Sunday, January 14, 2007

കുറുമാനചരിതം


ഇത്‌ കുറുമാന്‍.

എനിക്കിയാളെ കുറിച്ച്‌ യാതൊരു മതിപ്പുമില്ല. (എന്റെ ഭീഷണിയും ശര്‍മാജീടെ താക്കീതിനും ഇദ്ദേഹം വഴങ്ങാത്തത്‌ കൊണ്ട്‌)

ഇദ്ദേഹം എന്നോട്‌ മിനിയാന്ന് ചോദിച്ചൂ, ചേച്ചീ, എനിക്ക്‌ പിറക്കാതെ പോയ പെങ്ങളാണു നിങ്ങള്‍, അത്‌ കൊണ്ട്‌, ഒരു ദിവസമെങ്കിലും, കുറുമാനേ അനിയാ, എന്ന് വീട്ടിലേയ്ക്‌ വിളിച്ച്‌ ആ കൈപുണ്യം ഒക്കെ അങ്ങട്‌ കാണിച്ചൂടെ എന്ന്?

വാവേ... മകനേ... നിന്റെ ഒരു കുരുട്ട്‌ വിദ്യയും എന്റെ അടുത്ത്‌ നടക്കൂലാ. ഞാന്‍ പറഞ്ഞതൊക്കെ കേട്ട്‌ മിടുക്കന്‍ വാവയായാല്‍, അന്ന് അതുല്യാ അനക്സ്‌ 305 കുറുമാനു ചുവപ്പ്‌ പരവതാനി വിരിയ്കും. അത്‌ വരേ...കാത്തിരു കണ്മണി.

പക്ഷെ ഇന്ന് ഞാന്‍ മറ്റൊരു അങ്കലാപ്പിലാണു.
അപ്പു പറയുന്നു അമ്മാ, വോ കുറുമാന്‍ അങ്കിള്‍ ഹേ നാ.. ഐ ആം ആ ഫാന്‍ ഓഫ്‌ ഹിം ന്ന്...

(അവന്‍ മലയാളം വായിയ്കാന്‍ അറിയുമ്പോ, കുറുമാന്റെ യാത്രാ വിവരണം വായിയ്കട്ടെ. ഒരുപക്ഷെ, അതും കൂടി കഴിഞ്ഞാ കുറുമാന്റേ വീട്ടിലൊട്ട്‌ അവന്‍ താമസം മാറും)

ഫോട്ടോയ്ക്‌ കടപ്പാട്‌ : കൈപ്പിള്ളീടെ ലിങ്ക്‌. (കോപ്പി റൈറ്റിനുള്ള അടിപിടി ഒഴിവാക്കട്ടേ!)

ഈ ഫ്രോഫൈലിംഗ്‌ സീരീസ്‌ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍? ഒരു കാര്‍ യാത്രയില്‍ പടരുന്ന വിധം ഭീകരമാണോ ഇത്‌? പക്ഷെ ഏതായാലും വേഗം മാറും. അധികം മരുന്നില്ലാതെ.

28 Comments:

Blogger അതുല്യ said...

ഈ ഫ്രോഫൈലിംഗ്‌ സീരീസ്‌ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍? ഒരു കാര്‍ യാത്രയില്‍ പടരുന്ന വിധം ഭീകരമാണോ ഇത്‌? പക്ഷെ ഏതായാലും വേഗം മാറും. അധികം മരുന്നില്ലാതെ.

10:46 AM  
Blogger Mubarak Merchant said...

"അവന്‍ മലയാളം വായിയ്കാന്‍ അറിയുമ്പോ, കുറുമാന്റെ യാത്രാ വിവരണം വായിയ്കട്ടെ. ഒരുപക്ഷെ, അതും കൂടി കഴിഞ്ഞാ കുറുമാന്റേ വീട്ടിലൊട്ട്‌ അവന്‍ താമസം മാറും)"

ദത് കറക്റ്റ്!

ആ പെട്ടത്തലേടെ ഉള്ളിലൊളിച്ചു വച്ചിരിക്കുന്ന ബുദ്ധീടെ ഒരു മൂന്നര ശതമാനവും മുന്‍വിധികളില്ലാതെ എന്തിനേയും സ്നേഹിക്കുന്ന ആ മനസ്സിന്റെ (അങ്ങനെത്തന്നെയല്ലേ കുറുമാന്‍ജീ?) ഒരൊന്നര ശതമാനവും സ്വന്തമായിക്കിട്ടിയാല്‍ ഈ ഭൂമിമലയാളാം സ്വര്‍ഗ്ഗമാവാന്‍ വേറെ ഒന്നും വേണ്ട.

ഇങ്ങേരെ മറന്നിട്ടുള്ള ഒരു പ്രൊഫൈല്‍ സീരിയലും വിജയിക്കില്ല, അത് മൂന്നരത്തരം.

11:26 AM  
Blogger Unknown said...

അല്ല കൈപ്പുണ്ണ്യം അറിയാന്‍ ക്ഷണം കിട്ടാനുള്ള ക്രൈറ്റീരിയ എന്താ? ജനിയ്ക്കാതെ പോയ അനിയന്മാര്‍ വേറെയുമുണ്ടേയ്....

ഓടോ:പിന്നെകുറുമാനെ കുറ്റം പറഞ്ഞാല്‍... ആ കളി വിട്ട് പിടി. വേണ്ട. :-)

12:09 PM  
Blogger ദേവന്‍ said...

(സുറുമ നല്ല സുറുമ എന്ന പാട്ടിന്റെ ഈണത്തില്‍ പാടുക)

ഇത്‌ കുറുമാന്‍, പുലിക്കുറുമാന്‍
മനുഷ്യനെ ചിരിപ്പിക്കും കുറുമാന്‍
പിന്നെ ചെണ്ട കൊട്ടി രസിപ്പിക്കും കുറുമാന്‍
മുന്നിലെത്തും മനുഷ്യനെ ഹിപ്നോട്ടിക്ക്‌ നിദ്രയാലെ കണ്ണു കെട്ടി കളിപ്പിക്കും കുറുമാന്‍.

ഇത്‌ കുറുമാന്‍ നല്ല പുലിമാന്‍.

മലനാട്ടിലും മറുനാട്ടിലും പേരുകേട്ട കുറുമാന്‍...
ഒരു പല്ലു പോയ കിഴവി പണ്ടു ചാറ്റിലെത്തി.
കുറുമാന്റെ കഥകള്‍ കേട്ട വയസ്സിയാള്‍
മോതിരവുമയച്ചിയാളെ കെട്ടാനിറങ്ങീ
പല്ലു പോയ മേരി പണ്ടു ചാറ്റിലെത്തി... പല്ലു പോയ മേരി.

റഷ്യന്‍ ജങ്ക്ഷനില്‍ വഴി നടക്കുമ്പോള്‍ അടിപിടി നടക്കുന്നു.
കിഴവന്‍ പോലീസും ചെറുക്കന്‍ പോലീസും- കുറുമാന്‍ ഭായിയെ വീക്കാന്‍
കുറുമാന്‍ ഭായിയെ വീക്കാന്‍.

നാടായ നാട്ടിലെല്ലാം ബൂലോഗ വായനക്കാര്‍ ജോലീം തൊഴിലും വിട്ട്‌ കുറുമം വായിക്കും

വായിപ്പിന്‍ കുറുമം വായിപ്പിന്‍
ഭാഷയായാലൊരു ബ്ലോഗു വേണം ഒരു ബ്ലോഗായാലതില്‍ പോസ്റ്റു വേണം
പോസ്റ്റായാലതില്‍ അതില്‍ കാര്യം വേണം
കാര്യം എഴുതാനൊ അനുഭവവും കൂടേ വേണം.

നല്ല കുറുമാന്‍, കുറും പുലി മാന്‍!

12:22 PM  
Blogger അതുല്യ said...

ദേവാ ഞാന്‍ പോസ്റ്റ്‌ ഡിലീറ്റണോ? നിങ്ങളുടേ സീരീസിനു ഒരു പാരലല്‍ സെര്‍വീസ്സ്‌ ആയിക്കോട്ടെ ന്ന് കരുതിയതായിരുന്നു.

ഇനി സീരീസ്സില്‍ ആരാ നെക്സ്റ്റ്‌? നല്ല പടമൊരൊണ്ണം സിദ്ധാര്‍ത്തിനോട്‌ ചോദിച്ച്‌ വയ്കാന്‍ അവര്‍ക്ക്‌ സാവകാശം കൊടുക്കണേ. പക്ഷെ എന്റെ നിഗമനത്തില്‍ ആ നറുക്ക്‌ ...........വീണത്‌ ഞാന്‍ കണ്ടു.

ഇതല്‍പം കടുത്ത്‌ പോയി. സത്യായിട്ടും യേശുദാസ്‌ കുറുമന്റെ പോസ്റ്റ്‌ വില്‍പന നടത്തണത്‌ പോലെ തോന്നി.

ക്ഷമ. ഇത്തരുണത്തില്‍ ഇനിയുണ്ടാവില്ല.

12:33 PM  
Blogger Unknown said...

‘ഈ ഫ്രോഫൈലിംഗ്‌ സീരീസ്‌ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍? ‘
ആണെന്നു പറയേണ്ടി ഈ പോക്കു പോയാല്‍.
ഇപ്പോള്‍ എല്ലാര്‍ക്കും ഇതു തന്നെയ്യാണല്ലോ പണി?:)

ആശയം കൊണ്ടും അക്ഷരം കൊണ്ടുമല്ലാതെ ശബ്ദം കൊണ്ടെങ്കിലും എനിക്കാകെ പരിചയമുള്ള ഒരേയൊരു ബൂലോകസുഹൃത്താണ് ശ്രീമാന്‍ കുറുമഗുരു.

‘എനിക്ക്‌ പിറക്കാതെ പോയ പെങ്ങളാണു നിങ്ങള്‍‘

ഇതു ഞാനും കൂടി പറഞ്ഞോട്ടെ ചേച്ചി?,
കാരണം ഞാനും ഒരു പെങ്ങളുടെ സ്‌നേഹവും,പിണക്കവും ,പരാതികളുമൊന്നും കിട്ടാതെ വളര്‍ന്നവനാണ്.ഞങ്ങള്‍ രണ്ടു പേര്‍, ഒരു ചേട്ടനും ഞാനും തമ്മില്‍ 17 വയസ്സിന്റെ പ്രായവ്യത്യാസം. സഹോദരസ്‌നേഹം എന്ന അനുഭവത്തില്‍ എന്റെ ഓര്‍മ്മകള്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്നു ഞാന്‍ കരുതുന്നു.
അതു കൊണ്ടു തന്നെ ഒരു സഹോദരിയോടെടുക്കുന്ന സ്‌നേഹസ്വാതന്ത്ര്യത്തോടെ തന്നെ എല്ലാ‍ സഹോദരിമാരുടെയും പോസ്റ്റുകളില്‍ കമന്റിടാറുണ്ട്.
എല്ലാര്‍ക്കും നന്മകള്‍ നേരുന്നു.

12:47 PM  
Blogger ഏറനാടന്‍ said...

പലരും പലരുടേയും ഗുണഗണങ്ങളെ സീരീസാക്കാന്‍ തൊടങ്ങിയല്ലേ. കൊള്ളാം പരസ്പരം അങ്ങട്ട്‌ എഴുതുക. ആരാണിപ്പോ ഇതൊക്കെ ഒന്നു വിലയിരുത്തി മാര്‍ക്കിടുക? ഒരു പാനലുണ്ടോ?

12:51 PM  
Blogger sandoz said...

ഇതെന്താ ഇന്‍ഡോ-അറബ്‌ ചൊറിയല്‍ മത്സരമോ.ഇന്നലെ ഒന്നാം സ്റ്റേജില്‍..കൈപ്പിള്ളി ഗാഥ ബാലെ.ഇന്ന് രണ്ടാം സ്റ്റേജില്‍..കുറുമാന ചരിതം ആട്ടക്കഥ.എന്താ സംഭവം.കുറുമാനേ..വളവില്‍ തിരിവ്‌ , സൂക്ഷിക്കുക.
[ഞാന്‍ നില്‍ക്കണോ പോണോ]

12:52 PM  
Blogger അതുല്യ said...

ഒഹ്‌ ! സാന്‍ഡോസിനു ഇത്രേം ഒക്കെ മനസ്സിലാക്കാന്‍ പറ്റീയെങ്കി ഐ.എസ്‌.ആര്‍. ഓ വിലു ഒരു ജോലി തരാക്കാനിനി പാടുണ്ടാവില്ല്യാ.

12:56 PM  
Blogger അതുല്യ said...

ഒഹ്‌ ! സാന്‍ഡോസിനു ഇത്രേം ഒക്കെ മനസ്സിലാക്കാന്‍ പറ്റീയെങ്കി ഐ.എസ്‌.ആര്‍. ഓ വിലു ഒരു ജോലി തരാക്കാനിനി പാടുണ്ടാവില്ല്യാ.

12:56 PM  
Anonymous Anonymous said...

അറിയാമോ കൂട്ടരെ, നമ്മുടെ കുറ്മാനൊരു ചെണ്ടക്കാരന്‍. പേരില്‍ സാമ്യതയോടെ മനോജ് കുറൂര്‍ (പ്രസിദ്ധനായ ഒരു യുവ എഴുത്തുകാരനും കൂടെയാണദ്ദേഹം) എന്ന യുവ കവി വേരോരു ചെണ്ടക്കാരന്‍!. പേരിനും സാമ്യം ഹോബ്ബിയ്ക്കും (?) സാമ്യം!
മനോജ് കുറൂരിനുമുണ്ടെ ഒരു ബ്ലോഗ്.
-സു-

1:00 PM  
Blogger Unknown said...

കുറച്ചു മുന്‍പേ ഞാനിട്ട കമന്റില്‍ ചെറിയൊരു പിശക്.

'ആശയം കൊണ്ടും അക്ഷരം കൊണ്ടുമല്ലാതെ ശബ്ദം കൊണ്ടെങ്കിലും "എനിക്കാകെ പരിചയമുള്ള "ഒരേയൊരു ബൂലോകസുഹൃത്താണ് ശ്രീമാന്‍ കുറുമഗുരു.'

“എനിക്കാകെ നേരിട്ടു പരിചയമുള്ള“ എന്നു തിരുത്തി വായിക്കണമെന്നപേക്ഷിക്കുന്നു.

1:09 PM  
Blogger Kumar Neelakandan © (Kumar NM) said...

ഇവിടെ എന്താ ഒരു വോഡ്ക മണം?
രണ്ടുപച്ചമുളകും പച്ചനാരങ്ങയും പച്ച ഉപ്പുമായി ഞാനും കൂടട്ടേ കുറൂ?

അതുല്യേ ഇതു നന്നായി.

1:11 PM  
Blogger sandoz said...

ചൊറിയുന്നത്‌ മനസ്സിലാകുന്നതാണു ഐ.എസ്‌.ആര്‍.ഒ -ജോലിക്കുള്ള മാനദണ്ടം എന്ന് അറിയില്ലായിരുന്നു.ഇനി ഒന്ന് ശ്രമിച്ചേക്കാം.

1:11 PM  
Blogger സുല്‍ |Sul said...

അതുല്യേച്ചീടെ പോസ്റ്റിലും ഇഷ്ടായി ദേവന്റെ പാട്ട്. അതിലും ഇഷ്ടാണ് കുറുവിന്റെ മെട്ടത്തല.

-സുല്‍

1:12 PM  
Blogger ദേവന്‍ said...

ഞ്ജാനാംബാളേ,
പ്രൊഫൈലിംഗ്‌ ഭാരം താങ്കളെയും ഗന്ധര്‍വ്വരേയും മറ്റും ഏല്‍പ്പിച്ച്‌ മുങ്ങാമെന്നും, എല്ലാവരും എല്ലാവരെയും കുറിച്ച്‌ എഴുതി ഒരു ലെവല്‍ ആകുമ്പോള്‍ വല്ല വേഡ്‌ പ്രസ്സിലോ റെഡ്ഡിയാര്‍ പ്രസ്സിലോ ഒന്നുമില്ലെങ്കില്‍ അടുക്കളയില്‍ കിടക്കുന്ന ഗാര്‍ളിക്ക്‌ പ്രസ്സിലോ കൂട്ടിച്ചേര്‍ത്ത്‌ ഒരു ബ്ലോഗ്ഗര്‍ ഡയറക്ടറി ആക്കാം എന്ന പ്രതീക്ഷയിലാണു ഞാന്‍.

എല്ലാം ഡ്രാഫ്റ്റാക്കി ഇട്ട്‌ കുറച്ചു കാലം കഴിഞ്ഞ്‌ ആറി പഴങ്കഞ്ഞി ആയ ശേഷമേ പബ്ലിഷാവൂ എന്ന ഡാലിയ യുടെ ഉപദേശം കണക്കിലെടുത്ത്‌ ഒരെണ്ണം ഡ്രാഫ്റ്റില്‍ ഇട്ടിട്ടുണ്ട്‌. അതും കൂടെ കഴിഞ്ഞാല്‍ പിന്നെ നിങ്ങളൊക്കെ കൂടി എറ്റെടുത്ത്‌ നടത്തണേ ഈ പണി.

1:18 PM  
Blogger അതുല്യ said...

ഇന്നലെ ഒരു പോസറ്റിട്ട്‌ പാര്‍വ്വതി വന്ന് എല്ലാ ശോഭാരാജിനേം അടിച്ചോണ്ട്‌ പോയി. ഇന്ന് ദേ ദേവനും. ഇനി പോസ്റ്റിന്‍ക്കാളും നല്ല കമന്റ്‌ പാടില്യാന്ന് കൈമളച്ചനേ കൊണ്ട്‌ പറയിക്കേണ്ടി വരും സുല്ലേ.

-സു- വേ കൊച്ചീലോട്ട്‌ മീറ്റിനു വരാംന്ന് പറഞ്ഞ്‌ കുറെ എന്റെ ഫോണ്‍ കാശ്‌ കളഞ്ഞത്‌ കണക്കീ തന്നെ കിടപ്പുണ്ട്‌ കേട്ടോ. ദുബായ്കെങ്കിലും ഒക്കെ വന്ന് ഞങ്ങളേ ഒക്കെ കണ്ട്‌ പോകൂ.

സാണ്ടോസേ.. ഇതാപ്പോ നന്നായത്‌. ഞാന്‍ ഒരാളെ കുറിച്ച്‌ തീരെ മതിപ്പില്ല്യാന്ന് നല്ല കണിശമായിട്ട്‌ എഴുതുമ്പോ അതെങ്ങനാണാവോ ചൊറിയുന്നത്‌ പോലാവുക?

ഡെവോ.. എന്നാ പിന്നെ എന്റെ പ്രൊഫൈലങ്ങട്‌ ഗന്ധര്‍വരേ ഏല്‍പ്പിയ്കായിരുന്നു. പറ്റില്ല പറ്റില്യാ, ദേവന്‍ എല്ലാരുടെയും ഫൊട്ടോ സെഷനും ലേഖന പരമ്പരേം കഴിഞ്ഞ്‌ പോയാ മതി. ഇതിലും വലുതാണോ പോക്കും ലീവുമൊക്കെ? അല്ലാ ആരു ലെവല്‍ ആവണ കാര്യമാ പറഞ്ഞത്‌?

(എസ്‌.റ്റി. റെഡ്ഡ്യാരൊക്കെ ഇല്ല്യാണ്ടെ ആയിട്ട്‌ കാലങ്ങള്‍ കഴിഞ്ഞൂ മാഷേ..ഇപ്പോ പൂട പോലുമില്ലാ അവിടെ, ഐ. മീന്‍ ചിറ്റൂര്‍ റോഡിലെ ഈയ്യാട്ട്‌ മുക്കില്‍)

കുമാറേ.. എന്ത്‌ നന്നായീന്നാ? കുറൂന്റെ പ്രൊഫൈലോ അല്ലാ വോഡ്ക്കേടെ മണമോ?
(അതുല്യ ചേച്ചീന്ന് വിളിച്ചിട്ട്‌ വായീന്ന് വല്ല മുത്തെങ്ങാനും വീണാല്‍ ഞാന്‍ പെറുക്കാംന്ന് കരുതി ഇരിയ്ക്യായിരുന്നു. )

ഇന്നലെ ഒരു പോസറ്റിട്ട്‌ പാര്‍വ്വതി വന്ന് എല്ലാ ശോഭാരാജിനേം അടിച്ചോണ്ട്‌ പോയി. ഇന്ന് ദേ ദേവനും. ഇനി പോസ്റ്റിന്‍ക്കാളും നല്ല കമന്റ്‌ പാടില്യാന്ന് കൈമളച്ചനേ കൊണ്ട്‌ പറയിക്കേണ്ടി വരും സുല്ലേ.

-സു- വേ കൊച്ചീലോട്ട്‌ മീറ്റിനു വരാംന്ന് പറഞ്ഞ്‌ കുറെ എന്റെ ഫോണ്‍ കാശ്‌ കളഞ്ഞത്‌ കണക്കീ തന്നെ കിടപ്പുണ്ട്‌ കേട്ടോ. ദുബായ്കെങ്കിലും ഒക്കെ വന്ന് ഞങ്ങളേ ഒക്കെ കണ്ട്‌ പോകൂ.

സാണ്ടോസേ.. ഇതാപ്പോ നന്നായത്‌. ഞാന്‍ ഒരാളെ കുറിച്ച്‌ തീരെ മതിപ്പില്ല്യാന്ന് നല്ല കണിശമായിട്ട്‌ എഴുതുമ്പോ അതെങ്ങനാണാവോ ചൊറിയുന്നത്‌ പോലാവുക?

ഡെവോ.. എന്നാ പിന്നെ എന്റെ പ്രൊഫൈലങ്ങട്‌ ഗന്ധര്‍വരേ ഏല്‍പ്പിയ്കായിരുന്നു. പറ്റില്ല പറ്റില്യാ, ദേവന്‍ എല്ലാരുടെയും ഫൊട്ടോ സെഷനും ലേഖന പരമ്പരേം കഴിഞ്ഞ്‌ പോയാ മതി. ഇതിലും വലുതാണോ പോക്കും ലീവുമൊക്കെ? അല്ലാ ആരു ലെവല്‍ ആവണ കാര്യമാ പറഞ്ഞത്‌?

(എസ്‌.റ്റി. റെഡ്ഡ്യാരൊക്കെ ഇല്ല്യാണ്ടെ ആയിട്ട്‌ കാലങ്ങള്‍ കഴിഞ്ഞൂ മാഷേ..ഇപ്പോ പൂട പോലുമില്ലാ അവിടെ, ഐ. മീന്‍ ചിറ്റൂര്‍ റോഡിലെ ഈയ്യാട്ട്‌ മുക്കില്‍)

കുമാറേ.. എന്ത്‌ നന്നായീന്നാ? കുറൂന്റെ പ്രൊഫൈലോ അല്ലാ വോഡ്ക്കേടെ മണമോ?
(അതുല്യ ചേച്ചീന്ന് വിളിച്ചിട്ട്‌ വായീന്ന് വല്ല മുത്തെങ്ങാനും വീണാല്‍ ഞാന്‍ പെറുക്കാംന്ന് കരുതി ഇരിയ്ക്യായിരുന്നു. )

പൊതുവാളേ.. ഡോണ്ട്‌ വറീ..എന്ത്‌ തെറ്റി പറഞ്ഞാലും നമ്മടേ ഒക്കെ കൂടെ തന്നെ സ്ഥാനം. ചേച്ചീന്ന് തന്നെ വിളിച്ചോളു.

1:40 PM  
Blogger sreeni sreedharan said...

അതുല്യേച്ചീ പോസ്റ്റ് നന്നായീ.
ദേവേട്ടാ അടുത്ത ഓണത്തിനു കാസറ്റിറക്കാന്‍ കൂടുന്നോ? ;)
(കൊച്ചിയിലെത്തുമ്പോള്‍ വിളിക്കണേ..)

എന്നെ പറ്റി ആരാണാവോ പോസ്റ്റിടുക?

1:58 PM  
Blogger ഉത്സവം : Ulsavam said...

വോഡ്കയുടെ മണം അടിച്ച് വന്നതാ, പക്ഷേ വന്നപ്പോള്‍ അതിലും അടിപൊളി, കപ്പലോട്ടിയ തമിഴന്‍ എന്ന് പറ്യുന്ന പോലെ യൂറോപ്പിലേക്ക് പടയോട്ടം നടത്തിയ കുറുമാന്‍!
പോസ്റ്റ് നന്നായി, ദേവേട്ടന്റെ പാട്ട് അതിലും നന്നായി :-)

2:07 PM  
Blogger അതുല്യ said...

ഈശ്വരാ ഞാന്‍ പോസ്റ്റിട്ടിട്ട്‌ എല്ലാരും ദേവന്റെ പാട്ടീനെ പറ്റി പറയുന്നോ ഇവിടേ?

ഉലസവമേ..അച്ചടക്ക ലംഘനത്തിനു കേസാക്കും ഞാന്‍

2:14 PM  
Blogger ഉത്സവം : Ulsavam said...

അയ്യോ കേസൊന്നും ആക്കല്ലേ , ഞാന്‍ ഇനി ദേവേട്ടന്റെ പാട്ട് നന്നായിരിയ്കുന്നു നന്നായിരിയ്ക്കുന്നൂന്ന് പറഞ്ഞ് അതുല്യാമ്മെ വിഷമിപ്പിക്കുന്നില്ല. അല്ല പാട്ടിപ്പോ നന്നായി, നന്നായി എന്ന് പ്രത്യേകിച്ചും പറയേണ്ട ആവശ്യമില്ലല്ലോ! സംശയമുണ്ടെങ്കില്‍ ആരെങ്കിലും ഇവിടെ വന്നൊന്ന് വായിച്ച് നോക്കിയേ...:-)

ഞാന്‍ ജപ്പാനിലും ഇല്ല അവിടുന്നും ഓടി...:-)

2:35 PM  
Blogger തമനു said...

ചേച്ചീ ...

ഹാ .. ആ വിളി കേട്ടാലറിഞ്ഞ്‌ കൂടെ ഞാനും ചേച്ചിക്ക്‌ പെറക്കാത്‌ പോയ അനിയനാണെന്ന്‌. ഇനി അനിയന്മാരുടെ എണ്ണം കൂടി കുടുംബാസൂത്രണക്കാര്‌ കേസ്‌ കൊടുക്കും എന്ന പേടിയുണ്ടെങ്കില്‍ ഞാന്‍ വേണോങ്കി.. കുറുമാന്റെ പിറക്കാതെ പോയ അനിയനായിക്കോളാം .. എന്തായാലും പരവതാനി വിരിക്കുന്ന ദിവസം എനിക്കും ഒരു പ്ലേറ്റ്‌ ....

NB ഈ കൈപ്പുണ്യത്തിന്റെ മെനു ഒന്ന്‌ നേരത്തേ തരണേ.. കഷ്ടപ്പെട്ടു, ബുദ്ധിമുട്ടി, ആ പന്ന കുറുമാന്റെ (അതും എങ്ങാണ്ടൊക്കെ ജയിലിലും കെടന്നോന്റെ) അനിയനായിട്ട്‌ , അവിയലും സാമ്പാറുമേ കിട്ടത്തൊള്ളെങ്കില്‍ ഞാനില്ല.

2:46 PM  
Blogger കരിപ്പാറ സുനില്‍ said...

ആശംസകളോടെ
കരിപ്പാറ സുനില്‍

3:44 PM  
Blogger Visala Manaskan said...

ഹാ‍ായ്... കുറൂ!!!!
ഇത് കലക്കി അതുല്യാ...ജി.

ദേവഗുരുവിന്റെ പാട്ട് ഞെരിപ്പന്‍.സുപ്പര്‍ സൂപ്പര്‍!

അതുല്യാജിയും ശര്‍മ്മാജിയും പറയുന്നത് കേള്‍ക്കുന്ന ഒരു കുറുമാനെ ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ചുകൊണ്ട്..ആശംസകളോടെ..ഞാനും.

3:53 PM  
Blogger മുല്ലപ്പൂ said...

തുല്യേച്ചീ നല്ല പോസ്റ്റ്.
എന്നാലും ദേവേട്ടന്റെ പാട്ടല്ലേ ഒന്നൂടെ നന്നായെ .;)

4:00 PM  
Blogger കുറുമാന്‍ said...

രണ്ടായിരത്തി ഏഴിന്റെ ആരംഭത്തില്‍ അല്‍പ്പം സൂക്ഷിക്കണം, മാനഹാനിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാക്കാലത്തി പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഇപ്പോള്‍ വിശ്വാസമായി. ഇതുകൊണ്ടു തീര്‍ന്നുവോ ആവോ തൃപ്പാറ്റു തേവരേ :)

4:37 PM  
Blogger അതുല്യ said...

പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിഞ്ഞു..

ശ്രീകോവില്‍ നട തുറന്നൂ..
പൊന്നമ്പലത്തില്‍ ശ്രീ കോവില്‍ നട തുറന്നൂ...

സ്വാമിയേ.. ശരണമയ്യപ്പോ...

(കുറുമാന്റെ കമന്റിന്റെ കറക്റ്റ്‌ റ്റൈമിലാ ജ്യോതി തെളിഞ്ഞത്‌... അതോണ്ട്‌ കക്കാലത്തി ഗോ ബാക്ക്‌)

5:03 PM  
Blogger Raman said...

‘ഈ ഫ്രോഫൈലിംഗ്‌ സീരീസ്‌ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍? ‘

Theerchayaayum athey

4:43 PM  

Post a Comment

<< Home