Sunday, December 18, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 13

നാളത്തേയ്കുള്ള അലാറം വച്ചു കഴിഞ്ഞു പുതപ്പിനുള്ളിലെയ്കു കുടിയേറും മുമ്പ്‌, അവൻ പറഞ്ഞു, "നീ ഓർക്കുന്നോ, നമ്മൾ പണ്ടു പറഞ്ഞിരുന്ന ആ അഗ്രഹത്തെ കുറിച്ച്‌?

"ഉം.... വീടിന്റെ ഭാഗം വയ്പ്‌, പിന്നെ ലോണിന്റെ തത്ര പാട്‌, കാശിന്റെ ഞെരുക്കം, എന്നിട്ടെന്താ..? അനിയനു തറവാടു കൊടുത്തിട്ടും, ദേ.. അമ്മയിപ്പോഴും നമ്മടെ കൂടെ... ഇനി ദയവു ചെയ്ത്‌ ഒന്നും ആഗ്രഹിച്ചേയ്ക്കല്ലേ.....

ഒന്നര വയസ്സുകാരി, ധൂളിയിൽ കിടന്ന നിള ഒന്ന് അനങ്ങി, ഒരു പക്ഷെ പ്രതിഷേധമറിയിച്ചതാവാം.

16 Comments:

Blogger അതുല്യ said...

ഇന്നത്തെ രണ്ടു വരി കഥ എഴുതാൻ തത്രപെട്ടപ്പ്പോഴ്‌, സിബുവിന്റെ വാവ പറഞ്ഞു, അപ്പുന്റേമ്മേ.............. ആ ധൂളീലു ഞാനില്ലേ??

12:43 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

പ്രതിക്ഷേധമോ??? പ്രതിഷേധമല്ലേ അപ്പൂന്റമ്മേ?

ഇതു പോലെ എനിക്കും ഒരു കൺഫ്യൂഷൻ, കുടിശ്ശിഖയോ കുടിശ്ശികയോ ശരി?

1:06 PM  
Blogger അഭയാര്‍ത്ഥി said...

ബ്ളൊഗില്‍ ഇതു ഉത്തരായന കാലം. കഥകള്‍ വരികളില്‍ ഒതുങ്ങും. കമന്റുകള്‍ ഉപന്യാസങ്ങളാകും.

വറ്‍ക്‌ ലെസ്സ്‌ റ്റോക്‌ മോറ്‍. Gandharvan പാറ്‍ട്ടി സിന്ദാബാദ്‌.

എങ്കിലും എങ്കിലും ഒരു കൊച്ചു ചിപ്പിയില്‍ അതുല്യ ഒരു മുത്തു സൂക്ഷിക്കുന്നു-പ്റദറ്‍ശിപ്പിക്കുന്നു. പെട്ടന്നു-13, blog north.

1:23 PM  
Blogger അതുല്യ said...

സിദ്ധാ.. മാസവസാനം വല്ല ഇൻ-വോയ്സു റേയ്സ് ചെയ്യുമോ? ഈ അക്ഷരത്തെറ്റ് ചൂണ്ടിക്കാണീക്കുന്നതിനു? തിരുത്തിയിട്ടുണ്ട്.

1:28 PM  
Blogger Kalesh Kumar said...

:)

1:48 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്. വരികളുടെ എണ്ണത്തിനല്ല, കൈകാര്യം ചെയ്യുന്ന ആശയത്തിനാണ് പ്രാധാന്യം.
ചുരുങ്ങിയ വരികളില്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ നല്ലത്. ഭംഗിയായിട്ടുണ്ട് ചേച്ചി.

3:31 PM  
Blogger ചില നേരത്ത്.. said...

എന്തൊരു കഥ!!
‘അനിയനു തറവാടു കൊടുത്തിട്ടും, ദേ.. അമ്മയിപ്പോഴും നമ്മടെ കൂടെ...‘
ഇത്തരത്തില്‍ പെട്ട ചിലരേയെങ്കിലും ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ ഞാനവരെയോറ്ത്ത് ചിരിച്ചു.
എല്ലാം കലികാല വൈഭവം!!.
ഈ കഥ ഒരു ചീനാത്ത് (ചൈന മുളക് എന്നാണ്‍ ശരി എന്ന് തോന്നുന്നു)മുളക് തന്നെ.

3:38 PM  
Blogger keralafarmer said...

അതുല്യ എഴുതിയതു മുഴുവൻ വായിക്കണമെങ്കിൽ ഞാൻ എന്റെ സകല പണികളും നിറുത്തിവെച്ച്‌ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരിക്കേണ്ടിവരുമല്ലോ. വായിക്കാൻ സമയമില്ല ക്ഷമിക്കുക സമയം കിട്ടുമ്പോൾ വായിക്കാം.

4:04 PM  
Blogger nalan::നളന്‍ said...

പെട്ടന്ന് എഴുതി തീര്‍ത്തതുകാരണം പെട്ടന്ന് വായിച്ചു തീര്‍ക്കുവാനും കഴിഞ്ഞു. പക്ഷെ പെട്ടന്നു മറക്കാന്‍ കഴിയില്ല.
കഥ വായിക്കണമെന്നു തോന്നുമ്പോള്‍ അപ്പോള്‍ ഇനി പെട്ടന്നു-13, blog north, വഴി.

10:45 PM  
Blogger ദേവന്‍ said...

കുടിശ്ശികയാണു സിദ്ധാര്‍ത്ഥാ.
ശിഖ എന്നുപറഞ്ഞാല്‍ കൊമ്പ്‌, കൊടുമുടി എന്നൊക്കെയല്ലേ.

12:09 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)

8:33 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഇതേ ലോജിക്കു വച്ചു് ശ്ശിക എന്നു ഞാനെഴുതി സ്വാർത്ഥന്റെ പുട്ടിനു പീരയിട്ടിരുന്നു. ന്നാലും ശൻക തീർന്നില്ല. നന്റി ദേവനവർകളേ.

ഇങ്ങനെ ഉള്ള ഒരു കൺഫ്യൂഷനിസമോ ലാവോയിസമൊ ആയിരിക്കുമെന്നു കരുതി തിരുത്തിയതാണതുല്യേ. അക്ഷരപിശകൊക്കെ തിരുത്താൻ നമ്മളെക്കൊണ്ടു കൂട്ട്യാ കൂട്വോ?

9:55 AM  
Blogger Visala Manaskan said...

പെങ്ങളേ.., ഈ കഥകൾക്ക്‌ ഒരോ പേരിട്ടാ ഒന്നുകൂടെ ഉഷാറാവില്ലേ??

ഭാഗ്യം. എന്തായാലും ഈ കഥയിൽ ഒരു പെണ്ണും പീഡിക്കപ്പെട്ടുമില്ല മരിച്ചുമില്ല.! ഈശോമിശിഖായ്ക്ക്‌ സ്തുതിയായിരിക്കട്ടേ.-:)

11:11 AM  
Blogger myexperimentsandme said...

........ഹെന്തു പറയാൻ........

ഇതും ഒരു നല്ല കഥ....

11:28 AM  
Blogger ദേവന്‍ said...

അതുല്യ സിബുവിന്റെ ബ്ലോഗ്ഗിൽ എന്നോട്
"പക്ഷെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഈ പേരു മാ‍റ്റൽ എനിക്കിഷ്ടമല്ലാ." " Hope i can be honest with you. മറ്റാൾക്കാരുടെ പോസ്റ്റിൽ കയറി കമന്റിടുന്നവർ പോസ്റ്റെഴുതാൻ കഴിവുള്ളവരായിരിയ്കണം. " എന്നു പറഞ്ഞു
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍---------------------------------
തുല്യക്ക് എഡിറ്റ് ചെയ്യാനും ഐ പീ ട്രാക്ക് ചെയ്ത് സ്റ്റാൽക്ക്റെന്ന് പോലീസിൽ കമ്പ്ലൈന്റ് അയക്കാനും പറ്റാത്ത ബ്ലോഗ്ഗിൽ ഇട്ടു തുല്യക്കു ഞാൻ ഇടി തന്നാൽ എന്റെ മീശക്കതു മോശമല്ലേന്നു കരുതഇ ഇങ്ങു പോന്നതാ.

സ്റ്റാർട്ട്
1. പേര്:
എനിക്കു സൌകര്യമുള്ളത് വിളിക്കും. വേണേൽ കേട്ടോ. ഇല്ലേൽ ഡിലീറ്റ് ചെയ്തോ. യൂയേയീ നിയമമ്നുസരിച്ച് അശ്ലീലവും ആക്ഷേപവുമല്ലാത്തൊരു പേരു വിളിച്ചാഅൽ ആരും എന്റെ കയ്യിൽ വിലങ്ങിടാൻ പോകുന്നില്ല. നീതിയും നിയമവും ന്യായവും എല്ലാം ഒരേ സാധനം തന്നെയാണെന്ന് ബ്ലോഗ് ഹീറോ ശിവശൻകരേട്ടൻ ഇഞ്ജക്ഷൻ വിധിച്ച് ഈയിടെ ഓർമ്മപ്പെടുത്തിയതേയുള്ളൂ. നിയമം അനുവദിക്കുന്നത് ന്യായം, സഭ്യം, നമസ്തുഭ്യം.

2. പോസ്റ്റ്
“ഇതെന്തരു പൊന്നപ്പനണ്ണാ ആം‍പ്ലേറ്റ് റബ്ബർ ഷീറ്റ് പോലെയിരിക്കണല്ല്” എന്നു തെറി പറയാൻ ഞാൻ മുട്ടയിടേണ്ട കാര്യമില്ലെന്ന് ഒരു ബക്കറ്റ് ശാമുവലോ (വീക്കെയെന്നു ക്രെഡിറ്റ്) മറ്റോ പറഞ്ഞിട്ടില്ലേ? അത്ര തന്നെ. ഞാൻ മുട്ടയിടുന്ന പിടയല്ല. പട്ടക്കു കൂട്ടായി മുട്ട തിന്നുന്ന പൂവൻ.

3. Honesty
നല്ല പോളിസി. കുറച്ചുകൂടെ മുന്നോട്ടാഞ്ഞാൽ truthfulness എന്ന പോളിസി നടപ്പിലാക്കാഅം. ട്രൂത്ത് (ഏകം സത്) ഷാൽ സെറ്റ് യൂ ഫ്രീ എന്ന മഹ്ദ്വചനം കേട്ടിരിക്കുമല്ലോ.

12:08 PM  
Blogger yanmaneee said...

lebron shoes
balenciaga shoes
nike sneakers for men
nike epic react
yeezy shoes
yeezy boost
nike shoes
longchamp
jordan shoes
michael kors factory outlet online

3:25 PM  

Post a Comment

<< Home