Wednesday, December 06, 2006

തല്‍സയ കമന്റുകള്‍ക്ക്‌ കോട്ടം തട്ടാതിരിയ്കാന്‍.


ആപ്പിസൊരെണ്ണം ഇങ്ങനെ ആക്കീയാലോന്ന് ആലോചിയ്കുവായിരുന്നു. പിന്മൊഴിയും, ജീറ്റോക്കും, കമന്റുമൊക്കെ സമയം പാഴാക്കാതെ വായിയ്കാലോന്നു കരുതിയാ. അല്ലെങ്കില്‍ മീറ്റ്‌ മാമാങ്കം ഒക്കെ നടക്കുമ്പോ 50/100/1000 ഒക്കെ ജസ്റ്റ്‌ മിസ്സ്‌ ആവുന്നു. ആ സന്തോഷാണെങ്കില്‍ എന്ത്‌ ഒടിയന്‍ തന്ത്രമാണെന്നറിയില്ലാ, കൃതിയായിട്ട്‌ വരും, 50ഉം 100 ഉം ഒക്കെ അടിയ്കാന്‍.

(ഡിസൈനിന്റെ ബ്ലൂ പ്രിന്റുകള്‍ ഫ്രീയായിട്ട്‌ നല്‍കുന്നതായിരിയ്കും.

പടത്തിന്റെ കടപ്പാക്കട ഗൂഗ്ഗിളമ്മച്ചീയോട്‌.)

21 Comments:

Blogger അതുല്യ said...

ഡിസൈനിന്റെ ബ്ലൂ പ്രിന്റുകള്‍ ഫ്രീയായിട്ട്‌ നല്‍കുന്നതായിരിയ്കും.

2:54 PM  
Blogger Sreejith K. said...

ഈ സാധനം കൊറിയറായി സുല്ലിനു അയച്ചു കൊടുക്കൂ. എല്ലാ ബ്ലോഗിലും തേങ്ങ ഉടയ്ക്കാന്‍ നേര്‍ച്ചയിട്ട ആളാണ് സുല്‍. ;)

3:00 PM  
Blogger അതുല്യ said...

ശ്രീജിത്ത്‌ ആദ്യമേ ബുക്ക്‌ ചെയ്തു. ഒാവര്‍ ബുക്കഡ്‌ ആവുമ്ന്നാ തോന്നണേ താരേ...

(പണ്ട്‌ ഏതോ അപ്പീസില്‍, മോസ്റ്റ്‌ ഫ്രീക്വന്റ്ലി വിസിറ്റഡ്‌ പെര്‍സണ്‍ ന്ന്... എപ്പോഴും റ്റോയിലറ്റില്‍ പോണ ആളുടെ ഫോട്ടോ അതിന്റെ മുമ്പില്‍ ഒട്ടിച്ച്‌ വച്ചൂന്ന്... അപ്പീസ്‌ റ്റെം വേയ്സ്റ്റാക്കി റ്റോയല്‍റ്റില്‍ പോയി ഇരുന്നതിനാ ഈ ചീട്ട്‌ എഴുതിയത്‌ പോലും...)

3:13 PM  
Blogger Mubarak Merchant said...

അതെന്തുപറ്റി ചേച്ചീ, ഇത്തറേം സാധനങ്ങളൊക്കെ മേടിച്ചിട്ട് ഒരു കസേര മേടിക്കാന്‍ കാശു തെകഞ്ഞില്ലേ??
(പഴയ ക്ലോസറ്റെടുത്ത് കസേരക്കുപകരമിട്ടിരിക്കുന്ന കണ്ട് ചോദിച്ചതാ!)

3:42 PM  
Blogger Unknown said...

ഞാനിത് ഇപ്പോഴാ കണ്ട്ത്.
അപ്പോ കിടപ്പു അവിടെ തന്നെ ആയിരിക്കും അല്ലേ..
എന്തായാലും ‘ഹാര്‍പിക്’ ആണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലായി.
ദിവസവും ഉപയോഗിക്കല്ലേ ഓഫീസ് മാറിപ്പോകും

(അതുല്യ ചേച്ചിയുടെ ഓഫീസ് കണ്ടപ്പോള്‍ ഞാന്‍ ദുബായില്‍ തുറക്കാന്‍ പോകുന്ന ബ്ലോഗ്ഗ് ഓഫീസിന്‍ ഒരു ബ്ലൂപ്രിന്‍ റ് വേണം - സ്റ്റോക്ക് തീരും മ്പു തരണേ)

3:51 PM  
Anonymous Anonymous said...

All those blogs are writen sitting on this?. wonderful!!!!!!!!!!

3:59 PM  
Blogger സുല്‍ |Sul said...

അതുല്യേച്ചിക്ക് അതിജീവനം കൂടുതലാണോ?

ശ്രീ, കുറച്ച് ശ്രീ(ലങ്കന്‍) തേങ്ങ കിട്ടിയാല്‍ കൊള്ളാരുന്നു. തിരുമണ്ടനൊരു തിരുവേറും തരാം.

-സുല്‍

4:26 PM  
Anonymous Anonymous said...

കുറുക്കി അതുല്യചേച്ചീടെ ഓരോ ലീലാവിലാസങ്ങളേ...



മലയാളിയായതുകൊണ്ട്‌ മരുന്നും ഭക്ഷണവും കഴിക്കുവാനുള്ള സെറ്റപ്പൊക്കെ എങ്ങിനെയാന്ന് കൂടെ കാണിക്കാമായിരുന്നു. ആദ്യം കഴിക്കേണ്ടകാര്യം നോക്കണമല്ലോ.
നല്ല ആശയം, ഞങ്ങള്‍ ഡിസൈനര്‍മാര്‍ പലതരം ഓഫീസുകള്‍ കണ്ടിട്ടുണ്ട്‌ പക്ഷേ ഇത്‌ ആദ്യമായിട്ടാ. വിശാലഗുരു കണ്ടുവോ ആവോ?
paarppidam.blogspot.com

5:05 PM  
Anonymous Anonymous said...

anony, not exactly, but some of them ofcourse the same place!! (from my house, brain works much better there man!) Luvd your comment :)

atulya

5:05 PM  
Anonymous Anonymous said...

parppidam,

seriously speaking a nice venture rt? even now compared to old houses, these places are right infront of the drawing room or side of the kitchen or inside the bed rooms. In my ancestral house and in almost all old people used say, these places should be atleast be placed little far from the main house. Imagine the toilet room remain open and all sorts of germs invisible come across our rooms! LIG at kochin have only 450 sqft of housing i mean usable area. so u can imagine the plight.

just came across the pic and thought of uploading. not much thoughts to it dear.

Thanks dear.

atulya

5:09 PM  
Blogger sreeni sreedharan said...

അതുല്യേച്ചീ ഗുഡ് ഐഡിയാ...
ഇതാവുമ്പോ റഫ് പേപ്പറ് കൊട്ടേല് കളയേം വെണ്ടാ, റ്റിഷ്യൂപേപ്പറ് വാങ്ങിക്കേം വേണ്ടാ, വെള്ളക്കരം സേവും ചെയ്യാം. ല്ലേ?
:)

8:54 PM  
Blogger krish | കൃഷ് said...

അതുല്യയുടെ പുതിയ ബ്ലോഗ്‌ ഓഫിസിന്റെ ബീറ്റ വേര്‍ഷന്‍ ആണൊ ഇത്‌.. അടിപോളി.. എന്തായാലും ഡിസൈന്‍ കോപ്പിറൈറ്റ്‌ എടുത്തുവെക്കുക.. ഇപ്പോഴേ ആവശ്യക്കാര്‍ ഏറെ.

കൃഷ്‌ | krish

9:14 PM  
Blogger Visala Manaskan said...

അതിന്മേല്‍ കയറിയിരിക്കുന്നതിന്റെ ഫോട്ടോ ദയവു ചെയ്ത് ഇടരുത്... പ്ലീസ്!

പറയാന്‍ പറ്റില്ലേയ്യ്!

:)

9:26 PM  
Blogger Peelikkutty!!!!! said...

ഹി..ഹി..ഹി

7:59 AM  
Anonymous Anonymous said...

കടുംകൈ അരുത്

12:35 PM  
Blogger Siji vyloppilly said...

അതുല്ലേച്ചിയെ,
ഞാന്‍ ചേച്ചിയുടെ പാചകക്കുറിപ്പുകളൊക്കെ പരീക്ഷിക്കാറുണ്ട്‌.ഇന്നലെ ഗോതമ്പ്‌ ഇടിയപ്പം പരീക്ഷിച്ചു,ഉഗ്രനായിവന്നു.ഇത്തിരി പാടായിരുന്നു അതൊന്ന് പിഴിഞ്ഞെടുക്കാന്‍ (നല്ല ആരോഗ്യം വേണം) എന്നാലെന്താ സംഗതി കൊള്ളാം.ഇന്ന് മത്തങ്ങാ കുടല്‍ ചമ്മന്തി പരീക്ഷിച്ചു.അതും നന്നായി.(മത്തങ്ങയുടെ ഇല ഞാന്‍ തോരന്‍ വെക്കും,ഈ സാധനം കൊണ്ട്‌ ചമ്മന്തിയുണ്ടാക്കുമെന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌,എന്തായാലും ലോക പിശുക്കിയെന്ന് എല്ലാവരാലും മുദ്രകുത്തപ്പെട്ടിട്ടുള്ള എനിക്ക്‌ ഉപയോഗ്യ ശൂന്യമായ ഒരു സാധനം ഉപയോഗിക്കാറായല്ലോ..) നന്ദി ..പുതിയ റെസിപ്പിക്കായ്‌ വീണ്ടും വരും.

12:44 AM  
Blogger Unknown said...

അതുല്ല്യച്ചേച്ചിയെ സീറ്റില്‍ കാണാത്തതുകൊണ്ടാരും സംശയിക്കണ്ട ക്ലിക്ക് ചെയ്യാന്‍ മറ്റാരെയും കിട്ടാത്തതുകൊണ്ട് സ്വയം എടുത്ത പടമാണ് കേട്ടോ.

12:10 PM  
Anonymous Anonymous said...

ശ്ശെ, ഒരു പെണ്‍ബ്ലോഗ് ഇത്രയ്ക്ക് തരം താഴരുതായിരുന്നു!!!

3:35 PM  
Blogger Unknown said...

വിശാലേട്ടാ‍ാ... :-D

3:40 PM  
Blogger സുല്‍ |Sul said...

ആതെപ്പടി ദിലൂ :D

3:47 PM  
Blogger ഏറനാടന്‍ said...

ഇതിപ്പോള്‍ അത്യാവശ്യമായി വേണ്ടതും അവകാശപ്പെട്ടതുമായ ഒരാളേയുള്ളൂ.
പേരു പറയില്ല, വേണേല്‍ തൊട്ടു കാണിച്ചേരാം. അല്ലേല്‍ ടിവി-തരുണീമണികള്‍ കൊഞ്ചിപേശുന്നപോലെ ഒരു 'ക്ലൂ..." തരാം.
പേരില്‍ അക്ഷരമാലയിലെയൊരക്ഷരം ഉണ്ട്‌...

4:01 PM  

Post a Comment

<< Home