മന്ദാകിനി നാരായണനു ആദാരഞ്ചലികള്‍
നക്സലൈറ്റ് നേതാവ് മന്ദാകിനി നാരായണനു ആദാരഞ്ചലികള്‍. പുല്‍പിള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ മുഖ്യധാരയിലുണ്ടായിരുന്ന്, പ്രായത്തില്‍ ഏറ്റവും കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് കരണത്തടിയും, തുടര്‍ന്ന് അറസ്റ്റും വരിച്ചിരുന്നു.
(ഫെമിനിസ്റ്റ് നേതാവും സ്ത്രീജനതയുടെ രക്ഷയ്കു വേണ്ടി ഉരിത്തിരിഞ്ഞ "അനേഷിയുടെ" ചുക്കാന്‍ പിടിയ്കുന്ന കെ. അജിത മകളാണു.)
20 Comments:
മന്ദാകിനി നാരായണനു ആദാരഞ്ചലികള്‍
വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കാന്‍ കാത്തിരുന്ന ഒരമ്മ. ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍
മന്ദാകിനി നാരായണന്‍, പുല്‍പ്പള്ളി,കുമിളില്‍,
വര്‍ഗ്ഗീസു്, വേണു, അജിത. ഓര്‍മ്മകളിലെവിടെയോ ചെഗുവേരയിലൂടെ ബൊളിവിയന്‍ കാട്ടിലൂടെ......
കെ.എ.അബ്ബാസ്സിന്‍റെ നക്സല്‍ബാരിയിലെ ആദ്യ ഷോയിലിരിന്ന അറിയപ്പെടാത്ത ചെക്കനിലൂടെ....എന്തൊക്കെയോ ഓര്‍ത്തു പോയി.
ആദരാഞ്ചലികള്‍.
ആദരാഞ്ജലികള്‍...
അസാധാരണമായ ഇച്ഛാശക്തിയും സഹനശേഷിയും കൊണ്ട് സ്വന്തം ജീവിതത്തെ ത്യാഗസമ്പൂര്‍ണ്ണമാക്കിയ ഈ അമ്മ മകള്‍ അജിതയിലൂടെ ഇനിയും ജീവിക്കും. അനീതിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശക്തമായ 'ചിരി' ഇനിയും മുഴങ്ങും.അപൂര്‍വതയില്‍ അപൂര്‍വമായി കണ്ടെത്താവുന്ന ഒരു സ്ത്രീജന്മം.
ആദരാഞ്ജലികള്‍
"ഈ ശബ്ദമുയര്‍ത്താന്‍ മറ്റൊരു നാവുകൂടിയുള്ളിടത്തോളം കാലം, ഈ തോക്കെടുക്കാന്‍ മറ്റൊരു കരം ബാക്കിവരുന്നിടത്തോളം കാലം, എന്റെ മരണം അപ്രസക്തമാണ്" - ചെ.
ആദരാഞ്ജലികള്‍
പുല്‍പ്പള്ളിയുടെ വീരനായികയ്ക്ക് ആദരാഞ്ഞജലികള്‍
ഒരമ്മയുടെ വിയോഗം എന്ന നിലയില്‍ (മറ്റുകാര്യങ്ങളോടു വിയോജിപ്പുള്ളതു കൊണ്ട്) എന്റെയും ആദരാഞ്ജലികള്‍
ജന്മം കൊണ്ട് ഗുജറാത്തിയാണെങ്കിലും കേരളത്തില്‍ ശ്രീ കുന്നിക്കല്‍ നാരായണന്റെ ഭാര്യയായി വന്നു വിപ്ലവപ്രസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്ക് എത്രമാത്രമാണെന്നു, കേരളത്തിലെ സ്ത്രീകളെ ഒരിക്കലെങ്കിലും ഓര്‍മ്മപ്പെടുത്തിയ മന്ദാകിനിക്ക് എന്റെ ആദരാഞ്ജലികള്‍!!
വിപ്ലവകാരി ഒരിക്കലും മരിക്കുന്നില്ല, അനേകായിരങ്ങളുടെ ഓര്‍മ്മകളില്‍ എന്നും അവര്‍ ജ്വലിച്ചു നില്‍ക്കും...
മന്ദാകിനി നാരായണന്റെ മകള്‍ അജിത.
പാരമ്പര്യത്തില്‍ വിശ്വസിപ്പിക്കുന്ന ചില തുടര്‍ച്ചകളുണ്ട്, ഇത് പോലെ.
അതുല്യാജീ, നന്ദി, ഇത്തരം ആളുകളെ ഓര്‍മിപ്പിച്ചു തരുന്നതിന്, മറക്കാനാണ് എന്റെ വേരുകള്‍ക്ക് ഏറ്റവുമെളുപ്പം, അതുകൊണ്ടാണ്.
അതുല്യേ,
സമയം അനുവദിക്കുന്നതിനു അനുസരിച്ച് ഈ ലേഖനം ഒന്ന് വിപുലീകരിച്ചു കൂടെ..?
വിക്കി ലേഖനം തുടങ്ങി വെച്ചിട്ടുണ്ട്, ഇവിടെ -- കൂടുതല്‍ ആധികാരികമായി അറിവുള്ളവര്‍ അതു പൂര്‍ത്തിയാക്കാനപേക്ഷ.
ഈ അമ്മേടെ മോള്‍ക്ക് മനോഹരമായി ചിരിക്കാനറിയാമെന്നെ നുറുങ്ങറിവ് പങ്കുവെക്കുന്നു.
എവൂരാനേ, ഞാന്‍ ശ്രമിയ്കാംട്ടോ. 5 കൊല്ലം മുമ്പ് ചിലത് ഞാന്‍ കുത്തിക്കുറിച്ചിട്ടുണ്ട്. ശ്രമിയ്കട്ടെ, എവിടേയെങ്കിലും കാണും.
അല്ലങ്കില്‍ തന്നെ നക്സൈലറ്റ് റോളാണു ബ്ലോഗ്ഗില്‍, ഇനി ഇതൂടേ വേണോ?
ഈ വഴി എത്തിയതിനു, ഈ നൊമ്പരം പങ്കു വച്ചത്തിനു, എല്ലാര്‍ക്കും നന്ദി.
മന്ദാകിനി നാരായണന് ആദതാഞ്ജലികള്‍...
അവര്‍ നടത്തിയ ധീരമായ പോരാട്ടങ്ങളെ സ്മരിക്കുന്നു.
അതേസമയം മകളുടെ (അജിതയുടെ) പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും വിയോജിക്കുകയും ചെയ്യുന്നു.
കുറച്ച് കാലം മുന്‍പ് സിവിക് ചന്ദ്രന്‍ ഒരു കവിത എഴുതിയിരുന്നു ഇവരെ കുറിച്ച് . അതു ഓര്‍മ്മയില്‍ നിന്ന് കുറിച്ചിടാന്‍ നോക്കട്ടെ.വരികള്‍ ശരിയ്ക്കും ഓര്‍മ്മ ഇല്ല
അജിത വിളിക്കും മാ എന്ന്
വര്‍ഗ്ഗീസ് വിളിയ്ക്കും അമ്മേ
വാസുവേട്ടന്‍ വിളിയ്ക്കും മന്ദേടത്തി
ഞാന്‍ വിളിയ്ക്കും ഏട്ടത്തിയമ്മേ..
നാരായണേട്ടന്‍ വിളിയ്ക്കും “ സഖാവേ”
ആ മഹത് വനിതയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു പിടി ബാഷ്പാഞലികള്‍ (അല്പം വൈകി ആണെങ്കിലും)
qw_er_ty
thanks... Athulya,
ഈ പോസ്റ്റ് വളരെ ഉചിതമായി. മനുക്ഷ്യത്വത്തിന്റെ അമ്മയായി മലയാളത്തിനു ലഭിച്ച ഭാഗ്യമായിരുന്നു മന്ദാകിനി. മരിച്ചതിനു ശേഷമെങ്കിലും ആ അമ്മയുടെ സ്നേഹം മലയാളി തിരിച്ചറിഞ്ഞു കാണുന്നതില്‍ സന്തോഷം. നമ്മുടെ ഹൃദയശുദ്ധിക്കായെങ്കിലും മന്ദാകിനിയെ മനസിലാക്കം.
Post a Comment
<< Home