Monday, December 19, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 14

ഏതു സമയവും അടിച്ചുത്തുടച്ചു പൊടിതട്ടി, കൈയിൽ ചൂലും തുണിയുമായ്‌ വിശാലമാമി ചുറ്റി തിരിയും. ഫ്ലാറ്റിലെ ടെറസ്സ്‌ പോലും വാച്ച്മ്മാന്റെ കൂടെ പോയി നിന്ന് കഴുകിയ്കുന്നതു കാണാം. എണീറ്റവഴിയ്കു അനന്തനയ്യരുടെ കൈയിൽ തുണി കൊടുത്ത്‌ വിടും, കാറും സ്കൂട്ടറുമൊക്കെ തുടയ്കാൻ. ഫ്ലാറ്റിലെ പരിചയം തന്നെ, "അന്ത തുടച്ചുപോടറ മാമി വീട്‌ താനേ..... A/ 29 താൻ..

വിശാലമാമിയ്കു ക്ഷമകെട്ടു. ആ കോയമ്പത്തൂരീന്ന് വരുന്ന പച്ചക്കറിക്കാരി വന്നാ, കൂട്ടാൻ നിശ്ചയിയ്കാമയിരുന്നു. നല്ല കിളിന്തു പച്ചക്കറിയും കിട്ടും, “ഇനി മേലാൽ ഫ്ലാറ്റിലെ വരാമേ ആക്കി വിടുവേൻ എന്ന്“ , ഭർത്തവിന്റെ സെക്രട്ടറി സ്ഥാനം കൊണ്ടുള്ള അഹന്ത വച്ചു പറഞ്ഞാ ആ പാവം, ചൊടിച്ചാലും, നഷ്ടപെട്ടാലും, പച്ചക്കറി വലിചെറിഞ്ഞു പോകും, "ഇന്താങ്ക, എടുത്ത്‌ വയ്ങ്കോ മ്മാ"

ചീര....പച്ചക്കറി.....വെണ്ടയ്ക.....കത്രിയ്കാ...... ഒക്കത്തിൽ മൂക്കോലിപ്പുള്ള കൈ കുഞ്ഞുമായി, ചെളിപുരണ്ട ചേല ചുറ്റി, മഴയിലൊലിച്ചു പപ്പാത്തി, വിശാലമാമീടേ ഫ്ലാറ്റിലെത്തി. "അമ്മാ, കൊഞ്ചം കാപ്പി തണ്ണി കൊടമ്മാ, തണുപ്പു താനെ...കെക കാൽ വളയലേ മ്മാ...

"ഇപ്പോ താൻ ഗ്യാസ്‌ സ്റ്റൌവ്‌ എല്ലാം തുടച്ചു പോട്ട്‌ വന്തേൻ, ഇനി അതു ഒനക്കാക മെഴുക്ക മുടിയാത്‌, പച്ചക്കറി കുടുത്തു നീ ഒൻ വേലയേ പാരു.... ദാ, അന്ത കുഴന്തെ, മുക്കുവിടറാൻ പാരു, നീ അതെയ്‌ കൈയാലെ തുടച്ചാ, സോപ്പു പോട്ട്‌ കഴുവി, അപ്രമാ, പച്ചക്കറിയെടുത്ത്‌ വയ്യ്‌". പക്ഷെ, ഇതൊന്നും ചെവി കൊള്ളാതെ, പപ്പാത്തി ചെക്കന്റെ മൂക്ക്‌ പിഴിഞ്ഞു ചേലയിലാക്കി, ചേലതുമ്പ്‌ അരയിൽ തിരുകി.

അമ്മാ, കൊഞ്ചം ചൂടു തണ്ണീ.... പിന്നെയും പപ്പാത്തി കെഞ്ചി....

“മുടിയാത്‌ ചൊന്നേൻ, പുരിയലയാ?? ഒൻ പുള്ളെയേ തൂക്കി മടിയിലേ വയ്യ്, ദാ പാരു, അവൻ അന്ത അഴുക്കു കാലൈ പോട്ടു ചുത്തറാൻ, ഇനി മേലാൽ ഇന്ത സാധനത്തെ വാച്ചുമാൻ റൂമിലേ വച്ച് തുലച്ചൂട്ട് കേറി വാ” വേഗം പച്ചക്കറി വച്ചു തുലച്ച്‌ പോ, “ഒന്നോട്‌ പച്ചക്കറി കെട്ടിന മൂട്ടതുണിയേ പാത്തയാ, അഴുക്കുമണ്ടി, അതു വച്ചയിടം മുഴുവൻ, ഫിനോയിൽ വിട്ട്‌ കഴുവി താൻ കുളിയ്ക പോണം“, വിശാലമാമി സ്വരമുയർത്തി.

അൽപം നീതി അയ്യാസാമി വഴി കിടയ്കുമെന്ന നപ്പാശൈ കൊണ്ടാവണം, പപ്പാത്തി കണ്ണുകൾ അയ്യാസാമിയ്കു നേരെ നീട്ടയതു...

"വിശാലം.. ഹീറ്റർ പോട്ട്‌ തണ്ണി ചൂടായിരുക്കും ഇപ്പോ, നാൻ കുളിച്ചൂട്ട്‌ വരേൻ, അന്ത വേല കഴിയുമേ............ അയ്യാസാമി വഴി മാറി അകത്തേയ്ക്‌ നടന്നു.

പപ്പാത്തി, ചെക്കനെ ഒക്കലാക്കി, പച്ചക്കറി ചാക്ക്‌ തലയിലേറ്റി തിരിച്ചു നടയ്കുന്നതിനിടയിൽ, വാച്ചുമാനോടു പറഞ്ഞു, " നെഞ്ചുക്കുള്ളെ ഒപ്പിന അഴുക്കേ കളയ ഫിനോയിലുക്കു മുടിയുമാടാ തമ്പി? അന്ത വിശാല മാമിയ്കിട്ടെ ....

2 Comments:

Blogger അഭയാര്‍ത്ഥി said...

പപ്പാത്തിയും, വിശാലമാമിയും, അയ്യാവും, ഫ്ളറ്റ്‌ എന്ന അഗ്രഹാരവും. അതുല്യയുടെ പെയ്ന്റിംഗില്‍. നിങ്ങളുടെ ബ്ളൊഗില്‍ ഞാന്‍ ഒരിക്കല്‍ കണ്ട രവി വറ്‍മ ചിത്രതിലെ മാത്റു ഭാവത്തേകാള്‍ മനോഹരം ഈ പാപ്പത്തിയില്‍ തെളിയുന്ന അമ്മ. വിശാലമാമി ഒരു ബൂറൊക്രാറ്റിന്റെ വീട്ടമ്മ. യഥാ തഥം തെളിയുന്ന കുടുംബ ചിത്റങ്ങള്‍. നിങ്ങള്‍ ബ്ളോഗിലെ നക്ഷ്ത്റ തിളക്കം.

Govindha - Govindha-kandu

katha ezhuthil ningalkku gajakesari yogam

12:48 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മനസ്സിലെ അഴുക്കുകളയാന്‍ പറ്റിയ ഫിനോയില്‍ ഒരു പക്ഷേ സ്നേഹമായിരിക്കും. ഒരിക്കലും കളയാന്‍ കഴിയാതെ കറ പിടിച്ച അഴുക്കുകളുമുണ്ടാവും.
എന്തായാലും കഥ ഉഗ്രന്‍!!

1:38 PM  

Post a Comment

<< Home