Friday, January 12, 2007

സഹയാത്രിക

സ്വയം കാറോടിയ്കുന്നതാണെനിക്കിഷ്ടം. കുടുംബത്തോടോപ്പമെങ്കില്‍ അലിഖിത നിയമം പോലെ ഭര്‍ത്താവു തന്നെ കാറോടിയ്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍, മറ്റ്‌ ചിലരോടോപ്പ്പം പോവുമ്പോള്‍, നിര്‍ബ്ബദ്ധിയ്കാന്‍ അര്‍ഹതയില്ലാത്തത്‌ കൊണ്ട്‌ മൗനം പാലിയ്കും.

പിരിയാനുള്ള നിമിഷങ്ങള്‍ വന്നെത്തുമ്പോള്‍, കൂടെ കൊണ്ട്‌ പോയവര്‍ വീടിന്റെ മുമ്പിലെത്തി വണ്ടി നിര്‍ത്തുന്നു. ഞാനിറങ്ങിയിട്ട്‌, മുന്‍വശത്തേ കാര്‍ വാതിലില്‍ വന്ന് പറയൂം, നന്ദിയുണ്ട്‌, സമയമുണ്ടെങ്കില്‍ ഇറങ്ങൂ, ഒരു ചായ ആവാം. മിക്കവാറും പാര്‍ക്കിങ്ങിന്റെ പരുങ്ങലില്‍, യാത്രയുടെ തീവ്രതയില്‍, പിന്നെ ആവാം എന്നും പറഞ്ഞ്‌ ആ യാത്രയും നന്ദിയും അവിടെ അവസാനിയ്കും.

ഇത്‌ പോലെ ഞാനൊരു സഹയാത്രികയായി ഈയ്യിടെ. വളരെ തളര്‍ന്ന ഒരു ദൂരയാത്ര.

കാര്‍ യാത്രയുടെ അവസാന നിമിഷങ്ങളില്‍,

സുഹ്രത്ത്‌ കാറു നിര്‍ത്തി.

ഞാന്‍ പിന്നിലെ ഡോറിലൂടെ കാലെടുത്ത്‌ പുറത്തേയ്ക്‌ വച്ചു.

തിരിഞ്ഞ്‌ മുന്‍വശത്തേ വാതിലിലെത്തി,

"നന്ദീട്ടോ, നല്ല ഒരു യാത്ര സമ്മാനിച്ചതിനു " എന്ന് പറയാന്‍ മുതിര്‍ന്ന് തലയുയര്‍ത്തി, മുന്നോട്ട്‌ നീങ്ങാന്‍ ഒരുങ്ങി.

ഞാന്‍ നോക്കിയപ്പോള്‍ സുഹ്രത്ത്‌ എന്റെ മുമ്പില്‍,

നന്ദി വാക്കേന്നല്ലാ, മറ്റ്‌ ഒന്നും മിണ്ടാതെ, അടുത്ത്‌ വന്ന് നിന്ന്, ആ നില്‍പിലൂടെ തന്നെ ഒരു സഹയാത്രികയോടുള്ള ഒരു വിടവാങ്ങലും നടത്തി.

ഒരല്‍പ നിമിഷത്തിനു ശേഷം, പിന്നീട്‌ "മുകളിലെത്തീട്ട്‌ അറിയിയ്കൂ" എന്ന് വളരെ ചെറിയ സ്വരത്തില്‍ ഒരു അപേക്ഷയും.

സഹയാത്രകളില്‍ ഞാന്‍ ഇത്‌ വരെ അനുഭവിച്ചറിയാത്ത ഒരു ആതിഥ്യ ബഹുമാനത്തിന്റെ അനുഭൂതിയായിരുന്നു അത്‌.

അപ്പു ഒക്കെ വളര്‍ന്ന് വലുതാവുമ്പോള്‍ ഒരു അമ്മയ്ക്‌ ഏറ്റവും ആഹ്ലാദിയ്കാന്‍ കഴിയുക, സ്വന്തം കുട്ടികളുടെ മര്യാദയും അവര്‍ മുതിര്‍ന്നവരോട്‌ കാണിയ്കുന്ന ബഹുമാനങ്ങളുമൊക്കെ കാണാന്‍ കഴിയുമ്പോഴാണു. ഞാനും ആ ദിനങ്ങളിലേയ്ക്‌ കാതോര്‍ത്തിരിയ്കുന്നു. നന്മകളുണ്ടാവട്ടെ നമ്മുടെ അരികില്‍ എന്നും.

20 Comments:

Blogger അതുല്യ said...

ഞാനും ആ ദിനങ്ങളിലേയ്ക്‌ കാതോര്‍ത്തിരിയ്കുന്നു. നന്മകളുണ്ടാവട്ടെ നമ്മുടെ അരികില്‍ എന്നും.

8:44 PM  
Blogger ലിഡിയ said...

പലവിചാരങ്ങള്‍..

ഏത് നന്മയുടെ കൂടെയും സ്വന്തം കുഞ്ഞുങ്ങളുടെ പേര്‍ ചേര്‍ത്ത് കാണാന്‍ കൊതിക്കുന്ന പ്രതിഭാസം;അമ്മ.

-പാര്‍വതി.

8:49 PM  
Blogger അതുല്യ said...

പോസ്റ്റിന്റെ പ്രഭ ആകെ മൊത്തം മറച്ച്‌ കൊണ്ട്‌ പാര്‍വ്വതി എഴുതിയ കമന്റിനു ഒരു പത്തരമാറ്റ്‌ ഉമ്മ.

10:21 PM  
Blogger sreeni sreedharan said...

ഞാന്‍ നേരത്തെ കമന്‍റിടാതിരുന്നത് നന്നായീ,
അല്ലേല്‍ ആ ഉമ്മക്കിടയില്‍ പെട്ടു പോയാനേ...ഭാഗ്യം

(ഓടിയതു മാത്രമേ ഓര്‍മയുള്ളൂ; ഒരു വെടിയൊച്ചേം, തോക്കുമായി ശര്‍മ്മാജിയും പിന്നെ കൊറേ പൊകേം ;)

അപ്പു അപ്പൂന്‍റച്ഛനെ പോലെ നല്ല ഒരാളാകും അതുല്യാജീ.

12:28 AM  
Anonymous Anonymous said...

അബുദാബി യാത്രയില്‍ ആരാ ലിഫ്റ്റ്‌ തന്നത്‌? :)
അപ്പു വിചാരിക്കുന്നതു പോലെ മിടുക്കനാവും.
പച്ചാള്‍സ്‌, എന്തുകൊണ്ടു അമ്മയെപ്പോലെ എന്നു പറഞ്ഞില്ല? ഞാന്‍ പ്രതിക്ഷേധിക്കുന്നു.:)

1:07 AM  
Blogger ബിന്ദു said...

അബുദാബി യാത്രയില്‍ ആരാ ലിഫ്റ്റ്‌ തന്നത്‌? :)
അപ്പു വിചാരിക്കുന്നതു പോലെ മിടുക്കനാവും.
പച്ചാള്‍സ്‌, എന്തുകൊണ്ടു അമ്മയെപ്പോലെ എന്നു പറഞ്ഞില്ല? ഞാന്‍ പ്രതിക്ഷേധിക്കുന്നു.:)

ayyo mukaLil enngane anoni aayi?
:(
sorry.

1:09 AM  
Blogger Achoos said...

ജീവിതത്തിരക്കിനിടയില്‍ മറന്നു പൊവുന്ന സംഭവം. ഓര്‍മപ്പെടുത്തിതന്നതിനു നന്ദി. പാര്‍വതിയുടെ കമന്റു നന്നായി.

6:05 AM  
Blogger തമനു said...

ആ യാത്രയില്‍ ഞാനും ഒരു സഹയാത്രികനായിരുന്നു. ജോലിത്തിരക്ക്‌ കാരണം, അവുധി ദിവസമായിട്ടും പിറ്റേന്ന്‌ രാവിലെ ഏഴ്‌ മണിക്ക്‌ ജോലിക്ക്‌ പോകേണ്ടുന്ന അദ്ദേഹം അവസാന യാത്രികനായിരുന്ന എന്നെ എന്റെ താമസസ്ഥലത്തിറക്കുമ്പോള്‍ സമയം ഏകദേശം പുലര്‍ച്ച നാലു മണി ആയിരുന്നു.

യാത്രയിലുടനീളം സരസമായി സംസാരിച്ച, മിക്ക ബ്ലോഗേര്‍സിനേയും വ്യക്തമായും, വ്യക്തിപരമായും അറിയാവുന്ന, അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നടന്നുപോകാവുന്ന ഒരുമിനിറ്റ്‌ ദൂരത്ത്‌ എന്നെ ഇറക്കാന്‍ പറഞ്ഞതിന്‌ പരിഭവിച്ച... ആ നല്ല മനുഷ്യനോടുള്ള എന്റെയും സ്നേഹവും ആദരവും..

8:54 AM  
Blogger ആവനാഴി said...

അതുല്യേ

മനോഹരമായ ശൈലി. നല്ല ആഖ്യാനപാടവം. എനിക്കു വളരെ ഇഷ്ടമായി

സ്നേഹപൂര്‍വം
ആവനാഴി

11:08 AM  
Blogger Unknown said...

അപ്രതീക്ഷിതമായി നമ്മളാഗ്രഹിക്കുന്ന മൂല്ല്യവത്തായ ഒന്നു കിട്ടുമ്പോഴുള്ള ഒരാഹ്ലാദം!!!

12:05 PM  
Blogger ശാലിനി said...

ആ സുഹ്രുത്തിന്റെ സഹയാത്രീകരീടുള്ള പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു.

പാര്‍വതി പറഞ്ഞതുപോലെയൊരു അമ്മയാണ് ഞാനും. ഒത്തിരി മാര്‍ക്ക് മേടിച്ച് ഒത്തിരി പഠിച്ച് വല്യ ആളായില്ലെങ്കിലും, ഇതുപോലെ നന്മനിറഞ്ഞ മനസുള്ളവരായെങ്കില്‍ എന്നു ആഗ്രഹിക്കാറുണ്ട്.

ഇതുപോലെയുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും നല്ലതാണ്, നമുക്കും കണ്ടുപഠിക്കാമല്ലോ.

12:32 PM  
Blogger Radheyan said...

ഞാനും അറിയും ആ വഴികാട്ടിയെ.ഞാനുമാ യാത്രയില്‍ ഉണ്ടായിരുന്നു.അവസാനം ഉറക്കം ക്ഷീണമായി ശരീരത്തില്‍ പടര്‍ന്നുപോയെങ്കിലും.

പക്ഷേ അപ്പോഴും ഞങ്ങളുടെ സാരഥി ഫ്രെഷ്.300 കിലോമീറ്ററിന്റെ ഡ്രൈവ് അദ്ദേഹത്തിന്റെ മര്യാദകളെ,ന്നേഹത്തെ തീരെ ബാധിച്ചിട്ടില്ല.

പക്ഷേ ചേച്ചി മാപ്പ്,ആ നന്മകളെ എനിക്ക് അനുകരിക്കാന്‍ കഴിയാഞ്ഞതിന്.

5:43 PM  
Blogger Siji vyloppilly said...

ശരിയാണ്‌ അതുല്യേച്ചി. ഞാനും ഇടയ്ക്ക്‌ ചിന്തിക്കും എന്റെ കുട്ടികള്‍ വളര്‍ന്നു വലുതാകുമ്പോള്‍ 'വിയേര്‍ഡ്‌ മോം' എന്ന് എന്നെ വിശേഷിപ്പിക്കോന്ന്.അറിയില്ല എന്റെങ്കിലും തമാശ എഴുതാനായിട്ടാണ്‌ ഇവിടെ വന്നത്‌ പക്ഷെ ജീവിതത്തെക്കുറിച്ചുള്ള അവസാനവരി കണ്ടപ്പോള്‍ ഒരു ഭീകരത, നാളെ എന്താണെന്ന് ആര്‍ക്കുമറിയില്ലല്ലോ?

5:49 PM  
Blogger സ്വാര്‍ത്ഥന്‍ said...

അല്ലാ, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ...
അമ്മമാര്‍ക്ക് മാത്രമേ മക്കളുള്ളോ??
ഞങ്ങള്‍ അപ്പന്മാരും അല്പമൊന്ന് ആഗ്രഹിച്ചോട്ടേന്ന്....

6:18 PM  
Blogger Kalesh Kumar said...

:)

6:44 PM  
Blogger വേണു venu said...

ഏത് നന്മയുടെ കൂടെയും സ്വന്തം കുഞ്ഞുങ്ങളുടെ പേര്‍ ചേര്‍ത്ത് കാണാന്‍ കൊതിക്കുന്ന പ്രതിഭാസം;അമ്മ മാത്രമല്ല അച്ഛനും ആപ്രതിഭാസം തന്നെ..നാളെ എന്താണെന്ന് ആര്‍ക്കുമറിയില്ലല്ലോ?അതില്‍‍ വ്യാകുലമാകാതെ നന്മയുടെ ഉദാഹരണങ്ങള്‍‍ അവര്‍ക്കു് നമ്മുടെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കാനൊക്കുമായിരുന്നെങ്കില്‍‍ എന്നു ഞാനാശിച്ചു പോകുന്നു.

8:23 PM  
Blogger കടയ്ക്കല്‍ said...

ആ മാഷ്‌ കൈപ്പള്ളി തന്നെയല്ലേ...?

10:33 PM  
Blogger അതുല്യ said...

കൈപ്പിള്ളീടെ കൂടെ ഞാനുണ്ടായിരുന്നെങ്കില്‍ എപ്പോ തീ വന്ന് ഫൈര്‍ സര്‍വീസെത്തീന്ന് ചോദിച്ചാ മതി. അതോണ്ട്‌ കൈപ്പള്ളീടെ ക്ലൂ ഔട്ട്‌.

9:51 AM  
Blogger സുല്‍ |Sul said...

ചില മനുഷ്യര്‍ അങ്ങനെയാ അതുല്യേച്ചി. അവരെപ്പോലെയുള്ളവരുള്ളതുകൊണ്ടല്ലെ ഈ ലോകം നിലനിന്നുപോകുന്നത്.

-സുല്‍

10:16 AM  
Blogger elitaj said...

"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"

1:12 PM  

Post a Comment

<< Home