Monday, November 20, 2006

എളുപ്പത്തിലൊരു പ്രാതല്‍ അല്ലെങ്കില്‍ വായിലൊരു കപ്പല്‍.

എളുപ്പത്തിലൊരു പ്രാതല്‍ അല്ലെങ്കില്‍ വായിലൊരു കപ്പല്‍.

നമ്മടെ ബാച്ചിലേഴ്സ്‌ പയ്യന്മാര്‍ക്കും, രാവിലെ എണീയ്കാത്ത "തലവെദന"യുള്ള ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ക്കും, കല്ല്യാണം കഴിച്ചിട്ടും ബാച്ചിലിറായി വിലസാന്‍ ഭാഗ്യമുള്ള ഭര്‍ത്താക്കന്മാര്‍ക്കും എല്ലാര്‍ക്കും വേണ്ടി....


ഗോതമ്പ്‌ ദോശയും ഉള്ളി ചമന്തിയും.

ഗോതമ്പ്‌ ദോശ.

ആവശ്യമുള്ള സാധനങ്ങള്‍ :

ഒരു ഗ്ലാസ്സ്‌ ഗോതമ്പ്‌ പൊടി
(ദുഫായ്ക്കാരങ്കില്‍, ഫ്ലോര്‍ നമ്പര്‍ ത്രീ എന്ന ഒരു സുന ഇവിടെ കിട്ടുന്നുണ്ട്‌, അവര്‍ ആട്ട എന്ന് പറയുമെങ്കിലും, ദയവായി വാങ്ങരുത്‌, അത്‌ മൈദയാണു). അത്‌ കൊണ്ട്‌ ഒന്നുകില്‍ അല്‍ബേക്കേഴ്സ്‌ അല്ലെങ്കില്‍ പില്‍സ്ബെര്‍ഗ്‌ തന്നെ വാങ്ങുക, ഫോര്‍ ദ ഡിസേയെര്‍ഡ്‌ ഇഫകറ്റ്‌). അല്‍പം കായവും കൂടെ വേണമെങ്കില്‍ ചേര്‍ക്കുക.

അര ക്ലാസ്സ്‌ അരി പൊടി.
(നിറപറ മുതലായ കമ്പനികളുടെ അപ്പ പൊടിയോ അല്ലെങ്കില്‍ മേറ്റെന്തെങ്കിലും പായ്കറ്റുകളിലേ അരിപൊടി.)

ഇവ രണ്ടും ദോശമാവിന്റെ പരുവത്തില്‍ വെള്ളത്തില്‍ വേണ്ട ഉപ്പും ചേര്‍ത്ത്‌ കലക്കുക. (തവി കൊണ്ട്‌ കലക്കിയാ ശരിക്ക്‌ മിക്സാവാത്തത്‌ കൊണ്ട്‌, ഞാന്‍ ഒന്നില്ലെങ്കില്‍ ബ്ലെന്‍ഡര്‍ കൊണ്ടോ അല്ലെങ്കില്‍ മുട്ടയടിയ്കുന്ന മത്ത്‌ പോലുള്ള വെപ്പണ്‍ ഉപയോഗിച്ചാണു ഇത്‌ ചെയ്യാറു).

സോ പാര്‍ട്ട്‌ 1 റേഡി. ഇനി ഓപ്ഷനലായ ഒരു കാര്യമുണ്ട്‌. ഇതിലേയ്ക്‌ അല്‍പം രുചികൂടാന്‍ കടുകു വറുത്തിടാം.

അതിനു വേണ്ടത്‌ :

കടുക്‌
ഉ.പരിപ്പ്‌
ഇഞ്ചി
പച്ചമുളക്‌
സവാള -- ഇവയൊക്കെ ചെറുതായി അരിഞ്ഞത്‌
ഇത്രയും എണ്ണ അടുപ്പത്ത്‌ വച്ച്‌ ചൂടായ ശേഷം ടപ്പ്‌ ടപ്പ്‌ എന്ന് പൊട്ടിയ ശേഷം അല്‍പം ക്ഷമ കാട്ടുക. കൂട്ടാനില്‍ ചെയ്യുന്നത്‌ പോലെ നമ്മടെ മാവമ്മാവന്റെ മുതകത്ത്‌ ഒഴിച്ചാ, അമ്മാവന്‍ പിണങ്ങും. മാവ്‌ ഈ എണ്ണയുടെ ചൂടില്‍ വെന്ത്‌ കൂടി ആകെ കുളമാകും. അത്‌ കൊണ്ട്‌ അല്‍പം തണുത്ത ശേഷം ഈ കടുക്‌ താളിച്ചത്‌ ഒഴിയ്കുക.

ഇനി ഈ മാവു ദോശക്കല്ലിലോ നോണ്‍സ്റ്റിക്കില്ലോ (എന്റെ വീട്ടില്‍ ഇല്ലാ) ദോശപോലെ വളരെ കട്ടി കുറച്ച്‌ ക്രിസ്പായി ഒഴിച്ച്‌ രണ്ട്‌ വശവും വേവിച്ച്‌ മൊരിച്ചെടുക്കുക. ദോശയ്ക്‌ ഒഴിയ്കാന്‍ നല്ലെണ്ണേയോ, റിഫൈന്‍ഡ്‌ ഓ ആവാം.

ഇനി ദോശച്ചേട്ടന്റെ ഹവ്വയ്കായി..

ഉള്ളി ചമന്തി.

ഉള്ളി ഒരു കപ്പ്‌
ചതച്ച മുളക്‌ 3 വലിയ സ്പൂണ്‍.
(ആവശ്യം പോലെ കൂട്ടാം, ഞാന്‍ ഒരു അഞ്ച്‌ സ്പൂണ്‍ വരെ ഇടാറുണ്ട്‌)
മുളക്‌ പൊടിയുമാവാം. പക്ഷെ അമ്മിക്കല്ലില്‍ അരച്ച പോലത്തെ ഒരു റ്റെക്സ്ചര്‍ വരണമെങ്കില്‍ ചതച്ച മുളകാണു നല്ലത്‌
നാലിതള്‍ കരിവേപ്പില (നല്ല ആരോമലുണ്ണിയുണ്ടാവാനാണിത്‌)
ഒരു ചെറിയ കഷ്ണം പുളി
ആവശ്യത്തിനു ഉപ്പ്‌.

ചെറിയ മിക്സീടെ ബൗളില്‍ ആദ്യമേ ഈ മുളകും, പുളിയും ഉപ്പും ഒക്കെ നന്നായിട്ട്‌ അരച്ച്‌ മാറ്റുക. (വെള്ളം വേണ്ട, കഴിച്ചിട്ട്‌ വേണമെങ്കില്‍ കുടിച്ചോളൂ)
ഈ അരപ്പ്‌ ഒരു പാത്രത്തിലേയ്ക്‌ മാറ്റുക.
എന്നിട്ട്‌ ഇതിലേയ്ക്‌ ഉരിച്ച്‌ വച്ചിരിയ്കുന്ന ഉള്ളി (എളുപ്പത്തിനു സവാളയുമാകാം, പക്ഷേ ആ നാടന്‍ മണം മിസ്സിങ്ങാവും) കുറെശ്ശേ ഇട്ട്‌ ചതച്ച്‌ മാറ്റുക. ഒരു കപ്പ്‌ ഉള്ളി ഒരു 5 തവണയായിട്ട്‌ ഇടുക. (അല്ലെങ്കില്‍ എല്ലാം കൂടിയിട്ടാ അന്ന് മാഗ്നിയങ്ങുന്ന് എവിടെയോ പറഞ്ഞപോലെ വയറളികിയ എരുമ ഓടി ഓടി ചാണകം ഇട്ട പോലെയാവും, കാരണം, അടിയിലുള്ള ഉള്ളി കൂടുതല്‍ അരയും, പിന്നെ മുകളിലുള്ളത്‌ താഴെക്ക്‌ നമ്മള്‍ തട്ടുമ്പോ, എല്ലാം പിന്നേം ഒന്ന് കൂടി കളപിളയാവും) അത്‌ കൊണ്ടാണു ഈ അല്‍പാപ്പം ആയി ചതച്ച്‌ മാറ്റുന്നത്‌. ഇപ്പോ ആദ്യം ചതച്ച്‌ മുളകു കൂട്ടും, പിന്നെ ചതച്ച ഉള്ളിക്കൂട്ടും കൂടി, കൈകൊണ്ട്‌ ഒരു പരന്ന പാത്രത്തിലിട്ട്‌ നല്ലവണ്ണം തിരുമ്മി യോജിപ്പിയ്കുക.

അടുപ്പില്‍ അവരവര്‍ക്ക്‌ വേണ്ടത്ര വെളിച്ചെണ്ണ ഒഴിച്ച്‌ ഒരുപാട്‌ ചൂടായി വെളിച്ചണ്ണയുടെ മണം കുളമാക്കാതെ, ചെറിയ ചൂടില്‍ തന്നെ ഈ കൂട്ട്‌ ഇട്ട്‌ വഴറ്റുക. ഇത്‌ ഒരു രീതി.

പക്ഷെ കുറച്ചും കൂടി വീരശൂരപരാക്രമികളായ കുറുമാന്‍, വക്കാരി, ദേവന്‍, അതുല്യ എന്നവര്‍ - ഇത്‌ അടുപ്പത്തിട്ട്‌ വഴറ്റാതെ, നേരെ വെളിച്ചെണ്ണ അതിലേയ്ക്‌ ഒഴിച്ച്‌ കൈകൊണ്ട്‌ യോജിപ്പിയ്കുക. (അല്‍പം കഞ്ഞിയ്കു വകയുണ്ടെങ്കിലോ, ചൂട്‌ ചോറുണ്ടങ്കിലോ ഈ കൈ അതില്‍ മുക്കി ഒരു പിടി വായിലേയ്കിടുക, സ്വര്‍ഗ്ഗം കാണാം)

ഇനി ഇത്‌ ഒരു ദോശ അല്‍പം ചമ്മന്തി എന്ന തോതിലോ, ദോശ നിവര്‍ത്തിയിട്ട്‌ അല്‍പം ജാം പോലെ സ്പ്രെഡ്‌ ചെയ്ത്‌ ചുരുട്ടിയോ കഴിയ്കാം. കുറുമാനെ വിളിയ്കാനാണു പ്ലാന്‍ എങ്കില്‍ ഇപ്പോ തൊട്ട്‌ ദോശ ചുട്ട്‌ തുടങ്ങുക. ദോശയ്കൊപ്പം അല്‍പം കടുംകാപ്പിയും കൂടി ഊശ്‌ ഊശ്‌ ന്ന് ഊതി കുടിയ്കാന്‍ മറക്കാതിരിയ്കുക.

കോളേജില്‍ പഠിയ്കുന്ന കാലത്ത്‌ വാഴയില വാട്ടി ദോശയൊക്കെ അടുക്കി വച്ച്‌ അതിനു മുകളില്‍ ഈ ഉള്ളിചമന്തിയിട്ട്‌ പൊതിഞ്ഞാണു കൊണ്ട്‌ പോകാറു. ഉച്ചയാവുമ്പോഴേയ്കും ഈ ചമന്തിയുടെ ഒക്കെ എണ്ണ താഴെയിറങ്ങി എല്ലാ ദോശയിലും പടര്‍ന്ന് കാണും.

29 Comments:

Blogger അതുല്യ said...

ആദ്യത്യനും അംബിയുമൊക്കെ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിപോയാ, ഇന്ന് തന്നെ ഉണ്ടാക്കി നോക്കാനാണു ഇത്‌ ഈ രാത്രി തന്നെ അതുല്ല്യേച്ചി ഇടുന്നത്‌. വിവരം അറിയിയ്കുമല്ലോ. കഴിച്ച എല്ലാര്‍ക്കും പിറ്റേ ദിവസം എന്തായാലും ഒരല്‍പം വിവരം അറിയും.

10:19 PM  
Blogger കാളിയമ്പി said...

ശ്ശ്..ശ്ശ്
ദോശ ചുടുന്ന ശബ്ദമല്ലതുല്യചേച്ചീ..
ഉള്ളിയും തക്കാളിയും പാനിലിട്ടതാ..

ഇന്ന് മെനു തോര്‍ത്തില്ലയെന്നോ മറ്റോ പേരില്‍ കിട്ടുന്ന നല്ല സൊയമ്പന്‍ ചപ്പാത്തിയും തക്കാളി ഫ്രൈയും..
ഉണ്ടാക്കിക്കഴിഞ്ഞു.
ഈ ദോശ നാളെ രാവിലേ..

ഗോതമ്പ് ദോശ സാധാരണ എന്നത്തേയും മെനു തന്നെ.ഓറ്റ്സ് കീട്സൊക്കെ മടുക്കുമ്പോള്‍.
പക്ഷേ ആ കടുക് വറക്കണ ടെക്നിക്ക് ഭീകരമാവുമെന്ന് തോന്നുന്നു.

സായിപ്പ് തവിട്ട് ബ്രെഡ് തിന്നുന്നോണ്ട് ഗോതമ്പ് മാവ് കിട്ടും..ച്ചിരി തവിട് കൂടുതലാണന്നേയുള്ളൂ
കറിവേപ്പില മാത്രം നഹി..എന്തിനാ സൂചേച്ചീടെ കറിവേപ്പിലയുണ്ടല്ലോ

വാഴയിലയീന്ന് ചമ്മന്തി മണമുള്ള എണ്ണ കുടിച്ച ദോശയും എണ്ണവറ്റി ഒണങ്ങിയ ചമ്മന്തിയും..ഹൊ..നശിപ്പിയ്ക്കും..
ഇവിടെയിനി വാഴയിലയ്ക്കെവിടെപ്പോകും പഹവാനേ?

12:54 AM  
Anonymous Anonymous said...

ഇതാണോ എളുപ്പത്തിലെന്ന് പറഞ്ഞത്? ഇതിലും എളുപ്പമുള്ള ഒരു പ്രാതല്‍ ഞാനിപ്പ പോസ്റ്റാട്ടോ..

7:27 AM  
Anonymous Anonymous said...

ബാച്ചിലേഴ്സിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്......
ദയവായി ഈ സാധനം ഗള്‍ഫിലുള്ളവര്‍ വ്യാഴാഴ്ചയും മറ്റുള്ളവര്‍ ശനിയാഴ്ച്ചയും മാത്രമെ ഉണ്ടാക്കി കഴിക്കാവേ..!!!.

9:10 AM  
Blogger വിചാരം said...

നാട്ടിലെത്തിയതിന് ശേഷം ഒന്ന് പരീക്ഷിക്കാം .. ആ ദോശയിലെ കൂട്ട് അതിനെക്കിഷ്ടപ്പെട്ടു... ചമ്മന്തിയുടെ ആവശ്യം പിന്നെ ഉണ്ടോ ... നോക്കട്ടെ..

9:47 AM  
Blogger Adithyan said...

ആ ബെസ്റ്റ്... ഞാന്‍ ഇതൊക്കെ ‘ഉണ്ടാക്കി’ കഴിക്കാന്‍... :)
ശരി :)

9:50 AM  
Blogger മുസാഫിര്‍ said...

എല്ലാതും ബാച്ചിലേര്‍സിനുന് മാത്രമാണല്ലോ.
ഒരു കമ്പനിക്കാരു ബാചിലെര്‍സിനു മാത്രമായി ‘ഒരു തൈരുകറിക്കൂട്ടു ‘ ഇറക്കിയിരിക്കുന്നു.

12:37 PM  
Blogger Rasheed Chalil said...

കുട്ടമ്മേനോന്‍‌ജീ ഒരു രശീതിമുറിച്ച് ചേച്ചിക്കും കൊടുക്കുന്നേ...

12:42 PM  
Blogger അതുല്യ said...

ഒരു മൂവായിരം മെയിലെങ്കിലും (വേണമെങ്കില്‍ ഒന്ന് കുറയ്കാം) എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടുണ്ട്‌. യമ്മി യമ്മി.. ന്ന് പറഞ്ഞ്‌. അത്രയ്ക്‌ നൊവോളജിയാ ആയീന്ന്, അമ്മേനേ ഓര്‍ത്തൂന്ന്, ഭാര്യനേ ഓര്‍ത്തൂന്ന് (അവള്‍ എന്തേ ഇത്‌ പോലെ ഇഷ്ടവിഭവം ഉണ്ടാക്കീല്ല്യാന്ന് കരുതിയാവും). ഹോ.. ഞാന്‍ ധന്യയായി.

എനിക്ക്‌ ചീട്ട്‌ വേണ്ട. നിങ്ങള്‍ടെ നളപാചകം ഒക്കെ മേക്കിംഗ്‌ യുവര്‍ സ്റ്റോമക്ക്‌ എ ഗ്രേവ്‌ യാര്‍ഡ്‌ പോലത്തെയാ. ഒക്കേനും ശവംതീനികള്‍. വേണ്ട.. ചീട്ട്‌ വേണ്ട. എനിക്ക്‌ നല്ല ചീര പുളീങ്കറി മതി.

12:48 PM  
Blogger പയ്യന്‍‌ said...

പയ്യന്‍ ആദ്യമായി കമന്റുവണേയ്

കടുകിനും ഉ.പരിപ്പിനും പകരം ഒരു തക്കാളിപ്പഴം ചെറുതായി അരിഞ്ഞതും ഒരു മുട്ടയും പൊട്ടിച്ചൊഴിച്ച് അതുല്യേച്ചി പറഞ്ഞ ദോശക്കൂട്ടില്‍ ചേര്‍ത്ത് നന്നായി കലക്കി ചുട്ടു നോക്കൂ

ശ്...ശ്...ശ്... ‘തീന്‍’ശ്

12:54 PM  
Blogger അതുല്യ said...

പ്ലീസ്‌ എന്റെ റെസീപ്പിയില്‍ വന്ന് മുട്ട മുട്ട കോഴി കോഴീന്ന് പറയല്ലേ ദയവായി. ഇനി ഞാന്‍ കൈമളച്ചനേ വിളിയ്കണോ?

12:56 PM  
Blogger ദേവന്‍ said...

ഒരുമാതിരി പട്ടരേ നിങ്ങടവിടൊക്കെ ഉണക്കമീനു വിലയെങ്ങിനാന്നു ചോദിച്ചപോലെ ആയല്ലോ പയ്യനേ!

മുട്ട ദേ നളപാചകം ബ്ലോഗ്ഗില്‍ ഇഷ്ടമ്പോലെ പൊട്ടിക്കുന്നുണ്ട്‌

1:01 PM  
Blogger asdfasdf asfdasdf said...

This comment has been removed by a blog administrator.

1:01 PM  
Blogger അതുല്യ said...

ഞാന്‍ ഡില്ലീറ്റാക്കുന്നു ഈ പോസ്റ്റ്‌. ഐ ആം ഫീള്‍ഡ്‌.. ഫീല്‍ഡ്‌.. കുട്ടന്മേന്നന്ന് മൂര്‍ദാബാദ്‌...

1:18 PM  
Blogger asdfasdf asfdasdf said...

എന്റെ കമന്റ് ഞാന്‍ കടലിലൊഴുക്കി പുണ്യാഹം തെളിച്ചിരിക്കുന്നു. ഫീലായതിനു സോറീ.

1:22 PM  
Anonymous Anonymous said...

അതുല്ല്യാ,
ആ പയ്യന്‍ ആദ്യമായി ഒരു കമന്റുമായി വന്നപ്പൊ വടി കാണിച്ചു പേടിപ്പിക്കുന്നോ?. :(

ഒ:ടോ:
തിരോന്തരം യൂണിയന്‍ .... സിന്ദാബാദ്.
ചന്ദ്രേട്ടാ അവിടില്ലെ ഈ കൊച്ച് ഇതാ നമ്മുടെ നാട്ടുകാരനെ പേടിപ്പിക്കുന്നേയ്...

2:22 PM  
Blogger കുറുമാന്‍ said...

ഹായ്, ദോശ, ചമ്മന്തി. കൊള്ളാലോ. ഭാഗ്യം കപ്പല്‍ വായിലായത്.....ഹൌ ഞാന്‍ പേടിച്ചു :)

3:53 PM  
Blogger പയ്യന്‍‌ said...

വടി കാണിച്ചാലും വെടി വെച്ചാലും പിന്നോട്ടില്ല.

ഇനിയും കമന്റും

7:08 PM  
Blogger Unknown said...

ബാച്ചിക്കുട്ടന്‍‌മാര്‍ക്കൊക്കെ ഇത്രയും നല്ല വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ നല്‍കുന്ന അതുല്ല്യച്ചേച്ചി എന്നു മുതലാണ് കുറുക്കനായത്‌ എന്നു മാത്രം മനസ്സിലായില്ല.ബ്ലോഗില്‍ ഞാനാദ്യമാണ് ,പക്ഷെ എല്ലാ ബ്ലോഗുകളിലെയും കമന്റുകളിലൂടെ കാണാറുള്ളതല്ലെ.

പയ്യന്‍‌മാരിങ്ങനെ കലക്കിവെച്ച മാവില്‍ വെള്ളം ചേര്‍ക്കാന്‍ വന്നാല്‍ ,പിടിച്ച്‌ നല്ല പെട തരേണ്ടിവരും പറഞ്ഞേക്കാം.ഇതു കാഞ്ഞിരൊടനാണ് പറയുന്നത് പിന്നെ തിരോന്തരംകാര് അവനപ്പിയല്ലെ എന്നൊന്നും പറഞ്ഞ്‌ വന്നിട്ട്‌ കാര്യമില്ല കെട്ടാ....

8:25 PM  
Blogger അതുല്യ said...

ആവൂ ഒരു പൊതുവാളനെങ്കിലും......

8:29 PM  
Blogger കാളിയമ്പി said...

അതുല്യേച്ചീ ദോശ തിന്നോണ്ടിരിയ്ക്കുന്നു..ഞാന്‍ വിചാരിച്ച പോലെ തന്നെ കടുക് വറക്കുന്ന ടെക്നിക്ക് ഉഗ്രന്‍..

ചമ്മന്തി നമ്മുടെ സൂചേച്ചി പണ്ട് പറഞ്ഞുതന്നൊരു ഉള്ളിച്ചമ്മന്തീടേ അതുപോലെ തന്നെ..
സൂച്ചേച്ചീടെ ഉള്ളി വഴറ്റിയ ചമ്മന്തി നാലു ദിവസത്തേയ്ക്കിനാ ഇപ്പോ ഉണ്ടാക്കി വയ്ക്കുന്നത്..സമയാ സമയത്തിന്‍ മൈക്രോവേവും.

...

2:19 AM  
Blogger Kaithamullu said...

ആദ്യമായി അടുക്കളയില്‍ കേറുന്ന പയ്യന്മാരേ, അതുല്യേച്ചി പറഞ്ഞ അതേ പോലെ ചെയ്തോ....അനുഭവിച്ചോ...!

അടുക്കള മുന്‍പ് കണ്ടിട്ടുള്ള ബഹുമാന്യ ശ്രീ/ശ്രീമതികള്‍ മനോധര്‍മം പോലെ മാറ്റങ്ങള്‍ വരുത്തിയാല്‍ അനുഭവം കുറച്ചു ഹൃദ്യമാക്കാം.

-ചൂലോ ചിരവയോ....എന്തായാലും പോന്നോട്ടെ, അതുല്യേ..യ്..!

11:51 AM  
Blogger പയ്യന്‍‌ said...

എന്തര് കാഞ്ഞിരോടരേ ആദ്യമേ ഫസ്റ്റിലുതന്നെ വെരട്ടുകള്. എന്തര് കലിപ്പു കലിക്കണത്, എന്തര് വെരട്ട് വെരട്ടണത് നമ്മള് എന്തായാലും കമന്റിക്കൊണ്ടേയിരിക്കും. കേട്ടാ..

6:54 PM  
Anonymous Anonymous said...

എന്റെ അതുല്യചേച്ചിയേ,
എന്തുവാണ് ഈ കുറുക്കന്‍ പ്രിഫിക്സ്?അയ്യെ!

പിന്നേയ്, ഇതുപോലുള്ള അനവധി ചമ്മന്തികളുടേയും പിന്നെ അച്ചാറുകളുടേയും റെസിപ്പി എഴുതി ഇടാമോ? പ്ലീസ്? ഈ നസ്രാണിപ്പെണ്ണിന് ഒന്ന് ഇണ്ടാക്കിനോക്കാനാ. ശരിയായാല്‍ ഒരു സ്റ്റൈല് കാണിക്കാനാ..
എന്തോരം ഞാന്‍ ശ്രമിച്ചാലും എന്റെ ഒരു പട്ടത്തി കൂട്ടുകാരി ചീതാ ലക്ഷ്മീന്റെ ചമ്മന്തികളുടേയും അച്ചാറിന്റേയും സ്വാദ് വരണില്ല്യ. :(

പിന്നെ ഈ കുറുക്കന്‍ എന്തുവാണ്...ആയ്യ്! അതു കൊള്ളില്ലാട്ടൊ..

7:15 PM  
Blogger Kaithamullu said...

ചില പിള്ളേര്‍ക്കു വെടി പൊട്ടിക്കാനേ അറിയൂ, ഉന്നം നോക്കാനറിയില്ലെന്നേ!

11:14 AM  
Blogger വിനോദ്, വൈക്കം said...

ഏച്ചീ,
ഈ ഗോതമ്പു ദോശയ്ക്ക്‌ അരി ദോശയുടെ ഗ്രേഡ് കിട്ടാറില്ലെങ്കിലും എനിക്ക് പണ്ടേ ഇഷ്ടം ഇവനെയാണ്. മുളക് ചമ്മന്തീം കൂട്ടിക്കഴിക്കുമ്പോള്‍ എരിവ് കാരണം അധികം ചവയ്ക്കേണ്ടി വരാറുമില്ല, എണ്ണമയമുള്ളതിനാല്‍ ഇറങ്ങിപ്പോവാന്‍ യാതൊരു അധ്വാനവുമില്ല.
ഏതായാലും പുതിയ റെസിപി രേഖയെക്കൊണ്ട് (എന്റെ വാമഭാഗം) ഒന്ന് വയ്പ്പിക്കുക തന്നെ.
ഓ.ടോ. ഒരു കാര്യം ചോദിച്ചോട്ടെ: വായനക്കാരുടെ നിരന്തരമായ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ കുറുക്കന്റെ കഥയുടെ ലിങ്ക് ഉണ്ടെങ്കില്‍ ഒന്നിടരുതോ?

10:29 PM  
Blogger sunu said...

athulyechee enthaa ee cheera pulinkari? recipe tharaamo?

3:25 PM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:41 PM  
Blogger Unknown said...

zzzzz2018.5.24
michael kors outlet online sale
ralph lauren outlet
ralph lauren outlet
coach outlet
yeezy boost 350
michael kors outlet
coach factory outlet
jordan shoes
jordan shoes
canada goose jackets

5:05 AM  

Post a Comment

<< Home