Thursday, March 09, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 30

മണിപ്പയ്യന്‍ (എന്റെ ഓഫീസ്‌ ക്ലീനര്‍) ഇന്നലെ രാത്രി വരെ 1900 ദിര്‍ഹംസിന്റെ (21,000 രുപയുടെ) ഉടമയായിരുന്നു.
(ബ്ബ്രേക്ക്‌-ഡൌണ്‍ : ക്ലീനര്‍ കമ്പനി മാസ ശംബളം 300, (രാവിലെ 5.30 മുതല്‍ ഉച്ചയ്ക്‌ രണ്ട്‌ വരെ, അതു കഴിഞ്ഞ്‌, രാത്രി 10 വരെ, 4 വീട്ടില്‍ ക്ലീനിംഗ്‌ ജോലി വരവു 1600/-, ) തിരിച്ച്‌ മുറിയില്‍ 11 മണിയ്കെത്തി, ഉണ്ട്‌ കുളിച്ച്‌ 12 മണിയ്കു കിടന്ന്, രാവിലെ 5 മണിയ്ക്‌ കമ്പനിയിലേയ്ക്‌ യത്ര).

ഫ്ലാഷ്‌ ബാക്ക്‌ : ഇന്നലെ രാത്രി, റോളയിലേയ്ക്‌ (ഷാര്‍ജ മെയിന്‍ ജങ്ക്ഷന്‍) വരാന്‍ മണിപയ്യന്‍ ടാക്സിയില്‍ കയറി. മുമ്പ്‌ സീറ്റിലിരുന്നവന്‍, ഒരു സുഡാനി, ടാക്സി വിട്ട്‌ അല്‍പം കഴിഞ്ഞപ്പോ പഴ്സ്‌ തുറന്നിട്ട്‌, എന്റെ പൈസ കളവു പോയേ എന്ന് പറയുകയും, പുറകിലിരിയ്കുന്ന മണിപയ്യനോട്‌, നിന്റെ പ്ഴ്സ്‌ തുറന്ന് കാട്ടാന്‍ പറയുകയും ചെയ്യുന്നു. ഇവന്‍ പാവം,ഇത്‌ കേട്ട്‌ പറഞ്ഞു, ഞാനിപ്പോ വണ്ടിയില്‍ കയറിയതേയുള്ളു, എന്റെ കൈയ്യില്‍ എന്റെ പൈസ മാത്രമേയുള്ളു എന്നും പറഞ്ഞ്‌, പ്ഴ്സ്‌ കാട്ടുന്നു. ഇത്‌ തന്നെ എന്റെ പണമ്ന്ന് പറഞ്ഞ്‌ ആ സുഡാനി മുമ്പിലിരുന്നവന്‍, മണിപയ്യനെ ഉന്തി പുറത്തിട്ട്‌, പഴ്സുമായി വണ്ടിവിട്ടു പോകുന്നു.

എന്റെ മുമ്പിലിരുന്ന് മണിപയ്യന്‍ തേങ്ങി തേങ്ങി കരയുന്നു, കണ്ണുനീരിനു പകരം ചോരപൊടിയുന്നു, കാരണം, മിണ്ടാനും കേക്കാനും നടക്കാനും പറ്റാത്ത അവന്റെ ഒരു നാലു വയസ്സുകാരി പൊന്മുത്തു, ആസ്പത്രിയില്‍ ഓപറേഷന്‍ കാത്ത്‌ കിടക്കുന്നു.

ദൈവമേ... നീ അതറിഞ്ഞുവോ?

16 Comments:

Blogger അരവിന്ദ് :: aravind said...

ബൂലോഗര്‍ക്കെല്ലാവര്‍ക്കും മണിയെ സഹായിച്ചാലെന്താ?
ഇതു കഥയല്ലെങ്കില്‍..

12:41 PM  
Blogger അതുല്യ said...

പ്രിയാ, സമയത്ത്‌ തന്നെ മരുന്ന് കഴിക്കൂ പ്ലീസ്‌. ബ്ലോഗര്‍മാരെ കഷ്ടപെടുത്തല്ലേ.

പ്രവാസിയാ? ദുബായ്‌?? ഊരു വിവരം പറഞ്ഞു ക്ലാസില്‍ കയറിയാ മതി.

അരവിന്ദാ, വാക്കുകള്‍ക്ക്‌ നന്ദി. എന്റെ ഒഫീസിലെ ക്ലീനറെ കുറിച്ച്‌ ഇവിധം ഒരു "കഥ" എഴുതാന്‍ എനിക്കാവുമോ? ഇന്നലെ നടന്ന സംഭവം തന്നെ. പൈസയൊക്കെ സ്വരൂപിച്ചു ഇപ്പോ അയച്ചു. ഇങ്ങനെയുള്ള അവസരങ്ങളില്‍, ദൈവത്തിന്റെ അനുഗ്രഹങ്ങളേക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാം. മണിപയ്യന്‍ പരുക്കേല്‍ക്കാതെ നമ്മുടെ മുമ്പിലുണ്ടല്ലോ, ഇനിയും വേല ചെയ്ത്‌ അവനു പണം സമാഹരിക്കാം. ദൈവമേ നീ എത്ര വലിയവന്‍.......

12:55 PM  
Blogger ദേവന്‍ said...

ദുബൈ/ ഷാര്‍ജ്ജയിലുള്ളവര്‍ വളരെ സൂക്ഷിക്കുക:

1. രണ്ടുമൂന്ന് ആളുകള്‍ ചേര്‍ന്ന് നിങ്ങളുടെ ഡോര്‍ ബെല്ലടിക്കുന്നു, ആരുമില്ലെന്ന് കണ്ടാല്‍ വീടു പൊളിച്ച്‌ അകത്തു കേരുന്നു..

2. കുറച്ച്‌ മെക്സിക്കോക്കാര്‍ വന്ന് ബെല്ലടിക്കുന്നു ഏവിയന്‍ ഫ്ലൂ വാക്സിനേഷന്‍ തരാനെന്നു പറഞ്ഞ്‌ ഇഞ്ജെക്ഷനെടുക്കുന്നു- മയക്കം തീര്‍ന്ന് ബോധം തെളിയുമ്പോ വീട്ടില്‍ കര്‍പ്പൂര പാട്ടയുമില്ല, ഉപ്പുചിരട്ടയുമില്ല.

3. സെന്‍സസ്‌ എന്യൂമറേറ്റര്‍ എന്നു പറഞ്ഞ്‌ ഒരുത്തന്‍ വീട്ടിലോട്ടു കയറുന്നു, വീട്ടുകാരിയുടെ ആറു സെന്‍സസും പോകുന്ന ടൈപ്പ്‌ ഒറ്റയടി തലക്കിട്ട്‌.

12:58 PM  
Blogger Visala Manaskan said...

'ആറു സെന്സസും പോകുന്ന ടൈപ്പ്‌ ഒറ്റയടി'
എന്നെ ചിരിപ്പിച്ച് കൊല്ലുന്ന ദേവാ‍ാ.. ‘ഗൂ..ഷ്’

കേള്‍ക്കാന്‍ രസമുണ്ടെങ്കിലും കൊള്ളാന്‍ വല്യ എയിമൊന്നും ഉണ്ടാവില്ലല്ലേ..! സൂക്ഷിച്ചോളം.

1:13 PM  
Blogger ചില നേരത്ത്.. said...

അതുല്യേച്ചീ..
തീസരാ നമ്പര്‍ കഥ, കഥയല്ല ജീവിതമെന്നറിയിക്കുന്നു.
മണിയുടെ, മുകേഷ് റോള്‍ കണ്ടിട്ട് സത്യമായും ദു:ഖം തോന്നി. എത്രയെത്ര കഥകളാണിത്തരത്തില്‍ മഷി പുരളാതെ പോകുന്നത്.
മണിയുടെ പൊന്മുത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

1:14 PM  
Blogger Sreejith K. said...

ആ സുഡാനി ഒരു കാലത്തും ഗുണം പിടിക്കില്ല എന്ന് പ്രാകാനേ എനിക്കു കഴിയൂ ചേച്ചി. മണിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം. എന്തായാലും കഷ്ടമായിപ്പോയി. പാവം മണി.

1:17 PM  
Blogger Visala Manaskan said...

സോറി, തിരക്കില്‍ ഞാന്‍ അതുല്യയുടെ പോസ്റ്റ്‌ വായിക്കുന്നതിന്‌ മുന്‍പാ ദേവന്റെ കമന്റ്‌ വായിച്ചതും കമന്റിയതും.

അക്രമായിപ്പോയല്ലോ. മൂപ്പരെ എന്നാലാവുന്ന പോലെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് അതുല്യേ. മുന്‍പ് പറഞ്ഞ ആ ഫണ്ടില്‍ നിന്നുള്ള ഈ മാസത്തെ...

1:33 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇതൊരു നല്ല സമീപനമാണ്.
മണിപ്പയ്യനോടും പൊന്മുത്തുവിനോടുമുള്ള സ്നേഹം ലോകത്തുനിന്നാകമാനം ഒഴുകുന്നതുകണ്ടില്ലേ.
ഇതില്‍ ഹൃദയശൂന്യരില്ലെന്നല്ല, ഒറ്റപ്പെട്ട ശബ്ദങ്ങള്‍ നമുക്ക് കണ്ടില്ലെന്നു നടിക്കാം.
സഹായിക്കേണ്ട പ്രാര്‍ത്ഥിക്കാമല്ലോ, പൈസ ചിലവില്ലാതെ.

1:46 PM  
Blogger കണ്ണൂസ്‌ said...

എമറാത്തില്‍ ക്രൈം റേറ്റ്‌ വല്ലാതെ കൂടുന്നുണ്ട്‌.

1:52 PM  
Blogger അതുല്യ said...

വിശാലാ, ഞാനും കരുതി, എന്താ അസ്ഥാനത്ത്‌ വിശാലന്‍ ആ കമന്റ്‌ പറഞ്ഞേന്ന്. സാരമില്ലാ. ഒോവര്‍ സൈറ്റ്‌ ഓവര്‍ ലൂക്ക്ട്‌. ഫണ്ട്‌ ഞാനും ശര്‍മാജീം കൂടി തന്നെ പരിഹരിച്ചു. നല്ല മനസ്സിനു നന്ദി. ആസ്പത്രി സഹായങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്‌ എങ്കില്‍, ഞാന്‍ ഡയര്‍ക്റ്റ്‌ വിലാസം തരാം. 5 വയസ്സിനു താഴെയുള്ള ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ ഒരു ഡാറ്റ ബേസ്‌ എന്റെ കൈയ്യിലുണ്ട്‌, അതിലേതെങ്കിലും തിരഞ്ഞെടുത്ത്‌ ദയവായി നേരിട്ട്‌ അവരുടെ എക്കൌണ്ടിലേയ്ക്‌ അയയ്കാന്‍ പറയുകായാണു ഞാന്‍ സാധാരണ ചെയ്യാറു. സന്മനസ്സിനു വീണ്ടും നന്ദി.

1:53 PM  
Anonymous Anonymous said...

manipayyante oru masathe vellamadikkulla kashu othu....

2:29 PM  
Blogger Unknown said...

coach outlet store
mulberry uk
ray ban sunglasses
tods shoes
celine outlet
michael kors outlet sale
hollister uk
moncler outlet store
kobe shoes
michael kors outlet
fitflop sale
michael kors online outlet
lululemon pants
nike air huarache
ferragamo shoes
tiffany and co
karen millen uk
nike free uk
canada goose outlet
salomon shoes

7:56 AM  
Blogger yanmaneee said...

nike cortez
balenciaga trainers
goyard handbags
christian louboutin outlet
kyrie 5
timberland
cheap nba jerseys
yeezy boost 350 v2
air jordan
lebron shoes

3:25 PM  
Blogger RanaBoss said...

watch video pinoybay love of my life januray 6. 2021

6:00 PM  
Blogger malik said...

Ludo King Mod Apk Remained your childhood memories and win unlimited coins, gems, and a lot of sixes with this mod version of Ludo King apk. Indian studio Gemetion technology introduces this game basically it is a board strategy video game. In which you can.

10:03 AM  
Blogger RanaBoss said...


They have different programs and talk shows that are aired globally. They have their own television networks like GMA network and ABS-CBN. Pinoy TV shows.pinoy Flix

2:40 PM  

Post a Comment

<< Home