Thursday, November 30, 2006

ദൈവം എന്തിനു ചിരിയ്കുന്നു??

ദൈവം എന്നും ചിരിയ്കുന്നു. ചിരിച്ച്‌ നില്‍കുന്ന ദൈവത്തിന്റെ പടങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു.

നമ്മള്‍ ചെയ്യുന്നതൊക്കെ കാണുമ്പോഴോഴുള്ള കള്ളചിരിയാണോ?

കള്ളനേ കാണുമ്പോഴും, ജഡ്ജിയെ കാണുമ്പോഴും, പോലീസിനെ കാണുമ്പോഴും എപ്പോഴും എപ്പോഴും ദൈവം ചിരിയ്കുന്നു.

എപ്പോഴും ദൈവത്തിനു ചിരി മാത്രം.

Tuesday, November 28, 2006

ആരോഗ്യശ്രീമാന്മാര്‍ക്ക്‌...

ഗോതമ്പ്‌ ഇടിയപ്പം. പ്രമേഹ രോഗികള്‍ക്ക്‌ ഉത്തമം
ഫോട്ടോ അപ്ലോട്‌ ആവുന്നില്ലാ.. ബക്കറ്റ്‌ ശരണം!!

ഗോതമ്പ്‌ പൊടി - വേണ്ടത്‌
നല്ലവണ്ണം ചുമക്കേ വറക്കുക
(ഒരു മണം വരും അത്‌ വരേയ്കും. കരിഞ്ഞ്‌ പിടിയ്കാതെ ഒരേപോലെ വറക്കുക.)
കഴിവതും വലിയ പരന്ന പാത്രത്തില്‍ വറക്കുക, ഒരുപോലെ വറന്ന് കിട്ടും, 1 ഗ്ലാസ്സ്‌ അല്ലേന്ന് വിചാരിച്ച്‌, സാധാരണ ചീനച്ചട്ടില്‍ വറുത്ത, അടി ഭാഗം വറവു തട്ടു, മുകള്‍ ഭാഗം ശരിയ്ക്‌ വറന്ന് വരില്ല.

കഴിവതും വലിയ പരന്ന പാത്രത്തില്‍ വറക്കുക, ഒരുപോലെ വ\റന്ന് കിട്ടും, 1 ഗ്ലാസ്സ്‌ അല്ലേന്ന് വിചാരിച്ച്‌, സാധാരണ ചീനച്ചട്ടില്‍ വറുത്ത, അടി ഭാഗം വറവു തട്ടു, മുകള്‍ ഭാഗം ശരിയ്ക്‌ വറന്ന് വരില്ല.

ഗോതമ്പിന്റെ പശ കളയാനാണിത്‌.

തണുത്ത്‌ കഴിഞ്ഞ പൊടിയിലേയ്ക്‌ അല്‍പാപ്പം ആയി "പച്ച വെള്ളം" ഒഴിച്ച്‌ ഇടിയപ്പ പരുവത്തില്‍ തന്നെ ഉപ്പ്പ്‌ ചേര്‍ത്ത്‌ കുഴയ്കുക. മാവു നല്ല മയത്തില്‍ ഉരുണ്ട്‌ വരും. ചൂട്‌ വെള്ളം ഉപയോഗിച്ചാല്‍ മാവ്‌ വെന്ത്‌ പോകും. ഒട്ടിപിടിച്ച്‌ ആകെ സിമന്റ്‌ പരുവമാകും. (അനുഭവം ഗുരു..)

ഇടിയപ്പ നാഴിയില്‍ പിഴിഞ്ഞ്‌ എടുക്കുക, തേങ്ങ ഇട്ടോ അല്ലാതെയോ . നല്ല മയത്തില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും. നല്ല സ്വാദും മണവും ഉണ്ട്‌.

Monday, November 27, 2006

നരക യാത്ര

അങ്ങനെ സുദിനം വന്നു.

എവിടേയ്കാ എന്നല്ലേ? ഒരു സംശയോം വേണ്ടന്നെ.. നരകത്തിലേയ്കാ.
സീറ്റൊക്കെ ഓവര്‍ ബുക്ക്ഡാ. കുറുമാന്‍ ഡീലിംഗ്‌ ഇറ്റ്‌.
ഞാന്‍, ഡാലി, ഒക്കേനും ആദ്യേ ബുക്ക്‌ ചെയ്തു. സോ കണ്‍ഫേംഡാ സീറ്റ്‌.
പിന്നേ... ദേവനുണ്ടാവും.. ന്യൂട്ടറൊക്കെ ദേവനല്ലേ വയ്കാനറിയൂ, പിന്നെ 2 നൈറ്റ്‌സ്‌ 1/2 ഡേ 365 ദിര്‍ഹംസ്‌ ഇന്റു 15 പീപ്പള്‍ എന്നൊക്കെ പറഞ്ഞാ കണക്കുപിള്ളയാവുമ്പോ കൃത്യമായിട്ട്‌ ഹരിച്ച്‌ പറയും. പിന്നെ വിശാലനുമുണ്ട്‌ സില്‍കിനോടൊപ്പം നരകത്തിലു പോയീട്ട്‌ പാലൊക്കെ വേണ്ടി വന്നാലോ....
വക്കാരീം വരും. അലെങ്കില്‍ വേണം.. എല്ലാരും കുടെ മുന്നിലോട്ട്‌ ആയുമ്പോ വക്കാരിനേ നമുക്ക്‌ പുറകില്‍ ഇരുത്തിയാ ഒരു ബാലന്‍സില്‍ ആവൂലോ അതോണ്ടാ. പട്ടേട കാര്യമാ ബിഗ്‌ പ്രോബ്ലം.

അങ്ങനെ പുറപ്പെട്ടു. ആപ്പ ഊപ്പാ റ്റ്രെയിനൊന്നുമല്ലാട്ടോ. നല്ല ഒന്നന്തരം ബോയിംഗാ.. എന്തിന കുറയ്കണേ? എന്റെ ശ്രീജിത്തല്ലേ പെലറ്റിനു പഠിച്ചിട്ട്‌ ഇരിയ്കണേ..

എല്ല്ലാരും ഉണ്ടോന്ന് നോക്കിയേ കുറുമാനേ..... പാസ്പോര്‍ട്ട്‌ ഒന്നും ചെക്ക്‌ ചെയ്യണ്ടാന്നേ... കയറി പോന്നോട്ടെ.. എന്താ... ലാസ്റ്റ്‌ മിനിറ്റില്‍ ഉമേഷിനു സീറ്റു വേണമെന്നോ? ശരി ശരി.. ഇരുന്നോട്ടെ.. ഇനി നരകത്തെലെങ്ങാനും വല്ല സംസ്കൃതമോ മറ്റോ ആണു ഭാഷാ എങ്കില്‍ നമ്മള്‍ക്ക്‌ പാടാവില്ലേ. അതൊണ്ട്‌, അല്ലൗ ഹിം.

ആരാ പിന്നേ ഇപ്പോ? ദേ അരവിന്ദനോ? ആ കൂട്ടിനേ ഒടിച്ച്‌ തന്നെ കയറ്റണം ഇതിലേയ്ക്‌.. എന്നാലും പോന്നോട്ടെ. നരകത്തിലു പോയിട്ട്‌ ലവ്‌ യൂ കഥ കേട്ടിരിയ്ക്യാലോ നമുക്ക്‌..

ശ്രീയേ.. വാ.. ടേക്ക്‌ ഓഫ്‌..

അതുല്യേച്ചീം ഡാലീം ഒക്കെ എന്റെ കൂടെ ഇരുന്ന മതി. ആ പിള്ളേരുടെ കൂടെ ഇരിയ്കണ്ടാട്ടോ. ഒക്കേനും ദുഷ്ടന്മാരാ....

ഡാ. ശ്രീയേ നീ ഇരിയ്കണ സ്ഥലത്തിന്റെ പേരാ കുട്ടീയേ.. കോക്ക്‌ പിറ്റ്‌ ന്ന് .. അങ്ങനെ പറ.. അതാ ഒരു സ്റ്റൈലു.

അപ്പോ ടേക്ക്‌ ഓഫ്‌..

അതുല്യേ.. ആ റ്റച്ചിന്‍ങ്ങ്സ്‌ ഒക്കെ പുറകിലു വചോണ്ടല്ലേ ഇപ്പോ നമുക്ക്‌ ഈ ബെല്‍റ്റ്ട്‌ ഒക്കെ ഊരി പോകാന്‍ പറ്റാണ്ടേ ആയത്‌.. കഷ്ടം ഇനി പൊതി പോലും ആ വക്കാരി തിന്നും. ഒക്കെ കള്ളന്മാരാ മക്കളു. ദേവാ പ്ലീസ്‌ അല്‍പം കപ്പപ്പുഴുക്ക്‌ ഇവിടെം... എത്തിക്ക്‌..

ദേ.. ദേ.... എത്തീന്നാ തോന്നണേ...
"പുഴയോരത്തില്‍ ഒരു തോണിയെത്തീലോ..... സില്‍ക്‌-സ്മിതേടേ ഡാന്‍സിന്റെ പാട്ട്‌ കേക്കുണു."
ഇതന്നെ.. ഇതെന്നെ... കുറുമാന്‍ കൂവി വിളിച്ചു..

അതെങ്ങനെയാ കുറുമാനെ നീ അറിഞ്ഞത്‌?

അതല്ലേ അതുല്യേച്ചീ, എന്റെ കൈയ്യിലുള്ള ബ്രോഷറിലുള്ളത്‌.. ഇന്ന് രാത്രി 8.30 ന്ന് സില്‍ക്കിന്റെ നിര്‍ത്ത ന്ര്ത്ത്യങ്ങള്‍... അതാ ഞാന്‍ പറഞ്ഞേ.. ഇതന്ന്യാ നരകം. നിര്‍ത്താന്‍ പറ ആ ശ്രീക്കട്ടനോട്‌.

അതുല്യേച്ചി.. നിര്‍ത്താറായോ.?

ഡാ കുട്ടി, ഞാന്‍ പറഞ്ഞില്ലേ . ഓണ്‍ലി യൂസ്‌ കറക്റ്റ്‌ റ്റെര്‍മിനോളോജി... ഷാല്‍ ഐ റ്റ്രൈ ഡിസെന്റിംഗ്‌ ന്ന് പറയൂ...

ഒാ എന്നാ ശരി... ഷാല്‍ ഇ റ്റ്രൈ..

ശരി .. ശരി ..സൂക്ഷിച്ച്‌ ഡാലി പറഞ്ഞു.

അതുല്യേച്ചി... ഒരു പ്രശനം...

എന്താത്‌... എനിക്ക്‌ ഭീതി....

എനിക്ക്‌ താഴെ ഇറങ്ങാന്‍ അറിയില്യാ. അത്‌ അവരെന്നെ പഠിപ്പിച്ചില്യ ..

അയ്യോ.. നിന്നെ ദേവന്‍ വിട്ട്‌ പഠിയ്കാന്‍ പറഞ്ഞ്‌ ഞാന്‍ മുഴുവന്‍ പൈസേം തന്നതല്ലേ? നീ ആ കാശ്‌ എന്ത്‌ കാട്ടീ??

ബാഗ്ലൂരിലേ ബ്ലോഗ്ഗ്‌ മീറ്റില്‍ ചിലവാക്കി എന്റെ ചേച്ചിയേ...

നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌.

അപ്പോ അതുല്യേച്ചി ഇനി.. നരകത്തിലേയ്ക്‌ എങ്ങനെ നമ്മളു? ബ്ലോഗ്ഗെശ്സ്സിനേ ഒന്ന് താഴെ യിറക്കണ്ടേ?? പൊക്കത്തിലു ഇരുന്ന മതിയോ?

അതിനല്ലേ നമ്മടെ ഞാന്‍ ഇരിങ്ങലു.. സ്നേഹത്തൊടേ രാജു... അങ്ങേരെ ഒന്ന് വിളിയ്കട്ടേ ഞാന്‍ ... ഞാന്‍ നബര്‍ തിരഞ്ഞു...

ഡാലി ആകെ റ്റെന്‍ഷനില്‍..അതുല്യേ എന്റെ പ്രൊജക്റ്റ്‌...പ്രമോഷന്‍...

കോക്ക്‌ പിറ്റിലേ ബഹളം കേട്ട്‌ ദേവന്‍.. എന്താ അവിടെ... ദേ താഴെ നരകം നരകം... ഡാന്‍സ്‌ തീരാറായി... വേഗം....

ദേവാ .. ശ്രീജിത്ത്‌ ദേവന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ മോളോട്ട്‌ വരാനാണു പറഞ്ഞത്‌.. താഴോട്ടേയ്ക്‌.... ആവോ.. ഓം നമോ നാരായണ... ഗോവിന്ദ.. ഗോവിന്ദ...

എന്നാ നമുക്ക്‌ ചാടാം? ദേവന്റെ വക പിന്നേം..

അയ്യോ ദേവാ ചാടേയ്‌? വക്കാരിയോ ഉമേഷോ ഒക്കെ ചാടിയോ കറക്റ്റായിട്ട്‌ ലാന്‍ഡും. ദേവന്‍ പേപ്പറു പോലെ തിരിച്ച്‌ പറന്ന് ദുബായിലാവും.. വന്നതല്ലേ, നരകം കണ്ടിട്ട്‌ തന്നെ പോകാം.

ന്നാ അതുല്യേച്ചിയേ ശര്‍മാജീനെ ഒന്ന് വിളി... എന്തെലും...

ഹലോ ഹലോ...

അരേ.. പ്രോബ്ലം ഹോഗായാ രേ... നീച്ചേ ഉത്തര്‍നാ നഹി ആത്തെ ഈ ശ്രീജിത്ത്‌ ക്കോ...

അച്ഛാ... മെരാ തോ ജാന്‍ ചുട്ടാ നാ തുംസെ... എനി വേ റ്റെല്‍ ഹിം റ്റു അപ്ലൈ ബ്രേക്സ്‌.. ആന്‍ഡ്‌ സ്റ്റാന്‍ഡ്‌ ഓണ്‍ കറകറ്റ്‌ പോയിണ്ട്‌ ഓഫ്‌ ഹെല്‍...

ചേച്യേ... ബ്രേക്ക്‌ എവിടാ.. ഞാനിത്‌ വരെ അതും കണ്ടിട്ടില്യാ. അതൊക്കെ കാറിന്റെ പോലെ ആ സാറു തന്നെയാ ഇടാറു..

നരകത്തിലെത്താനുള്ള എല്ലാ മോഹങ്ങളും പൊലിഞ്ഞു.. ഇനിയിപ്പോ...

കുറുമാന്റെ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

അതുല്യേച്ചിയേ... ഞ്യാന്‍ ഒരു കാര്യം പറയാം.. നമുക്ക്‌ ആ ഫൂവല്‍ റ്റാങ്കിന്റെ അടപ്പ്‌ ഒന്ന് ഊരി വിട്ടാലോ... പെട്രോളു തീരുമ്പോ താനെ താഴോട്ട്‌ പോരില്ലേ...

എന്നാ പിന്നെ അതാ നല്ലത്‌.. അടപ്പൂരി...... ഫൂയല്‍ താഴൊട്ട്‌..
വിമാനവും ഇടിച്ചിറങ്ങി..........

ഹാവൂ.............

ഇതെവിടെയാ പ്പാ... നമ്മളു? അറബിയില്‍ കണ്ട ബോര്‍ഡ്‌....ആകെ മൊത്തം കരിയുന്ന മണവും.. പാതകള്‍ മുഴുവനും ചോരയൊലിയ്കുന്ന ശവ ശരീരങ്ങളും.....

...........................

ഡാലിയാണു രക്ഷയ്കെത്തിയത്‌.. അയ്യോ.. മക്കളേ നമ്മള്‍ ഇറങ്ങീത്‌ ഇറാഖിലാ.....ഇനിയിപ്പോ ഈ ശരിയ്കുള്ള നരകം കണ്ടിട്ട്‌ പോവാം...

അയ്യോ എന്നാലും എന്റെ സില്‍ക്ക്‌ സ്മിതേടേ ഡാന്‍സ്‌... കുറുമാന്‍ കുറുകി.........

Sunday, November 26, 2006

പപ്പട വട.

ഇന്ന് ദുബായില്‍ മഴ. പെരുമഴയൊന്നും പെയ്തില്ല. എന്നാലും ഈ ചാറ്റലാണിവിടെത്തെ പെരുമഴ എന്ന് കരുതി ഞാന്‍ ആശ്വസിയ്കുന്നത്‌. വല്ലപ്പോഴും വീണു കിട്ടുന്ന ഈ അവസരം മുതലാക്കി ഞാന്‍ കരുതി അല്‍പം പപ്പട വടയുണ്ടാക്കാം ന്നു. വിധി ഇത്‌ പോലെ

സാദാ പപ്പടം അല്ലെങ്കില്‍ കുരുമുളകു പപ്പടം.
സാധാരണ ഇത്‌ നാട്ടില്‍ വച്ചെങ്കില്‍ ഒന്നുകില്‍ ഊണു വച്ച അടുപ്പിന്‍ അരികില്‍ വച്ച്‌ പോയി, വൈകുന്നേരത്തെ കാപ്പിയ്ക്‌ എടുക്കാറാണു പതിവു. അടുപ്പ്‌ എടുത്ത്‌ ഗ്യാസ്‌ വന്നപ്പോ അത്‌ ഡീം! പിന്നെ അത്‌ വെയില്‍ത്തൊട്ട്‌ മാറ്റി. നല്ല പൊരിഞ്ഞ വെയ്യില്‍ വച്ച്‌ ഇത്‌ ഒന്ന് ഉണക്കി എടുക്കുക. കുറെ കഴിയുമ്പോ പപ്പടം അരിക്‌ അകത്തേയ്ക്‌ വളഞ്ഞ്‌ വരും. അതാണു കണക്ക്‌. ഇവിടെ എത്തീപ്പോ അതും ഡീം! 18 നില കെട്ടിടത്തിന്റെ ടെറസ്‌ പോയിട്ട്‌ താമസിയ്കുന്ന അടുത്ത നില പോലും ഞാന്‍ കണ്ടിട്ടില്ല. അത്‌ കൊണ്ട്‌, ഞാനിപ്പോ ദോശക്കല്ല് ചൂടാക്കി, അതില്‍ ഒരോന്ന് ഇട്ട്‌ തുണി കൊണ്ട്‌ അമര്‍ത്തി ചൂടാക്കി എടുക്കും. ഈ ചൂടാക്കല്‍/ഉണക്കല്‍ പപ്പടത്തിലേ ഈര്‍പ്പം കളയാനാണു.

പച്ചരി പൊടി (നിറപറ) ഒക്കെ മതി. ഒരു പപ്പടത്തിനു ഒരു സ്പൂണ്‍ എന്ന കണക്ക്‌ വച്ച്‌ എടുത്താല്‍, പപ്പടം കഴിയുമ്പോ ബാക്കി പാത്രത്തില്‍ വരുന്ന മാവിന്റെ റ്റെന്‍ഷന്‍ ഇല്ലാതെ യാവും. ഞാന്‍ അരിപൊടിയില്‍ ഒരു സ്പൂണ്‍ കോണ്‍ഫ്ലവരും ഇടും, ഇതില്‍ ആവശ്യത്തിനു

മുളക്‌ പൊടി, (നിറയേ ഇട്ടാല്‍ നല്ല ഗും ഉണ്ടാവും),
കായം പൊടി
മഞ്ഞള്‍ പൊടി
എള്ള്‌
ഉപ്പ്‌ (നോട്ട്‌ : ഉപ്പ്‌ കുറച്ച്‌ മതി, കാരണം പപ്പടത്തില്‍ വേണ്ടത്‌ ഉണ്ട്‌)

എന്നിവ ചേര്‍ത്ത്‌ നല്ല കൊഴുപ്പായിട്ട്‌ കലക്കുക. ഒരുപാട്‌ കട്ടിയും ഒരുപാട്‌ ലൂസും (എന്നെ പോലെ) ആവാതെ നോക്കുക. വിരല്‍ മുക്കിയാല്‍ ഒട്ടണം എന്നാ തുള്ളിപോലെ താഴെ വീഴുകയും വേണം, അധികം ലൂസായാലും നന്നാവില്ല(പപ്പടം കരിയും) കട്ടിയായാല്‍ ഒരുപോലെ വേവില്ല. (സൂത്രങ്ങളോക്കെ പറയാന്‍ പാടില്ലാത്തതാണു.)

വീടുകളില്‍ ഇത്‌ ഉണ്ടാക്കുമ്പോ, അണുകുടുംബം എന്ന സ്ഥിതിയ്ക്‌ ചെറിയ ചീനചട്ടിയാണു ഉണ്ടാകാറു. അതു കൊണ്ട്‌ തന്നെ ഒരോ പപ്പടന്‍ ഇട്ടേ എടുക്കാന്‍ പറ്റു. പപ്പടം ചിലപ്പോ ഒന്നോ/രണ്ടോ ഇട്ട്‌ തിരക്കില്‍ കാച്ചുന്നത്‌ പോലെ ആവാതിരിയ്കാനാണു ഇത്‌ പറഞ്ഞത്‌, കരുകരുപ്പാവാതെ സോഫ്ട്‌ ആയി മാറും.

എണ്ണ ആവശ്യത്തിനു വച്ച്‌ നല്ലവണ്ണം മൂക്കുമ്പോള്‍ സ്റ്റൗ താഴ്ത്തിയിട്ട്‌ ഒരോ പപ്പടം ആയിട്ട്‌ മാവില്‍ മുക്കി ആ പാത്രത്തില്‍ തന്നെ ഒന്ന് അധിക മാവ്‌ തട്ടി കുടഞ്ഞ്‌ ഇടുക. അല്‍പം നേരം കഴിഞ്ഞ്‌ തിരിച്ചും ഇടുക. എണ്ണയില്‍ ഇട്ട വറവു സാധനങ്ങള്‍ പൊതുവേ പാകം ആയോ എന്നറിയാന്‍, ആദ്യം സമുദ്രം പോലെ അലയടിച്ചിരുന്ന എണ്ണ സാവധാനം സ്ലോ മൊഷനില്‍ കുഞ്ഞ്‌ കുഞ്ഞ്‌ കുമിളകളായി താഴ്‌ന്ന് വരും. ഇതൊക്കെ അറിയാഞ്ഞിട്ടില്ല, വായനക്കാര്‍ക്ക്‌. ആരെങ്കിലും പുതുമോടിയോ ബാച്ചിയോ ഒക്കെയുണ്ടെങ്കില്‍ ഒരു ഗൈഡന്‍സ്‌ മാത്രം.

ഇത്‌ പപ്പടം കാച്ചുന്ന പോലെ എളുപ്പത്തില്‍ ഇട്ട്‌ എടുക്കാന്‍ പറ്റില്ല. അങ്ങനെ തിരക്ക്‌ കൂട്ടിയാല്‍ വേവാതെ പഞ്ഞി നനച്ച പോലെയിരിയ്കും. സോ പ്ലീസ്‌ ഹാവ്‌ പേഷ്യന്‍സ്‌.

ഇനി ഒരോ പപ്പടം ഇട്ട്‌ എടുക്കുന്നത്‌ മുഷിഞ്ഞ പണിയാണെന്ന് ആര്‍ക്കെങ്കിലും തോന്നുവെങ്കില്‍, ഞാന്‍ സാധാരണ ഷേപ്പില്‍ വല്യ പ്രധാനം കൊടുക്കാതെ ഒരു പപ്പടം 4 നീളം കഷ്ണങ്ങളാക്കിയാണു ഇടാറു. ഇത്‌ വേഗം ക്രിസ്പാവും, സൂക്ഷിയ്കാനും ടിന്നില്‍ എളുപ്പമുണ്ടാകും.


ഇതും കട്ടന്‍ കാപ്പിയുമാണു നല്ല യോജിപ്പ്‌.

Saturday, November 25, 2006

കടും പായസം -- സ്വാമിയേ ശരണമയ്യപ്പോ....

ഈ പായസം വളരെ എളുപ്പമാണു. അയപ്പ വ്രത കാലത്ത്‌ കെട്ട്‌ നിറയ്ക്‌ ഇത്‌ നൈവേദ്യം ആക്കിയില്ലെങ്കിലും, കെട്ട്‌ നിറയ്ക്‌ വരുന്നവര്‍ക്ക്‌ ഇത്‌ ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കാറുണ്ട്‌ എന്റെ വീട്ടില്‍. കര്‍ക്കിട മാസത്തിലേ എല്ലാ വെള്ളിയാഴ്ചകളിലും ഇത്‌ ഭഗവതിയ്ക്‌ ഇഷ്ടകാര്യ സിദ്ധിയ്കായും പ്രതെയ്യ്കിച്ച്‌ കല്ല്യാണം നടക്കാത്ത കന്യകളെ കൊണ്ട്‌ ഉണ്ടാക്കി നേദിച്ചാല്‍ മംഗല്യം വേഗം ഉണ്ടാവും എന്നും വിശ്വസിച്ച്‌ പോയിരുന്നു. അമ്പലങ്ങളിലെയോ വീട്ടിലെയോ ഭഗവതി സേവ നടത്തുന്ന അവസരങ്ങളിലും ഇത്‌ ഉണ്ടാക്കാറു പതിവാണു. സ്വാദിന്റെ മിടുക്ക്‌ കൊണ്ട്‌, തല്‍ക്കാലം ഇഷ്ടസിദ്ധികളോ മറ്റോ ലിസ്റ്റില്‍ ഇല്ലാത്തത്‌ കൊണ്ട്‌, ഞാനിത്‌ ഇടയ്ക്‌ വെള്ളിയാഴ്ചകളില്‍ ഉണ്ടാക്കും. ശ്രിരാമനവമി ദിവസങ്ങളില്‍ എന്നും ഇത്‌ നേദിയ്കാറുണ്ട്‌. ഇത്‌ സാധാരണ കുളിച്ച ഉടനേയാണു ഉണ്ടാക്കാറു. മാത്രമല്ല, നേദിച്ചിട്ടേ കഴിക്കാവൂ എന്നും ഒരു പറയാറുണ്ട്‌. ബാച്ചികള്‍ക്കും ഉണ്ടാക്കുവാന്‍ എളുപ്പമായത്‌ കൊണ്ടും, സ്വാമി ശരണം ആയത്‌ കൊണ്ടും, ഇന്ന് ഇത്‌ പോസ്റ്റാംന്ന് ഓര്‍മകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ തോന്നി.

നെല്ലുക്കുത്തിയ പച്ചരി - 1/4 കിലോ

ഇതിനിനി നെല്ലു കുത്താന്‍ നില്‍ക്കണ്ട. ഇവിടെ ബ്രോക്കണ്‍ അരിയെന്നും പറഞ്ഞ്‌ പായ്കറ്റില്‍ കിട്ടും, അല്ലെങ്കില്‍ പച്ചരി ഒന്ന് മിക്സിയില്‍ വട്ടം കറക്കുക.

ശര്‍ക്കര - 1 കിലോ.
(മധുരം കൂടുതല്‍ ആവശ്യമുള്ളവര്‍ അല്‍പം കൂടി ഇടുക)

നെയ്യ്‌ - 1/2 കിലോ
എലയ്ക - ഇഷ്ടത്തിനു.
തേങ്ങ കൊത്തി കീറിയത്‌ 1/4 കപ്പ്‌ (ചില ഇടങ്ങളില്‍ കശുവണ്ടി തുണ്ടുകള്‍/കിസ്മിസ്‌ എന്നിവ കണ്ട്‌ വരുന്നു. ഈ വകയൊക്കെ ഇട്ട്‌ കഴിയുമ്പോള്‍ എനിക്ക്‌ ഒരു പലഹാരത്തിന്റെ ലുക്ക്‌ വരും. അത്‌ കൊണ്ട്‌ ഞാന്‍ ഉപയോഗിയ്കാറില്ല.)

അരി ആവശ്യത്തിനു വെള്ളത്തില്‍ പുറത്ത്‌ തന്നെ അടി കട്ടിയുള്ള പാത്രത്തില്‍ വേവിയ്കുക. ചോറു വാര്‍ക്കുന്ന അത്രയും വെള്ളം വേണ്ട. ഇതിലേയ്ക്‌ അടുപ്പത്ത്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ശര്‍ക്കര കലക്കി, കരട്‌ കളഞ്ഞ്‌ ഊറ്റി എടുത്തത്‌ ഒഴിയ്കുക. വെന്ത അരിയും, ശര്‍ക്കരയും നല്ലവണ്ണം തിളച്ച്‌ കഴിഞ്ഞ്‌, ഇത്‌ കുറേശ്ശയായി വറ്റാന്‍ തുടങ്ങും,അപ്പോള്‍ നെയ്യ്‌ കുറേശ്ശെയായി ഒഴിച്ച്‌ ഇളക്കി കൊണ്ടേ ഇരിയ്കുക. എല്ലാം നെയ്യും കൂടി ഒന്നിച്ച്‌ കമഴ്ത്തണ്ട. അരമണിക്കൂര്‍ കഴിയുമ്പോ, പാത്രത്തിന്റെ അരികു വശത്തീന്ന് വിട്ട്‌ വരാന്‍ തുടങ്ങും ഈ മിശ്രിതം. അപ്പോ പാകമായീന്ന് കരുതാം. ഒരുപാട്‌ ദിവസം വെയ്കണ്ടവരോ/അല്ലാ വക്കാരിയ്കോ ഒക്കെ പാഴ്സലായി അയയ്കാന്‍ ഉദ്ദേശിയ്കുന്നവരോ ഒക്കെ അല്‍പം നേരം കൂടി ക്ഷമ കാട്ടി നല്ലവണ്ണം കട്ടി പരുവമാക്കുക.

മറ്റൊരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച്‌ (ദയവായി നോണ്‍ വെജ്ജോ/മുട്ടയോ ഒക്കെ ഉപയോഗിച്ച പാത്രത്തില്‍ ഇതിനുള്ള നെയ്യ്‌ ഒഴിയ്കാതിരിയ്കുക) ഈയ്യിടയായി ഒരു മേല്‍നോട്ടത്തിനു പോയി, ഇത്‌ ഉണ്ടാക്കുമ്പോ അയല്‍പ്പക്കത്ത്‌, എന്റെ കണ്ണ്‍ ഒന്ന് തെറ്റി, തേങ്ങ വറുത്തിടാന്‍ ഇപ്പോ വക്കാരീടെ ഐ.ഐ.റ്റീടെ പഠിത്തം ഒന്നും വേണ്ടാലോ ന്ന് കരുതി, ഞാനൊന്ന് മാറി. നെയ്യപായസത്തിനു നല്ല മീന്‍ വറുത്ത മണം!!, മീന്‍ വറുത്ത അലുമിനിയം ചീനച്ചട്ടീല്ലാണു നെയ്യൊഴിച്ച്‌ ക്രിയ നടത്തീത്‌, സോ പ്ലീസ്‌ അവസാനം കുളമാക്കല്ലേ...) ചീനചട്ടിയിലേയ്ക്‌ കൊത്തി വച്ചിരിയ്കുന്ന തേങ്ങ കൊത്തിടുക. മൂത്ത്‌ നിറം മാറുമ്പോ എടുത്ത്‌ മാറ്റി, ഈ തേങ്ങ വറുത്തത്‌ മാത്രം ഇട്ടാ മതി. ഈ നെയ്യ്‌ കൂടി പായസത്തിലേയ്ക്‌ ഒഴിച്ചാല്‍ നെയ്യ്‌ മൂത്ത്‌ കരിഞ്ഞ മാതിരിയുള്ള മണം വരും. അത്‌ പോലെ നെയ്യ്‌ ഇതിനായി അടുപ്പത്തെയ്ക്‌ വയ്കുമ്പോള്‍ ചെറുതീയില്‍ വയ്കുക, ഇന്നിട്ട്‌ പകുതി മുപ്പാവുമ്പോള്‍ തന്നെ സ്റ്റൗ അണയ്കുക. അല്ലെങ്കില്‍ മിക്കവാറും, തേങ്ങ നേരിയതായി കൊത്തിയതാത്‌ കൊണ്ട്‌ കരിയാന്‍ സാധ്യതയുണ്ട്‌. മിക്കവരും സേമിയ പായസത്തില്‍ കശുവണ്ടി വറുത്തിടുമ്പോള്‍ ഇത്‌ പോലെ ഒരു പ്രശ്നം കാണാറുണ്ട്‌. അത്‌ നെയ്യ്‌ മൂത്ത്‌ പിന്നേയും അടുപ്പത്ത്‌ ഇരിയ്കുന്നത്‌ കൊണ്ടാണു ആ ചൂടില്‍ കരിഞ്ഞു പോകുന്നത്‌.

ഈ തേങ്ങാ കൊത്തും കുടി ഇട്ട ശേഷം എലയ്ക പൊടിച്ചതും ചേര്‍ക്കുക. എലയ്ക പൊടിയ്ക്മ്പോ എലയ്കോടോപ്പം പഞ്ചസാര കൂട്ടി പോടിച്ചാല്‍ അല്‍പം എലയ്ക പൊടിയ്കുമ്പോള്‍ ബൗളില്‍ കിടന്ന് ഒളിച്ചേ കണ്ടേ.... കളി മാറിക്കിട്ടും.

(ദുബായിലെത്തിയ ശേഷം, നെയ്യ്ക്ക്‌ പകരം അല്‍മറായുടെ ഉപ്പില്ലാത്ത വെണ്ണ ചേര്‍ത്തും ഇത്‌ ഉണ്ടാക്കാം. കൂടുതല്‍ സ്വാദ്‌ ബട്ടറിനാണെന്ന് എനിക്ക്‌ തോന്നിയത്‌)

ഉണ്ടാക്കിയ പായസം തത്രപെട്ട്‌ പൂപാത്രത്തിലാക്കി മേശപുറത്ത്‌ വയ്കാനുള്ള ശ്രമം ഉപേക്ഷിയ്കുക, ഇത്‌ വച്ച പാത്രത്തില്‍ തന്നെ ഇരുന്ന് അല്‍പം "പാത്രഭാഗം" വരണം. ഈ വാക്കിന്റെ പൊരുള്‍ എന്താണെന്ന് എനിക്കിനിയും അറിയില്ല്യ. വീട്ടിലൊക്കെ ചൊല്ലി പടിച്ചത്‌ അങ്ങനെതന്നെ ചോദ്യം ചെയ്യാതെ തുടരുന്നു. എന്ത്‌ ഉണ്ടാക്കിയാലും, ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞേ വച്ച പാത്രത്തീന്ന് മാറ്റു, (ഇപ്പാഴത്തെ പോലെ ലൈവ്‌ കുക്കിങ്ങ്ന്നും പറഞ്ഞ്‌ ചുവന്ന ക്യൂട്ടെക്സും കുപ്പി വളയും, അഴിച്ചിട്ട കേശഭാരം ഉണ്ടാക്കുന്ന കൈകള്‍ കൊണ്ട്‌ തന്നെ ഒതുക്കിയും, കുപ്പി പാത്രങ്ങള്‍ നിരത്തിയുമൊക്കെയിട്ട്‌ പ്രദര്‍ശിപ്പിയ്കാന്‍ റ്റി.വി ചാനലില്ലാത്തത്‌ കൊണ്ടാകാം, ആ ഉരുളീന്ന് മാറ്റണ്ട പാത്രഭാഗം വരട്ടെന്ന് പറഞ്ഞ്‌ പറ്റിച്ചത്‌!!) ഏതായാലും ഉരുളിയോടെ തന്നെ പോരട്ടെ അയ്യപ്പന്റെ അടുത്തേയ്ക്‌...

Friday, November 24, 2006

വെള്ളിയാഴ്ച സ്പെഷല്‍ മെനു. (കള്ളിയങ്കാട്ട്‌ നീലി???)

കുഞ്ഞു ചേമ്പിട്ട മോരൊഴിച്ചു കൂട്ടാനും
മത്തന്‍ കുടല്‍ ചമ്മന്തിയും.



കുഞ്ഞു ചേമ്പിട്ട മോരൊഴിച്ചു കൂട്ടാന്‍.

ചെറു ചേമ്പ്‌ - 1/2 കി
നല്ല കൊഴുത്ത മോരു - 2 ഗ്ലാസ്സ്‌
തേങ്ങ - 1 മുറി
പച്ചമുളക്‌ - 7/8 എണ്ണം.


ചേമ്പ്‌ തൊലി ചെത്തി വേണമെങ്കില്‍ ഒന്ന് വട്ടത്തില്‍ നടുകേ മുറിക്കുക. വലുതെങ്കില്‍ മാത്രം. അല്ലെങ്കില്‍ മുറിയ്കണ്ട.

പാകത്തിനു വെള്ളം വച്ച്‌ മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിയ്കുക. വെന്ത ചേമ്പില്‍ വെള്ളം പിന്നീട്‌ ഉണ്ടാവാതിരിയ്കുന്നത്‌ തല്ലത്‌. അല്ലെങ്കില്‍ ദേവഗുരു പറഞ്ഞ വെണ്ടയ്ക വെള്ളപ്പോക്കോരിയന്‍ പോലെ യാവും.

തേങ്ങയും പച്ചമുളകും അല്‍പം മഞ്ഞള്‍പൊടിയും കൂട്ടി നല്ലവണ്ണം മിനുസമായി അരയ്കുക.
(തമിഴ്‌ ബ്രാഹ്മണ കുടുംബങ്ങളില്‍ തേങ്ങ അരച്ച്‌ കൂട്ടാന്‍ വെയ്കുമ്പോ, ഒരല്‍പം പച്ചരിയും കൂട്ടത്തില്‍ വയ്കും, പറഞ്ഞ്‌ തന്ന അറിവനുസരിച്ച്‌, തേങ്ങയും അരിയും ഭാര്യയും ഭര്‍ത്താവുമാണത്രേ. പക്ഷെ, തന്നെ അറിവു വച്ചപ്പോള്‍ എനിക്കു തോന്നിയത്‌ ഒരു ബ്ലേന്‍ഡിംഗ്‌ ഫാക്റ്റര്‍ ആണു ഈ പച്ചരി എന്ന്) എതായാലും വേണമെങ്കില്‍ ഇത്‌ അരയ്കുമ്പോ ഒരു നുള്ള്‌ പച്ചരി ചേര്‍ക്കുക. നമ്മള്ളായിട്ട്‌ അവരെ കുടുംബ കോടതിയില്‍ എത്തിയ്കണ്ട.

അരച്ച്‌ വച്ചിരിയ്കുന്ന ഈ കൂട്ടിലേയ്ക്‌ നല്ലവണ്ണം അടിച്ച്‌ ഉടച്ച്‌ വച്ചിരിയ്കുന്ന കുഴമ്പ്‌ പരുവത്തിലുള്ള മോരു ഒഴിയ്കുക. അല്‍പം വെള്ളം കൂട്ടണമെങ്കില്‍ അത്‌ ഈ സമയത്ത്‌ ആവാം, അല്ലാതെ കൂട്ടാന്‍ ഒക്കെ കൂടി കഴിഞ്ഞിട്ട്‌ വെള്ളം കൂട്ടാന്‍ നിന്നാ അരപ്പ്‌ അബദ്ധ വശാല്‍ ഒരു കിണറില്‍ വീണ പ്രതീതി കല്‍ച്ചെട്ടിയില്‍ അനുഭവപ്പെടും.
ഈ തേങ്ങ/മോരു കലക്കി വച്ചിരിയ്കുന്നതില്‍ അല്‍പം ഉപ്പും ചേര്‍ത്ത്‌, വെന്തിരിയ്കുന്ന ചേമ്പിലേയ്ക്‌ അടുപ്പ്‌ കത്തിയ്കുന്നതിനു മുമ്പ്‌ ചേര്‍ക്കുക, നല്ലവണ്ണം ഇളക്കി യോജിപ്പിയ്കുക.
സംഗതി ചേമ്പായതോണ്ട്‌, അമ്മാവന്‍ ചിലപ്പോ പണിമുടക്ക്‌ നടത്തി, കല്‍ചെട്ടീടെ അടിയില്‍ പിടിച്ചിരിയ്കും, അതോണ്ട്‌, എല്ലാ കഷ്ണങ്ങളും കൂട്ടി തന്നെ ഇളക്കി യോജിപ്പെച്ചെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ പിന്നെ സ്റ്റൗവ്‌ കത്തിയ്കുമ്പോ, താഴെ പണിമുടക്കിയ ചേമ്പുകള്‍ കരിമുകില്‍...കാട്ടിലേ... പാടും.
സ്റ്റൗവ്‌ കത്തിച്ച്‌ കല്‍ചെട്ടി വച്ചിട്ട്‌ കോളിംഗ്‌ ബെല്ലിനോ/ഫോണ്‍ മണിയ്കോ കാത്‌ കൊടുത്താ, പിന്നെ ശരവണ ഭവനീന്ന് തന്നെ ഉച്ചയൂണു പറയേണ്ടി വരും.
സോ.. അടുപ്പത്ത്‌ വച്ച്‌, ഒരുപാട്‌ ഹൈ ഫ്ലെമില്‍ വയ്കാതെ, ചെറു ചുടില്‍ തന്നെ,ഈ കൂട്ടാന്‍ ഇളക്കി കൊടുത്ത്‌ കൊണ്ടിരിയ്കുക.
അരികു വശത്ത്‌ നിന്നും തിള കുമിളകള്‍ വന്ന് കഴിഞ്ഞാല്‍ അത്‌ മതി.
കുട്ടാന്‍ വല്ലാതെ തിളച്ച്‌ മറിഞ്ഞാ, മോരുകറിയ്കു പനി വരുമ്പോ അമ്മ കാച്ചി തരുന്ന മോരു കാച്ചിയതിന്റെ മണം വരും.

ഇറക്കി വച്ച ശേഷം, ചീന ചെട്ടിയില്‍ എണ്ണയോഴിച്ച്‌, കടുക്‌/6 വറ്റല്‍ മുളക്‌/കരിവേപ്പ്പ്പില എന്നിവ താളിയ്കുക. വറ്റല്‍ മുളക്‌ വലുതായായിട്ട്‌ തന്നെയിട്ട്‌ താളിയ്കുക.
ഈ താളിയ്കല്‍ കഴിഞ്ഞ ശേഷം അല്‍പം എണ്ണ കൂടി അടുപ്പത്ത്‌ വച്ച്‌, 1/2 സ്പൂണ്‍ ഉലുവയിട്ട്‌ മൂപ്പിയ്കുക. മൂത്ത്‌ കഴിഞ്ഞ ശേഷം, ഉലുവ മാറ്റി വച്ച്‌, ഈ എണ്ണ ഈ കൂട്ടാനിലേയ്ക്‌ ഒഴിച്ചാ, അല്‍പം കൂടി ആരോമലുണ്ണിയുണ്ടാവും. ഇറ്റ്‌ സ്മെല്‍സ്‌ നൈസ്‌ ന്ന്..

(ഇനി ബാച്ചിലേഴ്സ്‌ തേങ്ങ- മിക്സി- അര എന്നൊക്കെ വിളിച്ച്‌ കൂവാനാണും ഭാവമെങ്കില്‍ ഒരു ചെറിയ റിഡക്ഷന്‍ സെയില്‍ ഫൊര്‍ ദെം. ചേമ്പ്‌ വേവിച്ച കൂട്ടിലേയ്ക്‌, തെരിനൊപ്പം ഒരു വലിയ സ്പൂണ്‍ തെങ്ങാപാല്‍ പൗഡറോ(മാഗി ഈസ്‌ പ്രൂവണ്‍ ബൈ മി)/ കടലമാവോ/നിറപറ അരിപൊടിയോ നല്ലവണ്ണം കലക്കി (ഫോര്‍ക്ക്‌ ഉപയോഗിച്ച്‌) യോജിപ്പിയ്കുക. എന്നിട്ട്‌ ബാക്കിയൊക്കെ മുമ്പേ പറഞ്ഞപോലെ തന്നെ. ഇനി ചേമ്പല്ലേ, ഞങ്ങള്‍ ബാച്ചീസ്സ്‌ അല്ലെങ്കില്‍ തന്നെ ചൊറിഞ്ഞോണ്ട്‌ ഇരിയ്കല്ലേ, ചൊറിയും എന്നൊക്കെ പറഞ്ഞാ, ഈ വിധം തന്നെ, കുമ്പളങ്ങയോ/കായയോ/ ഒക്കെ ചെയ്യാം.)


അടുത്തത്‌, ഇഞ്ചിപെണ്ണിനു..
മത്തങ്ങ കുടല്‍ ചമന്തി.


മത്തങ്ങ നാളെ എരിശ്ശേരീന്നും പറഞ്ഞ്‌ വാങ്ങിയതാണു. എന്നാ ആ കുടലെടുത്ത്‌ ഒരു ചമന്തിയാവാം ന്ന് കരുതി. തണുപ്പ്‌ തുടങ്ങി ഇവിടെ. സോ തൊണ്ടയില്‍ കിച്ച്‌ കിച്ച്‌, ഈ ചമ്മന്തി നല്ലതാണു. പണ്ട്‌ വൃശ്ചിക വ്രതമെടുത്ത്‌ മലയ്ക്‌ പോവുന്നവര്‍ രാവിലെ കുളിച്ച്‌ തൊഴുത്‌ വരുമ്പോ കഞ്ഞിയും ഈ ചമ്മന്തിയുമൊക്കെ എന്റെ വീട്ടില്‍ വച്ചിരുന്നു. എണ്ണ/എരിവ്‌/മസാല ഒക്കെ ഒഴിവാക്കി കൊണ്ടുള്ള ഒരു വ്രത രീതിയായിരുന്നു. അസുരഗുണം വരുമെന്നാണു വയപ്പ്‌ മസാല കൂടിയാല്‍. എനി വേ..

മത്തങ്ങയുടെ ഉള്‍ഭാഗത്തുള്ള കുടല്‍ കുരു എടുത്ത്‌ മാറ്റിയത്‌ ഒരു കപ്പ്‌ (സത്യമായിട്ടും എനിക്ക്‌ അളവെഴുതാന്‍ അറിയില്ല്യ. ഒക്കെ കണ്‍തൂക്കം തന്നെ)

അടുപ്പത്ത്‌ ചീനചട്ടി വച്ച്‌ വെറും വറവില്‍, (അതായത്‌ പഴമക്കാര്‍ കനല്‍വറവ്‌ എന്ന് പറയും, കനലില്‍ ഒരു ഇരുമ്പ്‌ പ്ലെറ്റ്‌ പോലത്തെ ഒന്ന് വച്ച്‌, ചൂടാക്കി എടുക്കും, അതാണു കനല്‍ വറവ്‌)
ഒരുസ്പ്പൂണ്‍ ഉഴുന്ന് പരിപ്പ്‌, അരസ്പൂണ്‍ കടലപരിപ്പ്‌, ഒരു വറ്റല്‍ മുളക്‌, ഒരു അല്‍പം കുരുമുളക്‌, ഒരു രണ്ട്‌ നാരു കറിവേപ്പില, ഒരു കഷ്ണം കായം (അല്ലെങ്കില്‍ അരയ്കുമ്പോ കായപൊടിയിട്ടാലും മതി) എന്നിവയൊക്കെ വറുത്ത്‌ എടുക്കുക.
(ഓര്‍മകള്‍ക്കെന്തു സുഗന്ധം....)
എന്നിട്ട്‌ ആദ്യമായി മിക്സി ബൗളില്‍ ഈ മത്തങ്ങ കുടലും, ഒരു ചെറിയ തുടം പുളി, (പാതി നെല്ലിക്ക വലിപ്പം) പാകത്തിനു ഉപ്പും കൂട്ടി‌ എന്നിവ കൂട്ടി നല്ലവണ്ണം അരച്ച്‌ എടുക്കുക.
ഇത്‌ മാറ്റി വച്ച്‌, എണ്ണ കൂട്ടാത്ത വറുത്ത്‌ വച്ചിരിയ്കുന്ന ചേരുവ, വെള്ളം കൂട്ടാതെ തന്നെ പൊടിച്ച്‌ എടുക്കുക.
മത്തങ്ങ കൂട്ടും, ഈ പൊടിച്ചതും കൂട്ടി ഒന്നും കൂടി ഒന്ന് ഒരു മിക്സിയില്‍ ചുറ്റുക.
ഇത്‌ നല്ല അമ്മിയില്‍ അരച്ച്‌ ഉരുട്ടിയ ചമ്മന്തി പരുവത്തില്‍ തന്നെ ഇരിയ്കും.
ഇതില്‍ ആവശ്യമുള്ളവര്‍ അല്‍പം വെളിച്ചെണ്ണ തൂവി ഉപയോഗിയ്കുക. കഞ്ഞിയ്കും ചൂടു ചോറിനും അത്യുത്തമം. രണ്ട്‌ പപ്പടം ചുട്ട്‌ എടുക്കാന്‍ സന്മനസ്സുണ്ടെങ്കില്‍ അതും ആവാം.
ഇതിന്റെ കൂടെ രണ്ട്‌ തക്കാളി കൂട്ടി അരച്ച്‌ ഒരു ചട്ടിണി പരുവമാക്കി താളിച്ചെടുത്താല്‍, ചപ്പാത്തിയ്ക്‌ ഒരു "ലോ കലോറി"കൂട്ടാനുമാക്കാം.

മത്തങ്ങ ഇനി ഇഞ്ചിപെണ്ണിന്റെ നാട്ടില്‍ കിട്ടില്ല, എന്നാ പിന്നെ ഇത്‌ കന്റ്രോള്‍ ആള്‍ട്‌ ഡീല്ലിറ്റ്‌ ആക്കണം!!. വഴുതന കിട്ടിയാല്‍ അത്‌ എണ്ണ തൂവി ഓവനിലോ അല്ലെങ്കില്‍ ഗ്യാസിലോ കാട്ടി ചുട്ടെടുത്ത്‌, ഇത്‌ പോലെ ചെയ്യാം. (കുരുമുളകും കരിവേപ്പിലയുമൊക്കെ നാടന്‍ കൂട്ടാണു. ഇതൊക്കെ ഇഷ്ടമില്ലാത്തവര്‍ ബാക്കി ചേരുവ ചേര്‍ത്ത്‌ ചെയ്താലും മതി.)

----

(കൈമള്‍ചേട്ടന്‍ : ഉപ്പും മുളകും തിന്നണ നാവിനു തപ്പും പിഴയും ഉണ്ടാവാം. അതോണ്ട്‌ എതെങ്കിലും ഉണ്ടെങ്കില്‍ ചേരും പടി ചേര്‍ത്ത്‌ ശരിയാക്കുക. ഞാനെപ്പൊഴും എല്ലാ പാചകവിധികളും കണ്‍കണ്ട്‌/ദഹണപുരകളില്‍ നുഴഞ്ഞ്‌ കേറി പഠിച്ചതാണു. ബുക്ക്‌ നോക്കി അളവൊക്കെ എടുത്ത്‌ വച്ച്‌ കൂട്ടാനുണ്ടാക്കാന്‍ എന്ത്‌ കൊണ്ടൊ എനിക്ക്‌ ഹോട്ടലില്‍ പോയി ഊണുകഴിയ്കുമ്പോ ഉണ്ടാവുന്ന ശ്വാസം മുട്ട്‌ അനുഭവപെടാറുണ്ട്‌.അത്‌ കൊണ്ട്‌ ഒരു സ്കെച്ച്‌ വര്‍ക്കോ ഒരു ഗൈഡാ എന്നപോലെയെ നമ്മള്‍ റെസീപ്പിയേ കാണാവൂ എന്ന് എനിക്ക്‌ തോന്നാറുണ്ട്‌, വായനക്കാരും അത്‌ പോലെ തന്നെ എന്റെ കുറിപ്പിനേയും കാണുക. യൂ ആര്‍ ഫ്രീ ട്ടു ഇമ്പ്രൊവൈസ്‌ യുവര്‍സെല്‍ഫ്‌ ...)

Monday, November 20, 2006

എളുപ്പത്തിലൊരു പ്രാതല്‍ അല്ലെങ്കില്‍ വായിലൊരു കപ്പല്‍.

എളുപ്പത്തിലൊരു പ്രാതല്‍ അല്ലെങ്കില്‍ വായിലൊരു കപ്പല്‍.

നമ്മടെ ബാച്ചിലേഴ്സ്‌ പയ്യന്മാര്‍ക്കും, രാവിലെ എണീയ്കാത്ത "തലവെദന"യുള്ള ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ക്കും, കല്ല്യാണം കഴിച്ചിട്ടും ബാച്ചിലിറായി വിലസാന്‍ ഭാഗ്യമുള്ള ഭര്‍ത്താക്കന്മാര്‍ക്കും എല്ലാര്‍ക്കും വേണ്ടി....


ഗോതമ്പ്‌ ദോശയും ഉള്ളി ചമന്തിയും.

ഗോതമ്പ്‌ ദോശ.

ആവശ്യമുള്ള സാധനങ്ങള്‍ :

ഒരു ഗ്ലാസ്സ്‌ ഗോതമ്പ്‌ പൊടി
(ദുഫായ്ക്കാരങ്കില്‍, ഫ്ലോര്‍ നമ്പര്‍ ത്രീ എന്ന ഒരു സുന ഇവിടെ കിട്ടുന്നുണ്ട്‌, അവര്‍ ആട്ട എന്ന് പറയുമെങ്കിലും, ദയവായി വാങ്ങരുത്‌, അത്‌ മൈദയാണു). അത്‌ കൊണ്ട്‌ ഒന്നുകില്‍ അല്‍ബേക്കേഴ്സ്‌ അല്ലെങ്കില്‍ പില്‍സ്ബെര്‍ഗ്‌ തന്നെ വാങ്ങുക, ഫോര്‍ ദ ഡിസേയെര്‍ഡ്‌ ഇഫകറ്റ്‌). അല്‍പം കായവും കൂടെ വേണമെങ്കില്‍ ചേര്‍ക്കുക.

അര ക്ലാസ്സ്‌ അരി പൊടി.
(നിറപറ മുതലായ കമ്പനികളുടെ അപ്പ പൊടിയോ അല്ലെങ്കില്‍ മേറ്റെന്തെങ്കിലും പായ്കറ്റുകളിലേ അരിപൊടി.)

ഇവ രണ്ടും ദോശമാവിന്റെ പരുവത്തില്‍ വെള്ളത്തില്‍ വേണ്ട ഉപ്പും ചേര്‍ത്ത്‌ കലക്കുക. (തവി കൊണ്ട്‌ കലക്കിയാ ശരിക്ക്‌ മിക്സാവാത്തത്‌ കൊണ്ട്‌, ഞാന്‍ ഒന്നില്ലെങ്കില്‍ ബ്ലെന്‍ഡര്‍ കൊണ്ടോ അല്ലെങ്കില്‍ മുട്ടയടിയ്കുന്ന മത്ത്‌ പോലുള്ള വെപ്പണ്‍ ഉപയോഗിച്ചാണു ഇത്‌ ചെയ്യാറു).

സോ പാര്‍ട്ട്‌ 1 റേഡി. ഇനി ഓപ്ഷനലായ ഒരു കാര്യമുണ്ട്‌. ഇതിലേയ്ക്‌ അല്‍പം രുചികൂടാന്‍ കടുകു വറുത്തിടാം.

അതിനു വേണ്ടത്‌ :

കടുക്‌
ഉ.പരിപ്പ്‌
ഇഞ്ചി
പച്ചമുളക്‌
സവാള -- ഇവയൊക്കെ ചെറുതായി അരിഞ്ഞത്‌
ഇത്രയും എണ്ണ അടുപ്പത്ത്‌ വച്ച്‌ ചൂടായ ശേഷം ടപ്പ്‌ ടപ്പ്‌ എന്ന് പൊട്ടിയ ശേഷം അല്‍പം ക്ഷമ കാട്ടുക. കൂട്ടാനില്‍ ചെയ്യുന്നത്‌ പോലെ നമ്മടെ മാവമ്മാവന്റെ മുതകത്ത്‌ ഒഴിച്ചാ, അമ്മാവന്‍ പിണങ്ങും. മാവ്‌ ഈ എണ്ണയുടെ ചൂടില്‍ വെന്ത്‌ കൂടി ആകെ കുളമാകും. അത്‌ കൊണ്ട്‌ അല്‍പം തണുത്ത ശേഷം ഈ കടുക്‌ താളിച്ചത്‌ ഒഴിയ്കുക.

ഇനി ഈ മാവു ദോശക്കല്ലിലോ നോണ്‍സ്റ്റിക്കില്ലോ (എന്റെ വീട്ടില്‍ ഇല്ലാ) ദോശപോലെ വളരെ കട്ടി കുറച്ച്‌ ക്രിസ്പായി ഒഴിച്ച്‌ രണ്ട്‌ വശവും വേവിച്ച്‌ മൊരിച്ചെടുക്കുക. ദോശയ്ക്‌ ഒഴിയ്കാന്‍ നല്ലെണ്ണേയോ, റിഫൈന്‍ഡ്‌ ഓ ആവാം.

ഇനി ദോശച്ചേട്ടന്റെ ഹവ്വയ്കായി..

ഉള്ളി ചമന്തി.

ഉള്ളി ഒരു കപ്പ്‌
ചതച്ച മുളക്‌ 3 വലിയ സ്പൂണ്‍.
(ആവശ്യം പോലെ കൂട്ടാം, ഞാന്‍ ഒരു അഞ്ച്‌ സ്പൂണ്‍ വരെ ഇടാറുണ്ട്‌)
മുളക്‌ പൊടിയുമാവാം. പക്ഷെ അമ്മിക്കല്ലില്‍ അരച്ച പോലത്തെ ഒരു റ്റെക്സ്ചര്‍ വരണമെങ്കില്‍ ചതച്ച മുളകാണു നല്ലത്‌
നാലിതള്‍ കരിവേപ്പില (നല്ല ആരോമലുണ്ണിയുണ്ടാവാനാണിത്‌)
ഒരു ചെറിയ കഷ്ണം പുളി
ആവശ്യത്തിനു ഉപ്പ്‌.

ചെറിയ മിക്സീടെ ബൗളില്‍ ആദ്യമേ ഈ മുളകും, പുളിയും ഉപ്പും ഒക്കെ നന്നായിട്ട്‌ അരച്ച്‌ മാറ്റുക. (വെള്ളം വേണ്ട, കഴിച്ചിട്ട്‌ വേണമെങ്കില്‍ കുടിച്ചോളൂ)
ഈ അരപ്പ്‌ ഒരു പാത്രത്തിലേയ്ക്‌ മാറ്റുക.
എന്നിട്ട്‌ ഇതിലേയ്ക്‌ ഉരിച്ച്‌ വച്ചിരിയ്കുന്ന ഉള്ളി (എളുപ്പത്തിനു സവാളയുമാകാം, പക്ഷേ ആ നാടന്‍ മണം മിസ്സിങ്ങാവും) കുറെശ്ശേ ഇട്ട്‌ ചതച്ച്‌ മാറ്റുക. ഒരു കപ്പ്‌ ഉള്ളി ഒരു 5 തവണയായിട്ട്‌ ഇടുക. (അല്ലെങ്കില്‍ എല്ലാം കൂടിയിട്ടാ അന്ന് മാഗ്നിയങ്ങുന്ന് എവിടെയോ പറഞ്ഞപോലെ വയറളികിയ എരുമ ഓടി ഓടി ചാണകം ഇട്ട പോലെയാവും, കാരണം, അടിയിലുള്ള ഉള്ളി കൂടുതല്‍ അരയും, പിന്നെ മുകളിലുള്ളത്‌ താഴെക്ക്‌ നമ്മള്‍ തട്ടുമ്പോ, എല്ലാം പിന്നേം ഒന്ന് കൂടി കളപിളയാവും) അത്‌ കൊണ്ടാണു ഈ അല്‍പാപ്പം ആയി ചതച്ച്‌ മാറ്റുന്നത്‌. ഇപ്പോ ആദ്യം ചതച്ച്‌ മുളകു കൂട്ടും, പിന്നെ ചതച്ച ഉള്ളിക്കൂട്ടും കൂടി, കൈകൊണ്ട്‌ ഒരു പരന്ന പാത്രത്തിലിട്ട്‌ നല്ലവണ്ണം തിരുമ്മി യോജിപ്പിയ്കുക.

അടുപ്പില്‍ അവരവര്‍ക്ക്‌ വേണ്ടത്ര വെളിച്ചെണ്ണ ഒഴിച്ച്‌ ഒരുപാട്‌ ചൂടായി വെളിച്ചണ്ണയുടെ മണം കുളമാക്കാതെ, ചെറിയ ചൂടില്‍ തന്നെ ഈ കൂട്ട്‌ ഇട്ട്‌ വഴറ്റുക. ഇത്‌ ഒരു രീതി.

പക്ഷെ കുറച്ചും കൂടി വീരശൂരപരാക്രമികളായ കുറുമാന്‍, വക്കാരി, ദേവന്‍, അതുല്യ എന്നവര്‍ - ഇത്‌ അടുപ്പത്തിട്ട്‌ വഴറ്റാതെ, നേരെ വെളിച്ചെണ്ണ അതിലേയ്ക്‌ ഒഴിച്ച്‌ കൈകൊണ്ട്‌ യോജിപ്പിയ്കുക. (അല്‍പം കഞ്ഞിയ്കു വകയുണ്ടെങ്കിലോ, ചൂട്‌ ചോറുണ്ടങ്കിലോ ഈ കൈ അതില്‍ മുക്കി ഒരു പിടി വായിലേയ്കിടുക, സ്വര്‍ഗ്ഗം കാണാം)

ഇനി ഇത്‌ ഒരു ദോശ അല്‍പം ചമ്മന്തി എന്ന തോതിലോ, ദോശ നിവര്‍ത്തിയിട്ട്‌ അല്‍പം ജാം പോലെ സ്പ്രെഡ്‌ ചെയ്ത്‌ ചുരുട്ടിയോ കഴിയ്കാം. കുറുമാനെ വിളിയ്കാനാണു പ്ലാന്‍ എങ്കില്‍ ഇപ്പോ തൊട്ട്‌ ദോശ ചുട്ട്‌ തുടങ്ങുക. ദോശയ്കൊപ്പം അല്‍പം കടുംകാപ്പിയും കൂടി ഊശ്‌ ഊശ്‌ ന്ന് ഊതി കുടിയ്കാന്‍ മറക്കാതിരിയ്കുക.

കോളേജില്‍ പഠിയ്കുന്ന കാലത്ത്‌ വാഴയില വാട്ടി ദോശയൊക്കെ അടുക്കി വച്ച്‌ അതിനു മുകളില്‍ ഈ ഉള്ളിചമന്തിയിട്ട്‌ പൊതിഞ്ഞാണു കൊണ്ട്‌ പോകാറു. ഉച്ചയാവുമ്പോഴേയ്കും ഈ ചമന്തിയുടെ ഒക്കെ എണ്ണ താഴെയിറങ്ങി എല്ലാ ദോശയിലും പടര്‍ന്ന് കാണും.

അസൂയ



പച്ചാനയോട്‌ തോന്നിയ അസൂയ മാത്രമാണു ഈ വരയില്‍ എന്നെ എത്തിച്ചത്‌. അസൂയയുടെ മറ്റൊരു വികൃത മുഖം.

Sunday, November 19, 2006

പത്ര"ധര്‍മ്മം"


ദുബായില്‍ നിന്നിറങ്ങിയ ഒരു പത്രത്തിന്റെ ഫ്രണ്ട്‌ പേജ്‌ പടമാണിത്‌. കണ്ടപ്പോ ഞാന്‍ കരുതി, പുതിയ പാര്‍ട്ടി പ്രസിഡണ്ടോ അല്ലെങ്കില്‍ പ്രിന്‍സ്‌ എന്ന ബാലനെ കുഴല്‍ കിണറീന്ന് എടുത്ത ആര്‍മിക്കാരനോ അല്ലെങ്കില്‍ അഡോബ്ബ്‌ ചീഫിന്റെ മകന്‍ ആനന്ദിനെ റാഞ്ചലുകാരുടെ കൈയ്യീന്ന് വീട്ടിലേത്തിച്ച ഓട്ടോക്കാരനോ മറ്റോ ആവും എന്ന്. ആ പ്രസന്നവദനവും, ചുറ്റുപാടും തിക്കി തെരക്കുന്ന മാധ്യമക്കാരേയും നോക്കൂ.. വൗ... വൗ.. ഇറ്റ്‌ ഹാപ്പന്‍സ്‌ ഓണ്‍ലി ഇന്‍ ഇന്‍ഡ്യാ...

പത്ര"ധര്‍മ്മം" പിന്നെ മീഡിയക്കാരു കുപ്പി പാട്ട പെറുക്കണവരേ പോലയാ ഇപ്പോ, രാവിലെ ഇറങ്ങും, ന്യൂസുണ്ടോ.. ന്യൂസ്‌... ന്യൂസുണ്ടോ.. ന്യൂസ്‌... വാക്കത്തീടെ മൂര്‍ച്ച കൂട്ടുന്ന ത്രേസ്യാമ്മ ചേടത്തി പോലും ഇപ്പോ "സ്പെഷല്‍ ന്യൂസില്‍" ഇടം തേടുന്നു.

കൈപ്പള്ളി പറഞ്ഞപോലെ ഫസ്റ്റ്‌ കിട്ടിയ ആ റാലിയര്‍ടെ ഒരു ക്ലോസപ്പ്‌ പോലും നമ്മള്‍ കണ്ടില്ല. എന്നാല്‍ ഇത്‌ പോലെയൊക്കെ ആവുമ്പോ, ആളു കൂടുന്നു. ഇതിനാണോ മിസ്പ്ലേസ്ഡ്‌ ഇന്റ്രര്‍സ്റ്റ്‌ എന്ന് പറയുന്നത്‌??

Thursday, November 16, 2006

സുല്ലിനു സ്പെക്ഷല്‍



ഈ തേങ്ങ സുല്ലിനു വേണ്ടി.

Monday, November 13, 2006

ദേവഗുരുവിനു ...








ഒരു കലേഷായില്ലെങ്കിലും.. ഒരു ദില്‍ബനെങ്കിലും അടുത്ത മീറ്റിനാവാനായി ദേവസഭയിലേയ്ക്‌ ട്രയിലര്‍ അയച്ചിട്ടുണ്ട്‌.

Saturday, November 11, 2006

ഈ സമ്മാനം സൂവിനു.



ഈ സമ്മാനം സൂവിനു.

മീറ്റിനൊന്നും എത്തി ചേരാന്‍ കഴിയാതെ, മനസ്സ്‌ കൊണ്ട്‌ എല്ലാ മീറ്റിലും ഓടിയെത്തി, വീട്ടിനുള്ളിലെ മറ്റ്‌ പണികളെല്ലാം തന്നെ മാറ്റി വച്ച്‌ വേദിയിലെത്തി, ഇമ വെട്ടാതെ, എല്ലാ പ്രോല്‍സാഹങ്ങളും കമന്റിലൂടെ(ആകെ മൊത്തം 62) നമുക്ക്‌ തന്ന സൂവിനു ഈ സമ്മാനം എന്റേയും മറ്റ്‌ എല്ലാ സുഹൃത്തുക്കളുടെ പേരിലും കാഴ്ചവയ്കുന്നു.

മീറ്റ്‌ എല്ലാം കൊണ്ടും ഒരു പുത്തനുണര്‍വു തന്നെയായിരുന്നു സൂ. പ്രത്യേകിച്ച്‌ ഞാനിത്‌ വരെ കാണാത്തവരായിരുന്നു എല്ലാരും എല്ലാരും എന്നത്‌ ഒന്ന് കൊണ്ടു തന്നെ. വിരുന്നുകാരുടെ എത്തിപെടല്‍ കാരണം ഒരു മുന്നു മണിക്കുര്‍ എനിക്ക്‌ മാറി നിക്കേണ്ടി വന്നു എന്നതല്ലാതെ, ഒരോ നിമിഷവും ഈ മീറ്റ്‌ എന്റെയുള്ളില്‍ ഇനിയും ഇനിയും എല്ലാരേയും കാണാനും ചുറ്റിക്കറങ്ങി നടക്കാനുമുള്ള ആവേശം നിറയ്കുന്നു. ഇന്ന് അവധി ദിനമാണെനിയ്ക്‌. ശബളം കിട്ടാതെ ബ്ലോഗ്ഗിലിരിയ്കുന്ന ആത്മാര്‍ത്തതയില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല. അത്‌ കൊണ്ട്‌, വിശദവിവരങ്ങള്‍ എന്നെ കൊണ്ടാവുന്നത്‌, രണ്ടു ദിനം കൊണ്ട്‌ ഞാന്‍ കുറിയ്കാന്‍ ശ്രമിയ്കാം.

വായനക്കാര്‍ക്ക്‌, ഇത്‌ ഒരു എവര്‍ റോളിംഗ്‌ റ്റ്രോഫിയാണു. ഇനിയും വാതിലുകള്‍ തുറന്ന് തന്നെ കിടക്കുന്നു. അടുത്തയാളെ പ്രഖ്യാപിയ്കപെട്ടാല്‍, സൂ എത്തി റ്റ്രോഫി കൈമാറുന്നതായിരിയ്കും.

ഈ സമ്മാനം സൂവിനു കൈമാറുവാന്‍ ഞാന്‍ ശ്രീ.കലേഷിനെ വേദിയിലേയ്ക്‌ സ്വാഗതം ചെയ്യുന്നു.

Wednesday, November 08, 2006

അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.





വിശ്വ പ്രഭയ്ക്‌ സ്വാഗതം.

കൂവൈറ്റില്‍ നിന്ന് യു.എ.ഈ യില്‍ എത്തി നമ്മുടെ മീറ്റില്‍ പങ്കാളിയാവാന്‍ സന്മനസ്സ്‌ (ധൈര്യം)കാണിച്ച വിശ്വത്തിനു അഭിവാദ്യത്തിന്റെ ചുവന്ന പൂക്കള്‍.

ഒപ്പം അബുദാബിയില്‍ നിന്നു വരെ ഇത്രയും ദൂരം യാത്ര ചെയ്ത്‌ നമ്മോളോടൊപ്പം എത്താന്‍ മനസ്സ്‌ കാണിച്ച സാക്ഷിയ്കും സെമിയ്കും.. പിന്നെ ദൂരെ നിന്നെത്തുന്ന ഞാനറിയാത്ത മറ്റ്‌ ചിലര്‍ക്കും.

---
ദേവനു.. പൂക്കള്‍ ദയവായി വീട്ടിലേ കുപ്പിയിലാക്കരുത്‌. കൊത്തി വച്ച പേന വല്ലതും അവിടെയുണ്ടെങ്കില്‍ സൂക്ഷിയ്കുമല്ലോ.