Tuesday, March 21, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 33

രാമന്‍ വീട്ടുപടിക്കലെത്തി. അകത്താരുമില്ലാ. സാധാരണ അമ്മ ഉച്ച്കയ്ക്‌ ഒരു മണിയാവുമ്പോ പേപ്പറോ, നാരായണ 101 തവണയോ ഒക്കെ എഴുതിയിരിയ്കാറു പതിവുണ്ട്‌. ഇതിനിടയില്‍, അപ്പറത്തേ, നാരയണിവല്യമ്മ വന്ന് പറഞ്ഞു, "അമ്മ, വിലാസിനിനേം കൂട്ടി, ആസ്പ്ത്രീലു പോയി, വസന്ത പ്രസവിച്ചു, ആണ്‍കുട്ടി. നിന്നോട്‌ ഏട്ടത്തീയമ്മേടെ വീട്ടിന്ന് ഉണ്ടോളാന്‍ പറഞ്ഞിട്ടുണ്ട്‌.

വല്യേട്ടന്‍ കല്ല്യാണം കഴിച്ച്‌ വളപ്പിലു തന്നെ മാറി താമസിയ്കുന്നു, അവിടെ പോയി ഉണ്ണാംന്ന് വച്ചാ, അത്‌ അത്ര പിടിയ്കണ കാര്യമല്ലാ രാമനു. എന്നാലും തിരിച്ച്‌ ഓഫീസിലു സമയത്ത്‌ എത്തെണ്ട കാര്യം ഓര്‍ത്തപ്പോ, ഏടത്തിയമ്മേടെ വീട്ടിലെയ്ക്‌ നടന്നു.

ഏട്ടനൊപ്പ്പ്പം ഉണ്ണാനിരുന്നപ്പോ, ഏട്ടത്തിയമ്മ ചോദിച്ചു.

"എന്തെ അമ്മ ഒന്നു വയ്കാതെ പോയത്‌? എനിയ്ക്‌ പിടിപ്പത്‌ പണിയായിരുന്നു, ഇന്ന് മാസികയ്ക്‌ വിഷു പതിപ്പിനു സദ്യ ഒരുക്കത്തിനുള്ള പാചകവിധി എഴുതി അയയ്കേണ്ട അവസാന തീയതിയാ, അതിനിടയ്ക്‌ പറഞ്ഞപ്പോ, പിന്നെ എന്തോക്കെയോ തട്ടി കൂട്ടി നിനക്കായ്‌ പെട്ടന്ന്, സാമ്പാറോക്കെ ഒരു വിധം ഒപ്പിച്ചതാ, എന്തെകിലും വിളമ്പണ്ടെന്ന് കരുതി"

പാചക വിധി വായിയ്കുന്നവര്‍ ഉണ്ണാന്‍ ഈ മേശപുറത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം രാമന്‍ ഓര്‍ത്തു, ഒപ്പം, "സ്നേഹം" എന്ന ചേരുവ മാത്രം ചേര്‍ത്ത്‌ ഒരു പാചക വിധിയും നോക്കാതെ, മോരും മുളകുമാണെങ്കില്‍ പോലും എത്ര പനിയിലും, കാലുവേദനയിലും, വിളമ്പിതരുന്ന അമ്മയേയും.

18 Comments:

Blogger അഭയാര്‍ത്ഥി said...

അമ്മ എന്‍ അമ്മ എന്‍ ഉയിരല്ലവാ, അമ്മാവെ വണങ്ങാത ഉയിരില്ലയേ...

നീ പെറ്റ്ര പെടും പാടു അറിവേനമ്മ...

കണ്ണുകല്‍ സജലങ്ങളാകുന്നു. നിങ്ങള്‍ ക്റൂരയാണു അതുല്യ......

2:23 PM  
Blogger ചില നേരത്ത്.. said...

അതുല്യാ
വളരെ ഹൃദ്യമായിരിക്കുന്നു. പ്രവാസജീവിതത്തിലാണ് എനിക്ക് ഇത്തരം വീണ്ടുവിചാരങ്ങള്‍ ഉണ്ടായത്.

2:58 PM  
Anonymous Anonymous said...

റെസിപ്പികള്‍ - എണ്ണമണം പുരളാതെ കമിഴ്ന്നു കിടക്കാന്‍ വിധിക്കപ്പെട്ട ചീന ചട്ടികള്‍ ഉള്ള വീട്ടിലെ കളിമണ്‍ കലങ്ങളില്‍ വേവാത്ത കറികള്‍.

രുചി നിശ്‌ചയിക്കുന്നത്‌ വിശപ്പു മാത്രമാണ്‌. അല്‍പം സ്നേഹം കൂട്ടിയാണ്‌ അമ്മ വിളമ്പുന്നതെങ്കിലും അമ്മ വിളമ്പുന്നതൊക്കെ സ്വാദിഷ്ടമുള്ളതായിരിക്കണമെന്നുണ്ടോ?

3:02 PM  
Blogger Kumar Neelakandan © (Kumar NM) said...

അതുല്യ സ്നേഹം എന്ന ചേരുവ പാചകത്തില്‍ മാത്രമല്ല എന്തിലും ഒപ്പം ചേര്‍ക്കാം :)
ഗന്ധര്‍വ്വാ, വാലിയുടെയോ വൈരമുത്തുവിന്റെയോ തല്ലുമേടിക്കും എന്ന് തീരുമാനിച്ചിറങ്ങിയിരിക്കുകയാണോ?
അങ്ങനെയാണോ ആ പാട്ട്?

...അമ്മായെന്റ്രെഴയ്കാത ഉയിരില്ലയേ
അമ്മാവെ വണങ്ങാത്‌ ഉയര്‍വില്ലയെ..
നേരില്‍ നിന്റ്ര് പേശും ദൈവം
പെറ്റ്ര തായെന്റ്രി വേരൊന്റ്ര് ഏത്‌..

..................

ഈറൈന്ത്‌ മാതങ്ങള്‍ കരുവോട്‌ എനെ താങ്കി
നീ പട്ട പെരുമ്പാട്‌ അറിവേനമ്മ...

ഈരേഴു ജന്മങ്ങള്‍ എടുത്താലും ഉഴൈത്താലും ഉനക്കിങ്ക്‌ ഞാന്‍ പട്ട കടം തീരുമാ...

ഇങ്ങനെയൊക്കെ ആണെന്നു തോന്നുന്നു.

3:06 PM  
Blogger Kumar Neelakandan © (Kumar NM) said...

അതുല്യ, (സ്നേഹത്തിനു മുന്‍പ് ഒരു കോമയിട്ടു വായിക്കുക)

3:09 PM  
Blogger അഭയാര്‍ത്ഥി said...

cheuppathile tamil ente oru weekness. Sorry Kumar.
vaayil thonniyathu kothakku paattu.
Innocent in one film "nattukaarodulla kadappaadinaal parayunnu"
kanana cholayil aadumekkan njaanum varatte chetta.."

I only expressed my sentiment and sorry for reciting that great song in coarse pitch & torn apart.
Once again sorry kumar

3:15 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഉച്ചക്ക് എന്നേം കാത്തിരിക്കാറുണ്ടായിരുന്നു, അമ്മയല്ല അമ്മുമ്മ. ആ സ്നേഹം വിളമ്പി വാങ്ങാന്‍ എത്ര തിരക്കുണ്ടെങ്കിലും ഉച്ചക്ക് വീട്ടിലോടിയെത്തും.

തുളസി, സ്വാദില്ലാത്തത് സ്നേഹമില്ലാത്തവര്‍ വിളമ്പുന്നതിലും സ്വാദുണ്ടായിരിക്കും അത് വിളമ്പുന്നത് അമ്മയാവുമ്പോള്‍.

"റെസിപ്പികള്‍ - എണ്ണമണം പുരളാതെ കമിഴ്ന്നു കിടക്കാന്‍ വിധിക്കപ്പെട്ട ചീന ചട്ടികള്‍ ഉള്ള വീട്ടിലെ കളിമണ്‍ കലങ്ങളില്‍ വേവാത്ത കറികള്‍." നല്ല വാചകം തുളസി.

3:48 PM  
Blogger myexperimentsandme said...

രുചിയെ ഒരു ഒബ്ജക്റ്റീവ് പോയിന്റ് ഓഫ് വ്യൂവിലെടുത്താൽ വിശപ്പായിരിക്കും ചിലപ്പോൾ രുചിയുടെ ഏറ്റവും പ്രധാന ഘടകം. പക്ഷേ നല്ല വിശപ്പോടെ ചെന്നിരുന്നിട്ട് ചോറുപാത്രം “ഠോ”ന്ന് മുൻപിൽ കൊണ്ടുപോയിട്ട്, കൂട്ടാൻ “പടക്കേ” ന്ന് കൊണ്ടുവെച്ച് മോന്തേം വീർപ്പിച്ച് വീപ്പക്കുറ്റി പോലെ നിൽക്കുന്ന ഒരന്തരീക്ഷത്തിൽ “ഹായ് നല്ല രുചി” എന്നും പറഞ്ഞ് വെട്ടി വിഴുങ്ങാൻ കുറച്ച് ബുദ്ധിമുട്ടാവില്ലേ എന്നൊരു സംശയം.....

അതുല്ല്യേച്ച്യേ, നല്ല കഥ.... എത്ര പെട്ടെന്നാണ് ഒരു കഥ രൂപപ്പെടുത്തിയത്..!

4:04 PM  
Blogger അതുല്യ said...

വക്കാരീടെ "പടക്കേ"... ഞാന്‍ വിഷ്വലൈസ്‌ ചെയ്യുന്നു. ഒരുപാടു വീടുകളില്‍ ഇതുണ്ടാവുന്നില്ലേ ഇപ്പൊഴും? വെളുത്ത ചോറും കറുത്ത മുഖവുമ്ന്ന് പറയണപോലെ.

4:31 PM  
Blogger reshma said...

This comment has been removed by a blog administrator.

5:57 PM  
Blogger reshma said...

പരസ്പര സ്നേഹവും, ബഹുമാനവും ഒരു തുള്ളി കരുണയും -അത്രേം മതീല്ലേ അതുല്യേച്ചീ ജീവിതം തന്നെ സുന്ദരം ആവാന്‍? എരിയുന്ന കനലുകള്‍ അടുപ്പില്‍ കിടക്കേണ്ടവ അല്ലേ, നമ്മളായിട്ടെന്തിനാ മനസ്സുകളിലേക്കവ കോരിയിടുന്നു? ജീവിതം അടുത്തറിഞ്ഞ ചേച്ചിയുടെ ചില കുരുത്തക്കേടുകളില്‍ ഒരനിയത്തിക്കുള്ള പരിഭവം അടിവരയിടുന്നു.

7:16 PM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ഒരനിയന്റേം.
ഇത്രേം നല്ല ഭാഷേലാരെങ്കിലും ഇനി പറഞ്ഞു കേട്ടില്ലെങ്കിലോ! അതോണ്ടാ രേഷ്മേടെ കൂടെ കൂടിയേ.

12:31 AM  
Blogger അരവിന്ദ് :: aravind said...

നല്ല കഥ അതുല്യേച്ചി..കാര്യമുള്ള കഥ.
ഇവിടെ ഒരു മദാമ്മയുടെ വീട്ടില്‍ വിരുന്ന് പോയി. പച്ച ചെമ്മീന്‍ അങ്ങനെ തന്നെ വേവിച്ചത്, ഒരുളക്കിഴങ്ങ് പൊള്ളിച്ചത്, ചോറ് പാതി വെന്തത്(ഞങ്ങള്‍ക്കു വേണ്ടി പെഷല്‍) ഇവയെല്ലാം കഴിച്ചു കഴിഞ്ഞ് , വയറ്റില്‍ വെള്ളം തിള ഗുളു ഗുളു ശബ്ദവുമായി ഇരുന്നപ്പോ ദാ വരുന്നു ഡിസേര്‍ട്ട്.
ഒരു സ്പൂണ്‍ കഴിച്ചപ്പോ എന്റെ മുഖം നല്ല പുളിയന്‍മാങ്ങ കടിച്ച ആ നിമിഷം തന്നെ, മര്‍മ്മത്തില്‍ പുളിയുറുമ്പും കടിച്ച മരംകയറിയുടെ പോലെയായി.
പാല്‍ പിരിഞ്ഞ് നാശമായത്, നാരങ്ങാ നീരില്‍ ഇട്ടത്. സത്യം പറഞ്ഞാല്‍ ശര്‍ദ്ദിലിന്റെ നല്ല രുചി.
പക്ഷേ അവരുടെ സ്നേഹം കണ്ടപ്പോ..മൊത്തം കഴിച്ച്, ഇത്രേം സ്വാദുള്ളത് ഇതു വരെ കഴിച്ചിട്ടില്ല എന്നും പറഞ്ഞേ യാത്ര പറഞ്ഞുള്ളൂ.
ഇനിയും ഒരു വിരുന്നിന് ഞാന്‍ റെഡി. സ്വാദ് കൊണ്ടല്ല. അവരുടെ ആത്മാര്‍ത്ഥതയും സ്നേഹവും മനസ്സില്‍ തട്ടി.

6:20 PM  
Blogger അതുല്യ said...

aravinda, comment best aaayittto....

10:35 AM  
Anonymous Anonymous said...

A pinch of sneham added in the recipe,that is mother's recipe,of which every body is nostalgic.
The magic taste of her hand.
'uchathe chorum ennayum kondattamulakum cherthu kuzhachathu mathi'-were the words we used to say when we returned from school.The taste was that of her sneham.
good athulya.touching it was.
(sorry.no malayalam font)

6:24 PM  
Blogger അതുല്യ said...

ഒന്നുമറിയില്ലെനിക്ക്‌
ഒന്നുമറിയില്ലെന്ന സത്യമൊഴികെ..

ആ കവിതയുതിര്‍ന്നിരുന്ന നാവും നിലച്ചു.

കുഞ്ഞുണ്ണി മാഷ്‌ അന്തരിച്ചു.

1:08 PM  
Blogger illusion's den said...

nannayittundu... kathaparayan oru shramam nadatharundu njaanum... but!!!

1:59 PM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:55 AM  

Post a Comment

<< Home