പെട്ടന്ന് എഴുതി തീർത്ത കഥ - 10
രുക്മിണി പതിയെ, തന്നെ പൊതിഞ്ഞിരുന്ന പുതപ്പു മാറ്റി എണീറ്റിരുന്നു. ഉറക്കമെണീറ്റുന്ന് പറയാൻ കഴിയില്ലാ, കാരണം ഉറക്കമവളെ ഉപേക്ഷിച്ചിട്ട് ഒരുപാടുനാളായിരുന്നു. അവൾ പുറത്തേയ്ക് ഇറങ്ങി. ഇന്നും കൂടി ചാണകം മെഴുകി കോലം വരയ്കാം. ഇനി നാളൈ മുതൽ അവളുണ്ടാവില്ലല്ലോ ആ വീട്ടിൽ. തണുത്ത വെള്ളം കാലിൽ വീണു. അൽപം അവളുടെ ദാവിണിയിലും. കോലങ്ങളുടെ കുത്തുകളിലോന്നും അവളുടെ മനസ്സ് ഉറച്ചു നിന്നില്ല. അവനു കൊടുത്ത വാക്ക്, അതാണുവളുടെ മനസ്സു നിറയേ. ഇഴകളൊക്കെ, ഒരു വിധം കോർത്തു, കോലം മതിയാക്കി, അവൾ കോലപൊടി ഡപ്പ അടച്ചു തിണ്ണയിൽ മാറ്റി വച്ചു.
ചുവന്ന രിബ്ബൺ കൊണ്ട് മുടി ഇറുക്കി പിന്നി, അൽപം പൌഡർപൂശി, അവൾ ഒരുങ്ങി. ആണിയിൽ തുക്കിയിരുന്ന തോൾബാഗെടുത്ത ശേഷം അവൾ ആ വീടിന്റെ പടികളിറങ്ങി. മനസ്സു മുഴുവൻ ഒരാന്തലായിരുന്നു. വീണ്ടും ഒന്നു കൂടി അകത്തേയ്കു കാലു വച്ചു ചുറ്റും നോക്കി, അമ്മ, പാട്ടി, തമ്പി ചിന്നദുരൈ, എല്ലാരേയും വിട്ട് ദൂരേയ്കുള്ള യാത്ര. ഇനി ഒരു തിരുച്ചു വരവുണ്ടാവുമോ? വന്നാൽ ഇവർക്കെന്നെ താങ്ങാനാവുമോ?
അവൾ നടന്നകന്നു. ആറു മണിയാവുമ്പോഴെയ്കും റെയിൽ-വെ സ്റ്റേഷനിലെത്തണം. കൽക്കട്ടയിലെ പഞ്ചമി മേളകഴിഞ്ഞുള്ള അതീവ ജനതിരക്കുണ്ടാവും,ഈ ട്രൈയിനിൽ. ജനറൽ കമ്പാർട്ട്മെന്റിലേ തിരക്കുള്ള ബോഗിയിലാണവൻ കേറാൻ പറഞ്ഞിട്ടുള്ളതു. തോൽബാഗുമായി അവൾ, സ്റ്റേഷന്റെ കോണിയിറങ്ങി, പ്ലാറ്റ് ഫോമിൽ കാത്തു നിന്നു. ജീവിതം മാറ്റി മറച്ചു കൊണ്ടുള്ള യാത്രയ്കായി. .
ട്രെയിൻ ചൂളം വിളിചു കിതചെത്തി. അവൾ പതിയെ, തണുപ്പുള്ള ഇരുമ്പു വളയത്തിൽ പിടിച്ചു അകത്തെയ്കു കേറി. ദാവണിയും, ഇറുക്കി പിന്നിയ മുടിയും കനകാംബരവുമൊക്കെ കണ്ടിട്ടാവണം, ബോഗിയിലെ, നടവഴിയിൽ നിന്ന ആരോ പറഞ്ഞു, “ എന്ത പൊമ്പളൈയ്കു ഒരു സീറ്റു കുടുങ്കപ്പാ നീങ്ക, കാലയിലെ പഠിക്കപോറ പാരു പാവം.“ അവൾ പതിയ തിരക്കിലൂടെ അകത്തു കിടന്ന് ഓരത്തു കിട്ടിയ സീറ്റിൽ പതിഞ്ഞും പതിയാതെയും ഇരുന്നു.
അവൾ ഓർത്തു, അമ്മ, പാട്ടി, തമ്പി ചിന്ന ദുരൈ, പിന്നെ വിട്ടു പോന്ന, കുറെ കൂട്ടുകാർ, ചിന്നാളം പട്ടു പാവാടകൾ, ബാക്കി വച്ച കുപ്പി വളകളും, ചാന്തും -- ഇനി അവയൊന്നും അവളുടെതാവില്ലാ ഒരിക്കലും. എങ്കിലും, അവൾ ആ ചിന്തകളിലൊന്നും അടിമപെട്ടില്ല. ഒരുപാടു പേരെ കണ്ണീരിലാഴ്ത്തിയാണവൾ അകലുന്നത്, പക്ഷെ അതിലെല്ലാമുപരി, അവനു കൊടുത്ത വാക്കു മാത്രമായിരുന്നു മനസ്സിൽ. അവൻ വാക്കു പാലിക്കുമോ? ഈ ചിന്തകൾ അവളെ ഒരു നിമിഷം തളർത്തിയോ? എന്നാൽ, ഇതിനിടയിലെപ്പോഴോ, മാറോടു ചേർത്ത തോൾസഞ്ചിക്കുള്ളിലേയ്കു കൈകൾ താഴ്തി, അവളുടെ വിരലുകൾ ചെറിയ ചുവന്ന ബട്ടണിലമർന്നു.
അവൻ വാക്കുപാലിച്ചിരിയ്കണം, തമ്പി ചിന്ന ദുരെ, ദുഖദിനങ്ങൾക്കിടയിൽ, ആരോ ഏൽപ്പിച്ച അഞ്ചു ലക്ഷം രുപയുമായി അമ്മയോടൊപ്പം ആ ഗ്രാമം വിട്ടു പോയി.
18 Comments:
ചേച്ചീ, നന്നായിട്ടുണ്ട്!
ഇതുപോലെ ഒരു രുഗ്മിണിയെ എനിക്കറിയാം - നേരിട്ട്!
ഒരു കൊച്ചു സുന്ദരി രുക്കു ഒരു കോലമിടുന്ന ലാഘവത്തിൽ ജീവിതം തീർക്കുന്നു. അമ്മയ്കും തമ്പി ചിന്ന ദുരെയ്കും മറ്റെന്തോക്കൊയോ നൽകി മൃതി വൃതം പൂണ്ണമാകുന്നു.
"തണുപ്പുള്ള കമ്പീയിൽ പിടിച്ചു, ട്രെയിനിൽ കയറിയപ്പോ ഒരു തിരിച്ചു പോക്കിനേ കുറിച്ചു അവളോടു അതുല്യ എന്തു കൊണ്ട് പറഞ്ഞില്ലാ??”
ത്രീവ-വാദത്തിനു പിന്നിലേ മനശ്ശാസ്ത്രം ?
തനുവിനേയും, ശിവാനന്തനുമൊക്കെ അതുല്യേടെ മനസ്സീന്നു ഇതുവരെ മറഞ്ഞില്ലേ?
ശ്പെല്ലിംഗ് മിസ്റ്റേക്ക്സ് രെഗ്രെട്ടെദ് !!
പതിവുപോലെ, നന്നായിരിക്കുന്നു. നല്ല ഒതുക്കമുള്ള അവതരണം. അവസാന നിമിഷം വരെയുള്ള സസ്പെൻസ്. ഇങ്ങിനെയൊക്കെയുള്ള നിഷ്കളങ്കമായ (?) ചെറിയ ചെറിയ വാക്കുപാലിക്കലുകളുംകൂടിയാണോ, ചാവേറുകളെ സൃഷ്ടിക്കുന്നത്?
ശരിക്കും, ഈ കഥകളെല്ലാംകൂടി ഒരു സമാഹാരമാക്കണം. ഒരു വലിയ ശതമാനം ആൾക്കാർ ഇതെല്ലാം മിസ്സ് ചെയ്യുന്നില്ലേ.....
സ്വീറ്റി കണക്കുകൾ ഒരിക്കൽക്കൂടി കൂട്ടി. 145 രൂപ ട്രെയിൻ റ്റിക്കറ്റിനു കൊടുത്തു. ബാക്കി 355. ഇരുന്നൂറു രൂപാ ഇന്നു തന്നെ മോന്റെ സ്കൂൽ ഫീസിന്. മീതി നൂറ്റമ്പത്തഞ്ച്. പെൻസില്ലിൻ ഇന്‌ജക്ഷൻ നാളെയും മറ്റന്നാളുംകൂടി. അതു നൂറ്.(തികഞ്ഞ പുശ്ചത്തിൽ, അറപ്പുകലർന്നൊരു നോട്ടത്തോടെ ഹെഡ് നഴ്സ് പറഞ്ഞു തന്ന രണ്ടു കാര്യങളിലൊന്ന് 20 പെൻസില്ലിൻ ഇൻജക്ഷനും മുടങ്ങാതെ എടുത്തില്ലെൻകിൽ മുഖത്ത് പാൻകേക്ക് ഇട്ടാലും മായാത്ത മായാത്ത വടുക്കൾഉണ്ടാവുമെന്നാണ്, ഇല്ലെൻകിൽ മരുന്നും മന്ത്രവാദവും വേണ്ടെന്നു വച്ചേനേ- മുഖത്ത് ഒരു ചുളിവോ പാടോ വീഴുന്ന ദിവസം സിനിമാതാരം സ്വീറ്റിയിൽ നിന്നും വീണ്ടും എഴിക്കര വിജയമ്മയാകേണ്ടിവരും.) 100 പോയാൽ മിച്ചം അമ്പത്തഞ്ചു രൂപാ. അടുത്ത ലൊക്കേഷൻ വാൾപ്പാറയില്ലാണ്, ഏ വീ എം തരുന്നപ്പോലെ വണ്ടിക്കൂലി ആദ്യമേ തരുന്നവരാണോന്നറിയില്ല. കാപ്പി കുടിക്കണ്ടാ. 3 മണിക്കൂറിൽ വീടെത്തും.
“ ഇന്ത പൊമ്പളൈയ്കു ഒരു സീറ്റു കുടുങ്കപ്പാ നീങ്ക, കാലയിലെ പഠിക്കപോറ പാരു പാവം.“ കുടവയരും നരച്ച തലയുമുള്ള ഒരു ശബരിമല തീർത്ഥാടകൻ പറഞ്ഞു. ചുവന്ന രിബ്ബൺ കൊണ്ട് മുടി ഇറുക്കി പിന്നി, അൽപം പൌഡർപൂശി, തോളിൽ ബാഗ് തൂക്കിയ ഒരു പെൺകുട്ടി. സീറ്റിന്റെ അറ്റത്തേക്കൊതുങ്ങി അൽപ്പം സ്ഥലം ഉണ്ടാക്കിക്കൊടുത്തു. അവൾ പതിയ തിരക്കിലൂടെ അകത്തു കിടന്ന് ഓരത്തു കിട്ടിയ സീറ്റിൽ പതിഞ്ഞും പതിയാതെയും ഇരുന്നു.
മൂന്നു മണിക്കൂറിൽ വീടെത്തും. മൂന്നുരൂപാ മുടക്കി കാപ്പി കുടിക്കേണ്ട.
കഥ കൊള്ളാം..!
ഒരു അഭിപ്രായം പറഞ്ഞോട്ടേ..?
'അവൾ' പ്രയോഗം (നംബർ ഒഫ് അവൾസ്) കുറയ്ക്കാമായിരുന്നു..!
കഴിഞ്ഞ പോസ്റ്റിൽ ഞാൻ കമന്റിയതിന് 'കോപ്പീ റൈറ്റ്' പ്രശ്നങ്ങളൊന്നുമില്ല..!
ധൈര്യമായി എടുത്തോ....
പണിയെടുക്കാൻ സമ്മതിക്കില്ല്യാന്നെന്നെ ല്ലേ?
..............
ഇന്നൊരു നശിച്ച ദിവസം തന്നെ! ആപ്പീസിൽ പോകുന്ന ഒറ്റ ഒരുത്തനും ഈ ജനറൽ കമ്പാർട്ട്മെന്റിലില്ലല്ലോ. എല്ലാം ദരിദ്രവാസികൾ! ഈ സ്റ്റേഷനിൽ ഇറങ്ങി അടുത്ത ബോഗി പിടിച്ചു കളയാം. അല്ലെൻകിൽ വേണ്ട തോത്സഞ്ചിയുമായി ഒരുത്തി വരുന്നുണ്ടു. ആകപ്പടെ ഒരു പകപ്പും അമ്പരപ്പും തെളിഞ്ഞു കാണാം. ഇതു ഒളിച്ചോട്ടം തന്നെ. ബാഗിലെന്തെൻകിലും കാണും ചെലവിനുള്ളതു്. മറ്റവനീ ബോഗിയിൽ കയറുന്നതിനു മുൻപേ ഇവളുടെ കേസ് ക്ലോസ് ചെയ്യണം.
ഛേ!
ശബരിമലക്കരന്റെ ഒരു ശുപാര്ശ! പഠിക്കുന്ന കുട്ടിയാത്രേ. ഒറ്റ നോട്ടത്തിൽ ഏതിനമാണെന്നു പറയാനറിയാവുന്ന, കണ്ടേക്കാവുന്ന തുക വറെ പറയുന്ന ദൊപ്പയ്യയുടെ ശിഷ്യനെ വെല്ലാൻ ശ്രമിക്കുന്നോ ഈ വയസ്സൻ.
ഇത്തിരി കാത്തിരിക്കുക തന്നെ ഒന്നു കൂടെ തിരക്കാവട്ടെ.
അല്ല അവളതിനിടയ്ക്കെന്താണാ സഞ്ചിയിൽ തിരയുന്നതു്.
നല്ല പോസ്റ്റ്. പക്ഷെ ഞാൻ വിചാരിച്ചു പണ്ട് കാദറേട്ടൻ ചെയ്തോണം, അവസാനം 'അല്ലെങ്കി വേണ്ടാ' എന്ന് വച്ച് തിരിച്ചുപോരുമ്ന്ന്.
കാദറേട്ടൻ പണ്ട് ഒരു മൂവന്തി നേരത്ത് ഭാര്യയോട് ഉടക്കി, ട്രെയിനിന് തലവക്കാൻ വേണ്ടി തൃശ്ശൂർക്ക് വിട്ടു, ഭാര്യയെ കുറ്റപ്പെടുത്തി ഒരു ആത്മഹത്യാക്കുറിപ്പുമെഴുതിവച്ച്.
കൊക്കാലയെത്തിയപ്പോൾ 'ഗിരിജ' യിൽ കളിച്ചിരുന്ന ഏതോ ഒരു പടത്തിന്റെ പോസ്റ്റർ കണ്ട ചുള്ളൻ, എന്നാ ഇതും കൂടെ കണ്ടിട്ടാവട്ടെ എന്ന് ഡിസൈഡ് ചെയ്ത് അങ്‌ൿട് തെറിച്ചു.
ഇന്റർവെല്ലിന്, അടുത്തടുത്ത് വരാൻ പോകുന്ന പടങ്ങളുടെ പോസ്റ്ററുകൾ കാണുകയും, 'ഏയ്..എനിക്കിനിയും ജീവിക്കണം' എന്ന് പറഞ്ഞ് തീരുമാനം മാറ്റി വീട്ടിലേക്ക് മടങ്ങി. അടുത്തുവരാൻ പോകുന്ന അഭിലാഷയുടെ പുതിയ പടത്തെക്കുറിച്ചുള്ള സങ്കൽപങ്ങളുമായി....!
എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം..!!
ആദ്യത്തെ മുറിവൊന്നു കരിയുമ്പോഴേക്കും
വീണ്ടും വരഞ്ഞിട്ടു പോവുകയാണല്ലേ?
വായിച്ചേറെ കഴിഞ്ഞിട്ടും തോള്‍ സഞ്ചിയും
മാറോടടക്കിപ്പിടിച്ച് രുഗ്മിണി ഇപ്പോഴും
മനസ്സില്‍ തന്നെയിരിപ്പാണു ചേച്ചി.
ഇനിയെങ്ങനെ അവളെയൊന്നിറക്കി വിടും ഞാന്‍.
വർണ്ണമേഘമേ, "അവൾസ്" ഒക്കെ കുറയ്കാംട്ടോ. ചൂണ്ടിക്കാണിച്കതിനു നന്ദി. സായിപ്പിനേ പേടിച്ച് ഒളിച്ചിരുന്ന് എഴുതുന്നതാ, ഒരു ലൈൻ എഡിറ്റിഗ് ഒന്നും പറ്റാറില്ലാ. രാവിലെ വണ്ടി തിരിച്ചു വരുമ്പോ ആണു രുക്മിണീയോ, ധരിണിയോ ഒക്കെ മനസ്സിലേയ്കു പാഞ്ഞു വരുന്നത്. ക്രെടിറ്റ് റ്റു റ്റ്രാഫിക് ബ്ലോക് ഒഫ് ദുബായ് -- ആ സമയം, നോക്ക്യ 3310വിലു ഒരു 4 എസ്.എം.എസ് ആക്കി പ്രധാന സൂചികകളൊക്കെ സേവു ചെയ്യും. പിന്നെ ഓഫീസിലു എത്തിപെട്ടാലു, സായിപ്പു പെട്രോൾ വില ഒക്കെ കൻസൊളിടെറ്റ് ചെയ്യാൻ പറയുന്നതിന്റെ ഇടയിലാ,സൂക്ഷിച്ച് ഈ ബ്ലോഗു/പാര പണി. വിശാലൻ പറഞ്ഞ പോലെ, ആളേ വച്ചു എഴുതിയ്കണമെന്നാ തോന്നണേ, അല്ലെങ്കിൽ സായിപ്പു വേറെ ആളെ വയ്ക്കും.
ഇനിയും ഒരു മൃദുലയും അംബുജാക്ഷിയുമൊക്കെ എന്റെ മനസ്സിലു ഒരു മുറിപാടുണ്ടാക്കി നിക്കുന്നുണ്ട്. ആരാദ്യം??
വായിച്ചു ഓഫീസു പണി മുടങ്ങിയവരോടെല്ലാം മാപ്പ്......
ദേവാ, ഹൊ, ദേവനെ പോലെ അല്ലെങ്കിലും, കുറചൊക്കെ മലയാളം ഞാനും പറയും. എന്റെ പോസ്റ്റീ കയറി കസർത്തു കാട്ടണ സമയത്ത്, ഞാനിട്ട പോലെ ഒരു പോസ്റ്റിടൂ. എന്നിട്ടാവാം ബാക്കി. എത്രയാന്ന് വച്ച ഞാൻ ക്ഷമിക്കണേ?
വക്കാരി കൂട്ടത്തിൽ ഒന്ന് എന്റെയും ; ക്ക്രെദ്വ്ബ്
സാക്ഷീ, ഇനി പോസ്റ്റിടാതെ, കമന്റിട്ട് കറങ്ങി നടന്ന പിഴ ഈടാക്കുന്നതായിരുക്കും.( തുടക്കം സാക്ഷീന്ന്... പിന്നെ
ഏവൂരാൻ
സിബു
വിശ്വം
ആദിത്യൻ
വക്കാരി
ദേവൻ
സു
വി.മ.
ഗാന്ധർവൻ
പ്രിയൻ
കണക്കൻ
ചന്ദ്രേട്ടൻ
എല്ല്ലാരും എല്ലാരും ഒരു പോസ്റ്റിടൂ സമയം കിട്ടുമ്പോ.
തുളസീ.... എവിടെയോ മറഞ്ഞിരിന്നു എഴുതുന്നതു ഞാൻ ഇപ്പോ കണ്ടൂ!! വേഗം നോവോൾജിയ ഫോട്ടോകൾ ഇടു.
മുഛെ മോത്ത് കീ ഗോദ് മേ സോനെ ദേ....
സന്തോഷ് ശിവന്റെ ടെററിസ്റ്റ് കണ്ടിരുന്നോ?
മറ്റൊരു മാസ്റ്റര്‍പീസ്! അപാര ക്ലൈമാക്സ്!
നന്ദി :-)
കലക്കീണ്ട് ട്ടാ.
കഥ
ഇഷ്ടമായി.
തീവണ്ടികള്‍ തുരുമ്പിന്റെയും മരണത്തിന്റെയും ഗന്ധവും ഓര്‍മ്മകളും തന്നെയാണ് ചില വര്‍ഷങ്ങളായി തന്നിരുന്നത്, അതിലൊന്നുകൂടി.
കമന്റധികമായാലും പോസ്റ്റുകളൊട്ടും കുറയരുതെന്ന അഭിപ്രായക്കാരന്‍ തന്നെ ഞാനും. എങ്കിലും, ഞാന്‍ തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങളനവധി പെന്റിംഗായി കിടക്കുന്നു... വെള്ളമിപ്പോഴും മൂക്കിനു മുകളിലാണ്.
പോസ്റ്റിംഗ് കഠിനമാണുണ്ണിയാര്‍ച്ചേ കമന്റല്ലോ സുഖപ്രസവം.
മാറ്റാന്റെ മറവുപറ്റി ഒളിബ്ളോഗ്ഗല്‍ നടത്തുമ്പോ തിരുത്താനോ മിനക്കേടാനോ പറ്റുന്നില്ലത്തതിനാല്‍ ബ്ളോഗ്ഗാനുളതെല്ലാം കമന്റായ് ഭവിക്കുന്നു തുല്യേ. ഞാനും ഒരുനാള്‍ കൊതി തീരുംവരെ പോസ്റ്റും കണിശ്ശം.
വിശാലാ!
രണ്ടു കവിളിലും നിറയെ നുണക്കുഴി വിരിയിച്ച് അഭിലാഷ ചിരിക്കുന്ന പോസ്റ്റർ. താഴെ സംവിധാനം പി ചന്ദ്രകുമാർ എന്നു വെണ്ടക്കാ. അതിനും താഴെ വട്ടത്തിനുള്ളിൽ ഒരു ഏ. പുറത്ത് ത്രിശൂരെ പീ ചന്ദ്രകുമാർ ഫാൻസ് ഇട്ട ജമന്തി മാലയും (ചന്ദ്രകുമാർ സാറു കൊല്ലൻകോട്ടുകാരനായോണ്ട് തൃശ്ശൂരു പാലക്കാടു ഭാഗത്ത് ഫാൻസ് തീർച്ചയായും കാണും. പാവം അസ്സൽ ഫോട്ടോഗ്രാഫറാ, ഒരുപക്ഷേ അനിയൻ സുകുമാറിനെക്കാൾ മിടുക്കൻ)
കാദറേട്ടനിൽൽ നിന്നും ആത്മഹത്യാഗ്രഹം സമൂലം പറിച്ചു കളഞ്ഞ ശിവകാശിപ്പോസ്റ്ററുകൾ നിറയട്ടെ കേരളമത്രയും. ആത്മഹത്യാനിരക്കി അപകടകരമായി കൂടുകയല്ലേ!!!
Post a Comment
<< Home