Thursday, December 15, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 11

തലയിണയിൽ മുഖമടച്ചു തേങ്ങി കരയുന്ന അംബുജം, രണ്ടു കൊല്ലം മുമ്പു, ജോസപ്പൻ എന്ന ചെറുപ്പക്കാരനോട്‌ വഴിവക്കിൽ നിന്ന് കത്തു കൈമാറിയതിനു പിറ്റേന്ന്, കുംഭകോണത്തിലെ പാട്ടിയമ്മയുടെ അടുത്തേയ്കു വണ്ടി കയറ്റി വിട്ടതും, മാനകേടിനേക്കാൾ നല്ലതു, 40 വയസ്സായ വിശ്വമാണെന്നും കരുതി, കല്യാണംകഴിച്ചു വിട്ട പഴയ നാളുകളെ കുറിച്ചോർത്തു.

കാൽപെരുമാറ്റം കേട്ടു മുഖമുയർത്തിയ അംബുജത്തിനരികിലെത്തി,കമലമാമി ഒച്ചവയ്കാതെ പറഞ്ഞു, "നീ അന്ത മുക്കുത്തിയെ കളറ്റി വയ്‌, പൊട്ടെയും കലച്ചു വിട്‌, ഇന്നയ്കു മുന്നാം നാൾ, വിശ്വം ഉശിരു വിട്ടിട്ട്‌. 20 വയസ്സാന ഉന്നെ ഇന്ത കോലത്തിലെ പാരുക്ക എന്നാലേ മുടയലൈടീ അംബുജം." "ക്യാൻസറെന്നു ചൊല്ലാമ നമ്മളെ ഏമ്മാത്തി വിട്ടാടി, ഒരു നാ കൂട ശരിയാ വാഴാമ നീ ... കമലാമാമി കണ്ണിരൊഴുകിയത്‌ ചിന്നാളംപട്ടു പുടവതുമ്പിൽ ഒപ്പിയെടുത്തു.

മൂക്കുത്തി തിരുക്‌ തിരിച്ചൂരി എടുക്കുമ്പോൾ ഒരുപക്ഷെ അംബുജം ജോസപ്പന്റെ കുറിച്ചു വീണ്ടും ഓർത്തിരിക്കുമോ? അല്ലാ, അപ്പാവുക്കു മാനക്കേടുണ്ടാക്കതെ താൻ നേടി കൊടുക്കത്ത മനസ്സമാധനത്തെ കുറിച്ചോ?

9 Comments:

Blogger അതുല്യ said...

എല്ലാർക്കും വാരാന്ത്യ വാഴ്ത്തുക്കൾ.

1:23 PM  
Blogger അതുല്യ said...

ദേവാ, പോസ്റ്റിടാതെ, കമന്റിട്ട് കറ്ങ്ങി നടക്കാതെ, ചക്കുമാടു മാതിരി.....
(ആദിത്യന്റെതിലു ഇട്ട കമന്റ് കണ്ടു. ഞാൻ മറുപടിയെഴുതിട്ട് പൽബ്ലീഷായില്ലാ, എന്താണാവോ?)

1:26 PM  
Blogger അഭയാര്‍ത്ഥി said...

തോട്ടിലെ ചേറിലും വെള്ളത്തിലും വളറ്‍ന്നു വിടറ്‍ന്ന അംബുജം, നഗരതിലെ തൊട്ടിയിലേക്കു പറിച്ചു നടപെടുന്നു. കാരണം ജോസെഫ്‌ എന്ന തോഴന്റെ പ്റേമ കിരണങ്ങള്‍.
ആളിതീര്‍ന്ന വിളക്കിലെ കരിനാളമായ അംബുജം കുടുംബ മഹിമ കാക്കുന്നു.

ഏങ്കിലും മൂക്കുതിയും വളയും ഉരിയപെടുന്നു..... തുടറന്‍ -൧൧


spelling mistakes regretted

1:34 PM  
Anonymous Anonymous said...

ജോസപ്പനെ കുറിച്ചാകാനാണു സാദ്ധ്യത ( ആരും കാണാതെ ചുരുട്ടിയ കടലാസ്‌ നിവര്‍ത്തുമ്പോള്‍ അതില്‍ കോറിയിട്ട വാക്കുകള്‍....മനസ്സില്‍ മായുമോ
അതെത്ര മായ്ചാലും ?)

പിന്നെ ഒരു അപ്പാവിന്റെ മനസ്സമാധാനത്തിനും,അപ്പുവണ്ണന്റെയും,അമ്മയുടെയും ജീവിതം കരു പിടിപ്പിക്കുവാനും ഹോമിക്കപേടെണ്ടതല്ല രുക്മിണിയുടേയും,അംബുജത്തിന്റേയും ജീവിതങ്ങള്‍

1:36 PM  
Blogger myexperimentsandme said...

എല്ലാം‌പോലെ ഇതും നന്നായി കേട്ടോ.. ഒരു സമാഹാരമാക്കൂന്ന്.. ആ പ്രിന്ററിൽ പ്രിന്റൌട്ടെടുത്തിട്ട് സ്റ്റേപ്പിളു ചെയ്താൽ പോരേ..

അപ്പം ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.. അപ്പോളേക്കും വല്ല പോസ്റ്റും കുക്ക് ചെയ്യാമോന്ന് നോക്കാം കേട്ടോ..

ഇന്നാ ഇതുംകൂടി പിടിച്ചോ: ഹ്ഗ്യ്ദൊബ്മ്

2:25 PM  
Blogger ചില നേരത്ത്.. said...

എത്ര മനോഹരമായാണ്‍ അതുല്യ ചേച്ചി എഴുതിയിരിക്കുന്നത്. പെട്ടെന്നെഴുതിയതെങ്കിലും പെട്ടെന്ന് മനസ്സില്‍ നിന്ന് മായില്ല കേട്ടോ, ഈ കഥകളൊന്നും. വീക്കെന്‍ഡ് ആശംസകള്‍.

2:56 PM  
Blogger Kalesh Kumar said...

പതിവുപോലെ നന്നായിട്ടുണ്ട്!

4:13 PM  
Blogger സു | Su said...

പതിവുപോലെ നന്നായിരിക്കുന്നു. :)

അക്ഷരത്തെറ്റുകൾ കുറയ്ക്കൂ.

6:56 AM  
Blogger അതുല്യ said...

ഇബ്രുവിനു പെരുത്തിഷ്ടമായീന്ന് അറിയുന്നതിൽ സന്തോഷം, വായിച്ചവർക്കും.
ഞാൻ സ്റ്റാപിളിട്ട് സമാഹാരമാ‍ക്കീട്ട് പിന്നെ എന്തു ചെയ്യും എന്നു കൂടി പറയൂ വക്കാരി??
ഇതു പോലെ ഒരു പാടു അംബുജം, നമ്മുക്കിടയിലുണ്ടാവും തുളസീ. പറയാൻ പേടിച്ചിട്ടാ.

10:39 AM  

Post a Comment

<< Home