Sunday, December 31, 2006

പുതുവര്‍ഷ പുഞ്ചിരി


ഒരപ്പൂന്റെ അമ്മയ്കെന്ത്‌ വില.. ദേ.. എത്ര അപ്പൂക്കുട്ടന്മാര്‍...

എല്ലാര്‍ക്കും നന്മയുടെ പുതുവല്‍സരാശംസകള്‍.

Saturday, December 30, 2006

തെറ്റും ശരിയുമൊക്കെ വെറും ഒരു ചിന്ത മാത്രം


മരിച്ച്‌ ശരീരത്തിന്റെ ചൂടാറുമ്പോള്‍, പിന്നെ തെറ്റും ശരിയുമൊക്കെ വെറും ഒരു ചിന്ത മാത്രം.

ആദരാഞ്ചലികള്‍.

Thursday, December 28, 2006

വക്കാരിയ്ക്‌ സ്നേഹപൂര്‍വ്വം

വക്കാരിയുടെ കമന്റുകള്‍ വായിയ്കുമ്പോള്‍, ഞാന്‍ കരുതാറുണ്ട്‌, ഞാന്‍ ഒരു 15 കൊല്ലത്തേയ്ക്‌ പുറകോട്ട്‌ ഓടി, പിന്നേയും ആ മഹാരാജാസിന്റെ മരകോണിപടികളിലോ, അവിടുത്തെ വമ്പന്‍ തണല്‍ മരച്ചോട്ടിലോ ഒക്കെ ചെന്ന് വീഴുന്നതായിട്ട്‌.

അത്‌ കൊണ്ട്‌ ഞാന്‍ മിക്കവാറും വക്കാരീടെ കമന്റുകളും, ദേവന്റെ സിക്സറുകളും ഒക്കെ വീട്ടിലെ സിസ്റ്റത്തില്‍ സേവ്‌ ആക്കാറുണ്ട്‌. പുതുവര്‍ഷ അള്‍ട്ടിമാറ്റമായിട്ട്‌ ഒക്കേനും സിഡി യിലാക്കാന്‍ ശര്‍മാജി ഗര്‍ജിച്ച്‌ നടക്കുന്നു. അത്തരുണത്തില്‍ ഞാന്‍ കരുതി, അതൊക്കെയും കൂടി ഒരു പോസ്റ്റിട്ടാലോ എന്ന്. അപ്പോഴും തോന്നി, ഒരോ കമന്റും എടുത്ത്‌ വച്ചാല്‍, അതിനൊക്കെ, എന്റേയോ, ദേവന്റേയോ (ഗ്രുപ്പ്‌ ഗ്രൂപ്പ്‌!) ഒക്കെ തര്‍ക്കുത്തരം വായനക്കാര്‍ക്ക്‌ മിസ്സാവും. അത്‌ കൊണ്ട്‌ കരുതി, ലിങ്ക്‌ തന്നെയിട്ടാല്‍, ആവശ്യമുള്ളവര്‍ ആവശ്യമുള്ളപ്പോ പോയി അവിടെ വായിച്ചാല്‍ മതിയല്ലോ എന്ന്. എനിക്കിഷ്ടപെട്ട വക്കാരി കമന്റുകളുടെ ലിങ്കാണു ഇവിടെ സ്വരുക്കൂട്ടിയിരിയ്കുന്നത്‌. മിക്കതും ഈ കൊല്ലത്തേത്‌ തന്നെ. ആശംസകളും, സ്വാഗതങ്ങളും, മതം, രാഷ്ട്രീയം, വിദ്യഭാസം, പിറന്നാള്‍ ആശംസകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നേരിട്ട്‌ ചെന്ന് വായിയ്കാം എന്നുള്ളത്‌ കൊണ്ട്‌, വക്കാരിയുടെ മിക്ക പോസ്റ്റുകളും ചേര്‍ത്തിട്ടില്ല.

ബ്ലോഗ്ഗുകളില്‍ ഈയ്യിടെ ആയി വന്നെത്തിപ്പെട്ടവര്‍ക്ക്‌ പഴയ ബ്ലോഗ്ഗുകളില്‍ വക്കാരി എന്ന ആന നടത്തിയ വെങ്കലപാത്രകട ബാലൈ ഒരുപക്ഷെ ഒരുപാട്‌ മിസ്സ്‌ ആവുന്നുണ്ടാവും. അവര്‍ക്കും കൂടി ഒരു സൗകര്യമാവട്ടെ എന്ന് കരുതിയാണു.

വക്കാരിയ്കും മറ്റ്‌ എല്ലാ ബ്ലോഗ്ഗ്‌ കൂടെ പിറപ്പുകള്‍ക്കും, എന്റെ പുതുവല്‍സരോപഹാരം.


-----------------------------

എന്റെ പ്രിയപെട്ട ലിങ്ക്‌

http://boologaclub.blogspot.com/2006/07/blog-post_115231672331800364.html
--------------------

http://vpokan.blogspot.com/2006/06/ii.html
http://chembuchira.blogspot.com/2006/08/blog-post.html
http://aanachantham.blogspot.com/2006/09/blog-post_13.html
http://kilivatilkalari.blogspot.com/2006/08/blog-post.html
http://whowasi.blogspot.com/2006/11/blog-post_25.html
http://www.pkblogs.com/kodakarapuranams/2006/08/blog-post.html
http://kanmashi.blogspot.com/2006/08/blog-post.html
http://nallapostukal.blogspot.com/2006/12/blog-post.html
http://vidyaa.blogspot.com/2006/07/blog-post_04.html
http://panikkan.blogspot.com/2006/08/blog-post.html
http://appukkuttan.blogspot.com/2006/08/seithaane-manakkunna-ummumma.html
http://helpwiki.blogspot.com/2006/04/1.html
http://venkideees.blogspot.com/2006/07/tester-from.html
http://boologaclub.blogspot.com/2006/07/blog-post_115231672331800364.html
http://pachalama.blogspot.com/2006/07/blog-post.html
http://chootappam.blogspot.com/2006/03/blog-post_114312119437054483.html
http://dreamzlimited.blogspot.com/2006/06/sambar-of-69.html
http://thurannittavathil.blogspot.com/2006/09/blog-post_05.html
http://chembuchira.blogspot.com/2006/08/photos.html
http://niramniram.blogspot.com/2006/07/blog-post.html
http://offunion.blogspot.com/2006/08/blog-post_115639498295089738.html
http://ravunni.blogspot.com/2006/06/blog-post_29.html
http://ksatheesh.blogspot.com/2006/06/blog-post_11.html
http://gauleeshankaram.blogspot.com/2006/05/blog-post.html
http://focussil.blogspot.com/2006/04/blog-post_22.html
http://arkjagged.blogspot.com/2006/01/blog-post_17.html
http://mittayi.blogspot.com/2006/08/blog-post.html
http://arkjagged.blogspot.com/2006/05/blog-post.html
http://swham.blogspot.com/2006/08/blog-post_115665524896418075.html
http://kochankathakal.blogspot.com/2006/08/blog-post.html
http://rajamanikyam.blogspot.com/2006/08/blog-post_115528247964597190.html
http://dooradarshanam.blogspot.com/2006/08/blog-post.html
http://kumbalanga.blogspot.com/2006/01/blog-post.html
http://pranilokam.blogspot.com/2005/12/blog-post_28.html
http://madikai2.blogspot.com/2006/08/blog-post_23.html
http://thoranambydivaswapnam.blogspot.com/2006/08/blog-post_115671488597563633.html
http://chakkarayumma.blogspot.com/2006/06/blog-post_29.html
http://thalikkulam.blogspot.com/2006/08/blog-post_20.html
http://sooryodayamdiary.blogspot.com/2006/08/blog-post_27.html
http://ente-swantham-thiruvananthapuram.blogspot.com/2006/09/blog-post_22.html
http://adivarammalayalam.blogspot.com/2006/09/blog-post_13.html
http://edappal.blogspot.com/2006/08/blog-post_115589852474022489.html
http://anakkoodan.blogspot.com/2006/07/blog-post.html
http://komaram.blogspot.com/2006/07/blog-post_09.html
http://entenaalukettu.blogspot.com/2006/12/blog-post.html
http://poochapuranam.blogspot.com/2006/07/blog-post.html
http://mittayi.blogspot.com/2006/09/blog-post.html
http://sasneham.blogspot.com/2006/07/blog-post_14.html
http://farcy.blogspot.com/2006/08/blog-post_11.html
http://kolakolli.blogspot.com/2006/08/blog-post_115624478457063928.html
hydbirithudakam.blogspot.com/2006/06/blog-post_08.html
http://ravishankaran.blogspot.com/2006/09/blog-post_25.html
http://olavilam.blogspot.com/2006/06/blog-post.html
http://pmn1974.blogspot.com/2006/09/blog-post_14.html
http://kavival.blogspot.com/2006/12/blog-post_16.html
http://navaneethu.blogspot.com/2005/11/11.html
http://cibu.blogspot.com/2006/06/blog-post_19.html
unnikoroth.blogspot.com/2006/01/blog-post.html
http://agrajan.blogspot.com/2006/08/blog-post_115597473456762974.html
http://mallu-ungle.blogspot.com/2006/09/blog-post_22.html
http://umeshindex.blogspot.com/2006/02/blog-post_07.html
http://keralachicago.blogspot.com/2006/07/blog-post.html
http://idavazhi.blogspot.com/2006/09/blog-post_115933136699485237.html
http://mallu-ungle.blogspot.com/2006/09/blog-post_24.html
http://valmax.blogspot.com/2006/06/jap-rhyme.html
http://kiranthompil.blogspot.com/2006/08/blog-post.html
http://ente-malayalam.blogspot.com/2006/09/blog-post.html
http://idavazhi.blogspot.com/2006/09/blog-post.html
http://rathipriya.blogspot.com/2006/08/blog-post.html
http://idavazhi.blogspot.com/2006/09/blog-post.html
http://nunakathakal.blogspot.com/2006/06/blog-post.html
http://keralachicago.blogspot.com/2006/08/blog-post_24.html
http://sooryodayamdiary.blogspot.com/2006/08/blog-post_30.html
http://ulsavam.blogspot.com/2006/08/blog-post.html
http://mandaaram.blogspot.com/2006/05/blog-post_09.html
http://sayahnam.blogspot.com/2006/09/blog-post_22.html
http://kaazhchakal.blogspot.com/2006/06/blog-post_07.html
http://jihwa.blogspot.com/2006/07/blog-post.html
http://sneha-sandram.blogspot.com/2006/11/blog-post_20.html
http://keralanostalgia.blogspot.com/2006/04/blog-post_23.html
http://nizhal-nileenam.blogspot.com/2006/05/blog-post.html
http://kalavara.blogspot.com/2006/07/blog-post_13.html
http://komaram.blogspot.com/2006/06/blog-post_21.html
http://panikkar.blogspot.com/2006/05/blog-post_20.html
http://uaemeet.blogspot.com/2006/07/blog-post_10.html
http://thurannittavathil.blogspot.com/2006/09/blog-post_13.html
http://kuttappayi.blogspot.com/2006/06/blog-post_21.html
http://angaleyablog.blogspot.com/2006/06/train-flying-in-flying-colours.html
http://thanuppan.blogspot.com/2006/09/blog-post.html
http://sameeha.blogspot.com/2006/05/blog-post_27.html
http://pmn1974.blogspot.com/2006/09/blog-post_16.html
http://palavaka.blogspot.com/2006/04/blog-post_114396171750428480.html
http://kochankathakal.blogspot.com/2006/07/blog-post.html
http://molutty.blogspot.com/2006/08/blog-post_02.html
http://snehapoorvam-anwer.blogspot.com/2006/09/blog-post_27.html
http://keralascan.blogspot.com/2006/07/blog-post_13.html
http://neelakkurinji.blogspot.com/2006/09/blog-post.html
http://vayalkara.blogspot.com/2006/08/blog-post.html
http://kalalayam.blogspot.com/2006/06/blog-post_24.html
http://gafoorkoro.blogspot.com/2006/07/blog-post.html
http://kannusmv.blogspot.com/2006/01/blog-post.html
http://uruliyumchembum.blogspot.com/2006/12/blog-post_11.html
http://manalezhutthu.blogspot.com/2006/12/blog-post.html
http://vikadalokam.blogspot.com/2006/07/blog-post_05.html
http://exbachelors.blogspot.com/2006/09/blog-post.html
http://kanavumakkal.blogspot.com/2006/08/blog-post.html
http://sooryanuthaazhe.blogspot.com/2006/08/1.html
http://dilbaasuran.blogspot.com/2006/12/blog-post.html
http://kumarnm.blogspot.com/2006/03/blog-post.html
http://kaisahaayam.blogspot.com/2006/07/blog-post_28.html
http://varthakalkkidayil.blogspot.com/2006/07/blog-post.html
http://kaisahaayam.blogspot.com/2006/07/blog-post.html
http://thulasid.blogspot.com/2006/03/blog-post_21.html
http://manicheppu.blogspot.com/2006/06/birthday.html
http://sasthralokam.blogspot.com/2006/04/blog-post.html
http://molutty.blogspot.com/2006/08/blog-post.html
http://dilbaasuran.blogspot.com/2006/07/blog-post_26.html
http://chintyam.wordpress.com/2006/04/28/മലയാളം-മനോരമ-മഞ്ഞ/
http://sasthralokam.blogspot.com/2006/05/blog-post_20.html
http://koomanpalli.blogspot.com/2005/12/blog-post_26.html
http://sankuchitham.blogspot.com/2006/07/blog-post_21.html
http://vivahithar.blogspot.com/2006/09/blog-post_22.html
http://aanachantham.blogspot.com/2006/09/blog-post_115823768908731307.html
http://indiaheritage.blogspot.com/2006/09/blog-post_17.html
http://chintyam.wordpress.com/2006/08/18/ഓണം-വരുന്നു/
http://namjokes.blogspot.com/2006/09/blog-post.html
http://chithrashala.blogspot.com/2006/12/2.html
http://deshadanom.blogspot.com/2006/06/blog-post_21.html
http://kiranthompil.blogspot.com/2006/08/blog-post_115502330514455928.html
http://dalydavis.blogspot.com/2006/07/blog-post.html
http://puttans.blogspot.com/2006/03/blog-post_29.html
http://chithrashala.blogspot.com/2006/07/2.html
http://jyothisasthram.blogspot.com/2006/08/blog-post_15.html
http://prabeshp.blogspot.com/2006/06/blog-post_16.html
http://dalydavis.blogspot.com/2006/06/bahai-faith.html
http://swarthavicharam.blogspot.com/2006/04/blog-post_22.html
http://sakshionline.blogspot.com/2005/12/blog-post_113542871565098558.html
http://boologaclub.blogspot.com/2006/06/blog-post_29.html
http://pulloor.blogspot.com/2006/07/blog-post.html
http://sajeevedathadan.blogspot.com/2006/08/3.html
http://vpokan.blogspot.com/2006/07/blog-post.html
http://suryagayatri.blogspot.com/2006/08/blog-post_08.html
http://sthuthiyayirikkatte.blogspot.com/2006/08/blog-post_115692723616131229.html
http://kodakarapuranams.blogspot.com/2006/12/blog-post_11.html
http://nilavathekozhi.blogspot.com/2005/11/blog-post_25.html
http://kallechi.blogspot.com/2006/09/blog-post.html
http://sajeevedathadan.blogspot.com/2006/07/1.htm
http://entegraamam.blogspot.com/2006/01/blog-post_09.html
http://itival.blogspot.com/2006/07/blog-post_15.html
http://bahuvreehi.blogspot.com/2006/08/1.html
http://ajithkrishnan.blogspot.com/2006/02/blog-post.html
http://kuttamenon.blogspot.com/2006/08/blog-post_11.html
http://chithrajaalakam.blogspot.com/2006/03/blog-post_17.html
http://itival.blogspot.com/2006/06/blog-post_20.html
nilapaatu.blogspot.com/2006/04/blog-post_05.html
http://mazhanoolukal.blogspot.com/2006/05/blog-post_30.html
http://varakal.blogspot.com/2006/08/blog-post_15.html
http://kalyanikutty.blogspot.com/2006/06/blog-post.html
http://bahuvreehi.blogspot.com/2006/08/blog-post_17.html
www.inblogs.net/nilavathekozhi/2006/01/blog-post_17.html
http://anamgari.blogspot.com/2006/09/blog-post.html
http://cibu.blogspot.com/2006/06/blog-post_28.html
http://worldcup06fifa.blogspot.com/2006/07/blog-post_02.html
http://chirakukal.blogspot.com/2006/08/blog-post.html
www.pkblogs.com/kodakarapuranams/2006/04/blog-post_24.html
http://yathramozhi.blogspot.com/2006/01/blog-post.html
http://toddyshop.blogspot.com/2006/07/blog-post.html
http://hydbirithudakam.blogspot.com/2006/06/blog-post_09.html
http://kariveppila.blogspot.com/2006/11/blog-post_25.html
http://devaragam.blogspot.com/2006/07/blog-post.html
http://deshadanom.blogspot.com/2006/05/blog-post.html
http://campusmirror.blogspot.com/2006/06/blog-post.html
http://varakal.blogspot.com/2006/07/blog-post_115186648332583923.html
http://vidyaa.blogspot.com/2006/07/blog-post_02.html
http://evur690553.blogspot.com/2005/12/thanimalayalam.html
olappanthu.blogspot.com/2006/07/blog-post.html
http://ithihasam.blogspot.com/2006/04/blog-post_12.html
http://tharavadi.blogspot.com/2006/08/blog-post.html
http://maunaksharangal.blogspot.com/2006/11/blog-post.html
http://ithihasam.blogspot.com/2006/06/blog-post.html
http://soorajkk.blogspot.com/2006/04/blog-post.html
http://vikadalokam.blogspot.com/2006/06/blog-post_30.html
http://ajithkrishnan.blogspot.com/2006/06/blog-post_23.html
http://chithrajaalakam.blogspot.com/2006/11/blog-post.html
http://devaragam.blogspot.com/2006/06/blog-post_24.html
http://howtostartamalayalamblog.blogspot.com/2006/07/blog-post.html
http://worldcup06fifa.blogspot.com/2006/07/blog-post_04.html
http://samakaalikam.blogspot.com/2006/03/blog-post_13.html
http://sankuchitham.blogspot.com/2006/08/blog-post.html
http://vivahithar.blogspot.com/2006/09/blog-post_115892907822240200.html
http://aviyel.blogspot.com/2006/12/blog-post_116516154399037317.html
http://prabeshp.blogspot.com/2006/08/blog-post.html
http://aviyel.blogspot.com/2006/09/blog-post.html
http://saptavarnangal.blogspot.com/2006/11/blog-post_29.html
http://swapnaadanam.blogspot.com/2006/03/blog-post_22.html
http://pavamrajavu.blogspot.com/2006/08/blog-post_12.html
http://pothuyogam.blogspot.com/2006/07/ramayanam-on-cell-phone.html
http://patangal.blogspot.com/2006/05/blog-post.html
http://malkey.blogspot.com/2005/08/blog-post.html
http://koomanpalli.blogspot.com/2005/11/blog-post_12.html
http://samakaalikam.blogspot.com/2005/12/blog-post.html
http://vanithalokam.blogspot.com/2006/12/7.html
http://kathakal.blogspot.com/2005/12/blog-post.html
http://kalavara.blogspot.com/2006/08/blog-post.html
http://puttans.blogspot.com/2006/03/blog-post_28.html
http://anavam.blogspot.com/2006/08/blog-post_18.html
http://pranilokam.blogspot.com/2006/08/blog-post.html
http://rehnaliyu.blogspot.com/2006/08/blog-post_21.html
http://chithrakaran.blogspot.com/2006/11/blog-post_23.html
http://sudhag.blogspot.com/2006/07/blog-post_06.html
http://bijoymohan.blogspot.com/2006/08/59.html
http://kallechi.blogspot.com/2006/09/blog-post_14.html
http://eranadanpeople.blogspot.com/2006/08/blog-post.html
http://nilapaatu.blogspot.com/2005/12/blog-post.html
http://vakjyothi.blogspot.com/2006/09/blog-post_08.html
http://sudhag.blogspot.com/2006/07/blog-post_05.html
http://rehnaliyu.blogspot.com/2006/08/blog-post_31.html
suryagayatri.blogspot.com/2006/03/blog-post_24.html
http://nedumangad.blogspot.com/2006/05/blog-post_29.html
http://pavamrajavu.blogspot.com/2006/08/blog-post.html
http://nedumangad.blogspot.com/2006/06/blog-post_18.html
http://rageshkurman.blogspot.com/2006/08/blog-post.html
http://sthuthiyayirikkatte.blogspot.com/2006/07/blog-post.html
http://anavam.blogspot.com/2006/09/blog-post_15.html
http://boologaclub.blogspot.com/2006/07/blog-post_115380765891230449.html
http://nilavathekozhi.blogspot.com/2005/11/blog-post.html
http://jyothisasthram.blogspot.com/2006/08/blog-post_22.html
http://rageshkurman.blogspot.com/2006/07/blog-post_26.html
http://bahuvarnakuda.blogspot.com/2006/05/blog-post_29.html
http://arogyam.blogspot.com/2006/06/blog-post_11.html
http://pulloor.blogspot.com/2006/06/blog-post_11.html
http://frame2mind.blogspot.com/2006/06/blog-post_11.html
http://chathunnis.blogspot.com/2006/05/blog-post_25.html
http://anamgari.blogspot.com/2006/12/blog-post_116651055294061437.html
http://reshan.blogspot.com/2006/05/blog-post.html
http://reshan.blogspot.com/2006/01/blog-post.html
http://velluvanadan.blogspot.com/2006/03/blog-post.html
http://vanithalokam.blogspot.com/2006/12/6.html
http://sakshionline.blogspot.com/2005/12/blog-post_13.html
http://shijualex.blogspot.com/2006/06/blog-post.html
http://kuttamenon.blogspot.com/2006_08_01_kuttamenon_archive.html
http://eranadanpeople.blogspot.com/2006/09/blog-post_115934141114538067.html
http://bahuvarnakuda.blogspot.com/2006/05/blog-post.html
http://arogyam.blogspot.com/2006/01/blog-post.html
http://entechithrangal.blogspot.com/2006/06/blog-post_16.html
http://swarthavicharam.blogspot.com/2006/05/blog-post.html
http://varnameghangal.blogspot.com/2006/05/blog-post_19.html
http://varnameghangal.blogspot.com/2006/06/blog-post
http://atulya.blogspot.com/2006/04/blog-post_114631743034409483.html
http://atulya.blogspot.com/2005/12/9.html
http://vpraise.blogspot.com/2006/12/blog-post_22.html
http://chamayam.blogspot.com/2006/05/blog-post_17.html
http://kathakal.blogspot.com/2006/03/blog-post_18.html
http://kumarnm.blogspot.com/2005/12/blog-post_13.html
vpatangal.blogspot.com/2006/05/blog-post_13.html
http://chamayam.blogspot.com/2006/05/blog-post_28.html http://entechithrangal.blogspot.com/2006/06/blog-post_29.html
http://frame2mind.blogspot.com/2006/06/blog-post_10.html
http://kodakarapuranams.blogspot.com/2006/01/blog-post_15.html
http://uaemeet.blogspot.com/2006/07/blog-post_115236586808552435.html


http://boologaclub.blogspot.com/2006/07/blog-post_115231672331800364.html

Wednesday, December 27, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 39

മൂകം കരോതി വാചാലം
പങ്കും ലങ്കയതേ ഗിരിം...

ഗുരുക്കള്‍ അന്നത്തെ ഹരികഥാകാലക്ഷേപം നിര്‍ത്തി. തട്ടത്തില്‍ നാണയങ്ങള്‍ വീണുകൊണ്ടിരുന്നു. പിന്നീട്‌ പ്രസാദമായിട്ട്‌ കുങ്കുമവും പൂക്കളും ഗുരുക്കള്‍ നല്‍കി.

പുറത്ത്‌ രാമരാമ എഴുതിയ മുണ്ട്‌ ഉടുത്ത്‌ ഒരാള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു,

"അത്താഴപൂജയ്ക്‌ സമയായിട്ടുണ്ടാവും, ആ ക്ഷേത്രസമിതിയോട്‌ എത്ര തവണ പറഞ്ഞൂ റ്റ്യൂബ്‌ ലൈറ്റില്ലിങ്കിലും ഒരു 60 ന്റെ എങ്കിലും ഇട്ടിരുന്നാ, ഇവരൊക്കെ തപ്പാതെ തടയാതെ പടിയിറങ്ങുമായിരുന്നു".

പ്രസാദവും പൂക്കളും വാങ്ങി, അവളും അമ്പല പറമ്പിലേ താല്‍കാലിക ഷെഡ്‌ വിട്ടിറങ്ങി.

നീലകണ്ഠന്റെ ഓല മറച്ച സീ ക്ലാസ്സ്‌ കടയുടെ മറവില്‍ എത്തി അവള്‍ മേല്‍മുണ്ട്‌ എടുത്ത്‌ മാറ്റി, നെറ്റിയിലേ കുറി മാച്ച്‌, തിളങ്ങുന്ന സാരി ഉടുത്തു. പ്രസാദം കിട്ടിയ കുങ്കുമം ചുണ്ടില്‍ അണിഞ്ഞു.

കോട്ടമതില്‍ കഴിഞ്ഞ്‌ നാലുംകൂടിയ മുക്കില്‍ സ്ഥിരം സ്ഥലത്ത്‌ മറഞ്ഞും മറയാതെയും അവള്‍ നിന്നു.

അടുത്ത്‌ വന്ന നിന്നയാളെ അവള്‍ ഒന്ന് സൂക്ഷിച്ച്‌ നോക്കി.
പരിചയം തോന്നി. ഹരികഥയ്ക്‌ കിഴക്കേ വശത്ത്‌ ഇരുന്ന വരയന്‍ ഷര്‍ട്ടുകാരന്‍.

വരണോടീ?

ഉം.. അവള്‍ മൂളി.

പുറകെ നടക്കുമ്പോ അയാള്‍ ചോദിച്ചൂ,
"അമ്പല പെരേലു നീയല്ലേ മുണ്ടും ബ്ലൗസുമിട്ടോണ്ട്‌..."

ഉം.. "കുറീം മുണ്ടുമൊക്കെ... ഈ തൊഴിലിനിറങ്ങാന്‍ വേഷം മാറാതെങ്ങനാ സാറെ.. ഷര്‍ട്ടും കളസോം പോലെയല്ലല്ലോ..."

Monday, December 25, 2006

സുനാമിയുടെ ഓര്‍മ്മയ്ക്‌



ഇത്‌ പോലെ ഒരു ഡിസംബര്‍ 26നു, ലോകത്തിലേ പലയെടുത്തും ഒരുപാട്‌ ചിതകള്‍ എരിഞ്ഞു, എരിഞ്ഞടക്കാന്‍ കഴിയാത്തവ പിന്നീട്‌ കുഴിച്ച്‌ മൂടി, വേറേ വേറെ അല്ലാതെ, ഒന്നിച്ച്‌, ജാതി മത ലിംഗ ഭേദമില്ല്യാതെ.

ബാക്കിയുണ്ടായിരുന്ന തീരങ്ങളൊക്കെയും തന്നെ ശവപറമ്പുകളായും, ദുരന്തം ഒഴിഞ്ഞു മാറിയിട്ടവര്‍ ജീവിയ്കുന്ന ശവങ്ങളായും മാറി..

ചിലര്‍ക്ക്‌ എല്ലാരും തന്നെ,
ചിലര്‍ക്ക്‌ സഹോദരന്മാരെ, അമ്മയേ, ചിലര്‍ക്ക്‌ ഒരു കുഞ്ഞിനെ, ചിലര്‍ക്ക്‌ മക്കളായ നാലുപേരെയും ഒന്നിച്ച്‌, മറ്റ്‌ ചിലര്‍ക്ക്‌ ഇന്നലെ നവവധുവായി തലകുമ്പിട്ട്‌ മുന്നില്‍ നിന്നവളേ, വേറേ ചിലര്‍ക്ക്‌, നാളേ ഒരു കുഞ്ഞു ചിരിയ്കുന്ന മുഖം മാറോടണയ്കാം എന്ന് കരുതി സ്വപ്നം കണ്ടവരെ....

കണക്കുകള്‍ ദുരന്തങ്ങളുണ്ടാവുമ്പോള്‍ എന്ന പോലെത്തന്നെ, പല ആയിരങ്ങളുടേയും അക്കങ്ങള്‍ നിരത്തുന്നു. ആയിരമോ പതിനായിരമോ അതിലപ്പുറമോ..... ശരിയ്കും അറിയുന്നവര്‍, കൂടെയുള്ളവരെ നഷ്ടപെട്ടവര്‍ മാത്രം. അവര്‍ക്കാണല്ലോ ഇനി എണ്ണാനും നോക്കാനും മുഖമില്ലാതെ ആയത്‌. ബാക്കിയൊക്കെ മറ്റുള്ളവരുടെ പുസ്തകങ്ങളിലേ കണക്കുകള്‍ മാത്രമാണു.

ഒരുപാട്‌ സൗഖ്യങ്ങളുണ്ടാവുമ്പോള്‍, സമാധാനം മനസ്സിനോട്‌ ചേര്‍ന്നിരിയ്കുമ്പോള്‍, ഇത്‌ പോലെത്തെ ദുരന്തങ്ങളിലെയ്ക്‌ ഞാന്‍ കണ്ണ്‍ പായിയ്കുന്നു. ഒരുപക്ഷെ നാളെ ഇന്ന് വളയം ചെയ്തിരിയ്കുന്ന സുരക്ഷ ഇല്ലാതെയാവുമ്പോള്‍, തരിച്ചിരിയ്കാതെ, ചില പരിചിത ഭാവം കാണിയ്കാനും ഉള്‍കൊള്ളാനും ഇത്‌ ഉപകരിയ്കും.

വാഴയിലയില്‍ ഒരു പിടി ചോറുമായ്‌ കാത്തിരുന്ന ഒരമ്മ.


Please give this to our son Rajan. I trust only you.”

She didn’t utter a word after that. Cold death had already touched her.

The next day after her death, I had a nap on the couch. The

weight of that packet of coins, which she entrusted to me,

was still in my hands.


March 10, 1976, Manmohan Palace at Trivandrum was quiet. The atmosphere of the Emergency even lay upon that historical building, the residence of the State Home Minister, but there were no khaki-clad men around.


We were not made to wait long to enter the room of Mr. K. Karunakaran, the State Home Minister. It was one of the last doors I was knocking at. I was at the residence of Mr. Karunakaran in search of my son, who had been taken by the police from the front yard of the Calicut Regional Engineering College hostel. There were two others with me: Surendran, one of my former students, and his friend, a professor from Vennala, Ernakulam. This professor was a close friend of Mr. Karunakaran.


Surendran and I had started early from Calicut and reached Ernakulam before dawn the next morning. We spent the rest of the time at Ernakulam North railway station, on a cement bench, fighting the mosquitoes and the chilly wind, waiting for light. I was burning inside. There at Ernakulam, some three to four kilometers away, my son’s mother and his sisters were still asleep in our house, ignorant of everything that was happening.

When the day dawned, we reached the professor’s house at Vennala and told him of my problems. He immediately came along with us. He too seemed to be worried about my son Rajan’s disappearance. He was so close to Mr. Karunakaran that he had access to even the inner rooms of the Minister’s house. Mr. Karunakaran’s wife, Mrs. Kallianikutty Amma, was also close to him. When we reached Trivandrum, the professor went straight to the residence of Mr. Karunakaran and arranged an appointment.

Mr. Karunakaran greeted us with a broad smile, but as he saw me did that smile fade a little? Foolish thoughts, I consoled myself.

He hugged me. “Why didn’t you tell me all this earlier? I would have taken care of it then and there,” he said. A hope flashed in my mind.

“This name Rajan seems to be familiar to me. He seems to have got into some serious trouble,” he continued.

I pressed my hands in respect. I was unsteady with an unknown emotion.

“No, he is not capable of doing things like that. When the extremists attacked the police station at Kayanna (near Calicut) he was participating in the youth festival at Farooke College. He was the Arts Club Secretary at the Engineering College where he studied,” I said.

Karunakaran touched my shoulders. His voice was very soft. “I will enquire and let you know. I will do whatever I can. That’s the relationship we have, isn’t it?”

I paid respect to him once more with folded hands. My eyes were blurred in the sun at the front yard of Manmohan Palace. Was that fading too, the last island of hope?


***
It was on February 26, 1976 that I last met my son Rajan. He was then a final year student of the Chathamangalam Regional Engineering College, 13 kilometers away from Calicut. I was a professor at the Hindi department of the Government Arts and Science College at Calicut. I was staying in Kerala Bhavan Lodge, just opposite to the General Hospital near Muthalakkulam. Rajan used to come there often to meet me. He last came for some money. I met him in my room on February 26. I asked him to come home during the vacation. He nodded yes.

I was born at the Thiruvullakkavu Varriam at Cherpu, in Trichur District. After partition of the ancestral property I left that home, moved to Ernakulam, and built a house in Parambithara road. We named the house ‘Sauhrida Nilayam’ [‘house of friendship’]. I was living there with my wife and three children, my sister, Kochammini Varasyar, and her husband, Mr. Achutha Varier. He was my wife Radha’s brother. He worked with the Railways.

On March 1, 1976, when I reached my college as usual, I came to know that the police had taken my son into custody. One of Rajan’s friends, Mr. Karmachandran, informed the college authorities of this by telephone. It was 10am. With the permission of the principal, I rushed to Chathamangalam.

The premises of the Engineering College were as quiet as a cemetery. Rajan had been arrested on the morning of February 29. He was coming out of the college bus in the front yard of the Engineering College, after returning from the youth festival at Farooke College. The police were waiting for him. According to the information then available, he was first taken to Calicut and then to Kakkayam Camp, a police camp established to investigate the attack on Kayanna police station. Many people told me that no purpose would be served by going to the Kakkayam Camp. But I went.

The camp at Kakkayam was established at the asbestos-roofed building of the State Electricity Board. There was a pond in front of the camp. Access was through a temporary wooden bridge, guarded by a police sentry with a rifle. I spoke to him. He was very serious, but didn’t utter a single indecent word to me. He went into the camp, and came back to tell me that I would not be permitted inside. He told me that my son Rajan was inside, and was well. My emotion cooled a little, but I told him, “I just want to meet my son.” He was standing in front of me like a mountain.


I felt so lonely that I shouted out; I shouted loudly.


“I can do nothing,” He replied. Then his face darkened.


“Then allow me to meet Mr. Jayaram Padikkal at least,” I was adamant. Mr. Jayaram Padikkal was the camp ‘monarch’, and a Deputy Inspector General of the Crime Branch.

My childlike adamancy echoed back from the watery surface of that pond. I stood still in front of that guard. His upright rifle wavered sometimes to the sides. He tried not to listen, or care for me.

Waiting alone there a sob got trapped in my throat. I felt, as though I heard a cry calling me, “Oh, father…” from somewhere through the walls of the detention room of the camp.


I felt tired and started walking back. Once more I turned back to look at the camp. The policeman was there still staring at me. When he saw me looking at him he turned his eyes to the nearby hills.


***
After the meeting with Mr. Karunakaran, a reporter of the Mathrubhoomi daily called Mr. Sadirikkoya telephoned me. He was one of the dear disciples of Mr. Karunakaran. I had met him three times to find out the details of my son. “I am at it” was the only reply I got. But this time he gave me a very different version of things. He told me that Rajan had escaped from custody while being taken to an extremist’s secret den.


I asked him as to where he got this information.

“From reliable sources,” was the reply. The source, I knew, was Mr. Karunakaran himself. Mr. Sadirikkoya’s revelation gave me some hope. It also brought black clouds of anxieties. I continued the search.


The principal of the Engineering College, Professor Vahabudeen, had visited the police camp at Kakkayam together with another professor. Mr. Jayaram Padikkal’s behaviour was very rude with these loving teachers. The students in custody peeped through the windows to see their principal. Rajan was not among them.

I steadfastly believed that Rajan would come back. I always asked my wife to keep apart a bowl of rice and a plantain leaf for him. He may step in any time. He may be hungry. There should be rice ready at home for him. Yes, he will come back. Sure he will…

At night when the dogs barked and made noise for no reason, I woke up and waited at the doorstep… waiting for a call of “father”. Keeping the door open, I went back and fell tired into the bed. A sob, “Oh my little child”, got choked in my throat. But I shouldn’t cry. I shouldn’t allow even a teardrop to roll down my eyes, for there was his mother, Radha, ignorant of all this…

(Courtesy: Asian Human Rights Commission - Publications)

ദെ... ഇഞ്ചീ ഇവിടുണ്ട്‌...

Sunday, December 24, 2006

ദൈവത്തിന്റെ കൈകളില്‍


കലേഷിനു,

ദൈവം എന്ന അദ്രശ്യ ശക്തി
മുള്ളുകള്‍ കൊണ്ട്‌ ചിലപ്പോ കോറുന്നത്‌,
പിന്നീടൊരിയ്കല്‍ കുപ്പിച്ചില്ലുകള്‍ കൊണ്ട്‌ കീറാതിരിയ്കാനാണു.

നല്ല നാളേയ്ക്‌ വേണ്ടി, കുപ്പിച്ചില്ലുകള്‍ നിരത്താത്ത പാതകള്‍ നിനക്കു മുമ്പിലുണ്ട്‌, ഞാനത്‌ കാണുന്നു.

പടത്തിലേത്‌ പോലെ ഒരമ്മ നിന്നെ മാറോടണയ്കുന്നുണ്ട്‌ എവിടെയോ, നീ സുരക്ഷിതന്‍ തന്നെ.

ഈ അമ്മ തന്നെ, ബാക്കിയുള്ള എല്ലാ എന്റെ കൂടെപിറപ്പുകള്‍ക്കും, ഈ ക്രിസ്തുമസ്സ്‌ രാവില്‍ സുരക്ഷിതത്തിന്റെ കുളിര്‍മ്മ പടര്‍ത്തട്ടേ.

Thursday, December 21, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 38

സെറ്റുമുണ്ടിനെ മേല്‍മുണ്ട്‌ വട്ടം ചുറ്റി അരയില്‍ തിരുകി, തലയില്‍ കെട്ടിയ തോര്‍ത്തഴിച്ചിട്ടു അവള്‍. മിഴികള്‍ മട്ടുപാവില്‍ നിന്ന് പുറത്തേയ്ക്‌ നീണ്ടു.

ആകാശം ഇരുണ്ട്‌ മൂടി കെട്ടി, ആര്‍ത്തലച്ച്‌ ഒരു മഴയ്കുള്ള പുറപ്പാടാണു. ഒന്ന് തോര്‍ന്നതേയുള്ളു. അയകളില്‍ വിരുന്നുകാര്‍ വന്നവരുടെ വസ്തങ്ങള്‍ നിരനിരയായി മഴയില്‍ കുതിര്‍ന്ന്.. കുറെ ഒക്കെ വിറകു പുരയിലും, പടിഞ്ഞാപ്പുറത്തും ഒക്കെനുമായി കൂടു പിണഞ്ഞ്‌ കിടക്കുന്നു, എന്നിട്ടും ബാക്കി. എവിടെ എടുത്തിടും? അത്‌ കൊണ്ടാവും, അമ്മമ്മ ഒക്കേനും അവിടെ തന്നെ കിടക്കട്ടെന്ന് വച്ചത്‌. തുണിതുമ്പില്‍ നിന്ന് വെള്ളം ഇറ്റ്‌ വീണു, മണ്ണു പിന്നേയും ഒരു മഴയാസ്വദിയ്കുന്നു.

മുടിക്കെട്ട്‌ ആകെ മൊത്തം മുമ്പിലേയ്കിട്ട്‌ തോര്‍ത്തുന്നതിനിടയില്‍, അവള്‍ മുതുകിലേ പച്ച മറുകില്‍ അവന്റെ ചുണ്ടിന്റെ സ്പര്‍ശം അറിഞ്ഞു. മുടി തിടുക്കത്തില്‍ പുറകോട്ട്‌ എറിഞ്ഞത്‌ അവന്റെ മുഖത്തിനെ ചുറ്റി വരിഞ്ഞു. എത്ര പറഞ്ഞാലും അറിയാത്ത ഈ ചന്ദ്രൂ. കുളികഴിഞ്ഞ്‌ നിക്കുമ്പോ തൊട്ടതെങ്ങാനും ആ അമ്മമ്മ കണ്ടാ അത്‌ മതീ, നേരോം കാലോം ഇല്ല്യാണ്ടേ..ത്രസ്സധ്യയും വിളക്കും കാക്കാണ്ടേ.....


"ന്നീയ്യ്‌ ഇവിടാ... .."

തിരിഞ്ഞു നോക്കി.. മൈഥിലി ഏട്ടത്തി.

"നാളേ പത്ത്‌.... ശാസ്ത്രത്തിനെങ്കിലും അല്‍പം മുടീടെ തുമ്പ്‌ വെട്ടണം...പിന്നെ ആ പൊട്ടും മായ്കണം... എത്തിയവരൊക്കെ മുറീലു കൂടുന്നതിനു മുമ്പേ നീ അതങ്ങട്‌ ചെയ്താ... തിരക്കില്ല്യാണ്ടെ സൗമ്യത്തിലു വേഗം ചടങ്ങ്‌ തീര്‍ക്കാം..."

അവള്‍ മറുപടിയുതിര്‍ത്തില്ല. എന്നാലും അവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു,
ഓര്‍മ്മകളേ പടിയിറക്കാന്‍, മുറിച്ചിട്ട മുടിയിഴകള്‍ക്കും, മായ്ച പൊട്ടിനും ഒന്നിനുമാവില്ല. മുതുകിലെ പച്ച മറുകില്‍ അവന്റെ ചുണ്ടും, മുടിയിഴകള്‍ക്ക്‌ ചുറ്റി വരിയാന്‍ അവന്റെ മുഖവും എന്നുമുണ്ടാവും.

Wednesday, December 20, 2006

വീണ്ടും ഒരു മലയാളി


ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉന്നത സ്ഥാനത്ത്‌ (ജസ്റ്റിസ്‌..ശ്രീ ബാലകൃഷ്ണന്‍), ഈ മലയാളി. നമുക്കഭിമാനിയ്കാം. ഇത്രേം സംസ്ഥാനങ്ങളും, അതിലുമൊക്കെ ഉപരിയായി ഒരുപാട്‌ ജഡ്ജിമാരും ഒക്കെ ഉണ്ടായിട്ടും, മലയാളിയ്ക്‌ ഈ സ്ഥാനവും എത്തിപിടിയ്കാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌.

(വാല്‍ക്കഷ്ണം : കേരളത്തിലു നിയമം വരാന്‍ പോകുന്നു, അച്ഛനും അമ്മേയേയും നോക്കാതെ മക്കള്‍ക്ക്‌ എതിരേ കോടതി കേസ്‌ എടുക്കു, നിയമം പഠിപ്പിയ്കുകും.അതേ അതേ, നമ്മളില്‍ ചിലര്‍ക്കൊക്കെ കോടതിയോ നിയമോ ഒക്കെ തന്നെ വേണം, അച്ഛനേം അമ്മേനേം നോക്കാനും, വഴിയില്‍ തുപ്പരുതെന്ന് പറയാനും, പെണ്ണിനെ തല്ലിയാല്‍ എല്ല് ഒടിയ്കും എന്ന് പറയാനും... )

വീണ്ടും ഒരു മലയാളി ഉന്നതങ്ങളില്‍

ദേ ഒരു കാക്കാ...


വല്ലപ്പോഴും ഒക്കെയായി ചെറിയ ഒരു ആശംസയോ, പുതിയ വര്‍ഷം വരുമ്പോ ചില കാര്‍ഡുകളോ, എസ്‌.എം.എസുകളോ, മെയിലുകളോ, കോളുകളോ ഒക്കെ കിട്ടാറുണ്ട്‌. അതിലും ഒക്കെയും വച്ച്‌, ഞാന്‍ ഏറ്റവും അധികം ഇഷ്ടപെട്ട ഒരു ആശംസാ കാര്‍ഡ്‌...

എന്തോക്കെയോ എഴുതീയട്ടുണ്ട്‌. പീപ്പീ.. ശ്രീജിത്ന്റെ പുട്ട്‌ റെസീപ്പീ... ബ്ലോഗ്ഗെശ്സിനു മൊത്തം ആശംസയും. എല്ലാര്‍ക്കുമായ്‌ .. എന്ന് സ്വന്തം...

ദേ ഒരു കാക്കാ... എന്ന് എഴുതിയതാണു എനിക്ക്‌ ഏറ്റവും ഇഷ്ടായത്‌...

സുഹ്രത്തേ നന്ദി.. (ഗസ്സ്‌ ഹൂൂ...)

Tuesday, December 19, 2006

തലാക്ക്‌

വരാന്തയില്‍ ഏതോ ഒരു വാതിലില്‍ വല്ലാത്ത തട്ടും മുട്ടും കേട്ടാണു ഞാന്‍ വാതില്‍ തുറന്ന് നോക്കിയത്‌.

ആദ്യം കരുതി, സുബൈര്‍ എന്ന ംബോബെക്കാരന്‍ അയല്‍-വാസി താക്കോലില്ല്യാതെ വന്നതാവണം, ഷഹീദ ഉറങ്ങുകയാവണം. ഇദ്ദേഹം ആഞ്ഞ്‌ ആഞ്ഞ്‌ മുട്ടുന്നു.

പിന്നെ അകത്തൂന്ന് ഉറക്കെ നിലവിളി, മേരെ കോ തലാക്ക്‌ ചാഹിയേ.. തും ലോക്‌ നഹീ, മേ ബി മാങ്ങ്‌ സക്തേ ഹെ തലാക്‌, തലാക്‌ ദേതോ, ദര്‍വാസാ കോലേഗാ മേ..

എന്റമ്മോ.. ഞാന്‍ വാതിലടച്ചു.. എന്തെങ്കിലും കാണും. ഈ തലാക്ക്‌ കൊടുത്ത്‌ വാങ്ങലില്‍.

പിന്നേം അയാള്‍ വാതിലില്‍ മുട്ടി, അവള്‍ പറഞ്ഞു... തലാക്ക്‌ കേലിയേ തയ്യാറെത്തോ...

ഏതോ ഒരു ഇടിയില്‍ എപ്പഴോ തുറന്നു, വാതില്‍..

ഷഹീദാ ഉറക്കേ ഉറക്കെ കരഞ്ഞും കൊണ്ട്‌ പറയുന്നു.

ഇല്ല നിന്റെ കൂടെ ഞാനിനി ഇല്ല്യാ. ഇസ്ലാം ബോല്‍ക്കേ തും ദിന്‍ ബാര്‍ ദാരു പീത്തെ ഹേ ഒരു രാത്‌ കോ ദര്‍ബാര്‍ ജാത്തെ.. ഒരു സിഗരറ്റ്‌ ബി.. കിസിനേ പിലായാ തോ പീത്താ ഹേ ക്യാ? മഹീനാ സാല്‍ മേ ഇന്ധസാര്‍ കിയാ.. തും സുതരേഗാ... കോന്‍ തുമേ മുഫ്ത്‌ മേ പിലാത്തേ ഒരു തും പീത്തേ? തുമേ നഹി മാലും, തുഹ്മാരാ നാം സുബൈര്‍ ഹെ? പൂരാ മൊഹല്ലാ ക്കോ തും മേ ജൂത്തേ മാരേഗാ..

ഐസാ ഇല്‍സ്ലാം മേരേ ജിന്ധഗീമേ നഹി ചാഹിയേ...

മേരാ സവാല്‍ തും പീത്താ ഹേ നഹീ. ലേക്കിന്‍, മുജേ ഭീ ഹിമ്മത്ത്‌ ഹേ.. ജബ്‌ മേരാ ആദ്മി കൈദാ സേ നഹി രഹത്തേ.. ഇസ്‌ ഔരദ്‌ ഭീ തലാക്ക്‌ ബോല്‍ സക്തേ ഹേ...

തും അന്തര്‍ ആവോ.. ലേക്കിന്‍ മേ ബാഹര്‍

Monday, December 18, 2006

മൃദുലയ്ക്‌ പറയാനുള്ളത്‌

പ്രിയപ്പെട്ട സേതുവിനു,

അയച്ച കത്ത്‌ കിട്ടി എന്ന് എനിക്ക്‌ പറയണമെന്ന് ഉണ്ട്‌, പക്ഷെ പോസ്റ്റ്‌ മാന്‍ ഇന്നലെയും പറഞ്ഞു, മൃദുല ചേച്ചീടെ സേതുവേട്ടന്‍ പോസ്റ്റ്‌ ചെയ്യാതെ കത്ത്‌ കൊടുക്കുന്ന വിദ്യാ എനിക്കറിയില്ല്യാന്ന്... അത്‌ കൊണ്ട്‌ കത്ത്‌ കിട്ടിയില്ല.

അവിടെ ഈയ്യിടെയായി മഴ പെയ്യുന്നു എന്ന് ഞാന്‍ റ്റി.വിയിലു കണ്ടു. ചിലരുടെ ഒക്കെ പടങ്ങളും ഒക്കെ കാട്ടീയപ്പോ ഞാന്‍ കരുതി നിങ്ങളെയെങ്ങാനും കാണും എന്ന് ആ തിരക്കില്‍. രാത്രി പത്തരേടെ ന്യൂസ്‌ വന്നപ്പോ പിന്നേം ഒന്നൂടെ നോക്കി, അപ്പോഴും കണ്ടില്ല.

ഞാന്‍ കത്തിനു കാക്കണോ ഇനി? ഇങ്ങനെ ഈ വെള്ളിയാഴ്ചയിലോ അല്ലെങ്കില്‍ കാലം തെറ്റി ഞാന്‍ ഒരു വിളി വിളിയ്കുമ്പോഴോ ഒക്കെ മാത്രം നമുക്ക്‌ സംസാരിച്ചാ തീരുമാനമാകുന്ന കാര്യങ്ങള്‍ മാത്രമാണോ നമുക്കുള്ളത്‌?

അറിയാലോ , നാളെ നമ്മുടെ രണ്ടാമത്തവന്റെ ആദ്യ പിറന്നാളാണു. രണ്ടാമത്‌ ഒരാളു വേണം എന്ന് എനിക്കും തോന്നിയിരുന്നു, പക്ഷെ കുഞ്ഞിന്റെ മുഖത്തേയ്കു നോക്കുമ്പോ എനിക്ക്‌ തോന്നാറുണ്ട്‌, അമ്മേ എന്റെ അച്ഛനെവിടേ? അമ്മ കുളിയ്കാന്‍ പോവുമ്പോ എന്തേ അമ്മ എന്നെ അച്ഛനു കൈമാറാതെ പോണത്‌ എന്ന് അവന്‍ ചോദിയ്കുന്ന പോലെ. ആ ഓട്ടോ രിക്ഷക്കാരന്‍ വേണുവാണു അവനെ മരുന്നിനു കൊണ്ടുപോകാന്‍ സഹായിയ്കുന്നത്‌. വാവ മനസ്സില്‍ സേതുവേട്ടനെ തിരയുന്നുണ്ടാവില്ലേ? ഗേറ്റ്‌ വക്കില്‍ ബസ്സ്‌ കാട്ടി കിന്നരം പറയാന്‍ അവനും കൊതിയുണ്ടാവില്ലേ? മൂത്തവുനു പിന്നെ ഒന്നിലും ശ്രദ്ധയില്ല. റ്റി.വിയും, അപ്രറത്തേ വീട്ടില്‍ പോയി കമ്പ്യൂട്ടറും കളിച്ച്‌ വന്നാ പിന്നെ ഉറങ്ങാറായി, പിന്നെ എണീറ്റാ സ്കൂളായി.

എന്നാണു ഇനി നിങ്ങള്‍ക്ക്‌ വരാന്‍ കഴിയുക? ഇങ്ങനെ എന്നെ എന്റെ വീട്ടില്‍ നിര്‍ത്തീ ഈ ജീവിതം മുഴുവനും ഒരു അവധിയില്‍ വരുമ്പോഴ്‌ ഒരു മാസം എന്ന കണക്കില്‍ തീര്‍ക്കാനായിരുന്നോ ഈ വിവാഹവും ഈ കുഞ്ഞുങ്ങളും? പറഞ്ഞാല്‍ സേതുവിനു വിഷമമാവും, എന്നാലും നമ്മള്‍ തമ്മില്‍ വിഷമമാവും എന്ന് പറഞ്ഞ്‌ പറയാതിരുന്നാല്‍ അത്‌ ഒരു നുണയായി മാറും നാളെ. നിങ്ങള്‍ വിദേശത്ത്‌ നിന്നിട്ട്‌ നിങ്ങളുടെ ചിലവും, അല്‍പം സ്വല്‍പം ലോണും മാത്രമാണു അടഞ്ഞു തീരുന്നത്‌ എന്ന ഈ പരിതസ്ഥിതിയില്‍ സേതുവേട്ടന്‍ എന്തിനാണു ഇങ്ങനെ വിട്ട്‌ നില്‍ക്കുന്നത്‌?

എന്റെ വീട്ടില്‍ ബാക്കി എല്ലാരും ദൂരെ ദേശങ്ങളില്‍ ആയത്‌ കൊണ്ട്‌ കൊള്ളാം. അമ്മേടെയും അച്ഛന്റേയും അടുത്ത്‌ ഞാന്‍ നില്‍കുന്നു, സമാധാനം ഇല്ലെങ്കിലും. ചിലവ്‌ അവര്‍ സഹിയ്കുന്നു എന്ന ആശ്വാസത്തിലും. പക്ഷെ ബാക്കിയുള്ളവര്‍ വരുമ്പോ എനിക്ക്‌ തന്നെ തോന്നാറുണ്ട്‌ ഞാനാണിവിടെ അധിക പെറ്റ്‌ എന്ന്. എനിക്കും എന്റെ വീട്ടില്‍ വിരുന്ന് വരാനാണിഷ്ടം. ഞാന്‍ ഇവിടെ തന്നെ ആയിരുന്നല്ലോ 25 കൊല്ലം. അച്ഛനേം അമ്മേനെം മടുത്തൂ എന്നല്ലാ, ജീവിതം അല്‍പം വിരസതയായിട്ട്‌ തോന്നി തുടങ്ങി.

സത്യം പറഞ്ഞാ, ഞാനിടയ്ക്‌ നിങ്ങളുടെ മുഖം ഓര്‍ത്തെടുക്കും. അത്രമാത്രം അത്‌ തെളിയാതെ കിടക്കുന്നു, മനസ്സില്‍ എന്റെ. സ്നേഹം കുറഞ്ഞൂ എന്നല്ലാതെ, നിങ്ങളുടെ സ്പര്‍ശനം ഏല്‍ക്കാതെ, മൊഴി മാത്രം കേള്‍ക്കുമ്പോള്‍ ഞാന്‍ നിങ്ങളെ തിരയുന്നു. ഇങ്ങനെ ഇനി എത്ര നാള്‍? മെച്ചമില്ലാതെ, ഒരു തൊഴില്‍ എന്ന രീതിയില്‍ മാത്രം അവിടെ സേതുവേട്ടന്‍ നിക്കുമ്പോ എനിക്കു ചിലപ്പോ തോന്നാറുണ്ട്‌, അതില്‍ എന്തോ ആസ്വാദ്യതയുണ്ടാവും അത്‌ കൊണ്ടാവും എന്ന്. എന്നാലും, നാട്ടില്‍ എത്തി കുഞ്ഞുങ്ങളേയും എന്നെയും ഒന്ന് മാറ്റി താമസിപ്പിച്ച്‌, ഉള്ളത്‌ കൊണ്ട്‌ എന്തെങ്കിലും ഒക്കെ ചെയ്ത്‌ ഒരു ചെറിയ തൊഴില്‍ കിട്ടുമെങ്കില്‍ അതായിക്കൂടേ. ഇത്‌ എത്ര തവണയായി ഞാന്‍ പറയുന്നു.

ഈയ്യിടെ നിങ്ങളുടെ കൂടെ താമസിയ്കുന്ന ഗോപി വന്നപ്പോ പറഞ്ഞിരുന്നു, നിങ്ങള്‍ എന്തോ കംബ്യൂട്ടറില്‍ മലയാളത്തില്‍ എഴുതുന്നുവെന്നോ അതിന്റെ ഒക്കെ ഭാഗമായി, ഇപ്പോ പഴയ പോലെ കഷ്ണം നറുക്കാനോ, മുറി വൃത്തിയാക്കനോ, വാരാന്ത്യത്തിലേ കടയില്‍ പോക്കിനോ ഒക്കെ നിങ്ങളെ കിട്ടാറില്ല്യാന്നു ഒക്കെ. കുറെ പുതിയ കൂട്ടുകാരും ഉണ്ടായിട്ടുണ്ട്‌ എന്ന് അവന്‍ പറഞ്ഞു. അവന്‍ പരാതി ആയി പറഞ്ഞില്ല, എങ്കിലും ഞാന്‍ അറിഞ്ഞില്ല, നിങ്ങള്‍ എന്നൊട്‌ പറഞ്ഞില്ല എന്നത്‌ ഒരു ചെറിയ നോവായിട്ട്‌ തോന്നുന്നു. അത്രേം ഒക്കെ എഴുതാമെങ്കില്‍ ഒരു ചെറിയ കത്ത്‌ എനിക്കും കൂടെ എഴുതി പോസ്റ്റ്‌ ചെയ്യായിരുന്നില്ലേ സേതുവിനു എന്ന് മനസ്സു ചോദിയ്കുന്നു.

ഇന്നലെ സേതുവിന്റെ അമ്മേനെ കാണാന്‍ പോയിരുന്നു. കുറെ നാളു കൂടി പോയതാണു. അമ്മയുടെ ആസ്മ കൂടി കൂടി വരുന്നതേയുള്ളു. ഏതോ മരുന്നിന്റെ അലര്‍ജി കാരണം കാലൊക്കെ ചൊറിഞ്ഞു പൊട്ടി കറുത്ത്‌ തടിച്ചിരിപ്പുണ്ട്‌. മരുന്നുകള്‍ മാറി കഴിയ്കുന്നത്‌ ഒരു പതിവാക്കി ഇരിയ്കുന്നു അമ്മ. ജ്യോതീടെ വീട്ടില്‍ അവരെ കൊണ്ടാക്കിയത്‌ തന്നെ എന്നൊട്‌ ചോദിയ്കാണ്ടെ ആണു. നിങ്ങളു വന്നിലെങ്കിലും വേണ്ട, ഒരു വാടക വീട്‌ എടുത്ത്‌ ഞാനും അമ്മേം കൂടി വേണമെങ്കില്‍ മാറി താമസിയ്കാം. അവരുടെ സ്ഥിതി കണ്ടപ്പോ തോന്നിയതാണു. അറിയാലോ ജ്യോതി ചേച്ചീടെ ഭാസ്കരേട്ടന്റെ കാര്യം. അമ്മ കാരണം ഉമ പഠിയ്കുന്നില്ല, അമ്മ ഉറക്കെ സീരിയലു വെയ്കുന്നു. എല്ലാത്തിനും അവരുടെ നോട്ടത്തില്‍ അമ്മയ്കാണു കുറ്റം. ഇത്രേം മക്കളെ പെറ്റിട്ട്‌ അമ്മേടെ ഗതി ഇത്‌ എങ്കില്‍,നാളേ ഞാനും ഇത്‌ പോലെ തന്നെ എന്ന് തോന്നുന്നു. അമ്മ ഒരു ഓര്‍മ്മയും ഇല്ല്യാണ്ടെ ബേക്കറീല്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൂട്ടി, കാശു ഒരുപാട്‌ കടകളില്‍ കൊടുക്കേണ്ടി വരുന്നു എന്നു, ജ്യോതി പറയുന്നു. അമ്മയുടെ ഭാഗം , അമ്മ പറയുന്നു, ഈ ചുറ്റ്‌ വട്ടത്ത്‌ ഒരാളില്ല്യാ എന്നോട്‌ ഒന്ന് മിണ്ടാന്‍, അതൊണ്ട്‌, ഞാന്‍ സാധനം മന:പൂര്‍വം പറഞ്ഞ്‌ വിട്ട്‌ അവര്‍ കൊണ്ട്‌ വരുമ്പോള്‍ അവരായിട്ട്‌ മിണ്ടിയിരിയ്കും എന്നാണു. സേതുവേട്ടന്‍ വിളിയ്കുമ്പോ ഇത്‌ മാത്രമായിട്ട്‌ ചോദിയ്കണ്ട, മറ്റ്‌ പലതും അന്വേക്ഷിയ്കുമ്പോ ഇതും ചോദിയ്കുക. സേതൂന്റെ ഫോണ്‍ വരുന്നോ എന്ന് അമ്മ ചോദിച്ചില്ല, പക്ഷെ കീറി അറ്റം വിട്ട്‌ ചെളിപുരണ്ട അടി പാവാട തിരുപ്പിടിപ്പിച്ച്‌, പൈസ ഒക്കെ അവന്‍ അയയ്കാറുണ്ടോ എന്ന് ചോദിച്ചു. ഒന്നിനും തികയാതെ നൂറു രുപ കൈയ്യില്‍ തിരുകണ്ടാ എന്ന് കരുതി ഞാന്‍ അത്‌ ചെയ്തില്ല.

കുഞ്ഞു ഉണര്‍ന്നു. ഇത്‌ ഇതോടെ നിര്‍ത്തട്ടെ. നാളേ പിറന്നാളായോതോണ്ട്‌ സേതു വിളിയ്കും എന്ന് ഉറപ്പുള്ളതിനാല്‍, അപ്പോ കൂടുതല്‍ സംസാരിയ്കാം. അവന്‍ ദേ..പ്പൂക്‌ ട്ടാ . എന്നൊക്കെ പറയാന്‍ തുടങ്ങീട്ടുണ്ട്‌. ഏറ്റവും രസം ചേതൂ എവിടെ ന്ന് പറയുമ്പോ നമ്മടെ ആ രാജീടെ കല്ല്യാണ ഫോട്ടത്തില്‍ നമ്മള്‍ നില്‍ക്കണത്‌ ചൂണ്ടും. റ്റി.വിടെ ഒക്കെ സ്വിച്ച്‌ നെക്കണതാ ഇപ്പോ പുതിയ കളി. അച്ഛന്‍ സ്വാമി അയ്യപ്പന്‍ സീരിയലു കാണുമ്പോ ഇവന്‍ പരതി പരതി പോയി അതങ്ങട്‌ ഓഫാക്കും.

നിര്‍ത്തട്ടെ. മറുപടി നീട്ടി പിടിച്ച്‌ ഒരുപാട്‌ വിശേഷങ്ങള്‍ എഴുതി അയയ്കണം. ഒന്നും കൊണ്ടും വിഷമിയ്കണ്ട. ഒക്കേനും ശരിയാവും. ഇന്നല്ലെങ്കില്‍ നാളെ. എന്നും കുളിച്ച്‌ തൊഴുന്നുണ്ട്‌. ഒപ്പം താമസിയ്കാന്‍ ഒരവസരം ദേവി തരാതിരിയ്കില്ലാ. അല്ലെങ്കില്‍ ഇതാവും നല്ലത്‌ എന്ന് തോന്നുന്നുണ്ടാവും. സേതൂന്റെ എണ്ണ തീര്‍ന്നോ? എണ്ണ മാറ്റി തേയ്കണ്ട. ആ പ്രാഞ്ചു ലീവ്‌ കഴിഞ്ഞ്‌ പോകുമ്പോ പ്ലാസ്റ്റിക്കിന്റെ കുപ്പീലു അരക്കൊട്ടിച്ച്‌ ഞാന്‍ കൊടുത്ത്‌ വിടാം.

സ്വന്തം
മൃദുല

Sunday, December 17, 2006

ഒരു തുണ്ട്‌

എന്നെ കൊണ്ടാവില്ലാ എന്ന് പറയേണ്ട സ്ഥലത്ത്‌ ഞാന്‍ ശ്രമിയ്കാം എന്ന് പറയാതിരിയ്കുക.


അനുഭവത്തിലൂടെ ഉയര്‍ന്ന് വന്ന ഒരു തുണ്ട്‌ വാക്യം.

Saturday, December 16, 2006

മന്ദാകിനി നാരായണനു ആദാരഞ്ചലികള്‍


നക്സലൈറ്റ്‌ നേതാവ്‌ മന്ദാകിനി നാരായണനു ആദാരഞ്ചലികള്‍. പുല്‍പിള്ളി പോലീസ്‌ സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ മുഖ്യധാരയിലുണ്ടായിരുന്ന്, പ്രായത്തില്‍ ഏറ്റവും കുറഞ്ഞ പോലീസ്‌ ഉദ്യോഗസ്ഥനില്‍ നിന്ന് കരണത്തടിയും, തുടര്‍ന്ന് അറസ്റ്റും വരിച്ചിരുന്നു.

(ഫെമിനിസ്റ്റ്‌ നേതാവും സ്ത്രീജനതയുടെ രക്ഷയ്കു വേണ്ടി ഉരിത്തിരിഞ്ഞ "അനേഷിയുടെ" ചുക്കാന്‍ പിടിയ്കുന്ന കെ. അജിത മകളാണു.)

Monday, December 11, 2006

പ്രണയം

പ്രണയം കാണുമ്പോഴ്‌ കൂടുകയും
തൊടുമ്പോഴ്‌ കുറയുകയും ചെയ്യുന്നു.

സൂന്റെ ബ്ലോഗ്ഗ്‌ ആണ്ട്‌ നിറവിനു



എല്ലാര്‍ക്കും എന്റെ വക മൈസൂര്‍ പാക്ക്‌.

ആണ്ട്‌ നിറവിന്റെ ഡേയ്റ്റ്‌ മുന്‍-കൂട്ടി പറയുക. ഉണ്ടാക്കി വയ്കാനാണു.

സൂവേ... ഇനിയും ഒരുപാട്‌ നാള്‍ ഞങ്ങളോടൊപ്പം. ഞങ്ങള്‍ടെയൊക്കെ ബ്ലോഗ്ഗിംഗ്‌ എന്ന പറഞ്ഞാ അപ്പീസ്സിലെ കസേരടേ വാഴ്‌വിന്റെ കരുത്തേയുണ്ടാവുള്ളു. വീട്ടില്‍ പലര്‍ക്കും സാധിയ്കുമെങ്കിലും, ഈ ശംബളം മേടിച്ച്‌ ബ്ലോഗ്ഗ്‌ ചെയ്യണ്ണതിന്റെ സുഖമൊന്ന് വേറേ. സൂ പലപ്പ്പോഴായി വന്ന് സിസ്റ്റം ഓണ്‍ ചെയ്ത്‌ ലോഗ്ഗിന്‍ ആയി ബ്ലോഗ്ഗ്‌ ചെയ്യുന്നത്‌ എത്ര ആയാസകരം എന്ന് ആലോചിയ്കാവുന്നതേയുള്ളു. പ്രത്യേകിച്ച്‌ വീട്ടിലെ തിരക്കൊക്കെ മാറ്റി വച്ച്‌.

സൂവിനു ഒരു 11 ഗണ്‍ സല്യൂട്ട്‌ !!!

Wednesday, December 06, 2006

തല്‍സയ കമന്റുകള്‍ക്ക്‌ കോട്ടം തട്ടാതിരിയ്കാന്‍.


ആപ്പിസൊരെണ്ണം ഇങ്ങനെ ആക്കീയാലോന്ന് ആലോചിയ്കുവായിരുന്നു. പിന്മൊഴിയും, ജീറ്റോക്കും, കമന്റുമൊക്കെ സമയം പാഴാക്കാതെ വായിയ്കാലോന്നു കരുതിയാ. അല്ലെങ്കില്‍ മീറ്റ്‌ മാമാങ്കം ഒക്കെ നടക്കുമ്പോ 50/100/1000 ഒക്കെ ജസ്റ്റ്‌ മിസ്സ്‌ ആവുന്നു. ആ സന്തോഷാണെങ്കില്‍ എന്ത്‌ ഒടിയന്‍ തന്ത്രമാണെന്നറിയില്ലാ, കൃതിയായിട്ട്‌ വരും, 50ഉം 100 ഉം ഒക്കെ അടിയ്കാന്‍.

(ഡിസൈനിന്റെ ബ്ലൂ പ്രിന്റുകള്‍ ഫ്രീയായിട്ട്‌ നല്‍കുന്നതായിരിയ്കും.

പടത്തിന്റെ കടപ്പാക്കട ഗൂഗ്ഗിളമ്മച്ചീയോട്‌.)

Tuesday, December 05, 2006

കറിവേപ്പില്ല ചമ്മന്തി.

കറിവേപ്പില്ല ചമ്മന്തി.

ആദ്യമേ ,..
കറിവേപ്പില തൊണ്ടയ്കും, തൊലിയ്കും, മുടിയ്കും അത്യുത്തമം. പിന്നെ ഏറ്റവും പ്രൂവന്‍ (ഫോര്‍ മി.. ലിവിംഗ്‌ എക്സാബിള്‍..) ദിവസം മൂന്ന് കതിര്‍ കറിവേപ്പില തിന്നുന്നു. കനം കൂടുന്നത്‌ വളരെ അധികം ഇത്‌ മൂലം നിയന്ത്രിയ്കപെടുന്നു. കാരണം എനിക്കറിയില്ലാ. ദേവന്‍ പ്ലീസ്‌.. പക്ഷെ പഴമക്കാരുടെ മൊഴി പിന്തുടര്‍ന്ന്. എസ്പഷലി ഓണ്‍ ദാറ്റ്‌ ഫോര്‍ ഡിഫിക്ക്ക്കല്‍ട്ട്‌ ഡേയ്സ്‌, ഇത്‌ വളരെ നല്ലതാണു.

15 കതിര്‍ കറിവെപ്പില(കഴുകിയെടുത്തത്‌)
1 സ്പൂണ്‍ ഉ:പരിപ്പ്‌
വേണ്ടത്ര ഉപ്പ്‌
ഒരു ചെറിയ തുണ്ട്‌ പുളി
ഒരു ചെറിയ തുണ്ട്‌ ഇഞ്ചി
3 പച്ചമുളക്‌
5 കുരുമുളക്‌
ഒരു ചെറിയ കഷണം കായം. (വളരെ കുറച്ച്‌)
ഉഴുന്ന് പരിപ്പ്‌ എണ്ണയോഴിയ്കാതെ ചുവക്കേ വറുക്കുക.

ആദ്യം ഉഴുന്ന് പരിപ്പ്‌ നല്ലവണ്ണം പൊടിച്ച്‌ മാറ്റുക. മഷി പൊടി വേണ്ട. തര തരാന്ന് മതി.

പിന്നെ ചെറിയ ബൗളില്‍ കരിവേപ്പിലയും ബാക്കിയുള്ള ചേരുവകളും നല്ലവണ്ണം അരച്ചെടുക്കുക. അല്‍പം വെള്ളം വേണമെങ്കില്‍ തളിയ്കാം. പുളിയ്ക്‌ പകരം അരച്ച ശേഷം നാരങ്ങ പിഴിഞ്ഞാലും മതി. ഇതിലേയ്ക്‌ ഉ:പരിപ്പ്‌ പൊടിച്ചത്‌ ചേര്‍ത്ത്‌ ഒന്ന് കൂടി തിരിയ്കുക. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ തൂവി ഉപയോഗിയ്ക്കുക. പിടിച്ചാ കിട്ടാത്ത വയറൊഴിച്ചിലുള്ളപ്പോഴും, യാത്ര കഴിഞ്ഞെത്തുമ്പോഴും, (കെ.കെ എക്സ്‌-പ്രെസ്സില്‍ ഡെല്‍ഹി വരെ പോയി വരുമ്പോഴും) ഒക്കെ ഇത്‌ അത്യുത്തമം. പിന്നെ കേടാവില്യാ എന്ന ഗുണവും ഉണ്ട്‌.

കരിവേപ്പില പൊടി.

ഇനി കരിവേപ്പിന്റെ മരം തന്നെ വീട്ടിലുള്ളവര്‍, നല്ല മൂത്ത ഇല വരുമ്പോ, കുറെ പറിച്ച്‌ ഉതിര്‍ത്ത്‌ ഒരു മുണ്ടില്‍ റൂമിന്റെ മൂലയില്‍ ഉണക്കാനിടുക .(നിഴലുണക്ക്‌ എന്ന് പറയും ഞങ്ങള്‍) രണ്ട്‌ ദിവസം കഴിയുമ്പോ ഇത്‌ നല്ലവണ്ണം ക്രിസ്സ്‌-പി ആയിട്ടുണ്ടാവും, ഉരുണ്ട്‌ നടക്കുന്ന ഉണ്ണിമാര്‍ കേറി മൂത്രമൊഴിച്ചിലെന്‍ങ്കില്‍. ഇത്‌ ചീനചട്ടിയില്‍ ഇട്ട്‌ നല്ലവണ്ണം ചൂടാക്കുക. "വറുക്കറുത്‌" ചീന ചട്ടി ചൂടാക്കി അടുപ്പ്‌ ഓഫാക്കി അതില്‍ ഇട്ടാലും മതി.

15ഓ അതിലധികമോ (കരിവേപ്പിലയുടെ അളവു പോലേ) മുളക്‌ എണ്ണയില്ലാതെ വറുത്ത്‌ മാറ്റുക.
ഒരു ചെറിയ നെല്ലിക്ക പുളി. ഒരലപം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ നല്ലവണ്ണം കരിയാതെ മുപ്പിച്ചെടുക്കുക. പുളിയിലുള്ള മോയ്സ്റ്റര്‍ പോകാനാണിത്‌.

1/4 ഗ്ലാസ്‌ ഉ:പരിപ്പ്‌. ഉഴ്‌"പരിപ്പ്‌ ഒരു ഈവന്‍ മിക്സര്‍ എന്ന നിലയ്കാണു ഉപയോഗിയ്കുന്നത്‌, പല പാചക കുറിപ്പുകളിലും, ഗുണവും കാണും. ഉ:പരിപ്പ്‌ ചുമക്കെ എണ്ണയില്ലാതെ വറക്കുക.

1 സ്പൂണ്‍ കുരുമുളക്‌ വരുത്തത്‌.

അല്‍പം കായം വറുത്തത്‌

1 സ്പുണ്‍ ജീരകം വറുത്തത്‌. (സ്വാദിഷ്ടമാണെങ്കില്‍ കൂട്ടാം)

ഇതൊക്കെ ഉ:പരിപ്പ്‌ ഒഴിച്ച്‌, എല്ലാം നല്ലവണ്ണം ആറിയതിനു ശേഷം പൊടിയ്കുക. നല്ല പൊടിയായിട്ട്‌ തന്നെ. ഇത്‌ മാറ്റിയിട്ട്‌ ഈ ഉ:പരിപ്പും ഇട്ട്‌ പൊടിയ്കുക. ഇല്ലാം കൂടി ഇപ്പോ ഒരു പച്ച കളര്‍ (ഹെന്ന പൊടി) പോലെ കിട്ടും. ഇത്‌ കുപ്പിയിലാക്കി നല്ലവണ്ണം അടച്ച്‌ വയ്കുക. ഗര്‍ഭിണികളോ അല്ലെങ്കില്‍ പനിയൊക്കെ വന്നാലോ നാവിനു രുചിയില്ല്യാണ്ടെ ഇരിക്കുമ്പോ ഇതില്‍ നിന്ന് അല്‍പം എടുത്ത്‌ ചൂടു ചോറില്‍ ഇട്ട്‌ വെളിച്ചെണ്ണെയോ നറും നെയ്യും, (ദേവന്‍ കാണണ്ട, എനിക്ക്‌ പിന്നെ വധ ശിക്ഷയാ....) ഒക്കെ കൂട്ടി അല്‍പം ഉപ്പും ചേര്‍ത്ത്‌ കഴിയ്കാം, with curd rice too.

ഈയ്യിടെ ഒരു സുഹൃത്ത്‌ ചിക്കന്‍ തക്കാളി സവാളയിട്ട്‌ വേവിച്ച ശേഷം ഈ കറിവേപ്പില പൊടി ചേര്‍ത്ത്‌ കുറുക്കി, ചിക്കന്‍ ഇന്‍ കറി ലീവ്‌ മാരിനേറ്റഡ്‌ ആയി കുക്കിയിരുന്നു. സ്വാദുണ്ടായിരുന്നും എന്ന് റിപ്പോര്‍ട്ട്‌. എന്നാലും പട്ടത്തീ റിസിപ്പീടെ ഒരു സുക്രുതക്ഷയം...

പിന്നെ ഇഞ്ചിയേ.. എനിക്ക്‌ അറിയാവുന്ന ഒക്കെ എന്റെ വീട്ടിന്ന് കൈമാറി വന്നത്‌ തന്നെയുള്ളു, അത്‌ കൊണ്ട്‌ അഗ്രഹാര റ്റച്ചുള്ള വെജിറ്റേറിയന്‍ പാചകങ്ങളെ അറിയൂ. കത്രിയ്കാകുഴമ്പ്‌, ചേന എണ്ണ ക്കറി, പടവലങ്ങ പൊരിച്ച്‌ കുഴമ്പ്‌, കീര മുളകൂട്ടല്‍, പാവയ്ക പിട്ടല.. വാഴക്കൂമ്പ്‌ മശിയല്‍... പിന്നെ കെട്ടിച്ച്‌ വിട്ടത്‌ സോറി ഓടി ക്കേറിയത്‌ അങ്ങ്‌ യൂപ്പി കുഗ്രാമത്തിലേയ്യ്ക്‌.. ചോലെ, ദം ആലൂ, പഞ്ച്‌ ദാല്‍, ദാല്‍ ജീരാ, കുങ്ക്രൂ (കോവയ്ക്കാ..) അര്‍ബി ദം.. കരേലാ ബര്‍ത്താ, ബിന്‍ഡി ബര്‍ത്താ... ഇതൊക്കെ മതീയെങ്കി ഞാന്‍ തരാം. പക്ഷെ വേറെ ഒരു ലിങ്ക്‌ ഉണ്ടാക്കിട്ട്‌ അതിലിടാം ട്ടോ. അല്ലെങ്കില്‍ പിന്മൊഴിയ്കാരു എന്നെ തല്ലും, യു.പിക്കാരുടെ ഒക്കെ മുഴോനും നെയ്യാ,ആലൂ പൊറോട്ടാ, ഫൈനി പൊറോട്ട, ഫുല്‍കാ ദാല്‍.. ഒക്കെനും നെയ്യിലുണ്ടാക്കി,വെണ്ണ മുകളില്‍ വച്ചാ ശര്‍മാജീടെ അച്ഛന്‍ കഴിയ്കാറു. അതിനു മീതെ നാഴി നല്ല 1 ഇഞ്ച്‌ കനത്തിലു മലായ്‌ നിക്കണ പാലും!! അത്‌ കുടാതെ കടുകണ്ണ തേച്ച്‌ ഒരു കുളിയും.. എന്റപ്പാ.... മെനു പറയുമ്പോ ഞാന്‍ അടുത്ത്‌ കാണുന്ന കസേരയില്‍ ഇബ്രു പിടിച്ച പോലെ പിടിച്ച്‌ നിന്നിട്ടുണ്ട്‌. !! ഒക്കേനും പങ്കു വയ്കാം ട്ടോ. ഒരു ബ്ലോഗ്ഗ്‌ തുറക്കട്ടെ.

P.S

(വലിയ വീക്കന്റോ അവധികളോ ഒക്കെ കിട്ടുമ്പോ, ഞാന്‍ സാധാരണ അല്‍പം, 1/4 കിലോ വീതം ജീരകം, കുരുമളക്‌, ഉ:പരിപ്പ്‌, കടലപരിപ്പ്‌, പച്ചരി (വറുത്തിട്ട്‌), പെരും ജീരകം, കറുവാപട്ട, കരയാമ്പൂ , ഉലുവ(വറുത്തിട്ട്‌) എന്നിവ ഒക്കെ വേരേ വെറെ പൊടിച്ച്‌ കുപ്പിയിലാക്കി ഫീസര്‍ കവറുകളാക്കി വെയ്കും. (ഞാന്‍ ഫ്രീക്ക്വന്റലി ഉപയോഗിയ്കുന്നവ). പാചക കുറിപ്പുകള്‍ കാണുമ്പോ ഇതോക്കെ ഉപകാരപ്പെടും) സവാള/വെളുത്തുള്ളി/ഇഞ്ചി എന്നിവയും പുറം തോട്‌ കളഞ്ഞ്‌ "കഷ്ണിയ്കാതെ" കവറുകളില്‍ ഒാട്ടയിട്ട്‌ വച്ചാലും കുറെ കാലം കേട്‌ കൂടാതെ ഇരിയ്കും. അത്‌ പോലെ പുതിന പച്ചയ്ക്‌ ഇഞ്ചിയും പച്ചമുളകും കൂട്ടി അരച്ച്‌ ഫ്രീസറില്‍ വയ്കുകയാണേങ്കില്‍ ആവശ്യമുള്ളപ്പോ ഒരു തൈരില്‍ ഒഴിച്ച്‌ കുക്കുമ്പര്‍ ഇട്ട്‌ പുതിന പച്ചടിയോ അല്‍പം തേങ്ങ ചേര്‍ത്ത്‌ പുതിനാ ചട്ടണിയോ അല്ലെങ്കില്‍ പുതിന റൈസോ ഒക്കെ വിരുന്നുകാര്‍ വരുമ്പോ ഉണ്ടാക്കാം.)

ബ്രെഡ്‌ ഉപ്പുമാവ്‌.

ബ്രെഡ്‌ ഉപ്പുമാവ്‌.
(സ്പെഷലി വിത്‌ ലവ്‌ റ്റു ബാച്ചീസ്‌) (മൈനസ്‌ ശ്രീജിത്ത്‌..)


ഒരു പായ്കറ്റ്‌ ബ്രെഡ്‌ വാങ്ങിയാല്‍, ബാച്ചിയെങ്കിലും നമ്മടെ വീടുകളിലെങ്കിലും അഞ്ചാറു പീസ്‌ ബാക്കി വരും (പട്ടിയില്ലാ എങ്കില്‍). മിക്കവാറും ഫ്രിഡ്ജുള്ളവര്‍ ഫ്രിഡ്ജിലാവും ഇത്‌ വയ്ക്കാറും. രണ്ട്‌ ദിനം കഴിയുമ്പോ കഴിയ്കാതെ, കോറി വരയ്കാനുള്ള പാകത്തിലാവും ബ്രെഡ്‌. സോ എടുത്ത്‌ കളയും പുതിയത്‌ വാങ്ങും.

ഇത്‌ ഒന്ന് പരീക്ഷിയ്കുക്കൂ. (ഇന്നലെ ഉണ്ടാക്കിയതാണു. ക്യാമറ നഹി ഹേ..., അല്ലേങ്കില്‍ പടവും കൂടി ഇട്ട്‌ ബോര്‍ അടിപ്പിയ്കാമായിരുന്നു :)

ആവശ്യത്തിനു ബ്രെഡ്‌
(പുതിയ ബ്രെഡില്‍ പരീക്ഷയ്കണ്ട,
(ബ്രെഡ്‌ രണ്ട്‌ ദിവസമെങ്കിലും ഫ്രിഡ്ജില്‍ വച്ചതാവണം.)

മിക്കവാറും ബ്രെഡ്‌ ഉപ്പുമാവ്‌ എന്ന് പറഞ്ഞ്‌ എളുപ്പത്തില്‍ ബ്രെഡ്‌ പിച്ചി ചീന്തി യിട്ട്‌, കാക്ക കൊത്തിയ പരുവത്തിലാണു ആക്കുക. സോ റ്റ്രൈ തിസ്‌ ഔട്ട്‌.

ഞാന്‍ ബ്രെഡുകള്‍ ബ്രോണിന്റെ ഷ്രെഡ്ഡറില്‍ (ഒരെണ്ണം വീതം) ഇട്ട്‌ നല്ല സോഫ്ടായിട്ട്‌ ഷ്രേഡ്ഡാക്കും. നല്ല റവ പരുവത്തില്‍ കിട്ടും. ഇനി ഇതിനു 100 ദിര്‍ഹസ്‌ കൊടുത്ത്‌ ബ്രോണിന്റെ ഷ്രെഡ്ഡാര്‍ ബാച്ചീസ്സ്‌ വാങ്ങണ്ട. 2 ദിര്‍ഹസ്‌ കടയില്‍ ക്യാരറ്റ്‌/ചീസ്‌ ഒക്കെ ചിരവുന്ന സാധനം കിട്ടും, ഒരു പലക പോലത്തെ ഒന്ന്, വലുതും ചെറുതും തുളകള്‍ ഉള്ളവ. അതില്‍ ഇത്‌ പോലെ തന്നെ ചെറിയ റവ പരുവത്തില്‍ എടുക്കാന്‍ പറ്റും. (If your fingers get shredded, first go put bandaid, then continue shredding.....)

ഇത്‌ ഒരു നല്ല വായ വട്ടമുള്ള പാത്രത്തില്‍ വയ്കുക.

ഇനി ഉപ്പുമാവിന്റെ താളിയ്കല്‍ പോലെ, കടുക്‌, ഉ:ന്ന് പരിപ്പ്‌, ഇഞ്ചി പച്ച മുളക്‌ എന്നിവ ചീനചെട്ടിയില്‍ മൂപ്പിയ്കുക.

ബ്രെഡ്‌ എടുത്ത്‌ ചീനച്ചട്ടിയിലേയ്ക്‌ തട്ടാതിരിയ്കുക. പകരം ചീനച്ചട്ടിയിലുള്ളത്‌ പരന്ന പാത്രത്തിലേ ബ്രേഡിന്റെ മുകളിലേയ്ക്‌ ഇടുക. (ചീനച്ചട്ടിയിലേയ്ക്‌ ബ്രെഡ്‌ ഇട്ടാല്‍, ആദ്യം വീഴുന്ന ബ്ര്ഡില്‍ ഈ താളിയ്കല്‍സ്‌ പൊതിഞ്ഞ്‌ പിടിച്ച്‌, ബാക്കിയുള്ളവയിലേയ്ക്‌ പടരാന്‍ നിസ്സഹകരണ പ്രസ്ഥാനം കാണിയ്കും.

ആവശ്യത്തിനു ഉപ്പും/വേണമെങ്കില്‍ അല്‍പം കായ പൊടീം ഇടുക. Enjoy Eating.

ഇത്‌ സീദാ സാദാ.

ഇനി ഇതില്‍ അല്‍പം കൂടെ ബ്രേഡ്‌ അമ്മാവന്റെ നെഞ്ചത്ത്‌ കേറി നിരങ്ങണമെങ്കില്‍...

സവാള തീറെ ചെറിയതായി പച്ചയ്ക്‌ അരിഞ്ഞത്‌ (സവാള എണ്ണയില്‍ വഴറ്റിയിടണ്ട, ഒരു സുഖകരമല്ലാത്ത ടേയ്സ്റ്റ്‌ ഉണ്ടാവും)

റ്റുമാറ്റോ അധികം പഴുക്കാത്തത്‌ ചെറുതായി അരിഞ്ഞത്‌

കൊത്തമല്ലി ചെറുതായി അരിഞ്ഞത്‌

കപ്പലണ്ടി/കശുവണ്ടി എന്നിവ

തേങ്ങ നല്ല ഫ്രഷായി അപ്പോ ചിരകിയത്‌

ഞാന്‍ കടല/ചെറുപയര്‍ വേവിയ്കുമ്പോ അല്‍പം എടുത്ത്‌ ഫ്രീസറില്‍ വെയ്കും (എന്റെ ഫ്രിഡ്ജ്‌ ഉഗാണ്ടാ/ഇസ്രേല്‍/ലെബനണ്‍ എന്നീ സ്ഥലങ്ങളിലേയ്ക്‌ ആസ്‌ വെയര്‍ ഈസ്‌ കണ്ടീഷനില്‍ എത്തിച്ചാ ഒരു ഒരു മാസമൊക്കെ അവിടുത്തേ പട്ടിണി തീരും.... മൈദ, കടലമാവ്‌, ഗരം മസാല, പൊട്ട്‌ കടല എന്നിവ ഒക്കെ ഈ തണുപ്പലമാരയിലാ വയ്കാറു...)

സോ അല്‍പം കടല/ചെറുപയര്‍

എന്നിവ ഒക്കെ ചേര്‍ത്ത്‌ ഇളക്കിയാ ഇനിയും നന്നാക്കാം.

തക്കാളിയ്ക്‌ പകരം മാങ്ങാ കിട്ടുമെങ്കില്‍ ബേല്‍ പൂരിയിലൊക്കെ ഇടുന്ന പോലെ ഒരു ഒരു സ്പൂണ്‍ ചെറിയ തുണ്ടുകള്‍ ഇടാം.


എളുപ്പത്തില്‍ ഒരു ചെറുപരിപ്പ്‌ ഫ്രൈ. (യു.പി സ്റ്റ്യെലാ)രാത്രി വേണ്ടത്രേം ചെറുപരിപ്പ്‌ "കഴുകി" വെള്ളത്തില്‍ ഇട്ട്‌ വയ്ക്കുക.

രാവിലെ ചീന ചട്ടി വച്ച്‌, കടുക്‌ മുളക്‌ ഇഞ്ചി പച്ചമുളക്‌ എന്നിവയൊക്കെ താളിച്ച ശേഷം, ഈ കുതിര്‍ന്ന് ഇരിയ്കുന്ന ചെറുപരിപ്പ്‌ വെള്ളം ഒട്ടും ഇല്ല്യാതെ ചീനച്ചട്ടിയിലേയ്ക്‌ ഇടുക. (ചീനചട്ടിയ്ക്‌ ശ്വാസം മുട്ടാത്ത നിലയില്‍ എപ്പോഴും പാകം ചെയ്യുക.) നല്ല വണ്ണം എളുപ്പ്പത്തില്‍ ഇളക്കുവാനുള്ള അത്രേമേ പരിപ്പ്‌ ഇടാന്‍ പാടുള്ളു. ഒരു 10 മിന്‍. ഇത്‌ ഇടയ്ക്‌ ഇടയ്ക്‌ ഇളക്കുക. കുഴയാതെ നല്ല മൃദുവായി വെന്ത പരുവമാകും അപ്പോ. താഴെ ഇറക്കി വച്ച്‌ "ആറിയ" ശേഷം തക്കാളിയോ കൊത്തമല്ലിയോ സവാളയോ തീരെ പൊടിയായി അരിഞ്ഞൊക്കെ ഇട്ട്‌ അപ്പീസിലെയ്ക്‌ ഒരു ബ്രേക്ക്‌ ഫാസ്റ്റ്‌ എന്ന നിലയ്കോ/അല്ലെകില്‍ പിക്ക്നിക്കില്‍ ഒരു ഐറ്റം എന്ന നിലയ്കോ കൊണ്ട്‌ പോകം. മുളപ്പിച്ച ചെറുപയറും ഇത്‌ പോലെ ചെയ്യാം. (ചൂടോടെ തക്കാളിയിട്ടാ ഒരു വെന്ത്‌/വേവാത്ത മണം വരും, പായ്ക്‌ ചെയ്യുമ്പോ ഇറ്റ്‌ മേ ഗിവ്‌ ഏ ഫൗള്‍ സ്മെല്‍)

Saturday, December 02, 2006

ഉമേശന്‍ മാശിന്റെ ഉണ്ണിയ്ക്‌....



ഉമേശന്‍ മാശിന്റെ ഉണ്ണിയ്ക്‌....

സിന്ധുവേ ദേ അതുല്യ അമ്മായീം മറ്റ്‌ ദുബായ്കാരും ബാക്കി എല്ലാരും ചേര്‍ന്ന് വിളക്ക്‌ ഒക്കെ ഒരുക്കിട്ടോ ഇരുപത്തെട്ടിനു. വേഗം ആ ഉണ്ണീനെ ഉമേശിന്റെ മടിയിലിരുത്തി അല്‍പം കണ്മഷി ഒക്കെ എഴുതിച്ച്‌, ആ ചരട്‌ ഒന്നെ കെട്ടാന്‍ പറയൂ. എന്നിട്ട്‌ എന്നും അല്‍പം മഷി കാല്‍ പാദത്തിന്റെ അടിയിലും തേയ്കൂ, കലി തൊടാതിരിയ്കട്ടെ അവനേ. കുഞ്ഞുങ്ങളെ തേടി നടക്കലാ കലീടെ പ്രധാന ജോലി.പക്ഷെ കാലിന്റെ അടിയിലു മഷി കണ്ടാ പിന്നെ ആ വഴി വരില്ല്യ. (ഈ അതുല്യാമ്മൂമേനേ ആരെങ്കിലും .....)

കൊച്ചീന്ന് വരുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അല്‍പം ഗോരാചനാദി ഗുളികയും കരുതു. ഉണ്ണീനേ ഇന്ന് എല്ലാരും കൂടി എടുത്ത്‌ എടുത്ത്‌ പാവം രാത്രി ഒരുപാട്‌ കരയും, കൈമാറിയൊക്കെ എടുക്കുമ്പോ ഉണ്ണിയ്ക്‌ ദേഹം വേദനിയ്കും. അത്‌ കൊണ്ടാ കരയണേ. ഗുളിക അല്‍പം തേനില്‍ ചാലിച്ച്‌ കൊടുക്കൂട്ടോ രണ്ട്‌ ദിവസം സിന്ധു.

ചടങ്ങ്‌ ഒക്കെ കഴിഞ്ഞ്‌ സന്ധ്യയുണ്ടോവൂല്ലോ അല്ലേ?

ഒക്കെ മംഗളായിട്ട്‌ നടക്കട്ടേ.

തിരക്കാ അമ്മായിയ്ക്‌, ദേ അടുത്തത്‌ ദേവന്റെ, പിന്നെ കലേഷിന്റെ, പിന്നെ ..... ശ്രീ...