മുഖം മൂടി
മുഖം മൂടി
രാവിലെ 9.30 യുടെ സീ ന്യുസ് ചാനല്‍. ജാഗോ ഇന്ത്യ എന്ന പ്രോഗ്രാം.
ആദ്യം,
ജീവിതം തള്ളി നീക്കുന്ന ഒരു ദമ്പതികള്‍. ഒരു ആണ്‍ കുഞ്ഞുമുണ്ട്. അതില്‍ ഭാര്യയുടെ വീട്ടുകാര്‍ തന്നെ അവളെ പീഡിപ്പിയ്കുന്നു. ഈ ഭര്‍ത്താവിനെ വിട്ട് പോരുക. വേറേ ഒരു സമ്പന്നവാനായ ധനികനേ കല്ല്യാണം കഴിച്ചാല്‍ അയാള്‍ അളവറ്റ സ്വത്ത് തരാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. (ഇത് മകളെ വില്‍ക്കുന്നതിനു തുല്യമല്ലേ എന്ന് തോന്നി ഇത് കണ്ടപ്പോ). കേസിനു കട്ടിയില്ല്യാത്തോണ്ട്, അല്‍പം ഭീഷണിയുണ്ടാവും എന്നല്ലാതെ, ദമ്പതികളെ നിങ്ങള്‍ ഡോണ്ട് വറീ...ന്ന് പറഞ്ഞ് ഞാനിരുന്നു.
പിന്നേ വന്നൂ, ഒരു തടിയനായ വൈദ്യുതി മന്ത്രാലയത്തിലേ ജീവിനക്കാരന്‍. സ്ഥലം അന്ധ്രാപ്രദേശ്. ഈ വിവര ദോഷി സ്ത്രീ ലമ്പടന്‍, തന്റെ സഹപ്രവര്‍ത്തകയോട്, തന്റെ ഇഷ്ക് (അതായത് പ്രണയപാരവശ്യം) ഇറക്കി വയ്കാനൊരിടം തരാമോ എന്ന് പറഞ്ഞു, മറ്റ് എഴുതാന്‍ അറയ്കുന്ന ചേഷ്ടകളിലൂടെയും ഈ സഹപ്രവര്‍ത്തകയേ മാനസികമായും, വാതിലിലും മറ്റ് തടഞ്ഞ് നിര്‍ത്തിയും പീഡിപ്പിയ്കുന്നു. സംഗതി കളി കാര്യമായി. ഈ വിരുദ്ധനെ പിടിച്ച് മന്ത്രാലയംകാരും, ആ പെണ്‍കുട്ടിയുമൊക്കെ, വിവസ്ത്രനാക്കീട്ട്, ആദ്യം കരികൊണ്ടൊരു ആരതി, പിന്നെ ചെരിപ്പു കൊണ്ടൊരു മാല, പിന്നെ പോലീസ് സ്റ്റേഷന്‍ എത്തുവോളം പൊരിഞ്ഞ അടി, റാലിക്കിടയില്‍ നാട്ടുകാരും കൂടി അടിയ്കാന്‍. പോലീസ് സ്റ്റേഷനിലെത്തിയപ്പോ നിയമം കൈയ്യിലെടുത്തതിനു നാട്ടുക്കാര്‍ക്ക് ഒരു താക്കീത് നല്‍കി പോലീസ് കേസേടുത്തു. ജനം പിരിഞ്ഞു.
പോലീസ് സ്റ്റേഷനിലെത്തിയപ്പോ അടിയ്കലപ്പം ആശ്വാസം കിട്ടിയെങ്കില്‍, (ഇപ്പോഴും തെളിവില്ലാത്തോണ്ട് ഇയാളു വെറും പ്രതി എന്ന് സംശയിയ്കപെടുന്ന ആള്‍ മാത്രമല്ലേ),
ഇനി പറയുന്ന പ്രതിയ്ക്, അനുഭവം മറിച്ചായിരുന്നു. ജാഗോ ഇന്ത്യയിലേ മറ്റൊരു ക്ലിപ്പ്.
സ്ഥലം നാഗ് പൂര്‍. പ്രതി ഒരു ഡോക്ടര്‍. ആരോഗ്യ പ്രശ്നവുമായി ഒരു സാധു വിധവ സ്ത്രീ നാലു മാസമായി ഇയ്യാളുടെ ക്ലിനിക്കില്‍ ചികില്‍സയ്ക് പോയി വരുന്നു. ബോധം കെടുത്തിയായിരുന്നു ചികില്‍സ. ചികില്‍സയുടെ ഭാഗം ഇത്. രോഗിയ്ക് ചികില്‍സാ വിധി പറയാന്‍ എത്രത്തോളം അര്‍ഹതുയുണ്ട് എന്നത് പണ്ട് ദേവന്റെ ഒരു പോസ്റ്റില്‍ വായിച്ചതോര്‍ക്കുന്നു. 5 മാസത്തേ ചികല്‍സയ്ക് ശേഷം ഈ സ്ത്രീ അറിഞ്ഞത് താന്‍ ഗര്‍ഭിണിയായിരിയ്കുന്നു എന്ന്. ബോധംകെടുത്തിയ നാളുകളിലുണ്ടായ ഡോക്ടരുടെ മറ്റൊരു ഇഷ്ക് ഇറക്കി വയ്കലായിരുന്നു ഇത്. സ്ത്രീ പരാതി കൊടുത്ത്, ഡോക്ടര്‍ കുറ്റം സമ്മതിച്ചു. പറ്റി പോയി. ഇത് വരെ കൂളായിരുന്ന രംഗം വഷളാകുന്നു.
ഈ ഡോക്ടറെ വിവസ്ത്രനാക്കി പോലീസുകാര്‍ വരാന്തയിലെത്തിച്ച് അടി തുടങ്ങുന്നു. ഇതിനിടയില്‍ പരാതിക്കാരിയ്കും കിട്ടി ഇയാളേ കണക്കിനു പ്രഹരിയ്കാന്‍ അവസരം. അടി കൊണ്ട് പുളയുന്ന ഈ ഡോക്ടര്‍ ചോഡ് ദോ ചോഡ് ദോ ഖല്‍ത്തി ഹോഗയ എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.
ഈ വക ശിക്ഷാ രീതികള്‍ കോണ്‍സ്റ്റിറ്റൂഷ്യനു എതിരാണെങ്കിലും എനിക്ക് തോന്നുന്നു ഒരു പരിതി വരെ ഈ വക പോകൃത്തരങ്ങള്‍ക്ക് മരുന്നാവുമെന്ന്. ഇന്ത്യാ ആഗേ ബടോ....
മുഖമൂടികളുള്ളവര്‍ നമുക്ക് ചുറ്റും വിലസുന്നു. സ്വന്തം അരഞ്ഞാണച്ചരട് പാമ്പാണെന്ന് തിരിച്ചറിയുന്ന നിമിഷവും ആ വേദനയും സഹിയ്കാവുന്നതിലപ്പുറമാവും. വിശ്വസ്തരായവര്‍ എന്ന് നാം വിശ്വസിച്ച് ജീവിതവും, നമ്മുടെ മനസ്സും സമയവും ഒക്കെ ഇവര്‍ക്ക് വേണ്ടി ചിലവാക്കുമ്പോള്‍, ഇത് നാളെ തന്റെ നേര്‍ക്ക് ഇഞ്ചിടയില്ലാതെ ഉതിര്‍ത്ത ഒരു വെടിയുണ്ട പോലെ നെഞ്ചിലേയ്ക് കേറുന്നു. മേല്‍പ്പറഞ്ഞവരുടെ ഒക്കെ മുഖമൂടി വീഴുമ്പോള്‍ അവര്‍ അപ്പഴാവും ശരിയ്ക് ഒരു മുഖം മൂടിയ്ക് കൊതിച്ചിട്ടുണ്ടാകുക. എനിക്കെന്നും നന്മ കാണുമാറാകട്ടേ. നല്ലവരാവട്ടെ നമ്മള്‍ വിശ്വസിയ്കുന്നവരും നമ്മള്‍ സ്നേഹിയ്കുന്നവരും.
5 Comments:
സ്വന്തം അരഞ്ഞാണച്ചരട് പാമ്പാണെന്ന് തിരിച്ചറിയുന്ന നിമിഷവും ആ വേദനയും സഹിയ്കാവുന്നതിലപ്പുറമാവും.
നല്ലവരാവട്ടെ നമ്മള്‍ വിശ്വസിയ്കുന്നവരും നമ്മള്‍ സ്നേഹിയ്കുന്നവരും.
നമ്മള്‍ കതിരെന്നു വിശ്വസിച്ചത് പതിരായിപോയി എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നതാണ്.
വിശ്വസിക്കുവാനയി പച്ച വെള്ളം പൊലും ഇല്ലല്ലൊ ഇവിടെ
jeevitharekhakal.blogspot
അതുല്യ,
സത്യം. പക്ഷെ ചിലരുണ്ട്.എത്ര ആഞ്ഞു കൊത്തിയാലും പാവം അതു പാമ്പാവാന്‍ വഴില്ല്യ,ഏതോ വിവരദോഷി അരഞ്ഞാണാവും, എന്നും കരുതി ഒക്കേം സഹിച്ചിരിക്കണ ആളുകള്‍.ആ ഗണത്തില്‍ പെട്ടില്ല്യല്ലോ. തനിസ്വരൂപം മനസ്സിലായാല്‍ അപ്പൊ തൂക്കി വലിച്ചെറിഞ്ഞേയ്ക്കു.ചിലവന്മാര്‍ക്ക് ഞരമ്പു രോഗാ.കാര്യാക്കണ്ട.ഇവരുള്ളതോണ്ടല്ല ലോകം തിരിയണെ. ഇവരുണ്ടായിട്ടും ലോകം തിരിയുണു.അതാ കാര്യം.
ഇത്ര വേദനയും വിഷമവും അവര്‍ അര്‍ഹിക്കിണില്ല്യ.വേദനിപ്പിച്ചത് ആരായാലും.പോവാന്‍ പറ.
സ്നേഹം
അകത്തൊരു മുഖം, പുറത്തൊരു മുഖം.
മുഖാമുഖം
(അടൂരിന്റെ പഴയൊരു പടത്തിന്റെ വാള്‍ പോസ്റ്ററിനു ക്രെഡിറ്റ്)
Post a Comment
<< Home