Saturday, November 25, 2006

കടും പായസം -- സ്വാമിയേ ശരണമയ്യപ്പോ....

ഈ പായസം വളരെ എളുപ്പമാണു. അയപ്പ വ്രത കാലത്ത്‌ കെട്ട്‌ നിറയ്ക്‌ ഇത്‌ നൈവേദ്യം ആക്കിയില്ലെങ്കിലും, കെട്ട്‌ നിറയ്ക്‌ വരുന്നവര്‍ക്ക്‌ ഇത്‌ ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കാറുണ്ട്‌ എന്റെ വീട്ടില്‍. കര്‍ക്കിട മാസത്തിലേ എല്ലാ വെള്ളിയാഴ്ചകളിലും ഇത്‌ ഭഗവതിയ്ക്‌ ഇഷ്ടകാര്യ സിദ്ധിയ്കായും പ്രതെയ്യ്കിച്ച്‌ കല്ല്യാണം നടക്കാത്ത കന്യകളെ കൊണ്ട്‌ ഉണ്ടാക്കി നേദിച്ചാല്‍ മംഗല്യം വേഗം ഉണ്ടാവും എന്നും വിശ്വസിച്ച്‌ പോയിരുന്നു. അമ്പലങ്ങളിലെയോ വീട്ടിലെയോ ഭഗവതി സേവ നടത്തുന്ന അവസരങ്ങളിലും ഇത്‌ ഉണ്ടാക്കാറു പതിവാണു. സ്വാദിന്റെ മിടുക്ക്‌ കൊണ്ട്‌, തല്‍ക്കാലം ഇഷ്ടസിദ്ധികളോ മറ്റോ ലിസ്റ്റില്‍ ഇല്ലാത്തത്‌ കൊണ്ട്‌, ഞാനിത്‌ ഇടയ്ക്‌ വെള്ളിയാഴ്ചകളില്‍ ഉണ്ടാക്കും. ശ്രിരാമനവമി ദിവസങ്ങളില്‍ എന്നും ഇത്‌ നേദിയ്കാറുണ്ട്‌. ഇത്‌ സാധാരണ കുളിച്ച ഉടനേയാണു ഉണ്ടാക്കാറു. മാത്രമല്ല, നേദിച്ചിട്ടേ കഴിക്കാവൂ എന്നും ഒരു പറയാറുണ്ട്‌. ബാച്ചികള്‍ക്കും ഉണ്ടാക്കുവാന്‍ എളുപ്പമായത്‌ കൊണ്ടും, സ്വാമി ശരണം ആയത്‌ കൊണ്ടും, ഇന്ന് ഇത്‌ പോസ്റ്റാംന്ന് ഓര്‍മകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ തോന്നി.

നെല്ലുക്കുത്തിയ പച്ചരി - 1/4 കിലോ

ഇതിനിനി നെല്ലു കുത്താന്‍ നില്‍ക്കണ്ട. ഇവിടെ ബ്രോക്കണ്‍ അരിയെന്നും പറഞ്ഞ്‌ പായ്കറ്റില്‍ കിട്ടും, അല്ലെങ്കില്‍ പച്ചരി ഒന്ന് മിക്സിയില്‍ വട്ടം കറക്കുക.

ശര്‍ക്കര - 1 കിലോ.
(മധുരം കൂടുതല്‍ ആവശ്യമുള്ളവര്‍ അല്‍പം കൂടി ഇടുക)

നെയ്യ്‌ - 1/2 കിലോ
എലയ്ക - ഇഷ്ടത്തിനു.
തേങ്ങ കൊത്തി കീറിയത്‌ 1/4 കപ്പ്‌ (ചില ഇടങ്ങളില്‍ കശുവണ്ടി തുണ്ടുകള്‍/കിസ്മിസ്‌ എന്നിവ കണ്ട്‌ വരുന്നു. ഈ വകയൊക്കെ ഇട്ട്‌ കഴിയുമ്പോള്‍ എനിക്ക്‌ ഒരു പലഹാരത്തിന്റെ ലുക്ക്‌ വരും. അത്‌ കൊണ്ട്‌ ഞാന്‍ ഉപയോഗിയ്കാറില്ല.)

അരി ആവശ്യത്തിനു വെള്ളത്തില്‍ പുറത്ത്‌ തന്നെ അടി കട്ടിയുള്ള പാത്രത്തില്‍ വേവിയ്കുക. ചോറു വാര്‍ക്കുന്ന അത്രയും വെള്ളം വേണ്ട. ഇതിലേയ്ക്‌ അടുപ്പത്ത്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ശര്‍ക്കര കലക്കി, കരട്‌ കളഞ്ഞ്‌ ഊറ്റി എടുത്തത്‌ ഒഴിയ്കുക. വെന്ത അരിയും, ശര്‍ക്കരയും നല്ലവണ്ണം തിളച്ച്‌ കഴിഞ്ഞ്‌, ഇത്‌ കുറേശ്ശയായി വറ്റാന്‍ തുടങ്ങും,അപ്പോള്‍ നെയ്യ്‌ കുറേശ്ശെയായി ഒഴിച്ച്‌ ഇളക്കി കൊണ്ടേ ഇരിയ്കുക. എല്ലാം നെയ്യും കൂടി ഒന്നിച്ച്‌ കമഴ്ത്തണ്ട. അരമണിക്കൂര്‍ കഴിയുമ്പോ, പാത്രത്തിന്റെ അരികു വശത്തീന്ന് വിട്ട്‌ വരാന്‍ തുടങ്ങും ഈ മിശ്രിതം. അപ്പോ പാകമായീന്ന് കരുതാം. ഒരുപാട്‌ ദിവസം വെയ്കണ്ടവരോ/അല്ലാ വക്കാരിയ്കോ ഒക്കെ പാഴ്സലായി അയയ്കാന്‍ ഉദ്ദേശിയ്കുന്നവരോ ഒക്കെ അല്‍പം നേരം കൂടി ക്ഷമ കാട്ടി നല്ലവണ്ണം കട്ടി പരുവമാക്കുക.

മറ്റൊരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച്‌ (ദയവായി നോണ്‍ വെജ്ജോ/മുട്ടയോ ഒക്കെ ഉപയോഗിച്ച പാത്രത്തില്‍ ഇതിനുള്ള നെയ്യ്‌ ഒഴിയ്കാതിരിയ്കുക) ഈയ്യിടയായി ഒരു മേല്‍നോട്ടത്തിനു പോയി, ഇത്‌ ഉണ്ടാക്കുമ്പോ അയല്‍പ്പക്കത്ത്‌, എന്റെ കണ്ണ്‍ ഒന്ന് തെറ്റി, തേങ്ങ വറുത്തിടാന്‍ ഇപ്പോ വക്കാരീടെ ഐ.ഐ.റ്റീടെ പഠിത്തം ഒന്നും വേണ്ടാലോ ന്ന് കരുതി, ഞാനൊന്ന് മാറി. നെയ്യപായസത്തിനു നല്ല മീന്‍ വറുത്ത മണം!!, മീന്‍ വറുത്ത അലുമിനിയം ചീനച്ചട്ടീല്ലാണു നെയ്യൊഴിച്ച്‌ ക്രിയ നടത്തീത്‌, സോ പ്ലീസ്‌ അവസാനം കുളമാക്കല്ലേ...) ചീനചട്ടിയിലേയ്ക്‌ കൊത്തി വച്ചിരിയ്കുന്ന തേങ്ങ കൊത്തിടുക. മൂത്ത്‌ നിറം മാറുമ്പോ എടുത്ത്‌ മാറ്റി, ഈ തേങ്ങ വറുത്തത്‌ മാത്രം ഇട്ടാ മതി. ഈ നെയ്യ്‌ കൂടി പായസത്തിലേയ്ക്‌ ഒഴിച്ചാല്‍ നെയ്യ്‌ മൂത്ത്‌ കരിഞ്ഞ മാതിരിയുള്ള മണം വരും. അത്‌ പോലെ നെയ്യ്‌ ഇതിനായി അടുപ്പത്തെയ്ക്‌ വയ്കുമ്പോള്‍ ചെറുതീയില്‍ വയ്കുക, ഇന്നിട്ട്‌ പകുതി മുപ്പാവുമ്പോള്‍ തന്നെ സ്റ്റൗ അണയ്കുക. അല്ലെങ്കില്‍ മിക്കവാറും, തേങ്ങ നേരിയതായി കൊത്തിയതാത്‌ കൊണ്ട്‌ കരിയാന്‍ സാധ്യതയുണ്ട്‌. മിക്കവരും സേമിയ പായസത്തില്‍ കശുവണ്ടി വറുത്തിടുമ്പോള്‍ ഇത്‌ പോലെ ഒരു പ്രശ്നം കാണാറുണ്ട്‌. അത്‌ നെയ്യ്‌ മൂത്ത്‌ പിന്നേയും അടുപ്പത്ത്‌ ഇരിയ്കുന്നത്‌ കൊണ്ടാണു ആ ചൂടില്‍ കരിഞ്ഞു പോകുന്നത്‌.

ഈ തേങ്ങാ കൊത്തും കുടി ഇട്ട ശേഷം എലയ്ക പൊടിച്ചതും ചേര്‍ക്കുക. എലയ്ക പൊടിയ്ക്മ്പോ എലയ്കോടോപ്പം പഞ്ചസാര കൂട്ടി പോടിച്ചാല്‍ അല്‍പം എലയ്ക പൊടിയ്കുമ്പോള്‍ ബൗളില്‍ കിടന്ന് ഒളിച്ചേ കണ്ടേ.... കളി മാറിക്കിട്ടും.

(ദുബായിലെത്തിയ ശേഷം, നെയ്യ്ക്ക്‌ പകരം അല്‍മറായുടെ ഉപ്പില്ലാത്ത വെണ്ണ ചേര്‍ത്തും ഇത്‌ ഉണ്ടാക്കാം. കൂടുതല്‍ സ്വാദ്‌ ബട്ടറിനാണെന്ന് എനിക്ക്‌ തോന്നിയത്‌)

ഉണ്ടാക്കിയ പായസം തത്രപെട്ട്‌ പൂപാത്രത്തിലാക്കി മേശപുറത്ത്‌ വയ്കാനുള്ള ശ്രമം ഉപേക്ഷിയ്കുക, ഇത്‌ വച്ച പാത്രത്തില്‍ തന്നെ ഇരുന്ന് അല്‍പം "പാത്രഭാഗം" വരണം. ഈ വാക്കിന്റെ പൊരുള്‍ എന്താണെന്ന് എനിക്കിനിയും അറിയില്ല്യ. വീട്ടിലൊക്കെ ചൊല്ലി പടിച്ചത്‌ അങ്ങനെതന്നെ ചോദ്യം ചെയ്യാതെ തുടരുന്നു. എന്ത്‌ ഉണ്ടാക്കിയാലും, ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞേ വച്ച പാത്രത്തീന്ന് മാറ്റു, (ഇപ്പാഴത്തെ പോലെ ലൈവ്‌ കുക്കിങ്ങ്ന്നും പറഞ്ഞ്‌ ചുവന്ന ക്യൂട്ടെക്സും കുപ്പി വളയും, അഴിച്ചിട്ട കേശഭാരം ഉണ്ടാക്കുന്ന കൈകള്‍ കൊണ്ട്‌ തന്നെ ഒതുക്കിയും, കുപ്പി പാത്രങ്ങള്‍ നിരത്തിയുമൊക്കെയിട്ട്‌ പ്രദര്‍ശിപ്പിയ്കാന്‍ റ്റി.വി ചാനലില്ലാത്തത്‌ കൊണ്ടാകാം, ആ ഉരുളീന്ന് മാറ്റണ്ട പാത്രഭാഗം വരട്ടെന്ന് പറഞ്ഞ്‌ പറ്റിച്ചത്‌!!) ഏതായാലും ഉരുളിയോടെ തന്നെ പോരട്ടെ അയ്യപ്പന്റെ അടുത്തേയ്ക്‌...

20 Comments:

Blogger അതുല്യ said...

വക്കാരി ഇനി അല്‍പം ഭഗവതിയ്ക്‌ നേദിച്ച പായസം കഴിയ്കൂ എന്നിട്ട്‌ കമന്റിടു, തീര്‍ച്ച റ്റ്രാക്കില്‍ തന്നെ വരും ....

10:20 PM  
Blogger പട്ടേരി l Patteri said...

:)

10:26 PM  
Blogger myexperimentsandme said...

അതുല്ല്യേച്ച്യേ, ഉഗ്രന്‍...വായില്‍ വെള്ളം വന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.

പക്ഷേ ബ്ലോഗ് ലോകത്തെ ആദ്യത്തെ വനിതാ അപസര്‍പ്പകഥാകാരിയാവാന്‍ അതിവേഗം, പക്ഷേ ബഹുദൂരം :)

ഒന്നും ട്രാക്കിലേക്കാവുന്നില്ലല്ലോ. തീറ്റ പോലും :(

10:26 PM  
Blogger ബയാന്‍ said...

ആദ്യം കമെന്റിടട്ടെ, അടുത്ത ഒഴിവുദിവസം ലാബില്‍ കയറാം. അയലത്തുള്ളവര്‍ക്കു എന്റെ കൈപുണ്യം ഒന്നറിയിച്ചിട്ടുതന്നെ. daibetic ആയാല്‍, പിന്നെ ഇതൊന്നും പറ്റാതെയാവും.
qw_er_ty

8:37 AM  
Blogger അതുല്യ said...

ഹാവൂ.. വക്കാരീ എന്റെ പായസം കഴിച്ചൂന്നാ തോന്നണേ.. ഇപ്പോ ശബരിമല - ഹിന്ദു - ബുദ്ധ വാദം ഒരു റ്റ്രാക്കില്‍ വീണ ലക്ഷണം കണ്ട്‌ തുടങ്ങീട്ടുണ്ട്‌... ചരിത്രം എപ്പോഴും തെളിവുകളേക്കാളും, ഒരുവന്റെ ഓര്‍മ്മയാണെന്നാണിനിക്ക്‌ തോന്നാറു. ഒരു തെളിമ ഇല്ലാത്ത ഒരുപാട്‌ സത്യങ്ങളുടെ ഒരു മല പോലെ... മാന്തും തോറും ഓട്ട കലങ്ങള്‍ നമുക്ക്‌ കിട്ടുന്നു, ചിലവ വിലപ്പെട്ടത്‌, മറ്റ്‌ ചിലവ ശരിയ്കും ഓട്ട കലങ്ങള്‍ തന്നെ, അന്തമില്ലാത്ത അവകാശ വാദങ്ങളുടെ ഒരു കയമായി പിന്നെ അത്‌ തീരുന്നു. നാളേ ഇവിടെ നടന്ന ചര്‍ച്ചയും ഒരു തലമുറ കഴിയുമ്പോ ഒരു ചരിത്രമായിട്ട്‌ തന്നെ മാറും. അപ്പോഴും ആരെങ്കിലുമൊക്കെ പറയും... വക്കാരി ജീവിച്ചിരുന്ന കാലത്തുള്ള ബ്ലോഗ്ഗുകള്‍ ആധാരമാക്കി എഴുതുകയാണേങ്കില്‍..

ലിങ്കില്‍ കയറി ഓഫടിയ്കാന്‍ ധൈര്യം കൊണ്ട്‌ ഒരു വിറ പോലെ... അതോണ്ട്‌ എന്റെ ഭൂമി തന്നെ ..

12:30 PM  
Blogger മുസാഫിര്‍ said...

കാലത്തു തന്നെ അരവണപ്പായസം കാണിച്ചു കൊതിപ്പിക്കുകയാണു അല്ലേ,അപ്പോള്‍ ഈ വെള്ളിയാ‍ഴ്ച എത്ര ലിറ്ററിന്റെ പാത്രം കൊണ്ടു വരണം ?

12:42 PM  
Blogger കുറുമാന്‍ said...

അതു ശരി, പന്നി, പോത്ത്, കാള, മൂരി, കോഴി, താറാവ്, ആട് മുതലയായ മാംസാഹാരത്തിലെ കൊളസ്റ്റ്രോള്‍ കണ്ടുപിടിക്കുന്ന അതുല്യേച്ചീ, ,ഇവിടെ ഒഴക്ക് പായസ്സത്തിന്നു നെയ്യരക്കിലോ!!!

ദേവാദി ദേവോ.....എവിടെ ഷുഗര്‍, കൊളസ്റ്റ്രോള്‍, പ്രോട്ടി, കീട്ടീന്‍

12:46 PM  
Blogger മുസ്തഫ|musthapha said...

ഹഹഹ... പായസത്തിനേക്കാളും രുചി കുറുമാന്‍റെ കമന്‍റിന് :)

12:49 PM  
Anonymous Anonymous said...

ദേവസ്വം അറിയിപ്പ്:-
സ്വാമിയേ ശരണമയ്യപ്പ!!
ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിവയ്ക്കേണ്ടി വന്ന അരവണപ്പായസ വിതരണം ഉടന്‍ തന്നെ പുനരാരംഭിക്കുന്നതാണ്.

നന്നായി കേട്ടോ. ഇങ്ങനത്തെ സംഗതികള്‍ ആരെങ്കിലുമൊക്കെ പറഞ്ഞു തരാന്‍ ഉണ്ടാ‍കുന്നത് തന്നെ ഭാഗ്യം.

1:04 PM  
Blogger അതുല്യ said...

ദുഷ്ട്‌ കൂറൂ... 1/4 അരിയും 1 കിലോ ശര്‍ക്കരേം കൂടി ആവുമ്പോ, 1/2 കിലോ ഇട്ടില്ലെങ്കില്‍ പണ്ട്‌ കുട്ടികളേ പറ്റിയ്കാന്‍ അമ്മമാരു എളുപ്പത്തില്‍ ഒരു "പാച്ചം" ഉണ്ടാക്കും, ചോറില്‍ അല്‍പം പഞ്ചസാരെം പാലുമിട്ട്‌ ഇളക്കി...


അടുത്താഴ്ച വിളിച്ച്‌ തരാംന്ന് കരുതിയതാ കുറുവിനു, സൊ.. ഇപ്പോ ലിസ്റ്റീന്ന് പേരു വെട്ടി ...


കുറു കഴിയ്കണ പോലെ എന്നും ചിക്കനും ബീഫും മുട്ടേം ഒക്കെ കഴിച്ചാലെ പേടി വേണ്ടു. നെയ്യ്‌ പായസം ഭഗവാന്റെ ഒരു സ്പൂണ്‍ കഴിച്ച്കാ ഭഗവാന്‍ പ്രസാദിയ്കും, നല്ലത്‌ വരും. ചിക്കന്‍ കഴിച്ചാ ദൈവം കോപിയ്കും, അസുരഗുണം വരും.

1:34 PM  
Blogger Kiranz..!! said...

അതുല്യേച്ചീ..അരവണ പായസത്തിന്റെ കുറിപ്പടി എവിടേലും കിട്ടുമോ ? അതോ കെന്റക്കിയങ്കിളിനെപ്പോലെ ദേവസ്വത്തിന് പേറ്റന്റ് ഉള്ള സാധനം വല്ലോം ആണോ അത് ?

4:59 PM  
Blogger അതുല്യ said...

കിരണസേ.. പേറ്റന്റ്‌ ഒന്നുമില്ല്യ. ഇതന്ന്യാ അരവണ പായസംന്ന് പറയണത്‌. പക്ഷെ നെയ്യപായസം/കടുപായസം എന്നൊക്കെ പറയുമ്പോ അരി നല്ലവണ്ണം വേവിയ്കും. പക്ഷെ അരവണ പായസത്തിനു, അരി ഒന്ന് കുതിര്‍ന്ന് നിവരുമ്പോ ശര്‍ക്കരിയിടും അതില്‍. പിന്നെ അത്‌ അനങ്ങില്ല്ല. അത്‌ കൊണ്ട്‌ അരിയില്‍ കഞ്ഞിപശ ഒരുപാട്‌ പ്രോഡ്യൂസ്‌ ആവില്ല. സോ, കുറെ നാള്‍ കേട്‌ കൂടാതെയിരിയ്കും. അതെന്നെ അരവണ പായസം. വീടുകളിലേ പായസം കൊഴുത്ത്‌ സോഫ്റ്റായിട്ട്‌ ഇരിയ്കുമ്പോള്‍, അരവണ അല്‍പം കോര്‍സ്‌ ആയിട്ട്‌ കാണും.

5:06 PM  
Blogger കുറുമാന്‍ said...

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍??

അരവണ പായസത്തില്‍ പച്ചരി കുത്തിയതല്ലല്ലോ ഉപയോഗിക്കുക? ഉണങ്ങല്ലരിയല്ലെ?

5:09 PM  
Blogger അതുല്യ said...

കുറുമാനേ.. യുവര്‍ ഫുഡ്‌ ഈസ്‌ മൈ പോയിസണ്‍... നമുക്ക്‌ ഇനിയും സമയമുണ്ട്‌. ഇരിഞ്ഞാലക്കുടയ്കൊന്ന് വിളിയ്കു.

5:21 PM  
Blogger Kiranz..!! said...

ആ‍ഹാ..ആണോ ? എന്നാല്‍ ഈ കുറിപ്പടി വച്ചൊരു മല്ലയുദ്ധത്തിനൊരുങ്ങാന്‍ വാമഭാഗത്തിനു മെസ്സേജ് കൊടുക്കട്ടെയോ ?,അവസാനം അരവണ കിട്ടിയില്ലേലാ...:)

5:22 PM  
Blogger വിനോദ്, വൈക്കം said...

അരവണ പായസം കഴിച്ചു. ഇനി ഉണ്ണിയപ്പമായികോട്ടേ...
ഹരിഹര സുതനേ... ശരണമയ്യപ്പാ..

9:41 PM  
Blogger പയ്യന്‍‌ said...

സ്വാമിയേ ശരണമയ്യപ്പാ

ഇനി അരവണയെച്ചൊല്ലി ഒരു തര്‍ക്കം വേണ്ട.

ഹരിവരാസനം വിശ്വമോഹനം....

10:17 PM  
Blogger ദേവന്‍ said...

എന്റെ കുറുമാനേ,
അന്തകന്‍ വെന്താലും പൂണൂലു വേവൂല്ലാ എന്ന ചൊല്ല് കേട്ടിട്ടില്ലേ? ഇവരു നന്നാവൂല്ലാ, ഞാന്‍ എഴുതി തള്ളി.

നെയ്യോ പയ്യോ എന്താന്നുവച്ചാല്‍ കിലോക്കണക്കില്‍ കഴിച്ചോട്ടെ.

8:59 AM  
Blogger അമല്‍ | Amal (വാവക്കാടന്‍) said...

അതുല്ല്യേച്ചി,
നെയ്യഭിഷേക പ്രിയനേ
ശരണമയ്യപ്പാ!

നമുക്ക് ഇതൊക്കെ ഉണ്ടാക്കിത്തരാന്‍ അമ്മ തന്നെ വേണം..
വാമഭാഗം,ചിന്ന വീട് ഇതൊന്നുമില്ല :(

ഈ ബാച്ചിലേഴ്സിന്റെ ഓരോരോ പ്രോബ്ലംസ്..

6:20 AM  
Blogger പ്രിയംവദ-priyamvada said...

ഇതില്‍ കദളി പഴം ചേറ് ത്താല്‍ രൊംബ സ്വാദക്കും .

1:41 PM  

Post a Comment

<< Home