Thursday, December 21, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 38

സെറ്റുമുണ്ടിനെ മേല്‍മുണ്ട്‌ വട്ടം ചുറ്റി അരയില്‍ തിരുകി, തലയില്‍ കെട്ടിയ തോര്‍ത്തഴിച്ചിട്ടു അവള്‍. മിഴികള്‍ മട്ടുപാവില്‍ നിന്ന് പുറത്തേയ്ക്‌ നീണ്ടു.

ആകാശം ഇരുണ്ട്‌ മൂടി കെട്ടി, ആര്‍ത്തലച്ച്‌ ഒരു മഴയ്കുള്ള പുറപ്പാടാണു. ഒന്ന് തോര്‍ന്നതേയുള്ളു. അയകളില്‍ വിരുന്നുകാര്‍ വന്നവരുടെ വസ്തങ്ങള്‍ നിരനിരയായി മഴയില്‍ കുതിര്‍ന്ന്.. കുറെ ഒക്കെ വിറകു പുരയിലും, പടിഞ്ഞാപ്പുറത്തും ഒക്കെനുമായി കൂടു പിണഞ്ഞ്‌ കിടക്കുന്നു, എന്നിട്ടും ബാക്കി. എവിടെ എടുത്തിടും? അത്‌ കൊണ്ടാവും, അമ്മമ്മ ഒക്കേനും അവിടെ തന്നെ കിടക്കട്ടെന്ന് വച്ചത്‌. തുണിതുമ്പില്‍ നിന്ന് വെള്ളം ഇറ്റ്‌ വീണു, മണ്ണു പിന്നേയും ഒരു മഴയാസ്വദിയ്കുന്നു.

മുടിക്കെട്ട്‌ ആകെ മൊത്തം മുമ്പിലേയ്കിട്ട്‌ തോര്‍ത്തുന്നതിനിടയില്‍, അവള്‍ മുതുകിലേ പച്ച മറുകില്‍ അവന്റെ ചുണ്ടിന്റെ സ്പര്‍ശം അറിഞ്ഞു. മുടി തിടുക്കത്തില്‍ പുറകോട്ട്‌ എറിഞ്ഞത്‌ അവന്റെ മുഖത്തിനെ ചുറ്റി വരിഞ്ഞു. എത്ര പറഞ്ഞാലും അറിയാത്ത ഈ ചന്ദ്രൂ. കുളികഴിഞ്ഞ്‌ നിക്കുമ്പോ തൊട്ടതെങ്ങാനും ആ അമ്മമ്മ കണ്ടാ അത്‌ മതീ, നേരോം കാലോം ഇല്ല്യാണ്ടേ..ത്രസ്സധ്യയും വിളക്കും കാക്കാണ്ടേ.....


"ന്നീയ്യ്‌ ഇവിടാ... .."

തിരിഞ്ഞു നോക്കി.. മൈഥിലി ഏട്ടത്തി.

"നാളേ പത്ത്‌.... ശാസ്ത്രത്തിനെങ്കിലും അല്‍പം മുടീടെ തുമ്പ്‌ വെട്ടണം...പിന്നെ ആ പൊട്ടും മായ്കണം... എത്തിയവരൊക്കെ മുറീലു കൂടുന്നതിനു മുമ്പേ നീ അതങ്ങട്‌ ചെയ്താ... തിരക്കില്ല്യാണ്ടെ സൗമ്യത്തിലു വേഗം ചടങ്ങ്‌ തീര്‍ക്കാം..."

അവള്‍ മറുപടിയുതിര്‍ത്തില്ല. എന്നാലും അവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു,
ഓര്‍മ്മകളേ പടിയിറക്കാന്‍, മുറിച്ചിട്ട മുടിയിഴകള്‍ക്കും, മായ്ച പൊട്ടിനും ഒന്നിനുമാവില്ല. മുതുകിലെ പച്ച മറുകില്‍ അവന്റെ ചുണ്ടും, മുടിയിഴകള്‍ക്ക്‌ ചുറ്റി വരിയാന്‍ അവന്റെ മുഖവും എന്നുമുണ്ടാവും.

30 Comments:

Blogger അതുല്യ said...

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 38

12:21 PM  
Blogger അരവിന്ദ് :: aravind said...

വളരെ നന്നായിരിക്കുന്നു.

12:26 PM  
Blogger മുല്ലപ്പൂ said...

കയ്യില്‍ വളകളും ഉടക്കാന്‍ അവര്‍ പറഞ്ഞുകാണും ല്ലെ , അവളൊട്.

എഴുത്തിഷ്ടമായി.

12:28 PM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

എന്റെ ഒരു കൂട്ടുകാരിയുടെ രണ്ടാം വിവാഹമാണു. ആദ്യത്തെ വിവാഹമോതിരം ഇതുവരെയും അവളുടെ വിരലില്‍ ഉണ്ടായിരുന്നു.. സ്വര്‍ണ്ണം എടുക്കുമ്പോള്‍ പഴയതെല്ലാം മാറ്റി വാങ്ങണം എന്നു അവളുടെ വീട്ടുകാര്‍ പറഞ്ഞു.. അതില്‍ ആ മോതിരവും പെടുമോ എന്നു അപ്പോള്‍ വെറുതെ ഞാന്‍ ആലോചിച്ചു ..

12:37 PM  
Blogger Physel said...

ഈ കഥ വേണേല്‍ ഒരു നോവലായും എഴുതാം...ചന്ത്രു മരിച്ചു എന്നേ നമുക്കറിയൂ. പക്ഷേ പൂരിപ്പിക്കാനുള്ളത് വായനക്കാരനു വിട്ടു കൊടുത്ത് പെയ്തു തോര്‍ന്ന ഒരു പെരുമഴയുടെ (ജീവിതത്തിന്റെ) പശ്ചാത്തലത്തില്‍ ഒരര്‍ദ്ധ വിരാമമിട്ടു നിര്‍ത്തിയ കഥ! നന്നായിരിക്കുന്നു.

ഓ.ടോ....ഇത്തരം വിദ്യകളും കയ്യിലിരിപ്പായുണ്ടല്ലേ....?

12:37 PM  
Blogger സുല്‍ |Sul said...

പാവം അവള്‍. പെട്ടെന്ന് തലക്കൊരടികിട്ടിയ പ്രതീതി.

നന്നായിരിക്കുന്നു.

-സുല്‍

12:39 PM  
Blogger മുസ്തഫ|musthapha said...

അതുല്യേച്ചി, വളരെ നന്നായിരിക്കുന്നു... ഇത്തിരി വരികളിലൂടെ വായനക്കാരനെ നൊമ്പരപ്പെടുത്തി.

12:43 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

കഥ നന്നായി.. തലക്കെട്ട് എന്തായാലും ഇങ്ങനെ വേണ്ടാര്‍ന്നു....

1:05 PM  
Blogger magnifier said...

മഴയ്ക്കെല്ലായ്പ്പോഴും ഒരു ദുഖത്തിന്റെ താളമുണ്ട്...എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട്. ഈ കഥയില്‍ സ്വീകരിച്ചിരിക്കുന്ന മഴയുടെ പശ്ചാത്തലം മനോഹരമായി. കാഞ്ചീപുരം പട്ട് തീപ്പെട്ടിക്കൂടില്‍ ചുരുട്ടി മടക്കി കയറ്റിവെച്ചപോലെ അമര്‍ത്തിയൊതുക്കിയുള്ള രചനയും....പിന്നെ മിഴികള്‍ മട്ടുപ്പാവില്‍ നിന്നു പുറത്തേക്കു നീണ്ടു എന്ന് വായിച്ചപ്പോ മാത്രം, ഈ കഥയുടെ മൊത്തം മൂഡിന് ചേരാത്ത ഒരു വാക്യം നീണ്ടു വന്നോ എന്നൊരു സംശയം. ചുമ്മാ ഒരു ശങ്കയാണുട്ടോ.....

“തുണിത്തുമ്പില്‍ നിന്നും വെള്ളം ഇറ്റു വീണു, മണ്ണ് വീണ്ടും ഒരു മഴയാസ്വദിക്കുന്നു”

വീണ്ടും ഇനിയൊരു മഴ ആസ്വദിക്കാന്‍ കാത്തിരിക്കുന്നു.

1:14 PM  
Blogger Peelikkutty!!!!! said...

ശരിക്കും അവളെ വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ട്.എഴുത്ത് ഇഷ്ടായി അതുല്യേച്ചീ.

1:28 PM  
Blogger Unknown said...

ഇന്ന് രാവിലെ (5:15) ഏഷ്യാനെറ്റിലെ പ്രോഗ്രാമില്‍ ‘സമദൂരം’ എന്ന സീരിയല്‍ നടിയെ ജനകീയ വിചാരണ ഉണ്ടായിരുന്നു (റി ടെലി കാസ്റ്റ് ആയിരിക്കണം). അതില്‍ ഒരു മുടി ഒട്ടിച്ചു വയ്ക്കുന്ന ഒരു കഥ പറയുന്നു.

പെരുമഴക്കാലം എന്ന സിനിമയില്‍ കാവ്യ അഭിനയിച്ച കഥാപാത്രത്തിന്‍റെ മുടി വെട്ടല്‍ അതു പോലെ കുറേ സിനിമകളിലേയും നോവലിലേയും മുടിവെട്ടലും വള തല്ലിപ്പൊട്ടിക്കലും ഓര്‍മ്മയില്‍ വന്നു.
പുതിയ സംരഭം മറ്റു പലരേക്കാളും നന്നാക്കി. ബ്ലോഗിലെ കഥാകാരികളെയൊക്കെയും കടത്തി വെട്ടി. ഒറ്റ കഥകൊണ്ട് കഥാകാരീ എന്ന പേരും നേടി. അഭിനന്ദനീയം.
കഥയുടെ ടൈറ്റില്‍ തീരെ മനസ്സിലായില്ല. എന്തിനാ ഇങ്ങനെ പെട്ടെന്ന് എഴുതി തീര്‍ക്കുന്നത്? എന്താ കാശ് വാങ്ങിച്ചാണൊ എഴുതുന്നത്? അതൊ ആരോടെങ്കിലും പന്തയം വച്ചൊ???
കഥ യുടെ ഇഴ കീറണമെന്നുണ്ടെങ്കിലും തുടക്കക്കാരിയുടെ പരിഗണനയില്‍ അടുത്ത കഥ പ്രതീക്ഷിക്കുന്നു.

1:32 PM  
Blogger ഗുണ്ടൂസ് said...

ഞാന്‍ ഇപ്പോഴും‍ മട്ടുപ്പാ‍വില്‍ അവളെ നോക്കി നില്‍ക്കുന്നു.

1:34 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആരാണ് തുടക്കക്കാരി ഇരിങ്ങലെ?
"പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 38"
ഈ ടൈറ്റിലിലെ 38 എന്നുള്ള സംഖ്യ ശ്രദ്ധിച്ചില്ലായിരുന്നോ?

1:36 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇരിങ്ങള്‍ ഇഴകീറുന്നതും കാത്തിരിക്കുന്നു. :)

1:37 PM  
Blogger Abdu said...

സാക്ഷീ,

ഞാനൂണ്ട്.

1:46 PM  
Anonymous Anonymous said...

അതുല്യേച്ചി തുടക്കക്കാരി !
ബെസ്റ്റ് തമാശ :)

1:46 PM  
Blogger Unknown said...

എങ്കില്‍ ക്ഷമിക്കണം. ഞാന്‍ ഉദ്ദേശിച്ചത് കഥയില്‍ തുടക്കമെന്നാണ്. ഇവിടെ സീനിയറ് ആണെന്ന് എനിക്കറിയാം. പക്ഷെ കഥ 37 എണ്ണവും ഞാന്‍ വായിച്ചില്ല. ക്ഷമിക്കുക. തുളസീ തമാശിച്ച് കൊല്ലാതെ അബദ്ധം പൊറുക്കുക.

ഇഴ കീറിയാല്‍ പിന്നെ കുരങ്ങന്‍ അപ്പം പങ്കു വച്ചതു പോലെയാകുമോന്ന് ഒരു സംശയം ആയതിനാല്‍
അടുത്ത 39 വരെ കാത്തിരിക്കാം.
കാത്തിരിക്കുന്നവര്‍ അതു വരെയെങ്കിലും കാത്തിരിക്കൂ. നിരാ‍ശപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക

: രാജു

1:51 PM  
Blogger Kaithamullu said...

അതുല്യക്ക് കഥയും വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു.

പെട്ടെന്നെഴുതൂ അതുല്യേ...പ്രമേയം മനസ്സിലിങ്ങനെ തൂവി തൂവി നിന്നാല്‍ പെട്ടെന്നേ എഴുതാന്‍ പറ്റൂ..!
പക്ഷേ, കുറച്ചു സമയമെടുത്തൊന്നു ‘ട്രിം” ചെയ്യാന്‍ ശ്രമിച്ചൂടെ? ഒരു രണ്ടാം വായനയില്‍ ‘ശ്ശോ...” എന്നു തോന്നരുത്.

-അഭിനന്ദനങ്ങള്‍.

1:56 PM  
Blogger ശാലിനി said...

ഇങ്ങനെയുള്ള സമയത്ത് സൌമ്യമായി ഇടപെടുന്ന വീട്ടുകാര്‍ ഒരാശ്വാസമാണ്. ഇട്ടിമാളൂന്റെ പോലെ എനിക്കുമുണ്ട് ഒരു കൂട്ടുകാരി. പാവം കുട്ടി രണ്ടാമത്തേത് വേണ്ടായിരുന്നു എന്നു ഇപ്പോള്‍ ചിലപ്പോള്‍ തോന്നാറുണ്ടത്രേ.

2:21 PM  
Anonymous Anonymous said...

കുറുവേ..പുസ്തകമാക്കുമ്പോ വക്കാരീസ്‌ റ്റിപ്സ്‌ ഫോര്‍ പ്രകാശനം ഒാഫ്‌ ത ബുക്ക്‌ നോട്ടണെ...


(Kuru's blog is not opening)

2:48 PM  
Anonymous Anonymous said...

ഗംഭീരം അതുല്യേ ... കുറച്ചു വാക്കുകളിലൂടെ ഒരു വലിയ കഥ സുന്ദരമായും നൊമ്പരപ്പെടുത്തിയും പറഞ്ഞതിന്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

എഴുത്ത്‌ വളരെ ഭംഗിയായി ....

3:37 PM  
Blogger ചീര I Cheera said...

നന്നായി എഴുതിയിരിയ്ക്കുന്നു..
ഇഷ്ട്ടപ്പെട്ടു.

4:36 PM  
Blogger Unknown said...

ഫൈസല്‍ പറഞ്ഞ അഭിപ്രായം തിരിച്ചു പറയുകയാണ് ഞാന്‍. വലിയൊരു നോവലില്‍ ആവിഷ്ക്കരിക്കാനുള്ളത് ഇത്രയും കുറച്ച് വരികളില്‍ ഇത്ര സമഗ്രമായി വിനിമയം നടത്തിയ ആ കൈയടക്കം ഒരു പ്രതിഭയുടേത് തന്നെയാണ്.

അഭിനന്ദനം അതുല്യേച്ചി,അപ്പോള്‍ കുത്തിത്തിരുപ്പ് മാത്രമല്ല്ല്ലല്ലെ കൈയിലിരുപ്പ്?.

ഇന്നുവായിച്ച മറ്റൊരു ജീവനുള്ള രചന വിഷ്ണുവിന്റെ വയല്‍ക്കരയിലെ വീടായിരുന്നു.അതു വായിച്ചപ്പോള്‍ കിട്ടിയ അതേ ആനന്ദം ഇവിടെയും എനിക്കു കിട്ടി എന്നു പറയുകയായിരുന്നു.

തുടര്‍ന്നും ഇത്തരം വിഭവങ്ങള്‍ക്കായി ചേച്ചിയുടെ അടുക്കളയിലേക്കോടിവരാം.

5:38 PM  
Blogger ബിന്ദു said...

പെട്ടെന്നെഴുതിയ സീരീസ് ഇനിയും ഇടൂ.:)

11:54 PM  
Blogger അനംഗാരി said...

അതുല്യക്ക് എന്റെ വക നല്ല ഒരു ഉരുളി സാമ്പാര്‍ ഫ്രീയായി ഫെഡ് എക്സില്‍ അയക്കുന്നു. എനിക്ക് അത്രക്ക് അങ്ങ്‌ട് ഇഷ്ടപ്പെട്ടു ഈ കഥ.കൊച്ചുവാക്യം...വലിയ വേദനകള്‍...കൊച്ചുകഥ..അഭിനന്ദനങ്ങള്‍...

പെട്ടെന്ന് എഴുതിയ കഥകള്‍ എന്നതിനേക്കാള്‍ നല്ലത് അതുല്യയുടെ മിനിക്കഥകള്‍ എന്നാവും നല്ലത്.

7:02 AM  
Anonymous Anonymous said...

അതുല്യച്ചേച്ചീ, കഥ വളരെ ഇഷ്ടമായി.

----------------------------------
ഓ. ടോ. (അതുല്യച്ചേച്ചി ക്ഷമിക്കണം.)

രാജു ഇരിങ്ങല്‍ ...
.....
ബ്ലോഗിലെ കഥാകാരികളെയൊക്കെയും കടത്തി വെട്ടി.
......

രാജു ഇതു താങ്ങളുടെ അഭിപ്രായം മാത്രം .ഒറ്റ കഥ മാത്രം എഴുതീ എന്നു താങ്ങള്‍ പറയുന്ന അതുല്യ എങ്ങിനെ ബ്ലോഗിലെ ഏറ്റവും മികച്ച കഥാകാരിയായി. കഥ താങ്ങള്‍ക്കിഷ്ട്പ്പെട്ടെങ്കില്‍ അതു മാത്രം പറയണം. അല്ലാതെ ബ്ലോഗിലെ എല്ലാ കഥകാരികളേയും റാങ്ക് ചെയ്യാന്‍ താങ്ങള്‍ക്കെന്തവകാശം? ഇനിയും സംശയമുണ്ടെങ്കില്‍ താങ്കള്‍ തന്നെ പല കമന്റുകളിലായി ഇട്ടിട്ടുള്ള 'വിമര്‍ശന നിയമാവലി' ഒന്നു വായിച്ചു നോക്കിയാല്‍ മതി

5:13 PM  
Anonymous Anonymous said...

അതുല്യ, കഥ നന്നായി
എന്നാലും എനിക്കൊരു സംശയം ബാക്കി നില്ക്കുന്നു.

3:29 PM  
Blogger asdfasdf asfdasdf said...

എഴുത്ത് നന്നായി.

8:12 PM  
Blogger 5689 said...

zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet

7:18 AM  
Anonymous Anonymous said...

Thank you
Your article is very inspirational, hopefully it will be useful for many people

Obat Sakit Tenggorokkan Cara Memperbaiki Penglihatan Yang Buram Cara Menghilangkan Perih DiLambung Cara Menghilangkan Gatal Dan Benjolan Bernanah Cara Mengobati Abses Payudara Cara Menurunkan Kolesterol Tinggi

12:52 PM  

Post a Comment

<< Home