Tuesday, April 25, 2006

ഇനി എത്ര നാള്‍ ഈ സ്കൂളിപോക്ക്‌....




ഒരു ദിനം ഈ അപ്പുവും കുട്ടികളും വളര്‍ന്ന് വലുതായി ഈ ബ്ലോഗിലും ജീവിതത്തിലും അത്യുന്നത
പദവിയിലെത്തിയിരിയ്കുന്ന, "വിശാലമാമന്റെ കട്ട കുട്ടന്മാരെ" പോലെയാവും. അന്നു അവനും എഴുതും ഒരു ബ്ലോഗില്‍.....

"എനിയ്കു, എന്റെ അമ്മയുടെ ബ്ലോഗിലെ കൂട്ടുകാരെ പോലെ, ഒരുപാടു വര്‍ണ്ണശബളമായ ചെറുപ്പകാലങ്ങളിലെ കഥ പോലെ ഒന്നും എഴുതാനില്ലാ, സമയത്തിനു ആഹാരം കഴിച്ചതൊഴികെ, പഠിച്ചതൊഴികെ, മറ്റൊന്നും ഞാന്‍ ചെയ്തില്ല, മണ്ണില്‍ കളിച്ചില്ലാ, ആറ്റില്‍ കുളിച്ചില്ല, ആനയും, അമ്പാരിയും ഉത്സവവും ബലൂണും അമ്മ വാങ്ങി തന്നില്ലാ, സാക്ഷി മാമന്റെ കഥയിലെ പോലെ മുത്തശ്ശി തലയില്‍ തലോടിയുമില്ല്ലാ.........

"എന്നാലും എനിക്കൊരു അമ്മയുണ്ടായിരുന്നും, അപ്പൂന്ന് വിളിച്ചിരുന്നു, അച്ഛനുണ്ടായിരുന്നു, എന്നെ കാണുമ്പോ എപ്പോഴും,

"ഫ്രം നോവ്‌ ഓന്വേര്‍ഡ്സ്‌m, ഫോര്‍ 5 യിയേഴ്സ്‌ യു ഓണ്‍ലി സ്റ്റഡി, സ്റ്റഡി സ്റ്റഡി ആന്‍ഡ്‌ ഓണ്‍ലി സ്റ്റഡി, സൊ ദാറ്റ്‌ യു കാന്‍ ലിവ്‌ ലൈക്‌ ഏ കിംഗ്‌ അഫ്റ്റര്‍വേര്‍ഡ്സ്‌, സോ ഓണ്‍ലി സ്റ്റഡി, നൊ ടിവി, നോ കമ്പ്യൂട്ടര്‍, നോ ഫുഡ്‌ ബോള്‍, നൊത്തിംഗ്‌, ഓണ്‍ലി സ്റ്റഡി, ഫോര്‍ അനതര്‍ 5 യിയേഴ്സ്‌.!!!"

24 Comments:

Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

5:16 PM  
Blogger അഭയാര്‍ത്ഥി said...

This comment has been removed by a blog administrator.

5:17 PM  
Blogger അഭയാര്‍ത്ഥി said...

എനിക്കു തോന്നുന്നില്ല അപ്പു ഇതൊക്കെ പറയുമെന്നു.

അപ്പുവിനു പ്ളേയ്‌ സ്റ്റേഷന്‍ വാങ്ങി തന്ന നല്ലവനായ അച്ചന്‍. വിശക്കുമ്പ്പോള്‍ കെന്റക്കി വാങ്ങി തരുന്ന അച്ചന്‍. ഇടക്കു നല്ല വസ്ത്റങ്ങളും ഇടീച്ചു നക്ഷത്റ ഹോടലില്‍ കൊണ്ടു പോകുന്ന അച്ചന്‍.

അയ്യോ അമ്മയുടെ നാട്ടില്‍ പോയാല്‍. ഐ ഫീല്‍ ലയിക്‌ വൊമിറ്റിംഗ്‌. അണ്‍ ഹയിജീനിക്‌. കവ്‌ ഡങ്ങ്‌ എല്ലായിടത്തും. മോറ്‍ ഓവറ്‍ ക്റവ്ളിംഗ്‌ സ്നൈകെസ്‌. ഐ ഹയിറ്റ്‌ ഗോയിംഗ്‌ ഥെയറ്‍.

അതുല്യക്കും എനിക്കും നമ്മുടെ തലമുറക്കും വിലപ്പെട്ടതാണു ഈ പറഞ്ഞ മൂല്യങ്ങള്‍. അവ നമ്മളുടെ മാത്റം നഷ്ടം.

മാറുന്ന ലോകം , മാറുന്ന രീതികള്‍, മാറുന്ന ചിന്തകള്‍ . നമുക്കു അവരുടെ ചിന്തകള്‍ സ്വായത്തമാക്കുക കുറച്ചുകൂടി എളുപ്പം

5:26 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

പുതിയ തലമുറ ഒരുപാട് നഷ്ടങ്ങളില്‍ നിന്നാണ്‍ വളരുന്നത് അല്ലെ? ബര്‍ണാഡ് ഷാ പറഞതു പോലെ, “ഹേ മനുഷ്യാ, നീ ഇവിടെ ജീവിച്ച ആദ്യത്തെ മനുഷ്യനല്ല, നീ നില്‍ക്കുന്നതു മറ്റൊരു സാമ്രാജ്യത്തിന്റെ ശവക്കുഴിയുടെ മുകളിലാണ്‍..”. അപ്പുവിന്‍ എഴുതാന്‍ അവന്റേതായ ലോകം ഉണ്ടാവും.. അവന്‍ വളരുമ്പോള്‍ അവന്റെ കാഴ്ചപ്പാടിലെ നഷ്ടങ്ങള്‍ നമ്മുടേതാവില്ല.

6:28 PM  
Blogger Salil said...

കുഞ്ഞുങ്ങള്‍ വളരുന്നത്‌ നമ്മള്‍ അവര്‍ എങ്ങനെ വളരണം എന്ന് ഇഷ്ടപ്പെടുന്നത്‌ പോലെയിരിക്കും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണ്‌ നമുക്ക്‌ കുഞ്ഞുങ്ങളിലും കണാനാവുക എന്ന് ഞാന്‍ കരുതുന്നു. പലരുടെയും frustrations ഒോ .. എന്റെ കുട്ടിക്കാലത്ത്‌ എനിക്ക്‌ അത്‌ കഴിഞ്ഞില്ലല്ലോ .. എന്റെ കുട്ടിക്കെങ്കിലും .. ഞാന്‍ അത്‌ വാങ്ങി കൊടുത്തില്ലെങ്കില്‍ എന്നെ അവന്‍/ള്‍ പിശുക്കിയാണെന്ന് തെറ്റിദ്ധരിച്ചാലോ .. എന്റെ മകന്‍ entrance എഴുതിയില്ലെങ്കില്‍ മറ്റുള്ളവര്‍ എന്ത്‌ വിചാരിക്കും ... ഇങ്ങനെയൊക്കെ ചിന്തിച്ചാല്‍ പിന്നെ എന്ത്‌ പ്രതീക്ഷയാണ്‌ ഭാവിയെക്കുറിച്ച്‌ നമുക്ക്‌ കുട്ടികളിലൂടെ പ്രതീക്ഷിക്കാന്‍ കഴിയുക ..

7:53 PM  
Blogger Salil said...

അച്ചടക്കം എന്നാല്‍ അനുസരണം എന്ന് നമ്മള്‍ കുട്ടികളെ പഠിപ്പിച്ചു വച്ചിരിക്കുന്നു ... പടത്തിലെ കുട്ടികളെ ഒക്കെ നോക്കുമ്പോള്‍ എനിക്ക്‌ ആരിലും നിഷ്കളങ്കമായ ഒരു കുസൃതിച്ചിരി പോലും കാണാനില്ല ...

7:56 PM  
Blogger രാജ് said...

അമ്മയുടെ കാഴ്ചപ്പാടിലെ മകനും മകന്റെ കാഴ്ചപ്പാടിലെ അമ്മയും തകര്‍ക്കപ്പെടുവാന്‍ മാത്രം വളര്‍ന്നുവരുന്ന സങ്കല്പങ്ങളാണു്. ധ്രുവീകരണമെന്ന അവസ്ഥാന്തരത്തെ നേരിടുവാന്‍ നാമെല്ലാം സങ്കല്പങ്ങളുടെ ചില്ലുഗോപുരങ്ങളില്‍ വസിക്കുന്നു (അതുല്യയെ കുറിച്ചെഴുതിയതല്ല, പൊതുവായി എഴുതുവാന്‍ ശ്രമിച്ചപ്പോള്‍, എന്നെക്കുറിച്ചെങ്കിലും ഈ വസ്തുതകള്‍ സത്യമാവണം)

8:12 PM  
Blogger reshma said...

‘ധ്രുവീകരണമെന്ന അവസ്ഥാന്തരം’ അര്‍ത്ഥ വ്യക്തമാക്കുക പെരിങ്ങ്സേ! (എന്നിട്ട് വേണം എനിക്കു വാക്യത്തില്‍ പ്രയോഗിക്കാന്‍)

8:31 PM  
Blogger രാജ് said...

രേഷ്‌മേ മിണ്ടാതിരിക്കൂ, ഞാന്‍ “കിരണ്‍ ടീവിയിലെ ചിരിക്കുടുക്കയില്‍” ശ്രീനിവാസന്‍ ക്രിക്കറ്റ് സ്റ്റമ്പ് അടിച്ചു തറയ്ക്കുന്ന മോഹന്‍ലാലിനോട് പശുവിനെ കെട്ടാനല്ല സ്റ്റമ്പ് എന്നു പറയുന്ന സീന്‍ കണ്ടുകൊണ്ടിരിക്കുകയാണു്.

9:46 PM  
Blogger Salil said...

അത്‌ കലക്കി .. പെരിങ്ങൊടര്‍സ്‌.സ്‌.സ്‌.സ്‌.സ്‌

9:54 PM  
Blogger Kuttyedathi said...

അപ്പു എട്ടാം ക്ലാസ്സിലല്ലേ അതുല്യേച്ചി ? അപ്പോ ഈ അഞ്ചു വര്‍ഷത്തിന്റെ കണക്കെന്താ ? പ്ലസ്‌ റ്റു വരെയേ പഠിപ്പിക്കാനുദ്ദേശിച്ചിട്ടുള്ളോ അപ്പൂനെ ?

അതു പറ്റൂല്ലാട്ടോ. ന്റെ ഹന്ന മോളെക്കൊണ്ടു കെട്ടിക്കാനുള്ളതാ...:)

11:50 PM  
Blogger സ്വാര്‍ത്ഥന്‍ said...

കുട്ടിയും കോലും കളിച്ചിരുന്ന കുട്ടിക്കാലത്തെ എന്റെ അപ്പന്‍ ഓര്‍ക്കുമ്പോള്‍ ഞാന്‍ മിസ് ചെയ്യുന്നത് പട്ടബാറ്റുകൊണ്ടുള്ള ക്രിക്കറ്റ് കളിയാ. എന്റെ മക്കള്‍ മറക്കാതിരിക്കാന്‍ കൊതിക്കുക പ്ലേസ്റ്റേഷന്‍ ഗെയിമുകളാണെങ്കില്‍ ചെറുമക്കള്‍ വെര്‍ച്ച്വല്‍ റിയാലിറ്റീഗെയ്മുകള്‍ കളിച്ച ഇന്നലെകളെയാകും ഓര്‍ക്കുക. പൊഞ്ഞാറ് മാറി മറിഞ്ഞങ്ങിനെ... അപ്പോഴേക്കും നമ്മളൊക്കെ കട്ടപ്പുക!!!

ഇക്കാലത്തെ രാജാക്കന്മാര്‍ക്ക് ഉറക്കം തീരെ കിട്ടാറില്ലെന്ന് ശര്‍മ്മാജിക്ക് അറിയില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. പഴം കഥകള്‍ കേട്ടു പരിചയമില്ലാത്ത പുതുതലമുറയ്ക്ക് ‘ലിവിങ് ലൈക് എ കിംഗ്’ എന്നത് ഉള്‍ക്കൊള്ളാനാകുമോ?

(അതിനിടയ്ക്ക് അപ്പൂന് കല്യാണാലോചനയും വന്നോ???)

1:01 AM  
Blogger ഉമേഷ്::Umesh said...

ഈ ഹന്ന ആളു കൊള്ളാമല്ലോ. രണ്ടുമൂന്നാഴ്ച മുമ്പല്ലേ അവളു വിശാഖുമായി പ്രണയത്തിലായതു്? (അവനോടു പറഞ്ഞില്ല. ഇത്ര ചെറുപ്പത്തിലേ അവനെ താടിയും മീശയുമൊക്കെ വളര്‍ത്തിച്ചു്, “തടവെഴാപ്രേമദാരിദ്ര്യബാധയാല്‍ തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍...” എന്നു പാടിച്ചു്....) അഞ്ചു വയസ്സു മുതല്‍ പതിന്നാലു വയസ്സു വരെയുള്ള ഒരു ആണ്‍കുട്ടിയെയും (കണ്ണൂസിന്റെ കൂട്ടുകാരന്‍ കരുണയെപ്പോലെ) വിടില്ല അല്ലേ, ഒന്നര വയസ്സുകാരി കൊച്ചുകള്ളീ!

1:11 AM  
Blogger ദേവന്‍ said...

അപ്പൂനു വയസ്സു പതിന്നാലായില്ലേ? ഹന്നമോള്‍ക്ക് പ്രായം ചേരുന്നില്ല. നമുക്കു വേറേ നോക്കിക്കളയാം

1:13 AM  
Blogger കണ്ണൂസ്‌ said...

സ്വാര്‍ത്ഥന്‍ പറഞ്ഞതിനോട്‌ യോജിക്കാന്‍ ആണെനിക്ക്‌ തോന്നുന്നത്‌. കുട്ടികള്‍ക്ക്‌ ഇതൊക്കെ നഷ്ടമാവുന്നല്ലോ എന്ന് സങ്കടപ്പെടുന്നത്‌, എല്ലാ മാതാപിതാക്കളുടേയും ശീലമാണ്‌. നമ്മുടെ ബാല്യത്തിന്റെ സ്മരണകള്‍ തുളസിയും സാക്ഷിയും വിശാലനുമൊക്കെ ഇവിടെ വരച്ചിടാരുള്ളത്‌ നമ്മള്‍ identify ചെയ്യുന്നു. അതു പോലെ, നമ്മുടെ കുട്ടികളുടെ ബാല്യസ്മരണകള്‍ പൊഞ്ഞാറുണര്‍ത്തി വരച്ചിടാനും ആരെങ്കിലും കാണും. എന്റെ കുട്ടിക്കാലത്ത്‌, ഞാന്‍ ഒറ്റക്ക്‌ കളിച്ച്‌ നടക്കുന്നത്‌ കണ്ട്‌ " പാവം, ഞങ്ങടെ ഒക്കെ ചെറുപ്പത്തില്‍ വീട്ടില്‍ തന്നെ എത്ര പേരായിരുന്നു.." എന്ന് അമ്മ നെടുവീര്‍പ്പിടുന്നത്‌ ഞാന്‍ പല തവണ കേട്ടിട്ടുണ്ട്‌. പക്ഷേ, ആ കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ ജനിച്ചിരുന്നുവെങ്കില്‍ എന്ന് എനിക്ക്‌ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. നമ്മുടെ കുട്ടികളുടെ കാര്യവും അങ്ങിനെ ഒക്കെ തന്നെ ആവും.

8:47 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാര്‍ത്ഥന്‍ പറഞ്ഞതിനോടും കണ്ണൂസ് പറഞ്ഞതിനോടും യോചിച്ചാല്‍ തന്നെയും നഷ്ടങ്ങള്‍ നഷ്ടങ്ങളല്ലാതെയാവുന്നില്ലല്ലോ.
കളിച്ച കളികളുടെ രൂപവും ഭാവവുമൊക്കെ മാറിയീട്ടുണ്ടാവാം പക്ഷേ നമ്മുടെ കുട്ടിക്കാലത്തിന് നിരത്താന്‍ നഷ്ടങ്ങളുടെ കണക്ക് ഏറെയൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഓര്‍ത്തുവയ്ക്കാനാണെങ്കില്‍ ഒരുപാടുണ്ടുതാനും. വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഓര്‍ക്കാന്‍ എന്തുണ്ട്.
പ്ലേസ്റ്റേഷന്‍ ഗെയിമുകളുടെയും വെര്‍ച്ച്വല്‍ റിയാലിറ്റീഗെയ്മുകളുയും ബാല്യമോര്‍ത്ത് പുതുതലമുറ നെടുവീര്‍പ്പിടുമെന്ന് എനിക്കുതോന്നുന്നില്ല.
അവരുടെ കുട്ടിക്കാലത്തിന് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ട്.

9:10 AM  
Blogger അഭയാര്‍ത്ഥി said...

മലയാളവും മലയാണ്‍മയും കേരള തനിമയും കേരള പഴമയും, മഴയും മാരിവില്ലും മല്‍കളും പുഴകളും കല്‍പാന്ത കാലത്തോളം നിലനില്‍ക്കും എന്നു ഞാന്‍ കരുതുന്നു.
കാരണം , വിഫലമായ ജീവിതാന്വ്വേഷണങ്ങല്‍ക്കൊടുവില്‍ അവന്‍ വേരുകള്‍ തെടുന്നു. ദെത്തെടുക്കപ്പെട്ടു കുര്‍ന്നിലെ ആസ്റ്റ്രേലിയയില്‍ വളറ്‍ന്ന കുട്ടി മാതാവിനെ തേടി വന്നതു ഇന്നലെ.

രക്തത്തിന്റെ വിളി ഒരു ബാധ പോലെ അവനില്‍ നിമീലിതമായി കിടക്കുന്നു. നൊമ്പരപെടുത്തുന്ന ജീവിത യാഥാറ്‍ത്യങ്ങള്‍ ഇവരെ ഈ സുഷുപ്തിയില്‍ നിന്നുണറ്‍ത്തുന്നു. വെരുകളിലേക്കു മടങ്ങാന്‍ പ്റെരിപ്പിക്കുന്നു. എവിടെ ഏതു സാഹചര്യത്തില്‍ വളറ്‍ന്നവരായാലും.

ഈ ബ്ളോഗു കൂട്ടയ്മയും ഇതിനു തെളിവു നല്‍കുന്നു. അമേരിക്കയിലെത്തി ഒരു ഇന്ത്യാക്കാരന്റെ സങ്കല്‍പ്പ സാക്ഷാത്കാരം നേടിയ, സിബുവോ ഏവൂരാനൊ, ഒരു കുടക്കീഴിലോ,യാത്റാമൊഴിയൊ, മഞ്ഞിതോ, കുട്ട്യേടത്തിയോ ആ സുഖ സുഷുപ്ത്തിയില്‍ മുഴുകുന്നില്ല. പല ത്യാഗങ്ങളും സഹിച്ചു ഈ കൂട്ടയ്മയെ നെഞ്ചിലേറ്റുന്നു.

ജപ്പാനികളുടെ കിമൊണയില്‍ ഗ്രുഹാതുരത്തം വെടിയാന്‍ വക്കാരി എന്ന ആനക്കുട്ടി തയ്യറാകുന്നില്ല. മദ്രാസിലും ബാങ്ക്ലൂരിലുമൊക്കെ ആയിട്ടും സ്റീജിതോ, അരവിന്ദോ മതിഭ്രമങ്ങളില്‍ കുടുങ്ങുന്നില്ല. എന്റെ നാടു വഞ്ചി നാടു അവറ്‍ വിളിച്ചു പറയുന്നു.

ദുബായിക്കരും, മറ്റെല്ലാവരും ഇതില്‍ നിന്നും വിഭിന്നരല്ല. സ്വന്തം ജീവിത സ്വകാര്യങ്ങളെ അവറ്‍ ഈ മല്യാള കൂട്ടായ്മയില്‍ പങ്കു വക്കുന്നു.

ഞാന്‍ നാട്ടില്‍ പോകുന്നു. എന്റെ കല്യാണമാണു. ക്റെഡിറ്റ്‌ കാറ്‍ഡില്‍ ഭക്ഷണം കഴിച്ചപ്പോള്‍ പറ്റിയ മണ്ടത്തരങ്ങള്‍.



വൈറ്റ്‌ ഹൌസില്‍ അമേരികന്‍ പ്റെസിഡന്റിന്റെ ഏറ്റവും പ്റിയങ്കരനായി മാറുമ്പോഴും മലയാളിയുടെ നെഞ്ചിനെ നീറ്റുന്നതു കെരളത്തിന്റെ അവസ്ഥ.

എന്തു കൊണ്ടീ കേരളം അമേരികയേക്കാള്‍ മുന്നില്‍ വരുന്നില്ല. എന്തു കൊണ്ടു അഞ്ചു ബോബി ജോര്‍ജെ മറ്റുള്ളവരെ കടത്തി വെട്ടിയ ഒരു ചാട്ടം ചാടിയില്ല. "അരുന്ധതി റോയ്‌ മലയാളിയാണു". "ഡോക്റ്ററ്‍ അനിരുദ്ധണ്‍ മലയാളിയാണു". "വി കെ ക്റിഷ്ണമേനോന്‍"," വി പി നായറ്‍ ","മമ്മുട്ടി". അങ്ങിനെ അങ്ങിനെ നാം പ്റവാസികള്‍ കൊച്ചു കൊച്ചു സന്തൊഷങ്ങള്‍ കണ്ടെത്തുന്നു.

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതു ഇതാണു. മലയാളി ജോലിക്കുവേണ്ടി ഒരുപാടു പഠിക്കുമെങ്കിലും ഞര്‍മ്പുകളില്‍ ചോദനയില്‍ എന്റെ കേരളം.

അതുല്യ ; അപ്പുവും അപ്പുവിന്റെ അനന്തര്‍ഗാമികളും ഇതെല്ലാം നെഞ്ചിലേറ്റുമെന്നു നമുക്കു പ്റത്യാശിക്കാം. മായിക വിഭ്രാന്ദികള്‍..

മുല്ല ബാഗേഗാത്തൊ മസ്ജിദ്‌ തക്‌

9:12 AM  
Blogger അഭയാര്‍ത്ഥി said...

എന്റെ അക്ഷരതെറ്റുകള്‍ ക്ഷമിച്ചൂന്നു പറയു കൂട്ടരെ

9:15 AM  
Blogger കുറുമാന്‍ said...

നമ്മുടെ മാതാപിതാക്കള്‍ എന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക്, പത്തില്‍ ഫസ്റ്റ് ക്ലാസ്സാ എന്നു പറയുന്നതിലാണ് അഭിമാനം കൊണ്ടിരുന്നതെങ്കില്‍, ഇന്ന്, നിന്നേയോക്കെ എന്തിനു കൊള്ളാം, വെറും 75 ശതമാനം മാര്‍ക്കും വാങ്ങി വന്നിരിക്കുന്നത് കണ്ടില്ലെ? ഈ മാര്‍ക്കും വച്ച് നാട്ടില്‍ പോയാല്‍ മെഡിസിനോ, എഞ്ജിനീയറിങ്ങോ പോയിട്ട്, കമ്പ്യൂട്ടര്‍ സയന്‍സിനോ, ഗ്രാഫിക്ക് ഡിസൈനിങ്ങിനോ പോലും, സീറ്റ് കിട്ടില്ല എന്നാണ്‌ ഇന്നത്തെ തലമുറയിലുള്ള മാതാപിതാക്കള്‍ പറയുക എന്ന അവബോധം ഉളളതിനാലായിരിക്കണം, നമ്മുടെ തലമുറയേക്കാളേറെ പഠനത്തില്‍ ഇന്നത്തെ തലമുറയിലുള്ളവര്‍ താത്പര്യം കാണിക്കുന്നതെ എന്നാണെനിക്കു തോന്നുന്നത്.

9:27 AM  
Blogger ചില നേരത്ത്.. said...

നഷ്ടബാല്യങ്ങളെ കുറിച്ചോര്‍ക്കാന്‍ മാത്രം ഏകാന്തത അനുഭവിക്കാത്തത് കൊണ്ട് വര്‍ത്തമാനത്തില്‍ അഭിരമിച്ച് ആഘോഷപൂര്‍വ്വം തള്ളി നീക്കാന്‍ എന്ത് സുഖം..
സ്വച്ഛന്ദമായി ജീവിതം ഒഴുകട്ടെ..

ആനന്ദമാണ് പരമമായ സത്യം..

12:17 PM  
Blogger എബി said...

Poor Guy Appu,
Ippozhum Boys only schoolil aano padikkunnathu???

I am so sorry for writing my comment in English, can any one help me to write a malayalam Blog??

7:19 PM  
Blogger മുല്ലപ്പൂ said...

അവര്‍ എന്തു ചിന്തിക്കുമൊ എന്തൊ? അറിയില്ല ..
പക്ഷെ അമ്മയെ അറിയുന്ന, അഛനെ സ്നേഹിക്കുന്ന കുട്ടികള്‍ ആകും എന്നു പ്രാര്‍ഥിക്കാം

2:29 PM  
Anonymous Anonymous said...

പത്താം ക്ലാസ്സ് വരെ എന്റെ അമ്മ പറയുമായിരുന്നു, പത്താം ക്ലാസ്സ് ജയിച്ചു കിട്ടിയാല്‍ പിന്നെ നിനക്കു ഒന്നും നോക്കണ്ട എന്നു. പിന്നെ പറഞ്ഞു ‘ദേ ഇനി രണ്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ പിന്നെ ജീവിതം സുഖമാണു‘.
പ്രീടിഗ്രീ കഴിഞ്ഞാ‍പ്പോള്‍ പറ്ഞ്ഞു ‘ദേ ഇനി 4 കൊല്ലം എഞിനീറിങ്ങും കൂടി കഴിഞ്ഞാല്‍
പിന്നെ ഒരു പരീക്ഷകളും എന്റെ മോള്‍ക്കു ഉണ്ടാവില്ല്ലല്ലോ എന്നു.‘
എന്റെ അമ്മക്കു ഒന്നും അറിയില്ല എന്നു എനിക്കു മനസ്സിലായി.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിതം ഇപ്പോഴും പരീക്ഷകള്‍ കൊണ്ടു മാത്രം നിറ്ഞ്ഞതാണു.ജയിക്കാന്‍ പറ്റാത്ത പരീക്ഷകള്‍!
പണ്ടു ജയിച്ചു വന്ന പരീക്ഷകള്‍ എത്ര നിസ്സാരം. ഇല്ലേ അതുല്ല്യേച്ചി?അപ്പൂന്റെ ഈ പരീക്ഷകള്‍ എത്ര നിസ്സാ‍രം.

8:47 PM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  

Post a Comment

<< Home