Saturday, December 30, 2006

തെറ്റും ശരിയുമൊക്കെ വെറും ഒരു ചിന്ത മാത്രം


മരിച്ച്‌ ശരീരത്തിന്റെ ചൂടാറുമ്പോള്‍, പിന്നെ തെറ്റും ശരിയുമൊക്കെ വെറും ഒരു ചിന്ത മാത്രം.

ആദരാഞ്ചലികള്‍.

17 Comments:

Blogger അതുല്യ said...

തെറ്റും ശരിയുമൊക്കെ വെറും ഒരു ചിന്ത മാത്രം.

10:58 AM  
Blogger സുഗതരാജ് പലേരി said...

സദ്ദാം ഹുസൈനു എന്റെ ആദരാഞ്ജലികള്‍.

11:05 AM  
Blogger സ്വാര്‍ത്ഥന്‍ said...

സാം അമ്മാവാ, ചെവിയേല്‍ നുള്ളിക്കോ...

11:34 AM  
Blogger ഓന്ത് said...

ഒരു രാഷ്ട്രതലവനോട്‌ മറ്റൊരു രാഷ്ട്രം കാണിച്ച ഏറ്റവും വലിയ നീതികേട്‌.

12:05 PM  
Blogger chithrakaran ചിത്രകാരന്‍ said...

അമേരിക്ക ഉപയോഗശൂന്യമായ തങ്ങളുടെ ഒരു പഴയ ആയുധം നിര്‍വീര്യമാക്കി....
കരയേണ്ടവര്‍ക്കു കരയാം...

12:09 PM  
Blogger Sreejith K. said...

ആരും ഒരിക്കലും ആഗ്രഹിക്കാത്ത ഒരു അന്ത്യം. ശത്രുക്കളോട് പോലും ഇത്ര ക്രൂരത പാടില്ല. അമേരിക്കന്‍ ധാര്‍ഷ്ഠ്യം തുലയട്ടെ.

സദ്ദാമിന് ആദരാഞ്ജലികള്‍.

12:19 PM  
Blogger വേണു venu said...

തെറ്റും ശരിയും ഒന്നാണെന്നിപ്പോള്‍ തോന്നുന്നു.
സ്നേഹപൂര്‍വ്വം
വേണു.
ഓ.ടോ.
ആളികത്തുന്നതു് എന്‍റെ ശരികളാണോ.‍

2:30 PM  
Blogger krish | കൃഷ് said...

പലവട്ടം തെറ്റു ചെയ്താല്‍ ശരിയാകുമോ... ചിലപ്പോള്‍ 'ശരി'യാകുമായിരിക്കും അല്ലേ. തെറ്റേത്‌ ശരിയേത്‌..

സാം എന്തു പറയുന്നോ അതാണ്‌ ശരിയും തെറ്റും.. പുതിയ ലോക ഓര്‍ഡര്‍.
(ശ്ശ്‌... ആദരാഞ്ജലികള്‍.)

കൃഷ്‌ | krish

3:19 PM  
Anonymous Anonymous said...

എന്തിന്റെ പേരിലായാലും ചെന്നായ്‌പോലീസിന്റെ ഈ കാടത്തത്തിന്‌ ചരിത്രം മാപ്പ് നല്‍കില്ല. ഇതിഹാസ നായകന് ആദരാഞ്ജലികള്‍.

Nousher

4:58 PM  
Blogger sandoz said...

ഇറാനെതിരെയുള്ള പോരാട്ടങ്ങളില്‍ സദ്ദാമിനു താങ്ങും തണലുമായി നിന്ന അമേരിക്കയാണു ഇത്‌ ചെയ്തതെന്ന് ഓര്‍ക്കണം.അവസാനം പിടിയില്‍ ഒതുങ്ങാതെ സദ്ദാം വളര്‍ന്നപ്പോള്‍ അമേരിക്ക ഒരു അവസരം കാത്തിരിക്കുക ആയിരുന്നു.കുവൈറ്റിനെ ആക്രമിക്കുക വഴി സദ്ദാം തന്റെ കുഴി തോണ്ടുകയും ചെയ്തു.പക്ഷെ ബുഷ്‌ എന്ന എണ്ണ ബിസിനസ്സുകാരന്‍ അല്ലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്‌ എങ്കില്‍ ചിലപ്പോള്‍ ഇത്‌ സംഭവിക്കില്ലായിരുന്നു.മരണം ഒന്നിനും ഒരു പരിഹാരമല്ലാ.

8:37 PM  
Blogger K.V Manikantan said...

സന്‍ഡോസിന്റെ കമന്റ് ഞാന്‍ ഇവിടെ കട്ട് & പേശ്റ്റ് ചെയ്യുന്നു.

9:17 PM  
Blogger Roby said...

അങ്ങനെ സദ്ദാമും വീരപുരുഷനും, ഇതിഹാസ നായകനും, രക്തസാക്ഷിയുമൊക്കെയായി.

തന്റെ കര്‍മ്മങ്ങള്‍ കൊണ്ടല്ലാതെ ശത്രുവിന്റെ ദുഷ്‌ടത്തരം കൊണ്ടും ഒരാള്‍ മഹാനാകാം.

9:24 PM  
Blogger ഉണ്ണ്യാടന്‍ said...

ബുഷിന്‌ പകരം ആര്‌ വന്നാലും ഇത്‌ തന്നെ നടക്കും. അമേരിക്കയുടെ വിദേശനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരാറില്ല. അത്‌ ക്ലിന്റണ്‍ ഭരിച്ചാലും ബുഷ്‌ ഭരിച്ചാലും. പിന്നെ വധ ശിക്ഷ. അത്‌ സദ്ദാം അര്‍ഹിച്ചത്‌ തന്നെ. പക്ഷേ അത്‌ അമേരികയെ പോലെ ഒരു ഭീകര ഭരണകൂടം നടപ്പിലാക്കുമ്പോള്‍ ഉള്ള സാംഗത്യക്കുറവേ ഉള്ളൂ.

3:15 PM  
Blogger chithrakaran ചിത്രകാരന്‍ said...

അമേരിക്കക്കു മസിലുണ്ട്‌ , അവര്‍ സാമ്രാജ്യത്വത്തിന്റെ പ്രതീകവുമാകാം. എങ്കിലും അവര്‍ ചെയ്യുന്ന നെറികേടുകള്‍ക്ക്‌ കുറച്ചെങ്കിലും മനുക്ഷ്യത്വത്തിന്റെ മനോഹാരിതയുണ്ട്‌. അമേരിക്കയുടെ സ്ഥാനത്ത്‌ ലോകശക്തിയായി ഏതെങ്കിലും അറബി രാജ്യമോ ഇസ്ലാമിക രാജ്യമോ, ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യമോ ആയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥാ എന്നു ചിന്തിച്ചിട്ടുണ്ടോ ? മനുക്ഷ്യന്റെ തലയോട്ടികൊണ്ടുള്ള എല്ലുപൊടിവളം സുലഭമായി ലഭിക്കുന്ന വിശുദ്ധയുഗംതന്നെയായിരിക്കും അത്‌.

5:32 PM  
Blogger Salil said...

തെറ്റ്‌ ശരി എന്നല്ല - ലാഭം നഷ്ടം എന്ന് പറയാനാണ്‌ ഏറെപ്പേര്‍ക്ക്‌ ഇഷ്ടം എന്ന് തോന്നുന്നു ഇപ്പോള്‍ .. ഇതിനിടെ ബാങ്ക്ലൂരിന്റെ ഇന്നത്തെ അവസ്ഥയെ പറ്റി ഒരു പറയുകയുണ്ടായി .. as long as you are safe - you are safe ലോകത്തെല്ലായിടത്തും ഇങ്ങനെയായി അവസ്ഥ എന്ന് തോന്നുന്നു

7:49 PM  
Blogger salil | drishyan said...

അതുല്യേ,
ഒരുവരികുറിപ്പ് നന്നായി.
മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും പട്ടം ചാര്‍ത്താനായ്, മാധ്യമങ്ങളും മാലോകരും മത്സരിച്ച് വാക്കുകളും നിര്‍വചനങ്ങളും തിരയുന്നു. നടക്കട്ടെ കലാപരിപാടികള്‍. മരിച്ചവര്‍ക്കും, മരിക്കാത്തവര്‍ക്കും മരിക്കാന്‍ പോകുന്നവര്‍ക്കും ആദരാഞ്ജ്ലികള്‍!!!

സസ്നേഹം
ദൃശ്യന്‍

8:32 AM  
Blogger yanmaneee said...

ralph lauren uk
paul george shoes
nfl jerseys
supreme t shirt
balenciaga shoes
christian louboutin shoes
supreme outlet
louboutin
kate spade handbags
balenciaga

3:23 PM  

Post a Comment

<< Home