Sunday, April 16, 2006

പുളിയിഞ്ചിയും വക്കാരിയും പിന്നെ പായസവും...

പച്ചക്കറി വന്നു. ശര്‍മ്മാജിയ്കെന്താ.. ഈ വണ്ടി കൊണ്ടു വന്ന് അടുക്കള വാതില്‍ക്കല്‍ വച്ചാല്‍ തീര്‍ന്നു പണി.. പിന്നെ എനിയ്ക്‌ പിടിപ്പത്‌ പണി.

ടീ.. ജാനകി.. അപ്പൂ.. (ജാനകി, ശങ്കരന്‍, എന്റെ മരുമക്കള്‍, ഏേട്ടനായിരുന്നു അതിഥി ഇത്തവണ) ആ പച്ചക്കറി കൂട ഒന്നൊഴിച്ച്‌ ആ മേശപുറത്ത്‌ വയ്ക്കു, വല്ലതും വിട്ടു പോയോന്ന് എന്നാലല്ലേ അറിയൂ. തക്കാളി പായ്ക്റ്റ്‌ മാറ്റിയും വയ്കൂ, അലെങ്കില്‍ അതു സോസ്‌ പരുവമാകും.

ജാനകീം അപ്പും കൂടെ ആ കണിയ്കുള്ളതു ശരിയാക്കു, അറിയാത്തതി ചോദിയ്കൂ. ആദ്യം പോയി കൈ കാല്‍ കഴുകി വാ നിങ്ങള്‍, എന്നിട്ട്‌ ഉരുളി തൊട്ടാ മതി...

ഒക്കെ ആയോ ആവോ...

പച്ചക്കറിയോക്കെ ആ മേയിന്‍ ഹോളിലേയ്കു മാറ്റു. അതങ്ങട്‌ നറുക്കി മാറ്റി വച്ചാ, വല്യ്‌ ഒരു ജോലി തീരുന്നൂല്ലോ.

ഏയ്‌ സബ്‌ മേരെ കോ ആത്താ നഹി. കിസിലിയേ ഏ സബ്‌.. പൂരി ചനാ ബനാവോ, കാം ജല്‍ദി കദം ഹോഗാ നാ.. ക്യോം ഇത്ത്നാ ചീസ്‌ ഖാനാ ഹേ? ഫുക്കട്ട്‌ ക്കാ കാം കര്‍ക്കേ...

അപ്പൂ.. ആ ലാപ്‌ റ്റോപ്പ്‌ തൊടല്ലേ നീ, ശങ്കൂ മതി കളിച്ചത്‌ അതേ പിടിച്ച്‌... ദേഘോ... ഇസ്കോ ഇതര്‍ സേ ഹടാതോ.. വര്‍നാ ബച്ച ലോക്‌ ഇസ്ക്കാ പീസ്‌ പീസ്‌ കരേഗാ.... അച്ചാ ദിന്‍ മേ ഗുസ്സാ ബാക്കി സുന്‍ നേക്കാ മുജെ പസന്ത്‌ നഹി ഹേ...

പാവം വന്ന് അതിഥികള്‍. ഈ മടിയന്‍ ശര്‍മാജി....

ശര്‍മാജീടെ ചക്കരയാ ശങ്കു.. ശങ്കൂന്റെ ഭാഷ ശര്‍മയ്കും, തിരിച്ചങ്ങോട്ടും.... മാലും നഹി...

ഇത്‌ മതിയോ ആവോ... മാങ്ങാ വേറെ ചെന കൊണ്ടു. ഇന്നാലും സദ്യയ്കു എണ്ണം വേണോലോ... ഇതു മതി...

പച്ചമുളക്‌... പുളിയിഞ്ചീടെ പകുതി പണി തീര്‍ന്നു...

മണി പന്ത്രണ്ട്‌... പകുതി പോലും നറുക്കിയായില്ലാ... അതെങ്ങനാ. കൈയിലു ഗ്ലാസുമായി നറുക്കാനിരുന്നാ പാതി നറുക്കലും പാതി വര്‍ത്താനോം.....

ദേഘോ... സബ്ജീ പൂരാ ഹോഗയാ.. ഏയ്‌ ജഗാ തോ ആപ്‌ സാഫ്‌ കരോ ജീ... ബെയ്യാ ക്യാ സോചേഗാ....ജീജാജി കുച്ച്‌ കര്‍ത്തേ നഹി ഹേ...

എല്ലാരും വരു, ഡിന്നര്‍ കഴിച്ച്‌ കിടക്കാന്‍ നോക്കൂ. മണി 2 കഴിഞ്ഞു....


എന്റെ ശങ്കൂണ്ണീ.. നീ പോയീ അകത്ത്‌ കിടക്കൂ.... ഈ സോഫേലു ഉറങ്ങിയാലും സാരമില്ലാ... ഈ തിരക്കില്‍ തന്നെ ഞാനുണ്ടാവണം....

ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും.... ഈ സ്നേഹം എന്നും ഉണ്ടാവണേ.. ഗുരുവായുരപ്പാ...

വിഷു എത്തി..


ഉമേഷിന്റെ ന്യായം കൊണ്ട്‌ സമയം തെറ്റിയോ ആവോ.. എന്നാലും വിളക്ക്‌ കത്തിച്ചാലല്ലേ മറ്റുള്ളവരെ വിളിയ്കാന്‍ പറ്റു...


അപ്പൂ ഇനി നീ കണ്ണു തുറക്കൂ.. കണിയെത്തി....


ആദ്യം ഉണ്ണി മാമന്റെ അടുത്തൂന്ന്

പിന്നെ എല്ലാമായ ഏട്ടന്റെ അടുത്തൂന്ന്... ദീര്‍ഘ സുമഗലീ ഭവ:

പിന്നെ അപ്പൂ...

പരിപ്പ്‌ അടുപ്പത്തേയ്ക്‌...

ഈ തിരിയ്കിനിടയില്‍ ചായാന്ന് ഒക്കെ പറഞ്ഞ്‌...

പിന്നെ ഒരോന്നായി....അവിയല്‍, സാമ്പാര്‍, കാബേജ്‌ തോരന്‍...

പുളിയിഞ്ചി, മാങ്ങാക്കറി, കൂട്ട്‌.. ദേവനൊന്ന് കണ്ണടച്ചേ.... അല്‍പം ഏണ്ണ കൂടിപ്പോയി പുളിയിഞ്ചിയിലു....

ചോറു വാര്‍ത്തു...

പപ്പടത്തിനു പാട്ടയില്ല.. എന്നാലും...

പായസം... ഹായ്‌ വക്കാരീ.... ചൂടാട്ടോ... പതിയേ...

ശങ്കൂ.. ആരും പറഞ്ഞിട്ട്‌ കേക്കണില്ല്യാ , നീ ആ വിളയ്കിനു ഒരില വച്ചേ...എന്നിട്ടാവം ബാക്കി, തളര്‍ന്നു അമ്മായി....

വിളക്കിനു എല്ലാമായോ ആവോ....

എന്നാ വിളബൂ കുമാര്‍ മാമാ....

ശര്‍മാജിക്കോ ഏയ്‌ ബി പതാ നഹി ഹേ... ചുമ്മാ നുണയാ... കാം ചോര്‍ ജീജാജി....

അപ്പോ വക്കാരീ.. ത്രിപ്തിയായോ??? ഇലയെടുക്കാലോ അല്ലേ??

പാത്രം തേച്ച്‌ ഒഴിച്ച്‌ വച്ച്‌... ശര്‍മാജിയ്കോന്നും അറിയണ്ടാല്ല്ലോ..... പൂരി ചനാ ബനാവോ... കാം നഹി ഹോഗാ... അതര്‍ വൈസ്‌ സ്ലോഗ്‌ ലൈക്ക്‌ ദിസ്‌......


ഹാവൂ.................

26 Comments:

Blogger അതുല്യ said...

ഈ വിഷു ദിന പ്രത്യേക പരിപാടികള്‍ വക്കാരിയ്കായ്‌.....

പിന്നെ വിഷു കാണാനൊക്കാത്ത മേറ്റ്‌ എല്ലാ സുഹൃത്തുക്കള്‍ക്കും.


ഫോട്ടോകള്‍ നന്നായിട്ടില്ലാ. എനിക്കറിയാത്ത മറ്റൊരു കാര്യം കൂടി.... ന്നാലും രേഷ്മേടെ ആഗ്രഹമല്ലേ......

4:43 PM  
Blogger Kalesh Kumar said...

അതുല്യേച്ചീ, ദുഷ്ടേ....
ഇതൊക്കെ കാണിച്ചു കൂട്ടിയതും പോരാ‍, ലോകത്ത് മൊത്തവുമുള്ളവരെ മുഴുവനും കൊതിപ്പിക്കുകയും കൂടെ ചെയ്യുന്നു അല്ലേ?
എന്നാല്‍ വേരറ്റുപൊക്കോണ്ടിരിക്കുന്ന ബാച്ചിലര്‍ വര്‍ഗ്ഗത്തിലെ അവസാന കണ്ണികളായ ഷാര്‍ജ്ജയില്‍ തന്നെയുള്ള ഇബ്രാനെയോ, അല്ലേല്‍ അവിടുന്ന് കുറച്ച് ദൂരം മാത്രമുള്ള അജ്‌മാനിലെ ഡ്രിസിലിനെയോ ആരിഫിനെയോ അല്ലേല്‍ അവിടുന്ന് കുറച്ചൂടെ ദൂരം വന്നാല്‍ ഉള്ള ഉം അല്‍ കവൈനിലെ ഈ പാവം എന്നെയോ ഒക്കെയൊന്ന് വിളിച്ച് വിഷുവും വെള്ളിയാഴ്ച്ചയുമൊക്കെയായിട്ട് ഒരു നേരത്തെ ശാപ്പാട് കൊടുക്കണമെന്ന് തോന്നിയോ?
ദുഷ്ടേ....ദുഷ്ടേ....ദുഷ്ടേ....ദുഷ്ടേ....ദുഷ്ടേ....
(മതി വാശി തീര്‍ന്നു!)

ഈ ഐഡിയയും കൊള്ളാം! പുതുമയുണ്ട് - ചിത്രകഥ പോലെ!

4:48 PM  
Blogger ചില നേരത്ത്.. said...

പ്രിയ വക്കാരീ. നീ എത്ര നല്ലവന്‍..
ഇതുപോലെയൊരു ക്രൂരത നീ കാണിച്ചില്ലല്ലോ..

അതുല്യ ചേച്ചീ ..ഇതു വളരെ കടന്ന ഒരു കൈയ്യായി പോയി. രസമുകുളത്തിന്‍ നോവനുഭവപ്പെടുന്നു. ഈ മനോഹര ദൃശ്യങ്ങള്‍ കാണുമ്പോള്‍..
അതൊക്കെ പോട്ടെ.. സചിത്ര സദ്യ ആസ്വദിച്ചു..ഉഗ്രന്‍ ആശയം.

5:01 PM  
Blogger രാജ് said...

പുളിയേഞ്ചി കണ്ടിട്ടു ദേവന്‍ കണ്ണടയ്ക്കുംന്ന് തോന്ന്‌‌ണില്യാ.. എന്താ അടുത്തിരിക്ക്യണ ആ പച്ച ബോട്ടിലില് എഴുതീരിക്ക്യണേ ഹിനെകെന്‍ ന്നോ!

വിഷു ആഘോഷിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.

5:03 PM  
Anonymous Anonymous said...

അതുല്യേ, നാമിനോടും ശങ്കു,ജാനകി,മാലിനിമാരൊടും ഞങളുടെ അന്വേഷണങള്‍ അറിയിക്കുക. ശര്‍മ്മാജിയെ മറന്നിട്ടില്ലാ ട്ടൊ. ശങ്കുവും (എന്റെ)അപ്പുവും ഒരേ പ്രായമാണ്.-സു-

6:18 PM  
Blogger ഉമേഷ്::Umesh said...

അടുത്ത വിഷുവിനു ദുബായിയില്‍ പോകണം. ശര്‍മ്മാജിയുടെയും അതുല്യച്ചേച്ചിയുടെയും കൈയില്‍ നിന്നു വിഷുക്കൈനീട്ടം വാങ്ങണം. അപ്പുവിനും ശങ്കുണ്ണിക്കും ജാനകിക്കും കൊടുക്കണം. ഇങ്ങനെയൊന്നു കണി കാണണം. ഇങ്ങനെയൊന്നുണ്ണണം. (വക്കാരീ, കൂടെയുണ്ടാവുമല്ലോ)

ഇങ്ങനെയൊരു വിഷു ഇതുവരെ കൂടീട്ടില്ല. എന്നെങ്കിലും കൂടാന്‍ തരമാവുമോ എന്തോ!

നന്ദി, അതുല്യേ. പക്ഷേ, പകുതിയിലധികം പടങ്ങളും കാണാന്‍ പറ്റിയില്ല. പടത്തൊട്ടിയ്ക്കെന്തെങ്കിലും കുഴപ്പം...?

7:21 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

:-)

7:52 PM  
Blogger viswaprabha വിശ്വപ്രഭ said...

അതുല്യേ,

ഈ പോസ്റ്റ് ഒന്നുകൂടി എഡിറ്റു ചെയ്തു പോസ്റ്റുചെയ്താല്‍ നന്നാവും.

ഫോട്ടോകളിലേക്കു ലിങ്കു കൊടുത്തിട്ടുള്ളതില്‍ http://http:// ഇങ്ങനെ രണ്ടു പ്രാവശ്യം വന്നിട്ടുള്ളതില്‍ എല്ലാം ഒരു http:// ഡീലിറ്റു ചെയ്തുകളഞ്ഞാല്‍ മതി. അതല്ലെങ്കില്‍ സാധാരണപോലെ ക്ലിക്കു ചെയ്താല്‍ പല ഫോട്ടോകളും കാണാന്‍ പറ്റില്ല.

7:58 PM  
Blogger myexperimentsandme said...

അതുല്ല്യേച്ചീ... നന്ദി... ചൂടുപായസത്തിനും അടിപൊളി സദ്യയ്ക്കും. കഴിക്കാന്‍ പറ്റിയില്ലെങ്കിലെന്താ ഒരു സദ്യയുടെ ജനനവും അതിന്റെ വളര്‍ച്ചയും ആസ്വാദനവും. ഉമേഷ്‌ജി പറഞ്ഞതുപോലെ ഇങ്ങിനെയൊരു വിഷു അപൂര്‍വ്വം...

വീണ്ടും വീണ്ടും നന്ദി അതുല്ല്യേച്ചീ.. വീട്ടില്‍ എല്ലാവരും വിഷുവും സദ്യയും അടിച്ച് പൊളിച്ച് ആഘോഷിച്ചു എന്ന് കരുതുന്നു. നന്ദിയുടെ ഒരു നറുപൂവ് ഇവിടെ

ഉമേഷ്‌ജീ, ഞാന്‍ ദുബായ് എയര്‍‌പോര്‍ട്ടിന്റെ വെളിയില്‍ ആ കലുങ്കിന്റെ അവിടെ കണ്ടേക്കാം. ഒന്നിച്ച് പോകാം.

8:11 PM  
Blogger ദേവന്‍ said...

പുളിയിഞ്ചീല്‍ എണ്ണയായിക്കോട്ടേ അതിനെന്താ അതിന്റെ പിറകിലെ ഹെനിക്കന്‍ പാട്ടയില്‍ എണ്ണയല്ലല്ലോ.. അതു ഞാനെടുത്തോളാം . അപ്പോ ചീയേര്‍സ്.. വിഷ്യൂ ഹാപ്പി വിഷൂ‍

8:16 PM  
Blogger അരവിന്ദ് :: aravind said...

വൌ! വൌ!
കലക്കി അതുല്യേച്യേ...കലക്കി.
നല്ല ആശയം, നല്ല ഫോട്ടംസ്, നല്ല എഴുത്ത്, നല്ല മനുഷ്യര്‍.
ക്ക് തൃപ്ത്യായി.

(പെരിങ്ങ്സേ ആ ഹൈനക്കന്‍ വെറും ഇഞ്ചി നീരല്ലേ?)

9:12 PM  
Blogger Unknown said...

അടിപൊളി വിഷുദിന പരിപാടി ചേച്ചി..വിശ്വം പറഞ്ഞതുപോലെ എക്സ്ട്രാ http:// എടുത്തു കളഞ്ഞപ്പോള്‍ പടങ്ങളെല്ലാം തെളിഞ്ഞു വന്നു.

സദ്യവട്ടങ്ങളെല്ലാം കേമം. ഈ ചിത്രസദ്യ കണ്ട് തൃപ്തിപ്പെടാനെ തല്‍ക്കാലം നിവൃത്തിയുള്ളൂ..

സദ്യ കഴിച്ച് കൈനക്കാന്‍ കഴിയാതെ അസൂയ പൂണ്ടവര്‍ ‘ഹൈനക്കന്റെ‘ പുറകേ പിടിച്ചതില്‍ അല്‍ഭുതമില്ല. ഹൈ നല്ല ബെസ്റ്റ് ഹൈനക്കന്‍ ഇഞ്ചിനീര്!

9:48 PM  
Blogger nalan::നളന്‍ said...

വിഷുദിന കലാപപരിപാടികള്‍ പങ്കുവച്ചതിനു നന്ദ്രി..:)
ഇഞ്ചിനീരെന്താ രുചി..
ങ്ഹേം. (ഏമ്പക്കം വിട്ടതാ.) :)

9:54 PM  
Blogger Adithyan said...

ഇതടിപൊളി ഐഡിയ... ഗംഭീരമായിരിക്കുന്നു....

7:17 AM  
Blogger Visala Manaskan said...

ഗംഭീരം, അതുല്യാ ജി. എല്ലാ പടങ്ങളും രണ്ട് തവണ വീതം കണ്ടു. മനസ്സ് നിറഞ്ഞുകവിഞ്ഞുപോകുന്നു..സന്തോഷം!

7:55 AM  
Blogger myexperimentsandme said...

ഇന്നുച്ചയ്ക്ക് പിന്നേം നൂഡില്‍‌സ്. വന്നിരുന്ന് അതുല്ല്യേച്ചീടെ സദ്യപ്പടങ്ങള്‍ ഒന്നുകൂടി കണ്ടു... virtual സദ്യ കുറച്ചൊക്കെ ഇഫക്ടീവാന്നാ തോന്നുന്നേ. വയറുനിറഞ്ഞപോലെ

8:44 AM  
Blogger അതുല്യ said...

ചിത്ര സദ്യ നന്നായീന്ന് അറിഞ്ഞതില്‍ സന്തോഷം. വിശ്വംജി പറഞ്ഞപോലെ http//രണ്ടു തവണ വന്നതിലേ പാക പിഴ യാണു. ശരിയാക്കിയട്ടുണ്ട്‌. ഒന്നു കൂടി സദ്യ ആവാം ലോ.

ദേവാ, അത്‌ ഒരു സുനായുമല്ലാ, വെറും ഇഞ്ചി നീരാ....

Thanks Viswamji, it was a herculian task to find out, what was wrong, as I was also not able to view the pictures. Thanks once again.

10:28 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആള്‍ മലയാളി ബ്ലോഗ്ഗേഴ്സ് അസോസിയേഷന്‍റെ അടുത്ത മീറ്റിംഗ് വരുന്ന വെള്ളിയാഴ്ച അതുല്യേച്ചീടെ വീട്ടിലാണെന്ന് മെയില്‍ ഉണ്ടായിരുന്നല്ലോ.

ഞാനേതായാലും രാവിലെ തന്നെയെത്തും.
നിങ്ങളെല്ലാവരും ഉണ്ടാവില്ലേ.
ആ ലൊക്കേഷന്‍ മാപ്പൊന്നു കിട്ടിയിരുന്നെങ്കില്‍...

പിന്നെ അന്ന് പായസം ഒരെണ്ണംകൂടിയാലും
കറികളുടെ എണ്ണം ഒന്നുപോലും കുറയ്ക്കണ്ടാട്ടോ.

(സമ്മതിച്ചിരിക്കുന്നു അതുല്യേച്ചീ. ബ്ലോഗര്‍ മാരെ മുഴുവന്‍ ഇങ്ങനെ കൊതിപ്പിയ്ക്കാന്‍ രണ്ടു ദിവസം മുഴുവന്‍ ക്യാമറയും തൂക്കി നടന്നൂലോ)

2:04 PM  
Blogger അതുല്യ said...

Dear Blogger http://sakshionline.blogspot.com

The message sent to atulya.blogspot.com for lunch has not been delivered to the addressee. Error in connection, you are not connected to blogger.com, server experiencing technical problems, try again later.

3:00 PM  
Blogger അതുല്യ said...

Dear Blogger http://sakshionline.blogspot.com

The message sent to atulya.blogspot.com for lunch has not been delivered to the addressee. Error in connection, you are not connected to blogger.com, server experiencing technical problems, try again later.

3:14 PM  
Blogger Kuttyedathi said...

അതുല്യേച്ചിയേ,

ഈ വിഷു ഇത്ര മനോഹരമായ ഒന്നാണെന്നിപ്പൊളാ മനസ്സിലായത്‌. ഉമേഷ്ജിയെ പോലെ അടുത്ത വിഷൂനു ഞാനുമുണ്ടവിടെ. (ടിക്കറ്റ്‌ എടുക്കുമ്പോള്‍ ഒരു രണ്ടര എണ്ണം കൂടി പറഞ്ഞോളൂട്ടോ..ഉമേഷ്ജിയേ) എല്ലാരും കൂടി തറ ടിക്കെറ്റെടുത്തുള്ള ആ പച്ചക്കറി അരിയലും.. പത്രം വിരിച്ചു വട്ടത്തിലിരുന്നുള്ള കഴിപ്പും ഒക്കെ വല്ലാതെ ഇഷ്ടായി. കുശുമ്പു വരണൂ അതുല്യേച്ചിയോട്‌. അതുല്യേച്ചി ഗള്‍ഫിലാണെങ്കിലെന്താ , നാട്ടിലും കൂടി ആരും ഇത്രേം രസായിട്ടു, ഇത്രേം ആസ്വദിച്ചു, ഇത്രേം സ്നേഹായിട്ടു വിഷു കൂടീട്ടുണ്ടാവില്ല.

ഇങ്ങനെ സാഷ്ടാംഗം വീണനുഗ്രഹം മേറ്റിക്കുന്നതോക്ക്ക്‌ സിനിമേലു മാത്രേ ഉണ്ടാവുള്ളെന്നാ ഞാന്‍ വിചാരിച്ചത്‌. ഇത്ര ഭംഗിയായി, വിഷു ആഖോഷങ്ങളുടെ ( മറ്റേ ഖ എവിടെ, ഇനി തപ്പി നേരം കളയാന്‍ വയ്യ.. 2 ദിവസത്തെ കമന്റും പോസ്റ്റും വായിച്ചു തീര്‍ക്കാനുണ്ട്‌. ഉമേഷ്ജി ക്ഷമിക്കുക ) ലൈവ്‌ റ്റെലികാസ്റ്റിംഗ്‌ നടത്തിയതിന്‌ നന്ദി.

ക്രിസ്മസ്‌ കഴിഞ്ഞിട്ടു മാസം മൂന്നര ആയില്ലേ. ഇനി ആ ട്രീ അഴിച്ചെടുത്തു പായ്കറ്റിലാക്കി വയ്കൂ. അല്ലെങ്കില്‍ അടുത്ത വര്‍ഷാവുമ്പോളേക്കും ആകെ പൊടി പിടിച്ച്‌...:)

4:59 PM  
Blogger Kumar Neelakandan © (Kumar NM) said...

ഇതെന്താണപ്പാ ലൈവ് ടെലികാസ്റ്റാ? അതോ ഷൂട്ടിങ് സ്ക്രിപ്റ്റോ? അതോ സ്റ്റോറീ ബോര്‍ഡോ?
എന്തായാലും വായനക്കിടയില്‍ ചിലകറികളുടെ മണം അറിഞ്ഞു.

5:14 PM  
Blogger സ്വാര്‍ത്ഥന്‍ said...

ഹാവൂ....
മുക്കാല്‍ മണിക്കൂറെടുത്തു ഇതു മുഴുവന്‍ ആസ്വദിക്കാന്‍ ....

ദുഃഖവെള്ളിയായ കാരണം ക്ഷണിച്ചിടത്തൊന്നും സദ്യയുണ്ണാന്‍ പോകാന്‍ സാധിക്കാഞ്ഞതിന്റെ വിഷമം ഇതോടെ തീര്‍ന്നു. ഉമേഷൊക്കെ അടൂത്ത വിഷുവിന് വരട്ടെ, ഞാന്‍ ദേ ഈ ഓണത്തിനു തന്നെ അങ്ങെത്താം... വക്കാരീ, അടുത്തത് ഓണം, എന്നിട്ടാവാം വിഷുപ്പോക്ക് !

(മറന്നു പോയി...) തേങ്ക്സ് ഇണ്ട് ട്ടാ അതുല്യേ...

7:18 PM  
Anonymous Anonymous said...

Atulyechi, chechikku endo Thalore cnxn undennu kettu. Ente koode Kuriachira St.Paul's il oru Sangeetha T.V. padichirunnu. Thalore Thathanppilly madathile aayirunnu aa kutti. Oru Vishwanathante makal. 7th standardil avar Mumbayilekku poyi. Ipozhum bus Thaloril koodi kadannu pokumbol njaan orkaarundu ente pazhaya koottukaariye. Address oppikkaan valla vazhiyumundo???

8:00 AM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:55 AM  
Blogger 5689 said...

zzzzz2018.8.31
canada goose outlet
longchamp outlet
mulberry handbags
supreme clothing
off white
jordan 8
red bottoms
louboutin shoes
christian louboutin shoes
nike chaussure femme

7:13 AM  

Post a Comment

<< Home