Sunday, February 05, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 27

കിടപ്പു മുറിയിലേ കണ്ണാടി നോക്കീട്ട്, അവൾ അവനോട്‌ ചോദിച്ചു നെടുവീർപ്പിട്ടു. അവിടവിടെ നരച്ച തലമുടി, ചുളിവുകൾ വന്ന മുഖം, കൺതടങ്ങളിലെ കറുപ്പ്‌, ഇടയ്കിടയ്കുള്ള കൈകാൽ കഴപ്പ്‌.. ..ആകെ വയസ്സായ ഒരു മട്ട്‌ അല്ലേ? പത്തു കൊല്ലം മുമ്പ്‌ ഈ മുറിയിൽ നിന്നിരുന്ന സുന്ദരിയെ നിങ്ങൾ ഓർക്കുന്നുണ്ടോ?

“ എന്തെങ്കിലും ഒന്ന് പറയൂ.... നിങ്ങൾക്ക് എന്നിലുള്ള ആവേശം നിലച്ചിരിയ്കുന്നു” “ ഒരു ശുഭാപ്തി വിശ്വാസം കലർന്ന മറുപടിയാണു ഞാൻ ആഗ്രഹിക്കുന്നത്‌......

ഉറങ്ങാനുള്ള തത്രപാടിൽ പുതപ്പിനിടയിലേയ്ക്‌ ഊർന്ന് ഇറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു, " നിന്റെ കാഴ്ച ശക്തിക്ക്‌ ഒരു മങ്ങലും വന്നിട്ടില്ല, ഇപ്പഴും നല്ല തേജസ്സോടെ.....

11 Comments:

Blogger സു | Su said...

നന്നായി :)

ആത്മകഥയാണോ ;)

4:02 PM  
Blogger Kalesh Kumar said...

സെൻസ് ഓഫ് ഹ്യൂമർ അപാരം!
കഥ ഉഗ്രൻ!

5:02 PM  
Blogger reshma said...

ഹി ഹി.ഇനി അവന്റെ കാര്യം കട്ടപ്പൊഹ!

11:35 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഒരു പക്ഷെ പ്രശ്നം അവന്റെ കാഴ്ചശക്തിക്കാവാനും മതി. എന്നു വിചാരിച്ചു സമാധാനിക്കാം അല്ലേ അതുല്യേച്ചി.
ചില നര്‍മ്മങ്ങള്‍ ചിലര്‍ക്കു സന്തോഷവും മറ്റുചിലര്‍ക്ക്‌ ദു:ഖവും സമ്മാനിക്കുന്നു.
നല്ല കഥ.

2:51 PM  
Blogger Visala Manaskan said...

ഇതാര്‌,എപ്പോൾ, ആരോട്‌ പറഞ്ഞുവെന്നറിയില്ലെങ്കിലും, അവളോട്‌ എനിക്ക്‌ പറയാനുള്ളത്‌,

'തലമുടിക്ക്‌ ഡൈയുണ്ട്‌. മുഖത്തെ ചുളിവുകൾക്കും കൺതടത്തിലെ കരിവാളിപ്പിനും ഫേയ്ഷ്യലുകൾ.... കൈകാൽ കഴപ്പിന്‌ സഹചരാദി കുഴമ്പ്‌.. അങ്ങിനെ കളഞ്ഞുപോയ ലുക്കും ആത്മവിശ്വാസവും വീണ്ടെടുക്കൂ..' എന്നൊക്കെയാണ്‌.

3:14 PM  
Blogger ചില നേരത്ത്.. said...

സ്ത്രീകളെ വാര്‍ദ്ധക്യം വേഗം പിടികൂടുന്നുവെന്ന എന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്നു ഈ കുറിപ്പ്.
-ഇബ്രു-

3:33 PM  
Blogger nalan::നളന്‍ said...

വാര്‍ദ്ധക്യം ആദ്യം ബാധിക്കുന്നതു മനസ്സിനെയാണെന്നേ ഞാന്‍ പറയൂ.

11:22 PM  
Blogger Santhosh said...

ഒരു സംശയ ധ്വനിയുമില്ലേ ഇവിടെ?

"നിങ്ങള്‍ക്ക് ഇനി ഞാനല്ലാതെ വല്ല 'ചെറുപ്പക്കാരികളും'...?"

നല്ല കഥ.

2:53 AM  
Anonymous Anonymous said...

പരസ്‌പര സ്‌നേഹത്തേയും വാര്‍ദ്ധ്യക്യം ബാധിക്കുമോ?

12:53 PM  
Blogger Sreejith K. said...

നളാ, ഞാനും യോജിക്കുന്നു നളന്‍ പറഞ്ഞതിനോട്. വാര്‍ദ്ധക്ക്യവും സൌന്ദര്യവും ഒക്കെ ഹൃദയത്തിലാണ്. നമ്മള്‍ സ്നേഹിക്കുന്നവരുടെ ഹൃദയമാണ് നമ്മള്‍ കാണുക, ശരീരമല്ല. അത് മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ ഒരൊരോ സംശയങ്ങള്‍.

1:08 PM  
Blogger Unknown said...

coach outlet store
mulberry uk
ray ban sunglasses
tods shoes
celine outlet
michael kors outlet sale
hollister uk
moncler outlet store
kobe shoes
michael kors outlet
fitflop sale
michael kors online outlet
lululemon pants
nike air huarache
ferragamo shoes
tiffany and co
karen millen uk
nike free uk
canada goose outlet
salomon shoes

7:57 AM  

Post a Comment

<< Home