Saturday, February 18, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 28

“നമ്മുടെ മോൾടെ വിവാഹമാണു 22 നു. നിങ്ങൾ എങ്ങനെയെങ്കിലും വിവാഹത്തിനെത്തണം, അവളെ കൈ പിടിച്ചിറക്കി കൊണ്ട്‌ പോകുന്നത്‌ നിങ്ങൾക്ക്‌ കാണണ്ടേ? തീർച്ചയായും എത്തണം."
അവൾ കത്തെഴുതി പോസ്റ്റ്‌ ചെയ്തു.

അവൻ തിരിച്ചും എഴുതി. " 20 വർഷം മുമ്പ്‌ ഇവൾ വയറ്റിലായപ്പോ വിട്ടിട്ട്‌ വന്നതല്ലേ ഞാൻ? ഇനി ഒരു തിരിച്ചു വരവ്‌ വീട്ടുകാർ എങ്ങനേ കാണും? അതു ഈ ചടങ്ങിനു? ശരിയാവുമ്ന്ന് തോന്നുന്നില്ല.

കല്ല്യാണ ദിവസം. അവളുടെ മനസ്സ്‌ വേവലാതി പൂണ്ടു. അവൾ ചടങ്ങുകളിലോന്നും ശ്രദ്ധിയ്കാതെ അവനെ തിരഞ്ഞു കൊണ്ടിരുന്നു. താലി കേട്ട്‌ കഴിഞ്ഞിട്ടും അവൻ എത്തിയില്ല. അവളുടെ കണ്ണിരു കണ്ടിട്ട്‌ ഭർത്താവ്‌ പറഞ്ഞു, " നീ എന്തിനാ ഇങ്ങനെ വേവലാതി പെടുന്നത്‌, അതു കൊണ്ടല്ലേ നമ്മുടെ മോളേ ഞാൻ, ഈ രണ്ട്‌ ബസ്റ്റോപ്പ്‌ ദൂരത്തിലോട്ട്‌ പറഞ്ഞ്‌ വിടണത്‌, നമുക്ക്‌ എപ്പോ വേണമെങ്കിലും പോയി കാണാല്ലോ".

12 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എന്നാലും കാണാമറയത്ത് അവനുണ്ടായിരുന്നിരിക്കാം.

ദേ പിന്നേം രണ്ടുവരി മാജിക്‍.
അതുല്യേച്ചി തിരിച്ചുവന്നുവല്ലോ.
പൂര്‍വ്വാധികം കരുത്തോടേ.

നര മനസ്സിനെ ബാധിച്ചിട്ടില്യാന്നു മനസ്സിലായി.

2:32 PM  
Blogger Kalesh Kumar said...

കലക്കൻ!

2:37 PM  
Blogger Visala Manaskan said...

നൈസ്‌ പോസ്റ്റ്‌

3:00 PM  
Blogger ചില നേരത്ത്.. said...

ഒരിക്കല്‍ യാഹൂ ഗ്രൂപ്പ് വഴി അയച്ച് കിട്ടിയ കഥയോര്‍മ്മ വരുന്നു.
മുത്തച്ഛന്‍ മരിക്കുമെന്ന് സ്വപ്നം കണ്ട കുട്ടിയത് അച്ഛനോട് പറയുന്നു. താമസം വിനാ മുത്തച്ഛന്‍ മരിക്കുന്നു. മുത്തശ്ശിയേയും കുട്ടി സ്വപ്നം കണ്ട് കൊല്ലുന്നു. അവസാനം കുട്ടിയുടെ അച്ഛന്‍ മരിക്കുന്നതായി സ്വപ്നത്തില്‍ അവളോട് ആരോ പറയുന്നു.അതും അച്ഛനോട് പറയുന്നു. പേടിച്ചരണ്ട പിതാവിനെ കാത്തിരുന്നത് പക്ഷേ അയല്‍ക്കാരന്റെ ദാരുണ മരണം..

3:10 PM  
Blogger അതുല്യ said...

ഇബ്രുവേ.. അത് അങ്ങനെയും ഇങ്ങനെയും... പ്രസവ വേദന അച്ഛന്ന്മാർക്ക് കൊടുക്കണംന്ന് സ്ത്രീകൾ, ശരീന്ന് ബ്രഹ്മാവ്... ലേബർ റൂമിന്റെ മുമ്പിലു പരക്കം പാഞ് വേദന കാത്ത് നിൽക്കുമ്പോൾ, ഡ്രൈവർ സാറ് വേദന താങ്ങാതെ കഴഞ്ഞ് വീണത്...

3:15 PM  
Blogger അതുല്യ said...

Off topic...

Off late i was suffering from shoulder pain/fluid loss in biceps tendon (shoulder cuff), and a google search for correctness of the medicine i swallow, i found the following Q & A.

If some one knows more about this tendilitus, please do share with me.
------------
May be of use/interst.
Pain caused by computer mouse movement in arm.

Question:

I have recently noticed a nagging pain in my right forearm that does not go away and appears to be caused by use of my computer mouse. Is this repetitive strain and is there a way of overcoming the problem apart from not using my PC?

Answer

The pain you describe is quite possibly related to the use of your computer mouse and likely to be due to repeated pressure on the wrist and/or elbow. The symptom can relate to inflammation of tendons [tendonitis] or irritation of nerves [neuralgia] and be referred from the wrist or elbow into the forearm. Your doctor would be able to advise the likely origin following an examination of the affected limb. Rest may be indicated, along with the use of tubigrip support or anti-inflammatory medication, depending upon the severity of the condition. I advise my patients who present with this problem to use a wrist pad, so as to ensure that they are not putting too much force through the wrist area. The ergonomics of the mouse is very important and ideally we should carefully choose one that suits the size and shape of our hand and fingers. You may find one of the larger mice available will allow you to navigate, point and click without your wrist being in contact with the desktop.

4:21 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

എന്റെ അറിവില്‍ ഇത്‌ Repetitive Strain Injuries എന്ന വിഭാഗത്തില്‍ പെടും.. ഇത്‌ വരാതിരിക്കാന്‍ സാധാരണ എല്ലാവരും ചെറിയ എക്സര്‍സൈസുകള്‍ ഉപയോഗിക്കാറുണ്ട്‌. ഇതു മേലനങ്ങാത്ത കമ്പ്യൂട്ടര്‍ സ്നേഹികളുടെ വിളിക്കാതെ വന്ന അതിഥിയാണ്‌ ;-)
മേല്‍പ്പറഞ്ഞതു പോലെ, മെമ്മറി ഫോം/ജെല്‍ കൊണ്ടുള്ള റിസ്റ്റ്‌ പാഡ്‌ ഒരു നല്ല ഉപാധിയാണ്‌. ഇരിക്കുന്ന വിധം ഇത്തിരി മാറ്റി, മൌസിനെ കുറച്ച്‌ താഴ്ന്ന പ്രതലത്തിലേക്കു മാറ്റി നോക്കൂ.ഇരിക്കുമ്പോള്‍ തോള്‍ ഭാഗത്തിനു ബലം കൊടുക്കണ്ടാത്ത ഒരു തലമാണു ഈ അവസ്ഥയില്‍ നല്ലത്‌. വേറെ ഒരു ഉപായമുള്ളത്‌ മൌസിനു പകരം അത്ര പ്രചാരമില്ലത്ത ട്രാക്‌ ബാള്‍ ഉപയൊഗിക്കുക എന്നതാണ്‌. അതാവുമ്പോള്‍ എവിടെയും വെക്കാം.

ഇവിടെയും ഒന്നു പോയി നോക്കൂ

6:53 PM  
Blogger സ്വാര്‍ത്ഥന്‍ said...

സെറ്റപ്പായിരുന്നല്ല്യോ?
നൈസ് നൈസ്!!

9:34 AM  
Blogger Sreejith K. said...

വര്‍ഷങ്ങളോളം ആ അമ്മ ആ രഹസ്യം തന്നെ ജീവനോളം സ്നേഹിച്ച ഭര്‍ത്താവിനോട് മറച്ചു വച്ചത് ശരിയായോ അതുല്യച്ചേച്ചി? ചതിക്ക് ആ അമ്മയ്ക്കു എന്താണാവോ ശിക്ഷ കിട്ടുക.

10:36 AM  
Blogger അരവിന്ദ് :: aravind said...

നല്ല കഥ..
കഥ നടക്കുന്നത് പടിഞ്ഞാറായിരുന്നെങ്കില്‍ ഭര്‍ത്താവു തന്നെ പോയി ‘അച്ഛനെ‘ ക്ഷണിച്ചുകൊണ്ട് വന്നേനെ. എന്നിട്ട്, ആ സ്ത്രീയുടെ ഇടവും വലവും ഇരുന്നു സദ്യ ഉണ്ടേനെ.
പക്ഷെ ഇതു പടിഞ്ഞാറല്ല അല്ലേ..

10:40 AM  
Anonymous Anonymous said...

ഈ അതുല്യേച്ചി എവിടെ പോയി?? ഇതും കൂടി കഴിഞ്ഞു എഴുന്നേറ്റു പോവാമായിരുന്നു എന്നെഴുതിയിട്ട്‌. ...

ബിന്ദു

6:27 PM  
Blogger Unknown said...

coach outlet store
mulberry uk
ray ban sunglasses
tods shoes
celine outlet
michael kors outlet sale
hollister uk
moncler outlet store
kobe shoes
michael kors outlet
fitflop sale
michael kors online outlet
lululemon pants
nike air huarache
ferragamo shoes
tiffany and co
karen millen uk
nike free uk
canada goose outlet
salomon shoes

7:56 AM  

Post a Comment

<< Home