Sunday, November 19, 2006

പത്ര"ധര്‍മ്മം"


ദുബായില്‍ നിന്നിറങ്ങിയ ഒരു പത്രത്തിന്റെ ഫ്രണ്ട്‌ പേജ്‌ പടമാണിത്‌. കണ്ടപ്പോ ഞാന്‍ കരുതി, പുതിയ പാര്‍ട്ടി പ്രസിഡണ്ടോ അല്ലെങ്കില്‍ പ്രിന്‍സ്‌ എന്ന ബാലനെ കുഴല്‍ കിണറീന്ന് എടുത്ത ആര്‍മിക്കാരനോ അല്ലെങ്കില്‍ അഡോബ്ബ്‌ ചീഫിന്റെ മകന്‍ ആനന്ദിനെ റാഞ്ചലുകാരുടെ കൈയ്യീന്ന് വീട്ടിലേത്തിച്ച ഓട്ടോക്കാരനോ മറ്റോ ആവും എന്ന്. ആ പ്രസന്നവദനവും, ചുറ്റുപാടും തിക്കി തെരക്കുന്ന മാധ്യമക്കാരേയും നോക്കൂ.. വൗ... വൗ.. ഇറ്റ്‌ ഹാപ്പന്‍സ്‌ ഓണ്‍ലി ഇന്‍ ഇന്‍ഡ്യാ...

പത്ര"ധര്‍മ്മം" പിന്നെ മീഡിയക്കാരു കുപ്പി പാട്ട പെറുക്കണവരേ പോലയാ ഇപ്പോ, രാവിലെ ഇറങ്ങും, ന്യൂസുണ്ടോ.. ന്യൂസ്‌... ന്യൂസുണ്ടോ.. ന്യൂസ്‌... വാക്കത്തീടെ മൂര്‍ച്ച കൂട്ടുന്ന ത്രേസ്യാമ്മ ചേടത്തി പോലും ഇപ്പോ "സ്പെഷല്‍ ന്യൂസില്‍" ഇടം തേടുന്നു.

കൈപ്പള്ളി പറഞ്ഞപോലെ ഫസ്റ്റ്‌ കിട്ടിയ ആ റാലിയര്‍ടെ ഒരു ക്ലോസപ്പ്‌ പോലും നമ്മള്‍ കണ്ടില്ല. എന്നാല്‍ ഇത്‌ പോലെയൊക്കെ ആവുമ്പോ, ആളു കൂടുന്നു. ഇതിനാണോ മിസ്പ്ലേസ്ഡ്‌ ഇന്റ്രര്‍സ്റ്റ്‌ എന്ന് പറയുന്നത്‌??

30 Comments:

Blogger അതുല്യ said...

"പത്ര"ധര്‍മ്മം""

10:09 AM  
Blogger കുറുമാന്‍ said...

അതുല്യേച്ച്യേ, ഇന്നലെ പറഞ്ഞതിന്റെ ഭാഗമാണോ ഇത്? എവിടെ ലിങ്ക്?

10:22 AM  
Blogger അതുല്യ said...

kuruji, അത്‌ വേ.. ഇത്‌ റേ..
അത്‌ ഒന്ന് പാകമായി വരുന്നേയുള്ളു.

ഇത്‌ ഒരുപാട്‌ ദിവസം (മാസങ്ങളോളം) പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വന്ന വാര്‍ത്തയുടെ അവസാന തുമ്പാണു. ഒരുപാട്‌ പണവും, രണ്ട്‌ കുടുംബങ്ങളുടെ ആണിക്കല്ലും ഒക്കെ ഒറ്റയിരിപ്പിനു മൊബൈല്‍ കോളുവഴി റിമോട്ട്‌ കന്റ്രോള്‍ ഉപയോഗിച്ച്‌ ഇല്ല്യാണ്ടേയാക്കിയ ആളാ. അപ്പോ ഫേമസ്‌ തന്നെ.

---

പിന്നെ ഓഫ്‌. സമാന്തര മീറ്റുകള്‍ വാരാന്ത്യത്തില്‍ സംഘടിപ്പിയ്കുന്നവര്‍ക്ക്‌ എതിരെ കര്‍ശന നടപടിയുണ്ടാവും. ഭാരവാഹികള്‍ അറിയാതെ, കമന്റിടാന്‍ ആളെക്കുട്ടുന്ന തന്ത്രം എന്ന് വരെ പത്രക്കാരു പറയുന്നു.

ശ്രീ കൂടല്‍മാണിക്യന്‍ തുണൈ. (എന്നെ മട്ടും കാപ്പാത്തുങ്കോ...)

10:29 AM  
Blogger ഞാന്‍ ഇരിങ്ങല്‍ said...

പത്രക്കാരില്‍ നിന്ന് ബ്ലോഗോഴ്സിനെ വ്യത്യസ്തമാക്കുന്നതെന്താന്‍ ചോദിച്ചാല്‍ ഇതാണ് ഉത്തരം.

ഏത് പണച്ചാക്കിന്‍റെയും പിന്നാലെ പോയി അയാളുടെയും അയാളുടെ തലതോട്ട് പാദം വരെ, നീളവും നീളക്കുറവും വണ്ണവും വണ്ണക്കുറവും ആളും തരവും നോക്കി വിളിച്ചു പറയുന്ന നാലാം കിട മഞ്ഞ പത്രത്തിന്‍റെ, പൈങ്കിളി സാഹിത്യത്തിന്‍റെ നിലവാരമേ ഉള്ളൂ ഇന്ന് മലയാള പത്ര ഭീകരന്‍ മാര്‍ക്ക്. ഒപ്പം ദാ ഇവിടെയും.

പാപ്പരാസി സംസ്കാരത്തിന്‍റെ പൈതൃകം ഏറ്റും വാങ്ങാന്‍ ‘പാചക കുറിപ്പ്’ പത്ര സാഹിത്യത്തിന്‍റെ മേലാളന്‍ മാര്‍ക്കൊപ്പം മത്സരിക്കുന്ന വീരന്ദ്ര സാഹിത്യ ഭീകരന്മാര്‍ക്കൊപ്പം എത്തിപ്പെടാന്‍ വെമ്പല്‍ കൊള്ളുന്ന പാവം ദുബായ് പത്രം വെറുമൊരു ശിശു പത്രം അല്ലേ..

മീഡിയ അയാളെ ഒന്നും ചെയ്യില്ല. അധികാരം ഇങ്ങനെ കൈവെള്ളയില്‍ ഇട്ട് അമ്മാനമാടാന്‍ പണവും ഹുങ്കും മസില്‍ പവ്വറും കൈ മുതലായിട്ടുള്ള ബിനീഷിനെ നാളെ താമ്രപത്രം കൊടുത്ത് ആദരിക്കാന്‍ ഈ പത്ര പുംഗവന്‍ മാരും മീഡിയ ക്ലീഷെ കളും മത്സരിക്കുന്നതും നമുക്ക് കാണേണ്ടി വരും.

കൊലപാതക കേസില്‍ നിന്ന് രക്ഷ നേടുക മാത്രമല്ല അയാളും കൂട്ടാളികളും നമുക്കു മുമ്പില്‍, ജനങ്ങളുടെ മുമ്പില്‍ പണത്തിന്‍റെ പുതിയ സമവാക്യങ്ങള്‍ കാട്ടിത്തരും എന്നതില്‍ ഒരു സംശയവുമില്ല.

ഇത്തരം പാപ്പരാസി സംസ്കാരം കൊണ്ടു നടക്കുന്ന പത്ര മാധ്യമ ഭീകരന്‍ മാരും ടെലിവിഷന്‍ മാധ്യമ മുതലാളിമാരും അഭിമുഖവും ഫോണ്‍-ഇന്‍ പ്രോഗ്രാമും വോട്ടെടുപ്പും നടത്തി ചന്ദന തൈലം കൊണ്ട് കാലും കൈയ്യും പിന്നെ പറയാന്‍ കൊള്ളാത്ത എല്ലാസ്ഥത്തും തേച്ച് കുട്ടപ്പനാക്കി നമ്മളിലേക്ക് വീണ്ടും കൊലപാതകത്തിനും മസില്‍ പവ്വറിനും പുതിയ അധ്യായങ്ങള്‍ എഴുതി ച്ചേര്‍ക്കാന്‍ എത്തിക്കും എന്നതില്‍ സംശയമില്ല.

പത്ര ധര്‍മ്മം എന്നൊന്നില്ല പൌരധര്‍മ്മം എന്നൊന്നില്ലെന്നും
പണധര്‍മ്മം മാത്രമേ ഉള്ളൂ എന്ന് മീഡിയ ഭീകരന്‍ മാര്‍ ദിവസവും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നു.
പണം കിട്ടിയാ‍ല്‍, ശാപ്പട് കിട്ടിയാല്‍, കുപ്പി കിട്ടിയാല്‍ പിന്നെ എവിടെ പത്ര ധര്‍മ്മം !!!!

10:53 AM  
Blogger Kalesh Kumar said...

ചേച്ചീടെ കണ്ണ് ഭയങ്കരം!

ഇദ്ദേഹത്തിന്റെ ഒരു പ്രൈം ടൈം ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ഇന്ത്യാ വിഷനില്‍! ചേച്ചി അത് കേട്ടിരുന്നോ?

10:59 AM  
Blogger ഏറനാടന്‍ said...

ലിവന്‍ ആരെടേയ്‌? ഹോ.. ഹിമാലയമോ അതോ എവറെസ്‌റ്റോ എന്തരോ എന്തോ!

11:12 AM  
Blogger മുസാഫിര്‍ said...

അതുല്യാജി,

ഇതൊക്കെ വായിക്കുമ്പോള്‍ ചിലപ്പൊഴെങ്കിലും പഞ്ചാബില്‍ തീവ്രവാദികളെ ഒതുക്കിയ കെ പി യെസ് ഗില്ലിന്റെ ശൈലിയെ ഓര്‍ത്തു പോകുന്നു.

11:59 AM  
Blogger അതുല്യ said...

മുസാഫിര്‍, നമ്മടെ നാട്ടില്‍ ഇതൊന്നും വിലപോകില്ല. ഒരു റെവല്യൂഷന്‍ തന്നെ വേണം. പിന്നെ മനുഷ്യര്‍ Overnight/Quick Money de പിന്നാലെയാ ഇപ്പോ. അത്‌ കൊണ്ട്‌, പണമേറുമ്പോ ഗുണം കുറയും.... ഇനിയുള്ള തലമുറയ്ക്‌ ഗൂഗിളില്‍ തപ്പുമ്പോ 10 മൊസ്റ്റ്‌ ഫേമസ്‌ ഫേസസ്‌ എന്നൊക്കെയിട്ടാ ഇവരെയൊക്കെ കാണാനാവുമോ എന്തോ.

പിന്നെ, ഗില്‍ജീ, 'The Knights of Falsehood' എന്നൊരു ബുക്കെഴുതിയട്ടുണ്ട്‌. വര്‍ത്ത്‌ റീഡിംഗ്‌.

പിന്നെ.. നമ്മടെ.. രൂപന്‍ ബജാജ്‌ !! ഒരു തോണ്ടലു വിവാദവും!!

12:14 PM  
Blogger അതുല്യ said...

ത്രിശ്ശിവപേരൂരുകാരുടെ പ്രത്യേക ശ്രദ്ധയ്ക്‌ :

ത്രിശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ മുഖ്യ ശ്രീകോവിലില്‍ തീപ്പിടത്തം. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകള്‍ വന്നെത്തിയാണു തീയണച്ചത്‌.

തിരുവമ്പാടി തെരഞ്ഞെടുപ്പുമായി ഇത്‌ കൂട്ടി വായിയ്കണോ? ഏയ്‌.. ചിലപ്പോ എന്റെ ഒരു തോന്നലാവും.

1:16 PM  
Blogger മുസ്തഫ|musthapha said...

അതുല്യേച്ച്യേയ്... ആ നൂസിനെപ്പറ്റി ഒന്നും പറയാത്തോണ്ട് ഒന്നുമങ്ങട്ട് കത്തിയില്ല... അല്ലെങ്കില്‍ ഇടിവാള് പറയുന്ന പോലെ... കത്താത്തത് എന്‍റെ കുറ്റമാകാം :)

2:37 PM  
Blogger അതുല്യ said...

അഗ്രൂ ഇതല്ലേ നമ്മടെ ഹിമാലയ ചിട്ടി...കണിച്ചുകുളങ്ങര ഇരട്ട കൊലപാതക കേസിലെ വമ്പന്‍ പ്രതി...

2:43 PM  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജനെന്താ പത്രമൊന്നും കാണാറൊ ന്യൂസ് കേള്‍ക്കാറുമില്ലേ... അതൊ ഇഷടമല്ലേ.. ഇത്തരം വാര്‍ത്തകള്‍.. ഫോട്ടോ മനസ്സിലായില്ല എന്ന് പറഞ്ഞ പ്പോള്‍ തോന്നിയതാ കേട്ടോ.. അതൊരു കുറ്റമൊന്നുമല്ല.

2:47 PM  
Blogger സുല്‍ |Sul said...

അങ്ങനെ അവന്‍ അതുല്യബ്ലോഗിലും എത്തി. ആളു ഫേമസ് തന്നെ.

-സുല്‍

2:51 PM  
Blogger keralafarmer said...

അതുല്യ ഇടുന്ന ഓരോ പോസ്റ്റും എനിക്ക്‌ മെയിലായി വരും. കഴിയുന്നത്‌ വായ്ക്കാം. പത്രധര്‍മ്മം എന്നത്‌ ചിലരെ സംരക്ഷിക്കുക ചിലരെ രക്ഷിക്കുക കാശ്‌ ഉണ്ടാക്കുക എന്നൊക്കെ തന്നെ അര്‍ത്ഥം. ഓരോ പത്രവും ഭീമമായ തുകയ്ക്ക്‌ ക്ലാസ്സിഫൈഡ്‌സിലൂടെ ലോടികള്‍ ഉണ്ടാക്കുന്നു. സര്‍ക്കാരിന് ഇവര്‍ നികുതി വല്ലതും കൊടുക്കറുണ്ടോ?

3:20 PM  
Anonymous Anonymous said...

അതുല്ല്യ,
അതുല്ല്യ യുടെ ‘പത്ര ധര്‍മ്മം’ പോസ്റ്റു കാരണം
ദേ ചന്ദ്രേട്ടന്‍ അടുത്ത പടപ്പുറപ്പാടിനൊരുങ്ങുകയാണെന്നു തോന്നുന്നു. അല്ലെങ്കിലേ പത്രക്കാര്‍ക്കു പുള്ളീനെ അത്ര പിടുത്തമല്ല. ഇനിയിപ്പോ അവരെക്കൊണ്ട് നികുതീം അടപ്പിക്കാനോള്ള ഒരുക്കമാണോ?!. ദൈവമെ ഞാന്‍ തിരൊന്തരത്തില്ലല്ലോ പുള്ളീനെ ഒന്നുപിടിച്ചു കെട്ടാന്‍!.
- നന്ദു.

3:35 PM  
Blogger അതുല്യ said...

ചന്ദ്രേട്ടന്‍ കീ ജയ്‌
ചന്ദ്രേട്ടന്‍ കീ ജയ്‌
ചന്ദ്രേട്ടന്‍ കീ ജയ്‌
ചന്ദ്രേട്ടന്‍ കീ ജയ്‌

ഒരു പഞ്ചായത്ത്‌ വീതമെങ്കിലും ചന്ദ്രേട്ടനെ പോലെ ഒരു ആളുണ്ടായിരുന്നെങ്കില്‍ എന്നേ നന്നായിപ്പോയേനെ..

3:41 PM  
Blogger Radheyan said...

പത്രത്തിന്റെ ആദ്യപേജില്‍ വന്നത് കൊണ്ട് അവനെ ആരും നായകനൊന്നുമാക്കില്ല.അവന് പറയാനുള്ളത് അവന്‍ പറയട്ടെ. അതല്ലേ ജനാധിപത്യം.അവനാണ് പ്രതി എന്നു പറഞ്ഞതും ഇതേ പത്രങ്ങള്‍ തന്നെയാണ്.അത്കൊണ്ടാണല്ലോ കോടതിയില്‍ എത്തും മുന്‍പേ നാം അവനെ കുറ്റവാളിയാക്കുന്നത്.അവന്‍ കുറ്റാരോപിതന്‍ മാത്രമാണ്.അവന് പറയാനുള്ളത് എന്താണെന്ന് നമ്മുക്ക് കേള്‍ക്കാമല്ലോ.

ലവന്റെ തന്ത പറയുന്നത് ലവനെ പോലൊരു തങ്കകുടമില്ലെന്നാണ്.സുധാകരനും തങ്കുഞ്ഞ്.....
പുള്ളി ഒന്നുകൂടി പറഞ്ഞു മൃഗം സാജു ഡീസന്റാണത്രേ.ഡീസന്റ് പാര്‍ട്ടിക്കിടാന്‍ പറ്റിയ വിളി പേര് ---- മൃഗം

3:45 PM  
Blogger അതുല്യ said...

രാധേയാ, ഈയ്യിടെ ഒരു വക്കീലു പറയുന്നത്‌ കേട്ടു, (ഈയ്യിടെ നടന്ന അടിമാലി പെണ്‍ വാണിഭ കേസിലെ മുഖ്യപ്രതിയേ പിടിച്ച (കീഴടങ്ങിയ) ശേഷം), ഈ കേസിന്റെ കാര്യങ്ങളോക്കെ ശരിക്കും പഠിച്ചിട്ട്‌, പ്രതിയ്ക്‌ സാഹചര്യ തെളിവുകളില്‍ നിന്ന് കിട്ടാവുന്ന എല്ലാ അനുകൂല്യങ്ങളും വാങ്ങി കൊടുക്കാനാണു തീരുമാനം എന്ന്...

3:53 PM  
Blogger മുസാഫിര്‍ said...

അതുല്യാജി,
രൂപന്‍ ബാജാജിന്റെ കാര്യം വിടു,അതിനുള്ള ശിക്ഷ കിട്ടിയില്ലെ.ഞാന്‍ പറഞ്ഞത് തീവ്രവാദികളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലെ ‘ആദ്യം വെടി വെക്കുക,പിന്നിട് ചോദ്യം ചോദിക്കുക ‘ എന്ന നയത്തെപ്പറ്റിയാണു.

4:00 PM  
Blogger Radheyan said...

അതുല്യ ചേച്ചി, കാര്യങ്ങളെ മൈക്രോയായി നോക്കുമ്പോള്‍ നമ്മള്‍ക്ക് രോഷം തോന്നുമെങ്കിലും കുറച്ച് കൂടി വിശാലമായി കാണുമ്പോള്‍ അത്തരം പ്രതിപക്ഷം ആവശ്യമല്ലേ.അല്ലെങ്കില്‍ ഒരു പത്രമോ ചാനലോ വിചാരിച്ചാല്‍ എന്നെയൊ ചേച്ചിയെയോ പ്രതിയാക്കാന്‍ വലിയ പാടുണ്ടോ.

പഴുതുകളില്ലാത്ത അന്വേഷണവും ചോര്‍ച്ചകളില്ലാത്ത കുറ്റപത്രവും നീതിപൂര്‍വ്വകമായ വിചാരണയും ദ്യാരഹിതമായ ശിക്ഷയുമാണ് വേണ്ടത്.
(പിന്നെ പീഡനം ഒരുത്തന്റെ കൂടെ ചുറ്റാന്‍ പോയി കുറേ നാള്‍ കഴിയുമ്പോള്‍ അവനെതിരേ പീഡനം ആരോപിക്കുന്നത് സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ലാത്ത പണിയാണ്.സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് ആവശ്യത്തിന് ചുവന്ന തെരുവുകള്‍ തുടങ്ങുക മാത്രമാണ് ഇതിനു പ്രതിവിധി.അല്ലെങ്കില്‍ കേരളത്തിലെ അസംതൃപ്ത കാമം അണക്കെട്ടുകള്‍ തകര്‍ത്ത് പീഡനകഥകളുമായി മുന്നോട്ട് പോകും.

4:09 PM  
Blogger ഉമേഷ്::Umesh said...

"ഇറ്റ്‌ ഹാപ്പന്‍സ്‌ ഓണ്‍ലി ഇന്‍ ഇന്‍ഡ്യാ..."

അല്ല അതുല്യേ. ലോകത്തു മിക്ക സ്ഥലത്തും മാദ്ധ്യമങ്ങള്‍ ഇങ്ങനെ തന്നെ.

രാധേയനോടു യോജിക്കാതിരിക്കാന്‍ വയ്യ. കള്ളനാക്കുന്നതും ചാരനാക്കുന്നതും പിന്നെ നല്ലവനാക്കുന്നതും മാദ്ധ്യമങ്ങള്‍ തന്നെ. ശബരിമല തന്ത്രിക്കേസില്‍ ആരാണു നല്ലതു്, ആരാണു ചീത്ത എന്നു് ആരെങ്കിലുമൊന്നു പറഞ്ഞുതരുമോ? നമ്മള്‍ ലവന്മാരെഴുതുന്നതു വായിക്കുന്നു, വിശ്വസിക്കുന്നു. അത്രമാത്രം.

7:39 PM  
Blogger സഹൃദയന്‍ said...

പത്രം പറയുന്നതിനപ്പുറം അറിയാനൊരു
പാട് കഥയുണ്ട്.

ചെറായിയുടെ കഥ.
മുനമ്പത്തിന്റെ കഥ.

വടിവാളും ചോരയും
പേനക്കും മഷിക്കും മുന്പേ കണ്ട
ഇപ്പോഴും കാണുന്ന ചെറുപ്പക്കാരുടെ,കുട്ടികളുടെ
കഥ.

കഥക്കുമപ്പുറമം ജീവിതം

10:45 PM  
Anonymous Anonymous said...

പത്രക്കര്‍ക്ക്‌ നാടു കുട്ടിച്ചോറാക്കുന്ന പ്രത്യേക അവകാശമുണ്ട്‌. ഈ പ്രതേക അവകാശങ്ങളുടെ മറവില്‍ നമ്മുടെ കേരളത്തില്‍ രണ്ടിലേറെ തീവ്രവാദി പത്രങ്ങല്‍ നിര്‍ഭയം പ്രവര്‍ത്തിക്കുന്നുണ്ട്‌. നമ്മുടെ ശത്രുരാജ്യങ്ങളുടെ പണം കൈപ്പറ്റി ജനമനസുകളില്‍ വര്‍ഗീയ വിഷം നിറക്കുന്ന അവരും പത്രക്കാരാണ്‌...പത്രധര്‍മ്മം ..!!!!! -ചിത്രകാരന്‍.(ചിത്രകാരന്‌ എന്തോ... സ്വന്തം പേരില്‍ കമന്റാന്‍ പറ്റുന്നില്ല)
http://www.chithrakaran.blogspot.com/

10:47 AM  
Blogger അതുല്യ said...

എല്ലാര്‍ക്കും അറിയാം, എങ്കിലും, വളരെ ഇന്‍ഫോര്‍മേറ്റീവ്‌ ആയ ഒരു ലേഖനം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753770&articleType=Malayalam%20News&contentId=1708660&BV_SessionID=@@@@1047198583.1164004186@@@@&BV_EngineID=cccfaddjgmglfhfcefecfikdghodgik.0

11:02 AM  
Blogger പാച്ചു said...

1) പോലീസ്‌
2) വക്കീല്‍
3) പത്രക്കാര്‍.

സാധാരണക്കാരുടെ മുന്‍പില്‍ വലിയ ആളാണെന്നു ഭാവിയ്ക്കുക..
കാര്യം കാണാന്‍ ഏതു തെണ്ടിയുടെയും കാലു പിടിയ്ക്കുക...

ഈ കാര്യങ്ങളില്‍ അവര്‍ മൂന്നു പേരും ഒരു പോലെയാണ്‌.

(Exceptions ഉണ്ടാവാം..
നമ്മളിവിടെ അതിനെപ്പറ്റിയല്ലല്ലോ പറയുന്നത്‌.)


അവന്റെ ചെപ്പക്കുറ്റിയ്ക്ക്‌ രണ്ടെണ്ണം കൊടുക്കണ്ടതിന്‌, മൈക്രൊഫൊണും പിടിച്ച്‌ കണ്ടവന്റെ മുമ്പില്‍ ഓച്ഛ്നിച്ചു നില്‍ക്കുന്നു.!!

8:06 AM  
Blogger Kaippally said...

This comment has been removed by a blog administrator.

9:51 AM  
Blogger Kaippally said...

മാദ്ധ്യമങ്ങള്‍ മൂനു വിധം:

Simple Vision ഉള്ള മാദ്ധ്യമം.
നടക്കുന്നത് മാത്രം വര്ണ്ണനകള്‍ നിറഞ്ഞ ഭാഷയൈല്‍ അവതരിപ്പിക്കുന്നു. നടന്നതിനെ കുറിച്ച് ജനത്തെ വികാരഭരിതരാക്കിക.


X-Ray vision
നടന്നതു, നടന്ന സംഭവത്തിന്റെ പിന്നിലുള്ള സാംബത്തിക നേട്ടങ്ങളെകുറിച്ചും എഴുതുന്നു. നടക്കാനിരിക്കുന്ന സംഭവങ്ങളെ കുറിച്ച് ജനത്തിനു സൂചനകള്‍ കൊടുക്കുന്നു. പത്രത്തിന്റെ Editorial പേജിനു കൂടുതല്‍ പ്രാധാന്യം കാണും. വാര്ത്തയുടെ സാന്ദ്രത അധികമായിരിക്കും.


compound vision
ഒന്നിലധികം കാഴ്ചപ്പാടുകള്‍ കാണാനുള്ള സൌകര്യം. ഇതു participatory മാദ്ധ്യമത്തിലൂടെ മാത്രമെ സാധിക്കുകയുള്ളു. ഒന്നിലധികം കാഴ്ചപാടുകള്‍ ജനത്തിനും അറിയാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യം ഉള്ള മദ്ധ്യമം.---- The Internet.

-------------
error in previous post
qw_er_ty

9:58 AM  
Blogger 5689 said...

zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet

7:18 AM  
Blogger yanmaneee said...

adidas tubular
kyrie 4
yeezy boost 350 v2
golden goose outlet
off white hoodie
moncler
yeezy boost 350
balenciaga triple s
gucci belt
moncler outlet

3:18 PM  
Blogger yanmaneee said...

lebron 17
bape
moncler jackets
jordan shoes
bape hoodie
kyrie 5 spongebob
chrome hearts outlet
stephen curry shoes
goyard handbags
cheap jordans

11:24 PM  

Post a Comment

<< Home