Wednesday, December 27, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 39

മൂകം കരോതി വാചാലം
പങ്കും ലങ്കയതേ ഗിരിം...

ഗുരുക്കള്‍ അന്നത്തെ ഹരികഥാകാലക്ഷേപം നിര്‍ത്തി. തട്ടത്തില്‍ നാണയങ്ങള്‍ വീണുകൊണ്ടിരുന്നു. പിന്നീട്‌ പ്രസാദമായിട്ട്‌ കുങ്കുമവും പൂക്കളും ഗുരുക്കള്‍ നല്‍കി.

പുറത്ത്‌ രാമരാമ എഴുതിയ മുണ്ട്‌ ഉടുത്ത്‌ ഒരാള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു,

"അത്താഴപൂജയ്ക്‌ സമയായിട്ടുണ്ടാവും, ആ ക്ഷേത്രസമിതിയോട്‌ എത്ര തവണ പറഞ്ഞൂ റ്റ്യൂബ്‌ ലൈറ്റില്ലിങ്കിലും ഒരു 60 ന്റെ എങ്കിലും ഇട്ടിരുന്നാ, ഇവരൊക്കെ തപ്പാതെ തടയാതെ പടിയിറങ്ങുമായിരുന്നു".

പ്രസാദവും പൂക്കളും വാങ്ങി, അവളും അമ്പല പറമ്പിലേ താല്‍കാലിക ഷെഡ്‌ വിട്ടിറങ്ങി.

നീലകണ്ഠന്റെ ഓല മറച്ച സീ ക്ലാസ്സ്‌ കടയുടെ മറവില്‍ എത്തി അവള്‍ മേല്‍മുണ്ട്‌ എടുത്ത്‌ മാറ്റി, നെറ്റിയിലേ കുറി മാച്ച്‌, തിളങ്ങുന്ന സാരി ഉടുത്തു. പ്രസാദം കിട്ടിയ കുങ്കുമം ചുണ്ടില്‍ അണിഞ്ഞു.

കോട്ടമതില്‍ കഴിഞ്ഞ്‌ നാലുംകൂടിയ മുക്കില്‍ സ്ഥിരം സ്ഥലത്ത്‌ മറഞ്ഞും മറയാതെയും അവള്‍ നിന്നു.

അടുത്ത്‌ വന്ന നിന്നയാളെ അവള്‍ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
പരിചയം തോന്നി. ഹരികഥയ്ക്‌ കിഴക്കേ വശത്ത്‌ ഇരുന്ന വരയന്‍ ഷര്‍ട്ടുകാരന്‍.

വരണോടീ?

ഉം.. അവള്‍ മൂളി.

പുറകെ നടക്കുമ്പോ അയാള്‍ ചോദിച്ചൂ,
"അമ്പല പെരേലു നീയല്ലേ മുണ്ടും ബ്ലൗസുമിട്ടോണ്ട്‌..."

ഉം.. "കുറീം മുണ്ടുമൊക്കെ... ഈ തൊഴിലിനിറങ്ങാന്‍ വേഷം മാറാതെങ്ങനാ സാറെ.. ഷര്‍ട്ടും കളസോം പോലെയല്ലല്ലോ..."

24 Comments:

Blogger അതുല്യ said...

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 39

1:49 PM  
Blogger Unknown said...

ആരെങ്കിലുമെത്തുന്നെനുമുന്‍പേ അതുല്ല്യേച്ചിയുടെ പുതിയ കഥയ്ക്കൊരു തേങ്ങയുടച്ചോട്ടെ ഡോള്‍ബി ഡിജിറ്റലില്‍ വായന അതു കഴിഞ്ഞാവാം:)

1:55 PM  
Blogger സുല്‍ |Sul said...

ആത്മീയതയും അനാശാസ്യത്യും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നോ? അതോ, നിലനില്‍ക്കുന്ന കപട വ്യവസ്ഥിതിയുടെ ബാക്കിപത്രമോ?

കഥ ചെറുതും നല്ലതും.

-സുല്‍

2:04 PM  
Blogger കുറുമാന്‍ said...

കഥ നന്നായിരിക്കുന്നു. ഇത് കഥയല്ല, ഓരോ ഗ്രാമത്തിലും, പട്ടണത്തിലും ഇപ്പോഴും നടക്കുന്ന സംഭവം തന്നെ.

2:16 PM  
Blogger മിടുക്കന്‍ said...

എന്നിട്ടൊ...????

2:22 PM  
Blogger Physel said...

ആത്മാവിനും വിശക്കുന്ന വയറുകള്‍ക്കുമിടയില്‍ കെട്ടുന്ന സദാചാര മുള്ളുവേലിക്ക് ഒരു പാടു വലിയ ദ്വാരങ്ങള്‍ കാണും അതുല്യാ.....(വയറു നിറച്ചുണ്ട് ഏമ്പക്കവും വിട്ട്, വെറുതെ കിടക്കിമ്പോള്‍ ഒരു വെറും ചുമ്മാ ഫോണ്‍ കോളിലോ അല്ലെങ്കില്‍ മോണിട്ടറില്‍ തെളിയുന്ന കൊച്ചു വര്‍ത്തമാനക്കളങ്ങളിലോ കൊരുത്ത് ആ വേലിയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്ന അവള്‍ ഒരുപടുള്ള ഈ ലോകത്തില്‍ ഇവള്‍ക്കു മാത്രം ഒരു പക്ഷേ മാപ്പുണ്ടാവില്ല.)

2:24 PM  
Blogger Unknown said...

കഥയ്ക്ക് പേരിടാന്‍ അറിയാത്തതു കൊണ്ടാണൊ അതൊ കഥയ്ക്ക് പേര് ആവശ്യമില്ലെന്ന് കരുതിയാണൊ പേര് വയ്ക്കാത്തത്?

കഥ വായിക്കുമ്പോള്‍ ഹരികഥ കേള്‍ക്കാനിരിക്കുന്ന പ്രതീതിയൊക്കെ ഉണ്ടായി. ചുവന്ന ഷര്‍ട്ടുകാരനേയും അവളെയും പല സ്ഥലങ്ങളിലായി നമുക്ക് കാണാനും കഴിയും. കണ്ടിട്ടുമുണ്ട്.

2:25 PM  
Blogger Unknown said...

അതുല്ല്യാമ്മേ,
അവസാനവരിയില്‍ പോലെയല്ലോ എന്നെഴുതിയത് പോലെയല്ലല്ലോ എന്നായിരിക്കും എന്ന് കരുതുന്നു.

2:29 PM  
Blogger അതുല്യ said...

ഫൈസലിക്കാ, അല്‍പം നിര്‍ത്തി നിര്‍ത്തി പറഞ്ഞിരുന്നെങ്കില്‍ ഈ കമന്റ്‌ കുറച്ച്‌ കൂടി നന്നായേനേ.. :(

അതുല്യാമ്മേ....
ദില്‍ബൂവേ കുഞ്ഞനിയന്മാരൊക്കെ ഗ്രൂപ്പ്‌ ചേര്‍ന്ന്... ഡോണ്ട്‌ കോള്‍ മീ ആന്‍ഡീ ഓര്‍ അമ്മാ, പ്ലീസ്‌ കോള്‍ മീ ദീദീ.. പ്ല്ലീസ്‌...

2:34 PM  
Blogger സുഗതരാജ് പലേരി said...

അതുല്യേച്ചീ നല്ല വായനാസുഖമുള്ള കഥ.

ആത്മീയതയും അനാശ്യാസ്യതയും തമ്മില്‍ അത്രയൊന്നും അകലം ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണന്‍ പുത്തൂരിന്‍റെ കഥകളില്‍ മുഴുവന്‍ ഈ ചരിത്ര സത്യം തന്നെയല്ലേ പറയുന്നത് - അമ്പല വാസികളും അനാശ്യാസ്യതയും-(ആട്ടുകട്ടില്‍, ആനപ്പക തുടങ്ങിയവ ഉദാഹരണം).

3:13 PM  
Blogger Kaithamullu said...

അവസാനം ലക്ഷണമൊത്ത ഒരു കഥ ഇതാ.....

ഈ കഥക്കൊരു ശീര്‍ഷകം അവശ്യം, അതുല്യാ...(“ഡീഡീ“യെന്ന് വിളിക്കുന്നില്ലാ)

3:35 PM  
Blogger മുസ്തഫ|musthapha said...

നല്ല കഥ, വായിക്കന്‍ നല്ല രസം തോന്നി.

4:14 PM  
Blogger krish | കൃഷ് said...

കഥയങ്ങു പെട്ടെന്നു നിര്‍ത്തികളഞ്ഞോ.. അവാര്‍ഡ്‌ സിനിമ പെട്ടെന്നു കഴിഞ്ഞപോലെ. പെട്ടെന്ന്‌ എഴുതിതീര്‍ത്തതുകൊണ്ട്‌, പെട്ടെന്നു നിര്‍ത്താം എന്നു കരുതിക്കാണും.
അവള്‍ തിളങ്ങുന്ന സാരിയുടുത്തു....(വയലറ്റ്‌ കളറല്ലല്ലോ?)

ചുമ്മാതാണേ...

കൃഷ്‌ | krish

5:06 PM  
Blogger Unknown said...

അതുല്ല്യേച്ച്യേ
ആദ്യം തേങ്ങയുടച്ചു കഴിഞ്ഞ ഉടനെ വായിച്ചെങ്കിലും ഒരഭിപ്രായം പറയാന്‍ ഈ ചങ്ങാതി (കമ്പൂട്ടറേമാന്‍) സമ്മതിച്ചില്ലെന്നേ , പിന്നീടീ വഴി വരുന്നതിപ്പോഴാ.

നീലകണ്ഠന്റെ ഓല മറച്ച സീ ക്ലാസ്സ്‌ കടയുടെ മറവില്‍ എത്തി അവള്‍ മേല്‍മുണ്ട്‌ എടുത്ത്‌ മാറ്റി, നെറ്റിയിലേ കുറി മാച്ച്‌, തിളങ്ങുന്ന സാരി ഉടുത്തു. പ്രസാദം കിട്ടിയ കുങ്കുമം ചുണ്ടില്‍ അണിഞ്ഞു.

“വേഷങ്ങള്‍ ജന്‍‌മങ്ങള്‍,
വേഷം മാറാന്‍ നിമിഷങ്ങള്‍ ...“
എന്ന ഈരടിയാണ് വായിച്ചു കഴിഞ്ഞ ഉടനെ മനസ്സിലേക്കോടിയെത്തിയത്.

എല്ലാം പെട്ടെന്നെഴുതിത്തീര്‍ക്കാതെ, ഇനിയുമിനിയുംകൂടുതല്‍ നന്നായി എഴുതൂ.

സസ്‌നേഹം
ഒരനുജന്‍

5:52 PM  
Blogger തറവാടി said...

കാമ്പുള്ള കഥ, നന്നായി

6:46 PM  
Blogger സു | Su said...

കഥ നന്നായി. ജീവിക്കാന്‍ വേണ്ടി അണിയുന്ന വേഷങ്ങള്‍. ഒന്നല്ലെങ്കില്‍ മറ്റൊന്ന്.

7:11 PM  
Blogger വേണു venu said...

അതുല്യാജീ ഇതുമൊരു വേഷം. കണ്ടുപിടിക്കപ്പെട്ട വേഷങ്ങളില്‍ ഏറ്റവും പഴക്കമുള്ള വേഷം.
കൊച്ചു കഥ ഇഷ്ടമായി.

8:34 PM  
Blogger അനംഗാരി said...

ഇവര്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.ആദികാലം മുതല്‍ക്കേ ഇവര്‍ ആത്മീയതയുടെ ഭാഗമായി ക്ഷേത്രങ്ങളിലും, രാജകൊട്ടാരങ്ങളിലും ഉണ്ടായിരുന്നു.
കഥ നന്ന്.


ഓ:ടോ: ഇതിന്റെ ബാ‍ക്കി ഭാഗം വായിക്കാന്‍ ചില വീരന്‍‌മാര്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ട്.

5:26 AM  
Blogger Inji Pennu said...

അതുല്ല്യേച്ചി, കുങ്കുമം ചുണ്ടില്‍ വിതറി....നല്ല കഥ.

11:50 PM  
Blogger നന്ദു said...

ഇന്‍ജി, ഡിസംബര്‍ കഴിഞ്, ജനുവരിയും കഴിഞു ഫെബ്രുവരിയായല്ലൊ?. കഥയും 39 കഴിഞ്ഞ് 40 എത്തി!.

ഓ:ടോ:
പക്ഷെ ഒരു കാര്യം എനിക്ക് സ്ട്രൈക്ക് ചെയ്തതു പറയാതിരിക്കാന്‍ കഴിയുന്നില്ല.

‌“മൂകം കരേതി വാചാലം.......”

ബ്ലോഗിലെ സജീവ സാന്നിദ്ധ്യം ഈയിടെ കാണാതിരുന്നിട്ടും എന്തേ ആരും തിരക്കിയില്ല?.

അതുല്യയുടെ അപ്പൂസിനു ഒരു ജന്മദിനാശംസ ഞാന്‍ ‌ഓണത്തുമ്പി”യില്‍ ഇട്ടിരുന്നു. (http://onathumpi.blogspot.com/2007/01/blog-post.html)അവിടെ വന്നു ജന്മദിനാശംസ നേര്‍ന്നതു, ഗായത്രി, സാലിം, എ ആര്‍ സലിം, ശാലിനി, പൊതുവാളന്‍, മൈഥിലി ഇത്രയും കൂട്ടുകാരാണ് !. എവിടെയായിരുന്നൂ ബൂലൊകത്തെ യു.എ.ഇ. പുലികളൊക്കെ? എന്നെക്കാളും അതുല്യയെയും അപ്പൂസിനെയും പരിചയമുള്ളതു നിങ്ങള്‍ക്കല്ലെ? ആശംസകള്‍ ബൂലോകത്ത് പാടില്ല എന്ന എന്തെങ്കിലും നിയമം ഉണ്ടെങ്കില്‍ അറിയിക്കണം. മേലില്‍ ഇല്ല.

ബ്ലൊഗ് ഒരു കുടുംബമാണെന്നും അതിലെ അംഗങ്ങള്‍ എന്‍റെ വീട്ടിലെ അനിയനും ചേട്ടനും അനിയത്തിയും ചേച്ചിയും ഒക്കെയാണെന്നു ഞാന്‍ കരുതുന്നു.

സോറി ഇന്‍ജീ താങ്കളുടെ കമന്‍റിനിടയില്‍ അഭിപ്രായം പറയാന്‍ വന്നതിന്.

12:09 PM  
Blogger നന്ദു said...

തിരുത്ത് : എ. ആര്‍. സലിം അല്ല എ.ആര്‍ നജീം.

12:11 PM  
Blogger സു | Su said...

നന്ദൂ :) ഞാന്‍ അതുല്യേച്ചിയുടെ ബ്ലോഗില്‍ത്തന്നെ ആശംസകള്‍ പറഞ്ഞിരുന്നു. പിന്നെ അതുല്യേച്ചി എവിടെ എന്നു ചോദിക്കാന്‍ ഇവിടെ വന്നപ്പോഴാണ് നന്ദുവിന്റെ കമന്റ് കണ്ടത്. ബാക്കിയുള്ളവര്‍ക്കൊക്കെ അറിയാമായിരിക്കും. അതാവും അന്വേഷിക്കാത്തത്.


അതുല്യേച്ചീ, തിരക്കിലാണോ? കാണാന്‍ ഇല്ലല്ലോ. കൊച്ചി മീറ്റിനു പോകുന്നില്ലേ?

12:20 PM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അയാളെന്തിനാ അങ്ങിനെ ചോദിച്ചെ... "അവള്‍"ക്ക് ആത്മീയത പാടില്ലെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ... പിന്നെ അയാളും "ഹരികഥ" കേട്ടു തന്നെയല്ലെ വന്നത് ...പിന്നെന്തെ അവള്ക്കു മാത്രം....നല്ല കൊച്ചു കഥ..

1:14 PM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  

Post a Comment

<< Home