനമായിട്ടോന്നു കണ്ണടയ്കായിരുന്നു.

പിന്നെ നിർത്തണ സ്ഥിതിയ്കു ആ “Thesarus" എനിക്കു തരണംട്ടോ.

2:23 PM  

Post a Comment

<< Home