പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 37
ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു, പിന്നെ ഓര്‍മകള്‍ ചികഞ്ഞു., ദേവയാനീടെ മകന്റെ വിസ ശരിയായോ ആവോ? മണിയമ്മായീടെ വീട് എത്ര വരെ ആയിക്കാണും, പാവം ഒരുപാട് ലോണോക്കെ... രാമൂന്റെ കുഞ്ഞിന്റെ ഓപ്പറേഷന്‍ കഴിഞ്ഞിട്ടുണ്ടാവുമോ? കല്ല്യാണീടെ ഭര്‍ത്താവ് ഇപ്പഴും തല്ലുന്നുണ്ടാവുമോ? അവളുടെ തീരാദുരിതം...
പിന്നെയും തിരിഞ്ഞ് കിടന്നപ്പോള്‍ അവള്‍ മനസ്സില്‍ കരുതി, രാത്രി 9 മണീടെ കടും ചായ കുടി നിര്‍ത്തണമെന്ന് എന്നും വിചാരിയ്കും, ഈ നശിച്ച ഉറക്കമില്ലായ്മ....
17 Comments:
അമ്പത് വാക്കുകളില്‍ എത്തിപിടിച്ചത്..
അതെ അതെ. അത് നിര്‍ത്തുന്നത് തന്നെയാ അവള്‍ക്ക് നല്ലത്.
കഥ രസായി. പക്ഷെ മിനി-സാഗ ആവണമെങ്കില്‍ കൃത്യം അന്‍പത് വാക്ക് വേണം. ഞാന്‍ എണ്ണി നോക്കുമ്പോള്‍ അന്‍പത്തി ഒന്ന് ആണ് കിട്ടുന്നത്. ചേച്ചി ഒന്നൂടെ ഒന്നെണ്ണി നോക്കിക്കേ
ശ്രീജിത്തേ.. നീ ആളു ഫയങ്കരന്‍ തന്നെ... ഉം ഉം.. ശരിയാക്കിയട്ടുണ്ട്.. ഇനി ഒന്ന് എണ്ണിക്കേ... എന്തായാലും ചെക്കനു ആപ്പീസില്‍ പിടിപ്പത് പണിയാട്ടോ..
Thanks sreekutta.
കഥ വളരെ നന്നായിട്ടുണ്ട്...
അതുല്യ ചേച്ചീ, ഉഗ്രന്‍ കഥ!
കുഞ്ഞിക്കഥ നന്നായിരിക്ക്ണൂ,ട്ടോ
പെട്ടെന്നെഴുതീട്ടും നന്നായിട്ടുണ്ട്. ചായകുടി നിര്‍ത്തണ്ട. എന്നലല്ലേ ഉറക്കം വരാണ്ട് എണീറ്റിരുന്ന് ഇനിയും ഇതുപോലെ എഴുതുള്ളു..
അതുല്ല്യ ചേച്ചീ,
കഥ നന്ന്.
(ഓടോ: രാത്രിയിലെ പാനീയമൊന്ന് മാറ്റി പരീക്ഷിച്ചാല്‍ ചിലപ്പോള്‍ ഇതിലും നല്ല കഥകള്‍ വരും) :-)
താരകമേ.. ക്ഷമിയ്ക്കൂ വിട്ടു പോയതാട്ടോ. വീക്കന്റ് വന്നു ഇവിടെ.. ഇങ്ങട് പോരു... നമുക്ക് ഒന്ന് കൂടെ കൂടാം...
അതുല്യേച്ചീ കൊള്ളാട്ടോ....
അതുല്യചേച്ചീ അസ്സലായി.
അതുല്യേച്ചീ, പണ്ടാരോ “അതൂല്യ, ഇതൂല്യ, പിന്നെന്തൂട്ടാ ഉള്ളത്?“ എന്നാശ്ചര്യും കൂറിയത് ഇവിടെ ഓര്‍ത്തു പോവുന്നു.
കാരണെമെന്താണെന്നല്ലേ... അവിടുന്ന് എഴുതിയ “അമ്പതിലെത്തിപ്പിടിച്ചത്” കൃത്യം അമ്പതു തന്നെയാണോന്നറിയാന്‍ കുത്തിയിരുന്നെണ്ണി നോക്കുകയൊന്നും വേണ്ടാ ട്ടോ... അത് മൊത്തം ഒന്നു കോപ്പി ചെയ്ത് നമ്മുടെ യെം.യെസ്.വേര്‍ഡില്‍ കൊണ്ടോയി പേസ്റ്റിയാല്‍ സംഗതി എത്ര വാക്കുണ്ടെന്ന് ടൂള്‍സ് മെനുവിലെ “വേര്‍ഡ് കൌണ്ട്“ എന്ന ഓപ്ഷന്‍ പറഞ്ഞുതരും - നിമിഷനേരം കൊണ്ട്!. അതിനാല്‍, ശ്രീക്ക് ആപ്പീസില്‍ പിടിപ്പത് പണിയുണ്ടെന്നും പറഞ്ഞ് ഊതാന്‍ നിക്കണ്ട ട്ടോ... :-) എന്തായാലും മിനിസാഗ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്...
ഞാനാദ്യം പറഞ്ഞ കാര്യത്തില്‍ തൂങ്ങി എന്നോട് കെറുവിക്കല്ലേ... ഞാനൊന്ന് തമാശിച്ചതല്ലെ... ഇനി പരിഭവമുണ്ടെങ്കില്‍ ആ ഭാഗം എടുത്തുകളയാനും ഞാന്‍ റെഡി.
കുടി നിറുത്തണമെന്ന് ഞാന്‍ പറയില്ല, എന്നാല്‍ കടും ചായ കുടി നിറുത്തിയെ പറ്റൂ. ചിന്തകള്‍ക്ക് ഭാരമേറുമ്പോള്‍ കടുപ്പം കൂട്ടാതെ തരമില്ലല്ലോ!!!
അമ്പതമ്പസ്ഥാനി നന്നായിരിക്കുന്നു, തുടരുക...
കൊള്ളാം....
പെട്ടെന്നെഴുതീട്ട് ഇങ്ങനെ..അപ്പൊ റിലാക്സ് ആയി പതുക്കെ ഇരുന്നെഴുതിയാലോ...
കട്ടന്‍ ചായ കുടിക്കാഞ്ഞിട്ടും
ക്ഷീരബല കുളുക്കെയിട്ടു കുളിച്ചിട്ടും
ഉറക്കം തൊട്ടുകൂട്ടാനില്ലാതായപ്പോ
ബ്ലോഗിലെഴുതാന്നു കരുതി.
അതുകൊണ്ട് കുടി നിര്‍ത്തണ്ടാന്നേ,
നമുക്കെഴുതാം, ഒത്തു പിടിച്ചാല്‍ മലയും പോരും
പതുക്കെ ഉറക്കവും.
ralph lauren uk
paul george shoes
nfl jerseys
supreme t shirt
balenciaga shoes
christian louboutin shoes
supreme outlet
louboutin
kate spade handbags
balenciaga
Post a Comment
<< Home