ദൈവത്തിന്റെ കൈകളില്‍
കലേഷിനു,
ദൈവം എന്ന അദ്രശ്യ ശക്തി
മുള്ളുകള്‍ കൊണ്ട് ചിലപ്പോ കോറുന്നത്,
പിന്നീടൊരിയ്കല്‍ കുപ്പിച്ചില്ലുകള്‍ കൊണ്ട് കീറാതിരിയ്കാനാണു.
നല്ല നാളേയ്ക് വേണ്ടി, കുപ്പിച്ചില്ലുകള്‍ നിരത്താത്ത പാതകള്‍ നിനക്കു മുമ്പിലുണ്ട്, ഞാനത് കാണുന്നു.
പടത്തിലേത് പോലെ ഒരമ്മ നിന്നെ മാറോടണയ്കുന്നുണ്ട് എവിടെയോ, നീ സുരക്ഷിതന്‍ തന്നെ.
ഈ അമ്മ തന്നെ, ബാക്കിയുള്ള എല്ലാ എന്റെ കൂടെപിറപ്പുകള്‍ക്കും, ഈ ക്രിസ്തുമസ്സ് രാവില്‍ സുരക്ഷിതത്തിന്റെ കുളിര്‍മ്മ പടര്‍ത്തട്ടേ.
25 Comments:
കലേഷിനു,
ഫിലോസഫി പറഞ്ഞത് കൊണ്ട് പല്ലു വേദന മാറില്ല, എന്നാലും, അതുല്യേച്ചിയ്ക് പറയാനുള്ളത്.
ദൈവത്തിനു ഏറ്റവും ഇഷ്ടമുള്ളവരെയാണ് അധികം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത്.രാത്രിയും പകലും പ്രകൃതിയിലെന്ന പോലെ നമ്മുടെ ജീവിതത്തിലും.
ഇതു ഞാന്‍ തന്നെ എന്റെ പഴയൊരു പോസ്റ്റിലഇട്ട കമന്റാ പ്രസകത്മെന്നു തോന്നുന്നഥു കൊണ്ട് ഇവിടെ പേസ്റ്റുന്നു
പത്തു വര്‍ഷത്തെ പ്രവാസത്തിനിടെ കാല്‍ കീഴിലെ മണ്ണൊലിച്ചു പോയ അനുഭവങ്ങള്‍ അനവധി
നന്ദിയുണ്ടു ദൈവത്തിനോട് എത്ര ആഴത്തിലും
ഒരു പിടി വള്ളി എനിക്കായി ഒരുക്കി വെച്ചതിന്
അതു വെറുതെ പറയുന്നതാ വല്ല്യമ്മായി.. അതീ കറുപ്പിനേഴഴക് എന്നൊക്കെ നമ്മുടെ നാട്ടില്‍ പറയുന്ന പോലെ ഒരു ശുദ്ധ നുണ. ദൈവത്തിനു ഇഷ്ടമുള്ളവരെ കൂടുതല്‍ പരീക്ഷിക്കുന്നു എന്നൊക്കെ പറയുന്നതില്‍പരം ഒരു പൊള്ളയായ കാര്യമില്ല. പിന്നെ ആശ്വാസത്തിനു പറയാം എന്നു മാത്രം.
ഇഞ്ചീകണ്മണീ.. അങ്ങനേ ദൈവദോഷം പറയാതെ ... ഒരുപക്ഷെ, എനിക്ക് ഇഞ്ചീടെ ഇരട്ടി വയസ്സുണ്ടാവും, കൊക്കേടെ ഏറ്റവും മുകളില്‍ നിന്ന് താഴെ വീണ അവസരത്തില്‍ പോലും, പിടിച്ച് നില്‍ക്കാന്‍ ചില അദ്രശ്യ ശക്തികള്‍ നമ്മുക്ക് കരുത്തേകാറുണ്ട്. പിന്നെ പരീക്ഷണം.. അത്, God is Great, and HE knows the best, whom to take and whom to leave for their best. Have blind faith ഇഞ്ചീകണ്മണീ.
"സൂര്യപ്രകാശവും അതിന്‍റെ ഊഷ്മളതയും ഞാന്‍ അംഗീകരിക്കുന്നുവെങ്കില്‍, ഇടിയും മിന്നലും ഞാന്‍ അംഗീകരിക്കണം" - ഖലീല്‍ ജിബ്രാന്‍
കലേഷ്, സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമെല്ലാം കൂടുതല്‍ നല്ലതിനു വേണ്ടിയാണെന്നുമാത്രം കരുതുക. അപ്പോള്‍ ആ കൂടുതല്‍ നല്ലതു കണ്ടെത്തേണ്ടത് നമ്മുടെ ബാദ്ധ്യതയാവും.
കൂടുതല്‍ കൂടുതല്‍ നല്ലതിലേക്കുള്ള പ്രയാണത്തിന് എന്‍റെ ആശംസകള്‍!!
അതുല്യേച്ചി, എനിക്ക് എന്റെ സ്വഭാവം കൊണ്ട് തന്നെ തോന്നണില്ല്യ, ദൈവത്തിനു നമ്മളെ വല്ല്യ പിടുത്തമുണ്ടെന്ന്, പക്ഷെ ആവശ്യത്തിലധികം പരീക്ഷിക്കണുണ്ട്..അപ്പൊ ആ തിയറി ഞാന്‍ അങ്ങിനെയാണ് പൊളിച്ചെ..:-) ദൈവദോഷം ആണെന്നറിയാവുന്നതുകൊണ്ട് സത്യം പറഞ്ഞാ ഇപ്പൊ ഇച്ചിരെ പേടിയായി..പോയി ഒരു സോറി പറയട്ടെ..
അപ്പൊ മെരി ക്രിസ്തുമസ്..ആന്റ് ഹാപ്പി ന്യൂയിര്‍
എനിക്കും തോന്നുന്നത് അങ്ങനെ ആണ് “മുള്ളുകൊണ്ട് പോറുന്നത്....” ഇത്ര നാളത്തെ അനുഭവം കൊണ്ടും.
ഇഞ്ചികണ്മണി.. ഒരാളേയും കൂടി ഞാന്‍ ദേ ആ അമ്മേടേ കെകകളിലേയ്ക് നോമിനേറ്റ് ചെയ്തിരിയ്കുന്നു. ഒക്കേനും ശരിയാവും. ദൈവം എപ്പൊഴും കൂടെയുണ്ട്.. എന്നിട്ട് ഇപ്പോ ഇഞ്ചി നോക്കുമ്പോ താഴെ ഇഞ്ചീടെ രണ്ട് കാലല്ലേ കാണുന്നുള്ളൂ എന്ന് എന്നൊട് തര്‍ക്കുത്തരം പറയുമ്പോ, ഞാന്‍ പറയു, ഇഞ്ചികണ്മണീയേ.. ആ അമ്മ നിന്നെ എടുത്തിരിയ്കുന്നു, അപ്പോ, കാണുന്ന ആ രണ്ട് കാല്‍പാദങ്ങള്‍ നിന്റേതല്ലാ, അമ്മേടേതാണു. പോയി ഉറങ്ങൂ, നല്ലതേ വരൂ. അല്‍പം വൈകും എന്നാലും ഒരുപാട് രശ്മികളുള്ള പ്രകാശം നിന്‍ മുന്നിലുണ്ടാവും.
അതുല്ല്യാമ്മേ,
ഞാനൊന്ന് സംശയത്തോടെ നോക്കുകയോ കളിയാക്കുകയോ ചെയ്താല്‍ നീരസപ്പെടുന്ന ഒരു ഈഗോയിസ്റ്റാണ് ദൈവമെങ്കില്‍ ഞാനും ദൈവവും തമ്മില്‍ എന്താണ് വ്യത്യാസം? ബ്ലൈന്റ് ഫെയ്ത്ത് എന്ത് കൊണ്ടോ എനിയ്ക്ക് പറ്റുന്നില്ല. ദൈവമില്ലെന്നോ അതില്‍ വിശ്വസിയ്ക്കുന്നില്ലെന്നോ അല്ല. എന്റെ കണ്‍സെപ്റ്റ് വ്യത്യസ്തമാണ് എന്ന് മാത്രം.
ബുദ്ധനും മഹാവീരനുമൊക്കെ സ്വയം രൂപപ്പെടുത്തിയ വീക്ഷണകോണിലൂടെ ദൈവത്തെ ദര്‍ശിയ്ക്കാമെങ്കില്‍ എനിയ്ക്കുമായിക്കൂടെ? അല്ല ഇനി ഈ ചെയ്യുന്നതൊക്കെ വമ്പന്‍ പാപമാണ് എങ്കില്‍ ദൈവത്തിനെന്നെ എപ്പോള്‍ വേണമെങ്കിലും തട്ടിക്കളയുകയോ നരകത്തിലിടുകയോ എന്ത് വേണമെങ്കിലും ആവാമല്ലോ. പക്ഷേ ദൈവം ഒരു സാഡിസ്റ്റാവാന്‍ ഒരു വഴിയും കാണുന്നില്ല. :-)
ദില്‍ബൂട്ടനു, ദൈവത്തിനു, കണ്ണും കാലും, ഭസ്മക്കുറിയും, മുത്ത് മാലയും, ഗദയും, ഒക്കെനുമുള്ള ആള്‍ ആണേന്നോ, ഈ നംബറില്‍ ഇന്ന് വിളിച്ചാല്‍ വരുമെന്നോ, പട്ടിണി കിടന്നാ, വൃതം പിടിച്ചാല്‍ വേഗം എത്തുമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞില്ലലോ?
ഏത് കോണിലൂടെ വേണമെങ്കിലും ദൈവം (?) ത്തിനെ കാണുക. ചിലപ്പോ ഒരു ശക്തി എന്ന നിലയ്ക്, ഒരു ഫാനിന്റെ രെഗ്ഗുലേറ്റര്‍ വരെ എനിക്ക് ദൈവമായി സങ്കല്‍പിയ്കാന്‍ കഴിയാറുണ്ട്.
ദൈവം സാഡിസ്റ്റ് അല്ലാ. നമ്മളില്‍ ഇന്ന ഇന്ന മാറ്റം അനിവാര്യം എന്ന് ലോകത്തിലേയ്ക് കണ്ണ്‍ തുറന്നപ്പോള്‍ എഴുതി വച്ച ഒരു കര്‍മ്മത്തിന്റെ കണക്ക് ബുസ്തകമുണ്ട്. അതില്‍ കുറെ കോളങ്ങളും. അതിലൊക്കെ റ്റിക്കിടാതെ, ജന്മം തീരുന്നതെങ്ങനേ? ഇനി കര്‍മ്മം പാപം പുണ്യം എന്നൊക്കെ യുണ്ടോ? ദില്‍ബൂവേ.... നമുക്ക് സൗകര്യമായിട്ട് ഒരു പോസ്റ്റിട്ടാം ട്ടോ.
കഷ്ടകാലങ്ങളില്‍ രണ്ട് കാലേ കാണുന്നുള്ളൂ എന്ന് വെച്ചാല്‍, അത് ദൈവത്തിന്റെയാണെന്നും, നമ്മളെ എടുത്തോണ്ട് നടക്കുകയാണെന്നും ഒരു കഥയുണ്ട്. എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. എത്ര കാലം ഇങ്ങനെ എടുത്തുംകൊണ്ട് നടക്കും? എനിക്കെന്റെ കാലില്‍ നടക്കാനും കൊതിയുണ്ടാവില്ലേ?
ധീരന്മാരേയും, നേരിടാന്‍ കഴിവുള്ളവരേയും ദൈവം പരീക്ഷിച്ചുകൊണ്ടിരിക്കും എന്നുള്ളത് മറ്റൊന്ന്. എത്രകാലം? എനിക്ക് ധൈര്യമില്ലേ, എനിക്ക് പരീക്ഷണം നേരിടാന്‍ വയ്യേ, അടുത്ത ആളെ കണ്ടുപിടിച്ചോന്നും പറഞ്ഞ് മെയില്‍ അയക്കുന്നതുവരെയോ?
എന്നാലും, ഞാന്‍ വിശ്വസിക്കുന്നു. ഒരു വെളിച്ചം എന്റെ നേരെയും വരുമെന്ന്.
കലേഷിന് എന്ത് വിഷമസാഹചര്യമായാലും, പരീക്ഷണം ആയാലും നേരിടാന്‍ ദൈവം കരുത്ത് നല്‍കട്ടെ.
അതുല്ല്യാമ്മേ,
ദൈവദോഷം പറഞ്ഞാല്‍ ദൈവം പിടിച്ച് കടിയ്ക്കും എന്ന് പറഞ്ഞത് പോലെ തോന്നി. അത് കൊണ്ട് പറഞ്ഞതാണ്. ഒരു പോസ്റ്റിനുള്ള സ്കോപ്പുണ്ടല്ലേ? അടുത്ത പോസ്റ്റായി പ്രതീക്ഷിയ്ക്കട്ടെ? :-)
അതുല്ല്യ ചേഛീ,
മൈനക്കുട്ടിയാണേ,
വിഷമങ്ങള്‍ വരുംബോള്‍ അതു ദൈവം എന്നെ പരീക്ഷിക്കുന്നതാണെന്നു കരൂതാനാണൂ എനിക്കിഷ്ടം. ദൈവത്തിനു മാത്രമേ നമ്മുക്കു ഏറ്റവും നല്ലതു എന്താണെന്നു അറീയൂ ,കലേഷ് നല്ലതു മാത്രമേ വരൂ,
ചേഛീ, എനിക്കു റേസീപ്പി തന്നില്ല,
ചേച്ചീ,
ഞാനെന്താ പറയുക?
:(
ഒരു കൈ കൊണ്ട് തല്ലുമ്പോഴും മറുകൈകൊണ്ട് തലോടലും ഉണ്ട്....അതുല്യാ, ബൂലോകത്തുള്ള ഇത്രേം പേരുടെ പ്രാര്‍ഥന കൂടെയില്ലേ കലേഷിന്.
ഹെയ് അദൊന്ന്വല്ല പ്രശ്നം....ദൈവത്തിന്റെ കണ്ണ് യൂഏഈ ബൂലൊഗത്തേക്ക് തിരിഞ്ഞപ്പോ ആ ടോപ് വ്യൂവില്‍ ആദ്യം കണ്ണില്‍ പെട്ടത് കലേഷ് ഭായിയെ ആയിരിക്കാനാ സാദ്ധ്യത. (അല്ലാണ്ടെ ഈ ദേവരാഗത്തിനെയൊക്കെ കണ്ടു പിടിക്കണേല്‍ ദൈവം ഭൂതക്കണ്ണാടി കടം വാങ്ങേണ്ടേ) അത്രേ ഉള്ളൂ. പിന്നെ കലേഷ്, ഈ തിരഞ്ഞെടുപ്പ് താങ്കള്‍ക്ക് അനുഗ്രഹം ചെയ്യുവാനാണെന്ന് മാത്രമേ പറയാനുള്ളൂ. കാരണം ദൈവം അതിനാഗ്രഹിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ എല്ലാ അര്‍ഥത്തിലും അതിനു യോഗ്യനാണ് എന്നതു തന്നെ!
കലേഷേട്ടന്,
മുന്നോട്ടുള്ള പാതയില്‍ സകല നന്മകളും നേരുന്നു..
എവിടെയാണെങ്കിലും സുഖവും സന്തോഷവുമായിരിയ്ക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിയ്ക്കുന്നു...
ബൂലോകത്തു നിന്ന് മാറി നില്‍ക്കരുതെന്ന് അപേക്ഷിയ്ക്കുന്നു.
സ്നേഹപൂര്‍വ്വം
ദില്‍ബാ..അതു തന്നെ.
എന്നെ വിശ്വസിക്കൂ, എന്നെ അനുസരിക്കൂ..എന്റെ പിന്നാലെ വരൂ എല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ പോകും, ഞാന്‍ നിങ്ങളെ ചുട്ട് മനുഷ്യന്‍65 ആക്കും, നിങ്ങള്‍ മുടിഞ്ഞ് പണ്ടാറടങ്ങും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്ന ദൈവവും അങ്ങാടിയിലെ മരുന്നു വില്പനക്കാരനും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല.
പക്ഷേ ഒന്നോര്‍ക്കേണ്ടത്, ദൈവം അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ല എന്നതാണ്. മനുഷ്യന്മാര്‍ എഴുതി വച്ചതാണ്. പേടിപ്പിച്ചില്ലെങ്കില്‍ ഒറ്റയെണ്ണം ഒന്നും കേള്‍ക്കൂലാ എന്ന് മനസ്സിലാക്കി മനുഷ്യന്മാര്‍ത്തന്നെ ഇറക്കിയ നമ്പറാണ്.
ഇഞ്ചീ, യേശുകൃസ്തുവിനെ ദൈവം ഇത്രക്കും പീഡിപ്പിച്ചില്ലേ? അത് കൃസ്തുവിനെ ദൈവത്തിന് ഏറ്റവും ഇഷ്ടമായതു കൊണ്ടായിരുന്നില്ലേ?
അരവിന്ദനു അമ്മ ചൂരലെടെത്തപ്പോഴോ, അല്ലെങ്കില്‍ വേലീന്ന് ആ ച്ചെമ്പരത്തീടേയോ പേരേടെയോ കമ്പ് മുറിച്ചപ്പോ പേടി തോന്നിയിരുന്നുവോ?
ദൈവം ഉണ്ടോ ഇല്ലേന്നൊന്നും കൂടുതല്‍ പറയാന്‍ മാത്രം ഞാന്‍ പോരാ.. പക്ഷെ ഞാന്‍ എന്താ ചെയ്യുന്നേന്ന് നോക്കി ഒരു ഗഡി, എന്റെ ഈശ്വരന്‍, 24 ഹവേഴ്സ് നമ്മുടെ പിറകില്‍ നടപ്പാണ്.
ഞാനെന്നൊക്കെ വല്യ വല്യ ഡയ്ലോഗ് പറഞ്ഞിട്ടുണ്ടോ? അന്ന് എനിക്ക് പെട 100% ഉറപ്പാ! അപ്പോള്‍ ഞാനോര്‍ക്കും. ഇദ്ദേഹത്തിന് വേറെ പണിയൊന്നുമില്ലേ? ഞാന്‍ പറയണും ചെയ്യണതും നോക്കി നടക്കാണ്ട്, എന്ന്.
പ്രശ്നങ്ങളുണ്ടാകുമ്പോള്‍, അതില്‍ മുങ്ങിച്ചാവാന്‍ പോവുമ്പോള്‍, ഒരു വിരല്‍ എന്റെ നേരെ നീട്ടി ‘ഇത്തവണ ഇതേല്‍ പിടിച്ച് കയറിപ്പോര്‘ എന്നും പറയാറുണ്ട്.
ഇത് ‘വിശ്വാസത്തിന്റെ മനശാസ്ത്ര പശ്ചാത്തലം‘ ആയിരിക്കാമെങ്കിലും അതെനിക്കൊരു വല്ലാത്ത ബലം തരാറുണ്ട്.
കലേഷിന് എന്നും നല്ലതേ വരൂ.
നരകവും, സ്വര്‍ഗ്ഗവും ഈ ഭൂമിയില്‍ തന്നെ. ദൈവത്തില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു, കാരണം, ഫുള്‍ ഫിറ്റായിട്ട് എത്രയോ വര്‍ഷങ്ങളായി വണ്ടി ഓടിക്കുന്നു, എന്നിട്ട് പോലീസ് പിടിക്കാത്തത് ദൈവസഹായം ഒറ്റ കാരണം കൊണ്ട് മാത്രം, എന്നു വച്ച് ഇനി പിടിച്ചുകൂടായ്കയില്ല :)
ഞാന്‍ ഓടികൊണ്ട് ആടി, അല്ല ആടികൊണ്ടോടി
ഈ കുറുമാനേ എന്താ വേണ്ടത്?
അന്ന് ശര്‍മ്മാജീടെ വായീന്ന് കേട്ടില്ലേ കുട്ടി നീയ്യ്.. കൂറുമാന്‍ ബയ്യാ... ദോനോം 'ഡി/D' സാത്ത് മേ നഹി ചലേഗാ ന്ന്..., നഹി കരോ ന്ന്..
സുതരോ ബായ് സുതരോ...
(നല്ല ചുള്ള് പയ്യന്മാരെ അണയ്ക് എട്ട് വച്ച് ഞങ്ങള്‍ക്ക് കിട്ടും, പക്ഷെ കുറുമാന്‍ എന്ന അച്ഛനെ കിട്ടില്യാ....)
zzzzz2018.5.24
nike air max 95
nike factory outlet
moncler online outlet
christian louboutin shoes
dsquared
giants jersey
oakley sunglasses
canada goose outlet
cheap ray bans
kate spade outlet online
zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes
balenciaga shoes
nfl store
hermes belts for men
jordan shoes
kobe sneakers
adidas ultra boost
hermes belt
adidas gazelle
goyard handbags
jordan 13
Post a Comment
<< Home