വീണ്ടും ഒരു മലയാളി
ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉന്നത സ്ഥാനത്ത് (ജസ്റ്റിസ്..ശ്രീ ബാലകൃഷ്ണന്‍), ഈ മലയാളി. നമുക്കഭിമാനിയ്കാം. ഇത്രേം സംസ്ഥാനങ്ങളും, അതിലുമൊക്കെ ഉപരിയായി ഒരുപാട് ജഡ്ജിമാരും ഒക്കെ ഉണ്ടായിട്ടും, മലയാളിയ്ക് ഈ സ്ഥാനവും എത്തിപിടിയ്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.
(വാല്‍ക്കഷ്ണം : കേരളത്തിലു നിയമം വരാന്‍ പോകുന്നു, അച്ഛനും അമ്മേയേയും നോക്കാതെ മക്കള്‍ക്ക് എതിരേ കോടതി കേസ് എടുക്കു, നിയമം പഠിപ്പിയ്കുകും.അതേ അതേ, നമ്മളില്‍ ചിലര്‍ക്കൊക്കെ കോടതിയോ നിയമോ ഒക്കെ തന്നെ വേണം, അച്ഛനേം അമ്മേനേം നോക്കാനും, വഴിയില്‍ തുപ്പരുതെന്ന് പറയാനും, പെണ്ണിനെ തല്ലിയാല്‍ എല്ല് ഒടിയ്കും എന്ന് പറയാനും... )
വീണ്ടും ഒരു മലയാളി ഉന്നതങ്ങളില്‍
5 Comments:
വീണ്ടും ഒരു മലായാളി ഉന്നതങ്ങളില്‍.
കേരളം, മലയാളി, മലയാളം....
നീണാള്‍ വാഴട്ടെ
ചേച്ചി, മലയാളി അല്ലേ, ആ തലക്കെട്ടിലെ തെറ്റൊന്നു തിരുത്തൂ. ഒരു ദീര്‍ഘം കൂടി പോയി...
മലയാളികള്‍ക്കു വീണ്ടുമൊരഭിമാന സ്തംഭം.
അച്ഛനെയും അമ്മയെയും നോക്കാത്ത മക്കള്‍ക്കെതിരെ നിയമം വന്നിട്ടോ കോടതി കേസെടുത്തിട്ടോ പ്രയോജനം ഉണ്ടാകും എന്നു തോന്നുന്നില്ല.അതിനവന്റെ മനസ്ഥിതി തന്നെ മാറണം.
അതിനെന്തു ചെയ്യാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.
പടിഞ്ഞാറന്‍ സംസ്ക്കാരം മാത്രമാണ് നല്ലതെന്ന മിഥ്യാ ധാരണയില്‍, ആ കഞ്ഞി മുഴുവന്‍ കോരി തന്റെ ജീവിതത്തിലേക്കു പകര്‍ത്തുന്ന തവിയാകരുത് അവ്ന്റെ മനസ്സ്,പകരം അതിലുള്ള നന്മയുടെ വറ്റുകള്‍ മാത്രം സ്വീകരിക്കാന്‍ രൂപപ്പെടുത്തിയ അരിപ്പയാണാകേണ്ടത്.
ഒരു കഥയുണ്ട്,
ഒരിടത്തൊരു മകന്‍ തന്റെ വൃദ്ധയായ അമ്മയ്ക്കു ചോറ് കൊടുക്കാന്‍ ഒരു പ്രത്യേക പാത്രം മാറ്റി വെച്ചു ,ചത്തുപോയ പട്ടിക്കുട്ടിക്ക് ഭക്ഷണം വിളമ്പിയിരുന്ന പാത്രം.
കാലങ്ങള്‍ കടന്നു പോയി മകനൊരു മകനുണ്ടായി അവനും വളര്‍ന്നു.
ഒരു ദിവസം വൃദ്ധയെ കാലന്‍ തേടിവന്നു.
മരണാനന്തര ചടങ്ങുകള്‍ക്കിടെ വൃദ്ധയുടെ ചോറ്റുപാത്രം ഭദ്രമായി എടുത്തു സൂക്ഷിക്കുന്നതു കണ്ട മകന്‍ കൊച്ചുമകനോട് പറഞ്ഞു “മോനെ മുത്തശ്ശി ഇനി തിരിച്ചുവരാത്ത ലോകത്തേക്ക് പോയെടാ.അതുകൊണ്ട് ഇനി ആ പാത്രം നീ സൂക്ഷിക്കുകയൊന്നും വേണ്ട കൊണ്ട്ടു പോയി എവിടെയെങ്കിലും കള.”
“അച്ഛാ അതെനിക്കറിയാം ,മുത്തശ്ശീടത്രേം വയസ്സാകുമ്പോള്‍ അച്ഛനും വേണ്ടതല്ലേന്നു കരുതി സൂക്ഷിച്ചതാ” എന്നാണ് ആ കൊച്ചു കുട്ടി മറുപടി പറഞ്ഞത്.
അതു കൊണ്ട് നമ്മള്‍ മുന്‍തലമുറയെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ച് മാത്രമേ നമ്മുടെ മക്കളില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പോലും നമുക്ക് അവകാശമുള്ളൂ.
അതെ. കേരളത്തില്‍ വൃദ്ധനയം വരാനുള്ള തയ്യാറെടുപ്പിലാണെന്നു ഇന്നലെ ശ്രീമതി ലിഡാജേക്കബ് പത്രക്കാരെ വിളിച്ചു പറയുന്നതു കേട്ടു. ഈ നിയമം ഡിസംബര്‍ അഞ്ചിനു കേന്ദ്രം നടപ്പിലാക്കിയതായി ഡിസംബര്‍ ആറിന്റെ ദീപികയില്‍ ഉണ്ടായിരുന്നു. ഈ വിഷയത്തോട് ബന്ധമുള്ള ഒരു പോസ്റ്റും ഞാന്‍ മുന്‍പൊരിക്കല്‍ ഇട്ടിരുന്നു.
ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ്റ് നടപ്പാക്കുന്ന നിയമത്തിന്റെ ചുവടു പിടിച്ഛാണ് കേരളത്തിലും ഈ നിയമം കൊണ്ടുവരാന്‍ പോകുന്നതെന്നു തോന്നുന്നു.
Post a Comment
<< Home