Tuesday, January 29, 2008

നടനം നിറഞ നടന്‍


ആദരാഞ്ചലികള്‍. ഈയ്യിടേ കൂടി കാറ്റത്തെ കിളിക്കൂട് കണ്ടിരുന്നു.

Sunday, January 27, 2008

തെന്നി പോയ കല്ല്

സര്‍ക്കാരാശുപത്രി
അലുമിനിയ പാത്രം
ശാരാദാംബാള്‍ റ്റീച്ചര്‍
ആഗസ്റ്റ് 15 രാ‍ലി
വീട് മാറ്റം
നല്ലെണ്ണ
ചീനിക്ക്കാ പൊടി
മടക്കി തുന്നിയ ഷര്‍ട്ട്
റ്റ്രാന്‍സ്പോര്‍ട്ട് ബസ്സ്
സ്വാതന്ത്ര്യം
ഗ്രീറ്റിങ് കാര്‍ഡ്
കൃഷ്ണന്‍
പാം ഓയില്‍
മുനിസ്വാമി
വയലറ്റ് സാരി
നീല പേപ്പറ്.

Saturday, January 26, 2008

പാവം എന്റെ ജവാന്‍, മേരാ ഭാരത്‌ മഹാന്‍.


ഇന്ത്യ. ജനുവരി 26

(15ഉം 20 വയസ്സായില്‍ സിനിമാ പാട്ടും ആട്ടവും കാട്ടിയാല്‍, 40 ലക്ഷത്തിന്റെ ഫ്ലാറ്റും, 35 ലക്ഷത്തിന്റെ കാറും,പിന്നെ ഇപ്പോ ആപ്പിള്‍ 2 കോടി, ജില്ല തോറും, സ്കൂള്‍ തോറും സ്വീകരണം, ചാനലുകളില്‍ ദിനമേറി വെളുക്കുവോളം അഭിമുഖം!)

പാവം എന്റെ ജവാന്‍, മരണ മുഖത്തില്‍ നിന്ന് രക്ഷപെട്ടവരും,നെഞ്ച്‌ വിരിച്ച്‌ ചെറുപ്രായത്തില്‍ മരണത്തിലെയ്ക്‌ പൊട്ടി തെറിച്ചവരും. ജയ്‌ ജവാന്‍! മേരാ ഭാരത്‌ മഹാന്‍.

Thursday, January 24, 2008

കാരണം

ചോറും കറീം ഒക്കെ ഉണ്ടാക്കേണ്ടി വരുന്നത് കൊണ്ടാണു പെണ്ണുങ്ങള്‍ ഓഫീസില്‍ വൈകി എത്തുന്നത്.

Monday, January 21, 2008

അനില്‍ ആകാശത്തിനുമപ്പുറം

ഇത് വൈമാനികനായ അനിലിന്റെ കഥ. 1984ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റായി. പിന്നീട് - ഒരു ബൈക്ക് അപകടം. - ഹെല്‍മെറ്റ് എടുത്ത് മാറ്റിയപ്പോള്‍ അനിലറിഞു, അല്പം ബാക്കിയുള്ള ബോധത്തൊടേ , തല വേറിട്ട് തൂങി ഒടിഞ് കിടക്കുന്നത് - ശരീരം മുഴുവനും തളര്‍ന്ന് കിടപ്പിലായിട്ട് ഇപ്പോ 20 കൊല്ലത്തോളം -

പിന്നീട് വിധിയേ അനില്‍ തോല്പിച്ച കഥയാണു താഴെ ഇട്ടിരിയ്കുന്നത്. ഞാന്‍ ഇടയ്ക്, താഴത്തേ ബാര്‍ബര്‍ ഷാപ്പിലെ പഴേ പത്രക്കടലാസും മാഗസീനും അച്ചടി ആക്രീം ഒക്കെ പെറുക്കി കൊണ്ട് വരും, (പഴേ ന്യൂസൊക്കെ വായിച്ച്, ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കാലുകുത്തി എന്നൊക്കെ ആരോടെങ്കിലും പറയേം ചെയ്യും‌!). അങ്ങനെ കിട്ടുന്ന/വായിയ്കുന്ന വാര്‍ത്തകള്‍ ചിലത്, എടുത്ത് കൂട്ടിയിടും, ചിലവ കളയും. എന്നാല്‍ ഈ വാ‍ര്‍ത്ത എന്റെ മനസ്സിനെ ഒരുപാട് ഉലച്ചതാണു. പ്രത്യേകിച്ച്, അല്പം കൈവേദനയും മറ്റും വന്നപ്പോഴ്, കുറെ ആഘോഷിച്ച്, കാണുന്നവരോടൊക്കെ ഇതിനെ പറ്റി പറഞ്, സിമ്പതി വാങിക്കുട്ടി, മിക്ക ജോലികളില്‍ നിന്നും മന:പൂര്‍വ്വം ഈ അസുഖം കാണിച്ച് ഒഴിഞ് നിന്ന് ഒക്കെ നടന്നു. ദൈവമേ പൊറുക്കണമേ... എല്ലാര്‍ക്കുമായിട്ട് ഇത് ഇവിടെ പങ്ക് വയ്കുന്നു. റ്റെപ്പ് ചെയ്ത് ഇടണംന്ന് ഉണ്ടായിരുന്നു. കഴിയുമെന്ന് തോന്നുന്നില്ല.


Sunday, January 20, 2008

അ ആ അം...

അ ആ അം. ഇങ്ങനെ തന്ന്യേയ് മൊട്ടായി തിന്നണത് വാവേ.. ഈ അമ്മായി ആകെ കൂടെ കുഴച്ച് തേച്ച്.....
അപ്പോ പറഞ് വന്നത്, ഇങ്ങനെയന്ന്യാ താഴത്തേ ഈ ചെക്കനും ഞാനിതൊക്കെ കൊടുത്ത് ഇപ്പോ ഈ കുഞി മീശക്കാരനാക്കീതും, എന്നിട്ട് അത് സജ്ജീവ് വരച്ച് തന്നതും! ആര് വീട്ടിലെത്തിയാലും പത്ത് മിനിട്ടെങ്കിലും ഫ്രേം ഇട്ട് വച്ചിരിയ്ക്കുന്ന ഈ വരയെ കുറിച്ച് ഒരു ഡിസ്കഷ്നുണ്ടാവും. പിന്നേം പോകാറുമ്പോഴ്, അവനോട് കൂട്ടുകാരു പറയും, മാന്‍ യു ലുക്ക് ഗ്രേയ്യ്റ്റ് മാന്‍ ന്ന്!

ഒരു പിറന്ന ദിനത്തിലൂടെ അവനും കടന്ന് പോകുന്നു. ഏറ്റവും അനുയോജ്യമായിട്ട് ഈ പടം തന്നെ ഇവിടേ ഇടുന്നു.
(ആശംസ ആശംസാന്ന് പറയാണ്ടേ, എല്ലാരും കൂടേ മുട്ടിപ്പായിട്ടൊന്ന് പ്രാര്‍ഥിപ്പിന്‍, ചെക്കന്റ് പത്തിന്റെ ബോറ്ഡ് പരൂഷയാണിപ്പോ വരണത്. കൊട്ടപടി മാര്‍ക്ക് കിട്ടിയിലേല്‍ അറിയാലോ എല്ലാര്‍ക്കും എന്താവുമെന്ന്!)

Thursday, January 17, 2008

വാവേം വടേം പിറന്നാളും.

ഇന്ന് ഈ വാവേടേ പിറന്നാള്‍ക്ക് അതുല്യാമ്മായി എന്തേലു തരണ്ടെ? ചെക്കാ ഭയങ്കര തണുപ്പാ ഇവിടെ ഇപ്പോ, അതൊണ്ട്, ഒന്നുമുണ്ടാക്കില്ല. അതോണ്ട്, ഇത്രേയുള്ളു, ഇതോക്കേയും നിനക്കായിട്ട്...
ആയൂരാരോഗ്യ സൌഖ്യം നിനക്കും, അച്ഛനുമമ്മയ്കും ഇതിനോടോപ്പം.
Tuesday, January 15, 2008

എന്താണിത്‌?

Monday, January 14, 2008

പൊങ്കല്‍

പൊതുവെ പാലക്കാട് ഭാഗത്തുള്ള അഗ്രഹാരത്തില്‍ വസിയ്കുന്നവര്‍ക്ക് മകരം ഒന്ന് എന്ന് പറഞാല്‍, സംക്രാന്തി ദിനം എന്ന് മാത്രമാണു. അല്പം പായസം ഉണ്ടാക്കും, അരീം പരിപ്പും കൂടി വേവിച്ച് ചോറാക്കും അത്ര തന്നെ. വെണ്‍പൊങ്കല്‍, മാട്ട് പൊങ്കല്‍, (പശൂനെ വീട്ടിന്റെ മുമ്പില്‍ കൊണ്ട് വന്ന് അതിനു ചോറും കറീം ഒക്കേനും കൊടുക്കും), പിന്നെ കനു പൊങ്കല്‍, അതായത്, കന്യക ആയിട്ടുള്ള കുട്ടികള്‍ (പെണ്‍ ?)ക്ക് ഉള്ളതാണീ കനു പൊങ്കല്‍. എള്ളു ചോറും, നാരങ്ങാ ചോറും, തൈരു ചോറും ഒക്കേനും കൂടി സൂര്യ ഭഗവാനു നേദിച്ച്, നല്ല ഒരു വരനെ കിട്ടണെന്ന് ഒക്കെ പ്രാര്‍ഥിപ്പിയ്കും വീട്ടിലുള്ള അമ്മ്യാമ്മരു.

പക്ഷെ ഇതിനേക്കാളും ഒക്കെ കൂടുതലായിട്ട്, പൊങ്കല്‍ എന്ന് പറയുമ്പോ, അങ്ങനെ ഒരു രീതി ഇല്ലെങ്കില്‍ തന്നെയും, കേരളത്തിലുള്ള സകലമായ പട്ടന്മാരും, ഉമ്മറത്ത് സ്ഥലമുള്ളവരൊക്കെ, രാത്രി തന്നെ, ചാണകമൊക്കെ മെഴുകിയിട്ട്, അരിപൊടിയില്‍ കോലം വരയ്കും. (കോലത്തിനെ കുറിച്ച് പല കാര്യങ്ങളും കേള്‍ക്കുന്നുണ്ട്, കോലം രാവിലെ എണീറ്റ് സ്ത്രീകള്‍ക്ക് നടു വളയാന്‍ ഒരു യോഗ പോലത്തേ ഒന്നാണെന്നും, കോലം അരിപൊടി കൊണ്ട് ഇടുന്നത് കാരണം, ഉറുമ്പുകളും, മറ്റ് കുഞി പ്രാണികള്‍ക്കും തീറ്റ കൊടുക്കുകയാണെന്നും ഒക്കെ. പിന്നെ ഒന്ന് വളര്‍ന്ന് വിവരം വെച്ചപ്പോഴോക്കെ (ഉവ്വ) കേട്ടത്, ഇതിനു ഗണിത ശാസ്ത്ര പരമായിട്ട് എന്തോ (ഉമേശന്‍ മാഷേ എണീറ്റ് വായോ))ബന്ധമുണ്ടെന്നും ഒക്കെ). പണ്ടുള്ള കാലമല്ലേ, ഒന്നും ചോദിച്ചൂടാ വീട്ട് കാരോട്. അപ്പോ പറയും, തിമിരെ പാരു, തിരുപ്പി തിരുപ്പി കുത്തി കേക്കറാന്ന്, ഇത് പറയണതും പോരാഞിട്ട്, മുതകത്ത് കെക മടക്കി ഒരു കുത്തും തന്ന് ഉന്തി വിടും.

ഒരു കാര്യോം അഗ്രഹാരത്തില്‍ കാര്യ കാരണ സഹിതമായിട്ട് പറഞ് തരില്ല. അന്ത പാട്ടിയോടേ പഴയ പാട്ടിയ്ക് മൂത്ത അക്ക ചെയ്ത്തെ പാത്ത് നാങ്കളും ഇപ്പടി പണ്ണറോം, നീയും പണ്ണിവിട് - അതോടേ കഴിഞു. എല്ലാം ചെയ്തോണ്ടെ ഇരിയ്കണം. ശീലങ്ങളും രീതികളും ഒക്കെ പെണ്‍കുട്ടികള്‍ടെ മണ്ടയ്കാണു. അപ്പോ പറഞത് വന്നത്, പൊങ്കലും കോലവും. പൊങ്കലിനു മാത്രമെന്തിനു ഇങ്ങനെ മുറ്റം നിറയ്കുന്നു എന്ന് ഒരു പിടീം ഇല്ല. രണ്ട് ദിവസം മുമ്പേ അഗ്രഹാരത്തിലുള്ളവര്‍ മുറ്റം വീതിയ്കും. എല്ലാ വീട്ടുകാര്‍ക്കും കൂടി ഒരു വലിയ കോലായി പോലത്തേ മുറ്റമാണു. അപ്പോ, ഇന്ന സ്ഥലം ഈ കുട്ടിയ്ക്/വീട്ട്കാര്‍ക്ക് എന്ന് പകുത്ത് കൊടുക്കും. വൈകുന്നേരം ആവുമ്പോ ചാണകം മെഴുകി വയ്കും. (ചാണകം വെള്ളത്തില്‍ കട്ടിയായിട്ട് കലക്കി, അതീന്ന് വലിയ കരട് ഒക്കെ കെകെ കൊണ്ട് കളഞ്, നല്ല കുഴമ്പ് പരുവത്തിലാക്കി മുറ്റത്ത് തേച്ച് ചൂലോണ്ട് പിടിപ്പിയ്കും. ധനു അവസാന ദിവസം ആണിത് ചെയ്യാറു. അന്ന് രാത്രി ഊണൊക്കെ കഴിഞ്, ഒരു പത്ത് മണിയാവുമ്പോ പെണ്‍കുട്ട്യോളും, അമ്മ്യാമാരുമൊക്കെ, കോലമിടാനൊരുങ്ങും. ചില അമ്മാവന്മാരു, ഇവര്‍ക്കൊക്കെ കാവല്‍ എന്ന രീതിയിലും കുനിഞ് നിന്ന് കോലമിടുന്നവരുടെ തലങും വിലങും നടന്ന് ആളാവും. (ചില സ്ഥലത്ത് അഞ്ച് പത്ത് മിനിറ്റ് നിന്നും കറങും :) ഒരു മൂന്ന് മണീയോടേ ഈ പരിപാടി തീരും. പിന്നെ രാവിലെ എണീറ്റ് ഒരു വിചാരണയാണു, ആരുടേത് ഏറ്റം നല്ലത്? പുള്ളി കോലം ആരൊക്കെ ഇട്ടു? പുള്ളി കോലമിടാന്‍ പാടാണു. പുള്ളികളൊക്കേ ഇട്ടിട്ട്, ഏതെങ്കിലുമൊക്കെ സ്ഥലത്ത് തെറ്റിച്ച് പൊടികൊണ്ട് ഇഴ വലിച്ചാല്‍, മുഴോനും തെക്കു വടക്ക് തെറ്റും. അതോണ്ട് പുള്ളി കോലമിട്ട് ഇതിനു മുമ്പേ പഠിച്ച് വയ്കും. സൂത്രത്തില്‍ മദ്രാസിലൊക്കെ ബന്ധുക്കളുള്ളവര്, അവരുടെ അടുത്തൂന്ന് ഒക്കെ ചോദിച്ച് വാങി വരച് വയ്കും ആരോണ്ടും പറയാതെ. ദുബായ്യ്ക് വന്നപ്പോ, പുള്ളീം ഇല്ല, വരേം ഇല്ലാണ്ടെ ആയി. ആവശ്യത്തിനു ഭഗവാന്റെ മുമ്പിലെ മാര്‍ബിള്‍ പീസില്‍ രണ്ടിഴ വരയ്കും അതന്നെ. എന്നാലും പൊങ്കല്‍ന്ന് പറഞപ്പോ, പഴയ ഇഴയൊക്കെ മുറിയാതെ വരുവോ എന്നൊരു പരീക്ഷണം. ദേണ്ടെ ഇത് പോലെ.Sunday, January 13, 2008

മുഴുഭ്രാന്ത്

ജെല്ലിക്കെട്ട് അല്ലെങ്കില്‍ മുഴുഭ്രാന്തന്മാരായ ഇന്ത്യക്കാരില്‍ ചിലര്‍.

തമിഴ് നാട്ടില്‍ പൊങ്കല്‍ എന്ന ഉല്‍സവത്തോടനുബന്ധിച്ച് അളഗനല്ലൂര്‍ എന്ന ഗ്രാമത്തില്‍ പ്രധാനമായും, പിന്നെ അത് പടര്‍ന്ന് പിടിച്ച്, മറ്റു ചെറു ഗ്രാമത്തില്‍ ചെറിയ തോതിലും നടന്ന് വന്നിരുന്ന മൃഗങ്ങളോടുള്ള അതി ക്രൂരമായ വിനോദം. ചിത്രങ്ങളില്‍ ചിലത് ഗൂഗിളില്‍ നിന്ന്. 2008 മുതല്‍ ഇത് നിരോധിച്ച് കൊണ്ട് സുപ്രീം കോടതില്‍ ഉത്തരവ് ഇറക്കിയട്ടുണ്ട്. ബുള്‍ ഫൈറ്റിനുള്ള കാളകളേ എങ്ങനെയാണു ഭ്രാന്തമാരുടെ ഇടയിലേയ്ക് ഇറക്കുക എന്നറിയണ്ടേ? വളരെ ലളിതമായ രീതിയാണു ഇതിനു. മുക്കറ്റം ഇവയെ എന്ത് പഴുതാരയിട്ടതാ‍ണെങ്കിലും വിഷം കലര്‍ത്തിയതാണെങ്കിലുമായിട്ടുള്ള കൊട്ടോടി/ചാരായം കുടിപ്പിച്ച്, പരിപാടിയ്ക് ഇറക്കാനുള്ള വേലി തുറക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് ഇവയുടെ കണ്ണിലേയ്ക് മുളകു പൊടി വിതറും. എന്നിട്ട് ഒരൊറ്റ അടി മുതുകില്‍, അതും ഈ മിണ്ടാപ്രാണീടെ കൂനിലേയ്ക് തുടരേ ത്ടരെ പിന്നീടും. എന്നിട്ട് ഭ്രാന്തന്‍ മനുഷ്യന്മാരുടേ ഇടയിലേയ്ക് പാഞിറങ്ങിയ ഈ ഉരുവിനെ ചുറ്റും ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ആരോണാ ഇതിന്റെ കൂനിന്മേല്‍ പിടിച്ച് കേറി തൂങ്ങി നടുവില്‍ ഇരുപ്പുറപ്പിയ്കുകയോ അതിന്റെ ഏതാണ്ട് ഒരു സ്ഥിതിയില്‍ എത്തുകയോ ചെയ്യ്താല്‍, ആ തെണ്ടി,ജയിയ്കും. പണ്ട് ഇങ്ങനെ ജയിച്ച ഭ്രാന്തനായിരുന്നത്രേ തമിഴ്നാട് രാജാവ് മോളേ കെട്ടിയേല്‍പ്പിച്ചിരുന്നത്.!

കോടതി വിധിക്കെതിരെ, തമിഴ് നാട് അളഗനൂര്‍ തമ്പ്രാക്കന്മാര്‍ ഇറങ്ങിയട്ടുണ്ട്. ടൂറിസം നിലക്യ്കുമത്രേ!ജെല്ലിക്കെട്ട് അല്ലെങ്കില്‍ മുഴുഭ്രാന്ത്

ഇനി ഹിപ്പ് ഹിപ്പ് ഹുറേ ഫോറ് ദ ബുള്‍

Hurrah For The Bull - Amazing videos are here

(ഈയ്യിടെ ട്രാവല്‍ ആന്‍ഡ് ലിവ്വിങ് എന്ന ടി.വി പ്രോഗ്രാമില്‍, ബെല്‍ജിയം എന്ന രാജ്യത്ത്, ഇതേ പോലെ ഒരു സ്പോര്‍ട്ട് കണ്ടിരുന്നു. ഉരു ഇവന്‍ തന്നെ ആണെങ്കില്‍, ആ കളിയുടെ രീതിയാണു വിത്യസ്തവും, അവര്‍ക്ക് മൃഗങ്ങളോടുള്ള സ്നേഹവും നമ്മളേ കാട്ടി തരുന്നത്. ഒരു വലിയ പുല്ല് പാകിയ മൈദാനത്തില്‍, അളുകളേ കൊണ്ട് നിറഞ സ്റ്റേഡിയത്തിലേയ്ക് ഒരു വലിയ ഉരു ഇറങ്ങുന്നു. ഞാനും കരുതി ഇനി എന്താവുമപ്പാ പുകിലെന്ന്. അടുക്കളയില്‍ പോയിട്ട് കൂകി കൊണ്ടിരുന്ന കുക്കര്‍ നിര്‍ത്തി പിന്നേം വന്നു, അഞ്ച് മിനിറ്റ് കഴിഞപ്പോ. ഉരു അവിടെ തന്നെ നിന്ന് കറങ്ങുന്നു. അവിടെ പോകുന്നു, ഈ മൂലയില്‍ പോകുന്നു, കറങ്ങുന്നു, ഇരിയ്കുന്നു. 20 മിനിറ്റ് കഴിഞു, കാണികള്‍ അക്ഷ്മരായിട്ട് വിരല്‍ കടിച്ച് ഇരിയ്കുന്നു. സമയം പൊയ്കൊണ്ടേയിരുന്നു. അപ്പോഴാണു അപ്പൂസ് പറഞത്, ഈ ബുള്‍ അപ്പിയിടുന്നതും കാത്ത് ഇരിയ്കുകയാണു കാണികള്‍. ഗ്രൌണ്ടില്‍ എവിടെ അപ്പിയിടുന്നുവോ, അത് ആരു ബെറ്റ് വച്ചിരിയ്കുന്നുവോ അവര്‍ക്കാണത്രേ റ്റ്രോഫി! എന്തൊരു അന്തരം! ഗൂഗിളമ്മച്ചി കനിഞില്ല, ഇതിന്റെ പേരിന്റെ തെരച്ചിലില്‍. ഇനിയും റീ റ്റെലിക്കാസ്റ്റ് ഉണ്ടാവും. അപ്പോ കണ്ട് പേരിടാം.)

Friday, January 04, 2008

സില്‍ബട്ടേം, കൊണ്ടാട്ടോം, കഞ്ഞി വെള്ളോം.

സില്‍ബട്ടേം കൊണ്ടാട്ടോം കഞ്ഞി വെള്ളോം.തലക്കെട്ട്‌ കണ്‍ഫ്യൂഷനാക്കിയാലെ ക്ലിക്കൂന്ന് ഇപ്പോ ആളുകളു പറയുന്നു. അതാണീ സില്‍ബട്ടാന്ന് പറഞ്ഞത്‌ :)

വെള്ളിയാഴ്ച്ച്‌ ശര്‍മ്മാജീക്ക്‌ ഡ്യൂട്ടി വന്നാലെനിക്ക്‌ സന്തോഷം കൊണ്ടിരിയ്കാന്‍ മേലെ. ചപ്പാത്തി പൊതിഞ്ഞ്‌ കൊടുത്ത്‌ വിട്ടാല്‍, ഉച്ചത്തെ മെനു പരോളു കിട്ടിയ ജയില്വാസി പോലെ. എന്തും ഉണ്ടാക്കാം. അതൊണ്ട്‌ ഇന്നത്തെ മെനു, ഉള്ളി ചമന്തീം കുത്തരി ചോറും, അരി കൊണ്ടാട്ടോം പാവയ്ക വറുത്തതും. എന്റെ അടുക്കളയിലു പൂവും കായുമൊന്നുമില്ലട്ടോ, ആരോ തന്ന ക്രിസ്മസ്സ്‌ കേക്കിന്റെ പൂവാണിത്‌. അമ്മീലു അരച്ചപ്പോ തെറിച്ചു മതിലേല്‍, പടം എടുക്കാന്‍ നോക്കിയപ്പോഴാണത്‌ കണ്ടത്‌,അതോണ്ട്‌ ഈ പൂക്കളും സ്ഥാനമായി ഈ ചമ്മന്തി പോസ്റ്റില്‍.

ചൂടു ചോറും ചമ്മന്തീം ഒക്കേനും കൂടി കുഴച്ചിട്ട്‌ ഉണ്ണുമ്പോ ഇടയ്ക്‌ അല്‍പം ചൂട്‌ കഞ്ഞിവെള്ളം ഊതി കുടിയ്കണം. പണ്ട്‌ വക്കാരിയെപ്പോഴോ പറഞ്ഞത്‌ ഓര്‍ക്കുന്നു, ചൂട്‌ പുട്ടും, തേങ്ങ വറുത്തരച്ച കടലക്കറിയും അല്‍പം കട്ടം കാപ്പീം ശൂ ശൂ ന്ന് പറഞ്ഞ്‌ ഊതി കുടിയ്കണമെന്ന്! അത്‌ പോലെ തന്നെ സ്വാദാണു ഉള്ളി ചമ്മന്തീം ചൂടു കഞ്ഞി വെള്ളത്തിനും.

ഇതാണു വടക്കേ ഇന്ത്യയില്‍ സില്‍ബട്ട എന്നു പറയുന്നതും,,നമ്മുടെ കേരളത്തിലേ അമ്മിക്കല്‍ എന്ന് പറയുന്ന സാധനോം ഒന്നന്നെ.. പക്ഷെ എന്ത്‌ കൊണ്ടെന്നറിയില്ല വടക്കേ ഇന്ത്യയില്‍ ഇത്‌ വളരെ കട്ടി കുറഞ്ഞ്‌ ഫ്ലാറ്റ്‌ ആയിട്ട്‌ ഒതുക്കത്തില്‍ ഉണ്ടാക്കുന്നു. വീട്‌ മാറുന്നവര്‍ക്ക്‌ കൊണ്ട്‌ പോകാനുത്തമം. ഇതിന്റെ കുഴവി അമ്മിക്കല്ലിന്റെ കുഴവിയാണു. സില്‍ബട്ടേടെ കുഴവി ഒരു ചെറിയ ചതുരമായിട്ട്‌ മുറിച്ചെടുത്ത കല്ലാണു. അതില്‍ തേങ്ങയും മല്ലീം മുളകും ഒന്നും അരയില്ല. വടക്കെ ഇന്ത്യക്കാര്‍ പൊതുവേ പൊതീനയിലയോ കൊത്തമല്ലി ചട്ണിയോ മറ്റോ ഉണ്ടാക്കാനെ ഇത്‌ ഉപയോഗിച്ച്‌ കണ്ടിട്ടുള്ളു. അത്‌ കൊണ്ടാവാം കുഞ്ഞി ക്കല്ല് കുഴവിയായിട്ട്‌ കൊത്തുന്നത്‌. ഞമ്മക്ക്‌ അത്‌ പോരല്ലോ, തീയ്യലും, സാമ്പാറിനു, കട്ട ചമ്മന്തിയ്കും ഒക്കേനും വേണ്ടേ ഈ കുന്ത്രാണ്ടം! അതോണ്ട്‌ അമ്മിക്കല്ല് തന്നെ കൊണ്ട്‌ പോന്നു ഞാന്‍. ദുബായിലെങ്ങനെ എത്തിച്ചൂന്ന് മാത്രം ചോദിയ്കരുത്‌. ഒരുപാട്‌ കെറുവിച്ച്‌ അങ്ങെരെ കൊണ്ട്‌ സമ്മതിപ്പിച്ചതാണിത്‌.

ഇപ്പോ ഈ സാധനം എന്നും മോസ്റ്റ്‌ വാണ്ടഡ്‌ ആണു. കുഞ്ഞുങ്ങളൊക്കെ ഉണ്ടാവുമ്പോ വയമ്പരയ്കാനും, മഞ്ഞളരച്ച്‌ കുളിപ്പിയ്കാനും മറ്റുമായി അവന്‍ കറങ്ങി നടക്കുന്നു. നാളെയ്ക്‌ ബുക്കിംഗ്‌ ഉണ്ട്‌.

ഉള്ളി ചമ്മന്തി :-

കൊല്ല മുളക്‌ - ആവശ്യത്തിനു കൊല്ല മുളക്‌ നിറയെ വെളിച്ചെണ്ണയില്‍ വറുത്ത്‌ കോരുക

ഈ വെളിച്ചെണ്ണയില്‍, അരയ്കാന്‍ പോകുന്ന പുളിയും ഉള്ളിയും ഉപ്പും ഇട്ട്‌ വയകുക, സ്റ്റൗ അണച്ചതിനു ശേഷം.

ഉപ്പും രണ്ടിതള്‍ കരിവെപ്പിലേം കൂട്ടി നല്ലവണ്ണമോ തരതരപ്പായാ അരച്ചെടുക്കുക.നല്ല പച്ച വെളിച്ചെണ്ണ മേല്‍ തെളിച്ച്‌ ഉപയോഗിയ്കുക.

ചിലര്‍ അടുപ്പത്ത്‌ വച്ച്‌ എണ്ണ മൂപ്പിച്ച്‌ ഈ അരപ്പിട്ട്‌ തിളപ്പിയ്കും. അതെന്തോ എനിക്കത്ര ഇഷ്ടമില്ല. നല്ല ഉള്ളീടെം മുളക്‌ വറുത്തതിന്റേം സ്വാദ്‌ വരണമെങ്കില്‍, ഇത്‌ അമ്മീയില്‍ നിന്ന് നേരിട്ട്‌ എടുത്താലെ നന്നാവൂ.

മേല്‍പറഞ്ഞവന്‍ കറങ്ങി നടക്കുമ്പോഴും ഉള്ളി ചമ്മന്തില്ല്യാണ്ടെ ജീവിതമില്ലെനിക്ക്‌! അതൊണ്ട്‌, ഇനി രണ്ടാശ്ചത്തേയ്ക്‌ ഇവന്‍ ശരണം! ഇവന്‍ ഒരു മിനി ഉരലാണു. ഇവിടെത്തെ ഒരു സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയില്‍ പറഞ്ഞ്‌ ഉണ്ടാക്കിച്ചതാണു. 12 കിലോഗ്രാം തൂക്കം വരും റ്റോട്ടല്‍. ഷെഡ്യൂള്‍ 6 (അതെന്താണവോ, ആരേലും പറഞ്ഞ്‌ തായോ), ക്രേവ്‌ ചെയ്ത്‌ ഉണ്ടാക്കീയതെന്ന് ഫൊര്‍മാന്‍ പറഞ്ഞത്‌. എന്തും പൊടിയ്കാം, (അകത്ത്‌ സാന്റ്‌ ഫിനിഷുണ്ട്‌), അരയ്കാം, പക്ഷെ ടേബിള്‍ റ്റോപ്പാക്കി ഉപയോഗിയ്കാന്‍ പറ്റില്ലാന്ന് ഒരു ദൂഷ്യം മാത്രം. അത്രയ്കും ഘനവും ഊക്കുമുണ്ട്‌. എന്റെ പ്രൗഡ്‌ കിചന്‍ പൊസ്സഷനില്‍ ഒന്നാണിത്‌!
സമര്‍പ്പണം:

ബാച്ചികള്‍ക്ക്‌ (ഇനി എന്തോരെണ്ണമുണ്ട്‌? ദില്‍ബൂസും ശ്രീജിയും, പച്ചാളോമ്മ്? ബ്ലോഗ്‌ മീറ്റൊക്കെ നടത്തിയെട്ടാന്നാ നേടീ?)

ആരോഗ്യത്തേ കുറിച്ച്‌/അസുഖങ്ങളെ കുറിച്ച്‌ ഒക്കെ എന്ത്‌ വന്നാലും ഞാന്‍ എളുപ്പം വിളിച്ച്‌ വേവലാതി പറഞ്ഞ്‌ മരുന്ന് പറയിപ്പിയ്കുന്ന് ദേവനു. മറുപടിയായിട്ട്‌ എത്ര തിരക്കാണെങ്കിലും, അതുല്യാമ്മ ആദ്യം എണ്ണയും എരിവും തിരെ നിര്‍ത്തൂന്നും പറയും ഇങ്ങെരു. പറഞ്ഞത്‌ അച്ചെട്ടായിട്ട്‌ അനുസരിയ്കണതാണു മേല്‍ കണ്ടത്‌! (നന്നാവ മാട്ടേന്റേഡാ നാന്‍ നന്നാവ മാട്ടേന്റ്ഡാ നാന്‍, വയറു എരിഞ്ച്‌ നെഞ്ച്‌ എരിഞ്ച്‌ തൊലൈഞ്ച്‌ വിട്ടാലും വെളിച്ചെണ്ണയും മുളകേയും ഊത്തിക്കിട്ട്‌ താന്‍ മുടിയുവേന്‍!!)