പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 40
രാവിലെ ഉമ്മറ തിണ്ണയില്‍ എത്തി, കാപ്പി ഗ്ലാസ്സ് തുളുമ്പാതെ സര്‍ക്കസ്സ് കാട്ടി പേപ്പര്‍ കുനിഞ്ഞെടുത്തു. ഇരുന്ന് പേപ്പര്‍ നിവര്‍ത്തുന്നതിനിടയില്‍ അമ്മ, പൂവുകള്‍ കൊരുത്ത വാഴനാരുകള്‍ പൊട്ടിയും, നീളത്തിലും വാഴയിലയ്കൊപ്പം കിടന്നിരുന്നു. തീരുമാനിച്ചു, അമ്മ അമ്പലത്തിലേയ്ക് പോയിരിയ്കുന്നു. ഇനി വാരസ്സ്യാരുടെ കൂടെയേ മടക്കമുണ്ടാവു പത്താവുമ്പോഴേയ്ക്. പടികളില്‍ ഒക്കെ വലിഞ്ഞ് കേറി എണ്ണ വിളക്കുകള്‍ ഒന്നും തുടയ്കരുതെന്ന് എപ്പോഴും പറയാറുണ്ട്. എണ്ണക്കറയില്ലാത്ത സെറ്റുമുണ്ടുകള്‍ കുറവ്.
പടി തുറക്കുന്ന ശബ്ദം. മരക്കതവുകള്‍ സിമ്നന്റ് തളത്തില്‍ ഉറച്ച് നില്‍ക്കുന്നു. എണീറ്റ് പോയി തള്ളി തുറന്ന് കൊടുത്തു.
അമ്മേടേ , ഏടാപിടി മാറാല മാറ്റലൊക്കെ ചെയ്യുന്ന മുരുകനാണു.
"അമ്മ ഇന്നലെ രുഗ്മിണി ബായിനൊട് പറഞ്ഞിരുന്നു, രണ്ട് ഇടിയന്‍ ചക്കയിട്ട് വയ്കാന്‍"
അമ്മ ഇങ്ങനെയാണു. എന്നോ എഴുതിയതാണു, ഇടിയന്‍ ചക്ക തോരന്‍ കഴിയ്കണമെന്ന് തോന്നുവെന്ന്.
പ്ലാവിന്റെ പരിസരത്തിലേയ്ക് നീങ്ങിയപ്പോ, ചക്കയിടുന്നതിലും പെടാപ്പാട് ഇത് നന്നാക്കി തോരനാക്കാനാവും അമ്മയ്ക് എന്നു തോന്നി അവനു.
ചക്കയുമായി പടിഞ്ഞാറെ വശത്തയ്ക് എത്തി, ചക്ക വെട്ടിയെങ്കിലും കൊടുക്കാംന്ന് കരുതി, അതിനായി പിന്നത്തേ ഉദ്യമം.
അപ്പോഴേയ്കും അമ്മ എത്തി.
"നീ ഇതിനൊന്നും ഒരുങ്ങാണ്ടേ അവിടെ എങ്ങാനും ഇരിയ്ക് മധു. ഇപ്പോ ആ കുഞ്ഞി വരും. ദാന്ന് പറഞ്ഞാ ആ അരിമാമണേലു അത് കൊത്തിയിട്ട് തരും."
പറഞ്ഞപോലെ കുഞ്ഞിമ്മ വന്നു.
"മ്മ്.. മധൂട്ടന്‍ വന്നൂന്ന് അറിഞ്ഞു? ആസ്പത്രി വിട്ടോ? രണ്ടാമത്തേത് പെണ്ണായത് നന്നായീ. കുഞ്ഞിമ്മ പറഞ്ഞു. സുഖായിരിയ്കണോ?
അകത്ത് പോയി 50 രുപയുടെ നോട്ട് അവരുടെ കൈകളില്‍ തിരുകുമ്പോ,
'മുത്തതീന്റെ പേരൂടി കുഞ്ഞിക്കറിയില്ലാ, എന്താ അവന്റേ?"
"ഹരിനാരായണന്‍" കുഞ്ഞീമ്മേ..
രണ്ടാമത്തതീന്റേയോ? അമ്മേടേ പേരു, സീതലക്ഷ്മീന്ന് തന്നെയാവുല്ലേ?
ഉത്തരത്തിനു മുതിരും മുമ്പേ അമ്മ വന്ന്
"മ്മ്.. മ്മ്.. കുഞ്ഞിമ്മേ.. നല്ലോരു സീത സീതാന്നുള്ള പേരൂ എല്ലാരും കൂടെ വിളിച്ച് ചീത ചീതന്ന് ആക്കി. അതോണ്ട്, അവനോട് പറയണമ്ന്ന് കരുതീതാ, സീതയൊന്നും വേണ്ടാ, ലക്ഷ്മീന്ന് ഇട്ട്, ലച്ചൂന്നോ അമ്മൂന്നോ ഒക്കെ മതീന്ന്."
അമ്മ നിര്‍ത്തിയ ഭാവമില്ലാതെ, പിന്നേം തുടര്‍ന്നു....
നീ കുളിച്ച് ഉണ്ട് പോകാന്‍ നോക്ക്.. അവളു ആ രണ്ടിനേം വച്ച് അവിടെ.... ഇടിയന്‍ ചക്കയൊന്നും അവളും കഴിച്ചിട്ടുണ്ടാവില്ലാ,അല്‍പം എടുത്തോളൂ വേണോങ്കി പോവുമ്പോ..."
കുഞ്ഞീമ്മേടേ ചോദ്യത്തിനു, "മെറ്റില്‍ഡ" എന്ന് തന്നേ ഉത്തരം നല്‍കിയിരുന്നെങ്കില്‍, അതിനൊടൊപ്പം അമ്മയ്കും കൂടി ഒരു സൂചനയ്ക് വഴിയാവുമായിരുന്നു എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, വാക്കുകള്‍ മുട്ടിപോയ ആ ഗതികേടിനെ ശപിച്ച്, തിരിച്ചുള്ള യാത്രയ്കായി, മരപ്പടി തുറന്ന് പിന്നയും തുരുമ്പിച്ച കൊളുത്തുകള്‍ അമര്‍ത്തിയിറക്കി.
18 Comments:
പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 40
അവരോട് മെറ്റില്‍ഡ എന്ന് പറയാന്‍ അവന്‍ ധൈര്യം കാണിക്കണമായിരുന്നു. എന്നാല്‍ അമ്മയും കേട്ടേനെ. അമ്മയോടെന്തിന് മറവ്?
ഇതു പെട്ടെന്നടിച ഒരു തേങ്ങ 40
‘ഠേ..........’
‘മെറ്റില്‍ഡ’ ആരാ?
-സുല്‍
പ്രശ്നാവുന്നാണൊ പറേണേ,സ്നേഹിക്കുന്നത് അമ്മ മാത്രം..
ആകെ അമ്മ മയമാണല്ലോ അമ്മൂമ്മേ..?
തല്ലരുത്, ഞാന്‍ മറ്റൊരു ഗ്യാലക്സിയില്‍ നീണ്ട ഒഴിവുകാലത്തിന് പോയിരിക്കുകയാണ് :))
-പാര്‍വതി.
ഈയിടേയായി, എന്തൊക്കേയോ മിസ്സിങ്ങ് (എനിക്ക്), എന്തു കാര്യമായാലും എന്തൊക്കേയോ മനസ്സിലാവാത്തതു പോലെ.
നാല്പത്തിയൊന്നാമത്തെ കഥ പെട്ടെന്നെഴുതി തീര്‍ക്കണ്ട. സമയം എടുത്ത് പതുക്കെ എഴുതിയാല്‍ മതി (മണ്ഠലക്കാല കഥ - അതായത് 41ആമത്തെ)
മെറ്റില്‍ഡയെന്ന് പറഞ്ഞിരുന്നേല്‍ എന്ത് സംഭവിക്കുമായിരുന്നു?
ആലോചിച്ചിട്ട് ഒരു പിടിം കിട്ടണില്ല.
പതിവു പോലെ പെട്ടെന്നെഴുതിയത് ആയതുകൊണ്ടും പെട്ടെന്ന് വായിച്ചതു കൊണ്ടും എനിക്കൊന്നും മനസ്സിലായില്ല. അത്രയ്ക്കേ വായനാ ശീലവുമുള്ളൂ. അതു കൊണ്ടാ..
ഒന്നൂടെ വായിച്ച് നോക്കട്ടെ എന്തെങ്കിലും എന്‍റെ തലയില്‍ കയറുമോന്ന്.
പെട്ടെന്നെഴുതിയെഴുതി ഇടക്ക് ചില വാക്കുകള്‍ വിട്ടു പോകുന്നോ, അതുല്യാജി?
പറയാതെ പറയാനാഗ്രഹിച്ച, വരികള്‍ക്കുള്ളില്‍ ഒളിച്ചുവച്ച, ചില കാര്യങ്ങള്‍ ആര്‍ക്കും മനസ്സിലാകുന്നില്ലയെന്ന് കമന്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?
കുറു പറഞ്ഞതൊന്ന് കേള്‍ക്കൂന്നേ!
മെറ്റില്‍ഡ...നല്ല പേര്.
:-)
കൊള്ളാം!
സീതയെ പോലെ, ലക്ഷ്മിയെ പോലെ നല്ല പേര് മെറ്റില്‍ഡയും:)Tilly എന്നു വിളിക്കാം അല്ലേല്‍ യേറ്റ്സിന്റെ പ്രിയപ്പെട്ടവള്‍ടെ ഓര്‍മ്മക്ക് Maud എന്ന് വിളിക്കാ.
(ന്ത്? പോ അവിടെന്നെന്നോ?:D)
തുരുമ്പിച്ച ഒടാമ്പല്‍ ഞെരുക്കിയല്ലെ എന്തിനെന്നറിയാതെ നമ്മളൊക്കെ വാതില്‍ അടക്കുന്നതു..
good story
Manu
brijviharam.blogspot.com
കൊള്ളാം! അതുല്യ പഴയ ഫോമിലേക്കു് വരുന്നു. ഗാംഗുലിക്കു പഠിക്കുന്നു.
;)
പക്ഷേ,
ദൂരം ഉളവാക്കുന്ന ഒന്നു് ആദ്യഭാഗങ്ങളില്‍ വേണ്ടിയിരുന്നു. അഞ്ചാറു കൊല്ലം കഴിഞ്ഞു വന്ന ചെക്കന്‍ എന്നോ മറ്റോ.
മെറ്റില്‍ഡ എന്ന് പേരിനെന്താ കൊഴപ്പം? അല്ല, എന്താ കൊഴപ്പം? അതുല്ല്യാമ്മേ ഡോണ്ടൂ.. ഡോണ്ടൂ.. :-)
അതുല്യ, നാല്‍പ്പതാം കഥ നന്നായി. ഈ മിശ്രിതരുടെ ഓരോരോ പ്രശ്നങ്ങളേയ്..!
രണ്ടാമത്തെ വരിയില്‍ ഒരല്പം ബുദ്ധിമുട്ടു തോന്നുന്നു.
“ഇരുന്നു പേപ്പര്‍ നിവര്‍ത്തുന്നതിനിടയില്‍.... മുതല്‍ ....കിടന്നിരുന്നു“ വരെ ഒരു ദുര്‍ഗ്രാഹ്യത.വരിയുടെ ഘടന ആകെ താളം തെറ്റിയപോലെ?. അതൊന്നുകൂടി തിരുത്തിയെഴുതാമൊ?
സിദ്ധാര്‍ഥാ പേരിന്റെ പൊരുളറിഞ്ഞതിനു നന്ദി. ഇവിടെയ്ക് താങ്കള്‍ എത്തീതിനും.
മെറ്റില്‍ഡാ എന്നത് നല്ല പേരുതന്നെ. ചില അവസരങ്ങളില്‍ ശരികള്‍ എന്ന തനിയ്ക് തോന്നുന്നവ ചെയ്ത് കഴിയുമ്പോഴും, തന്റെ സ്നേഹിച്ചവരെ നേര്‍ക്ക് നേര്‍ കാണുമ്പോ, ഒരു വിശറിക്കാറ്റില്‍ ആളുന്ന കനല്‍ ചീന്ത് പോലെ ഒരു നോവ് മനസ്സിലൂടെ പായും. അതാവും, മധുവിനും സംഭവിച്ചത്.
(Sidhh/Nandu..will try to rectify it)
അതുല്യേ, കലക്കീട്ടോ. അതുല്യേടെ കമന്റ് കലക്കീട്ടോ.
"..ശരികള്‍ എന്ന തനിയ്ക് തോന്നുന്നവ ചെയ്ത് കഴിയുമ്പോഴും, തന്റെ സ്നേഹിച്ചവരെ നേര്‍ക്ക് നേര്‍ കാണുമ്പോ, ഒരു വിശറിക്കാറ്റില്‍ ആളുന്ന കനല്‍ ചീന്ത് പോലെ ഒരു നോവ് മനസ്സിലൂടെ പായും."
ഇത് നമ്മുടെ ഹരിശ്രീ അശോകനെക്കൊണ്ടു പറയിപ്പിക്കണം.
ആ കനല്‍ച്ചീന്ത് ....എന്താ ഭാവന!
ഞാന്‍ തേങ്ങ അടിക്യേണു കെട്ടാ.
വളരെ നന്നായിട്ടുണ്ട്, കഥ വായിച്ചിട്ടു "ഒരു പേരിലെന്തിരിക്കുന്നു?" എന്നു ചോദിക്കാന്‍ ആകുന്നില്ല.
Post a Comment
<< Home