Saturday, November 11, 2006

ഈ സമ്മാനം സൂവിനു.



ഈ സമ്മാനം സൂവിനു.

മീറ്റിനൊന്നും എത്തി ചേരാന്‍ കഴിയാതെ, മനസ്സ്‌ കൊണ്ട്‌ എല്ലാ മീറ്റിലും ഓടിയെത്തി, വീട്ടിനുള്ളിലെ മറ്റ്‌ പണികളെല്ലാം തന്നെ മാറ്റി വച്ച്‌ വേദിയിലെത്തി, ഇമ വെട്ടാതെ, എല്ലാ പ്രോല്‍സാഹങ്ങളും കമന്റിലൂടെ(ആകെ മൊത്തം 62) നമുക്ക്‌ തന്ന സൂവിനു ഈ സമ്മാനം എന്റേയും മറ്റ്‌ എല്ലാ സുഹൃത്തുക്കളുടെ പേരിലും കാഴ്ചവയ്കുന്നു.

മീറ്റ്‌ എല്ലാം കൊണ്ടും ഒരു പുത്തനുണര്‍വു തന്നെയായിരുന്നു സൂ. പ്രത്യേകിച്ച്‌ ഞാനിത്‌ വരെ കാണാത്തവരായിരുന്നു എല്ലാരും എല്ലാരും എന്നത്‌ ഒന്ന് കൊണ്ടു തന്നെ. വിരുന്നുകാരുടെ എത്തിപെടല്‍ കാരണം ഒരു മുന്നു മണിക്കുര്‍ എനിക്ക്‌ മാറി നിക്കേണ്ടി വന്നു എന്നതല്ലാതെ, ഒരോ നിമിഷവും ഈ മീറ്റ്‌ എന്റെയുള്ളില്‍ ഇനിയും ഇനിയും എല്ലാരേയും കാണാനും ചുറ്റിക്കറങ്ങി നടക്കാനുമുള്ള ആവേശം നിറയ്കുന്നു. ഇന്ന് അവധി ദിനമാണെനിയ്ക്‌. ശബളം കിട്ടാതെ ബ്ലോഗ്ഗിലിരിയ്കുന്ന ആത്മാര്‍ത്തതയില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല. അത്‌ കൊണ്ട്‌, വിശദവിവരങ്ങള്‍ എന്നെ കൊണ്ടാവുന്നത്‌, രണ്ടു ദിനം കൊണ്ട്‌ ഞാന്‍ കുറിയ്കാന്‍ ശ്രമിയ്കാം.

വായനക്കാര്‍ക്ക്‌, ഇത്‌ ഒരു എവര്‍ റോളിംഗ്‌ റ്റ്രോഫിയാണു. ഇനിയും വാതിലുകള്‍ തുറന്ന് തന്നെ കിടക്കുന്നു. അടുത്തയാളെ പ്രഖ്യാപിയ്കപെട്ടാല്‍, സൂ എത്തി റ്റ്രോഫി കൈമാറുന്നതായിരിയ്കും.

ഈ സമ്മാനം സൂവിനു കൈമാറുവാന്‍ ഞാന്‍ ശ്രീ.കലേഷിനെ വേദിയിലേയ്ക്‌ സ്വാഗതം ചെയ്യുന്നു.

9 Comments:

Blogger അതുല്യ said...

hഈ സമ്മാനം സൂവിനു കൈമാറുവാന്‍ ഞാന്‍ ശ്രീ.കലേഷിനെ വേദിയിലേയ്ക്‌ സ്വാഗതം ചെയ്യുന്നു.

9:20 PM  
Anonymous Anonymous said...

athu, you have a good command over malayalam, please do writing on magz

9:47 AM  
Blogger Rasheed Chalil said...

സുചേച്ചി ഈ ഗപ്പ് വാങ്ങി മുങ്ങല്ലേ... കൂടെ ഈ നന്ദികളും കൂടി ഏറ്റു വാങ്ങൂ

11:28 AM  
Blogger മുസാഫിര്‍ said...

ഹാ ഉഗ്രന്‍, കാതിലീടാന്‍ നാലു തോടയും കൂടെയുണ്ടല്ലോ .

5:57 PM  
Blogger കുറുമാന്‍ said...

കപ്പു വാങ്ങാന്‍ സ്റ്റേജിലേക്ക് കയറുന്ന സൂവിനായ് എന്റെ വക സ്റ്റേജില്‍ ഒരു മേളം........

തക്കിട, തരികിട

6:01 PM  
Blogger Areekkodan | അരീക്കോടന്‍ said...

എന്റെ ബ്ലോഗ്ഗ്‌ എന്തോ ഒരു സീരിയസ്‌ പ്രശ്നം നേരിടുന്നതായി തോന്നുന്നു.പോസ്റ്റ്‌ ചെയ്യാനും കമെന്റാനും പല തവണ ശ്രമിക്കേണ്ടി വരുന്നു.വായനക്കാര്‍ക്ക്‌ നേരിടുന്ന പ്രശ്നത്തില്‍ വ്യസനം രേഖപ്പെടുത്തുന്നു.സദയം ക്ഷമിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

ച്ചെ...കപ്പിലെ ബാസ്കെറ്റ്ബോള്ളിന്റെ ചിത്രം മനസ്സിലാവുന്നില്ല....അതിലും നല്ലത്‌ പോസ്റ്റ്ബോക്സ്‌ ആയിരുന്നില്ലേ?

7:33 PM  
Blogger സു | Su said...

എല്ലാവരും അഭിനന്ദിച്ചു തീര്‍ന്നോ? എന്നാല്‍ ഇനി നന്ദിപ്രകടനത്തിനായി സു എണീക്കുന്നു. ഇരുന്നിരുന്ന് മുട്ട് നിവരുന്നില്ല. ;) കൈ പണ്ടേ പോയി.

സുഹൃത്തുക്കളേ,

(തല കുനിക്കുന്നു. നിവരുന്നു. പിന്നേം കുനിക്കുന്നു, നിവരുന്നു. പിന്നേം കുനിക്കുന്നു, നിവരുന്നു. 3 പ്രാവശ്യമേ ചെയ്യാവൂ അല്ലെങ്കില്‍ കുനിയല്‍ അവസാനത്തേത് ആവുമെന്ന് വക്കാരിഗുരു പറഞ്ഞിട്ടുണ്ട് ;))

കേവലം, ഒരു വിസയും ഒരു പാസ്പോര്‍ട്ടും , ഇല്ലാത്തതിന്റെ പേരില്‍ മാത്രമാണ് എനിക്കീ ട്രോഫി കിട്ടിയിരിക്കുന്നത്. വിസ തരാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ച ആളോട് തന്നെ ഈ ട്രോഫിയെങ്കിലും ഒപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ കൂടെ കമന്റ് ബോക്സില്‍ സന്നിഹിതരായ മറ്റു സുഹൃത്തുക്കളോടും, ഞാന്‍ നന്ദി പറയുന്നു. എന്നാലും ഞാന്‍ ഉറക്കെയുറക്കെ ചോദിക്കുകയാണ്, മലായ്, കഡായ്, ചോക്ലേറ്റ്, നാന്‍, റൊട്ടി എന്നിവയ്ക്കൊക്കെ പകരം ആവുമോ ഈ ട്രോഫി?

അടുത്ത തവണ എനിക്ക് ട്രോഫി വേണ്ട. നിങ്ങളുടെയെല്ലാംകൂടെ ഭക്ഷണം കഴിച്ചാല്‍ മതി. ;)

കൊച്ചി മീറ്റിനും 900 & 916 ന്റെ തങ്കത്തിളക്കത്തില്‍ ഈ ട്രോഫി ഞാന്‍ തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് എന്ന് സ്വയം പ്രഖ്യാപിക്കുന്നു. അവര്‍ ട്രോഫി പോയിട്ട് ഒരു ടോഫി പോലും തരുമെന്ന് തോന്നുന്നില്ല. ;)

എല്ലാവര്‍ക്കും നന്ദി. എന്നെ ഒരു പാട്ട് പാടാന്‍ അനുവദിക്കണം. പണ്ട് ആദ്യ കൊച്ചി മീറ്റിനു പഠിച്ചുവെച്ചതാണ്.

പാടാന്‍ എണീറ്റപ്പോള്‍ അതുല്യേച്ചി ഒറ്റ അലര്‍ച്ച “പാടരുത് സൂ, പാടരുത്. പാട്ട് കേട്ട് ബി ടി എച്ച് -ലെ മുഴുവന്‍ പേരും ഓടിപ്പോയാല്‍ അതിന്റെ ബില്ല് കൂടെ ഞാന്‍ കൊടുക്കേണ്ടി വരും” എന്ന്. അതുകൊണ്ട് ഞാന്‍ ക്ഷമിച്ചു. പക്ഷെ ഇപ്പോ എനിക്ക് പാടണം.

“ഒവ്വൊരു പൂക്കളുമേ സൊല്‍കിറതേ,
വാഴ്വെന്താല്‍ പോരാടും പോര്‍ക്കളമേ”

(ഈ സമ്മാനമീറ്റിനു വരാത്തവര്‍ക്ക് സംശയം ഉണ്ടാകും എന്താ രണ്ട് വരിയില്‍ നിര്‍ത്തിയതെന്ന്. ഹോട്ടല്‍ അടച്ച് പോകുന്നവനും കൂടെ താക്കോല്‍ എന്റെ കൈയില്‍ തന്ന് ഓടിപ്പോയി. പാവം ഞാന്‍.)

3:18 PM  
Blogger അതുല്യ said...

സൂവേ. ആ കാലൊന്ന് നീട്ടിയ്കെ..

റ്റ്രോഫിയ്കോപ്പം സമ്മാനത്തിനര്‍ഹമായ കമന്റു പറയാന്‍ വിട്ടു.

ഉല്‍ഘടിയ്കാനുള്ള തത്രപ്പാടില്‍ എണ്ണയ്ക്‌ പകരം അവിടെ കണ്ട ഏതോ കളര്‍ വെള്ളം ഒഴിച്ചതായും.............

3:24 PM  
Blogger Sreejith K. said...

ചേച്ചീ, ഇതു കലക്കി.

10:45 AM  

Post a Comment

<< Home