വൈതരണി
പ്രിയപ്പെട്ട അച്ഛനും അമ്മയ്കും,
നിങ്ങളുടെ പ്രിയപ്പെട്ട മകന്‍ 17 വയസ്സുകാരന്‍ ഒരിയ്കലും ചെയ്യാന്‍ പാടില്ലാത്തത് ചെയ്തിരിയ്കുന്നു. ഒരു വേലക്കാരിയുമൊത്ത് ഒളിച്ചോടുക എന്നത് ഒരിയ്കലും നിങ്ങള്‍ക്ക് ചിന്തിയ്കാന്‍ കൂടി കഴിയാത്തതാണെന്ന് എനിക്കറിയാം. പോരാത്തതിനു ഇനി നേരം വെളുത്താ പ്രായപൂര്‍ത്തിയാവാത്ത ഞാന്‍ കല്ല്യാണം കഴിച്ചാലുള്ള് പൊല്ലാപ്പ് കോടതി വഴി വേറയും നമക്കുണ്ടാകും. ക്ഷമ
ഞാനറിയാതെ അവളുമായി അടുത്തു പോയി. പോരാത്തതിനു അവള്‍ എന്നും എന്നെ ശാരീരികമായി ബന്ധപെടുവാന്‍ പ്രേരിപ്പിച്ചിരുന്നു. വേണ്ട സുരക്ഷിതത്വമൊന്നുമെടുക്കാതെ ആണു ഞങ്ങള്‍ ഇതിനു മുതിര്‍ന്നത്. ഏയിഡ്സ് എന്ന ദുരന്തം എന്നെ ഉറ്റു നോക്കുന്നു. -ക്ഷമ
നിങ്ങള്‍ എന്നെ പഠിപ്പിയ്കാന്‍, എന്റെ പേരിലിട്ടിരുന്ന 3 ലക്ഷത്തിന്റെ നിക്ഷേപം ഞാന്‍ അച്ഛന്റെ കള്ളൊപ്പിട്ട് പിന്വലിപ്പിച്ചിട്ട് അവളുടെ അച്ഛനു സ്ഥലം വാങ്ങാന്‍ കൊടുത്തു. അച്ഛന്‍ പി.എഫീന്ന് പിന്വവലിച്ച പൈസയാണെന്നറിയാം എന്നാലും ചെയ്യേണ്ടി വന്നു. അവള്‍ടെ അച്ഛന്‍ എന്നെ മുള്‍മുനയില്‍ നിര്‍ത്തി എന്നെ കൊണ്ട് ചെയ്യിച്ചാതാണിത് - ക്ഷമ
ബാങ്കില്‍ നിന്നും പിന്വലിയ്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ബാങ്കിലേ തോമാസ് അങ്കിളിനേ ഞാന്‍ "അലങ്കാറില്‍" കൊണ്ട് പോയി വേണ്ടവണ്ണം സല്‍ക്കരിച്ചു. അവിടെ എനിക്ക് നാലുമാസത്തേ പൈസയും കടമുണ്ട്.ആ വഴിയ്കു പോവുമ്പോള്‍ ബാറുടമ ചോദിയ്കും, അച്ഛന്‍ അപ്പോ റ്റെന്‍ഷന്‍ വേണ്ടാന്ന് കരുതി പറഞ്ഞതാണു. ഞാന്‍ അച്ഛന്‍ കഴിച്ച ബീയറീന്ന് ബാക്കി കുടിച്ച് കുടിച്ച് അതിനോട് പ്രിയം തോന്നിയതാണു. അതാണു എന്നെ ബാറില്‍ കൊണ്ട് എത്തിച്ചത്. ക്ഷമ
ഫീസ് സ്ക്കൂളിലേ ഒരുപാടു മാസമായി കൊടുത്തിട്ടില്ലാ. അതൊക്കെ അങ്ങനേയും ഇങ്ങനെയും മറിഞ്ഞു പോയി. ഇടയ്ക് ആ ഖാദറിക്കാ തരുന്ന "പൊതി" യാണു പെസ വഴി മാറ്റി വിട്ടത്. സ്കൂളുകാരന്വേക്ഷിയ്കുമ്പോ അച്ഛനു കണ്‍ഫ്യ്യ്സൂഷനാവരുത്. - ക്ഷമ
നമ്മടെ വീടിന്റെ ഡോക്യുമെന്റ്സ് ഒരു അഡ്ജജസ്റ്റ്മെന്റിനു ഞാന്‍ ആ കുറികമ്പനിയില്‍ കൊടുത്തു. കഴിഞ്ഞ തവണ ടൂറു പോയപ്പോ അവിടെ ഒരു മേഴ്സി ഞങ്ങളെ വലയിലാക്കി. ബോധംകെട്ട് കിടക്കുകയായിരുന്ന ഞങ്ങളെ പലതിനും അവള്‍ ഉപയോഗിച്ചു. എന്തൊക്കെയോ ക്യാമറയിലും പിടിച്ചു. അതില്‍ നിന്ന് ഊരി പോരാന്‍ 50,000 അവള്‍ ചോദിച്ചപ്പോ ആകെ തോന്നിയ മാര്‍ഗ്ഗം ഇതാണു. - ക്ഷമ
ചായിപ്പിലെ മരയലമാറയില്‍ എട്ട് പത്ത് സിഡികള്‍ ഇരിപ്പുണ്ട്. അമ്മയെങ്ങാനും എത്തും മുമ്പ് അച്ഛന്‍ ദയവായി അതെടുത്ത് മാറ്റണം. ഇട്ട് നോക്കരുത് എന്ന് പ്രതേയ്യ്കം പറയണ്ടല്ലോ. നിങ്ങള്‍ രണ്ടു പേരും ജോലിയ്കു പോവുമ്പോള്‍ എനിക്കു നേരം പോക്കിനു മറ്റേന്താണു വക? - ക്ഷമ
ഇത്രയും നിങ്ങള്‍ നടുക്കത്തോടു കൂടിയാണു വായിച്ചതെന്ന് അറിയാം. അതിലും ഒരുപാട് നടുക്കത്തോടു കൂടിയാണു ഞാന്‍ ഒന്നിനും കൊള്ളാത്തവനെന്നും. കാശു മുടിച്ചെന്നും മറ്റുമുള്ള ശകാരവര്‍ഷങ്ങള്‍ ഞാന്‍ കേട്ടത്. ഇഞ്ചിനിയറിംഗ് ഇന്റ്രന്‍സിനു റാങ്കില്‍ പുറകേ ആയി പോയത് കൊണ്ട് മാത്രമാണു ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നറിഞ്ഞത് എന്നെ ഒരുപാടു വേദനിപ്പിച്ചു. അതിലും വലിയ ഒരുപാട് തെറ്റുകള്‍ ഉണ്ടെന്ന് നിങ്ങള്‍ അറിയുക. ഞാന്‍ എവിടെയും പോയിട്ടില്ലാ, അപ്പുറത്തേ മായ ആന്റിയുടെ വീട്ടില്‍ ഉണ്ട്. ഇനി ഇന്റ്രന്‍സ് എഴുതിയ്കാന്‍ നിര്‍ബദ്ധിയ്കില്ലാ എന്ന് വാക്ക് തരുമെങ്കില്‍ ഞാന്‍ തിരിച്ച് വരാം.
എന്ന് സ്വന്തം
റോഷന്‍
27 Comments:
പാര്‍വതീടെ കഥ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്.
പാര്‍വതീടെ കഥ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്.
ഹാഹാ ഉഗ്രന്‍.
തള്ളേ. എന്തരു ക്ലൈമാക്സ്. തള്ളിപ്പോയി ചെല്ലക്കിളീ, കണ്ണുതള്ളിപ്പോയി.
കഥ കേട്ടിട്ടുള്ളതാണെങ്കിലും ഈ അവസരത്തില്‍ വായിക്കാന്‍ രസമുണ്ട്.
അതുല്ല്യ ചേച്ചീ,
നന്നായി എഴുതിയിരിക്കുന്നു.ഇഷ്ടമായി.
(ഓടോ:ഇത് പോലൊരു ഇംഗ്ലിഷ് കഥ മെയിലില്‍ കിട്ടിയിരുന്നോ എന്ന് സംശയമാകുന്നു.)
ചേച്ചീ, ഈ കഥ ഒന്ന്-രണ്ട് വര്‍ഷം മുന്‍പ് ഫോര്‍വേഡ് മെയിലായി ഇന്റെനെറ്റില്‍ കറങ്ങി നടന്ന ഒന്നാണല്ലോ! എന്ത് പറ്റി? ഉറവ വറ്റിയാ ;)
പാവം ചെക്കന്‍.
ഇവനെങ്ങാനും ഗിന്നസ് ബുക്കില്‍ കേറാനൊ മറ്റോ പരിപാടിയുണ്ടോ....
അതുലേച്ചി ക്ഷമ!
ഉഗ്രന്‍.. ഇനി ഞാനും കഥയെഴുതിത്തുടങ്ങാന്‍ പോകുന്നു.
അതുല്ല്യ ചേച്ചി കഥ അസ്സലായി.
ഓ.ടോ :
ഏറ്റവും കൂടുതല്‍ മാര്‍ക്ക് കുറഞ്ഞ കുട്ടിയുമായി ഇന്റ്ര്‌വ്യൂ (പഴയകാല മിമിക്രി ഐറ്റം)
ചോ. താങ്കളുടെ ഹോബി.?
ഉ. വെറുതെയിരിക്കുമ്പോള്‍ ഉള്ളി തിന്നും.
ആ ഇടയ്ക്ക് ഉള്ളി തിന്നുന്നത് നല്ലതാ..
ഹേയ്... ഞാന്‍ എപ്പോഴും ഉള്ളി തിന്നാറില്ല
ചോ : പിന്നെ.. ?
ഉ : വല്ലപ്പോഴും മദ്യപിച്ചാല്‍ വീട്ടില്‍ മണം കിട്ടാതിരിക്കാന്‍.
ചോ:അപ്പോള്‍ നിങ്ങള്‍ മദ്യപിക്കുമോ ?
ഉ: കൂട്ടുകാരോടൊപ്പം ചീട്ടുകളിച്ചിരിക്കുമ്പോള്‍ മദ്യപിക്കും
ചോ: അപ്പോള്‍ ചീട്ടുകളിയും ഉണ്ടോ ?
ഉ: നിലാവില്ലാത്ത രാത്രിയല്ലേ കേഴിമോഷണം പറ്റൂ. അല്ലാത്ത ദിവസം വേറെ എന്തു ചെയ്യും.
ചോ : അപ്പോള്‍ മോഷണവും ഉണ്ടോ...
ബാക്കി മറന്ന് പോയി
അതുല്ല്യ് ചേച്ചീ ഓഫടിച്ചതില്‍ ക്ഷമ.
നന്നായിരിക്കുന്നു
ഡാ...കുരുത്തംകെട്ടോനേ അച്ഛനെ പേടിപ്പിച്ചാണോടാ തമാശിക്കുന്നേ..? വേലക്കാരിക്ക് എയിഡ്സാന്നു പറഞ്ഞപ്പൊ എന്റെ നല്ലജീവന്‍ പോയല്ലോടാ കുരിപ്പേ...ക്ഷമ
നന്നായി............
മാഗ്നിഫൈയറേ... ഹഹഹ..
ഹഹഹ..
ഇത് ഞാന്‍ ആദ്യമായി കാണുകയാണ് കെട്ടോ..നല്ല പസ്റ്റ് പയ്യന്‍..എന്നാലും അപ്പന്‍ അവന്റെ അടുത്ത സുഹൃത്ത് തന്നെ ;-)
കൊള്ളാം..
-പാര്‍വതി.
യഥാ അപ്പന്‍, തഥാ മോന്‍!..
ടീനേജെട് കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കു (ഞാനടക്കം)ഒരു ഷോക്ക് ചികിത്സ.പാര്‍വതിയുടേത് 230 വോള്‍ട്ടായിരുന്നെകില്‍ ഇത് 11 കെ വി യാണു.
ഞാന്‍ ആ മെയില്‍ വായിച്ചിട്ടില്ല.അതുകൊണ്ടു ഇതു നല്ല ഇഷ്ടമായി.
അതുല്യ ചേച്ചീ.
വളരെ ഇഷ്ടപ്പെട്ടു.
മാപ്പിളമാര്‍ കഞ്ചാവ് കച്ചവടം നിര്‍ത്തി. ഇപ്പോ കൂട്ടികൊടുപ്പാ..കണ്ടിട്ടില്ലേ തൂവാനതുമ്പികളിലെ ‘തങ്ങളെ’യൊക്കെ?
തമാശിച്ചതാണെ കാര്യമാക്കല്ലെ..ബ്ലോഗിലിപ്പോ ഇതൊക്കെയാണെ ട്രെന്‍ഡ്.
അത്ര വേണോ?....
കഥയിലെ പയ്യനെക്കാളും തലതെറിച്ച ഒരെണ്ണത്തിനെ എനിക്ക് നന്നായറിയാം. മനസ്സമാധാനം എന്ന സുഖമൊഴികെ ബാക്കി എല്ലാ സുഖങ്ങളും അവന്‍ അനുഭവിച്ചര്‍മാദിച്ചുകൊണ്ടിരിക്കുകവാണവനിന്നും. നിസ്സഹായയായ ഒരു ഭാര്യയും എല്‍കേജിയില്‍ പഠിക്കുന്ന ഒരാണ്‍കുഞ്ഞും അവനുണ്ട്. പരമ...യാണവന്‍.
പക്ഷെ, യഥാ അപ്പന്‍, തഥാ മോന്‍!എന്നു പറയാന്‍ നാവു പൊങ്ങുന്നില്ല, കാരണം - അവന്‍ എന്റെ സഹോദരനായിപ്പോയി!
ദില്‍ബുവും ശ്രീജിത്തും പറഞ്ഞത് പോലെ ഇത് കുറച്ച് കാലമായി കറങ്ങിതിരിഞ്ഞോണ്ട് നടക്കുന്ന സാധനമാണ്.
എന്തായാലും മലയാളീകരിച്ചത് നന്നായിട്ടുണ്ട്.
മോനേ ഇബ്രൂ(ചില നേരത്തേ)... വേറൊരു കുരുത്തം കെട്ടവന്‍ തങ്ങന്മാരെ മനപൂര്‍വ്വം ദുരാരോപണം നടത്തി അപമാനിക്കാന്‍ ‘ഗസല്‍’ ഇറക്കിയ വിവരം അറിഞ്ഞിരുന്നില്ലേ... എന്തിനാ തൂവാനത്തുമ്പിയെ മാത്രം പറഞ്ഞ് നിര്‍ത്തിയത്? ഇവന്മാരൊക്കെ എങ്ങനെയാണാവോ നന്നാവാന്‍ പോവുന്നത്?
ഇക്കാസേ കൈവെടിയല്ലേ അവനെ.. നേരയാവും. ഒരു ഷോക്ക് ട്രീമന്റ് കൊട് ഇടയ്ക്, അല്ലെങ്കില്‍ പട്ടിണിയ്കിടു. അല്ലെങ്കില്‍ നല്ല ചുട്ടടി. വീട്ടുകാരെ തീ തീറ്റിയ്കുന്ന സന്തതികളെ കണ്ണു കെട്ടി, തൂണില്‍ കെട്ടി അടിയ്കണം. അടിയ്കൊപ്പം വേറേ മരുന്നില്ലാ. നന്നാവും. ആശ കൈവെടിയല്ലേട്ടോ.
ചില നേരത്ത്,
മാപ്പിളമാര്‍ കഞ്ചാവു കച്ചവടം നിറുത്തിയോ? ഇത് പ്പോ ആര്‍ക്കാ ഇല്ലാത്തെ ന്റെ മാഷെ. പിന്നെ കാദര്‍ക്ക ഭീകരനൊന്നുമല്ലല്ലോ.
ആശയം കേട്ടിട്ടുള്ളതാണെങ്കിലും മലയാളത്തില്‍, കഥയായി വായിച്ചപ്പോള്‍ പുതുമയുണ്ട്.
ആ ഫോര്‍വേര്‍ഡു കണ്ടിട്ടില്ലാത്തതിനാല്‍ രസിച്ചു. പ്രത്യേകിച്ചു് ഓരോ ഖണ്ഡികയും അവസാനിപ്പിക്കുന്ന രീതി.
ഇത്തിരിവെട്ടമേ, ഇതു വായിച്ചിട്ടില്ല, അല്യോ?
zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale
Post a Comment
<< Home