Tuesday, November 28, 2006

ആരോഗ്യശ്രീമാന്മാര്‍ക്ക്‌...

ഗോതമ്പ്‌ ഇടിയപ്പം. പ്രമേഹ രോഗികള്‍ക്ക്‌ ഉത്തമം
ഫോട്ടോ അപ്ലോട്‌ ആവുന്നില്ലാ.. ബക്കറ്റ്‌ ശരണം!!

ഗോതമ്പ്‌ പൊടി - വേണ്ടത്‌
നല്ലവണ്ണം ചുമക്കേ വറക്കുക
(ഒരു മണം വരും അത്‌ വരേയ്കും. കരിഞ്ഞ്‌ പിടിയ്കാതെ ഒരേപോലെ വറക്കുക.)
കഴിവതും വലിയ പരന്ന പാത്രത്തില്‍ വറക്കുക, ഒരുപോലെ വറന്ന് കിട്ടും, 1 ഗ്ലാസ്സ്‌ അല്ലേന്ന് വിചാരിച്ച്‌, സാധാരണ ചീനച്ചട്ടില്‍ വറുത്ത, അടി ഭാഗം വറവു തട്ടു, മുകള്‍ ഭാഗം ശരിയ്ക്‌ വറന്ന് വരില്ല.

കഴിവതും വലിയ പരന്ന പാത്രത്തില്‍ വറക്കുക, ഒരുപോലെ വ\റന്ന് കിട്ടും, 1 ഗ്ലാസ്സ്‌ അല്ലേന്ന് വിചാരിച്ച്‌, സാധാരണ ചീനച്ചട്ടില്‍ വറുത്ത, അടി ഭാഗം വറവു തട്ടു, മുകള്‍ ഭാഗം ശരിയ്ക്‌ വറന്ന് വരില്ല.

ഗോതമ്പിന്റെ പശ കളയാനാണിത്‌.

തണുത്ത്‌ കഴിഞ്ഞ പൊടിയിലേയ്ക്‌ അല്‍പാപ്പം ആയി "പച്ച വെള്ളം" ഒഴിച്ച്‌ ഇടിയപ്പ പരുവത്തില്‍ തന്നെ ഉപ്പ്പ്‌ ചേര്‍ത്ത്‌ കുഴയ്കുക. മാവു നല്ല മയത്തില്‍ ഉരുണ്ട്‌ വരും. ചൂട്‌ വെള്ളം ഉപയോഗിച്ചാല്‍ മാവ്‌ വെന്ത്‌ പോകും. ഒട്ടിപിടിച്ച്‌ ആകെ സിമന്റ്‌ പരുവമാകും. (അനുഭവം ഗുരു..)

ഇടിയപ്പ നാഴിയില്‍ പിഴിഞ്ഞ്‌ എടുക്കുക, തേങ്ങ ഇട്ടോ അല്ലാതെയോ . നല്ല മയത്തില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും. നല്ല സ്വാദും മണവും ഉണ്ട്‌.

16 Comments:

Blogger അതുല്യ said...

നെയ്യ്‌-പായസത്തില്‍ നെയ്യ്‌ പാടില്യാന്ന് വിധിച്ച ദേവനു വാശിപൂര്‍വ്വം.

10:51 AM  
Blogger പയ്യന്‍‌ said...

ഈ ഉപഗ്രഹം ശനിയാഴ്ച ഭ്രമണപഥത്തിലയക്കാം

12:01 PM  
Blogger അതുല്യ said...

താരേ. ഒരു മിസ്‌ അടി ദേവന്റെ നമ്പറിലേയ്യ്ക്‌... ഉത്തരം വരും.

പിന്നെ നല്ല ചോദ്യം ട്ടോ. വീട്ടിലേ പ്രമേഹക്കാര്‍ എല്ലാരും ഇത്‌ പോലെയൊക്കെ ഉണ്ടാക്കുമ്പോള്‍ (ചപ്പാത്തി/ഗോതമ്പരി ഉപ്പുമാവ്‌/ നുറുക്ക്‌ കഞ്ഞി ഒക്കെ) കരിവേപ്പില ചമ്മന്തിയാണു കൂട്ടാറു. വിത്തൗട്ട്‌ തേങ്ങ. ഏറ്റവും സിദ്ധൗഷധമാണു കരിവേപ്പില. തൊക്ക്‌/തൊണ്ട്‌/തലമുടി/കരള്‍/അധിക വണ്ണം ഒക്കെ വളരെ പ്രൂവണ്‍ ആയാ മരുന്നാണു.

1:38 PM  
Blogger സു | Su said...

ഉരുളക്കിഴങ്ങും ഉള്ളിയും, പച്ചമുളക് മുറിച്ചിട്ടതും ഉപ്പുമിട്ട് വേവിച്ച്, തേങ്ങ അരച്ച് ചേര്‍ത്ത് കറി വെച്ച് പ്രമേഹരോഗികള്‍ അല്ലാത്തവര്‍ കഴിക്കുക. പ്രമേഹരോഗികള്‍, കറി വേണമെങ്കില്‍, കുറച്ച് ഉള്ളിയും, തക്കാളിയും വഴറ്റി, ഗരമസാലയിട്ട് ഉപ്പും മഞ്ഞളും വെള്ളവുമിട്ട് വേവിച്ച്, കഴിക്കുക. സ്വാദില്ലെങ്കില്‍ മിണ്ടരുത്. കണ്ടതുമുഴുവന്‍ വാരിക്കഴിച്ച് പ്രമേഹം വരുത്തുമ്പോള്‍ ഓര്‍മ്മിക്കണമായിരുന്നു.

1:48 PM  
Blogger asdfasdf asfdasdf said...

കുറുക്കനതുല്യചേച്ച്യേ , ഊ ഇഡിയപ്പത്തിന് പറ്റിയ കറിയെന്താണ് ? സാംബാറെന്നൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേ....(നല്ല ദേഹണ്ണക്കാര്‍ പറയുന്നത് സാംബാറിന്റെ കൂട്ട് അത്ര ശരിയല്ലെന്നാണ്)

1:50 PM  
Anonymous Anonymous said...

ഗോതമ്പുപൊടി കൊണ്ട് പുട്ടുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്, ഇടിയപ്പം ഇതാദ്യായിട്ടാ കാണുന്നത്. സേവനാഴിയില്‍ കൂടി പോരാനുള്ള കണ്സിസ്റ്റന്സി ഗോതമ്പുപൊടിക്കു കിട്ടുമെന്ന് അറിയില്ലായിരുന്നു. വറുത്താ മതി അല്ലേ? ചുമന്ന അരിപ്പൊടി കൊണ്ട് ഞാന്‍ ഇടിയപ്പം ഉണ്ടാക്കാറുണ്ട്. ഹോള്‍ വീറ്റ് ഫ്ലവറാണോ ചേച്ചി ഉപയോഗിച്ചത്? അല്ലെങ്കില്‍ പാക്കറ്റില്‍ വരുന്ന ചപ്പാത്തിപ്പോടിയോ? പപ്പടവടയും ഉഗ്രന്‍. ഞാനിതിന്റെ രെസിപ്പി അന്വേഷിച്ചു നടക്കുകയായിരുന്നു. ചെറുപ്പത്തിലേ ഒരുപാട് കഴിച്ചിട്ടുണ്ട്, റെഡിമേഡ് മേടിക്കുന്നത്. വീട്ടില്‍ ഉണ്ടാക്കി കണ്ടിട്ടില്ലാത്തതു കൊണ്ട് എങ്ങനെയാണുണ്ടാക്കുന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു. നന്ദി.
ഒരു പാചകബ്ലോഗ് തുടങ്ങി ഈ റെസിപ്പികളൊക്കെ അങ്ങോട്ട് മാറ്റിക്കൂടേ ചേച്ചി? കഥയുടെയും കവിതയുടെയും കുത്തിവരേടേമൊക്കെ ഇടയില്ക്കിടന്ന് നിധി പോലുള്ള ഈ റെസിപ്പികള്‍ മുങ്ങിത്താണുപോകാതിരിക്കാന്‍ വേണ്ടിപറയുന്നതാ...
ജസ്റ്റ് എ റിക്വസ്റ്റ്...

5:48 PM  
Blogger Inji Pennu said...

അതുല്ല്യേച്ചിയേ..എന്നിട്ടാ കരിവേപ്പില ചമ്മന്തീം കൂടി എങ്ങിനാന്ന് എഴുതൂ‍ൂ...പ്ലീസ്.

ഇതും ഞാന്‍ ആദ്യായിട്ടാ കാണണെ. പക്ഷെ നല്ല ഉഗ്രന്‍ ഐഡിയാ. ആ പച്ചവെള്ളം കോട്ട്സില്‍ ഇട്ടത് നന്നായി.അല്ലെങ്കില്‍ സാധാരണ ഇടിയപ്പതിനു കുഴക്കണ പോലെ ഇതും കുഴച്ചേനെ..

അതുല്യേച്ചീനെ തട്ടികൊണ്ട് വന്ന് മൊത്തം റെസിപ്പികളും എഴുതി മേടിക്കാന്‍ തോന്നണു. പ്ലാറ്റില്‍ സെക്യൂരിറ്റിയുണ്ടൊ? :)

11:50 PM  
Anonymous Anonymous said...

അതുല്യേ
Equate-

RP=ATULYA?.

1:53 PM  
Blogger Siji vyloppilly said...

അതുല്ലേച്ചിയേ ഇപ്പോഴാ ഈ ബ്ലോഗ്‌ കാണുന്നത്‌.ഞാനിപ്പോള്‍ അരിഭക്ഷണം ഉപേക്ഷിച്ചിരിക്കുകയാ .ഈ ഇടിയപ്പം (നൂലപ്പം എന്ന എന്റെനാട്ടില്‍) നല്ല ഉഗ്രനാകും.നാളെത്തന്നെ ഉണ്ടാക്കുന്നുണ്ട്‌.ഗോതമ്പുപുട്ട്‌,ദോശ,കഞ്ഞി എന്നിവ കഴിച്ചുമടുത്തു.പപ്പടവടക്ക്‌ എനിക്കിവിടെ നല്ല പപ്പടം കിട്ടാനില്ലെന്നേ.എന്റെ ഫേവരെറ്റ്‌ ആണ്‌ അതും.മത്തങ്ങാ ചമ്മന്തി ആദ്യമായാണ്‌ കേള്‍ക്കുന്നത്‌.ഞാനും ത്രിശൂര്‍ ക്കാരിയാണപ്പാ.ത്രിപ്രയാറാണ്‌ വീട്‌.

5:01 AM  
Blogger ബിന്ദു said...

നടുവിലെ ഇടിയപ്പം ആരെടുത്തു? ഇതൊന്ന് ഉണ്ടാക്കി നോക്കണം. എങ്ങാനും ഒട്ടിപ്പിടിച്ചാല്‍....:)

5:25 AM  
Blogger Siju | സിജു said...

ബിന്ദു ചേച്ചി ഇതിനുമുമ്പിട്ട കമന്റിനു ഒരു പ്രത്യേകതയുണ്ട്
അതു പിന്മൊഴികളില്‍ വന്ന ഒരു ലക്ഷാമത്തെ (?)കമന്റായിരുന്നു

5:04 PM  
Anonymous Anonymous said...

ബിന്ദൂ, അതുമടിച്ചോ? ഒരു അവാഡിനുള്ള വകയുണ്ടല്ലോ.. ചോദിച്ചുമേടിച്ചോണം.

ഏത് അനോണിമത്തായിയാ ഈ ആര്‍പി ഈക്വല്‍ റ്റു അതുല്യചേച്ചിയാണോന്ന് ചോദിച്ചേ? എന്നെയാണോ ഉദ്ദേശിച്ചത്?
പോട്ടേല്ലേ ചേച്ചീ. വെറുതെവിട്ടേക്കാം. ഒന്നുമില്ലെങ്കിലും പാവം പേരില്ലാത്ത ഒരാളല്ലേ!

5:36 PM  
Blogger ബിന്ദു said...

ആഹാ, എന്നെ കൊണ്ടു ഞാന്‍ തോറ്റു. അതിനിടയ്ക്കു ഒരു ലക്ഷവും അടിച്ചോ? താങ്ക്സ് സിജു.:)
കണ്ടില്ലേ ഇഞ്ചിയേ ഇപ്പൊ എനിക്കു നൂറിലൊന്നുമല്ല നോട്ടം എന്നപ്പോഴേ പറഞ്ഞില്ലെ? ;)
ഈശ്വരാ ഒരു ലോട്ടറി മേടിക്കാന്‍ എന്നെ കൊണ്ടു തോന്നിക്കാത്തതെന്തെ നീ??:):)

8:56 PM  
Blogger Inji Pennu said...

ശ്രീജിത്തേ, ദേ ആ തൊപ്പി കൈമാറാന്‍ കാനഡായിലൊരാളുണ്ടേ! ഇത് ആദരിക്കാണ്ട് വേറെ എന്ത് ആദരിക്കാന്‍? ഏവൂര്‍ജീന്റെം ശനിയന്റേം വക ഒറപ്പാ‍യിട്ടും ആദരിക്കല്‍ ഉണ്ടാവും :)

9:04 PM  
Blogger sreeni sreedharan said...

ബിന്ദുചേച്ചിയേ, അതൊരൊന്നൊന്നര കമന്‍റ് തന്നെ! ഒരുലക്ഷം ആണെങ്കില്‍.

10:56 PM  
Blogger വേണു venu said...

ഈ ഇടിയപ്പം ഉണ്ടാക്കി ഇന്നലെ ബ്രേക് ഫാസ്റ്റ് കഴിച്ചു. നല്ല വിഭവം. ലളിതം സമയ ലാഭം ആരോഗ്യത്തിനു് ഉത്തമം.
ഗോതമ്പു പൊടി വറുക്കുന്നതും, പച്ച വെള്ളം ഒഴിച്ചു കുഴയ്ക്കുന്നതിലും നില്‍ക്കുന്ന അതുല്യാജി ട്രിക്കിനു് നമോവാകം.
qw_er_ty

11:20 PM  

Post a Comment

<< Home