Tuesday, December 20, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 16

ശേഖരൻ ബസ്സ്‌ സ്റ്റാൻഡിലെത്തി, കുറച്ച്‌ ദിവസമായി, റോസി പിടികിട്ടാതെ കിടന്ന് ചുറ്റിത്തിരിയുന്നു. അടുത്തേയ്ക്‌ എത്തുമ്പോഴേയ്കും അവൾ, അൽപം മന്ദബുദ്ധിയെങ്കിലും, എണീറ്റ്‌ ഓടി ആ പോലീസ്‌ പോസ്റ്റിൽ കയറും. ഇന്നതിനാണു ജ്യൂസ്‌ കട ചെക്കനു 10 രുപ "ടിപ്പ്‌" കൊടുത്ത്‌ 4 ഗുളിക കലക്കിക്കുന്നത്‌. അവളെന്നും ഒരു ജ്യൂസ്‌ കുടി പതിവാണു രാത്രി 7 ആവുമ്പോ.

പാതിരാവായപ്പോ ശേഖരനെത്തി.

ഉം... അവളവിടത്തന്നെയുണ്ട്‌. കാൽപെരുമാറ്റം കേട്ടിട്ടും ചുമച്ചിട്ടും അവളറിഞ്ഞില്ല്ലാ. 10 രുപ ഫലിച്ചു. എറുമ്പരിച്ച ബിരിയാണി കവർ കാലുകൊണ്ട്‌ മാറ്റി, അവൻ അവളെ പതിയെ പൊക്കിയെടുത്ത്‌, ജവഹറിന്റെ വിറകുപുര ചായിപ്പിലെയ്കു എത്തിച്ചു. കെകൾ അവളെ പരതുമ്പോൾ, ഒരു പന്തിയല്ലാത്ത മരവിപ്പ്‌ അവനു തോന്നി.

പത്തു രുപയ്കു തരപെടുന്ന ബലാൽസംഗത്തെക്കാൾ ഗുണം 25 രൂപയുടെ ബിരിയാണിയ്കു കിട്ടുന്ന മുക്കാൽ പവൻ മാലയാണെന്ന് മറ്റൊരു “ബുദ്ധിമാനു“ തോന്നിയിട്ടുണ്ടാവണം.

----
വേറേ ഒരു ബുദ്ധിമാൻ, ഒരു അന്ധയായ, മന്ദബുദ്ധി സ്ത്രീയേ,വീടിനു ദൂരെയുള്ള പറമ്പിൽ പൊക്കി കൊണ്ടു പോയി ബലാൽസംഗം ചെയ്ത വാർത്ത ഈടെ ഏഷ്യാനെറ്റ്‌ കാണിച്ചിരുന്നു. ഏവൂരാൻ ചോദിച്ച പോലെ, നമ്മുടെ സമൂഹത്തിനിതെന്തുപറ്റി???എനിക്കു കരയണം.

10 Comments:

Blogger Adithyan said...

ബാൻഗളൂർ ഒരു കോൾ സെന്റർ ജീവനക്കാരിയെ ഓഫീസ്‌ ഡ്രൈവർ കൊലപ്പെടുത്തി.

എവിടേക്കാണു നമ്മുടെ യാത്ര?
ഞാനും ഈ സമൂഹത്തിന്റെ ഭാഗമാണെന്നു ചിന്തിക്കാൻ പേടിയാവുന്നു.

5:05 PM  
Blogger അഭയാര്‍ത്ഥി said...

റോസി ഉറങ്ങുന്ന തെരുവില്‍ വെറുതെ കിട്ടുന്നതു ഗറ്‍ബം. ഭക്ഷണം കിടന്നു കഴിക്കുന്ന ഒരുവളെ പ്റാപിക്കുന്ന ഒരു നഗരാറ്‍ത്ത ജാഗരം ഞാന്‍ ഗന്ധറ്‍വന്‍ കണ്ടിട്ടുണ്ടു. അതൊരു ന്യമത്തിന്റെ ഭാഗമാണെന്നു കരുതുന്നതായിരുന്നു ഗന്ധറ്‍വ ജീവനു നല്ലതു. മൌനം നശിച്ച മൌനം. ഈ കഥ വായിച്ചപ്പോഴും ഗന്ധര്‍വന്‍ ആ നശിച്ച മൌനത്തില്‍

5:36 PM  
Blogger myexperimentsandme said...

നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും എന്തൊക്കെയോ വീർപ്പുമുട്ടലുകളുണ്ടാക്കുന്നു.. എല്ലാം അടിമുടി മാറാൻ പോകുന്നതിന്റെ തുടക്കമാണോ ഇതെന്നും തോന്നും ചിലപ്പോൾ.. ഇനി ഇതൊക്കെയാണ് നമ്മുടെ നാടെന്ന വാസ്തവം അംഗീകരിക്കപ്പെടുന്നതുവരെ ഈ വീർപ്പുമുട്ടൽ തുടർന്നുകൊണ്ടിരിക്കുമായിരിക്കും.

വളരെ വലിയ കാര്യങ്ങൾ വളരെ ചെറിയ വാക്കുകളിൽ അതിന്റെ എല്ലാവിധ പ്രാ‍ധാന്യങ്ങളോടുകൂടിയും അവതരിപ്പിക്കാനുള്ള അതുല്യേച്ചിയുടെ കഴിവിന് സമ്മാനമായി, ഇന്നാ എന്റെ വക ഒരു കൊച്ചു സമ്മാനം: യ്ഹ്ര്ക്ക്ൻപ്

ചുമ്മാ തള്ളണ്ട: ഭാവിയിലെ വാക്കുകളോ, പട്ടാ‍ളക്കാർക്കുള്ള കോഡുഭാഷയോ ഒക്കെ ആയി ഇവന്മാർ മാറാം.

5:43 PM  
Blogger Kalesh Kumar said...

:(

5:54 PM  
Anonymous Anonymous said...

സമൂഹം
1)കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ തെരുവില്‍ ചെറുപ്പക്കാരിയായ ഒരമ്മയേയും തെരുവു മക്കള്‍ താലോലിക്കുന്ന ഒരു പിഞ്ചു കുഞ്ഞിനേയും കൈരളി വാര്‍ത്ത കാണിച്ചിരുന്നു.മണിക്കുറുകള്‍ക്കകം സുഗതകുമാരി ടിച്ചര്‍ ഇടപെട്ട്‌ അവരെ അഭയയില്‍ എത്തിക്കുകയും ചെയ്തു.

2) 'നിന്റെ മാനം പോകും' അതുകൊണ്ടു നീ മിണ്ടാതിരിക്കു എന്നു പറഞ്ഞു തെറ്റിനു കൂട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചവരെ വക വെയ്ക്കാതെ 'ദാ ഇവരൊക്കെയാണ്‌ എന്നെ ദ്രോഹിച്ചവര്‍ എന്നുറക്കെ വിളിച്ചു പറയാന്‍ ഒരു പെണ്‍കുട്ടി തയ്യാറായപ്പോള്‍ ആ കുട്ടിയുടെ കൂടെ നില്‍ക്കാനും, കുറ്റവാളികള്‍ക്കെതിരെ പ്രതികരിക്കാനും ഇവിടെ ഒരുപാട്‌ പേരുണ്ടായിരുന്നു

11:23 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

"ആശ്വസിക്കുക.. നീ ചവുട്ടിയരയ്ക്കപ്പെട്ട പൂവല്ലേ, ചവുട്ടിയ കാലല്ലല്ലോ" ഖലീല്‍ ജിബ്രാന്‍
നമുക്കും പൂക്കളാകാം.. മുള്ളാവാന്‍ ശ്രമിച്ചു തോല്ക്കുമ്പോള്‍!

7:59 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

മനുഷ്യൻ മൃഗമാകുന്നു എന്ന്‌ എല്ലാവരും വിളിച്ചു കൂവുന്നു..

മൃഗങ്ങൾ മാനഹാനിയ്ക്ക്‌ കേസ്‌ കൊടുക്കും..!

10:31 AM  
Blogger അതുല്യ said...

അവധിയായിരുന്നു സുഹ്ര്ത്തുക്കളെ, എല്ലാർക്കും പുതുപിറവി ആശംസകൾ.
ബ്ലോഗുകൽ വായിച്ചു വരുന്നു.

12:29 PM  
Blogger Sreejith K. said...

പ്രേത സിനിമകള്‍ കാണുമ്പോള്‍ ഞാനും സഹമുറിയന്മാരും പറയും, "ഒരു പ്രേതത്തെ കിട്ടിയിരുന്നെങ്കില്‍ ബലാല്‍സംഘം ചെയ്യാമായിരുന്നു" എന്ന്. അതാകുമ്പോള്‍ കേസ്‌ ആകിലല്ലോ. പ്രേതങ്ങള്‍ നിയമത്തിന്‌ കീഴിലല്ലല്ലോ.

ഞാന്‍ ഒരു വൃത്തികെട്ടവനാണൊ?

6:23 PM  
Blogger Salil said...

ബലാത്സംഗം എന്നത്‌ ലൈഗികതൃഷ്ണ കൊണ്ടൊന്നുമല്ല സംഭവിക്കുന്നത്‌ ... അത്‌ കീഴടക്കാനുള്ള ത്വരയാണ്‌ എന്ന് ഫ്രോയ്ഡ്‌ പറഞ്ഞിട്ടുണ്ട്‌ ...

celebritees'ന്റെ നഗ്നചിത്രങ്ങള്‍ക്ക്‌ മാര്‍ക്കറ്റ്‌ വരാനുള്ള കാരണവും മറ്റൊന്നല്ല എന്ന് തോന്നുന്നു ...

4:59 AM  

Post a Comment

<< Home