Monday, January 01, 2007

2007 ലെ സൂര്യന്‍.


2007 ലെ സൂര്യന്‍.

അങ്ങനെയാ ഒരു പണീം ഇല്ല്യാണ്ടേ രാവിലെ ചുറ്റിത്തിരിഞ്ഞതാ വിരുന്നുകാരെം കൊണ്ട്‌.. എന്നിട്ട്‌ കരുതീ , പറ്റിയാ 2007ലെ ആദ്യ പോസ്റ്റ്‌ മലയാളത്തില്‍ എന്റെ വരണമ്ന്ന്...

സൂര്യനില്‍ നിന്ന് തുടര്‍ച്ച. എല്ലാര്‍ക്കും ഇത്‌ പോലെ തന്നെ ഊഷ്മളമാവട്ടെ ഈ പുതുവര്‍ഷം.

7 Comments:

Blogger അതുല്യ said...

സൂര്യനില്‍ നിന്ന് തുടര്‍ച്ച.(2007ലെ ആദ്യ പോസ്റ്റ്‌ മലയാളത്തില്‍ , ദുബായീന്ന് എന്റെ വരണമ്ന്ന്...)

എല്ലാര്‍ക്കും ഇത്‌ പോലെ തന്നെ ഊഷ്മളമാവട്ടെ ഈ പുതുവര്‍ഷം.

8:12 AM  
Blogger വേണു venu said...

തമസ്സോമാ ജ്യോതിര്‍ ഗ്ഗമയാ.
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കട്ടെ.
നന്മ നിറഞ്ഞ ഐശ്വര്യ പൂര്‍ണമായ 2007, അതുല്യാജിക്കും കുടുംബത്തിനും ആശംസിക്കുന്നു.

8:19 AM  
Blogger ബിന്ദു said...

ഇവിടേ തന്നെ ആകട്ടെ പുതുവര്‍ഷാശംസകള്‍ നല്‍കല്‍.
എല്ലാവര്‍ക്കും നവ വത്സരാശംസകള്‍!!! ഇവിടേ പുതുവര്‍ഷം തുടങ്ങാന്‍ ഇനിയും കുറച്ചു മിനിട്ടുകള്‍ കൂടി ബാക്കിയുണ്ട്. നല്ല ഫോട്ടോ അതുല്യേച്ചി.:)

8:27 AM  
Blogger ദിവാസ്വപ്നം said...

തുടക്കം മുതലേ പുതുവര്‍ഷം നന്മകള്‍ നല്‍കട്ടേയെന്ന് ആശംസിക്കുന്നു; അതുല്യച്ചേച്ചിയ്ക്കും ശര്‍മ്മാജിയ്ക്കും അപ്പുവിനും മറ്റെല്ലാവര്‍ക്കും. (കുറുമാന്‍ ഭായ് തിരുത്തിപറഞ്ഞതുപോലെ, മനുഷ്യരായിപ്പിറന്ന എല്ലാവര്‍ക്കും)

ഓഫ് - ഫോട്ടോയിലെ മോഡല്‍ അപ്പുവാണോ, മുഖം വ്യക്തമാകാത്തതുകൊണ്ടൊരു ജിജ്ഞാസ :)

സസ്നേഹം

8:31 AM  
Blogger വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

8:33 AM  
Blogger ദിവാസ്വപ്നം said...

ന്യൂ യോര്‍ക്കില്‍ ഏവൂരാന്‍ മുതലായവര്‍ക്ക് ന്യൂ ഇയര്‍ ആയിക്കഴിഞ്ഞു. ചിക്കാഗോയില്‍ ആദി, രാമകൃഷ്ണന്‍ തുടങ്ങി എനിക്ക് വരെ ഇനി ഒരു മണിക്കൂര്‍ കൂടി. കാലിഫോര്‍ണിയായില്‍ ആയതുകൊണ്ട് സിബു, സ്നേഹിതന്‍-മാര്‍ക്ക് ഇനി മൂന്ന് മണിക്കൂര്‍ കൂടി കാത്തിരിക്കണം പുതുവര്‍ഷത്തിന്. ബാക്കിയുള്ളവരുടെ കാര്യം ഇനി തപ്പിപ്പിടിക്കാന്‍ നിന്നാല്‍ ഈ കമന്റ് വേസ്റ്റാകും :)


പുതുവര്‍ഷ ആഘോഷങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ മറക്കാനാവാത്ത ഒരു നുറുങ്ങ്.

വെറും പുതുവര്‍ഷം പോലുമല്ല, സാക്ഷാല്‍ മില്ലേനിയം ന്യൂ ഇയറിന്റെ രാത്രി സംഭവിച്ചതാണ്; ഡെല്‍ഹിയില്‍ വച്ച്. (ദേ പിന്നേം ഡെല്‍ഹി). ബാച്ചിലര്‍ ലൈഫ്. ഒറ്റയ്ക്ക് താമസം.

വല്യ കാര്യമായി, മില്ലേനിയം ആഘോഷിക്കണമെന്നൊക്കെ കരുതി ഇരിക്കുമ്പോഴാണ്, കൂടെ ജോലി ചെയ്യുന്ന ഒരു മലയാളി എന്റെ വീട്ടില്‍ ന്യൂ ഇയര്‍ ആഘോഷിക്കാമെടാ എന്ന് വിളിച്ചത്. വല്ല ഹോട്ടലിലും പോകാമെന്ന് പറഞ്ഞിട്ട് അവന്‍ സമ്മതിക്കുന്നില്ല. മില്ലേനിയം അവന്റെ വീട്ടില്‍ തന്നെ ആഘോഷിക്കണമെന്ന് ഒരേ നിര്‍ബന്ധം.

അവനും അന്ന് ബാച്ചിലര്‍. ഞങ്ങള്‍ വിളിയ്ക്കുന്ന പേര് ‘ഈപ്പി’ (ഇനീഷ്യല്‍ ആണ്) ഒറ്റയ്ക്ക് താമസം. ചുള്ളന് ഒരുറ്റ കുഴപ്പമേയുള്ളൂ. ഏത് സംഗതിയും ഒന്നൊന്നര മണിക്കൂറില്‍ ബോറടിക്കും. എത്ര ഇന്ററസ്റ്റിംഗായാലും.

ചുരുക്കിപ്പറയാം. രാത്രി അത്താഴത്തിന്റെ സമയത്ത് ഞങ്ങള്‍ അഞ്ചുപേര് ഈപ്പിയുടെ വീട്ടില്‍ ഒത്തുകൂടി. ചെറിയൊരു പാര്‍ട്ടി. കത്തി വച്ചിരുന്ന് ഒന്‍പതുമണിയായി. പത്തുമണിയായി. പത്തു കഴിഞ്ഞതോടു കൂടി ഈപ്പിയ്ക്ക് സംഗതി ചെറുതായി ബോറടിച്ചുതുടങ്ങി !

മണി പത്തര-പതിനൊന്നായതോടെ ഒരു തരത്തിലും ബോറടി സഹിക്കാനാവാതെ ഈപ്പി ഇരുന്ന ഇരിപ്പില്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. മില്ലേനിയം അല്ലേടാ, പന്ത്രണ്ട് മണി വരെ ഉണര്‍ന്നിരിക്കാന്‍ വയ്യേ എന്ന് അവനോട് റിക്വസ്റ്റ് ചെയ്തിട്ടും ഈപ്പിയ്ക്ക് യാതൊരു ഉന്മേഷവുമില്ല !!

താമസിയാതെ, ഈപ്പി അവന്റെ ബെഡ് റൂമിലേയ്ക്ക് പോവുകയും, പതിനൊന്നരയോടെ ബെഡ് റൂമിന്റെ കതകടയ്ക്കുകയും ചെയ്തു !!!

ഒന്നാന്തരമൊരു മില്ലേനിയം ന്യൂ ഇയര്‍, ഈപ്പിയുടെ വാക്കുകേട്ട് നാശകോശമാക്കിയതോര്‍ത്ത് സ്വയം ശപിച്ചുകൊണ്ട്, ഞങ്ങള്‍ അവശേഷിച്ച നാലുപേരും, ഇനി ഈ അവസാന നിമിഷം ഏതെങ്കിലും റെസ്റ്റോറന്റില്‍ പോയി ന്യൂ ഇയര്‍ ആഘോഷിക്കാമെന്ന് കരുതി ലാജ്പത് നഗറിലുള്ള ‘ഗോള്‍ഡന്‍ ഡ്രാഗണി‘ലേയ്ക്ക് പോയി. അവിടെ ചെന്നപ്പോള്‍, കാലു കുത്താന്‍ ഇടമില്ലാതിരുന്നെങ്കിലും, കൃത്യം പന്ത്രണ്ടിനും മുന്‍പ് എത്താന്‍ കഴിഞ്ഞതുകൊണ്ട്, ഞങ്ങളുടെ മില്ലേനിയം ന്യൂ ഇയര്‍ കുളമാകാതെ രക്ഷപെട്ടു.

:))

9:16 AM  
Blogger 5689 said...

zzzzz2018.8.31
ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online

6:58 AM  

Post a Comment

<< Home