ബ്രെഡ് ഉപ്പുമാവ്.
ബ്രെഡ് ഉപ്പുമാവ്.
(സ്പെഷലി വിത് ലവ് റ്റു ബാച്ചീസ്) (മൈനസ് ശ്രീജിത്ത്..)
ഒരു പായ്കറ്റ് ബ്രെഡ് വാങ്ങിയാല്‍, ബാച്ചിയെങ്കിലും നമ്മടെ വീടുകളിലെങ്കിലും അഞ്ചാറു പീസ് ബാക്കി വരും (പട്ടിയില്ലാ എങ്കില്‍). മിക്കവാറും ഫ്രിഡ്ജുള്ളവര്‍ ഫ്രിഡ്ജിലാവും ഇത് വയ്ക്കാറും. രണ്ട് ദിനം കഴിയുമ്പോ കഴിയ്കാതെ, കോറി വരയ്കാനുള്ള പാകത്തിലാവും ബ്രെഡ്. സോ എടുത്ത് കളയും പുതിയത് വാങ്ങും.
ഇത് ഒന്ന് പരീക്ഷിയ്കുക്കൂ. (ഇന്നലെ ഉണ്ടാക്കിയതാണു. ക്യാമറ നഹി ഹേ..., അല്ലേങ്കില്‍ പടവും കൂടി ഇട്ട് ബോര്‍ അടിപ്പിയ്കാമായിരുന്നു :)
ആവശ്യത്തിനു ബ്രെഡ്
(പുതിയ ബ്രെഡില്‍ പരീക്ഷയ്കണ്ട,
(ബ്രെഡ് രണ്ട് ദിവസമെങ്കിലും ഫ്രിഡ്ജില്‍ വച്ചതാവണം.)
മിക്കവാറും ബ്രെഡ് ഉപ്പുമാവ് എന്ന് പറഞ്ഞ് എളുപ്പത്തില്‍ ബ്രെഡ് പിച്ചി ചീന്തി യിട്ട്, കാക്ക കൊത്തിയ പരുവത്തിലാണു ആക്കുക. സോ റ്റ്രൈ തിസ് ഔട്ട്.
ഞാന്‍ ബ്രെഡുകള്‍ ബ്രോണിന്റെ ഷ്രെഡ്ഡറില്‍ (ഒരെണ്ണം വീതം) ഇട്ട് നല്ല സോഫ്ടായിട്ട് ഷ്രേഡ്ഡാക്കും. നല്ല റവ പരുവത്തില്‍ കിട്ടും. ഇനി ഇതിനു 100 ദിര്‍ഹസ് കൊടുത്ത് ബ്രോണിന്റെ ഷ്രെഡ്ഡാര്‍ ബാച്ചീസ്സ് വാങ്ങണ്ട. 2 ദിര്‍ഹസ് കടയില്‍ ക്യാരറ്റ്/ചീസ് ഒക്കെ ചിരവുന്ന സാധനം കിട്ടും, ഒരു പലക പോലത്തെ ഒന്ന്, വലുതും ചെറുതും തുളകള്‍ ഉള്ളവ. അതില്‍ ഇത് പോലെ തന്നെ ചെറിയ റവ പരുവത്തില്‍ എടുക്കാന്‍ പറ്റും. (If your fingers get shredded, first go put bandaid, then continue shredding.....)
ഇത് ഒരു നല്ല വായ വട്ടമുള്ള പാത്രത്തില്‍ വയ്കുക.
ഇനി ഉപ്പുമാവിന്റെ താളിയ്കല്‍ പോലെ, കടുക്, ഉ:ന്ന് പരിപ്പ്, ഇഞ്ചി പച്ച മുളക് എന്നിവ ചീനചെട്ടിയില്‍ മൂപ്പിയ്കുക.
ബ്രെഡ് എടുത്ത് ചീനച്ചട്ടിയിലേയ്ക് തട്ടാതിരിയ്കുക. പകരം ചീനച്ചട്ടിയിലുള്ളത് പരന്ന പാത്രത്തിലേ ബ്രേഡിന്റെ മുകളിലേയ്ക് ഇടുക. (ചീനച്ചട്ടിയിലേയ്ക് ബ്രെഡ് ഇട്ടാല്‍, ആദ്യം വീഴുന്ന ബ്ര്ഡില്‍ ഈ താളിയ്കല്‍സ് പൊതിഞ്ഞ് പിടിച്ച്, ബാക്കിയുള്ളവയിലേയ്ക് പടരാന്‍ നിസ്സഹകരണ പ്രസ്ഥാനം കാണിയ്കും.
ആവശ്യത്തിനു ഉപ്പും/വേണമെങ്കില്‍ അല്‍പം കായ പൊടീം ഇടുക. Enjoy Eating.
ഇത് സീദാ സാദാ.
ഇനി ഇതില്‍ അല്‍പം കൂടെ ബ്രേഡ് അമ്മാവന്റെ നെഞ്ചത്ത് കേറി നിരങ്ങണമെങ്കില്‍...
സവാള തീറെ ചെറിയതായി പച്ചയ്ക് അരിഞ്ഞത് (സവാള എണ്ണയില്‍ വഴറ്റിയിടണ്ട, ഒരു സുഖകരമല്ലാത്ത ടേയ്സ്റ്റ് ഉണ്ടാവും)
റ്റുമാറ്റോ അധികം പഴുക്കാത്തത് ചെറുതായി അരിഞ്ഞത്
കൊത്തമല്ലി ചെറുതായി അരിഞ്ഞത്
കപ്പലണ്ടി/കശുവണ്ടി എന്നിവ
തേങ്ങ നല്ല ഫ്രഷായി അപ്പോ ചിരകിയത്
ഞാന്‍ കടല/ചെറുപയര്‍ വേവിയ്കുമ്പോ അല്‍പം എടുത്ത് ഫ്രീസറില്‍ വെയ്കും (എന്റെ ഫ്രിഡ്ജ് ഉഗാണ്ടാ/ഇസ്രേല്‍/ലെബനണ്‍ എന്നീ സ്ഥലങ്ങളിലേയ്ക് ആസ് വെയര്‍ ഈസ് കണ്ടീഷനില്‍ എത്തിച്ചാ ഒരു ഒരു മാസമൊക്കെ അവിടുത്തേ പട്ടിണി തീരും.... മൈദ, കടലമാവ്, ഗരം മസാല, പൊട്ട് കടല എന്നിവ ഒക്കെ ഈ തണുപ്പലമാരയിലാ വയ്കാറു...)
സോ അല്‍പം കടല/ചെറുപയര്‍
എന്നിവ ഒക്കെ ചേര്‍ത്ത് ഇളക്കിയാ ഇനിയും നന്നാക്കാം.
തക്കാളിയ്ക് പകരം മാങ്ങാ കിട്ടുമെങ്കില്‍ ബേല്‍ പൂരിയിലൊക്കെ ഇടുന്ന പോലെ ഒരു ഒരു സ്പൂണ്‍ ചെറിയ തുണ്ടുകള്‍ ഇടാം.
എളുപ്പത്തില്‍ ഒരു ചെറുപരിപ്പ് ഫ്രൈ. (യു.പി സ്റ്റ്യെലാ)രാത്രി വേണ്ടത്രേം ചെറുപരിപ്പ് "കഴുകി" വെള്ളത്തില്‍ ഇട്ട് വയ്ക്കുക.
രാവിലെ ചീന ചട്ടി വച്ച്, കടുക് മുളക് ഇഞ്ചി പച്ചമുളക് എന്നിവയൊക്കെ താളിച്ച ശേഷം, ഈ കുതിര്‍ന്ന് ഇരിയ്കുന്ന ചെറുപരിപ്പ് വെള്ളം ഒട്ടും ഇല്ല്യാതെ ചീനച്ചട്ടിയിലേയ്ക് ഇടുക. (ചീനചട്ടിയ്ക് ശ്വാസം മുട്ടാത്ത നിലയില്‍ എപ്പോഴും പാകം ചെയ്യുക.) നല്ല വണ്ണം എളുപ്പ്പത്തില്‍ ഇളക്കുവാനുള്ള അത്രേമേ പരിപ്പ് ഇടാന്‍ പാടുള്ളു. ഒരു 10 മിന്‍. ഇത് ഇടയ്ക് ഇടയ്ക് ഇളക്കുക. കുഴയാതെ നല്ല മൃദുവായി വെന്ത പരുവമാകും അപ്പോ. താഴെ ഇറക്കി വച്ച് "ആറിയ" ശേഷം തക്കാളിയോ കൊത്തമല്ലിയോ സവാളയോ തീരെ പൊടിയായി അരിഞ്ഞൊക്കെ ഇട്ട് അപ്പീസിലെയ്ക് ഒരു ബ്രേക്ക് ഫാസ്റ്റ് എന്ന നിലയ്കോ/അല്ലെകില്‍ പിക്ക്നിക്കില്‍ ഒരു ഐറ്റം എന്ന നിലയ്കോ കൊണ്ട് പോകം. മുളപ്പിച്ച ചെറുപയറും ഇത് പോലെ ചെയ്യാം. (ചൂടോടെ തക്കാളിയിട്ടാ ഒരു വെന്ത്/വേവാത്ത മണം വരും, പായ്ക് ചെയ്യുമ്പോ ഇറ്റ് മേ ഗിവ് ഏ ഫൗള്‍ സ്മെല്‍)
15 Comments:
ബ്ലോഗ്ഗീന്ന് ആദ്യമായിട്ട് ഒരു ഉമ്മ തന്ന ഇഞ്ചിപെണ്ണിനു....
(ഇഞ്ചിയേ വീട്ടിലു ശര്‍മാജീം അപ്പീസിലു സായിപ്പും ഇല്ല്യ. എന്നെ സഹിച്ചോണേ അല്‍പം ദിവസത്തേയ്ക്... ഇന്നലെ മത്തങ്ങ ഓലന്‍ വച്ചപ്പോഴും ഞാന്‍ ഇഞ്ചിയേ ഓര്‍ത്തു.. ഓലനും തിടുക്കത്തില്‍ അല്‍പം പുളികലക്കില്‍ ഇഞ്ചീം പച്ചമുളകും ഒക്കെ വറുത്തിട്ട് ഒരു ഇഞ്ചീക്കുട്ടാനും വച്ചു... അപ്പോഴും ഇഞ്ചീന്നേ ഓര്‍ത്തു....)
പഴയ ഒരു പോസ്റ്റിലു rp = അതുല്യാന്ന് ഒരു അനോണി പറഞ്ഞിട്ടുണ്ട്. ആര്‍പ്പീടെ ഒരു ആറ്റം ബുദ്ധി എനിക്കുണ്ടായിരുന്നെങ്കില്‍.. ഈ ബ്ലോഗ്ഗ് ഒരു വെങ്കല കടയിലേ ആന ആക്കീ ഞാന്‍ മാറ്റിയേനേ... അനോണിയേ... വേണ്ടാന്നെ...
ബാച്ചീസ് മൈനസ് ശ്രീജിത്ത് എന്നു പറയാന്‍ കാര്യം ഒരു പായ്ക്കറ്റ് ബ്രെഡ് വാങ്ങിയാല്‍ ഒന്നും ബാക്കി വരില്ല എന്നതുകൊണ്ടാണോ എന്നെനിക്കിപ്പൊ അറിയണം.
ബൈ ദ വേ, ബാക്കി വന്ന ബ്രെഡ് കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിട്ട് അതു മുഴുവന്‍ ബാക്കി വന്നാലുണ്ടാകുന്ന അവസ്ഥയും പറയുന്നത് നന്നായിരിക്കും, പെരിങ്ങോടന് വേണ്ടി വരും.
ഇവിടേം ഉണ്ട് ഒരു ബ്രഡ് ഉപ്പുമാവ്. :)
http://kariveppila.blogspot.com/2006/03/bread-upma.html
ഞാനും അതിന്നാ കണ്ടേ. ബുദ്ധിയാ? എനിക്കാ? ഉണ്ടായിരുന്നെങ്കി ഈ വെങ്കലകടയിലെ ആനാന്നൊക്കെ പറഞ്ഞാ എന്താ അര്‍ത്ഥമെന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തേനേ...ഈ ബൂലോഗമാകെ ഞാന്‍ എഴുതിയെഴുതി നിറച്ചേനെ...ഇതിപ്പോ...
ഉപ്പുമാവും ചെറുപരിപ്പ് ഫ്രൈയും ഉഗ്രന്‍!
ഒരു ചെറുപരിപ്പ് ഫ്രൈയുണ്ട്, ഒരിക്കല്‍ എയര്‍ ഇന്‍ഡ്യയില്‍ അവര്‍ ചായേടെ കൂടെ തന്നത്. ഒരു കൊച്ചുപാക്കറ്റില്‍ നല്ല മഞ്ഞ കളറില്‍ നല്ല ക്രിസ്പായിട്ട്...ഉപ്പുണ്ടായിരുന്നു, എണ്ണമയവുമുണ്ടായിരുന്നു. അതെങ്ങനെയാ ഉണ്ടാക്കണേന്നറിയോ? ഞാന്‍ കുറച്ച് ചെറുപയറുപരിപ്പ് കഴുകി ഉപ്പും ഓയിലും അപ്ലൈ ചെയ്ത് ഓവനില്‍ വെച്ചു നോക്കി, വേവാത്ത പോലെ, കടിച്ചിട്ട് പൊട്ടിയില്ല. ഫ്ലോപ്പായിപ്പോയി! അപ്പ ഞാനീ പറഞ്ഞ സാധനം ആര്‍ക്കെങ്കിലും ഉണ്ടാക്കാനറിയാമെങ്കില്‍ പറഞ്ഞു തരാവോ? നന്ദി എത്ര വേണമെങ്കിലും തരാം.
"വെജിറ്റബിള്‍ വെട്ടിക്കൂട്ട്" എന്ന പുതിയ കറിയുടെ പാചകക്കുറിപ്പു വേണോ അതുല്യാ? ഞാന്‍ ഒരു അവിയല്‍ വയ്ക്കാന്‍ ശ്രമിച്ചതാ, എന്‍ഡ് റിസല്‍റ്റിനു പുതിയ പേര്‍ ഇടേന്റി വന്നു. ഇനി ഇത് പാഴാകതെയിരിക്കണമെങ്കില്‍ കുറുമാന്റെ കൂട്ടുകാരെ നാട്ടില്‍ നിന്നു വരുത്തുകയേ വഴിയുള്ളു. എനിക്കിനി സങ്കടത്തോടെ ഗ്രാന്‍ഡിലോട്ട് പോയി ശാപ്പാടും അടിച്ച് സങ്കടം മാറി തിരിച്ചു വരാം.
ഭഗവാനേ.. ഈ ദേവന്‍ ഇത് എന്തിനുള്ള പുറപ്പാടാണു? കോട്ടിന്റെ ആകെ തൂക്കം = ?? ആദ്യം ഞാന്‍ കരുതി ഏതോ വവ്വാലിന്റെ പടമാണെന്ന്, പടം പതുക്കെയാ തെളിഞ്ഞ് വന്നത്. (:) Joking ok. look fresh and handsome.
ദേവാ വെട്ടി നിരത്തിയ സ്ഥിതിയ്ക് ഗിവ് ഇറ്റ് ഏ ലാസ്റ്റ് റ്റ്രൈ.. ഒക്കേനും കൂടി കുക്കറില്‍ ഒരു വിസിലടിപ്പിച്ച് അല്‍പം പുളിയും പിഴിഞ്ഞൊഴിച്ച് മുളകു പൊടിയിട്ട് താളിയ്കുക. (ഒരു ലോഡു കാണും റ്റോട്ടല്‍.... ) അതുമല്ലെങ്കില്‍ ഏതെങ്കില്‍ കഫ്ടേരിയയില്‍ എല്‍പ്പിയ്കുക. (തമാശയല്ലാ, വേയ്സ്റ്റ് ആവില്ലല്ലോ.) അവര്‍ മിക്സ്ഡ് വെജിറ്റബിള്‍ ഉണ്ടാക്കുമ്പോ ഉപയോഗിയ്കും.
ആര്‍.പി... ഈ പറഞ്ഞത് മൂങ്ക് ദാള്‍ ഫ്രൈ. സംഗതി, യു കാനോട്ട് ഈറ്റ് ജസ്റ്റ് ഒണ്‍ റ്റൈപ്.
പരിപ്പ് നാലു മണിക്കുര്‍ കുതിര്‍ത്തുക. ചീനചട്ടിയില്‍ എണ്ണ വയ്കുക. പക്ഷെ ഇതിനു അത്യവശ്യമായ ഒരു സാധനം ഉണ്ട്. കടകളില്‍ ഒക്കെ കിട്ടും. ഒരു അരിപ്പ പോലെയുള്ള ചായ അരിപ്പയുടെ വല പിടിപ്പിച്ച സ്റ്റീല്‍ അരികു പിടിപ്പിച്ച ഒരു അരിപ്പ. ഒരു മീഡിയം സൈസ് വാങ്ങുക (Which can be immersed to the cheenachatti) ഇനി ഈ അരിപ്പയിലോട്ട് പരിപ്പിടുക. നല്ലവണ്ണം മൊരിഞ്ഞുന്ന് തോന്നുമ്പോ ഉപ്പ് നീര്‍ ഒഴിയ്കുക (കായ വറുക്കുമ്പോള്‍ ചെയ്യുന്ന പോലെ). അത് കഴിഞ്ഞ് അരിപ്പ എണ്ണയില്‍ നിന്ന് പക്കട് അല്ലെങ്കില്‍ വാലുള്ള അരിപ്പ കിട്ടും, ഉപയോഗിച്ച് എടുക്കുക. ബാക്കിയുള്ളവയും ഇത് പോലെ തന്നെ വറുത്ത് എടുക്കുക. കപ്പലണ്ടി/കശുവണ്ടി ഒക്കെ ഉപയോഗിയ്കുമ്പോള്‍ ഈ അരിപ്പ ഉപയോഗ്ഗിച്ചാല്‍ ഒരേ പോലെ വറന്ന് കിട്ടും. ഇത് പോലെ കടലപരിപ്പും കുതിര്‍ത്തിയിട്ട് ചെയ്യാം. നല്ല മൊരിഞ്ഞ് കിട്ടും. മിക്സ്ച്ചറിലേ ഒക്കെ പോലെ.
ഇനി വീട്ടിപോയി എന്തേലും ഉണ്ടാക്കിയാലേ നാളെ ഒരു പോസ്റ്റാക്കാന്‍ പറ്റു. എന്റെ ഒരു ഡയറി പോലയാണു ഈ പോസ്റ്റുകള്‍. ഗൂഗിളമ്മച്ചി ചതിയ്കാതിരുന്നാല്‍ അപ്പൂന്റെ പെണ്ണിനു കൈമാറാം.
വെരി ബിസി.. തറവാടി - ഇരിങ്ങല്‍ ന്റെ ഒക്കെ തീയില്‍ അല്‍പം എണ്ണ...
ചേച്ചീ!!!!!!
ഉമ്മയ്ക് പകരം ഉപ്പുമാവു ഇഞ്ചിയ്ക് കൊടുത്തിട്ട് ഒന്ന് ഉപ്പു കൂടി നോക്കീല്ലാ ഈ ഇഞ്ചിപെണ്ണു.. ഞാനിതൊക്കെ ഇനി ആര്‍ക്ക് വേണ്ടി ഉണ്ടാക്കണം... പോസ്റ്റണം... എ ആം ഡിസ് ഹാര്‍ട്ടന്‍ഡ്...
ഹായ്. അങ്ങിനെ ഓര്‍ത്തതു നല്ല ഓര്‍മ്മകളാണല്ലോ ല്ലെ? :-) ഉമ്മ ഇനീം തരും. പ്ലീസ് തടയരുത്..എസ്പഷലി ആര്‍പ്പിക്കുട്ടിക്ക് പറഞ്ഞു കൊടുത്താ അ ചെറുപയര്‍ സ്നാക്കിന് ഇനീം ഉമ്മാ ഉമ്മാ ഉമ്മ..ഉപ്പ ഉപ്പ..സോറി ഉമ്മ. :)
ആയ്യോ ദേ സേം പിഞ്ച്! നമ്മള്‍ രണ്ടാളും ഒരേ സമയത്താ കമന്റെഴുതിയേ... :-)
അതുല്യേച്ചി, ഇത് ഗ്രൂപ്പ് കളീടെ ഭാഗമാണ്. എന്റെ ഗ്രൂപ്പിലൊക്കെ കേറി, പോസ്റ്റുകള്‍ വായിക്കാണ്ട്, വെറുതെ ഹായ് കൊള്ളാം എന്നൊക്കെ പറഞ്ഞ് വരുമ്പോഴേക്കും ടൈം പിടിക്കുന്നു...ചേച്ചീന്റെ പോസ്റ്റ് വായിച്ച് നോക്കണ്ടേ? അല്ലെങ്കില്‍ ഉപ്പുമാവാണൊ ഇറച്ചിക്കറിയാണൊന്ന് എങ്ങിനെ അറിയും? ഹഹഹാ.. :-)
പ്ലീസ് ഡിസ് ഹാര്‍ട്ടെന്റ് ആവല്ലെ, ഇനീം റെസിപ്പികള്‍ വേണം..എനിക്ക് ബ്രെഡ് ഉപ്പൂമാ അല്ലാ വേണ്ടെ (അതൊക്കെ ബാച്ചിലേര്‍സിനു),
നല്ല ട്രഡീഷണല്‍ ആയ ഒരു റെസിപ്പി ബുക്കിലും കാണാത്ത, ചേച്ചീന്റെ അമ്മയും ആ അമ്മൂമ്മയും ഒക്കെ പറഞ്ഞ് തന്നതോ മറ്റൊ..എന്നിട്ട് അതിന്റെ കൂടെ ഒരു കഥയും...അതൊക്കെ ഗോള്‍ഡന്‍ റെസിപ്പീസാണ്. ആ കരിവേപ്പില ചമ്മന്തീടെ റെസിപ്പി എഴുതൊ നെക്സ്റ്റ്?
ആര്‍പ്പിക്കുട്ട്യേ, ആ റെസിപ്പി ട്രൈ ചെയ്ത് വര്‍ക്ക്ഷോപ്പില്‍ കേറ്റണേ. കുക്കാന്‍ എന്റെ കൈ തരിക്കുന്നു. ഞാന്‍ ഒന്ന് കുക്കാന്‍ ശരിയായി വരുമ്പോഴേക്കും കുറേ അധികം ട്രൈ ചെയ്യാന്‍ ഉണ്ട്.
ഇതിന്നലെ പറഞ്ഞു തന്നൂടാര്‍ന്നോ അതുല്യേച്യേ... ഞാനാനേല്‍ ബാക്കി വന്ന ബ്രഡ് (2 മാസം പയക്കമേ ഉണ്ടാറ്ന്നൊള്ളൂ) ഇന്നു രാവിലെ ട്രാഷ് ചെതതേ ഉള്ളൂ...
ശ്‌ശെ.. വെറുതേ കളഞ്ഞു... ഒരു ബ്രെഡ് സോള്‍ട്ട് മാംഗോ ട്രീ ഉണ്ടാക്കാമാറ്ന്നു.
;-)
ഇഞ്ചിയേച്ചീ, ഗുഷ്‌മോര്‍ണിങ്ങ്.. :-)
വെജെറ്റബിള്‍ വെട്ടികൂട്ടിനെ കറി മസാലയിട്ട് വേവിച്ച് ഒരു വെജിക്കറിയാക്കിയിട്ടുണ്ട്. ഒരു 200 ദോശക്കുള്ള കറിയായി. ജീവനില്‍ കൊതിയില്ലാത്തവരെല്ലാം ഖിസൈസിലേക്ക് മാര്‍ച്ച് ചെയ്തോ, ദോശേം കറീം അടിക്കാം.
[കുട്ടിയുടുപ്പും പെറ്റിക്കോട്ടുമൊക്കെയിട്ട് താടിക്കു കൈകൊടുത്തും നടുവു താങ്ങിയുമൊക്കെ നില്‍ക്കുന്ന കോമാളി പടം മേലാല്‍ ഇട്ടാല്‍ സ്പാം സൈറ്റിലെല്ലാം എന്റെ മെയില്‍ ഐഡി കൊണ്ടു സബ്സ്രൈബ് ചെയ്യുമെന്ന് ഉമയമ്മ മഹാറാണി ഭീഷണിപ്പെടുത്തിയതില്‍ പിന്നെ അലക്കുകടയില്‍ നിന്നും കുപ്പായം വാടക്കെടുത്ത് ഇന്നൊരു പടം എടുത്തത് ഓരക്കൂട്ടിലും ഇവിടെയുമൊക്കെ ഇട്ടതാ. അപ്പോ അതിനും കുറ്റം!]
O.T
ജുംബ ജുക്ക ജുംബ ജുക്ക
ജുംബാ ലേ ലേ ലെ...
തിര്‍വമ്പാടി എല്‍.ഡി.എഫ് നു...
(സിനിമാലക്കാര്‍ക്ക് സ്വാഗതം....അച്ഛനും മകനും ഇനി ഒരുപാട് ദിവസത്തേയ്ക് ബുക്കഡ്)
zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet
Post a Comment
<< Home