Tuesday, January 03, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 21

നിർത്താതെ കരയുന്ന രണ്ടു വയസ്സുകാരൻ. അതും വളരെ ഉച്ചത്തിൽ. അവൾ അവനെ ആ തിണ്ണയിൽ വച്ചു, നിറുകയിൽ ഉമ്മ വച്ചു. കുഞ്ഞു പിന്നെയും ഉച്ചത്തിൽ കരയുന്നു. അവനു വിശക്കുന്നുവോ? അല്ലാ, അവനിട്ടിരിയ്കുന്ന കുട്ടിയുടുപ്പുകൾ അവനു അരോചകമാകുന്നുവോ? അതുമല്ലാ ഈ ചുട്ടുപഴുത്ത കാലാവസ്ഥയും, ഈ തിരക്കും അവനെ കൂടുതൽ അസ്വസ്ഥമാക്കുന്നുവോ? അവൻ അലറുന്നു പിന്നെയും, കവിളുകളിൽ ചോരതുടിയ്കുന്നു. അമ്മേ.....മ്മേ....... ആ പിഞ്ചു കുഞ്ഞ്‌, അമ്മയുടെ മാറിലേയ്കു മുഖം പൂഴ്ത്താൻ വെമ്പൽ കൊള്ളുന്നു. അമ്മേ.. മ്മേ... കൈയ്യ്നും കാലുമിട്ടടിച്ച്‌ അവൻ ഒരു അപസ്മാര രോഗിയുടെ അവസ്ഥയിലായി. അമ്മേ... മ്മേ... എവിടെ എന്റെ അമ്മ?? എന്റെ അമ്മ?

കട്ട്‌... പായ്ക്‌ അപ്പ്‌ ..."

നാളെ വരുമ്പോൾ ഇത്തിരി "ബെനാഡ്രിൽ സിറപ്പ്‌" കൊടുത്തു കൊണ്ടുവരണം. അപ്പോ പിന്നെ 4 മണിക്കുർ സുഖമായി ഉറങ്ങും അവൻ. തോളിൽ ഉറങ്ങുന്ന കുഞ്ഞിന്റെ സീനാക്കി മാറ്റാം". അയാൾ പറഞ്ഞു.

കാശെണ്ണി വാങ്ങി, കുഞ്ഞിനെ എടുത്ത്‌, അമ്മ കാറിൽ കയറി പോയി, അടുത്ത സീരിയൽ ഷൂട്ടിംഗ്‌ സ്ഥലത്തേയ്ക്‌.

അമ്മ : അറിയപ്പെടുന്ന റബ്ബർ ഏസേറ്റേറ്റ്‌ മുതലാളിയുടെ മകൾ.

അച്ഛൻ: ബാങ്ക്‌ മാനേജർ.

ജോലിയ്ക്കു ഒക്കെ പോകുന്നതു മോശമല്ലേ, അതു കൊണ്ട്‌ സമയം പോകാൻ ഒരു വഴി. പൈസ ഒന്നും ആഗ്രഹിച്ചല്ലാട്ടോ. തെറ്റുദ്ധരിയ്കല്ലേ.....
----
ഇന്നലെ "സഹധർമ്മിണീ" സീരിയലിലേ ഒരു സീൻ കണ്ട്‌ , ആ കുഞ്ഞിനെക്കാളും എറെ ഞാൻ കരഞ്ഞു. തീരെ തിരിച്ചറിവില്ലാതെ ഈ കുഞ്ഞുങ്ങളെ ഈ ഷൂട്ടിംഗ്‌ (ശരിക്കും ഇതു അവരെ ഷൂട്ടിംഗ്‌ ചെയ്യണപോലെ തന്നെ) മാമാങ്കത്തിനു ഉപയോഗിക്കുമ്പോ, ചുറ്റും നടക്കുന്നതു എന്താണെന്നും പോലും അറിയാൻ കഴിയാതെ അവർ, ആകെ അറിയുന്ന അമ്മേ... ന്നു മാത്രം നിലവിളിച്ചു തീർക്കുന്നു. ഇതു നിർത്തലാക്കാൻ ഒരു നിയമവും വരില്ലെ??

9 Comments:

Blogger ദേവന്‍ said...

ഇത്രേം കാലം സഹധർമ്മിണി കണ്ടിട്ടും സീരിയലെന്നാലെന്തെന്നു പഠിച്ചില്ലേ?

ക്രെഡിറ്റ് ലിസ്റ്റ് എഴുതിക്കാണിക്കുമ്പോൾ വാൾപ്പേപ്പറായി ഒരു കരയുന്ന മുഖം വേണം. അതു കഴിഞ്ഞ് കഥാപാത്രങ്ങൾ, 24 മനിക്കൂറ്റും കരയുന്ന അച്ഛൻ, അമ്മ, മകൻ, മകൾ, ചെറുമകൻ, ചെറുമകൾ, മരുമകൾ,എരുമകൾ. അയൽക്കാർ, ബസ്സിലിരിക്കുന്നവർ, വഴിയേപോകുന്ന ജാഥാ, പിന്നെ ചന്തയിൽ കൂടി നിൽക്കുന്ന ജനം ഇവരും കൂടെ കരയുന്നതാണ് ലേറ്റസ്റ്റ്. എഫ്ഫെക്‍റ്റ് കിട്ടാനായി ഷൂട്ടിങ് ക്രൂവും നിർത്താതെ കരയും. കാണുന്നവളുമാരും അവന്മാരും കരയും വീട്ടിലെപ്പിള്ളാരും കരയും. അത്ര തന്നെ.

കൊച്ചുങ്ങളെ കരയിക്കുന്ന കാര്യമല്ലേ? അവർ കൊച്ചിലേ കരഞ്ഞു ശീലിക്കട്ടെ എന്നാലേ വലുതാകുമ്പോൾ അടിപൊളിയായി കരയുന്ന പ്രേക്ഷകർ ആയി വരൂ..പിന്നെ തന്തേം തള്ളേം മരിക്കുംപ്പോളും റ്റീവിക്കും വീഡിയോകാരനും മുന്നിൽ കരയാനുള്ളതല്ലേ, ഒരു പരിശീലനമാവട്ടെ

1:19 PM  
Anonymous Anonymous said...

"വിജനതയുടെ ആത്‌മാവിഷ്ക്കാരമായ" കൈരളി പോലും തുടങ്ങി കിടിലന്‍ രണ്ടൂ സീരിയലുകള്‍,അതും ബാല ചന്ദ്രന്‍ ചുള്ളിക്കാട്‌ അവതരിപ്പിച്ചിരുന്ന സര്‍ഗ്ഗസംഗീതം എന്ന നല്ലൊരു പരിപാടി റദ്ദു ചെയ്ത്‌.

1:28 PM  
Blogger അതുല്യ said...

എന്നാലും കുഞ്ഞുങ്ങളെ കരയിയിയ്കണ "ഷൂട്ടിംഗ്‌" വേണ്ട ദേവാ. വലുതാവുമ്പോ........ 21ആം നൂറ്റാണ്ടില്ലേയ്കല്ലേ? അവർ കരഞ്ഞോളും പഠിപ്പിയ്കാതെ തന്നെ.

1:47 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

പണ്ടൊരു കഥ കേട്ടതോര്‍മ്മയില്ലേ?
ഒരിക്കല്‍ ഒരു രാജ്യത്ത് കിണറില്‍ നിന്ന് വെള്ളം കുടിച്ച ജനങ്ങളെല്ലാം ഭ്രാന്തന്മാരായി. വെള്ളം കുടിക്കാതെ വിട്ടു നിന്ന രാജാവു മാത്രം ഭ്രാന്തു പിടിക്കാതെ രക്ഷപ്പെട്ടു. പക്ഷെ രാജാവു പറയുന്നതൊന്നും ജനങ്ങള്‍ക്ക് മനസ്സിലാവാതെയായി. ജനങ്ങളെല്ലാം രാജാവിനെതിരെ തിരിഞ്ഞു. ഭ്രാന്തന്‍ രാജാവിനെ കൊന്നുകളയാന്‍ അവര്‍ തീരുമാനിച്ചു. അപകടം മനസ്സിലാക്കിയ രാജാവ് ഉടന്‍ കിണറിലെ വെള്ളമെടുത്ത് കുടിച്ചു. രാജാവിന്‍റെ ഭ്രാന്ത് മാറിയതില്‍ ജനങ്ങള്‍ സന്തോഷിച്ചു.

'ബാലചന്ദ്രന്‍ ചുള്ളിക്കാട്'ആരാണെന്നു ചോദിച്ച ടീച്ചറോട് 'സ്ത്രീഹൃദയത്തിലെ കേണലാ'ണെന്നു പറഞ്ഞ പുതിയ തലമുറ വളര്‍ന്നുവരുന്ന സമൂഹത്തില്‍ നമ്മളെന്തിന് ഭ്രാന്തന്മാരാവണം. ആ വെള്ളം നമുക്കും കോരിക്കുടിക്കാം മതിയാവോളം.

2:58 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

എന്തിനെപറ്റിയാണീ വിലാപമെന്നു മനസ്സിലാവുന്നില്ല. സീരിയലുകള്ക്കകത്തെ കരച്ചിലിനെപറ്റിയോ, അതോ സീരിയലുകള്ക്കുപുറത്തിരുന്നു കരയുന്നതിനെപറ്റിയോ? രണ്ടായാലുമൊരു കൊചുപെട്ടി അങ്ങോഫാക്കിയാല് തീരുന്നതല്ലേയുള്ളൂ?

ഞാന് ചെയ്യുന്നതതാണു്. ദൃശ്യമാസ്മരികത്തിലേക്കുള്ള പ്രവേശനം സ്വയം അങ്ങു നിഷേധിച്ചു. ഇപ്പോള് പരാതിയുമില്ല പരിഭവവുമില്ല. കൂട്ടത്തില് വേറെയുമുണ്ടു് ഗുണം. സൂപ്പ്ര് മാര്ക്കറ്റില് ചെന്നാല് , ഒരിക്കല് കുളിച്ചാല് പത്തു തവണ കുളിച്ച പോലെ തോന്നിപ്പിക്കുന്ന സോപ്പോ തുരത്തിക്കൊണ്ടേയിരിക്കുന്ന ടൂത്ത് പേസ്റ്റോ എടുക്കണമെന്നു തോന്നുകയില്ല. കൂടെയുള്ളവരതു നിര്ബന്ധിക്കയുമില്ല.

തീര്ന്നിട്ടില്ല ബാക്കി പിന്നൊരിക്കലാവാം.

3:38 PM  
Blogger അതുല്യ said...

സിദ്ധാർഥാ,, കുഞ്ഞിനെ "ഷൂട്ടിംഗിനു" കൊടുക്കുന്ന അച്ഛ്നനമ്മമ്മാരോട എനിക്കു കലി. സീരിയലു നടന്നോട്ടെ, കുറെ ഭർത്താക്കന്മാർ ഇരുന്നു സൌകര്യമായിട്ട്‌ ആ സമയം കള്ളു കുടിക്കുന്നുണ്ട്‌, മകനോ, മകളോ "ചാറ്റിംഗ്‌" നടത്തുന്നു, കള്ളനു കക്കാൻ സുഖം എല്ലാം... ഒരു പരസ്പര സഹകരണാടിസ്ഥാനത്തിലാ വീടുകളിപ്പോൾ.

4:19 PM  
Blogger Unknown said...

പ്രിയ അതുല്യെ..
കുഞ്ഞുങ്ങളും കരയട്ടെ..!! കരയുന്ന ഒരു 'സീരിയല്‍' ആയി മാറട്ടെ നമ്മുടെ മലയാളി മനസ്സ്‌.. നമുക്ക്‌ സ്വയം സഹതപിക്കാം.. പണ്ട്‌ ഇസ്മായില്‍ എന്ന ചോരകുഞ്ഞ്‌ മക്കയില്‍ കൈകാലിട്ടടിച്ച്‌ കരഞ്ഞപ്പോഴല്ലേ 'സംസം' ഉണ്ടായത്‌. അതു പോലെ വല്ല സംസവും മലയാള ടെലിവിഷനും കിട്ടുമോ എന്നു നമുക്ക്‌ കണ്ടറിയാം.. കുട്ടികള്‍ കരയട്ടെ...!!

11:34 AM  
Blogger Unknown said...

ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko

7:52 AM  
Blogger yanmaneee said...

nike cortez
balenciaga trainers
goyard handbags
christian louboutin outlet
kyrie 5
timberland
cheap nba jerseys
yeezy boost 350 v2
air jordan
lebron shoes

3:25 PM  

Post a Comment

<< Home