Tuesday, January 02, 2007

2007ഉം നിങ്ങളും.








പണ്ടൊരിയ്കല്‍ കോടീശ്വരനായ അമ്മാവന്റെ ജാതകം വെറുതെ കൈയ്യിലെടുത്ത്‌, ഈ സുഹൃത്ത്‌ പ്രവചിച്ചു, കടുത്ത ദാരിദ്യ ദു:ഖം കാണുന്നു. ആദ്യം കരുതി ഇത്‌ ഗണിയ്കുന്നതിലുള്ള പിഴവാവണം. പക്ഷെ അച്ചട്ട്‌ പോലെ ഇത്രയും കോടീശ്വരനായ അമ്മാവന്‍ ദാരിദ്രത്തിലേയ്ക്‌ കൂപ്പ്‌ കുത്തുന്നത്‌ കണ്ട്‌ കഴിഞ്ഞപ്പോള്‍ സുഹ്രത്ത്‌ കരുതി, ഇനി ജ്യോതിഷം തന്റെ കര്‍മ്മം.

അങ്ങനെ ജ്യോതിഷത്തിലേയ്ക്‌ എത്തി ചേര്‍ന്ന ആളാണു എന്റെ സുഹൃത്ത്‌. പ്രവചനവഴിയിലെ ഒരു ഒറ്റയാനെന്ന് വേണമെങ്കിലും പറയാം. തിരുവന്തപുരത്തേ ഒരു കോളേജില്‍ ഇംഗ്ലീഷ്‌ വിഭാഗത്തില്‍ ലക്ചറും കൂടിയാണിദ്ദേഹം.

1996 ഇല്‍ നോസ്റ്റ്രാര്‍ഡാമസ്‌ പുരസ്കാരത്തിനു അര്‍ഹനായിട്ടുണ്ട്‌. ഉത്രാടം തിരുനാള്‍ ജാതകം പരിശോധിയ്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്‌. പ്രവചനത്തില്‍ പ്രീണിതനായി പട്ടും മറ്റ്‌ പാരിതോഷികവും തിരുനാള്‍ സമ്മാനിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഭാഗവരത്നം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി മഹാസാമ്രാജ്യ പട്ടാഭിഷേക വേളയില്‍ സമ്മാനിച്ച ജ്യോതിഷകുലരത്നസ്ഥാനവും ഇദ്ദേഹത്തിനു ലഭിച്ച മറ്റൊരു വിലപ്പെട്ട സമ്മാനമാണു.

"വിധിയില്‍ വിശ്വസിയ്കുക. അനുഭവിയ്കേണ്ടതൊക്കെ നേരത്തേ തീരുമാനിച്ചതാണു. അതറിയാന്‍ ഇത്‌ പോലത്തേ പ്രവചനങ്ങള്‍ ഒരു പക്ഷെ സഹായകമായേക്കും, ഒരു പരിതി വരെ. ദൈവ വിശ്വാസവും, ഈശ്വര ഭജനവും, ഒരു പരിതി വരെ, കഷ്ടപാടുകളുടെ ശക്തി കുറയ്കാന്‍ കഴിയും."

താല്‍പര്യമുള്ള ആര്‍ക്കെങ്കിലും ഉണ്ടാവും എന്ന് കരുതി ഇത്‌ ഇവിടെ പോസ്റ്റാക്കുന്നു

36 Comments:

Blogger അതുല്യ said...

"വിധിയില്‍ വിശ്വസിയ്കുക. അനുഭവിയ്കേണ്ടതൊക്കെ നേരത്തേ തീരുമാനിച്ചതാണു. അതറിയാന്‍ ഇത്‌ പോലത്തേ പ്രവചനങ്ങള്‍ ഒരു പക്ഷെ സഹായകമായേക്കും, ഒരു പരിതി വരെ. ദൈവ വിശ്വാസവും, ഈശ്വര ഭജനവും, ഒരു പരിതി വരെ, കഷ്ടപാടുകളുടെ ശക്തി കുറയ്കാന്‍ കഴിയും."

താല്‍പര്യമുള്ള ആര്‍ക്കെങ്കിലും ഉണ്ടാവും എന്ന് കരുതി ഇത്‌ ഇവിടെ പോസ്റ്റാക്കുന്നു

5:49 PM  
Blogger ഏറനാടന്‍ said...

കൈക്കൂലി കൊടുത്തും ജാതകം തിരുത്തിയെഴുതിക്കുന്നവന്റേയും എഴുതുന്നവരുടേയും ജാതകത്തിന്‌ എന്തു പ്രസക്തിയുണ്ടാവും എന്നറിയാന്‍ ആരെങ്കിലും സഹായിക്കുമോ!

6:00 PM  
Blogger അരവിന്ദ് :: aravind said...

നന്ദി അതുല്യേച്ചീ...
:-)
ഇപ്രാവിശ്യത്തെ പ്രവചനം കിട്ടാനെന്താ വഴി എന്നാലോചിക്കുകയായിരുന്നു.

6:11 PM  
Blogger Unknown said...

ഇതില്‍ എടവം എവിടെ ചേച്ചി?

ഇനീപ്പൊ നവഗ്രഹങ്ങള്‍ അഷ്ടഗ്രഹങ്ങളായപ്പോ ഒരു രാശിയും കുറ്ഞ്ഞു പോയതാണോ?

6:12 PM  
Blogger Unknown said...

അതുല്ല്യച്ചേച്ചീ,
കൊള്ളാലോ പരിപാടി. ഞാന്‍ വായിച്ചു. ഇനി ഒന്ന് നോക്കട്ടെ എങ്ങനെയുണ്ട് ഈ കൊല്ലമെന്ന്. ശരിയാവുന്നുണ്ടോ എന്നറിയണമല്ലോ.:-)

പ്രശ്നമതല്ല. ‘സാമ്പത്തികലാഭമുണ്ടാവുമെങ്കിലും ചെലവ് കൂടും‘ എന്ന് ഒഴുക്കന്‍ രീതിയില്‍ പറയുന്നത് ഒരു വളരെ വലിയ ജെനറലൈസേഷനല്ലേ? ഇത് രണ്ടുമില്ലാത്ത ഏതെങ്കിലും കൊല്ലമുണ്ടോ? ഒരേ സോഡിയാക്കിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തണമെങ്കില്‍ ഇത്തരം ജെനറലൈസേഷനേ പറ്റൂള്ളൂ എന്നായിരിക്കും.

6:12 PM  
Blogger അതുല്യ said...

ദില്‍ബുവേ.. ഇത്‌ പ്രിന്റ്‌ എടുത്ത്‌ മൊയ്‌ലാളീനേ കാട്ടി കൊട്‌... വല്ലതും ഒത്തങ്കെലോ..

6:21 PM  
Blogger Visala Manaskan said...

ധനുമാസം 30 നുണ്ടായതുകൊണ്ട്, ധനു വായിച്ചതും, ‘വിശാലമനസ്കരായ ഇവര്‍‘ എന്ന് കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.

പക്ഷെ, ആള്‍ക്ക് തെറ്റി. പൂയ്. ഞാനൊരു കാപ്പിരി കോണി യാണ്. ;)

അതുല്യാസ്... നല്ലത്. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടെ.

ദിവസഫലപ്രകാരം കലക്കന്‍ ദിവസമായിരുന്ന പണ്ടൊരു ദിവസം വാതിലിടയില്‍ വിരല് പെട്ട് എന്റെ കണ്ണീന്ന് പൊന്നീച്ച പോയിരുന്നു. എന്നിട്ട് ആ ദിവസം ഫുള്‍ ടൈം, അമ്പയറ് മാര്‍ ഔട്ടായെന്ന് കാണിക്കുമ്പോലെയാ ഞാന്‍ നടന്നത്..!

6:25 PM  
Blogger Unknown said...

ഇത് പ്രിന്റെടുത്ത് കാട്ടിയിട്ട് വേണം ‍ “മോനേ ദില്‍ബാ... ഇജ്ജ് വര്‍ക്കിന്റെ കാര്യത്തില്‍ പുല്യാണ്‍ഡാ“ എന്ന് ലെസ്റ്റര്‍ ആക്സന്റുള്ള ഇംഗ്ലിഷില്‍ പറഞ്ഞ് ജനുവരി മുതല്‍ തരാന്‍ വച്ചിരിക്കുന്ന സാലറി റൈസ് അഥവാ ശമ്പള അരി മൊയിലാളി കാട്ടില്‍ കളയാന്‍. ഇച്ച് മാണ്ടമ്മാ ഈ നെജ്ജപ്പം... :-)

6:30 PM  
Blogger അതുല്യ said...

പൊതുവാളാ ധനു പണിമുടക്കി മാറി നിക്കാ. നാളേയ്ക്‌ ശരീയാവുമ്ന്നാ തോന്നണേ. അപ്ലോഡിങ്ഗ്‌ തന്നെ 1 മണിക്കുറിലാ നടന്നത്‌.

വിശാലാ/ദില്‍ബൂവേ.. ഞാന്‍ ചിരിച്ചു കൊണ്ടേ റ്റാക്സീലു പോകുമ്പോ ഡ്രൈവര്‍ അമ്മാവന്‍ എന്നെ കൊണ്ട്‌ ജുമൈരേലെയ്ക്‌ പോയി അഡ്മിറ്റാക്കുമോ ആവോ.. എന്തായീ കൂട്ട്യോള്‍ടെ കാര്യം. എപ്പോഴും ഇങ്ങനെ മത്താപ്പും കത്തിച്ചിരിയ്ക്യാ...

6:36 PM  
Blogger അതുല്യ said...

This comment has been removed by a blog administrator.

6:37 PM  
Blogger അതുല്യ said...

പൊതുവാളാ edavam പണിമുടക്കി മാറി നിക്കാ. നാളേയ്ക്‌ ശരീയാവുമ്ന്നാ തോന്നണേ. അപ്ലോഡിങ്ഗ്‌ തന്നെ 1 മണിക്കുറിലാ നടന്നത്‌.

വിശാലാ/ദില്‍ബൂവേ.. ഞാന്‍ ചിരിച്ചു കൊണ്ടേ റ്റാക്സീലു പോകുമ്പോ ഡ്രൈവര്‍ അമ്മാവന്‍ എന്നെ കൊണ്ട്‌ ജുമൈരേലെയ്ക്‌ പോയി അഡ്മിറ്റാക്കുമോ ആവോ.. എന്തായീ കൂട്ട്യോള്‍ടെ കാര്യം. എപ്പോഴും ഇങ്ങനെ മത്താപ്പും കത്തിച്ചിരിയ്ക്യാ...

6:39 PM  
Blogger അതുല്യ said...

This comment has been removed by a blog administrator.

6:41 PM  
Anonymous Anonymous said...

മുഴുവന്‍ ജാതകവും വേണമെന്നുള്ളവര്‍ കൃത്യമായ ജനന സമയവും തീയതിയും ജനിച്ച സ്ഥലവും,പേരും, പുരുഷനോ സ്ത്രീയോ തുടങ്ങിയ വിവരങ്ങള്‍ എന്റെ ഇ-മെയിലേയ്ക്ക് അയച്ചു തരിക. തികച്ചും സൌജന്യമായി ഇ-മെയിലില്‍ ജാതകം പി.ഡി.എഫ് ഫോര്‍മാ‍റ്റില്‍ അയച്ചു തരുന്നതായിരിക്കും. ശ്രദ്ധിക്കുക ജനന സമയം കൃത്യമായില്ലെങ്കില്‍ പ്രവചനം തെറ്റും.

പുതുവറ്ഷത്തില്‍ ഇതു ഞാനൊരു ബിസിനസ് ആക്കാനിരുന്നതാണ് ഈ അതുല്യ അതു അട്ടിമറിച്ചു. ഇനിയിപ്പം സേവനം സൌജന്യമാക്കിയേക്കാം!!

അപ്പോള്‍ അയച്ചു തുടങ്ങിക്കോളൂ.
നന്ദുറ്റിവിഎം അറ്റ് ജി മെയില്‍ ഡോട്ട് കോം.

8:13 PM  
Blogger ഉമേഷ്::Umesh said...

ഹഹഹ... കമ്യൂണിസവും വൈരുദ്ധ്യാത്മകഭൌതികവാദവും വിട്ടിട്ടു് അതുല്യാസഖാവു് ജ്യോതിഷവും തുടങ്ങിയോ?

കൊള്ളാം, നന്ദുവുമുണ്ടല്ലോ കൂടെ. അതൊന്നു കാണാന്‍ താത്‌പര്യമുണ്ടു്. ഏതെങ്കിലും ഒരു സമയത്തിന്റെ ഫലം മതി. എത്രത്തോളം “ശാസ്ത്രം” അനുസരിച്ചാണെന്നു നോക്കാനാണു്. ഫലമില്ലാതെ ഗണനം മാത്രം മതിയെങ്കില്‍ ഞാനും ഒന്നു തരാം. ഫലം മനഃപൂര്‍വ്വം ഇടാതിരുന്നതാണു്.

എക്സ്‌പര്‍ട്ട് സിസ്റ്റം ഉപയോഗിച്ചു നോളജ് ബേസ് ഉണ്ടാക്കിയാണോ അതോ മറ്റു കമ്പ്യൂട്ടര്‍ ജാതകക്കാര്‍ ചെയ്യുന്നതുപോലെ ഓരോ കേസും ഒറ്റയ്ക്കൊറ്റയ്ക്കു നോക്കി “സൂര്യന്‍ മേടത്തിലാണെങ്കില്‍ വട്ടമുഖവും, നല്ല കണ്ണും, അല്പഭക്ഷണവും,...” എന്നിങ്ങനെ മറ്റുള്ളവയുടെ സ്ഥാനം നോക്കാതെ പറയുന്നതാണോ?

“1996 ഇല്‍ നോസ്റ്റ്രാര്‍ഡാമസ്‌ പുരസ്കാരത്തിനു അര്‍ഹനായിട്ടുണ്ട്‌...” കൊള്ളാം, കൊള്ളാം!

8:37 PM  
Blogger myexperimentsandme said...

വിശാലാ, ഏത് വിരലായിരുന്നു വാതിലിനിടയില്‍ പോയിരുന്നത്? ചില വിരലൊക്കെ അമ്പയര്‍ സ്റ്റൈലില്‍ പൊക്കിനടന്നാല്‍... അറിയാമല്ലോ :)

8:52 PM  
Blogger myexperimentsandme said...

മിസ്സായതും കൂടി പോരട്ടെ അതുല്ല്യേച്ച്യേ

8:55 PM  
Blogger krish | കൃഷ് said...

അതുല്യാ ജി.. സംഗതി കൊള്ളാം. "ബ്ലോഗ്ജ്യോതിഷരത്നം അതുല്യ" എന്ന ബോര്‍ഡ്‌ വെക്കണോ.

നന്ദു: തിരുവനന്തപുരം (കേശവദാസപുരത്തെ) ഒരു സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും തിയതിയും നാളും കൊടുത്ത്‌ കമ്പ്യൂട്ടര്‍ ജാതകം മലയാളത്തില്‍ പ്രിന്റ്‌ എടുക്കാം..
ആ സോഫ്റ്റ്വെയര്‍ വെച്ചാണോ പുതിയ പരിപാടി.

കൃഷ്‌ | krish

9:11 PM  
Blogger അതുല്യ said...

ഉമേശ്ജീയേ എന്റെ കാലിന്റെ മസിലു ഉളുക്കി ഇരിയ്ക്യാ.. വേഗം ഉറങ്ങണമ്ന്ന് കരുതീട്ട്‌.. ഈ ഉമേശുമാശ്‌ തരാക്കില്ല്യ.

ദേണ്ടേ.. ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ആര്‍ക്കെങ്കിലും താല്‍പര്യമുള്ളവര്‍ക്ക്‌ എന്ന്.. പിന്നേം പറഞ്ഞു, എനിക്ക്‌ വിധിയിലാ വിശ്വാസം, ദൈവഭക്തിയിലും.

ഒരു അര്‍പ്പിത കമ്മ്യുണിസ്റ്റാണു ഞാന്‍. പക്ഷെ അതോണ്ട്‌ ഓം നമോ നാരായണാ എന്നോ ഓം നമോ വാസുദേവയോ ഒക്കെ പറയാന്‍ ഒരു മടിയുമില്ല. കമ്മ്യൂണസത്തിലെ വിശ്വാസം പോലെ തന്നെയാണു ദൈവത്തിലുള്ള വിശ്വാസവും. ഓര്‍മ്മ യുറയ്കും മുന്നേ ആരോക്കെയോ എന്തോക്കെ പറഞ്ഞ്‌ തന്നത്‌, കൊള്ളി വയ്കും വരെ കൂടേയുണ്ടാവും. അതോണ്ട്‌ നാമ ജപവും. തന്നെ പഠിച്ചറിഞ്ഞ വിശ്വാസമാണു കമ്മ്യൂണിസം. രണ്ടും കൂടി ചേരും പടി ചേര്‍ത്ത്‌ ജീവിയ്കാന്‍ ശ്രമിയ്കുന്നു. വാല്യക്കാര്‍ക്ക്‌ വേറേ കിണ്ണം മാറ്റാതെ, അവര്‍ക്ക്‌ ആദ്യം വിളമ്പി, ഒന്നിച്ചിരുത്തി, വിളിക്കിനിലയും വച്ച്‌, ഓണമുണ്ണുന്നു. അത്‌ തന്നെ.

ഒരു സുഹ്രത്തിന്റെ അംഗീകാരത്തേ ഒരു പോസ്റ്റാക്കിയിട്ടു എന്ന് മാത്രം ഉമേശേ. ജ്യോതിഷം നോക്കി കുളത്തില്‍ ചാടിയ ജീവിതമാണു എന്റേതും. പഠിച്ചാ മാര്‍ക്ക്‌ മുഴുവനും കിട്ടും എന്ന് വിശ്വസിയ്കുന്ന കൂട്ടത്തില്‍ ഞാന്‍. പക്ഷെ ഉത്തരക്കടലാസ്‌ പച്ചക്കറി കടയില്‍ പോയി പൊതിയുന്ന പേപ്പറാവാതിരിയ്കാന്‍, ചില നാമ ജപ വിശ്വാസം മാത്രം. പിന്നെ സംസ്ക്രതം പറയുന്നത്‌, ശ്വാസ തടസ്സങ്ങള്‍ നീക്കും എന്നാണു ശാസ്ത്രം തെളിയിച്ചിരിയ്കുന്നത്‌. അതൊണ്ട്‌, ചുമ്മാ രാമഹ രാമോ രാമാഭ്യാ..കുക്കടാ ഹ കൂജന്തീ എന്നൊക്കെ പറയുന്നതിലും ഭേദം വല്ല മനോജപം മാരുത തുല്യ വേഗം എന്നൊക്കെ ആവുമ്പോള്‍ അല്‍പം പ്രാസവുമായി അല്‍പം ശ്വാസവുമായി. അത്ര തന്നെ.

ഓം ഗണനാം... ഗണപതിം...

10:12 PM  
Blogger Siji vyloppilly said...

ഏയ്‌ അതുല്യേച്ചിയേ,
ഇവിടെ വന്നിട്ട്‌ കൊറച്ചീസമായി.എനിക്കൊരു ചോദ്യമുണ്ട്‌ . എന്റെ മകന്‌ ഇപ്പോള്‍ രണ്ടേമുക്കാല്‍ വയസ്സുകഴിഞ്ഞു.അവനെ ഇതുവരേയും ഞാന്‍ എഴുത്തിനിരുത്തിയിട്ടില്ല.(നാട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല.) പിന്നെയാണെങ്കില്‍ ഞങ്ങള്‍ക്ക്‌ ആചാരങ്ങളില്‍ അത്ര വിശ്വാസവുമുണ്ടായിരുന്നില്ല.2 വയസ്സിനുള്ളിലാണോ എഴുത്തിനിരുത്തേണ്ടത്‌? അവന്‌ ഇപ്പോഴും നേരേചൊവ്വേ വര്‍ത്തമാനം പറയാനൊന്നും തുടങ്ങിയിട്ടില്ല.പേനകൊണ്ട്‌ എഴുത്തും തുടങ്ങിയിട്ടില്ല.ഒന്നുമുതല്‍ അഞ്ചുവരെ എണ്ണാന്‍ പോലുമറിയില്ല( ഞാന്‍ ഉദ്ദേശിച്ചത്‌ അത്ര 'ഇന്റലിജന്റ്‌ പയ്യനല്ല അവന്‍ എന്ന് അല്ലാതെ മന്ദബുദ്ധിയല്ല) എനിക്ക്‌ അവനെ എഴുത്തിനിരുത്തണമെന്ന് ഒരാശ,ഞാന്‍ അടുത്തകൊല്ലമേ നാട്ടില്‍ പോകുകയുള്ളു.ഇവിടെ വച്ച്‌ അത്‌ ചെയ്യണമെങ്കിലതിന്റെ ചടങ്ങുകള്‍ അറിയുമെങ്കില്‍ വിവരിക്കാമോ? (ഇതിപ്പോള്‍ ജോത്സ്യരോട്‌ ചോദിക്കുകയെന്നരിതിയിലായിപ്പോയോ..)
അതുല്യേച്ചിയുടെ വഴുതിങ്ങ പച്ചടി ഉണ്ടാക്കി നോക്കി.ചോറിന്റെ കൂടെ കൂട്ടാന്‍ നല്ല കൂട്ടാനാണ്‌.

12:46 AM  
Anonymous Anonymous said...

കൃഷ്, പരീക്ഷിച്ചു നോക്കൂ. ആ വെബ് സൈറ്റില്‍ നിന്നും 15 എണ്ണമേ അങ്ങനെ കിട്ടൂ? പിന്നെ വേണേ കാശു കൊടുക്കണം.

8:58 AM  
Blogger പരസ്പരം said...

ജ്യോതിഷത്തില്‍ വലിയ വിശ്വാസമില്ല എങ്കിലും ഒരു പ്രവചനം ഫ്രീയായിട്ട് മുന്നില്‍ കിടന്നാല്‍ ആരായാലും വായിച്ച് പോകും. പതിവ് പോലെ എന്റെ അടുത്ത വര്‍ഷം അത്ര മോശമൊന്നുമല്ല, ആരുടേയും അത്ര മോശമാ‍കാനും വഴിയില്ല. ഇത്തരം പ്രവചനങ്ങള്‍ നല്ലതു മാത്രം പൊതുവായി പറയുന്നു. പ്രശ്നങ്ങളും അതിന്റെ പരിഹാരക്രിയകളും കാശ് കൊടുത്താല്‍ മാത്രം അവര്‍ വെളിപ്പെടുത്തുന്നു. നാളെയെന്തെന്നറിയാത്തതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ മനോഹാരിത എന്ന് എനിക്ക് തോന്നുന്നു. ഈ ബ്ലോഗില്‍ ഇത് പോസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ ഞാന്‍ കരുതുന്നു. അല്ലാതെ ഇത് നീ പോസ്റ്റ് ചെയ്തിരിക്കുമെന്നോ ഇല്ലായെന്നോ മനസ്സില്‍ ആരുമെന്നെ വേവലാതിപ്പെടുത്തുന്നില്ല, അതിനാല്‍ ഒരു പരിഹാര ക്രിയയും ആവശ്യമായി വരുന്നില്ല. ഇതൊക്കെയാണെങ്കിലും ജ്യോതിഷശാസ്ത്രത്തെ ഞാന്‍ തള്ളിപ്പറയില്ല,കാരണം അത് ഒരു തെളിയിക്കപ്പെട്ട ശാസ്ത്രം തന്നെയാണ്. അതിനാല്‍ പല കമ്മ്യൂണിസ്റ്റുകാരും അതിന്റെ വിശ്വാസികളായി മാറുന്നു.

10:11 AM  
Blogger krish | കൃഷ് said...

നന്ദു .. ഞാന്‍ അതു നോക്കിയതാ. ഒരു പ്രിന്റും നേരത്തെ എടുത്തിരുന്നു. കാശു കൊടുത്താല്‍ സൊഫ്റ്റ്‌വെയര്‍ സി.ഡി. കിട്ടും. അതുവെച്ചാണെന്നു തോന്നുന്നു മിക്ക ആധുനിക കമ്പ്യൂട്ടര്‍ ജ്യോതിഷന്മാരും ഇന്‍സ്റ്റന്റ്‌ ജാതകം തയ്യാറാക്കികൊടുക്കുന്നത്‌.

കൃഷ്‌ | krish

10:17 AM  
Anonymous Anonymous said...

എഴുത്തിനു എപ്പോള്‍ ഇരുത്തണം മകന്‍ ആണെങ്കില്‍ മൂന്നു തികയുന്നതിനു മുന്‍പു എഴുത്തിനിരുത്തണം കാരണം മൂന്നു തികഞ്ഞാല്‍ നാലു നടപ്പാണൂ ഇരട്ട വറ്‍ഷങ്ങള്‍ കൊള്ളില്ല അതുകൊണ്ടു കുഞ്ഞ്‌ എഴുതിയാലും ഇല്ലെങ്കിലും പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മൂന്നിനു മുന്‍പ്‌ എഴുത്തിനിരുത്തുക വിജയ ദശമി രാവിലെ മുഹൂറ്‍ത്തം നോക്കാതെ ഒരു എട്ടിനും പത്തിനുമിടക്കു എഴുത്തിനിരുത്താം, ബ്റാഹമണറ്‍ വേണമെന്നുള്ളവറ്‍ക്കു അതു, പക്ക്ഷെ ഈ അമ്പല പൂജാരികള്‍ പലരും അക്ഷരാഭ്യാസികള്‍ അല്ല നമ്മള്‍ തന്നെ കുട്ടിയെ മടിയില്‍ ഇരുത്തി കിഴക്കോട്ടു ഇരുന്നു ഒരു നിലവിളക്കിനു മുന്‍പില്‍ കയ്യു പിടിച്ചു അരിയില്‍ അല്ലെങ്കില്‍ പൂഴി നിറച്ച പാത്റത്തില്‍ ഇല്ലെങ്കില്‍ എന്തെങ്കിലും തരിയുള്ള പാത്റത്തില്‍ ഹരി ശ്രീ എഴുതിക്ക്കുക കുട്ടിക്കു ത്റ്‍മധുരം കൊടുക്കു , തേന്‍ , പഴം അരിഞ്ഞത്‌, ശറ്‍ക്കര ഇതാണൂ ത്റിമധുരം. പോരേ സജീ

1:39 PM  
Blogger Siji vyloppilly said...

അതുല്യേച്ചി നന്ദി,
വേണ്ടതൊക്കെ മനസ്സിലായി.മകനെ ഉടനെ എഴുത്തിനിരുത്തുന്നുണ്ട്‌.

6:51 AM  
Blogger സു | Su said...

അമ്പലപൂജാരികള്‍ പലരും അക്ഷരാഭ്യാസികള്‍ അല്ല എന്ന് കേട്ടിട്ട് ചിരി വന്നു. ഇപ്പോ പൂജാരികളൊക്കെ നല്ല പഠിപ്പുള്ളവരാണ്. പഠിപ്പുണ്ടായിട്ടും ജോലി കിട്ടാത്തവര്‍. അമ്പലത്തിലെ പൂജാരിയുടെ അടുത്തുതന്നെ, വല്യ വിദ്യാഭ്യാസം ഉണ്ടെന്ന് ഭാവിച്ചു നടക്കുന്നവര്‍, തങ്ങളുടെ കുട്ടിയെ എഴുത്തിനിരുത്താന്‍ കൊണ്ടുചെല്ലുന്നുണ്ടെങ്കില്‍ അതിന് എന്തെങ്കിലും ഒരു നല്ല കാരണം ഉണ്ടാവും. അല്ലെങ്കില്‍, വല്ല ഹോട്ടലുകാരേയോ, സിനിമാക്കാരേയോ വിളിച്ച് എഴുതിപ്പിച്ചാല്‍പ്പോരേ? അല്ലെങ്കിലും മൂന്ന് വയസ്സായ കുട്ടിയെ ഹരിശ്രീ മുതല്‍ അ: വരെ എഴുതിക്കാന്‍ ബി എ, എം എ ഒന്നും വേണ്ട. മലയാള അക്ഷരം മര്യാദയ്ക്ക് അറിഞ്ഞാല്‍ മതി.

8:09 AM  
Anonymous Anonymous said...

സൂ അപ്പറഞ്ഞതു കറക്റ്റാ. മലയാളത്തില്‍ ആകെ എത്ര അക്ഷരം ഉണ്ടെന്നു കൃത്യമായി അറിയാവുന്നവരും അത് ഓര്‍ഡറില്‍ എഴുതാനറിയുന്നവരും എത്രയുണ്ടാവും കേരളീയരുടെയിടയില്‍?

9:04 AM  
Anonymous Anonymous said...

തേങ്ങയുടച്ച്‌ വിഗ്നമകറ്റി റോക്കറ്റ്‌ വിക്ഷേപിക്കുന്നവര്‍ നമ്മള്‍. പതിമൂന്നാം നമ്പര്‍ കോടതി മുറി ഉപേക്ഷിക്കുന്നവര്‍.എല്ലാവരും ഈ വിശ്വാസങ്ങളെ ഒരു 'പ്ലാസിബോ ഇഫക്റ്റ്‌' മാത്രമായി കാണണമെന്നില്ലല്ലോ! ചില സത്യവാങ്മൂലങ്ങള്‍ പൊതു നന്മകളില്‍ നിന്നും അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിച്ചു പോക്ക്‌ മാത്രമാകുന്നു അതുല്യേച്ചി.

10:39 AM  
Blogger വേണു venu said...

അതുല്യാജി, പോസ്റ്റു വായിച്ചിരുന്നു.
"വിധിയില്‍ വിശ്വസിയ്കുക. അനുഭവിയ്കേണ്ടതൊക്കെ നേരത്തേ തീരുമാനിച്ചതാണു. അതറിയാന്‍ ഇത്‌ പോലത്തേ പ്രവചനങ്ങള്‍ ഒരു പക്ഷെ സഹായകമായേക്കും, ഒരു പരിധി വരെ. ദൈവ വിശ്വാസവും, ഈശ്വര ഭജനവും, ഒരു പരിധി വരെ, കഷ്ടപാടുകളുടെ ശക്തി കുറയ്കാന്‍ കഴിയും."
ഓരോ രാശിക്കാരുടെയും ഫല പ്രവചനങ്ങള്‍ക്കു താഴെയുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ വിവരിച്ചിരിക്കുന്നതു കാണുമ്പോള്‍ എന്നത്തേയും പോലെ എന്‍റെ മനസ്സിലൊളിച്ചിരിക്കുന്ന ഒരു സംശയം തല പൊക്കുന്നു.പണം മുടക്കിയുള്ള വഴിപാടുകളിലെ ഫല പ്രാപ്തിയില്‍ വിശ്വാസക്കുറവു് തോന്നുന്നതു്, ദൈവം പണം മുടക്കിയുള്ള വഴിപാടുകളില്‍ സം‍പ്രീപ്തനാകുമോ എന്ന ചിന്തയില്‍ നിന്നാണു്.
വി.സാംബശിവന്‍റെ ഒരു കഥാ പ്രസംഗത്തില്‍,വീട്ടിലിരുന്ന തുച്ഛമായ ചില്ലറകളുമായി അമ്പലത്തിലേയ്ക്കു പോകുന്ന പുലയിയോടു്, പുലയന്‍ ഇങ്ങനെ ചോദിക്കുന്നു.
“ഭഗവാനു പണമെന്തിനാടീ..
ഭഗവാന്‍ നിനയ്ക്കുമ്പോള്‍ നിനയ്ക്കുമ്പോള്‍ പണമല്ലിയോടീ.”(മണി പാടുന്ന റ്റ്യൂണില്‍)
വലിയ ഒരു സത്യമായി ആ വരികള്‍ എന്നോടും(ഞാന്‍ ഒരു നിരീശ്വര കാഴ്ചപ്പാടുള്ള ആളല്ലാ)ചോദിക്കാറുണ്ടു് ആ ഒരു ചോദ്യം.? ഉത്തരമില്ലാതെ ആ ചോദ്യം ,പല പല ഉത്തരങ്ങള്‍ ലഭിച്ചതിനു ശേഷവും എനിക്കൊരുത്തരമില്ലാതെ തന്നെ നിലനില്‍ക്കുന്നു.ഒരു നിരീശ്വര വാദിയല്ലാത്തതു കൊണ്ടു് ഒരു ജിജ്ഞാസ അത്ര തന്നെ.

10:50 AM  
Blogger അതുല്യ said...

വേണു, ഞാനും പരിഹാരക്രിയയ്കും, പൂജയ്കും, ഭണ്ഡാരത്തില്‍ പൈസയിടുന്നതിനുമൊക്കെ എതിരാണു. ഞാന്‍ കണ്ട ഏറ്റവും വലിയ നിരീശ്വരവാദി എന്റെ ഭര്‍ത്താവാണു. (പലകാരണത്താലും) അതില്‍ ഏറ്റവും എന്നെ അമ്പരപ്പിച്ചത്‌, എന്നൊട്‌ വിളക്ക്‌ കൊളുത്തുന്നതില്‍ ഏല്‍പ്പിച്ച വിലക്കാണു. ഇപ്പോഴും ആ രീതി എന്റെ വീട്ടില്‍ ഇല്ല. വിശ്വാസം വേറേ, അതിനു കാട്ടി കൂട്ടുന്ന മേയ്കപ്പുകള്‍ വേറെ. ഇപ്പോ എല്ലാം മേയ്കപ്പ്‌ മാത്രമാണു. വിശ്വാസമില്ല. പ്രായശ്ചിത്തങ്ങളോ പരിഹാരങ്ങളോ ഒക്കെ ചെയ്യുമ്പോ ഒരുപക്ഷെ കഷ്ടപാടുകള്‍ എന്ന് എഴുതി കണ്ടവര്‍ക്ക്‌ ഒരുപക്ഷെ, ആയിരം രൂപയുടെ എണ്ണ കത്തിച്ചതല്ലേ കുറയാതിരിയ്കില്ല എന്നൊരു തോന്നലുണ്ടാവുമായിരിയ്കും. അത്‌ കൊണ്ടാവും ജ്യോല്‍സന്മാര്‍ ഇതൊക്കെ ചെയ്യാന്‍ പറയുന്നത്‌. ഇത്‌ പോലെ ഫലം അല്‍പം വിഷമമുള്ള ഹിന്ദു അല്ലാത്ത അന്യജാതിയ്ക്കാര്‍ ഏത്‌ രാമനേ ഭജിയ്കും എന്ന് ഞാന്‍ ആലോചിയ്കാറുണ്ട്‌.

വിശ്വാസങ്ങളല്ലേ മനുഷ്യരേ മുമ്പോട്ട്‌ കൊണ്ട്‌ പോകുന്നത്‌, അത്‌ ഒരു പരിതി വരെ ചെറുപ്പത്തിലേ അവരെ അടിച്ചേല്‍പ്പിച്ചതാണു. അപ്പനെ കേറി എടാ പോടാ വിളിയ്കരുത്‌ എന്ന് നിഷ്കര്‍ഷിയ്കുന്നത്‌ പോലെ. പിന്നെ അത്‌ തുടരുന്നു. അപ്പന്‍ കേറി അമ്മേനെ തല്ലിയാലും പിടിച്ച്‌ മാറ്റും എന്നല്ലാതെ, ഏടാ നായിന്റെ മോനെ ന്ന് വിളിയ്കാന്‍ ഒരു മടി കാണും അവനു. അത്‌ തന്നെ ലോജിയ്ക്‌. എത്ര പുരോഗമന ചിന്താഗതിയുള്ളവരും, മാതാപിതാക്കള്‍ മരിയ്കുമ്പോ, കര്‍മ്മം ചെയ്യാന്‍ നിര്‍ബ്ബന്ധിയ്കപെടും. അവനവനു വേണ്ടാന്ന് തോന്നുമ്പോഴും, കരയുന്ന അമ്മയുടേ മുഖം കാരണം ഒരുപിടി ചോറോ എള്ളോ തൂവു. ഇതൊക്കെ തന്നേയും എന്നന്നേയ്കുമായി തുടച്ച്‌ മാറ്റപെടും എന്ന് എനിക്ക്‌ തോന്നിയട്ടില്ല. ഇതൊക്കെ തന്നെ ജ്യോല്‍സന്മാരുടെ വിജയവും.

കൈയോപ്പേ.. റോക്കറ്റ്‌ മാത്രമല്ലാ, ഇന്ത്യയിലേ ഏത്‌ കപ്പലും ഇത്‌ പോലെ തേങ്ങ ഉടച്ചിട്ട്‌ തന്നെ കീലീന്ന് മാറ്റാറു.

11:06 AM  
Anonymous Anonymous said...

ഹിറ്റ് കിട്ടാന്‍ പറ്റിയ വിഷയമാണിത്...എല്ലാരും കയറി തൂങും...കുതന്ത്രം കലക്കി..
--ഒരു വഴിപൊക്കന്‍

12:00 PM  
Blogger Unknown said...

'പൊതുവാളാ edavam പണിമുടക്കി മാറി നിക്കാ. നാളേയ്ക്‌ ശരീയാവുമ്ന്നാ തോന്നണേ'.

പണിമുടക്കിനിയും കഴിഞ്ഞില്ലേ ചേച്ചി.

5:46 PM  
Anonymous Anonymous said...

അതുല്യാജീ,
ഒരു ശാസ്ത്രവും രാമനെയോ കൃഷ്ണനെയോ ഭജിക്കണം പറയുന്നില്ല. നീ വിശ്വസിക്കുന്ന ദൈവത്തെ മനസ്സില്‍ ധ്യാനിക്കാനെ പറയുകയുള്ളൂ. അപ്പോള്‍ പിന്നെ മറ്റു മതക്കാറ്ക്ക് പ്രശ്നമില്ലല്ലോ അവരവര്‍ ആരാധിക്കുന്നത് ആരയായിരുന്നാലും മനസ്സില്‍ ധ്യാനിക്കണമെന്നല്ലെയുള്ളൂ?

-nandu

12:16 PM  
Blogger Jayesh/ജയേഷ് said...

കര്‍ ക്കിടകം കാണുന്നില്ലല്ലോ ചേച്ചീ.....കര്‍ ക്കിടകക്കാര്‍ ക്ക് ഭാവിയില്ലെന്നാണോ?

5:47 AM  
Blogger lamiss ibrahim said...



افضل موقع متخصص في العقارات في المملكه العربيه السعوديه
http://3kary.com/

1:03 AM  
Blogger شركات تنظيف said...



شركة تنظيف خزانات بالدمام
افضل شركة تنظيف بالدمام
افضل شركة مكافحة حشرات بالدمام
شركة تسليك المجارى بالدمام
شركة شفط بيارات بالدمام

1:35 AM  
Blogger elitaj said...

"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"

1:12 PM  

Post a Comment

<< Home