Sunday, October 15, 2006

ഷാര്‍ജയിലുണ്ടായ വാഹനാപകടം

ഷാര്‍ജ. ഷാര്‍ജ എയര്‍പ്പോര്‍ട്ട്‌ റോഡില്‍ വച്ച്‌ ഇന്നലെയുണ്ടായ കാര്‍ അപകടത്തില്‍ (ഇവര്‍ ഓടിച്ച കാറില്‍ ഒരു ലാന്‍ഡ്‌ ക്രൂസര്‍ ഇടിച്ച്‌ തെറിപ്പിച്ചു എന്നാണു അറിയാന്‍ കഴിഞ്ഞത്‌) നാലാംഗ മലയാളി കുടുംബം മരിച്ചു.

ആലപ്പുഴ സ്വദേശികളായ ശശീന്ദ്രന്‍, ഭാര്യ ജയശ്രീ, മക്കളായ വിഘ്നേശ്വര്‍, വിവേക്‌ എന്നവരാണു മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഇവരെ യു.ഏ.ഈ ബ്ലോഗ്ഗെഴ്സ്‌ ആര്‍ ആരെങ്കിലും അറിയുമോ?

ദുരന്തത്തിന്റെ ശക്തി താങ്ങാന്‍ ബാക്കി വന്ന കുടുംബാങ്ങള്‍ക്ക്‌ ജഗദീശ്വരന്‍ ശക്തി നല്‍കട്ടെ.

ആദരാഞ്ചലികള്‍.

25 Comments:

Blogger അതുല്യ said...

ദുരന്തത്തിന്റെ ശക്തി താങ്ങാന്‍ ബാക്കി വന്ന കുടുംബാങ്ങള്‍ക്ക്‌ ജഗദീശ്വരന്‍ ശക്തി നല്‍കട്ടെ.

10:13 AM  
Blogger Unknown said...

അതുല്ല്യ ചേച്ചീ,
ഇവരെ അറിയില്ല എങ്കിലും അപകടം ഞാന്‍ ഓഫീസില്‍ വരുന്ന വഴി കണ്ടിരുന്നു. ഞങ്ങളുടെ ബോസിന്റെ കസിന്‍ തൊട്ട് പിന്നിലെ വണ്ടിയില്‍ ഉണ്ടായിരുന്നു. ഫോര്‍ വീലറില്‍ വന്ന അറബി പിള്ളേര്‍ തമാശകാണിച്ചതിന്റെ ഫലമായിരുന്നത്രേ.(പുള്ളിക്ക് അന്നത്തെ ഇഫ്താറിന് കാഴ്ച കണ്ടതിനാല്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലത്രേ)

വെരി സാഡ്!

10:26 AM  
Blogger അതുല്യ said...

മരിച്ച വ്യക്തി ബര്‍ദുബായിലെ ഒരു കമ്പനിയില്‍ ജോലിചെയ്ത്‌ വരുകയായിരുന്നുവെന്ന് ഇപ്പോ ഒരു ഫോണുണ്ടായിരുന്നു.

10:57 AM  
Blogger Mubarak Merchant said...

മരിച്ചവരുടെ ആത്മാക്കള്‍ക്ക് ദൈവം നിത്യശാന്തി നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുന്നു...
ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാന്‍ സര്‍വ്വശക്തന്‍ ഇടവരുത്താതിരിക്കട്ടെ!

11:06 AM  
Blogger വല്യമ്മായി said...

എല്ലാവരുടേയും പ്രാര്‍ത്ഥന ഞാനും ഏറ്റു ചൊല്ലട്ടെ.ഖത്തറിലെ റാസ് ലഫ്ഫാനില്‍ പലയിടത്തും റോഡില്‍ കണ്ടു:Drive safely,Your family is waiting for you at home.

അങ്ങനെ ഇവിടേയും എഴുതി വെച്ചിരുന്നെങ്കില്‍.

11:11 AM  
Blogger ഏറനാടന്‍ said...

ജീവിതമെന്നൊക്കെ പറേണത്‌ ഒരു ഞാണിന്‍മേല്‍ കളിമാത്രമല്ല, റോഡില്‍മേലുള്ള യമരാജന്റെ കൂടി ഒരു കളിയാണ്‌! പരേതര്‍ക്ക്‌ നിത്യശാന്തി നേരുന്നു. ശാന്തി, ശാന്തി, ശാന്തി..

11:15 AM  
Blogger ഞാന്‍ ഇരിങ്ങല്‍ said...

രാവിലെ തന്നെ വാര്‍ത്ത അറിഞ്ഞിരുന്നു. എന്തു ചെയ്യാന്‍. ജീവിതം ജീവിച്ചു തീര്‍ക്കാന്‍ നല്‍കാതെ കുറേ തോന്നിയ വാസി പ്പിള്ളേരുടെ കയ്യില്‍ പ്പെട്ടാല്‍..
അതും ഇത്രയും സുരക്ഷാ ക്രമീകരണമുള്ള ഷാര്‍ജ-ദുബായ് യില്‍.
വല്യമ്മായി..
"Drive safely,Your family is waiting for you at home"
ഇത് യു. എ. ഇ യില്‍ ഉണ്ട്. പല സ്ഥലങ്ങളിലും. ശരിക്കും സുരക്ഷാ ക്രമീകരണങ്ങളുടെ ഒരു ഭാഗമാണ് ഈ വചകങ്ങള്‍.
മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍. ഒപ്പം അവരെ സ്നേഹിച്ചവര്‍ക്ക് മനബലവും ശക്തിയും സര്‍വ്വശക്തന്‍ നല്‍കട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.
സ്നേഹത്തോടെ
രാജു.

11:28 AM  
Blogger അതുല്യ said...

150/160kmph ല്‍ മിന്നി പോകുന്ന വലിയ വണ്ടികള്‍, പാവം ചെറിയ കാറുകളുടെ സൈഡില്‍ ഒന്ന് തൊട്ടാല്‍ പോലും, തകര്‍ന്ന് തരിപ്പണമാവും. ട്രാഫിക്ക്‌ കുരുക്കുകളും, ദിനം പ്രതി ഉയരുന്ന വീടു വാടകളും ഒക്കെ പ്രവാസിയുടെ കഴുത്തിനു കൂടുതല്‍ കുരുക്കി പിടിയ്കുന്നു. എമിറേറ്റ്സ്‌ രോഡിലൂടെയുള്ള പ്രവാസിയുടെ യാത്ര ശരിയ്കും ഒരു യാതന തന്നെയാണു.

11:36 AM  
Blogger Kiranz..!! said...

കെന്റക്കി ചിക്കനും പെപ്സിയും കുടിച്ചു അമേരിക്കയെ തെറിവിളിക്കുന്ന അറബിച്ചെക്കന്മാരുടെ ക്രൂര വിനോദങളില്‍ ഒന്നു തന്നെ ഇതും..!

11:47 AM  
Blogger ദേവന്‍ said...

1. ദുബൈ- അബുദാബി ഷാര്‍ജ എമിറേറ്റുകളില്‍ ഫാസ്റ്റ്‌ ലെയിന്‍ എന്നാല്‍ ഭ്രാന്തന്‍ പാത എന്നാണര്‍ത്ഥം. ഇടത്തോട്ടു തിരിയാന്‍ നേരമല്ലാതെ അതില്‍ കയറാനേ പാടില്ല

2. ഇഫ്തര്‍ സമയത്തിനു തൊട്ടുമുന്നേയുള്ള അരമണിക്കൂര്‍ കഴിവതും യാത്ര ഒഴിവാക്കുക, പെട്ടെന്ന് വീടണയാന്‍ വെപ്രാളപ്പെടുന്നവര്‍ വലിയ ആക്സിഡന്റുകള്‍ സൃഷ്ടിക്കാറുണ്ട്‌.

3. പിന്നില്‍ വന്നു ലൈറ്റ്‌ അടിച്ചു കാണിക്കുന്ന പിള്ളേര്‍ക്ക്‌ എപ്പോഴും വഴി മാറിക്കൊടുക്കുക. അവന്റെ ജീവന്റെ ജീവന്‍ ആണു സിയ്യാര. നമുക്കു ഈ കുന്തം ആപ്പീസില്‍ നിന്നും വീട്ടിലോ മീന്‍ വാങ്ങാന്‍ ചന്തക്കോ പോകാന്‍ സഹായിക്കുന്ന കുന്തം എന്നല്ലാതെ ഒരു അറ്റാച്ചുമെന്റും വേണ്ടാ.

4. റോഡില്‍ തല്ലു കൂടരുത്‌, കഥകളി മുദ്ര കാട്ടരുത്‌ - അങ്ങനെ തുടങ്ങി കൊലയില്‍ അവസാനിച്ച കേസുകളും ഉണ്ട്‌ ഇവിടെ.

5. അപകട സാദ്ധ്യത പര്‍ വാഹനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ്‌ ദുബായി. നാലാല്‍ ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒരു നിയമവും ലംഘിക്കരുത്‌, ടെയില്‍ ഗേറ്റ്‌ ചെയ്യരുത്‌, വീവ്‌ ചെയ്യരുത്‌, അനുവദനീയ പരമാവധി വേഗത കടക്കരുത്‌ അതൊന്നും തമാശക്ക്‌ എഴുതി വച്ച നിയമമല്ല. മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റെല്ലാവരും അതു തെറ്റിക്കുന്നത്‌ നമ്മുടെ തെറ്റ്‌ ശരി ആക്കില്ല

6. കുടിച്ചു വണ്ടി തൊടരുത്‌, അരുത്‌ തീരെ അരുത്‌.

7. വലിയ സ്റ്റ്രെസ്സ്‌ വാഹങ്ങള്‍ അനുഭവിക്കുന്നുണ്ട്‌ ഇവിടെ.
കാലാവസ്ഥ മുതല്‍ സ്പീഡാവസ്ഥ വരെ. വണ്ടിയെ സര്‍വീസ്‌ ചെയ്തും ടയറും പാര്‍ട്ടും മറ്റും മാറ്റേണ്ടതെല്ലാം മാറ്റിയും കുട്ടപ്പനാക്കി ഇടുക.

11:55 AM  
Blogger Rasheed Chalil said...

This comment has been removed by a blog administrator.

12:02 PM  
Blogger അതുല്യ said...

ദേവഗുരുവേ.. നിയമങ്ങള്‍ ഒക്കെ ശരി തന്നെ പാലിയ്ക്കേണ്ടതും തന്നെ. പക്ഷെ എനിക്കെപ്പോഴും തോന്നാറുണ്ട്‌, 50% സുരക്ഷ മാത്രമാണു അവനവന്റെ കൈയ്യില്‍. ബാക്കി 50% വേറേ ഏതോ വണ്ടി തിരിയ്കുന്നവന്റെ കൈയ്യിലാണു. അവന്‍ വന്ന് നേരെ നെഞ്ചത്ത്‌ കേറിയാ തീര്‍ന്നില്ലേ പ്രശ്നം. അപ്പീസ്‌ സമയത്തിനു 5 മിനിറ്റ്‌ മുമ്പ്‌ എണീറ്റ്‌ പിടഞ്ഞ്‌ കെട്ടി പോകുന്നവരും, കൈയ്യും കാലും പോലെ ജനിച്ചപ്പോ കൂടെ വന്ന അവയവം പോലെ മൊബിലും ചെവിയിലൊട്ടിച്ച്‌ വണ്ടി തിരിയ്കുന്നവരാണു കൂടുതല്‍ അപകടം വരുത്തി വയ്കുന്നവര്‍.

12:04 PM  
Blogger Rasheed Chalil said...

റോഡിലിറങ്ങുക എന്നാല്‍ യുദ്ധകളത്തിലേക്ക് പോവുന്ന പ്രതീതിയാണ് ഇവിടെ.
ആ കുടുംബത്തിനായി എല്ലാവരോടുമൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.

12:04 PM  
Blogger ദേവന്‍ said...

അവനവന്റെ കാര്യമല്ലേ നോക്കാന്‍ പറ്റൂ അതുല്യാ. ഒരു 30 % ആകിസഡ്ന്റ്‌ മറ്റുള്ളവരുടെ കുറ്റം കൊണ്ടും 30% സ്വന്തം കുറ്റം കൊണ്ടും 40% രണ്ടുപേരുടേയും കുറ്റം കൊണ്ടും ആണെന്നാണു സാധാരണ പറയാറ്‌. നമ്മള്‍ കര്‍ശ്ശനമായും കഠിനമായും പിഴവില്ലാതെയും കുറ്റം വരാതെ നോക്കിയാല്‍ 30+40 = 70% അപകടം ഒഴിവായി. ബാക്കി ദൈവനിശ്ചയമെന്നു കരുതുകയേ വഴിയുള്ളു.
(ശതമാന കണക്ക്‌ എമിറേറ്റ്സ്‌ ഡ്രൈവിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെക്ച്ചര്‍ ക്ലാസ്സില്‍ പണ്ടു കേട്ടത്‌)

12:24 PM  
Blogger മുസ്തഫ|musthapha said...

ആ കുടുംബത്തിനായി എല്ലാവരോടുമൊപ്പം ഞാനും പ്രാര്‍ത്ഥിക്കുന്നു.

എല്ലാം ദൈവ നിശ്ചയം, അല്ലാതെന്തു പറയാന്‍!

പരേതരുടെ കുടുംബത്തിന് മനഃശക്തി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.


സ്പീഡ് മൂലമുള്ള അപകടങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ തോന്നും, സമയമിത്തിരി എടുത്താലും ട്രാഫിക് ബ്ലോക്ക് തന്നെ നല്ലതെന്ന്.

12:35 PM  
Blogger അതുല്യ said...

ശതമാന കണക്ക്‌ മാറ്റിയെല്ലാം അങ്ങട്‌ ദൈവ നിശ്ചയമെന്നാക്കണം ഗുരുവേ.. സാക്ഷാല്‍ പരമശിവന്‍ പോലും ശനീടെ പിടീന്ന് വഴുതിയില്ലാന്നല്ലേ പുരാണം.

അതോണ്ട്‌ ഒരുപാട്‌ സൈക്കള്‍ ചവിട്ടും ബി.പി. കി പി ചെക്കപ്പും പുല്ലു തീറ്റയും കലാറി കണക്കുമൊന്നും നോക്കിയിരിയ്കണ്ടാട്ടോ.

12:39 PM  
Blogger അതുല്യ said...

അഗ്രജാ, I fully agree, better late and (becoming LATE !) than never.

12:43 PM  
Blogger Raghavan P K said...

ഞാനും നിങ്ങളോടൊപ്പം പ്രാര്‍ഥിക്കുന്നു. ദുരന്തത്തിന്റെ ശക്തി താങ്ങാന്‍ ബാക്കി വന്ന കുടുംബാങ്ങള്‍ക്ക്‌ ജഗദീശ്വരന്‍ ശക്തി നല്‍കട്ടെ.

1:14 PM  
Blogger മുസാഫിര്‍ said...

ദൈവമെ ! ഇത്രയും അടുത്ത്.
പരേതര്‍ക്കു ആത്മ ശാന്തിയും വിട്ടുകാര്‍ക്കു വിരഹം താങ്ങാനുള്ള കരുത്തും നല്‍കേണമേ.
ജബല്‍ അലിയില്‍ ജോലി ചെയ്യുമ്പോള്‍ എട്ടു മണീക്കുര്‍ പണീയേക്കാള്‍ കുടുതല്‍ ബുദ്ധിമുട്ടു തോന്നിയിരുന്നത് ഷാര്‍ജ്ജയില്‍ നിന്നും തിരിച്ചും ഉള്ള ഡ്രൈവിങ്ങ് ആയിരുന്നു.മിക്കവാറും ഒരു അപകടം വഴിയില്‍ പതിവു കാഴ്ചയും.

1:28 PM  
Blogger Kalesh Kumar said...

മരിച്ചവരുടെ ആത്മാക്കള്‍ നിത്യശാന്തിയടയട്ടെ!

3:02 PM  
Anonymous Anonymous said...

കൂട്ടരെ,
മരണങ്ങളുടെ പട്ടിക നീളുന്നു. അപകടം എവിടെയായാലും നഷ്ടങള്‍ തന്നെ. അവരുടെ കുടുംബത്തിനും സൂഹ്രൂത്ത്ക്കള്‍ക്കും.. സൌദിയില്‍ നിന്നും ഒരു വാര്‍ത്ത കൂടി. അപകടത്തെ പറ്റി തന്നെ പക്ഷെ അതിനേക്കളും വേദനിപ്പിക്കുന്നതു അതിനു ശേഷമുള്ള ചില പ്രവര്‍ത്തികളാ‍ണ്. മാനുഷികമായി ചിന്തിക്കുമ്പോള്‍ ഇതിനു രന്ടു വശങളുണ്ട്. രണ്ടും ഞാന്‍ വായനക്കാരുടെ മനോധര്‍മ്മത്തിനു വിടുന്നു.
ഒരു മാസം മുന്‍പ് സൌദി യിലെ ഹയില്‍ എന്ന സ്തലത്തു വച്ച് കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വ്വാദെശിയായ യശൊധരന്‍ എന്നയാളഇനെ കാറിടിച്ചു അവിടെയുള്ള ആശുപത്ത്രിയില്‍ എത്തിക്കുന്നു. തയ്യല്‍ക്കാരനാണ് യശൊധാരന്‍. അദ്ദേഹത്തിന്റീ സ്പോണ്‍സര്‍ ആ‍ണെങ്കില്‍ ഒരു കുപ്പൂസ് വാങാന്‍ പോല്ലും കാശില്ലാത്തദരിദ്രന്‍!!. യശൊധാരന്ടേ നില വളരെ ഗ്ഗുരുതരമാ‍ായീരുന്ന്നു. അപകടത്തില്‍ തല തകര്‍ന്നുപോയി. ജീവിക്കാന്‍ 100 ല്‍ ഒരംശം പോലൂം സാധ്യത ഇല്ലെന്നു ഡോക്റ്റര്‍മാ‍ര്‍ പറഞു, മരിചാല്‍ ബോഡി നാട്ടിലെത്തിക്കാനുള്ള ചിലവിനു പോലും കാശ്ശില്ലാതത അവസ്ഥ.. ഈ ഘട്ടത്തില്‍ ആശുപത്രീക്കാര്‍ ചില മലയാളികളുടെ സഹായത്തോടെ നാട്ടിലെയ്ക്കൂ വിവരം അറിയിച്ചു. ഒപ്പം ഒരു നിര്‍ദ്ദേശവും. യശൊധരന്റെ രണ്ടു വ്രുക്ക കളും ആശുപത്രിക്കു നല്‍കുകയാ‍ണെങ്കില്‍ മ്രുതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവും 50,000 റിയാലും (6 ലക്ഷതോളം രൂപ) അവര്‍ നല്‍കാ‍മെന്നു. ഒടുവില്‍ യശോധരന്റെ ഭാര്യ സമ്മത പത്രം ഒപ്പിട്ടു നല്‍കി. വരുന്ന ആഴ്ഹച ബോഡി നാട്ടിലേക്ക് അയക്കുമെന്നു അറിയുന്നൂ.

ഇവിടെ എംബ്ബസ്സിയും സംഘടനകളും വെറും നോക്കു കുത്തികള്‍.
ഭര്‍ത്താവിന്റെ മ്രുത ശരീരം ഒരു നോക്കൂകാണാന്‍ അദ്ദെഹത്തിന്റ്റ്റെ അവയവങ്ങള്‍ നല്‍കാന്‍ ഒപ്പിട്ട സ്ത്രീയുടെ മ്മനസ്സിന്റെ വിങലോ, മരിചചവര്‍ മരിചു ഇനിയുള്ള ജീവിതം മുന്നൊട്ടു കൊണ്ട് പോകാന്‍ കാശാണു ആവശ്യം 6 ലക്ഷമെന്ന്കില്‍ 6 എന്ന ചിന്തയോ?. എന്‍താണ് വിലയിരുത്തെണ്ടതു.ഇക്കാര്യaങള്‍ മീഡിയ്യകളുടെ ശ്രദ്ധയില് പെടുത്താ‍ന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ ഇതില് ഇടപെട്ട ചില സുഹ്ഹ്രുതുക്കള്‍ എന്നോടു പറ്ഞു ഇങനെതുക വാങിയെന്ന്നൊക്ക്ക്കെ നാട്ടില്‍ അറിഞാല്‍ ആ സ്ത്ത്രീ ആത്മഹത്യ ചെയ്യെണ്ടി വരും അവര്‍ തന്നെ ഇക്കാര്യം പ്രത്റ്റ്യകിക്cചു പറഞിരുന്നു. അതു കൊണ്ടു വേണ്ട.എന്ന്.. എങനെ പ്രതികരിക്കുന്നു?.......

അനോനിമസ് ആയി കമന്റ്റ്റു ചെയ്തതിനു ക്ഷമിക്കണം. എന്റ്റെ ബ്ലോഗ് കഷ്ട്ട കാല ത്തിനു ബീറ്റ യിലെക്കു മാറ്റിയതിന്നാല്‍ കമന്റിടാന്‍ പറ്റുന്നീല്ല.
സ്നെഹത്തൊടെ,
ന്നന്ദു. റിയാദ്.

3:32 PM  
Blogger ചന്തു said...

ആ ദുരന്തവാര്‍ത്ത ഈ ലിങ്കില്‍ ഉണ്ട്

http://www.mathrubhumi.com/php/newsDetails.php?news_id=1256781&n_type=NE&category_id=3&Farc=&

3:38 PM  
Blogger അതുല്യ said...

ഷാര്‍ജയിലെ ഒരു കുടുംബം മുഴുവനും തുടച്ച്‌ നീക്കി കൊണ്ട്‌...

ഇന്നലെ അല്‍ക്യാസ്മിയ ഏരിയയിലെ ഒരു 15 നില മാളികയില്‍ നിന്ന് മലയാളിയായ ശ്രീ കുമാര്‍ ഭാര്യയേയും, കുഞ്ഞിനേയും കൊന്ന ശേഷം ചാടി ആത്മഹത്യ ചെയ്തിരിയ്കുന്നു.

പ്രവാസി മലയാളിയ്ക്‌ എന്ത്‌ പറ്റുന്നു? അവനെന്തിന്റെ സ്റ്റ്രെസ്സിലാണിവിടെ? ഉയരുന്ന വാടകയോ/സ്കുള്‍ ഫീസോ/കുടുംബോ ചിലവോ/മനം മടുപ്പിയ്കുന്ന ഗതാഗതകുരുക്കോ/ഓഫീസുകളിലേ ധാരണാ പിശകോ/കടക്കെണിയോ...

കുമാറിനും കുടുംബത്തിനും ആദരാഞ്ചലികള്‍. അവരുടെ കുടുംബാങ്ങള്‍ക്ക്‌ ദൈവം ഈ ദുരന്തം താങ്ങാന്‍ ശക്തി നല്‍കട്ടെ.

10:35 AM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:23 PM  
Blogger yanmaneee said...

coach outlet
jordans
cheap nfl jerseys
hermes handbags
adidas yeezy
coach outlet sale
nike air max 97
asics shoes
cheap jordans
balenciaga shoes

3:24 PM  

Post a Comment

<< Home