തലാക്ക്
വരാന്തയില്‍ ഏതോ ഒരു വാതിലില്‍ വല്ലാത്ത തട്ടും മുട്ടും കേട്ടാണു ഞാന്‍ വാതില്‍ തുറന്ന് നോക്കിയത്.
ആദ്യം കരുതി, സുബൈര്‍ എന്ന ംബോബെക്കാരന്‍ അയല്‍-വാസി താക്കോലില്ല്യാതെ വന്നതാവണം, ഷഹീദ ഉറങ്ങുകയാവണം. ഇദ്ദേഹം ആഞ്ഞ് ആഞ്ഞ് മുട്ടുന്നു.
പിന്നെ അകത്തൂന്ന് ഉറക്കെ നിലവിളി, മേരെ കോ തലാക്ക് ചാഹിയേ.. തും ലോക് നഹീ, മേ ബി മാങ്ങ് സക്തേ ഹെ തലാക്, തലാക് ദേതോ, ദര്‍വാസാ കോലേഗാ മേ..
എന്റമ്മോ.. ഞാന്‍ വാതിലടച്ചു.. എന്തെങ്കിലും കാണും. ഈ തലാക്ക് കൊടുത്ത് വാങ്ങലില്‍.
പിന്നേം അയാള്‍ വാതിലില്‍ മുട്ടി, അവള്‍ പറഞ്ഞു... തലാക്ക് കേലിയേ തയ്യാറെത്തോ...
ഏതോ ഒരു ഇടിയില്‍ എപ്പഴോ തുറന്നു, വാതില്‍..
ഷഹീദാ ഉറക്കേ ഉറക്കെ കരഞ്ഞും കൊണ്ട് പറയുന്നു.
ഇല്ല നിന്റെ കൂടെ ഞാനിനി ഇല്ല്യാ. ഇസ്ലാം ബോല്‍ക്കേ തും ദിന്‍ ബാര്‍ ദാരു പീത്തെ ഹേ ഒരു രാത് കോ ദര്‍ബാര്‍ ജാത്തെ.. ഒരു സിഗരറ്റ് ബി.. കിസിനേ പിലായാ തോ പീത്താ ഹേ ക്യാ? മഹീനാ സാല്‍ മേ ഇന്ധസാര്‍ കിയാ.. തും സുതരേഗാ... കോന്‍ തുമേ മുഫ്ത് മേ പിലാത്തേ ഒരു തും പീത്തേ? തുമേ നഹി മാലും, തുഹ്മാരാ നാം സുബൈര്‍ ഹെ? പൂരാ മൊഹല്ലാ ക്കോ തും മേ ജൂത്തേ മാരേഗാ..
ഐസാ ഇല്‍സ്ലാം മേരേ ജിന്ധഗീമേ നഹി ചാഹിയേ...
മേരാ സവാല്‍ തും പീത്താ ഹേ നഹീ. ലേക്കിന്‍, മുജേ ഭീ ഹിമ്മത്ത് ഹേ.. ജബ് മേരാ ആദ്മി കൈദാ സേ നഹി രഹത്തേ.. ഇസ് ഔരദ് ഭീ തലാക്ക് ബോല്‍ സക്തേ ഹേ...
തും അന്തര്‍ ആവോ.. ലേക്കിന്‍ മേ ബാഹര്‍
26 Comments:
സുബൈര്‍ എന്നാല്‍ പരിശുദ്ധമായവന്‍ എന്നല്ലേ അര്‍ത്ഥം? ആണോ? അല്ലേ? ആ.
എന്റെ മദ്യനയം എവിടെയോ വ്യക്തമാക്കിയതാണ്. വേറേ പണിയൊന്നുമില്ലാതിരിക്കുമ്പോള്‍ തമാശക്ക് കൂമ്പുവാടുന്ന അളവിലല്ലാതെ വല്ലപ്പോഴും എന്നതിനപ്പൂറം അടിച്ചില്ലെങ്കില്‍ സുഖമില്ല, അടിച്ചില്ലെങ്കില്‍ ഉറക്കമില്ല, അടിച്ചിട്ട് നാട്ടുകാരന്റെ കയ്യീന്നു വാങ്ങിച്ചില്ലേല്‍ സമാധാനമില്ല, അടിച്ചിട്ട് പെമ്പ്രന്നോത്തിയെ ഇടിച്ചില്ലെങ്കില്‍ കൈത്തരിപ്പ് തീരില്ല, അടിച്ചു വണ്ടിയോടിക്കും, ആരെതിര്‍ത്താലും അടിക്കും എന്ന ലെവലിലോട്ട് പോകാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കള്ളു നമ്മളെ പിരുത്തുകളഞ്ഞെന്ന് കൂട്ടാം. വിശ്വാസങ്ങളുടെയും ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും കടമകളുടെയും ഒക്കെ കാര്യം അതോടെ ഭും.
ദേവാ ഒരു ഡൗട്ട്...
ഞാനെപ്പോഴും കരുതും, കള്ളു കുടിച്ചിട്ട് എപ്പോഴും ഭാര്യയേ മാത്രം എന്ത് കൊണ്ട് തല്ലുന്നു? ബോധമില്ലാതെ ഇരിയ്കുമ്പോഴും, ഇങ്ങനെയുള്ളവര്‍ക്ക് ഭാര്യേനെ തന്നെ തല്ലാന്‍ എന്താണു പ്രേരണ?
അതുല്യേച്ച്യേ , കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ ആരെ തല്ലാനും കള്ള് കുടിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല.
കുടിയടി.
മാഷേ,
കള്ളുകുടിയന്റെ അതായത് ആല്‍ക്കഹോളിക്കിന്റെ ജീവിതം വളരെ അസംതൃപതമാണ്, മിക്കപ്പോഴും സാമ്പത്തിക പ്രശ്നങ്ങളിലുമാണ് , എന്നുവച്ചാല്‍ കള്ളിനു കൊടുക്കുന്ന കാശ് എന്നല്ല, അതുമൂലം നഷ്ടമാകുന്ന അവസരങ്ങള്‍, ഉഗ്യോഗസംബന്ധിയായ പ്രശ്നങ്ങള്‍, മദ്യപിക്കുന്ന കൂട്ടുകെട്ടില്‍ നടക്കുന്ന കാശ് കൈമാറ്റം, മദ്യം കാരണം ഇല്ലാതെ പോകുന്ന സോഷ്യല്‍ ലൈഫ്.. മൊത്തത്തില്‍ ആളുകള്‍ വിചാരിക്കുന്നതുപോലെ കുടിച്ച് കൂത്താടി രസിക്കുകയല്ല, കുടിച്ച് തകര്‍ന്നു പണ്ടാരടങ്ങുകയാണ്.
ഈ അമര്‍ഷം ഇങ്ങനെ പുറത്തു വന്നുകൊണ്ടേയിരിക്കും. കുടിച്ചിട്ട് വരുന്ന വഴി ട്രാഫിക് പോലീസുകാരനെ കയറി തല്ലിയാല്‍ കരണം പൊഹയും എന്ന് അവനറിയാം, അതുകൊണ്ട് പാവം ലോട്ടറിക്കച്ചവടക്കാരനെ തല്ലും. ഭാര്യയും പിള്ളേരും നിസ്സഹായരാണല്ലോ അവരേയും തല്ലും. കുടിച്ചിട്ട് ഉള്ള ഹൌസ്‌ഹോള്‍ഡ് വയലന്‍സിനു പരിഹാരം തിരിച്ച് തല്ലുക എന്നതാണ്. ഇല്ലെങ്കില്‍ അത് ഒരിക്കലും നില്‍ക്കില്ല. അതിന്റെ പേരില്‍ കുടിയന്‍ കൂടുതല്‍ കുടിക്കാനൊന്നും പോകുന്നില്ലല്ലോ. എല്ലാം അടക്കി, സഹിച്ച്, പതി ദൈവം അങ്ങേര്‍ക്ക് അടുപ്പിലും സാധിക്കാം എന്ന കണ്‍സപ്റ്റ് ഉള്ള നാട്ടില്‍ ഈ പ്രശ്നം വളരെ കൂടുതലാണ്, പഠിപ്പും ജോലിയും ഉള്ള പെണ്ണുങ്ങളുള്ള നാട്ടില്‍ കുറവും. ദേഹത്തടി വീണാല്‍ കെട്ടിയോനല്ല വല്യമ്മാവനേം തിരിച്ചു തല്ലും എന്നു ആദ്യത്തെ അടി
കിട്ടുന്നന്ന് വ്യക്തമാക്കിക്കൊടുത്താല്‍ സാധാരണ ഗതിയില്‍ വയലന്‍സിനു ഏറെ പരിഹാരമാവും. ബോധമില്ലാതെ തല്ലുന്നു എന്നത് കുറേയൊക്കെ ശരിയാണ്, ബാക്കി മനസ്സിലെ നിരാശ പുറത്തുവിടാനുള്ള ഒരടവും. (രണ്ട് ഫുള്‍ ചാരായം ദിവസവും അടിച്ച് ഹാപ്പിയായി പെമ്പ്രന്നോരുടെ കൂടെ വൈക്കുന്നേരം മൊത്തം ഗാനാലാപനം നടത്തിയിരുന്നു കുടിയശ്രീ വരദനമ്മാവന്‍. അങ്ങേരു തല്ലിയിട്ടുണ്ടെങ്കില്‍ അത് ഭാര്യയെയല്ല, ഷാപ്പില്‍ തോന്ന്യാസം കാണിച്ചിട്ടുള്ളവരെയാണ്!)
അതുല്യേച്ചീ,
ഇസ്ലാമില്‍ സ്ത്രീകള്‍ തലാക്കിനുവേണ്ടി ഇങ്ങനെ മുറവിളികൂട്ടേണ്ട കാര്യമൊന്നുമില്ല. ഒരു പെണ്ണിന് ആണിനെ തലാഖ് ചൊല്ലുന്ന രീതി നിലവിലുണ്ട്. അതിനെ ‘ഫസഖ്’ എന്നു പറയും. രണ്ടിനും ഒരേ എഫക്റ്റ് തന്നെ.
പിന്നെ ഭാര്യയെതല്ലുന്ന കാര്യം. മറ്റുള്ളോന്റെ ഭാര്യയെ കൈവച്ചാല്‍ മറ്റുള്ളോരു കൈവെക്കും അതെന്നെ. അല്ലെ കെ എം?
-സുല്‍
മേന്നനേയ്... ഞാന്‍ ഉദ്ദേശിച്ചത് വേറെ ഏത് പെമ്പിള്ളേനെ കണ്ടാലും തല്ലാതെ ഇങ്ങേരു എന്തു കൊണ്ട് ഭാര്യേനേ കാണുമ്പോ തല്ലുന്നു.
പക്ഷെ കേസ് സ്റ്റഡി ഇന്‍ കോണ്ട്റ്റക്സ്റ്റ് അതല്ലാ, മുസ്ലിം യുവതിയ്ക് അവള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ അല്ലെങ്കില്‍ ഇസ്ലാം മതത്തിനു എതിരായിട്ട് പ്രവര്‍ത്തിയ്കുന്ന ഭര്‍ത്താവിന്റെ ഇങ്ങനെ വേണ്ടാന്ന് വയ്കാന്‍ ഉച്ചത്തില്‍ വിളിച്ച് പറയാമോ എന്നാണു.
തീര്‍ച്ചയായും. അതല്ലെ സുല്ല് പറഞ്ഞ ഫസഖ്. അതു കഴിഞ്ഞിട്ട് അവള്‍ എങ്ങനെ ജീവിക്കും എന്നത് ചോദ്യചിഹ്നമാകുമ്പോഴാണ് മിക്കവാറും ഇടിയുടെ മുന്നില്‍ പതറിപ്പോകുന്നത് അല്ലാതെ മതം അനുവദിക്കാത്തതുകൊണ്ടല്ല.
മേന്നനേയ്... ഞാന്‍ ഉദ്ദേശിച്ചത് വേറെ ഏത് പെമ്പിള്ളേനെ കണ്ടാലും തല്ലാതെ ഇങ്ങേരു എന്തു കൊണ്ട് ഭാര്യേനേ കാണുമ്പോ തല്ലുന്നു.
പക്ഷെ കേസ് സ്റ്റഡി ഇന്‍ കോണ്ട്റ്റക്സ്റ്റ് അതല്ലാ, മുസ്ലിം യുവതിയ്ക് അവള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ അല്ലെങ്കില്‍ ഇസ്ലാം മതത്തിനു എതിരായിട്ട് പ്രവര്‍ത്തിയ്കുന്ന ഭര്‍ത്താവിന്റെ ഇങ്ങനെ വേണ്ടാന്ന് വയ്കാന്‍ ഉച്ചത്തില്‍ വിളിച്ച് പറയാമോ എന്നാണു.
ഈ സ്ത്രീക്ക് മറ്റൊരു പുരുഷനെ വിവാഹം ചെയ്തു ജീവിക്കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട്, ഒരു പരിമിത സമയത്തിനു (ഇദ്ദ എന്നു പറയും) ശേഷം.
പരിപൂര്‍ണ്ണമായും,യാതൊരു വിധത്തിലുള്ള ഇളവുകള്‍ അനുവദിക്കാതെയും മദ്യം നിരോധിച്ചിട്ടുള്ള മതമാണ് ഇസ്ലാം. അതു തന്നെ പ്രവാചകന്‍ ചെയ്തത് ഒറ്റയടിക്കല്ല. ആദ്യം പ്രാര്‍ഥനയില്‍ വിലക്കി. പിന്നെ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും വിലക്കി. അതു കൊണ്ട് തന്നെ അല്പമായാല്‍ താല്‍ക്കാലിക ഉത്തേജനവും, അതിരുവിട്ടാല്‍ അപകടകാരിയുമായ ഈ സാധനം, ബുദ്ധിയും വിവരവുമുള്ള മനുഷ്യര്‍ക്കിടയില്‍ പുരാതനകാലം മുതലേ ഭയങ്കര സ്വാധീനം ചെലുത്തിയിരുന്ന ഒരു സംഭവം ആയിരുന്നു എന്നത് സത്യം. കള്ളടിച്ചു ഫിറ്റായാല്‍ പിന്നെ ഇസ്ലാമായലും, ഹിന്ദുവായലും, കൃസ്റ്റ്യന്‍ ആയാലും ഇനി ഇതൊന്നുമില്ലേലും ഓരോരുത്റ്റന്റെ കപ്പാസിറ്റി അനുസരിച്ച് പെരുമാറിക്കോളും. പിന്നെന്തിന് കള്ളു കുടിച്ച് ഭാര്യയെ തല്ലുന്ന മുസ്ലിമിനെ മാത്രം പറയുന്നു? (ഒരു പരിധി വരെ കള്ളു കുടിച്ചാല്‍ ശ്രദ്ധ കൂടും, അപ്പോ ഭാര്യയെ അല്ലാതെ വല്ലവരേം തല്ലിയാല്‍ വിവരം വരമ്പത്തൂന്ന് തന്നെ അറിയും എന്നത് ഒരു കാരണം ഭാര്യയെ തന്നെ തല്ലാന്‍..പിന്നെ ഭാര്യയെ തിരഞ്ഞുപിടിച്ചു തല്ലുന്നവന്‍ ഒരു പരിധിയോളം താന്‍ ഓവറായി എന്ന് അഭിനയിക്കുകയാണ്...കാക്കയെ ഉന്നം വെച്ച് പോത്തിനെ എറിയുന്ന സ്വഭാവം. യഥാര്‍ത്ത ജീവിതത്തിലെ ഒരു ഇന്‍ഫീരിയൊരിറ്റി കോമ്പ്ലക്സ് ഹേതുവായി! ഇനി ഭാര്യയുടെ ചാരിത്ര്യ ശുദ്ധി സംശയിച്ചാണ് കുടിയും തുടര്‍കലാപരിപാടിയഉമെങ്കില്‍ ഉറപ്പിക്കാം അങ്ങേരുടെ കേന്ദ്രസ്ഥാനത്ത്തെ പിടിപാട് പോയിക്കിടക്കുകയാണെന്ന്)ഈ ചര്‍ച്ച വഴിമാറി ഇസ്ലാം കുടിയും ഫസ്ഖും തലാക്കുമൊക്കെ ആയതുകൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ.ഫസ്ഖ് അഥവാ വിവാഹമോചനത്തിനുള്ള ഭാര്യയുടെ അവകാശം ഏറ്റവും ലളിതമായി നിര്‍വചിച്ചിട്ടുള്ളത് ഇസ്ലാം മതത്തില്‍ ആണെന്ന് തോന്നുന്നു. പക്ഷേ ദേവരാഗം പറഞ്ഞതു പോലെ കെട്ടുപൊട്ടിച്ചു പുറത്തുചാടിയ പെണ്ണിനെ ഏറ്റെടുക്കാന്‍ തന്റേടമുള്ള ആണ്‍ജാതി ഇപ്പുറം വേണ്ടേ? ഇദ്ദാകാലവും കഴിഞ്ഞ് അവള്‍ക്കൊരു ഭാവി ഉണ്ട്എന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ ഒരുറപ്പുമില്ലാത്തത് കൊണ്ട് തന്നെയാണ് പലരും അത്തരമൊരു സാഹസത്തിനു മുതിരാത്തത്. ഉദാഹരണങ്ങള്‍ എത്ര നമ്മുടെ ചുറ്റും കിടക്കുന്നു. അതുല്യ എഴുതിയ, ഷഹീദ പറഞ്ഞവാക്കുകള്‍ ഭാഷയും, ദേശവും, കാലവും മാറി മുഴങ്ങുക്കൊണ്ടേയിരിക്കുന്നില്ലേ?
This comment has been removed by a blog administrator.
ഫൈസല്‍,
വിശുദ്ധ ഖുര്‍ ആനില്‍ നാല് ആയത്തുകളില്‍ മാത്രമല്ലേ ലഹരി(മദ്യം)യെ പരാമര്‍ശിച്ചു കാണുന്നുള്ളൂ? അവിടെയൊന്നും പരിപൂര്‍ണ്ണ നിരോധനം കാണാനില്ലല്ലോ!
(മദ്യം നിരോധിക്കേണ്ടത് തന്നെ)
readers pls note: ഇത് ആധികാരികമായ അഭിപ്രായമല്ല, ഇതുമായി എന്റേതടക്കം ആരുടെയും ജീവിതത്തെ ബന്ധപ്പെടുത്തേണ്ടതുമില്ല.
ഇക്കാസ്
ആധികാരികമല്ലെങ്കില്‍ പിന്നെ അതില്‍ കൈവെക്കാതിരിക്കുന്നതല്ലേ ബുദ്ധി? വിശുദ്ധ ഖുര്‍ആനും, നബിചര്യയും (ഹദീസുകളും) ചേര്‍ത്തല്ലാതെ ഇസ്ലാമിനെ നിര്‍വചിക്കാനിറങ്ങിയാല്‍ ആരും ഒരിടത്തുമെത്തില്ലെന്ന് തോന്നുന്നു. ഞാനും ഇതില്‍ തര്‍ക്കിക്കാന്‍ മാത്രമുള്ള വിവരമുള്ളവന്‍ ഒന്നുമല്ല. വിശുദ്ധ ഖുര്‍ആനില്‍ 5 നേരത്തെ നമസ്ക്കാരം നിര്‍ബന്ധമാക്കിയ ആയത്ത് ഏതെന്നു ചോദിച്ചാല്‍ ഇക്കാസ് എന്തുപറയും?
-സുല്‍
ഇക്കാസ്, മനുഷ്യന്റെ ആത്മിയവും ശാരീരികവുമായ പവിത്രതയേയും കഴിവിന്‍nയും നശിപ്പിക്കുന്ന എന്തിനേയും വിലക്കിയിട്ടുള്ള മതമാണ് ഇസ്ലാം. മദ്യപാനവും, ചൂതാട്ടവും എന്തിന് സിഗരറ്റ് വലി പോലും അതില്‍ ഉള്‍പ്പെടുത്താം എന്നാണ് എനിക്കു തോന്നുന്നത്.ഇക്കാസ് പറഞ്ഞത് ശരിയാണ്. മദ്യത്തിനെതിരെയുള്ള പരാമര്‍ശം ഖുര്‍ആനില്‍ അത്രയേ ഉള്ളൂ. പക്ഷേ അതില്‍ അഞ്ചാമത്തേത്.....
“ഹേ, സത്യവിശ്വാസികളേ,നിങ്ങളില്‍ മദ്യപിക്കുന്നവരും ചൂതാടുന്നവരും,നിങ്ങളുടെ നാഥനെയല്ലാതെ ആരാധിക്കുന്നവരും സത്യമാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചവരാവുന്നു. മദ്യപാനവും ചൂതാട്ടവും വഴി പിശാച് നിങ്ങളില്‍ വെറുപ്പും വിദ്വേഷവും നിറയ്ക്കുന്നു,നിങ്ങളുടെ നാഥനെ ആരാധിക്കുന്നതില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു..എന്നിട്ടും നിങ്ങളതില്‍ നിന്നും വിട്ടു നില്‍ക്കുന്നില്ലയോ” (സൂറ അല്‍ മാഇദ..90) എന്ന വചനം ഇതിന്റെയെല്ലാം സമ്പൂര്‍ണ്ണ നിരോധനം ആയാണ് പരിഗണിക്കപ്പെടുന്നത്. പിന്നെ ഖുര്‍ആന്‍ മാത്രമല്ല പ്രവാചകന്റെ ജീവിതവും സന്ദേശവും കൂടെ ഇസ്ലാമിന്റെ അടിത്തറയായിഗണിക്കപ്പെടുന്നുണ്ട്.
ഇക്കാസ് ഇതിനി ഇവിടെ തുടരണോ...കാരണം അതുല്യയുടെ ഈ പോസ്റ്റ് ചര്‍ച്ചചെയ്യുന്നത് ഇതല്ലല്ലോ
ഫൈസലിനും സുല്ലിനും,
നിങ്ങള്‍ രണ്ടുപേരും പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നല്ല രീതിയില്‍ത്തന്നെ മനസ്സിലാക്കുന്നു.
ഖുര്‍ ആന്‍ എന്തെന്നും, നബി ചര്യ എന്തെന്നും കാര്യകാരണസഹിതം വ്യക്തമാക്കി നമ്മെ പഠിപ്പിക്കാന്‍ നമ്മളെല്ലാം ഇസ്ലാമിന്റെ ബാലപാഠം അഭ്യസിക്കുന്ന മദ്രസ/ഓത്തുപള്ളികളിലെ അദ്ധ്യാപകര്‍ തയ്യാറാകാറില്ല. അതുപോലെ തന്നെ നാമെല്ലാം ഇതുപോലെ ഖുര്‍ ആനും ഹദീസുമൊക്കെ ഉദ്ധരിക്കാന്‍ പഠിച്ചതും അവിടങ്ങളില്‍ നിന്നല്ല, സ്വന്തം വായനയില്‍ നിന്നും പഠനങ്ങളില്‍ നിന്നുമാണ്. ഈ അറിവുകള്‍ പങ്കുവയ്ക്കുവാനും കൂടുതലറിയാനും എല്ലാവരെയും സഹായിക്കുന്ന ഒരു മലയാളം ബ്ലോഗ് തുടങ്ങാന്‍ (മത സംഘടനകള്‍ക്കതീതമായി) നമ്മള്‍ക്കെന്തുകൊണ്ടു കഴിയുന്നില്ല?
മുകളില്‍ ഞാനാദ്യമിട്ട കമന്റ് ഇങ്ങനെയൊരു കമന്റിടാനുള്ള വാതില്‍ തുറന്നുകിട്ടാന്‍ വേണ്ടി ഉപയോഗിച്ച ഒരു താക്കോലായി മാത്രം കരുതുക.
അതുല്യാ, ഇതിനും കൂടെ മാപ്പ്.
അത്രയും വേണ്ടാ ഇക്കാസ്. അറിവുകള്‍ പംകു വെയ്ക്കാന്‍ വേണ്ടി ബ്ലൊഗ് തുടങ്ങാം. പക്ഷേ അതു മതങ്ങളില്‍ ചാരിനിന്നു വേണ്ടാ എന്നാണ് തോന്നുന്നത്. കാരണം എത്രയൊക്കെ പൊതിഞ്ഞു പുതപ്പിട്ടു നിര്‍ത്തിയാലും വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം ആണത്. വിചാരിക്കണ പോലെ പറയാനും, പറഞ്ഞതുപോലെ മനസ്സിലാക്കാനും അഥവാ ആയാല്‍ തന്നെ അതു സമ്മതിക്കാനും പലര്‍ക്കും ബുദ്ധിമുട്ടുള്ള വിഷയം. അതു ഹിന്ദു മതമായാലും ഇസ്ലാാം മതമായാലും,കൃസ്റ്റ്യന്‍ മതമായാലും ഒരുപോലിരിക്കും. മൂന്നു കൊമ്പുള്ള മുയലുകള്‍ ഏടുകളിലൊരുപാട് കാണും! അതു നമ്മള്‍ തന്നെ ഇവിടെയൊക്കെ കണ്ടതല്ലേ. സോ വെറുതെയെന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെയ്ക്കാന്‍ പോണത്? മതം വിശ്വാസം എന്നൊക്കെ പറയുന്നത് ഓരൊരുത്തരുടെ സ്വകാര്യം. അറിയണം എന്നുതാല്പര്യം ഉള്ളവര്‍ക്ക് ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്.
ആവശ്യമുള്ളവര്‍ ഉപയോഗിച്ചോളും. മദ്യപാന സഭകളില്‍ അച്ചാര്‍ തൊട്ടുകൂട്ടുന്ന ലാഘവത്തില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സംഗതിയല്ല ഇതൊന്ന്നും.
അതുല്യാ, ഇതിനും കൂടെ മാപ്പ്.
അത്രയും വേണ്ടാ ഇക്കാസ്. അറിവുകള്‍ പംകു വെയ്ക്കാന്‍ വേണ്ടി ബ്ലൊഗ് തുടങ്ങാം. പക്ഷേ അതു മതങ്ങളില്‍ ചാരിനിന്നു വേണ്ടാ എന്നാണ് തോന്നുന്നത്. കാരണം എത്രയൊക്കെ പൊതിഞ്ഞു പുതപ്പിട്ടു നിര്‍ത്തിയാലും വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയം ആണത്. വിചാരിക്കണ പോലെ പറയാനും, പറഞ്ഞതുപോലെ മനസ്സിലാക്കാനും അഥവാ ആയാല്‍ തന്നെ അതു സമ്മതിക്കാനും പലര്‍ക്കും ബുദ്ധിമുട്ടുള്ള വിഷയം. അതു ഹിന്ദു മതമായാലും ഇസ്ലാാം മതമായാലും,കൃസ്റ്റ്യന്‍ മതമായാലും ഒരുപോലിരിക്കും. മൂന്നു കൊമ്പുള്ള മുയലുകള്‍ ഏടുകളിലൊരുപാട് കാണും! അതു നമ്മള്‍ തന്നെ ഇവിടെയൊക്കെ കണ്ടതല്ലേ. സോ വെറുതെയെന്തിനാ വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത് വേണ്ടാത്തിടത്ത് വെയ്ക്കാന്‍ പോണത്? മതം വിശ്വാസം എന്നൊക്കെ പറയുന്നത് ഓരൊരുത്തരുടെ സ്വകാര്യം. അറിയണം എന്നുതാല്പര്യം ഉള്ളവര്‍ക്ക് ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്.
ആവശ്യമുള്ളവര്‍ ഉപയോഗിച്ചോളും. മദ്യപാന സഭകളില്‍ അച്ചാര്‍ തൊട്ടുകൂട്ടുന്ന ലാഘവത്തില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സംഗതിയല്ല ഇതൊന്ന്നും.
അതുല്ല്യേച്ചി: കുടിച്ചിട്ടല്ലാ തല്ലുന്നത്. കുടി വെറുമൊരു മറയാണ്. ഭാര്യയയെ തല്ലണം എന്ന ഉദ്ദേശം കുടിക്കുന്നതിനും മുന്‍പേയുണ്ട്. അത് കുടിച്ചിട്ടാവുമ്പോള്‍ അയാള്‍ കുടിച്ചതുകൊണ്ടാണ് തല്ലുന്നെ എന്ന് തോന്നിപ്പിക്കുമല്ലൊ. കാലത്തെ പരിശുദ്ധനായി അഭിനയിക്കുകയും ചെയ്യാം..അതാണ് അതിന്റെ അടവ്. എല്ലാ ഡൊമെസ്റ്റിക്ക് വയലസിലും അങ്ങിനെ തന്നെയാണ്. ഈ ഡൊമെസ്റ്റിക്ക് വയലന്‍സ് പഠിപ്പൊ വിദ്യാഭ്യാസം അറിവോ ഒന്നും കൊണ്ട് തീരില്ല. അത് ഒരു ക്രൈം ആണ്. പോലീസ് പൊക്കിക്കോണ്ട് പോവും എന്ന് ഉറപ്പുള്ള, പോലീസ് നല്ലതായിട്ടുള്ള രാജ്യങ്ങളിലാണ് കുറവ് ദേവേട്ടാ. കാരണം ഇവിടെപ്പോലും ഏകദേശം 10-15% -ഓളം ഡൊമെസ്റ്റിക്ക് വയലന്‍സ് ഉണ്ട്. അതുമാത്രമല്ല, അതിന്റെ ഇരട്ടിയോളം അണ്‍റിപ്പോര്‍ട്ടഡ് ആണ്.അതുകൊണ്ട് തന്നെ പെണ്ണുങ്ങള്‍ പോകുന്ന സ്ഥലമായ ബ്യൂട്ടിപാര്‍ലര്‍, ഗയനക്കോളജിസ്റ്റ് ഇവിടെയൊക്കെ, വാതിലിന്റെ പുറകില്‍ ഇതിനേക്കുറിച്ചുള്ള ഒരു നോടീസ് ഉണ്ട്. നിങ്ങള്‍ക്ക് ഇവിടെ ആരോടെങ്കിലും പറഞ്ഞാല്‍ മതി എന്നു സൂചിപ്പിക്കുന്നവ. ഇതേ കോസപ്റ്റാണ് റേപ്പും. കാരണം നമ്മുടെ നാട്ടില്‍ കരുതുന്ന പോലെ ഇവിടെ എല്ലാം ഫ്രീയല്ലേ, അതോണ്ട് റേപ്പ് കാണില്ല്ലാ എന്നുള്ളതും തെറ്റായ ധാരണയാണ്. ഇവിടെ അതേ അളവില്‍ ഉണ്ട്. പക്ഷെ പ്രശ്നം..പിടിക്കപ്പെടാന്‍ ചാന്‍സ് കൂടുതലാണ്, പിടിച്ചാല്‍ ജീവിതം കട്ടാപ്പൊഹ..അതുകൊണ്ട് മാത്രമാണ് ഇത് കുറയുന്നത്.. ഇതെല്ലാം പച്ചയായ ക്രൈമുകളാണ്. അതിനെ റിപ്പോര്‍ട്ട് ചെയ്യാനും അപ്പോള്‍ തന്നെ ആക്ഷന്‍ എടുക്കാനും ഭരണസംവിധാനത്തിനോ മറ്റോ പറ്റുമെങ്കില്‍ അയാള്‍ കുടിച്ചിട്ടല്ലാ ഒരിക്കലും തല്ലില്ല. ക്രിമിനല്‍ മൈണ്ടാണ് അതു സൂചിപ്പിക്കുന്നത്. വേറെ ഒന്നും അല്ല.
ഇത് ഏതെങ്കിലും ഹിന്ദിക്കാരുടെ ബ്ലോഗില്‍ പോസ്റ്റേണ്ടതായിരുന്നു. അപ്പോള്‍ പിന്നെ ഹിന്ദി അറിയാത്ത മലയാളികള്‍ കുന്തം വിഴുങ്ങിയ മാതിരി നില്‍ക്കുകയില്ലല്ലോ?
ഞാന്‍,ഹിന്ദി അറിയാത്ത കുന്തം വിഴുങ്ങിയവനായതിനാല്‍ ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
ഹിന്ദി അറിയാത്ത ബ്ലോഗന്‍മാരെ സംഘടിക്കുവിന്‍.
നഷ്ടപ്പെടാനുള്ളത് വെറുമൊരു പോസ്റ്റ് മാത്രം.
കിട്ടാനുള്ളതോ....?ആ!ആര്‍ക്കറിയാം?
ഈ പോസ്റ്റ് മനസ്സിലാക്കാന്‍ കഴിയാത്തതിലുള്ള സങ്കടം ആണെന്ന് കൂട്ടിക്കോളു.
അനംഗാരീ.. ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹേം ഹൂം ഹം... അതറിയാതെ പത്ത് എങ്ങിനെ പാസ്സായി? എനിക്കിപ്പോ നിങ്ങള്‍ടെ സര്‍ട്ടിഫിക്കറ്റ് കാണണം.
കാര്യമിത്രേയുള്ളൂന്നേ... ഇസ്ലാം ആയ ഒരുവന്‍ ചുമ്മാ കിട്ടുന്ന കള്ള് അല്ലേന്നും പറഞ്ഞ് എന്നും കുടീം, വലീം പിന്നേ ഭാര്യേനെം തല്ലും. അവളു പറയുന്നു, ഇസ്ലാം ആയ നിങ്ങളീ കുടിച്ച് നടന്നാ എനിക്ക് നിങ്ങളേ വേണ്ടാം, എനിക്ക് നിങ്ങളീ ആണുങ്ങളു പറയുന്ന തലാക്ക് ഞാന്‍ പറയും എന്ന്.
ഇഞ്ചിയേ കമ്നന്റ് എമണ്ടന്‍! എന്നാലും ഇഞ്ചിയേ ബോധമില്ല്യാന്ന് നമ്മളു പറയുമ്പോ കൃത്യമായിട്ട് അവന്‍ ഭാര്യേനെ അല്ലേ തല്ലുന്നുള്ളു അല്ലാതെ വഴി കണ്ട എല്ലാ പെണ്ണുങ്ങളോടും അവന്‍ ഡീസന്റായിട്ട് പോണു. എന്തായാലും ഇഞ്ചീടെ ഉത്തരത്തീന്ന് സംഗതി പുടി കിട്ടി. ഐ മീന്‍... ഇവള്‍ക്കിട്ട് രണ്ട് ഇപ്പോ പൊട്ടിച്ചാ...
താങ്ക്യൂ ഇഞ്ചിയേ..ഇവിടെം അവിടെം ഒക്കെനും ഉണ്ട് ഈ ഡൊമസ്റ്റിക്ക് വയലറ്റ്... പിന്നെ പെണ്ണുങ്ങളു പറയും, ഹേയ് അത് ഇന്നലെ ആ വാതിലിന്റെ കട്ടളെലു കൊണ്ടതാന്ന്,, അതായത് കട്ട്ല സിഡ്രോം.... അവളു കുടുക്ക് പൊട്ടിച്ച് പോരില്ലാ, ആരേലും അപ്പനും അമ്മയുമൊക്കെ പറയും, നിന്റെ അനിയത്തീനെ കെട്ടിക്കണ്ടെ... ചിലവ് എങ്കിലും കഴിഞ്ഞു പോട്ടെ, നീ ആ വാതിലടച്ച് കിടന്നോ എന്ന്..
ഇക്കാസേ... ഫൈസലെ... സുല്ലേ... എനിക്കിക്ഷ പിടിച്ചൂ. നമിച്ചൂ ഞാന്‍ നിങ്ങള്‍ടെ ഒക്കെ രീതികളും വിശ്വാസങ്ങളും പകര്‍ത്തേഴുതുന്ന ശൈലി.
ഈന്ചിയേ, നാട്ടിലുല്ല അതേ അളവില്‍ ഒരു സാധനം അവിദെയുമുനെങ്കില്, പിന്നെ ഏതളവിലാ അത് കുറയുന്നേ എന്നൊന്ന്...
ആതുകൊന്ദു പറ, അളവൊന്നാണോ രണ്ടാണോ?
(നല്ല രസമ്) :)
(Ilamozhi-No varamozhi-No Mozhi-No Anjali)
പഴയ ഗോത്രസ്വഭാവങ്ങള്‍ ചില ഇസ്ലാം വിഭാഗങ്ങളില്‍ ഇപ്പോഴും കാണാം- ആധികാരികത ഇല്ലെങ്കിലും (അതു വേണമെന്നില്ലല്ലോ വിശ്വാസങ്ങളില്‍!). ഷിയാക്കളിലെ Muta Marriage എതു ആധികാരിക മത പ്രമാണതില്‍ ഉണ്ട്? വനിതാ പ്രാധാന്യമുള്ള ദ്രാവിഡ ഗോത്ര സ്വഭാവങ്ങള്‍ കേരള മുസ്ലിം ജീവിതത്തിലും ചിലയിടങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 'ഷഹീദ'മാര്‍ അവിടെയുണ്ടാകാം. ഉണ്ടാവണം.
വാല്‍ക്കഷ്ണം: 'കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ആ ഇസ്ലാം എനിക്കു വേണ്ട മാഷേ- ഒപ്പം തന്നെയും' എന്ന തുറന്നു പറച്ചിലാണിവിടെ പ്രധാനം. 'ഫസഖ്', 'തലാഖ്', തുടങ്ങിയ സാങ്കേതിക വാക്കുകളേക്കാളും!
ഡൊമസ്റ്റിക് വയലന്‍സ്-ഇഞ്ചിക്കൊരു കുറിപ്പ്
ഇഞ്ചി കരുതുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാണ് നാട്ടിലെ പ്രശ്നം. കെട്ടിയോനെ അഴിക്കകത്താക്കിയാല്‍ തീരുന്നതല്ല അത്.
പോലീസും കോടതിയും
കോണ്‍സ്റ്റാബുലറി ലെവലിലും കുറച്ചു മീതെയും കേരളാ പോലീസിനെ അടുത്തറിയാം എനിക്ക്. കൈക്കൂലി അഴിമതി ഒക്കെ നടക്കുന്നുണ്ടെങ്കിലും ഒരു പ്രശ്നവുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പെണ്ണിനെ അവര്‍ ഉപദ്രവിക്കുന്ന കേസുകള്‍ അപൂര്‍വ്വമായേ ഉണ്ടാകൂ. പക്ഷേ പ്രശ്നം ഡൊമസ്റ്റിക്ക് വയലന്‍സ് എന്നു കേട്ടാല്‍ കെട്ടിയോനെ വിളിച്ച് "നീ ഇവളെ ഇനി ഇടിക്കുമോടാ, അടിച്ചു നിന്റെ കരണം പൊഹക്കും" എന്നൊക്കെ പറഞ്ഞ് നന്നാക്കാനെ നോക്കൂ. ഒന്നാമത് നാട്ടില്‍ ഇതൊരു വലിയ കുറ്റമായി ഇനിയും കാണാന്‍ തുടങ്ങിയിട്ടില്ല. രണ്ടാമത് അതൊരു കേസാക്കിയാല്‍ അഞ്ചെട്ടു കൊല്ലം നീണ്ട് പെണ്ണ്‍ ഇടികൊണ്ട് ചത്താലും ഒരു വിധിയും വരില്ല. ഫാസ്റ്റ് ട്രാക്കില്‍ നീക്കാനും വകുപ്പൊന്നുമില്ലാതെ കടലാസ്സുകള്‍ അവിടവിടെ തെണ്ടി നടക്കും
സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?
നല്ല എല്ലുറപ്പുള്ള ആങ്ങളമാര്‍ പെണ്ണിനുണ്ടെങ്കില്‍ ഇടിച്ച് ലവനെ മര്യാദ പഠിപ്പിച്ചേനെ. അതു പോട്ടെ, കുടിച്ചു വെളിവില്ലാതെ നില്‍ക്കുന്നവനെ ശരിപ്പെടുത്താന്‍ പെണ്ണു തന്നെ ധാരാളം മതി. പക്ഷേ, കെട്ടിയോളെ തല്ലിയവന്‍ "അവന്‍ ആണ്‍കുട്ടി, സിംഹം പുലി" കെട്ടിയോനെ തല്ലിയവളോ"ഒരുമ്പെട്ടോള്‍, താന്തോന്നി, നിലക്കു നില്‍ക്കാത്തോള്‍, വല്ല
ഒളിസേവയും കാണും.." ഇതാണ് നാട്ടുകാരുടെ വീക്ഷണം.
ആശ്രയത്വമെന്ന അടിമത്തം
ഡൊ. വ. താങ്ങുന്ന പെണ്ണുങ്ങളില്‍ മിക്കവര്‍ക്കും ജീവിക്കാന്‍ വേറേ മാര്‍ഗമൊന്നും ഇല്ല, ഭര്‍ത്താവിനെ ഒഴിഞ്ഞാലോ, അടിച്ചോടിച്ചാലോ പിടിച്ചു ജയിലിലാക്കിയാലോ അടുത്ത ദിവസം മുതല്‍ അവള്‍ക്കും പിള്ളേര്‍ക്കും ജീവിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല. സഹിക്കും എല്ലാം. പിള്ളേരെയോര്‍ത്തോ വീട്ടുകാരുടെ മാനമോര്‍ത്തോ ഇനിയും കെട്ടിച്ചുവിടാനുള്ള അനിയത്തിക്ക് ബന്ധമൊഴിഞ്ഞ താന്‍ പാരയാകരുതെന്നോ ഒക്കെ വിചാരിച്ചോ
സമൂഹം തരുന്ന സംരക്ഷണം
ഇനി അത്യാവശ്യം സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരുത്തിയാണെന്നു തന്നെ വയ്ക്കുക. കെട്ടിയവനെ പറഞ്ഞു വിട്ടാല്‍ അടുത്ത ദിവസം തുടങ്ങും ഫോണ്‍ കോളുകള്‍. ബാര്‍ബര്‍ ഷാപ്പിലും പട്ടഷാപ്പിലും "ഞാനിന്നലെ അവള്‍ടെ വീട്ടിന്റെ വേലി ചാടിയെന്നും" മറ്റുമുള്ള വീരവാദങ്ങളും പിന്നെ നാലു പെണ്ണുങ്ങള്‍ കൂടുന്നിടത്തെല്ലാം, "കിഴക്കേലെ പ്രഭാകരന്‍ ആ വീട്ടില്‍ ഫ്യൂസു കെട്ടാനെന്നും പറഞ്ഞ് പോയിട്ടുണ്ടെടീ, രണ്ടും കൂടെ ഇപ്പോ ഫ്യൂസായിട്ടുണ്ടാവും" എന്ന ജാതി തമാശകളും.
സോഡ വേണോ ജീവന്‍ വേണോ എന്നു ചോദിച്ചതു പോലെ ഇടി വേണോ ജീവിതം വേണോ എന്നു ചോയ്സ് കിട്ടിയാല്‍ മിക്കവരും ഇടി സഹിക്കാന്‍ തീരുമാനിക്കും. ബാക്കിയുള്ളവന്‍ ജീവിതം വേണ്ടെന്നും.
സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കണം, പിന്നെ ആളുകള്‍ നന്നാവണം, വീട്ടുകാരിയെ
എടുത്തിട്ടിടി സത്യത്തില്‍ ഒരു ക്രിമിനല്‍ കുറ്റമാണെന്ന് സമൂഹത്തിനു ബോദ്ധ്യം വരണം. പോലീസ് ഇന്റര്‍വെന്‍ഷന്‍ അതിനു ശേഷമേ പ്രയോജനം ചെയ്യൂ.
ഹിന്ദിയിലുള്ള സംഭാഷണങ്ങളും മറ്റും കൊടുക്കുന്നവര്‍ അതൊന്ന് മലയാളത്തിലും കൂടി എഴുതണെ!
We are understanding people. (നമ്മളൊക്കെ താഴെക്കിടയിലുള്ള മനുഷ്യന്മ്മാരാണ്) ഹിന്ദിയൊക്കെ മനസ്സിലാക്കിയെടുക്കാന്‍ വല്യ പാടാ!
പൊന്നേ..... ഒള്ളതന്നെ
മദ്യം വിഷമമാണു കുടിക്കാന്‍.....പക്ഷെ പിന്നല്ലെ രസം
Post a Comment
<< Home