Monday, October 02, 2006

ഈശ്വര അല്ലാ തേരേ നാം..സബ്‌ കോ സന്മതി ദേ ഭഗവാന്‍



പിന്തുടരാനായില്ലാ....
അവിടെത്തന്നെ ഒരേ നില്‍പാണു,കൂട്ടിനൊരുപാട്‌ വെട്ടിയിട്ട തലകളുമൊത്ത്‌.

37 Comments:

Blogger അതുല്യ said...

മേരാ ഭാരത്‌ മഹാന്‍.

7:40 AM  
Blogger വാളൂരാന്‍ said...

ഗാന്ധി ഇന്നു ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിനെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു എന്നെനിക്കു പ്രതീക്ഷിക്കാന്‍ വയ്യ, അത്ര താഴേക്കു പോയിരിക്കുന്നു സാമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ.

8:12 AM  
Blogger പുള്ളി said...

മുന്നാഭായിയില്‍ പറഞ്ഞ പോലെ: ഇതാ അഞ്ഞൂറിന്റെ നോട്ടിലുള്ള ആളല്ലേ? ഡ്രൈഡേ യുടെ അന്നാണല്ലേ മൂപ്പര്‍ ജനിച്ചത്!

8:17 AM  
Blogger Mubarak Merchant said...

ഗാന്ധിയെക്കൊണ്ട് ചെയ്യാനാവുന്നത് ഗാന്ധി അന്നേ ചെയ്തു. അന്നുണ്ടായിരുന്ന മറ്റു നേതാക്കള്‍ പോലും ഗാന്ധിയുടെ വിയോഗശേഷം ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ചൊക്കെ ശരിയായ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഇന്ത്യന്‍ ചരിത്രകാരന്മാരും തയ്യാറായിട്ടില്ല. പാശ്ചാത്യ ചരിത്രപുസ്തകങ്ങളില്‍ നിന്ന് കാര്യം ഗ്രഹിച്ചവരും അത് ഇന്ത്യക്കാര്‍ക്കുമുന്‍പില്‍ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടൊക്കെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ഗാന്ധിക്ക് ശേഷം നിലനില്‍പ്പില്ലാതായതെന്ന് എനിക്ക് തോന്നുന്നു.

8:20 AM  
Blogger ബിന്ദു said...

മേരാ ഭാരത് മഹാന്‍!! ഗാന്ധിജയന്തി.:)
പൂജയെടുപ്പും ഇന്നല്ലേ? ആശംസകള്‍!

8:23 AM  
Blogger Rasheed Chalil said...

ഗാന്ധിജി ജീവിച്ചിരിക്കേ ഇന്ത്യയുടെ തെരുവുകളില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങളിലൊന്ന് ഗാന്ധിമരിക്കട്ടേ എന്നായിരുന്നു. വിലമതിക്കാത്ത പലതിന്റെയും യഥാര്‍ത്ഥ മൂല്ല്യം കാലം കാണിച്ചുതരുന്നു.


വാക്കുകളിലെങ്കിലും ഗാന്ധി മരിക്കാതിരിക്കട്ടേ

8:25 AM  
Blogger Adithyan said...

സ്വന്തം പിടിവാശികള്‍ക്ക് മറ്റെന്തിനെക്കളും മുകളില്‍ സ്ഥാനം കൊടുത്ത, പല കാര്യങ്ങളിലും അപ്രായോഗിക നിലപാടുകള്‍ ഉണ്ടായിരുന്ന, ...അങ്ങനെ ഒത്തിരി ഒത്തിരി ഓര്‍ക്കാനിഷ്ടപ്പെടാത്ത വിശേഷണങ്ങളും ഈ അപൂര്‍വ്വ വ്യക്തിത്വത്തെപ്പറ്റി കേട്ടിട്ടുണ്ട്.

എന്നാലും, ഇതൊക്കെയാണെങ്കിലും, 47-ല്‍ ഇന്ത്യയിലെ സാധാരണക്കാരന്‍ ഏറ്റവുമധികം വിശ്വസിച്ച നേതാവ് അദ്ദേഹം തന്നെയായിരുന്നു.

8:37 AM  
Blogger വിശ്വപ്രഭ viswaprabha said...

ചുട്ടുപഴുത്ത മനനത്തില്‍ നിന്നുമാണ് ആദിത്യാ ആ അചഞ്ചലമായ പിടിവാശിയുണ്ടായത്.

തല്‍ക്കാലത്തെ കാര്യം നടക്കേണ്ടതുള്ളതുകൊണ്ട് നാം വാശി പിടിക്കാറില്ല.

ജീവന്‍ പോയാലും വിട്ടുവീഴ്ച്ച ചെയ്യാന്‍ പറ്റാത്തത്ര ലളിതവും സത്യവുമായ തത്വങ്ങളില്‍ അടിത്തറ പണിയുമ്പോഴാണ് ആദിത്യാ, അത്തരം ‘അപ്രായോഗിക’ നിലപാടുണ്ടാവുന്നത്.

തല്‍ക്കാലത്തെ കാര്യം നടക്കേണ്ടതുള്ളതുകൊണ്ട് നാം അങ്ങനെ നിലപാടും നടത്താറില്ല.


അധികമൊന്നും താമസിയാതെ തന്നെ നാമെല്ലാവരും, എല്ലാവരും, ഈ ഭൂമിയിലെ എല്ലാവരും തന്നെ, ഗാന്ധിയെ വീണ്ടും പഠിക്കാന്‍ തയ്യാറെടുക്കേണ്ടിവരും.
ഒരു പക്ഷേ വെറും അമ്പതുകൊല്ലത്തിനുള്ളില്‍ തന്നെ.


ഓരോ ഇന്ത്യക്കാരനും “സത്യാന്വേഷണപരീക്ഷകള്‍” എന്ന വേദപുസ്തകം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ ഇന്ത്യ എന്നേ രക്ഷപ്പെട്ടേനെ!

നമുക്കിടയിലൂടെ നടന്നു പോയ ആ യുഗപ്രവാചകനെ ചെളിവാരിയെറിയുന്നതാണല്ലോ ഈയിടെയായി നമ്മുടെ പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം കാതല്‍!

9:48 AM  
Blogger Unknown said...

ഹേ റാം..... :-(

10:30 AM  
Blogger Radheyan said...

ഗാന്ധി പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ അനുയായികളാലാണ്.ഗാന്ധിസത്തെ ഒരു ജീവിതശൈലിയായും രാഷ്ട്രീയസിദ്ധാന്തമായും വളര്‍ത്തിയെടുക്കുന്നതില്‍ നെഹ്രു മുതല്‍ പേര്‍ മനപൂര്‍വ്വമായ അനാസ്ഥ കാട്ടി.ഒരുപക്ഷെ തൊലിവെളുത്ത സഹിബ്ബുമാരില്‍ നിന്നും തൊലി ഇരുണ്ട സഹിബ്ബുമാരിലേക്കുള്ള അധികാരകൈമാറ്റത്തിനുള്ള കുറുക്ക് വഴി ആയിരുന്നിരിക്കാം അവര്‍ക്ക് ഗാന്ധി.ഗാന്ധിസത്തിനു പകരം അവര്‍ നമ്മുക്ക് വൈദേശികമായ രാഷ്ട്രീയചിന്തകള്‍ ഇട്ട് തന്നു.അതിന്റെ പേരില്‍ നാം കവലകളിലും ചായക്കടകളീലും കടിപിടി കൂടി.നമ്മുടെ അനവധാനതയിലും ആലസ്യത്തിലും നിന്ന് അധികാരി വര്‍ഗ്ഗം എന്ന പുതിയ കൂട്ടര്‍ ഉദയം കൊണ്ടു.നാമോ മറ്റൊരു ഗാന്ധി വരുന്നതും കാത്ത് സ്വയം വരിയുടച്ച് ഷണ്ഡതയെ പുല്‍കി ഇങ്ങനെ കാലം കഴിക്കുന്നു.
സ്വന്തം ജീവിതത്തെ സമരമായും സന്ദേശമായും ഒരു മഹമേരുവോളം വളര്‍ത്തി ഗാന്ധി.ഇന്നേതെങ്കിലും നേതവിന് അനുയായികള്‍ക്കും വരും തലമുറയ്ക്കും മോഡല്‍ ആകാന്‍ കഴിയുമോ.ഒന്നുകില്‍ നാം വൃഥാ മുദ്രാവാക്യങ്ങളാല്‍ പരിസരം മലിനമാക്കും അല്ലെങ്കില്‍ വള്ളിക്കാവിലോ പുട്ടപര്‍ത്തിയിലോ പോ‍യി ആത്മീയതയുടെ വെള്ള പൂശി നമ്മുടെ ശവക്കല്ലറക്ക് സമാനമായ ജീവിതത്തെ ധവളാഭമാക്കാന്‍ ശ്രമിക്കും.അതുമല്ലെങ്കില്‍ ബിന്‍ലാദന്റെ പടം സ്ക്രിന്‍സേവറാക്കിയിട്ട് തുടങ്ങി പാവപ്പെട്ടവന്റെ കുഴികക്കൂസില്‍ ബോംബ് വെച്ച് വരെ വര്‍ഗ്ഗിയ വിപ്ലവം വരുത്തും.
ഹിന്ദുമതത്തില്‍ നിന്നു രാമനെയും,ക്രിസ്തുമതത്തില്‍ നിന്നു ക്രിസ്തുവിനെയും ഇസ്ലാമില്‍ നിന്ന് നബിതിരുമേനിയേയും ഖലീഫാഉമ്മറിനേയും സ്വതന്ത്രരാക്കി നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന സമൂഹത്തിന്റെ പൊതു സ്വത്താക്കി മാറ്റിയതാണ് ഗാന്ധിജിയുടെ ഏറ്റവും വലിയ സംഭാവന
സബ്കോ സന്മതി ദേ ഭഗവാന്‍...

10:41 AM  
Blogger ദേവന്‍ said...

ചരിത്രാതീതകാലം മുതല്‍ കലഹിച്ചും ഭിന്നിച്ചും വെട്ടിയും മുഗള്‍ രാജ്യം മുതല്‍ കവളപ്പാറ വരെ പതിനായിരമായി ചിതറിക്കിടന്ന രാഷ്ട്രങ്ങളിലെ ഒരു ബന്ധവുമില്ലാത്ത ജനങ്ങളെ ഒരുമിച്ചു നിറുത്തിയവന്‍ എന്ന പദവി ആരെത്ര വിമര്‍ശിച്ചാലും വെറുത്താലും മറന്നാലും കൊന്നാലും മഹാത്മാവിനെ വിട്ടു പോകില്ല.

10:52 AM  
Blogger അരവിന്ദ് :: aravind said...

This comment has been removed by a blog administrator.

11:23 AM  
Blogger Promod P P said...

എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന പറയുക മാത്രമല്ല,പ്രവര്‍ത്തിച്ച്‌ കാണിക്കുകയും ചെയ്ത ഒരു അപൂര്‍വ വ്യക്തിത്വമാണ്‌ ഗാന്ധിജി. വിശ്വപ്രഭ പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ്‌..

നാം ഗാന്ധിജിയില്‍ നിന്ന് അകലുംതോറും നാം അകലുന്നത്‌ നന്മയില്‍ നിന്നുമാണ്‌.

ഗോഡ്‌സേയെ ആരാധിക്കുന്ന നമ്മുടെ നാട്ടില്‍ ഗന്ധിജിയെ എതിര്‍ക്കുക എന്നത്‌ ഒരു ഫാഷന്‍ ആണല്ലൊ

11:34 AM  
Blogger കണ്ണൂസ്‌ said...

ശുദ്ധമായ ഗാന്ധിമാര്‍ഗത്തിലൂടെ സഞ്ചരിക്കുക ഇന്ന് നമുക്ക്‌ പ്രായോഗികമല്ല. പക്ഷേ അദ്ദേഹം ജീവിതത്തില്‍ അനുവര്‍ത്തിച്ച പല ഗുണങ്ങളില്‍ ഒരെണ്ണമെങ്കിലും സ്വായത്തമാക്കിയാല്‍ നമുക്കൊരു നല്ല മനുഷ്യനാവാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

"മഹാത്‌മാ" എന്ന പേരിന്‌ സര്‍വഥാ യോഗ്യനായ ആ കര്‍മ്മയോഗിയുടെ നാട്ടില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ആദീ, സുഭാഷ്‌ ചന്ദ്ര ബോസ്‌ എന്ന അരവട്ടന്‍ തീവ്രവാദിയെ കോണ്‍ഗ്രസ്സിനേയും സ്വാതന്ത്ര്യ പ്രസ്ഥാനത്തേയും ഹൈജാക്ക്‌ ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ്‌ അദ്ദേഹത്തിന്റെ പിടിവാശിയെങ്കില്‍ ആ പിടിവാശിക്കും ഇന്ത്യ കടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തോട്‌.

11:57 AM  
Blogger കുഞ്ഞിരാമന്‍ said...

കണൂസ്,തീവ്രവാദിയെന്നു വിശേഷിപ്പിച്ചു സുഭാഷ്ചന്ദ്രബോസിന്റെ സ്വതന്ത്യ പ്രവര്‍ത്തനങളേ തള്ളികളയരുതു,1947 ന് തീവ്രവാദവും ഒരു പരിധിവരെ സഹയിച്ചിരുന്നു,ഭഗത് സിങ്,രജ്ഗുരു,സുഗ്ദെവ്,....പില്‍ക്കാലത്തു ഗന്ധിയ്ക്കു കിട്ടിയ സ്ഥാനം ഇവര്‍ക്കു കിട്ടിയിട്ടില്ലെങ്കിലും ഇവരും ജനമന്‍സ്സുകളില്‍ ഇന്നും ജിവിയ്ക്കുന്നു,മരിയ്ക്കാതെ...ഈങ്ക്വലാബ് സിന്ദബാദ്.

12:43 PM  
Blogger Radheyan said...

കണ്ണൂസേ,ബോസിനെക്കുറിച്ചുള്ള പ്രയോഗം കടുത്തുപോയി എന്ന് പറയാതെ വയ്യ.സ്വാതന്ത്ര്യം കിട്ടിയത് അഹിംസ കൊണ്ടോ തീവ്രവാദം കൊണ്ടോ അല്ല.രണ്ടാം ലോക യുദ്ധത്തിന് ശേഷം കോളനികള്‍ നഷ്ടത്തിലായ്താണ് കാരണം.ഒരുവിധ സമരങ്ങളും നടക്കാഞ്ഞ ശ്രീലങ്കക്കും കിട്ടി 1948ല്‍ വിടുതലൈ.

നമ്മെ ആത്മശുദ്ധി പഠിപ്പിച്ച ആള്‍ എന്നതാണ് ചരിത്രത്തിലെ ഗാന്ധിജിയുടെ പ്രസക്തി, അഥവാ ലക് ഷ്യം പോലെ മാര്‍ഗ്ഗവും പ്രധാനമെന്ന് ലോകത്തെ പഠിപ്പിക്കുക എന്നതാണ് ആ ദൌത്യം.

സുഭാഷും ഭഗത് സിംഗും ആസാദുമൊക്കെ നമ്മെ ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചവരാണ്.അവരോട് വിയോജിക്കാം, പക്ഷെ മഹത്തായ ആ സ്വയാര്‍പ്പണത്തെ പുച്ഛിക്കരുത്.
പിന്നെ കൊളൊണിയലിസം തോറ്റ് മടങ്ങിയതൊന്നുമല്ല, അത് സാമ്പത്തികാ‍ധിനിവേശം എന്ന പുത്തന്‍ കോലത്തില്‍ നമ്മുടെ ഇറയത്തു തന്നെ ഉണ്ട്.എന്തിനു റോബര്‍ട് ക്ലൈവും യുദ്ധങ്ങളും, കോളോണിയല്‍ ചാര്‍ത്ത് നടപ്പാക്കാന്‍ ചിദംബരവും മന്മോഹനും ആജ്ഞാനുവര്‍ത്തിയായി ഉള്ളപ്പോള്‍.

2:49 PM  
Blogger RP said...

ഇന്നത്തെ ലോകം കാണാന്‍ ഗാന്ധിജി ഉന്ടായിരുന്നെങ്കില്‍..........

5:40 PM  
Blogger sreeni sreedharan said...

മഹാത്മ ജി യദാര്‍ത്ഥത്തില്‍ ഒരു വിശുദ്ധനല്ലേ??

5:56 PM  
Blogger രാജ് said...

രാധേയാ ഈ ലിങ്കില്‍ കാണുന്ന വസ്തുതകള്‍ പിന്നെ മിഥാണോ?

6:17 PM  
Blogger Unknown said...

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റേയും ഭഗത് സിങിന്റേയും വീര സവര്‍ക്കറുടേയും സംഭാവനകളെ ഒരിക്കലും കുറച്ച് കാണാന്‍ കഴിയില്ല. ഇന്ത്യക്കാര്‍ നട്ടെല്ലില്ലാത്തവരല്ലെന്നും ആയുധമെടുക്കാനും സ്വാതന്ത്ര്യത്തിന് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവരാണെന്നും ഇവര്‍ തെളിയിച്ചു.വിപ്ലവപ്രസ്ഥാനക്കാരുടെ സാഹസങ്ങളുമായി താരതമ്യം ചെയ്തപ്പോളാണ് വെള്ളക്കാര്‍ക്ക് ഗാന്ധിജിയുടെ മഹത്വവും അദ്ദേഹത്തിന്റെ സ്വാധീനമില്ലെങ്കില്‍ ഒഴുകുമായിരുന്ന ചോരപ്പുഴയേയും പറ്റി ബോധ്യമായത്.

അവര്‍ ഗാന്ധിജിയെ വേണ്ട വിധത്തില്‍ ഉപയോഗിച്ച് (ചര്‍ച്ചകളും വിട്ടുവീഴ്ചകളും ചെയ്ത്) വിപ്ലവകാരികളുടെ ജനസ്വാധീനം കുറയ്ക്കുകയും എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് ശക്തിയുപയോഗിച്ച് ചവിട്ടിയരയ്ക്കാമായിരുന്ന സത്യാഗ്രഹപ്രസ്ഥാനത്തിന് ജനപിന്തുണ വര്‍ധിപ്പിക്കുകയും ചെയ്തു. ഗാന്ധിജിയുടെ മഹത്വത്തിന് പിന്നില്‍ ഈ വിപ്ലവകാരികള്‍ക്കും പങ്കുണ്ട് എന്ന് മാത്രമല്ല അവര്‍ മാതൃഭൂമിയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങളും കുറച്ചൊന്നുമല്ല.

7:12 PM  
Blogger Adithyan said...

പെരിങ്ങ്സ്, ആ ചോദ്യത്തിനുത്തരം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്‌-ന്റെ ആദ്യ അദ്ധ്യായമാണ്. :)

രണ്ടാം ലോകമഹായുദ്ധാനന്തരം ബ്രിട്ടണ്‍-ന്റെ സാ‍മ്പത്തിക സ്ഥിതി, അവിടുത്തെ ജനജീവിതം, സാധാരണക്കാരന്റെ അവസ്ഥ....

പിന്നെ ‘അവസാനത്തെ’ വൈസ്രോയിയായി ഇന്ത്യയിലേക്ക് നിയോഗിക്കപ്പെട്ട മൌണ്ട് ബാറ്റണ്‍-ന്റെ ജോബ് ഡിസ്‌ക്രിപ്‌ഷന്‍...

അങ്ങനെ പലതും... :)

7:53 PM  
Blogger Santhosh said...

സേവനവാരത്തില്‍ ജോലിക്കൊപ്പം പാടാനായി സിപ്പി പള്ളിപ്പുറമോ മറ്റോ എഴുതിയ ഒരു പാട്ട് പൂമ്പാറ്റയില്‍ ഉണ്ടായിരുന്നത് ഇങ്ങനെ തുടങ്ങുന്നു:

ഓര്‍ക്കുവിന്‍, ഇതോര്‍ക്കുവിന്‍ മഹാത്മജിതന്‍ നാമം
ഇന്ത്യകണ്ടൊരത്ഭുത മന്നുഷ്യനാണദ്ദേഹം.

ആര്‍ക്കെങ്കിലും ബാക്കി വരികള്‍ ഓര്‍മയുണ്ടോ?

8:13 PM  
Anonymous Anonymous said...

ആദീ
ഈ കുട്ടീനെ ഞാനിന്നു കൊല്ലും!

എന്തു പിടിവാശിയണ്? നമുക്ക് സ്വാതന്ത്ര്യം കിട്ടണം എന്നുള്ള പിടിവാശിയൊ? അത് തോക്കെടുക്കാണ്ട് തന്നെ കിട്ടണം എന്നുള്ള പിടിവാശിയോ?

പാലസ്തീനീലെ ജനിച്ചു വീഴുന്ന കുട്ടിക്ക് സ്വാതന്ത്ര്യവും ഒപ്പം തീവ്രവാദവും അരച്ചു കലക്കി കൊടുക്കണമെന്ന് അവര്‍ വിചാരിക്കുന്നതും നമ്മള്‍ അന്ന് വിചാരിക്കാണ്ടിരുന്നതും ഗാന്ധിജി അന്ന് പിടിച്ച കുറേ പിടിവാശികള്‍ കാരണമാണ്.

എന്ത് ഈസ്യിയായിട്ടാ ആദി പറയണേ, അന്നത്തെ സാധാരണ ജനങ്ങള്‍ വിശ്വസിച്ച വ്യക്തിയെന്ന്. ഇന്ത്യയില്‍ അന്ന് സാധാരണ ജനങ്ങളേയുണ്ടായിരുന്നുള്ളൂ... ധൂര്‍ത്തടിച്ച പൈസയും 85% പട്ടിണിയുമായ ഒരു ജനതയെ അന്നും പിന്നെ ഇപ്പോഴും ഒറ്റകെട്ടാ‍യി പിടിച്ചു നിറുത്തണത് ആ ഒരു മനുഷ്യന്‍ ആണ്.

ഇപ്പൊ എല്ലാം കിട്ടി, സദ്യ കഴിഞ്ഞിട്ട് വയറൊക്കെ നിറഞ്ഞിരിക്കുമ്പൊ ഓ ഓലന് കൊഴുപ്പ് കൂടി, പുളിശ്ശേരിക്ക് പുളി കൂടി എന്നൊക്കെ പറയാന്‍ എന്തെളുപ്പം?

ഗാന്ധിജി ആദ്യം നമുക്ക് നേടി തന്നത് സെല്ഫ് റെസ്പെക്ട് ആണ്.അത് കഴിഞ്ഞാട്ടാണ് സ്വാതന്ത്ര്യം നേടി തന്നത്..

പിന്നെ പറ്യാന്‍ വേണ്ടീട്ട് കൊറേ ചരിത്രമൊക്കെ പറയാം. മൌണ്ട് ബാറ്റണ്‍,രണ്ടാം ലോകമഹായുദ്ധം, ബ്രിട്ടന്റെ കഷയം എന്നൊക്കെ. എന്നിട്ട് അവര് എല്ലാ രാജ്യങ്ങളും സ്വതന്ത്ര്യമാക്കിയോ?

കഷ്ടം!ഓര്‍ക്കാനിഷ്ടപ്പെടാത്ത വിശേഷങ്ങള്‍ എന്ന്!!

8:34 PM  
Anonymous Anonymous said...

ആ‍ദീ‍ീ‍ീ
ഈ കുട്ടീനെ ഞാനിന്നു കൊല്ലും!!

എന്ത് എളുപ്പാ സദ്യ ഉണ്ട് കഴിഞ്ഞിട്ട് പുളിശ്ശേരിക്ക് പുളി കൂടി, ഓലന് കൊഴുപ്പ് കുറഞ്ഞൂന്ന് പറയാന്‍?

ഗാന്ധിജിയുടെ എന്തു പിടിവാശിയാണ്? നമുക്ക് സ്വാതന്ത്ര്യം നേടി തരണം എന്നുള്ള പിടിവാശിയോ അതോ തോക്കെടുക്കില്ലാന്നുള്ള പിടിവാശിയോ?
അങ്ങിനെയുള്ള പിടിവാശികള്‍ കാരണം തന്നെയാണ് ഇന്ന് പാലസ്തീനിലിലെ അമ്മമാര്‍ ജനിക്കണ കുട്ടികള്‍ക്ക് മുലപ്പാലിന്റെ കൂടെ തീവ്രവാദവും അരച്ചു കലക്കി കൊടുക്കണത്.

ഗാന്ധിജി ആദ്യം നമുക്ക് നേടി തന്നത് സെല്ഫ് റെസ്പ്കെറ്റ് ആണ്. മനസ്സിന്റെ സ്വാതന്ത്ര്യം ആണത്. അതു കഴിഞ്ഞാണ് ഫിസിക്കല്‍ സ്വാതന്ത്ര്യം!

ഇപ്പൊ കുറേ ചരിത്രം ഒക്കെ രണ്ട് സിഗററ്റും ഊതി ഇരിക്കുമ്പൊ എല്ലാര്‍ക്കും പറയാം..മൌണ്ട് ബാറ്റണ്‍, ബ്രിട്ടന്റെ ക്ഷയം എന്നൊക്കെ. എന്തെളുപ്പം! മൌണ്ട് ബാറ്റണ്‍ പോലും! ഓ, ഇക്കണക്കിന് ബ്രിട്ടന്‍ നമ്മളെ 100 കൊല്ലം അടിമകളാക്കിയതിന് ഗുണം കണ്ട് പിടിക്കണോരുടെ കൂട്ടത്തില്‍ കൂട്ടാല്ലൊ..! വല്ല്യ ബുദ്ധിജീവിയാവാന്‍ വേണ്ടി പറയണോരുടെ കൂട്ടത്തിലിരുന്ന്!

ഓര്‍ക്കാനിഷ്ടപ്പെടാത്ത വിശേഷങ്ങള്‍ അത്രെ!

എന്നിട്ട് “എന്നാലും, സാധാരണക്കാരന്റെ..” എന്നൊക്കെ എഴുതാന്‍ എന്താ ഒരു ഉത്സാഹം?
85% പട്ടിണിയും ഒക്കെ ആയിരുന്ന ഇന്ത്യയില്‍ അന്ന് സാധാരണക്കാരേ ഉണ്ടായിരുന്നുള്ളൂ... ആളൊളുടെ വിശ്വസ്തന്‍ അല്ല. ആളോളുടെ ജീവന്‍ ആയിരുന്നു ആ മഹാത്മാവു.! ജീവന്‍!

8:42 PM  
Blogger കരീം മാഷ്‌ said...

പാവങ്ങള്‍ ഒരു ഒക്‌ടൊബര്‍ 2നും സമാധിയില്‍ ബുഷിനുമുന്‍പേ പട്ടികേറുമ്പോളും നാം ആ അര്‍ദ്ധ നഗ്‌നനായ ഫക്കീറിനെ ഓര്‍ക്കുന്നു. പണക്കാര്‍ എന്നും അദ്ദേഹത്തെ ഒപ്പം കൊണ്ടു നടക്കുന്നു. കറന്‍സിയിലെ ഗാന്ധിയായി.

3:24 AM  
Blogger Adithyan said...

ഒരു മനുഷ്യനോ ഒരു കൂട്ടം മനുഷ്യര്‍ക്കോ മാനവരാശിയുടെ മുന്നോട്ടുള്ള ഒഴുക്ക് നിയന്തിയ്ക്കാന്‍ സാധ്യമല്ല. അത് ലോകം മുഴുവനുള്ള ആള്‍ക്കാരുടെ പരസ്പരം ബന്ധപ്പെട്ട പല പ്രവര്‍ത്തനങ്ങളോടും കെട്ടു പിണഞ്ഞു കിടക്കുന്നു. സാമ്രാജ്യത്വ അധിനിവേശം, കോളനിവല്‍ക്കരണം തുടങ്ങിയവ ചരിത്രത്തിലെ അനുപേക്ഷണീയതകളായിരുന്നു.അതു പോലെ തന്നെ അവയുടെ നിര്‍മാര്‍ജ്ജനവും.

അങ്ങനെ അനുപേക്ഷണീയമായ ഒരു സംഭവത്തിന്റെ പ്രധാനകാര്‍മ്മികരാകാന്‍ യാദൃച്ഛികമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ് നമ്മള്‍ ആരാധിയ്ക്കുന്ന സ്വാതന്ത്ര്യ സമര നേതാക്കള്‍ .അവര്‍ അല്ലായിരുന്നെങ്കില്‍ അവരുടെ സ്ഥാനത്ത് മറ്റാരെങ്കിലും. വ്യക്തികള്‍ പകരം വെയ്ക്കപ്പെടാനില്ലാത്തവരായിരുന്നില്ല.

ഒരുദ്ദാഹരണത്തിന്, അച്ചുതണ്ട് ശക്തികള്‍ മുന്നേറിയിരുന്നെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രം വേറോന്നായേനെ, നേതാക്കളും വേറേ കുറേപ്പേരായിരുന്നേനെ.

പിന്നെ ഉള്ളത്, യാദൃച്ഛികമായി പ്രധാനകാര്‍മ്മികരാക്കപ്പെട്ട ഇവര്‍,ചെയ്ത ആ തൊഴില്‍ എത്ര ഭംഗിയായി ചെയ്തു എന്നുള്ളതാണ്. ആ കാര്യത്തില്‍ ഗാന്ധിജി മഹാനാണ്, സംശയമില്ല. ജനങ്ങളുടെ നേതാവായിരുന്നു അദ്ദേഹം. പക്ഷെ എന്നാലും അദ്ദേഹം വിശുദ്ധനാകുന്നില്ല, ഒരുപാട് പോരായ്മകള്‍ ഉള്ള ഒരു മനുഷ്യനായിരുന്നു.

ഓടോ: പിടിവാശികള്‍, അപ്രായോഗിക നിലപാടുകള്‍ - ചൌരി ചൌരാ പോലിസ് സ്റ്റേഷന്‍ അക്രമണത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍, കസ്ത്രൂര്‍ബയ്ക്ക് ആധുനിക വൈദ്യ ചികിത്സ നിഷേധിച്ചത്, പിന്നെ മറ്റു പല പരീക്ഷണങ്ങളും...

6:29 AM  
Blogger nalan::നളന്‍ said...

ആ‍ദീ,
ഗാന്ധിജിയുടെ പിടിവാശികള്‍ വെറുതേ വിടു്, ചരിത്രത്തില്‍ അവയ്ക്കു പ്രത്യേകിച്ചു സ്ഥാനമൊന്നുമില്ല.
സുഭാഷ് ചന്ദ്രബോസും, ഭഗത് സിങ്ങും, ആസാദുമൊക്കെ അരവട്ടനമാരെന്നു പറയുന്നപോലെ അസംബന്ധം
ഒരു ജനതയെ ഒന്നിപ്പിക്കുകയെന്ന ചരിത്രപരമായ കടമ നിര്‍വഹിച്ച വ്യക്തി, ജീവിച്ചു കാണിച്ച വ്യക്തി. ചരിത്രത്തില്‍ വേറൊരാള്‍ക്കും ആവാത്ത ഒന്ന്. മഹാത്മാവെന്നു വിശേഷിപ്പിക്കാന്‍ നമുക്ക് വേറെയാരുമില്ല, ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല.

7:02 AM  
Blogger Mubarak Merchant said...

ഇഞ്ചിപ്പെണ്ണെന്തറിഞ്ഞിട്ടാണ് പലസ്തീനിലെ കുട്ടികള്‍ക്ക് ‘തീവ്രവാദം’ അരച്ചുകലക്കിക്കൊടുക്കുന്നു എന്നൊക്കെ പറയുന്നത്? അതോ അറിഞ്ഞിട്ടും അജ്ഞത അഭിനയിക്കുകയാണോ? രണ്ടാമത്തേതാവാനാണ് സാധ്യത. ഞാനൊന്നു ചോദിക്കട്ടേ? സന്തം മണ്ണില്‍ ഉറ്റവരും ഉടയവരുമെല്ലാം കൊന്നൊടുക്കപ്പെടുമ്പോള്‍ ശത്രുവിനെതിരെ ആയുധമെടുക്കുന്നത് തീവ്രവാദമായാണോ നിങ്ങള്‍ കരുതുന്നത്? ആണെങ്കില്‍ ഹാ കഷ്ടം, നിങ്ങളെ അത്ഷിമേഴ്സ് ബാഡിച്ചിരിക്കുന്നു!

7:20 AM  
Anonymous Anonymous said...

ഇക്കാസ് ജീ
താങ്കളുടെ വികാരം മനസ്സിലാക്കുന്നു. ഞാന്‍ പാലസ്തീന്റെ കൂടെയാണ്.പക്ഷെ തീവ്രവാദത്തിന്റെ കൂടെയല്ല. ഇസ്രായേലും ഒരു വശത്തൂടെ നോക്കിയാല്‍ തീവ്രവാദം തന്നെ,പക്ഷെ ലീഗലൈസഡ്..

താങ്കളീ പറയുന്ന അതേ ‘സ്വാതന്ത്ര്യത്തിന്റെ’ പേരില്‍ തന്നെയാണ് ഓസാമായും കാശ്മീരിലെ ലക്ഷര്‍ -ഇ- തോയിബായും ശ്രീലങ്കയിലെ പുലികളും. എങ്ങിനെ അവരെ വേര്‍തിരിച്ചു കാണെണമെന്ന് എനിക്ക് അറിയില്ല. പറഞ്ഞു തരൂ... പണ്ടത്തെ തീവ്രവാദത്തില്‍ സാ‍ധാ‍രണ ജനങ്ങള്‍ മരിച്ചിരുന്നില്ല. ഇപ്പോള്‍ അത് സാധാരണ ജനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. അത് എന്റെ നോട്ടത്തില്‍ തീവ്രവാദം തന്നെയാണ്. അല്ലെങ്കില്‍ പ്ലീസ് പറഞ്ഞു തരൂ. ഞാന്‍ നോക്കീട്ട് വേര്‍തിരി‍ക്കാന്‍ പറ്റണില്ല്യ. സ്വന്തം മകനെ അറിഞ്ഞുകൊണ്ട് ബോംബാക്കി മാറ്റി, ആളുകള്‍ ഓഫീസില്‍ പോകാന്‍ കൂട്ടം കൂടി നിക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പറഞ്ഞു വിടുന്ന അമ്മമാര്‍ പിന്നെ എന്താണ് ചെയ്യുന്നത്?

7:42 AM  
Blogger Mubarak Merchant said...

ഇഞ്ചിപ്പെണ്ണ് അറിയാന്‍,
കാശ്മീറില്‍ നടക്കുന്നതും ഉസാമ ചെയ്യുന്നതും തീവ്രവാദവും നരഹത്യയുമല്ലാതെ മറ്റൊന്നുമല്ല. ഇതിനെ ഫലസ്തീന്‍ പ്രശ്നത്തോടു താരതമ്യം ചെയ്യരുത്. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് അടിച്ചോടിക്കപ്പെട്ടവരാണാ ജനത. സ്വന്തം കണ്മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ അതു ചെയ്ത പട്ടാള വര്‍ഗ്ഗത്തിനെതിരായി ഇളയമകനെ മനുഷ്യബോംബായി അയയ്ക്കുന്നത് അവരുടെ മനസ്സിനുണ്ടായ മുറിവിന്റെ ആഴം മൂലമാണ്. പാശ്ചാത്യ ശക്തികളുടെ പിന്‍ബലത്തില്‍ ഇസ്രയേല്‍ ചെയ്യുന്നത് ഏത് നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നായാലും കൊടിയ പാതകം തന്നെയാണ്. ഒന്നുകൂടി റിലാക്സ് ചെയ്ത് നിങ്ങള്‍ തന്നെ ചിന്തിച്ച് നോക്കൂ.
(ഇത് നമ്മള്‍ തമ്മിലുള്ള വാദപ്രതിവാദമാക്കാന്‍ എനിക്കാഗ്രഹമില്ല, കാരണം - നിങ്ങളാരാണെന്ന് ഞാനറിയുന്നില്ല എന്നതു തന്നെ. ഇഞ്ചിപ്പെണ്ണെന്ന നാമവും ജനലിലൂടെ പുറത്തേക്കു നോക്കുന്ന കുട്ടിയുടെ പടവും വെച്ച് മാത്രം സംസാരിക്കുന്ന നിങ്ങളോട് എന്റെ ചിന്തകള്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ പങ്കുവെച്ചാല്‍ അതൊരുപക്ഷേ വിഡ്ഡിത്തമായേക്കുമെന്ന് ഞാന്‍ ഭയക്കുന്നു.)

8:14 AM  
Blogger Manjithkaini said...

ഗാന്ധിയെപ്പറ്റിപ്പറയുമ്പോള്‍ ആദി ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. നേതാവാകുന്നതിലെ യാദൃച്ഛികത, സ്വാതന്ത്ര്യ സമരം എന്ന തൊഴില്‍.

പാരതന്ത്ര്യം എന്താണെന്നു നേരിട്ടറിഞ്ഞവര്‍ക്കേ ഗാന്ധിയുടെയും ഇതര സ്വാതന്ത്ര്യസമര നേതാക്കളുടെയും പ്രസക്തി മനസിലാവുകയുള്ളൂ. നാളുകള്‍ക്കുശേഷം അര്‍ദ്ധരാത്രിയില്‍ നടന്നതൊക്കെ അന്വേഷിച്ചെത്തിയ രണ്ടു സായ്‌വന്മാരുടെ ഫിക്‍ഷണല്‍ ചരിത്രം (അതൊരു നല്ല നോവല്‍ തന്നെ) അവസാനവാക്കാക്കിയാല്‍ ഗാന്ധിയും ഗാന്ധിസവുമൊക്കെ അപ്രസക്തമാണെന്നു പറയുക എളുപ്പമാണ്.

യാദൃഛികമായി നേതാക്കളായവര്‍ വേറെയുമുണ്ടായിരുന്നു. അന്നും ഇന്നും. പക്ഷേ അവരേക്കാളേറെ ഒരു തലമുറയെ സ്വാധീനിക്കാന്‍ ഗാന്ധിയുടെ ചിന്തകള്‍ക്കായെങ്കില്‍ അത് ആ സ്വരത്തിന്റെ പ്രത്യേകതകള്‍ക്കൊണ്ടുതന്നെയാണ്. മുസ്ലീം കലാപകാരികള്‍ സ്വന്തം മകനെ കൊന്നപ്പോള്‍ അവരില്‍പ്പെട്ട ഒരു പിഞ്ചുകുഞ്ഞിന്റെ തലയറുത്ത് സ്വയം നരകശിക്ഷയും വിധിച്ചു ജീവിക്കുവാനൊരുങ്ങുന്ന ഹൈന്ദവനോട് നീ ഒരു അനാഥ മുസ്ലീം പൈതലിനെ ദത്തെടുത്ത് മുസ്ലീമായിത്തന്നെ വളര്‍ത്തുക എന്നൊക്കെപ്പറയാന്‍ ആര്‍ജ്ജവമേറിയ ചിന്താധാരയും സ്വന്തം പ്രബോധനങ്ങളുടെ സാധ്യതകളെപ്പറ്റി ഒട്ടുംകുറയാത്ത ആത്മവിശ്വാസവും വേണമെന്നുതന്നെയാണ് എന്റെ വിശ്വാസം. കലാപങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും ജീവന് നഷ്ടപ്പെടുന്നവര്‍ക്കും പത്തുലക്ഷം വീതം നഷ്ടപരിഹാരവും അടുത്ത കലാപത്തിനു വാളുവാങ്ങാനുള്ള മാര്‍ഗങ്ങളും ദാനമായികൊടുക്കുകയാണു രാഷ്ട്രീയധര്‍മ്മമെന്നു കരുതുന്ന ഇന്ന് ഗാന്ധിജി അപ്രസക്തനാകുന്നതില്‍ അല്‍ഭുതമില്ല!

ഗാന്ധിജിക്കു മുന്‍‌പ് നേതാക്കളൊക്കെയും സമ്പന്നരെയും മധ്യവര്‍ഗ പ്രമാണികളെയും മാത്രമായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. അര്‍‌ദ്ധനഗ്നനായി ലളിത ജീവിതം സ്വയം തെരഞ്ഞെടുത്തത് ഒരു പിടിവാശിയായി വ്യാഖ്യാനിക്കാമെങ്കിലും സ്വയം ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ പ്രതിനിധിയാവുകയായിരുന്നു ഗാന്ധിജി. സ്വാതന്ത്ര്യസമരത്തിലേക്ക് ഇന്ത്യയിലെ ഗ്രാമീണരെയും സാധാരണക്കാരെയും കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചതും ഇക്കാരണങ്ങള്‍കൊണ്ടുതന്നെയാണ്.

മധ്യവര്‍ഗ രാഷ്ട്രീയ - സാംസ്കാരിക ചിന്തകള്‍ മാത്രം മുഴച്ചു നില്‍ക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ ഗാന്ധിജി എന്ന നേതാവിന്‍ ഒന്നും ചെയ്യാനാകുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അപ്രസക്തമാകുമെന്നു തോന്നുന്നുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ലോകമഹായുദ്ധശേഷം കോളനിശക്തികള്‍ക്കു നേരിട്ട തളര്‍ച്ച, ക്ലെമന്റ് ആറ്റ്ലി എന്ന മഹാനായ പ്രധാനമന്ത്രി അങ്ങനെ പലതും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വേഗത കൂട്ടിയെങ്കിലും ഇക്കാരണങ്ങളാല്‍ സ്വാതന്ത്ര്യസമര നേതാ‍ക്കളുടെ പങ്ക് നിസാരമാണെന്നു പറയുക സാഹസമാണ്. ഹിന്ദു-മുസ്ലീം കലാപങ്ങളുടെ കറുത്തപാടുകളുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ വിട്ടൊഴിയാന്‍ തീരുമാനിക്കുമ്പോള്‍ സാംസ്കാരികമായി ചിന്നിച്ചിതറിയ പലദേശങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതില്‍ ഗാന്ധിജിയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളും വഹിച്ച പങ്കു നിസാരമല്ല.

സ്വാതന്ത്ര്യ ചിന്തകള്‍ക്കും വിപ്ലവത്തിനുമൊക്കെ വഴിമരുന്നിട്ട ഫ്രാന്‍‌സില്‍ നിന്നുപോലും എന്റെയും ആദിയുടെയുമൊക്കെ പ്രായമുള്ള ചെറുപ്പക്കാര്‍ ഗാന്ധിജിയെ അറിയാന്‍ ഇന്ത്യയിലെത്തുകയും കൂടുതലറിയാന്‍ ഹിന്ദിയും ഗുജറാത്തിയുമൊക്കെ പഠിക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളെ കേവലമൊരു പിടിവാശിയായിമാത്രം ചരിത്രത്തിലൊതുക്കാന്‍ കഴിയുന്നില്ല.

8:30 AM  
Blogger Radheyan said...

പെരിങ്ങോടരെ, അ ലിങ്കില്‍ തന്നെ പറയുന്നു അത് ഡോര്‍മന്റ് ആയിരുന്നു എന്ന്.45ന് ശേഷമുള്ള ലോകക്രമങ്ങളെ കുറിച്ചുള്ള ചില സാമ്പത്തീക ലേഖനങ്ങളും Freedom at Midnight ല്‍ ആദ്യ അദ്ധ്യായത്തില്‍ പരാമര്‍ശിക്കുന്ന ഷേവ് ചെയ്യാനുള്ള ചൂട് വെള്ളത്തീനും റേഷന്‍ ഏര്‍പ്പെടുത്തീയ അവസ്ഥ എന്നതൊക്കെയാണ് അതിന് ആധാരമാക്കിയത്.
ആംഗ്ലിക്കന്‍ സംസ്കാരം ഒരു പരിധി വരെ ആഗിരണം ചെയ്യാനും സാധിച്ചു ശ്രീലങ്കകാര്‍ക്ക് എന്നതും വസ്തുതയാണ്.
സമരത്തിന്റെ ക്ലൈമാക്സിനെ കുറിച്ചേ എനിക്ക് സംശയമുള്ളൂ.അതിന്റെ തീക്ഷണതയെ പെറ്റിയൊന്നും എനിക്ക് ഒരു എതിര്‍പ്പും ഇല്ല. അതിന്റെ ഏക ഏകീക്രിതരൂപം ഗാന്ധിജി ആയിരുന്നു എന്നതിനും തര്‍ക്കമില്ല.
ആഗസ്റ്റ് 15 എന്ന ദിവ്യ മുഹൂര്‍ത്തത്തിലേക്ക് നയിച്ചത് ലേബര്‍ പാര്‍ട്ടിയുടെ വിജയം,ലോകയുദ്ധാനന്തര ഇകൊണോമിക്സ് എന്നിവയുടെ ഗണ്യമായ സ്വാധീനത്തീലാ‍ണ് എന്നതും ഒരു സത്യമാണ്.

10:50 AM  
Blogger കണ്ണൂസ്‌ said...

"അരവട്ടന്‍ തീവ്രവാദി" എന്ന ബോസിനെക്കുറിച്ചുള്ള എന്റെ പ്രയോഗം അല്‍പ്പം കടുത്തു പോയി എന്നു സമ്മതിക്കുന്നു. എങ്കിലും, ആദ്യം മുതലേ സായുധ മാര്‍ഗ്ഗം സ്വീകരിച്ച ഭഗത്‌സിംഗിനും ആസാദിനുമൊപ്പം നില്‍ക്കാന്‍ യോഗ്യതയുള്ള ആളല്ല അദ്ദേഹം എന്ന് തന്നെയാണ്‌ എന്റെ അഭിപ്രായം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഐ.എന്‍.എ.യുടെ പങ്കെന്തായിരുന്നു എന്ന് എനിക്കറിയില്ല. തത്വത്തില്‍ ഇന്ത്യക്ക്‌ സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചതിനു ശേഷമാണ്‌ ബോസ്‌ സായുധ മാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞത്‌ എന്നതും കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ പദത്തില്‍ നിന്ന് നിഷ്കാസിതനായത്‌ ഇതിന്‌ കാരണമായെന്നും വേണം അനുമാനിക്കാന്‍.

രണ്ടാം ലോക മഹാ യുദ്ധം ഇന്ത്യയുടെ സ്വാതന്ത്ര്യ ലഭ്യതക്ക്‌ വേഗത കൂട്ടി എന്നത്‌ ശരി തന്നെ. പക്ഷേ യുദ്ധം ഉണ്ടായില്ലെങ്കിലും ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു, ഒരുപക്ഷേ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക്‌ ശേഷം. ഇന്ത്യയുടെ സ്വയംഭരണാവകാശം ബ്രിട്ടന്‍ മുപ്പതുകളില്‍ തന്നെ അംഗീകരിച്ചിരുന്നു എന്നോര്‍ക്കുക.

3:05 PM  
Blogger ഡാലി said...

ആദിത്യനോടും ഇക്കാസിനോടും എനിക്ക് പറയാനുള്ളത് ഇവിടെ.

5:49 PM  
Blogger മിടുക്കന്‍ said...

നമുക്ക്‌ മറക്കാം.. ഗാന്ധിയെ..
എന്തിനിങ്ങനെ, നാളും തിഥിയും ഒക്കെ വച്ച്‌ ഓര്‍മ്മ പുതുക്കുന്നു..?

ഓര്‍ത്തില്ലെന്ന് കരുതി ആകാശം ഇടിഞ്ഞ്‌ വീഴത്തൊന്നുമില്ലല്ലൊ..?

11:19 AM  
Blogger ജനപക്ഷം said...

തീവ്രവാദം എങ്ങിനെ വരുന്നു ഇതിനായി എന്തു ചെയ്യാം ഇതിനാണ്‌ നമ്മള്‍ ജാഗ്രതയാകേണ്ടതു ഭൂരിപക്ഷ വര്‍ഗീയതയെ ചെറുത്ത് തോല്പ്പിക്കുന്നതിനു പകരം മൃദുസമീപനമാണ്‌ ഇവടുത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‌ഗ്രസ്സ് എടുക്കുന്ന നിലപാട് ഗുജറാത്തിലും ഒറീസയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നടക്കുന്ന ഭരണഭീകരതയെ ചെറുക്കുന്നതിനു പകരം ശക്തമായ നിലപാട് സ്വീകരിക്കാതെ അവിടെയെല്ലാം മൃദുസമീപനമാണ്‌ കോണ്‌ഗ്രസ് സ്വീകരിക്കുന്നത് മഹാരാഷ്ട്രയില്‍ രാജ്താക്റെയുടെ അഹ്വാനപ്രകാരം ബിഹാറികളെ കൊലപ്പെടുത്തുമ്പോള്‍ ഇതിനെതിരെ ഒരു നിലപാടും സ്വീകരിക്കാതെ മൌനം പാലിക്കുകയാണ്‌ കോണ്‌ഗ്രസ് ചെയ്യുന്നത് ഇത്തരം നിലപാട് ന്യൂനപക്ഷ വര്‍ഗീയതക്കു വളരുവാന്‍ അവസരം ഉണ്ടാകുകയാണു ന്യൂനപക്ഷ വര്‍ഗീയത തീവ്രവാദമായി മാറുന്നു മതത്തിന്റെ പേരിലാ‍യാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല ഫാസിസത്തിനു മറുപടി മതതീവ്രവാദമല്ല മറിച്ച് ജനാധിപത്യമാര്‍ഗമാണ്‌ സ്വീകരിക്കേണ്ടത്

10:39 PM  
Blogger elitaj said...

"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"

1:07 PM  

Post a Comment

<< Home