Tuesday, September 26, 2006

ഈ പോസ്റ്റ്‌ കലേഷിനു വേണ്ടി...

അമേരിയ്കേന്ന് ഉമേഷും കുടുംബവും, കുട്ട്യേടത്തി, ഹന്നവാവ, മഞ്ചിത്ത്‌, പിന്നെ ബിന്ദു,, രേഷ്മ, നമ്മടെ ഇഞ്ചി വാവ കുടുംബം,ആദിത്യന്‍.. പിന്നെ ആരാണാവോ, അയ്യോ ആ സസ്നേഹം സന്തോഷും കുടുംബവവും.... എല്ലാരും ഉണ്ടാവും തീര്‍ച്ച. സിബുവും, ഏവുരാനും, കെവിനും ഒക്കെ വരും. അതിരാവിലെ തന്നെ എത്തും. ആരെങ്കിലും വിട്ടുപോയെങ്കില്‍ ഒന്ന് അന്യോന്യം വിളിച്ച്‌ അറിയിയ്കണമെന്ന് പറഞ്ഞിട്ടുണ്ട്‌. ആരേയും കണ്ടിട്ട്‌ കൂടിയില്ലാ,എന്നാലും പരിചയക്കേട്‌ ഒന്നുമുണ്ടാവില്ലാ. ആ ഉമേഷന്‍ മാഷെങ്ങാനും എല്ലാ ചീത്തയും കൂടി ഒന്നിച്ച്‌ പറയുമോ ആവാ? സ്വകാര്യത്തിലു വേണോട്ടോ....

പിന്നെ കൊച്ചീന്ന് ആരൊക്കെ... ബ്ലോഗ്ന്ന് പറഞ്ഞ്‌ കയറീത്‌ സൂവിന്റെ ബ്ലോഗിലാ ആദ്യം.....
സൂവും മണിച്ചേട്ടനും,(സൂ നേരത്തേ വരണെ.. പിടിപ്പത്‌ പണിയുണ്ടാവും)ഉമേച്ചി, ഗോപ്യേട്ടന്‍,അരുണ്‍ വിഷ്ണു, തുളസീ, കുമാര്‍, സുമ, കല്ല്യാണി വാവ, ഇക്കാസ്‌, വില്ലൂസ്സ്‌, പച്ചാളം, രായമാണിയ്ക്യം, മുല്ലപ്പൂ, ദുര്‍ഗ്ഗ, ഒബിയും ഭാര്യയും, തിരുവനന്തപുരത്തീന്ന് ചന്ദ്രേട്ടനും കുടുംബവും, . .ഞാന്‍, സഹയാത്രികന്‍, നിക്ക്‌, നാട്ടിലേ എല്ലാരും ആയോ ആവോ.. ഒന്ന് ലിസ്റ്റ്‌ കമ്പ്ലീറ്റ്‌ ആക്കിയേ ഇക്കാസേ.... എന്നിട്ട്‌ എല്ലാരേയും കൂട്ടി വരൂട്ടോ....

ബാഗ്ലൂര്‍... ശ്രീജിത്ത്‌...(ആ ചെക്കന്‍ പറയും.. റൂം വേണം, രാത്രി യാത്ര, പല്ലു തേയ്കണം, ....ചെക്കാ ആ 400 രുപ കണക്ക്‌ ഒന്ന് സെറ്റിലാക്ക്‌ നീ ആദ്യം..), പിന്നെ ബാഗ്ലൂര്‍ ആരാ ശ്രീജിത്തേ... ചാത്തുണ്ണീ... എനിക്കങ്ങട്‌ നിശ്ചയം പോരാ... ഒന്ന് എല്ലാരോടും കാര്യം പറഞ്ഞ്‌ കൂട്ടി വാ ട്ടോ, നേരത്തേ വരണെ.. അല്‍പം ഡെക്കറേഷന്‍ ഒക്കെ നീ തന്നെ നോക്കി..

പിന്നെ ബെന്നീ, സൂഫി, യാത്രാമംഗളം.. ഒന്ന് ഇവരോടും കൂടി പറയൂ,,, കൈപ്പള്ളി ഇപ്പോ ബ്ലോഗിലുണ്ട്‌... പറഞ്ഞിട്ടുണ്ട്‌. വരും .. തീര്‍ച്ച.


കുവൈറ്റീന്ന് വിശ്വം, സംഗീത, ആച്ചി..... ജപ്പാനീന്ന് എന്റെ പ്രിയവക്കാര്‍( (കുടുംബം ഉണ്ടോ ആവോ, കള്ളനാ അവന്‍, ആരോടും ഇത്‌ വരെ ഒന്നും പറയാതെ... വരട്ടെ ഇങ്ങട്‌ ആ പാസ്പ്പോര്‍ട്ടില്‍ സൂത്രത്തില്‍ നോക്കിയാ അറിയാലോ)....) ഖത്തീറീന്ന് സ്വാര്‍ഥന്‍, സ്വപന... റിയാദീന്ന് സുനില്‍.. ആഫീക്കേന്ന് നമ്മടെ അരവിന്നന്‍... റ്റിക്കറ്റ്‌ ഒക്കെ ശരിയായി കാണൂല്ലോ അല്ലേ?

ദുബായീന്ന്.. ദേവന്‍, ഭാര്യ വരുമോ ആവോ? പെരിങ്ങ്സിജി, കണ്ണൂസ്സ്‌, സിദ്ധാര്‍ഥന്‍, കലേഷും റീമയും, റീമേ, ഒന്ന് ഉത്സാഹിച്ച്‌ വാ ട്ടോ, ഒന്നു കണ്ടിട്ടും കൂടിയില്ലല്ലോ .. പിന്നെ ഇടിവാല്‍, ദില്‍ബന്‍, ദിവാസ്വ്പനം, പിന്നെ ഈ അഗ്രജന്‍, അംഗനാഗാരി,ഇബ്രുജീ, ഇവരെയൊക്കെ അറിയൂം കൂടിയില്ലാ, എന്നാലും വരുമ്ന്ന് തന്നെ പ്രതീക്ഷ. വിശാലനും സോണയും, ചുന്തരികളും, നമ്മടെ ഗന്ധര്‍വന്‍ മാഷു, വഴക്കാണേങ്കിലും വരൂട്ടോ.. (41 ഇഞ്ച്‌ ടീവിയുമുണ്ട്‌ ട്ടോ, നോട്ട്‌ ദ പോയിന്റ്‌..... ) , അനിലും സുധയും, കണ്ണനുണ്ണിമാരും, അപ്പൂനു കൂട്ടായി,.. അബുദാബീന്ന് സമീറ, കുറുമാന്‍ എത്തിയോ ആവോ? സാക്ഷീനെ ഈയിടായി കണ്ടിട്ടേയില്ലാ ബ്ലോഗിലു. എന്നാലും വരും തീര്‍ച്ച. പുതിയതാരോ ഒക്കെ ഉണ്ട്‌ യു. എ യീന്ന്.. കരീം മാഷ്‌.. ആ മുസാഫിര്‍... മാഗ്നിഫൈയര്‍....... അങ്ങനെ പലരും. കലേഷേ ഒന്ന് വിളിച്ച്‌ പറഞ്ഞ്‌ കൂട്ടി വാ ട്ടോ. പിന്നെ പാര്‍വതി, ജ്യോതിര്‍മയി, കല്ലേച്ചി... ആരേയും ലിസ്റ്റീന്ന് വിടല്ലെ... ആ ബ്ലോഗ്‌ ചുരുള്‍ ഒന്ന് നിവര്‍ത്തി നോക്കൂട്ടോ.


അപ്പോ ഇനി മെനുവിലേയ്ക്‌ കടക്കാം.

പ്രാതല്‍.. അമേരിയ്കക്കാരൊക്കെ യാത്ര ചെയ്ത്‌ ക്ഷീണിച്ച്‌ ആവും വരുക, പാവങ്ങള്‍ .... ഉമ്മറത്തെ ഹോട്ടലിലു സ്യൂട്ട്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. രാവിലെ പ്രാതലിനു പോയി വിളിച്ചാമതി. ഉറങ്ങട്ടെ അവരു നല്ലോണം.

ദേ ബാച്ച്ലെര്‍സ്‌ വരുന്നതൊക്കെ കൊള്ളാം ആ അമ്മേടെം കുഞ്ഞിന്റേം കാര്യം ഒക്കെ തീര്‍ത്തിട്ടെ പോരാവുട്ടോ.. ചുമ്മാ ശര്‍മാജിയ്ക്‌ പണിയാക്കല്ലേ... ആ കുഞ്ഞ്‌ ബാഗ്ലൂര്‍ പോയതായിട്ടും, ഒരു കണ്ണാടിക്കാരനേ കണ്ടതായിട്ടും ഒക്കെ പറയുന്നുണ്ടായിരുന്നു.

പ്രാതലിനു, ഇഡ്ഡലി, ഉള്ളി സാമ്പാര്‍, അപ്പം സ്റ്റ്യൂ, ഇഡിയപ്പം കടലക്കറി, സേമിയ വെജിറ്റബിള്‍ ഉപ്പുമാ, കേസരി, മൈസൂര്‍ പാക്‌, ഫില്‍റ്റര്‍ കോഫി.. ചായ

അതു കഴിഞ്ഞ്‌ വേണമെങ്കില്‍ കറങ്ങാന്‍ പോണവരു പോയ്യ്ക്കോട്ടെ, അപ്പോഴേയ്കും വീടൊക്കെ ഒഴിച്ച്‌ സദ്യയ്ക്‌ വട്ടം കുട്ടാം. കുഞ്ഞുവാവകളെ ഒക്കെ ഇവിടെ വിട്ടു പോകണം ട്ടോ. അപ്പൂം ശര്‍മാജിയും കൂടി നോക്കി കൊള്ളും. എന്തൊക്കെയോ ഗേംസ്‌ ഒക്കെ തട്ടി കൂട്ടിയിട്ടുണ്ട്‌.

പിന്നെ ഉച്ചയ്ക്‌ സദ്യ.. ഞാന്‍ ആദ്യം ആലോചിച്ചു, ഫ്രെഡ്‌ റെസും സാലടും.... പിന്നെ കരുതി.... ആകെ ഒരു നെയ്യ്‌ മണം ആവും വീട്ടില്‍. സദ്യ മതി...

നല്ല തുമ്പപ്പു ചോറു, നറും നെയ്യ്‌, പരിപ്പ്‌, എരിവുള്ള കായം മണക്കുന്ന സാംബാര്‍, കാംബേജ്‌ തോരന്‍, വെള്ളിരിയ്ക കിച്ചടി, പൈനാപ്പിള്‍ പച്ചടി, എളവന്‍ പയറു ഓലന്‍, ചേന, കടല കൂട്ട്‌,സ്പെഷല്‍ ആയീട്ട്‌ അല്‍പം ഉള്ളി തീയ്യല്‍ ഉണ്ട്ട്ടോ. കട്ടി അവിയല്‍, പുളിയിഞ്ചി, നാരങ്ങക്കറി, പപ്പടം, കരിങ്ങാതല്‍ ചൂടുവെള്ളം... തൈരു വേണോ? അതോ സംബാരമോ... നാരകത്തിന്റെ ഇല കൊണ്ട്‌ വന്നിട്ടുണ്ട്‌.. അപ്പോ സംഭാരം മതി.

ദേ കറങ്ങാന്‍ പോയവരു വന്നു. ശ്രീജിത്തേ, കലേഷേ.. ആ ഇല യൊക്കെ ഒന്ന് ഇടു... വിളമ്പല്‍ ശര്‍മാജിയ്കു വശമില്ലാട്ടോ.. അതോണ്ട്‌ ഒരു കൈ സഹായം....

ഹാവും സദ്യ കഴിഞ്ഞു... ആ 203യും 304 ഉം ഒക്കെ കാലിയാ, ഞാന്‍ ആ നാത്തൂരോട്‌ പറഞ്ഞിട്ടുണ്ട്‌.. ഉച്ചയ്ക്‌ ഒന്ന് തുറന്ന് കൊടുക്കാന്‍... അല്‍പം എല്ലാരും നടു നിവര്‍ത്തട്ടെ.. അപ്പൂ... നീ ആ ഹന്നേന്നയും, നിളയേയും,ഇളയേയും, കല്ലൂനേയും, വിശാലന്റെ സുന്ദരീകളേയും ഒക്കെ ഒന്ന് കാര്‍ട്ടുണിട്ട്‌ കാണിയ്ക്‌... വലിയവരൊക്കെ ഒന്ന് ഉറങ്ങട്ടെ..


മണി അഞ്ചായി... ചായ ആവാം അല്ലേ... ചക്കപഴം വരട്ടി കൊണ്ടു വന്നു, അതൊണ്ട്‌ ഇലയിടയാ, പിന്നെ കപ്പയും കാന്താരിമുളക്‌ വെളിച്ചണ്ണകൂട്ടി ചതച്ചത്‌.. കുട്ടികള്‍ക്ക്‌ പഴം പൊരിയാവം ല്ലെ.... അപ്പു പറയുന്നു വീ വില്‍ ഗോ ട്ടു ബീച്ച്‌ ആന്‍ഡ്‌ ഹാവ്‌ അമ്മാ... ഓ ശരി.... ഒരു സ്വിമ്മിംഗ്‌ ആവും എല്ലാര്‍ക്കും... ശ്രിജിത്തേ... മക്കളെ ഒക്കെ ഒന്ന് നോക്കണേ... എന്ത്‌ രസാ അല്ലാ.. എല്ലാരും കൂടി ബീച്ചിലിരുന്ന് കപ്പയും ഉള്ളി ചമ്മന്തിയും, ഇലയടയും... വക്കാരി ആ കട്ടന്‍ കാപ്പി ഒന്ന് ഇല്ലാര്‍ക്കും കൊടുക്കൂ...

മണി 10 ആയീലോ... എല്ലാര്‍ക്കും ക്ഷീണായില്ലേ... ആ ബീച്ചിപോയി ആര്‍മാദിച്ചപ്പോ ഞാന്‍ കരുതിയാതാ.. കുട്ടികള്‍ കളിച്ച്‌ മദിച്ച്‌ ദേ കണ്ടോ ഉറങ്ങി പോയി... എന്നാലും കലേഷേ നീ ആ ഡിന്നര്‍ ഒന്ന് വിളമ്പിയ്കോ വേഗം. ..

ചപ്പാത്തിയും കടലക്കറിയും, പിന്നെ ചിലര്‍ പറഞ്ഞു, കഞ്ഞീം പയറും പപ്പടവും മതീന്ന്. എനിക്ക്‌ എളുപ്പവുമായി. ഉള്ളിചമ്മന്തി കൂട്ടി പപ്പടം ഞരടി കഞ്ഞീ കുടിയ്കാനായി തിരയ്ക്‌ കൂടുതല്‍....


എല്ലാരും നേരത്തേ കിടന്നോളൂ, രാവിലെ നേരത്തേയല്ലേ എല്ലാരുടെയും ഫൈറ്റ്‌?

അല്ലാ അതുല്യേച്ചി... ഇതൊക്കെ....

എല്ലാത്തിനും കാരണം ഈ കലേഷ്‌ ഒറ്റ ഒരുത്തനാ.. ചേച്ചി എഴുത്‌.... വരമൊഴി ഡൗണ്‍ലോട്‌ ചെയ്യ്‌ ചേച്ചി.. ഈസിയാ... ദേ കലേഷേ... എനിക്ക്‌ ക്ഷമയില്ലാട്ടോ.. എനിക്ക്‌ അക്ഷരം ഒന്നും വഴങ്ങുന്നില്ല. പറ്റിലാ എനിക്കീ പണി.. ഇല്ലാ ചേച്ചി.. പറ്റും, ട്രൈ ചെയ്യ്‌... എന്നെ വിളിച്ചാ മതി ഇടയ്ക്‌... (ഒരു മണിക്കൂറു വീതം വിളിച്ചു ഒരാഴ്ചയ്ക്‌....) അങ്ങനെ... ഞാന്‍ എല്ലാര്‍ക്കും ഒരു ശല്ല്ല്യമായിട്ട്‌ ഇപ്പോ ഒരു കൊല്ലമായീ...

56 Comments:

Blogger അതുല്യ said...

ഈ പോസ്റ്റ്‌ കലേഷിനു വേണ്ടി...

10:15 AM  
Blogger Visala Manaskan said...

ഞാനുടക്കട്ടേ... അദ്യ തേങ്ങ!
ധീരേ ധീരേ മൂരാച്ചീ.. ധീരതയോടെ നയിച്ചോളൂ...
എല്ലാ ബ്ലോഗരും പിന്നാലേ.!

(മൂരാച്ചി എന്നത് ഒരു പ്രാസത്തിന് വേണ്ടി.. ചുമ്മാ.. ചെര്‍ത്തതാണേ. വായിച്ച് കഴിഞ്ഞാല്‍ മാച്ച് കളഞ്ഞേര്)

അതുല്യാ ജി ക്ക് എല്ലാ വിധ ആശംസകളും.

10:28 AM  
Blogger അതുല്യ said...

എന്നെ മൂരാച്ചീന്ന് വിളിച്ച വിശാലനു.... എവിടെ ആ ഉമേശപരമാനന്ദഗുരുഗുലാനന്ദ സ്വാമികള്‍... സ്വാമിയേ.. ഇവനെ ശപിച്ചാലും...
മുവ്വായിരും അപരനുണ്ടാവട്ടേ...

10:35 AM  
Blogger Obi T R said...

സദ്യക്കെന്തൊരു ടേസ്റ്റായിരുന്നു.. അതുല്യേച്ചി ഇതിന്റെ രഹസ്യം എന്റെ ഹിലാരിക്കു കൂടി ഒന്നു പറഞ്ഞു കൊടുക്കുമോ?

ഇനിയും ധീരതയോടെ മുന്നോട്ട് ഓടിക്കോ, ഞങ്ങളും പിന്നാലെ എത്താന്‍ നോക്കാം. ;-)

10:45 AM  
Blogger ദേവന്‍ said...

അതുല്യേ
അതുലമായ പോസ്റ്റുകളിട്ട പന്ത്രണ്ടു
മാസത്തിനു അഭിനന്ദനങ്ങള്‍. കണക്കുകള്‍ ഇപ്പോഴാ ശ്രദ്ധിച്ചത്‌. നമ്മള്‍ മുട്ടന്‍ ഇടികൂടല്‍ നടത്തിയിട്ട്‌ പതിനൊന്നു മാസവും രണ്ടാഴ്ചയും കഴിഞ്ഞു. അപ്പോ കേവലം രണ്ടാച്ച സീനിയോറിറ്റിയുടെ ബലത്തിലാണ്‌ എങ്കിട്ട്‌ ചണ്ടകിണ്ട പോടറുതുക്ക്‌ വന്തത്‌!

നമ്മളെല്ലാം കൂടി കാണാമെന്ന് പറഞ്ഞപ്പോള്‍
വിശ്വം മാഷും അനിലേട്ടനും പാലം വലിച്ചിട്ട്‌ പത്തു മാസവും തികയുന്നു. അവരുടെ വാക്കിന്റെ ബലമേ, നമ്മല്‍ ഒരു കെട്ടിടത്തിന്റെ അപ്രത്തും ഇപ്രത്തും ജോലിയെടുത്തിട്ടും ഇതു വരെ നേരില്‍ കണ്ടില്ല. ബൂലോഗ മീറ്റ്‌ നാട്ടിലും ഇവിടെയും നടന്നിട്ടും കണ്ടില്ല..

കണ്ടില്ലെങ്കിലെന്താ, കണ്ടപോലായില്ലേ. ബ്ലോഗ്ഗിലും മെയിലിലും ഫോണിലും മുടങ്ങാതെ തല്ലുന്നുണ്ട്‌. ഞാന്‍ കാശും തരാനുണ്ട്‌.

അലഞ്ഞു തിരിഞ്ഞു നടന്ന ഈ ആത്മാവിന്റെ ആവാഹിച്ച്‌ ബൂലോഗപ്പാലയില്‍ ആണിയടിച്ച്‌ ഇരുത്തിയ കലേഷിനും അഭിനന്ദനങ്ങള്‍


അതുല്യാ വാര്‍ഷിക ക്വിസ്സ്‌:
ഞാന്‍ വന്നു കയറിയതും "ദേവരാഗവും അതുല്യയും ഒരാള്‍ തന്നെയാണെന്ന്" ഒരാള്‍ക്കു തോന്നി. ഏതാള്‍ക്ക്‌?

10:46 AM  
Blogger സു | Su said...

ആശംസകള്‍ :)

10:49 AM  
Blogger അഭയാര്‍ത്ഥി said...

ഒരിക്കല്‍ നിറഞ്ഞും ഒരിക്കല്‍ മറഞ്ഞും ഒഴുകും പുഴപോലേയുള്ള ഈ ബ്ലോഗില്‍.

ബാച്ചലേര്‍സിന്റെ ഉള്ളിച്ചമ്മന്തിയുടെ എരിവും..
വിഷുവിന്റേയും, ഓണത്തിന്റേയും, ബ്ലോഗ്‌ മീറ്റിന്റേയും മാധുര്യവും...
ജീവിതമെന്ന കടും കഥകളും, കടം കഥകളും പകര്‍ന്ന കയ്പുരസവും...
പാചക കൈപ്പുണ്യവും...
സാമം ഭേദം ദണ്ഠവും, അര്‍ഥ ശാസ്ത്രങ്ങളും തര്‍ക്ക വിതര്‍ക്കങ്ങളും ഇനിയും ഇനിയുമുണ്ടാകട്ടെ..

എന്റെ ബൂലോഗ ജീവിതത്തിന്റെ വഴികാട്ടിയും- ആരോട്‌ വഴക്കടിക്കുമ്പോള്‍ ഞാന്‍ അനന്ദം കൊള്ളൂന്നുവോ.....

എങ്ങിനെ വഴികാട്ടിയായെന്നല്ലെ- പിന്നെപ്പറയാം.
ഒരേസമയം വഴക്കാളിയും വഴികാട്ടിയുമാവുക!!!!!!!!

ഭാവുകങ്ങള്‍

10:51 AM  
Blogger sreeni sreedharan said...

അതുല്യേച്ചി,
ഒരു നൂറ് വര്‍ഷം ബ്ലോഗാനുള്ള കഴിവ് ഈശ്വരന്‍ തരട്ടെ എന്ന് ആശംസിക്കുന്നൂ
(ആഹാ എന്തു രസമായിരിക്കും, പല്ലൊക്കെപോയി, മുടിനരച്ച്....കൊതിയാവുന്നു ;)

10:54 AM  
Blogger ഇടിവാള്‍ said...

ഓഹോ, വാര്‍ഷികമാണല്ലേ.. ആശംസകള്‍

എന്നെ അറിയില്ലാന്നു പറഞ്ഞതോണ്ടൊന്നു പരിചയപ്പെടുത്തിയേക്കാം: ഞാന്‍ ഒരു പുതിയ ബ്ലോഗറാണെ, 2-3 മാസമേ ആയിട്ടുള്ളൊ ഇവിടമെത്തിയ്യിട്ട് !

ഇടിവാല്‍ അല്ല.. ഇടിവാള്‍ ! നിനക്കു വാലിന്റെ ഒരു കുറവേ ഉള്ളൂ എന്നു പലരും പറഞ്ഞിട്ടുണ്ടെങ്കിലും, ച്വാച്ചിയായിട്ടതു ഫിറ്റു ചെയ്തു തന്നതില്‍ പെര്‍‌ത്തു ശന്തോശം !

10:54 AM  
Blogger മുസ്തഫ|musthapha said...

അതുല്യേച്ച്യേയ്... ഭാവുകങ്ങള്‍.
ബ്ലോഗ് വാര്‍ഷീകാശംസകള്‍...

പിന്നെ വിഭവങ്ങളൊന്നും ഞാന്‍ കഴിച്ചിട്ടില്ല... നോമ്പാണെന്നറിയാലോ... അപ്പോ വൈകീട്ടത്തേക്ക് എന്തേലുമൊക്കെ വേണം. ഇപ്പോ തോന്നണ്ണ്ട് അത് കഴിക്കാം ഇത് കഴിക്കാം എന്നൊക്കെ...
ന്നാലോ നോമ്പ് തുറന്ന് കഴിഞ്ഞാല്‍ ഒന്നും കഴിക്കാന്‍ പറ്റില്ല. ന്നാലും പത്തിരീം കോഴിക്കറീം മറക്കേണ്ട.

11:07 AM  
Blogger Kalesh Kumar said...

ഒരു വര്‍ഷം പോയ പോക്കേ!

ബൂലോഗത്തീന്ന് എനിക്ക് കിട്ടിയ ഒരുപാട് നല്ല കാര്യങ്ങളില്‍ ഒന്നാ‍ണ് അതുല്യ ചേച്ചിയുമായുള്ള സൌഹൃദം, അല്ലേല്‍ ഒരു മൂത്ത പെങ്ങളെ കിട്ടിയ ഭാഗ്യം! - ഒരു വര്‍ഷമായി അല്ലേ?

ചേച്ചിയുടെ സര്‍ഗ്ഗശേഷിയുടെ 100ല്‍ 10% പോലും ചേച്ചി പുറത്തെടുക്കാത്ത വിഷമം മാത്രമേയുള്ളു. ഇത്ര സെന്‍സ് ഓഫ് ഹ്യുമറുള്ള പെണ്ണുങ്ങളെ ഞാനന്റെ ജീവിത്തില്‍ വളരെ ചുരുക്കമേ കണ്ടിട്ടുള്ളു. പക്ഷേ, ചേച്ചിയുടെ എഴുത്തില്‍ അത് അത്ര പ്രതിഫലിക്കുന്നുമില്ല.

ഏതായാലും എനിക്ക് വേണ്ടി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്തതില്‍ ഒരുപാട് സന്തോഷമുണ്ട്...

ആശംസകള്‍! ഇനിയും ഒരുപാട് പോസ്റ്റുകള്‍ ... ദീര്‍ഖായുസ്, ആരോഗ്യം എന്നിവയൊക്കെ നേരുന്നു.

ദേവേട്ടനുമായി നടന്ന അടി ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടുന്നു!

പി.എസ്: സദ്യ എവിടെ വച്ചാന്നാ പറഞ്ഞത്? ഞാനും റീമയും റെഡി.

11:09 AM  
Blogger asdfasdf asfdasdf said...

അപ്പൊ പറഞ്ഞ പോലെ.. ആശംസകള്‍..

11:12 AM  
Blogger Mubarak Merchant said...

ചേച്ചീ, ആശംസകള്‍.
പിന്നെ എനിക്കോര്‍ക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.
ഞാനാദ്യമായി ഫോണിലൂടെ സംസാരിച്ച ബ്ലോഗര്‍ അതുല്യേച്ചിയാണ്. (കാന്താരിമുളക് തീര്‍ന്നിട്ടില്ലാട്ടോ)

11:15 AM  
Blogger രാജ് said...

ഹന്നക്കുട്ടിയെയും കൊണ്ടുവരുന്ന കുട്ട്യേടത്തിയും കല്ലൂന്റൊപ്പം വരുന്ന കുമാറും അവിടെ നിക്കട്ടെ. ഇപ്പറഞ്ഞ ‘തീറ്റവട്ടം’ എപ്പ കിട്ടും എന്നു പറയൂ. ഞങ്ങള്‍ ബാച്ചിലേഴ്സിനു ബാധ്യതകളൊന്നുമില്ലാ, ചുമ്മാ വന്ന് ഉണ്ണാനിരിക്കട്ടെയോ? വിളിച്ചാല്‍ മതി. വന്നിരിക്കും.

ആ ‘ഒരു കൊല്ലം’ ഒരു ഒന്നൊന്നര കൊല്ലമായിരുന്നു. ആശംസകള്‍.

11:19 AM  
Blogger Rasheed Chalil said...

ആശംസകള്‍...

11:20 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

കൊച്ചുമലയാളത്തില്‍ ബ്ലോഗെഴുതി ആണ്ട്‌ തികഞ്ഞു എന്നത്‌ തീര്‍ച്ചയായും അഭിമാനാര്‍ഹം.
ആശംസകള്‍.

11:24 AM  
Blogger Santhosh said...

അതുല്യേ, ആശംസകള്‍... ഇനിയും അനേക വര്‍ഷങ്ങള്‍ ബ്ലോഗുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

-സസ്നേഹം സന്തോഷും കുടുംബവവും

11:25 AM  
Blogger Unknown said...

പെരിങ്സിന്റെ കമന്റിലെ തീറ്റവട്ടത്തിന്റെ മണം കിട്ടി വന്നതാ. കയ്യോടെ ദാ ആശംസകളങ്ങോട്ട് പിടിച്ചോളൂ. സാധനം മേശപ്പുറത്ത് ഭക്ഷണത്തിന്റെ അടുത്ത് വേണ്ട ഉള്ളിലെവിടെയെങ്കിലും കൊണ്ട് വെച്ചോളൂ.

ഇങ്ങനെ പറഞ്ഞിരുന്നല്ലോ:എല്ലാരും നേരത്തേ കിടന്നോളൂ, രാവിലെ നേരത്തേയല്ലേ എല്ലാരുടെയും ഫൈറ്റ്‌? രാവിലെ അപ്പൊ തല്ലുമുണ്ടല്ലേ? :-) ഇനി ഫ്ലൈറ്റ് എന്നാണ് ഉദ്ദേശിച്ചത് എങ്കില്‍..... :)

11:30 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇങ്ങനെ വര്‍ഷങ്ങള്‍ പോകുന്നതറിയാതെ ബ്ലോഗാന്‍, ബൂലോഗത്തില്‍ മൂത്തേച്ചിയായി വാഴാന്‍ സര്‍വ്വവിധ ആശംസകളും നേരുന്നു...

11:38 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

ബൂലോഗത്തിലു് ഭയങ്കര അടി നടക്കുന്നെന്നു പറഞ്ഞു് പെരിങ്ങോടരു വിളിയോ വിളി. ന്നാ പിന്നെ എന്താ സംഭവം ന്നറിയാലോന്നു പറഞ്ഞിട്ടാണു് ഞാനിങ്ങോട്ടു കയറിയതു്. ഇവിടെ നോക്കുമ്പോള്‍ ഭയങ്കര പൊക. പൊകയൊന്നടങ്ങിയപ്പോള്‍ ആജാനുബാഹുവായ ദേവരാഗവും ഒരു റാണി ലക്ഷ്മീഭായിയും തെളിഞ്ഞു. അതു കഴിഞ്ഞിട്ടിപ്പൊ ഒരു വര്‍ഷമായല്ലേ?

ആശംസാസ്

11:40 AM  
Blogger ഏറനാടന്‍ said...

ഞാന്‍ ദുബായിലെ മരുഭൂവിലെ ഒരു ബൂലോഗനാണ്‌. അന്ന് കൊച്ചിയിലെ മീറ്റിന്‍ നേരത്ത്‌ വിളിച്ച്‌ സംസാരിക്കുകയും ചെയ്തിട്ടും എന്റെ പേര്‌ മറന്നൂല്ലോ. സാരമില്ല, എന്റെയുംകൂടി ഒരായിരം ആശംസകള്‍, ബൂലോഗത്തിലെ അതുല്ല്യമായ അവിടുത്തെ എഴുത്ത്‌ മുറിയാതെ നിലയ്‌ക്കാതെ തുടരുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

11:46 AM  
Blogger സ്വാര്‍ത്ഥന്‍ said...

“ദീര്‍ഘ ബ്ലോഗിനീ ഭവഃ“

11:51 AM  
Blogger ചന്തു said...

ബ്ലോഗാനുവേഴ്സറി മുബാരക് !

ന്നാലും ന്നെ വിളിച്ചില്ലല്ലോ സദ്യയ്ക്ക് ;-(
കലേഷിനെ ഏല്‍പ്പിച്ചതല്ലെ വിളിക്കാന്‍.ബച്ചിലേഴ്സിനെ ഒതുക്കാന്‍ ആളെക്കൂട്ടുന്ന തിരക്കില്‍ പുള്ളീ അതു മരന്നു പോയി ;-))

11:52 AM  
Blogger തറവാടി said...

പിച്ചവെച്ച് നടക്കാന്‍ തുടങ്ങിയ ഈ തുടക്കക്കാരന്റെ എല്ലാ ഭാവുകങ്ങളും

11:54 AM  
Blogger ആനക്കൂടന്‍ said...

അതുല്യ ചേച്ചിക്ക് ചെന്നൈ ബ്ലോഗേഴ്സിന്‍റെ വക ആശംസകള്‍ നേരുന്നു. ബൂലോഗത്തിന്‍റെ സ്നേഹമായി ഇനിയും നിറയുക.

(തലൈവര്‍ ബെന്നിച്ചേട്ടന്‍ പനിപിടിച്ച് കിടപ്പിലായതിനാലാണെ ഞാനീ ആശംസാ‍കര്‍മ്മം നിര്‍വഹിക്കുന്നത്.)‌

11:58 AM  
Blogger കരീം മാഷ്‌ said...

എനിക്കും ഒന്നടിയുണ്ടാക്കണം എന്നാലേ വാര്‍ഷികമാഘോഷിക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്‌ത്താന്‍ പറ്റൂ.. ( അയ്യേ വേണ്ട!. ഞാന്‍ നല്ല കുട്ടിയാ)
അതുല്യക്കു വാര്‍ഷികത്തിന്റെ ആശംസകള്‍.

11:59 AM  
Blogger aneel kumar said...

ഒരുവര്‍ഷാശംസകള്‍!
അതുല്യ എന്ന ബ്ലോഗര്‍ക്കും ഒരുവയസായ കലേഷിന്റെ ചേച്ചിക്കും;)
(കോമ എവിടെ ഇടണമെന്ന് സന്തോഷിനോടു ചോദിക്കേണ്ടിവരും :)

12:24 PM  
Blogger വാളൂരാന്‍ said...

അടിയനും ഒരു ചെറിയ ബ്ലോഗനാണേ..... ചിന്നതാണ്‌, പുതിയതും, വാര്‍ഷികം ക്ഷ പിടിച്ചേക്‌ണു. സര്‍വ്വമംഗളം.

12:25 PM  
Blogger സൂര്യോദയം said...

ബ്ലോഗില്‍ രണ്ടര മാസം മാത്രം പ്രായമുള്ള എന്റെവകയും ആശംസകള്‍...

12:29 PM  
Blogger Kumar Neelakandan © (Kumar NM) said...

ആറുബ്ലോഗറുടെ എനര്‍ജി സ്വന്തമായുള്ള അതുല്യക്ക് ഒരുപാട് ആശംസകള്‍.

12:32 PM  
Blogger വല്യമ്മായി said...

തറവാട്ടില്‍ നിന്നെല്ലാരും നോമ്പ് തുറന്നതിന്‌ ശേഷമേ വരൂ.പായസമെങ്കിലും എടുത്തു വെക്കണേ.ഒമ്പത് വര്‍ഷം ഇതേ ദിവസമാ ഞാന്‍ ദുബായില്‍ കാലു കുത്തിയത്.

ഒരു പാട് കഥകള്‍ ഇനിയുമുണ്ടാകട്ടെ ആ തൂലിക പടവാളില്‍ നിന്നും

12:33 PM  
Blogger പുള്ളി said...

അതുല്യാ... ഒന്നാം വാര്‍ഷീകാശംസകള്‍! എന്നും വലുതായിക്കൊണ്ടിരിക്കുന്ന ബൂലോഗത്തില്‍ പേരെടുത്തുവിളിച്ചില്ല എന്നു പരാതിയോന്നുമില്ല. പിന്നെ ഭൂപടത്തില്‍ ഭൂതക്കണ്ണാടിവെച്ചു നോക്ക്ക്കേണ്ട ഈ രാജ്യത്തിലും ഞങ്ങള്‍ കുറച്ചൊ ബൂലോഗരൊക്കെ ഉണ്ടേ...
ഇനിയുമെഴുതന്‍ കഴിയട്ടേ പതിറ്റാണ്ടുകളോളം

12:47 PM  
Blogger കല്യാണി said...

അതുല്യേച്ചി, ആശംസകള്‍.

12:55 PM  
Blogger അലിഫ് /alif said...

ചെണ്ടക്കാരനെ കണ്ടില്ലാന്നുണ്ടൊ..
നൈജീരിയേന്ന് ഒരു അതിഥി കൂടിയുണ്ടേയ്..
ഒരുവയസുകാരിക്ക് ഒരു മാസക്കാരന്റെ മംഗളാശംസകള്‍.

1:08 PM  
Blogger ശിശു said...

ഇനി ഈ ശിശുവെന്തു പറയാന്‍, എല്ലാം പുലിയന്മാരും, പുലിച്ചി(പുരട്ച്ചിതലൈവി)കളും പറഞ്ഞുകളഞ്ഞില്ലെ..
എങ്കിലും ഇന്നലെ വന്നുകയറിയ, 'തറ,പറ' എഴുതിപ്പടിക്കുന്ന ശിശുവിന്റെ വകയായും ഒരു തേങ്ങയടി,
ബ്ലോഗനാര്‍ കാവിലമ്മേ, കാത്തുകൊള്ളണെ.

1:16 PM  
Anonymous Anonymous said...

Atulyechi,

Hearty congratulations!
Love, Peace and Happiness always.

reshma.

1:22 PM  
Blogger ലിഡിയ said...

രാവിലെ തൊട്ട് രാവേറുന്നത് വരെയുള്ള സദ്യവട്ടങ്ങളുടെ കാര്യം പറഞ്ഞ് എന്നെ പോലെ ഒറ്റയ്ക്ക് താമസിക്കുന്ന പാവങ്ങളെ കൊതി പിടിപ്പിക്കുന്നതിന് ദോഷം കിട്ടൂട്ടോ അതുല്യേച്ചീ,2 ദിവസമായി ഉച്ചപട്ടിണിയാണേയ്യ്..എന്നാലും മറക്കാണ്ട് വിളിച്ചതില്‍ ഒത്തിരി സന്തോഷം..ഇത് പോലെ ഇനിയും വിറ്റുകള്‍ നിറയട്ടെ ഈ ലോകത്ത്.

ആശംസകളോടെ..പാര്‍വതി.

1:22 PM  
Blogger മുസാഫിര്‍ said...

കോറസ്സ് പാടാന്‍ രാവണനെ വിളിച്ചാല്‍ ബാക്കി ഒമ്പതു പേരുടെ കാശു ലാഭിക്കാം എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ സംഗമത്തിനു അതുല്യാജി എത്തിയാല്‍ പിന്നെ ബാക്കിയുല്ലവര്‍ക്കു എല്ലാം കലവറയുടെ പിന്നാമ്പുറത്ത് വാഴച്ചുവട്ടില്‍ പായ വിരിച്ച് ഉറങ്ങാം എന്നു തോന്നുന്നു.മറ്റുള്ളവരുടെ കഴിവിനെ കുറച്ചു കാണുകയല്ല കേട്ടോ.അതുല്യാജിയുടെ കൊച്ചിയിലെ പെര്‍ഫോമന്‍സിനെപ്പറ്റിയുള്ള കേട്ടറിവു വെച്ച് പറഞ്ഞതാണു.
“വാര്‍ഷിക ദിനവിഴാ വാഴ്ത്തുക്കള്‍ “

2:11 PM  
Blogger thoufi | തൗഫി said...

അതുല്ല്യചേച്ചീ,
തുടരട്ടെ അഭംഗുരം
നിറയട്ടെ പോസ്റ്റുകള്‍

ഹൃദയംഗമമായ വാര്‍ഷികാശംസകള്‍

കലേഷേട്ടന്‍ എന്നേം കൂട്ടാന്‍ മറന്നൂട്ടൊ,എന്നാലും സാരല്ല്യ,അടുത്ത വാര്‍ഷിക്കത്തിനെന്തായാലും എത്താം

4:26 PM  
Blogger ഇഡ്ഡലിപ്രിയന്‍ said...

ഞാനീ ബൂലോഗത്തില്‍ പുതുമുഖം. സീനിയേഴ്സിനെയൊക്കെ പരിചയപ്പെട്ടു വരുന്നതെയുള്ളൂ... അപ്പോഴാണ്‌ ചേച്ചിയെപ്പറ്റി കേട്ടത്‌. ആശംസകള്‍!!!

വല്ലപ്പോഴും വല്ല സംശയവും തീര്‍ക്കാന്‍ ഒന്നു കാണ്ടാക്ട്‌ ചെയ്യാമല്ലോ അല്ലെ?

5:56 PM  
Blogger ബിന്ദു said...

ഒരു വര്‍ഷം ആവാറായിട്ടുണ്ടല്ലോ എന്ന് കഴിഞ്ഞ ദിവസം ഓര്‍ത്തതേയുള്ളൂ.. ആയി അല്ലേ? :) എനിക്കും ഓര്‍മ്മയുണ്ട്, ആദ്യം ഓഫീസ് വിശേഷങ്ങള്‍ മംഗ്ലീഷില്‍ എഴുതി തുടങ്ങിയതും പിന്നെ കലേഷിനെ കാലുവാരി ;)മലയാളത്തില്‍ എഴുതാന്‍ ആരംഭിച്ചതും, ദേവനുമായി തല്ലുണ്ടാക്കിയതും എല്ലാം.....
ആശംസകള്‍!! കപ്പയും ചമ്മന്തിയും ഇത്തിരി കൂടുതല്‍ വിളമ്പിക്കോളൂ എന്റെ ഇലയില്‍. :)

5:56 PM  
Blogger അതുല്യ said...

ദേവഗുരുവേ...

എന്നെ എന്നല്ലാം ചൊല്ലിവിട്ടൈ?
പ്രേതം പിശാച്‌.. ആവാഹം....
ഒന്നെ വിടമാട്ടെ... വിടമാട്ടെ...
ചുട്ടിടുവേ.... ചുട്ടു കൊന്ന് ഒന്ന് രക്തത്തേ കുടിച്ച്‌...

(ചുട്ടിടവൊന്നും വേണ്ടാ, കൊല്ലാന്‍ ... ഒന്ന് പിച്ചിയാ മതി.....)

വന്ന് കൂടി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദിയുണ്ട്‌ കെട്ടോ. വിട്ടുപോയവര്‍ ക്ഷമിയ്കുമല്ലോ.

6:03 PM  
Blogger Visala Manaskan said...

ഹഹഹ.

പിന്നെ, സദ്യാന്നൊക്കെ പറഞ്ഞാല്‍ ഞാന്‍ ചാടി വീഴുന്നൊരു അവസ്ഥയിലാണിപ്പോള്‍.

നേരെ ചൊവ്വേ രുചിയോടെ ഭക്ഷണം കഴിച്ചിട്ട് രണ്ടാഴ്ചയായി. (ഇന്നസെന്റ്.. കിലുക്കം) ഞാന്‍ തന്നെ ഉണ്ടാക്കുന്നത് ഇത്രക്കും തല്ലിപ്പൊളി ടേയ്സ്റ്റാകുമെന്ന് സ്വപ്നേപി വിചാരിച്ചില്ലാ.

മല്ലിയും മുളകിന്റെയും ഉപ്പിന്റെയും പ്രൊപോര്‍ഷന്‍ ഇനിയും പിടികിട്ടിയിട്ടില്ല!

അപ്പോ എങ്ങടാ വരണ്ടേന്ന് പറഞ്ഞേ..

6:10 PM  
Blogger myexperimentsandme said...

അതുല്ല്യേച്ച്യേ, അടിപൊളി. ‍ആഘോഷം അടിച്ച് പൊളിച്ചാഘോഷിച്ചു. സദ്യയൊക്കെ സൂപ്പര്‍. ഒന്നാം വാര്‍ഷികത്തിന് ഒന്നാന്തരം ആശംസകള്‍.

ഇവിടെ ആകമൊത്തം കണ്‍ഫ്യൂഷന്‍. ശ്രദ്ധ കിട്ടുന്നില്ല :)

6:25 PM  
Blogger ബെന്യാമിന്‍ said...

ഈയുള്ളവന്‍, പാര്‍പ്പിടം, കെവി.. ഞങ്ങള്‍ രണ്ടുമുന്നു പാവം ബഹ്‌റൈന്‍ ബ്ലോഗേഴ്‌സിനെ ക്ഷണിക്കാത്തതില്‍ കഠിനമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു. പോട്ടെ, ഒരു രണ്ടാം പന്തിക്കെങ്കിലും..?

7:06 PM  
Blogger അതുല്യ said...

ബെന്യാമിന്‍ne..പറയല്ലേ അങ്ങനെ ... വക്കാരി പറഞ്ഞ പോലെ ആകെ മൊത്തം തല പെരുത്താ നിക്കണേ... പേരുകളൊന്നും തലയ്ക്‌ അങ്ങട്‌ കത്തീല്ല്യ ശരിയ്ക്‌.. രാവിലെ മൊബൈലിലേ റിമെണ്ടര്‍ അടിച്ചപ്പഴാ ഓര്‍ത്തത്‌.. പിന്നെ വേഗം അങ്ങട്‌ ഒരുക്കിയതാ വിഭവം ഒക്കെ... അതൊണ്ടാ വിളി ആ കലേഷിനേ ഏല്‍പ്പിച്ചത്‌... പൊറുക്കണം, വരണം.. വരാണ്ടിരിയ്കരുത്‌...

7:12 PM  
Blogger ജേക്കബ്‌ said...

ആശംസകള്‍

7:27 PM  
Blogger Mrs. K said...

അതുല്യേച്ചി, എല്ലാ പോസ്റ്റുമൊന്നും വായിച്ചിട്ടില്ലെങ്കിലും വായിച്ചതൊക്കെ വളരെ ഇഷ്ടമായിട്ടുന്ട്.
ആശംസകള്‍.

9:40 PM  
Blogger Adithyan said...

ഇത്രയും ആര്‍ഭാടമായി ഇതൊക്കെ കൊണ്ടാടി നമ്മളെ ഒക്കെ വിളിച്ച് സദ്യ തന്നതിന് നന്ദി :))

ആശംസകള്‍.

10:06 PM  
Anonymous Anonymous said...

എനിക്ക് വയ്യ! ഇതാണ് ഇതാണ് ഈ അതുല്യേച്ചീന്ന് പറയണ പെണ്‍പുലി! ഇതാണ്. എന്തൊരം വല്ല്യ സദ്യായാ ഒരുക്കിയേക്കണെ..
ഹൊ!!..വയറും മനസ്സും നിറഞ്ഞു...

ഇനീം ഒരു അന്‍പതിനായിരം പോസ്റ്റുകളും ഒരു നൂറ വര്‍ഷങ്ങളും ഉണ്ടാവട്ടേ.. ഹൃദയം നിറഞ്ഞ എല്ലാ വിധ ആശംസകളും..അപ്പൂസിന്റെ അമ്മക്കും ശര്‍മ്മാജിക്കും...

കൈയൊക്കെ ശരിയായൊ?

11:03 PM  
Anonymous Anonymous said...

9/15/06

ഇഞ്ജീടെ ആഭരണങ്ങളുടെ ഒക്കെ ഒരു വൈയ്റ്റേ.... അമേരിക്കേന്നാ..... അതോണ്ടാ...
വല്ല്യമ്മായി നല്ല വെലപിടിച്ച സാരിയാ ഉടുത്തേക്കണേ....

ഹൊ! ദില്‍ബൂനെ അപ്പിടി കള്ളുനാറ്റം.......

ദേ ... ബെന്‍സ്‌ കാറില്‍ സിനിമാതാരത്തിനേ പോലെ വിശാലമനസ്കന്‍.......




ഹൊ!!....... അവരൊക്കെ വല്ല്യ വല്ല്യ ആള്‍ക്കാരാ ... നീ അങ്ങു മാറിനിക്കു അവരുടെ കണ്ണില്‍ പെടാതെ... ചീത്ത വിളിക്കും......


പുറത്തു നിക്കണ അഗതികളായ (അനോനിയായ) ഞങ്ങള്‍ക്ക്‌ കൊറച്ചു ( കഷണം തീര്‍ന്ന) ബിരിയണിച്ചോറേലും കിട്ടുമോ ആവോ


ഇല്ലേലും സാരമില്ല... ഇത്ര നന്നയി പാടണ ചേച്ചിയല്ലേ biriyaanikutty... നമ്മക്ക്‌ അതെല്ലാം ദൂരേന്നു കണ്ടിട്ടങ്ങു പോവാം.......



9/26/06
ആ ബിരിയാണിചേച്ചീടെ കല്ല്യാണത്തിന്നു തന്ന പോലത്തെ പായസമെന്നാമ്മേ ഇനി കുടിക്കുക??...


സാരമില്ല മോനേ... വെഷമിക്കേണ്ട.... അതുല്ല്യ ചേച്ചീന്നു എല്ലാരും വിളിക്കണ ആള്‍ടെ വീട്ടില്‍ ഇന്നു വല്ല്യ സദ്യയാത്രേ....

ചെലപ്പൊ അവരു സദ്യ ഒക്കെ കഴിയുംബോ ബാക്കി വന്നതു അഗതികള്‍ക്കു (അനോനിക്കു) കൊടുക്കുമാരിക്കും.....
നമുക്കിവിടെ വേളിയിലിരിക്കാം..........


ദേ ... മിനിമോളേ... നോക്ക്യേ... അന്നു ബിരിയാണിചേച്ചീടെ കല്ല്യാണത്തിന്നു കള്ളു കുടിച്ചു അലംബാക്കിയ ചേട്ടനില്ലേ... ദില്‍ബാസുരന്‍...ആ ചേട്ടനിന്നും പൂസാണല്ലൊ........

2:44 AM  
Blogger Sreejith K. said...

അതുല്യച്ചേച്ചീ, ഞാന്‍ ഒരു അമ്പലമണിയല്ല, തോന്നുമ്പോള്‍ തോന്നുമ്പോള്‍ കൊട്ടാന്‍ ;) എന്നാലും പരാ‍മര്‍ശം ഇഷ്ടായീട്ടോ. ഇത്രയും വേഗത്തില്‍ സംസാരിക്കുന്ന ഒരു നോണ്‍‌-സ്റ്റോപ്പിനെ ഞാന്‍ ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്. ആ സൌഹൃദം എനിക്ക് ഒരുപാടിഷ്ടായി. ഈ അനിയന്റേയും ആശംസകള്‍ ഒന്നാം വാര്‍ഷികത്തിന്.

പോസ്റ്റും ഇഷ്ടായി. ഒരു മാതിരി എല്ലാവരേയും പേരെടുത്ത് പറഞ്ഞിട്ടുണ്ടല്ലോ. സദ്യ ഒരുക്കുമ്പോള്‍ നാട്ടിലെ പാവങ്ങളേയും ഓര്‍ക്കണം കേട്ടോ.

8:58 AM  
Blogger ബെന്യാമിന്‍ said...

വന്നേ.. പങ്കു പറ്റിയേ... പരാതിയില്ലല്ലോ.. നന്ദി. ഒന്നാം പന്തിയ്ക്‌ തന്നെ ഉള്‍പ്പെടുത്തിയതില്‍...

6:13 PM  
Blogger മീനാക്ഷി said...

അതുല്യേച്ചി,ബ്ലോഗ് വാര്‍ഷീകാശംസകള്‍...

8:36 PM  
Blogger വിനോദ്, വൈക്കം said...

അതുല്യേച്ചി...
നാട്ടില്‍ നിന്ന് വീണ്ടും ഒരു മംഗളാശംസ എന്റേയും കൂടി.....
കൊച്ചു വൈക്കനെ അച്ചു കുത്താന്‍ പോയതിനാല്‍ സദ്യയ്ക്ക് എത്താന്‍ താമസിച്ചല്ലോ? വല്ലതും ബാക്കിയുണ്ടോ ആവൊ..?

10:18 PM  
Anonymous Anonymous said...

:-)

11:24 AM  

Post a Comment

<< Home