Wednesday, January 17, 2007

ദൈവത്തിന്റെ തീര്‍പ്പ്‌

പെട്ടന്നാണു ശ്രീകുമാറിനു ഫോൺ വന്നതു നാട്ടീന്ന്. അടുത്ത മാസം വരെയുള്ള കാത്തിരിപ്പു അവസാനിപ്പിച്ച്‌ മൃദുല 3 ആഴ്ച മുമ്പേ പ്രസവിച്ചു, ആൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഓടി നടന്ന് എല്ലാരേയും വിളിച്ചു അറിയിച്ച്‌, സീറ്റിൽ വന്നിരുന്നപ്പോ നാളേ പോവേണ്ട ഫ്ലൈറ്റ്‌ ടിക്കറ്റ്‌, മേശപുറത്തിരുന്നു അവനെ നോക്കി പറഞ്ഞിട്ടുണ്ടാവണം, "ഞാൻ എന്തായാലും, രണ്ടാഴ്ച മുമ്പ്‌ എത്തും, നിൻ അരികിൽ ഞാനുണ്ടാവും, കുഞ്ഞിനെ എന്റെ കൈയിലാവും നേഴ്സ്‌ ആദ്യം തരിക, നീ ഉതിർത്ത മുത്തത്തിന്റെ ചൂടോടെ", എന്നിട്ടപ്പഴോ?

ദൈവത്തിന്റെ തീർപ്പുകളിൽ, നമ്മുക്കു ഇടപെടാനാവാത്ത വിധം പഴുതടയ്കപെട്ടിരിക്കുന്നു. When to give and when to take, HE KNOWS BEST.

28 Comments:

Blogger അതുല്യ said...

ദൈവത്തിന്റെ തീര്‍പ്പ്‌

5:22 PM  
Blogger സു | Su said...

http://atulya.blogspot.com/2005/12/15.html

ഈ കഥ തന്നെയല്ലേ അതുല്യേച്ചീ ഇതും?

5:29 PM  
Blogger അതുല്യ said...

ഈ സൂനെ കൊണ്ട്‌ തോറ്റു.
അതന്നേ.. അതന്നേ...

5:31 PM  
Blogger സു | Su said...

എന്നെക്കൊണ്ട് തോല്‍ക്കുകയൊന്നും വേണ്ട അതുല്യേച്ചീ. അത് വായിച്ചതാണ് എന്നെനിക്ക് കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. അറിയാതെ വെച്ചതാണോയെന്ന് അറിയാത്തതുകൊണ്ട് ചോദിച്ചു എന്നേയുള്ളൂ.

5:35 PM  
Blogger അതുല്യ said...

ഇല്ല്യ സൂവേ. അറിഞ്ഞിട്ട്‌ തന്നെ. ഇവിടെത്തെ ബന്ധത്തിലേ എന്റെ ഒരു അനിയനു വാവ പിറന്നു. ആ കുട്ടീനേ ഒന്ന് ജോക്കറു സൈന്‍ കാട്ടീതാ.

Su hats off.

5:39 PM  
Blogger aneel kumar said...

വര്‍ഷം പഴക്കമുള്ള അക്കഥയില്‍ നിന്ന് (പപ്പൂന്റെ വാക്കുകളില്‍) ചെറ്യേ.. ഒരു വിത്യാസം തന്നേയുള്ളൂ.
‘ശ്രീകുമാറിനും കുമാരിയ്ക്കും കുഞ്ഞനും’ ആശംസകള്‍!

5:50 PM  
Blogger അതുല്യ said...

എന്റേയും ശര്‍മ്മാജീടേം, അപ്പൂന്റെം വക ആശംസകളും, ആയുരാരൊഖ്യ ആശിര്‍വാദങ്ങളും. (ബുധനില്‍ പിറന്ന കുഞ്ഞ്‌, എങ്കില്‍ തിരുമ്പി പാര്‍ക്കും ബുധന്‍ എന്നാ ചൊല്ല്..അടുത്ത പതിനേഴിനും ഇത്‌ പോലെ ഒരു പോസ്റ്റിനു വകുപ്പാവുമോ എന്തോ?)

പിറന്നാള്‍ ആഘോഷിയ്കുമ്പോ ഇദ്ദേഹം എങ്ങാനും എന്നേ വിളിച്ചാ,ഞാന്‍ ചോദിയ്കും, ചങ്ങാതി രണ്ട്‌ കേക്കിനു ഓര്‍ഡര്‍ കൊടുത്താ ഡിസ്കൗണ്ട്‌ കിട്ടുമോ ന്ന്.

6:09 PM  
Anonymous Anonymous said...

എന്‍റമ്മോ സമ്മതിച്ചു. ഒരു വര്‍ഷം മുന്‍പെഴുത്യേന് അറം പറ്റീല്ലേ.ഈയമ്മയ്ക്ക് ഭാവീല്‍ക്ക് എത്തിച്ഛ് നോക്കാന്‍ പറ്റ്വോ ദൈവേ? എന്തായാലെന്താ അനിയന്‍ നാട്ടിലെത്തുമ്പോ കയ്യില്‍ ഒരു സന്തോഷപ്പൊതി കിട്ടടന്‍ പോവല്ലെ.അച്ഛനും അമ്മയ്ക്കും വാവയ്ക്കും ഉമ്മ

6:09 PM  
Blogger അതുല്യ said...

അചിന്ത്യേ എന്താന്ന് അറിയില്ല്യാ ഈ ഉമ്മ കച്ചോടം അത്രങ്ങട്‌ നന്നായീട്ട്‌ തോന്നണില്യാ. എന്തായാലും എനിക്ക്‌ വേണ്ടാട്ടോ. സൂചി കുത്തുന്നത്‌ പണ്ടെങ്ങട്‌ എനിച്ച്‌ പേടിയാ..

6:15 PM  
Blogger വല്യമ്മായി said...

"ബുധനില്‍ പിറന്ന കുഞ്ഞ്‌, എങ്കില്‍ തിരുമ്പി പാര്‍ക്കും ബുധന്‍ എന്നാ ചൊല്ല്"
എന്താ ചേച്ചി ഇതിന്റെ അര്‍ത്ഥം?എന്റെ രണ്ട് മക്ക്ക്ലും ബുധനാഴ്ചയാ പിറന്നത്

6:33 PM  
Blogger അതുല്യ said...

ഹാവൂ വല്യമ്മായീയേ തെളിവായി എന്റെ ചൊല്ലിനു! ബുധന്‍ ആള്‍വേയ്സ്‌ ഗിവ്സ്‌ എഗേയിന്‍ ആന്റ്‌ എഗേയിന്‍ ന്നാ. അതൊണ്ട്‌ ഇനിയും ഒന്നൂടെ ഉണ്ടാവും ന്ന്! (എന്റെ അപ്പു ഞായറാശ്ചയാണുണ്ടായത്‌ :(

6:45 PM  
Blogger കുറുമാന്‍ said...

കുഞ്ഞുവാവേടെ, അച്ഛനും, അമ്മക്കും, ആശംസകള്‍.

കുഞ്ഞുവാവ അച്ഛനെപോലെ മിടുക്കനായി വളരട്ടെ എന്നാശംസിക്കുന്നു

9:39 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

എനിക്കു ടെന്‍ഷനായി!

10:26 AM  
Blogger അതുല്യ said...

ആശംസകള്‍ ഇവിടേം ആവാാാാം. !!

ഉത്തരം കണ്ട്‌ പിടിച്ച അനിലിനും ഉമേച്ചിയ്കും കൂടേ അഭിനന്ദങ്ങള്‍.

ഇതു ദേവന്റെ വാവയ്കിട്ടതാ. !

10:34 AM  
Blogger അതുല്യ said...

ആശംസകള്‍ ഇവിടേം ആവാാാാം. !!

ഉത്തരം കണ്ട്‌ പിടിച്ച അനിലിനും ഉമേച്ചിയ്കും കൂടേ അഭിനന്ദങ്ങള്‍.

ഇതു ദേവന്റെ വാവയ്കിട്ടതാ. !


Sidhhuss enthina tension?

10:35 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

athulya,

you said it.

Siddharthhan is it now clear?

10:41 AM  
Blogger തമനു said...

ദേവേട്ടന്റേം, വിദ്യേച്ചീടേം കുഞ്ഞുവാവക്ക്‌ സ്വാഗതം

11:50 AM  
Blogger ഡാലി said...

ഹായ് ദേവേട്ടന്റെ കുഞ്ഞു വാവ ഇത്ര വേഗം വന്നോ?
ഇന്നലെ ഇതു കണ്ടട്ട് ഒന്നും കത്തീല്യാ.

വാവയ്ക്ക് എന്റെ വകയും ഉമ്മ. എന്തു വാവയാ ചേച്ചി?

12:44 PM  
Blogger Mubarak Merchant said...

പ്രപഞ്ചത്തിലെ എല്ലാ കുഞ്ഞുവാവകള്‍ക്കും ആശംസകള്‍.

12:56 PM  
Blogger ബിന്ദു said...

എനിക്കു കത്തിയില്ലായിരുന്നു ട്ടൊ.:)
ഇവിടെയും ആശംസകള്‍!! അപ്പോ സമയത്ത് അവിടെ ഇല്ലായിരുന്നൊ?

10:07 PM  
Anonymous Anonymous said...

ഈ കൊച്ച് ബൂലൊകത്ത് നിറഞ്ഞു നിന്നതാണല്ലോ? എന്താ ഇപ്പോ രണ്ടാഴ്ചയായി ?

3:03 PM  
Blogger ശാലിനി said...

ഞാനും ഓര്‍ത്തു, എവിടെപോയി ആള്‍? നാട്ടിലേക്ക് പൊയോ? എന്തെങ്കിലും അസുഖം? അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു പറയൂ.

3:26 PM  
Blogger Mohanam said...

ഒന്നു നോക്ക്യേ ......

7:39 PM  
Blogger അതുല്യ said...

ചെല്ലപ്പന്‍ പിള്ളേടേ 28 ആയീട്ട് എന്താണവോ തന്ത പിള്ള ഇങ്ങനെ അനങ്ങാണ്ട് ഇരിയ്കണേത്? വല്ലതുമൊക്കെ നടന്നോ പുള്ളേ? എന്തിര് ഇത്? അമ്മാ‍യിയ്കും ചിറ്റപ്പന്മാര്‍ക്കും ഒന്നുമില്ലേടേ ദക്ഷിണേം പാക്കും? വല്യച്ഛനായ അനിലനും ഗന്ധര്‍വര്‍ക്കുമൊക്കനും മുണ്ടും ഉത്തരീയവും ഒക്കേനും? ഇങ്ങേരിതെവിടെ പോയേനു? നമ്പ്ര് അറിയാവുന്നവരു ആരേലുമൊന്ന്ന്‍ കറക്കീന്‍.

10:08 AM  
Blogger അതുല്യ said...

സൂവേ.. രേഷ്മേ...ഇഞ്ചിപെണ്ണെ... ആര്‍പിയെ.. സിജിയേ.. നിര്‍മ്മലേ.. കുട്ട്യേടത്തിയേ.. സാബിയേ...മുല്ലേ... ദുര്‍ഗ്ഗേ....ആഷേ... ഞാനേ... ഒാടി വായോ... ദേ.. നമ്മള്ളെയൊക്കെ അമ്മായീം ചിറ്റപ്പന്മാരും വല്ല്യച്ഛന്മാരും ആക്കി, ഈയ്യിടെ നമ്മടേ കയ്യില്ലോട്ട്‌ വീണ ദേവദത്തനുണ്ണീനേ ചേട്ടനുണ്ണിയാക്കീ പിന്നേം ഒരു വാവ ബൂലോഗത്തിലേയ്ക്‌...

സ്വാഗതം കൃഷ്ണാ....എല്ല്ലാര്‍ക്കും അല്‍പം കഴിഞ്ഞ്‌ ലഡു വിതരണം ഉണ്ടായിരിയ്കുന്നതായിരിയ്കും. ഭക്തജനങ്ങള്‍ ക്യൂ പാലിയ്കുക.

7:55 AM  
Blogger ദേവന്‍ said...

സിദ്ധാര്‍ത്ഥന്റെ വാവേ, സ്വാഗതം!

8:08 AM  
Blogger ശ്രീ said...

കുഞ്ഞു വാവയ്ക്ക് ആശംസകള്‍!
:)

11:11 AM  
Blogger 5689 said...

zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet

7:18 AM  

Post a Comment

<< Home