Wednesday, February 25, 2009

ഇതാരുടെ പുസ്തക ശേഖരം? സമാന്തര പാര ഫ്രം അതുല്യ



കെഇപ്പിള്ളീ എന്നെ തല്ലണ്ട വിരട്ടിയാ മതി !!

Saturday, February 21, 2009

അയ്യം പന


അയ്യം പന

ഒരു പീടീം ഇല്ല, ഇവിടെ കൊച്ചീലു നടക്കുന്ന പുഷ്പഫല പ്രദര്‍ശനം കാണാന്‍ പോയപ്പോഴ്, കണ്ട ഒരു പച്ചക്കറി പ്രദര്‍ശനത്തിലെ കായ് ഫലമാണിത്. നേര്യമ്ഗലം കര്‍ഷക സമിതി വക സ്റ്റാളില്‍ ഇത് കണ്ടു. അവിടെ ആരും ഇതിനെ കുറിച്ച് പറഞ് തരാനുണ്ടായില്ല. പേരു മാത്രം എഴുതി വച്ചിരുന്നു. "അയ്യം പന"


ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയുന്നവര്‍ പറയുമല്ലോ ദയവായി.

ബ്രാവോ സുലു - ദുബായി മീറ്റ്


ദുബായി മീറ്റ് ഇത്രേം ചുരുങ്ങിയ സമയത്തില്‍ ഇത്രേമ്മ് ആളുകളു പങ്കെടുത്ത് ഇത്രേം ഗംഭീരമാക്കിയ ഒരോരുത്തര്‍ക്കുമായിട്ട് ഈ റ്റ്രോഫി സമര്‍പ്പിയ്ക്കുന്നു.

ബ്രാവോ സുലു!


(Photo from Google search)

Wednesday, February 18, 2009

ദുബായ് ബ്ലോഗ്ഗ് മീറ്റ്

ദുബായ് സലീല്‍ പാര്‍ക്കില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ബ്ലോഗ്ഗ് മീറ്റ് സാങ്കേതിക കാരണങ്ങളാല്‍, കൊച്ചി സുബാഷ് പാര്‍ക്കിലേയ്ക്ക് അന്നേ തീയ്യതിയ്ക്ക് രണ്ട് ദിനം അപ്റേ മാറ്റി നിശ്ചയിച്ചിരിയ്ക്കുന്ന വിവരം സന്തോഷം അറിയിച്ചിരുന്നു. റിസഷന്‍ കാരണം സമര്‍ദ്ദം മുട്ടി നില്‍ക്കുന്ന ആളുകള്‍ക്ക് മീറ്റ് ആഘോഷിഛ് കായലിലേയ്ക്ക് ചാടാനുള്ള സൊഉകര്യവും ഒരുക്കിയട്ടുണ്ട്. എല്ലാരും അവിടെ വച്ച ഹാജര്‍ ഇങ്ങോട്ട് മാറ്റി ഒന്നൂടെ (ഒന്നൂടെ മാത്രം, അവിടെ ത്തെ പോലെ മിനിറ്റ് ഒന്നിനു പുതുക്കി ലിസ്റ്റ് ഇടുന്നതല്ല്), ഇവിടെയ്ക്ക് വയ്ക്കാന്‍ താല്പര്യപെടുന്നു.

വിനയപൂര്വ്വവം,
അതുല്യ

Tuesday, February 17, 2009

സ്വന്തം പച്ചപ്പ്

ദുഫായിലെ പ്രവാസ ജീവിതത്തില്‍, ഏറ്റവും കൂടുതല്‍ മറ്റു കാര്യങ്ങള്‍ക്കൊപ്പം പരിതപിച്ചിരുന്നത്, ഒരു പച്ചപ്പുള്ള എന്തെങ്കിലും ഒരേണ്ണത്തിനു തെഇ വച്ച് പിടിപ്പിയ്ക്കാന്‍ പറ്റാതിരുന്നതാണു. തുളസീം, ബട്ടണ്‍ റോസും, ഉടനെ ഉടനെ പൂത്ത് മലരുന്ന ഡാലിയയും ഒക്കെ കൊണ്ട് വച്ച്, ഒരാഴ്ച കഴിയുമ്പോ എന്തെങ്കിലും കാരണം കൊണ്ട്, ചൂട് തന്നെ ആദ്യത്തെ വില്ലന്‍, പിന്നെ പറമ്പ് ഇല്ല്യായ്മയും, അവയൊക്കെ കരിഞ് പോകുമായിരുന്നു. ദോഷം പറയരുത്, അപ്പറത്തേ ബില്‍ഡിങിന്റെ പറമ്പില്‍ പാട്ടത്തിനെടുത്ത പോലെ, ഒരു മുരിങ വളര്‍ത്തിയിരുന്നു.!!

നാട്ടിലെത്തി, ഒന്ന് സെറ്റില്യായപ്പോഴ് മുതല്‍, കുറേശ്ശേ കുറേശ്ശേ ചെടികള്‍ വയ്ക്കാന്‍ തുടങ്ങി, ഏറ്റവും മുകളിലത്തേ നിലയായത് കൊണ്ട്, ടെറസ്സ്, മൊത്തം എന്റെ എന്ന പോലെ ഉപയോഗിയ്ക്കാന്‍ കഴിയും. അവിടേമ്മ്, ബാല്‍ക്കണീം ഒക്കെ വച്ച നട്ട് വളര്‍ത്ത ചെടികള്‍. അവസാനത്തേത്ത്, വെയില്‍ കൂടി പോയിട്ട്, പടമെടുത്തപ്പോഴ് പറ്റിയ പറ്റാണു. അത് വെറ്റില കൊടിയാണു.