Monday, January 14, 2008

പൊങ്കല്‍

പൊതുവെ പാലക്കാട് ഭാഗത്തുള്ള അഗ്രഹാരത്തില്‍ വസിയ്കുന്നവര്‍ക്ക് മകരം ഒന്ന് എന്ന് പറഞാല്‍, സംക്രാന്തി ദിനം എന്ന് മാത്രമാണു. അല്പം പായസം ഉണ്ടാക്കും, അരീം പരിപ്പും കൂടി വേവിച്ച് ചോറാക്കും അത്ര തന്നെ. വെണ്‍പൊങ്കല്‍, മാട്ട് പൊങ്കല്‍, (പശൂനെ വീട്ടിന്റെ മുമ്പില്‍ കൊണ്ട് വന്ന് അതിനു ചോറും കറീം ഒക്കേനും കൊടുക്കും), പിന്നെ കനു പൊങ്കല്‍, അതായത്, കന്യക ആയിട്ടുള്ള കുട്ടികള്‍ (പെണ്‍ ?)ക്ക് ഉള്ളതാണീ കനു പൊങ്കല്‍. എള്ളു ചോറും, നാരങ്ങാ ചോറും, തൈരു ചോറും ഒക്കേനും കൂടി സൂര്യ ഭഗവാനു നേദിച്ച്, നല്ല ഒരു വരനെ കിട്ടണെന്ന് ഒക്കെ പ്രാര്‍ഥിപ്പിയ്കും വീട്ടിലുള്ള അമ്മ്യാമ്മരു.

പക്ഷെ ഇതിനേക്കാളും ഒക്കെ കൂടുതലായിട്ട്, പൊങ്കല്‍ എന്ന് പറയുമ്പോ, അങ്ങനെ ഒരു രീതി ഇല്ലെങ്കില്‍ തന്നെയും, കേരളത്തിലുള്ള സകലമായ പട്ടന്മാരും, ഉമ്മറത്ത് സ്ഥലമുള്ളവരൊക്കെ, രാത്രി തന്നെ, ചാണകമൊക്കെ മെഴുകിയിട്ട്, അരിപൊടിയില്‍ കോലം വരയ്കും. (കോലത്തിനെ കുറിച്ച് പല കാര്യങ്ങളും കേള്‍ക്കുന്നുണ്ട്, കോലം രാവിലെ എണീറ്റ് സ്ത്രീകള്‍ക്ക് നടു വളയാന്‍ ഒരു യോഗ പോലത്തേ ഒന്നാണെന്നും, കോലം അരിപൊടി കൊണ്ട് ഇടുന്നത് കാരണം, ഉറുമ്പുകളും, മറ്റ് കുഞി പ്രാണികള്‍ക്കും തീറ്റ കൊടുക്കുകയാണെന്നും ഒക്കെ. പിന്നെ ഒന്ന് വളര്‍ന്ന് വിവരം വെച്ചപ്പോഴോക്കെ (ഉവ്വ) കേട്ടത്, ഇതിനു ഗണിത ശാസ്ത്ര പരമായിട്ട് എന്തോ (ഉമേശന്‍ മാഷേ എണീറ്റ് വായോ))ബന്ധമുണ്ടെന്നും ഒക്കെ). പണ്ടുള്ള കാലമല്ലേ, ഒന്നും ചോദിച്ചൂടാ വീട്ട് കാരോട്. അപ്പോ പറയും, തിമിരെ പാരു, തിരുപ്പി തിരുപ്പി കുത്തി കേക്കറാന്ന്, ഇത് പറയണതും പോരാഞിട്ട്, മുതകത്ത് കെക മടക്കി ഒരു കുത്തും തന്ന് ഉന്തി വിടും.

ഒരു കാര്യോം അഗ്രഹാരത്തില്‍ കാര്യ കാരണ സഹിതമായിട്ട് പറഞ് തരില്ല. അന്ത പാട്ടിയോടേ പഴയ പാട്ടിയ്ക് മൂത്ത അക്ക ചെയ്ത്തെ പാത്ത് നാങ്കളും ഇപ്പടി പണ്ണറോം, നീയും പണ്ണിവിട് - അതോടേ കഴിഞു. എല്ലാം ചെയ്തോണ്ടെ ഇരിയ്കണം. ശീലങ്ങളും രീതികളും ഒക്കെ പെണ്‍കുട്ടികള്‍ടെ മണ്ടയ്കാണു. അപ്പോ പറഞത് വന്നത്, പൊങ്കലും കോലവും. പൊങ്കലിനു മാത്രമെന്തിനു ഇങ്ങനെ മുറ്റം നിറയ്കുന്നു എന്ന് ഒരു പിടീം ഇല്ല. രണ്ട് ദിവസം മുമ്പേ അഗ്രഹാരത്തിലുള്ളവര്‍ മുറ്റം വീതിയ്കും. എല്ലാ വീട്ടുകാര്‍ക്കും കൂടി ഒരു വലിയ കോലായി പോലത്തേ മുറ്റമാണു. അപ്പോ, ഇന്ന സ്ഥലം ഈ കുട്ടിയ്ക്/വീട്ട്കാര്‍ക്ക് എന്ന് പകുത്ത് കൊടുക്കും. വൈകുന്നേരം ആവുമ്പോ ചാണകം മെഴുകി വയ്കും. (ചാണകം വെള്ളത്തില്‍ കട്ടിയായിട്ട് കലക്കി, അതീന്ന് വലിയ കരട് ഒക്കെ കെകെ കൊണ്ട് കളഞ്, നല്ല കുഴമ്പ് പരുവത്തിലാക്കി മുറ്റത്ത് തേച്ച് ചൂലോണ്ട് പിടിപ്പിയ്കും. ധനു അവസാന ദിവസം ആണിത് ചെയ്യാറു. അന്ന് രാത്രി ഊണൊക്കെ കഴിഞ്, ഒരു പത്ത് മണിയാവുമ്പോ പെണ്‍കുട്ട്യോളും, അമ്മ്യാമാരുമൊക്കെ, കോലമിടാനൊരുങ്ങും. ചില അമ്മാവന്മാരു, ഇവര്‍ക്കൊക്കെ കാവല്‍ എന്ന രീതിയിലും കുനിഞ് നിന്ന് കോലമിടുന്നവരുടെ തലങും വിലങും നടന്ന് ആളാവും. (ചില സ്ഥലത്ത് അഞ്ച് പത്ത് മിനിറ്റ് നിന്നും കറങും :) ഒരു മൂന്ന് മണീയോടേ ഈ പരിപാടി തീരും. പിന്നെ രാവിലെ എണീറ്റ് ഒരു വിചാരണയാണു, ആരുടേത് ഏറ്റം നല്ലത്? പുള്ളി കോലം ആരൊക്കെ ഇട്ടു? പുള്ളി കോലമിടാന്‍ പാടാണു. പുള്ളികളൊക്കേ ഇട്ടിട്ട്, ഏതെങ്കിലുമൊക്കെ സ്ഥലത്ത് തെറ്റിച്ച് പൊടികൊണ്ട് ഇഴ വലിച്ചാല്‍, മുഴോനും തെക്കു വടക്ക് തെറ്റും. അതോണ്ട് പുള്ളി കോലമിട്ട് ഇതിനു മുമ്പേ പഠിച്ച് വയ്കും. സൂത്രത്തില്‍ മദ്രാസിലൊക്കെ ബന്ധുക്കളുള്ളവര്, അവരുടെ അടുത്തൂന്ന് ഒക്കെ ചോദിച്ച് വാങി വരച് വയ്കും ആരോണ്ടും പറയാതെ. ദുബായ്യ്ക് വന്നപ്പോ, പുള്ളീം ഇല്ല, വരേം ഇല്ലാണ്ടെ ആയി. ആവശ്യത്തിനു ഭഗവാന്റെ മുമ്പിലെ മാര്‍ബിള്‍ പീസില്‍ രണ്ടിഴ വരയ്കും അതന്നെ. എന്നാലും പൊങ്കല്‍ന്ന് പറഞപ്പോ, പഴയ ഇഴയൊക്കെ മുറിയാതെ വരുവോ എന്നൊരു പരീക്ഷണം. ദേണ്ടെ ഇത് പോലെ.



15 Comments:

Blogger അതുല്യ said...

ഒരു പണീം ഇല്ല.

4:31 PM  
Blogger മൂര്‍ത്തി said...

ഈ കോലം കാണുമ്പോ...നൊസ്റ്റാ...നൊസ്റ്റാ...
പഴയകാലം ഓര്‍മ്മ വരുന്നു...ഗ്രാമത്തില്‍ മാമിമാരൊക്കെ എത്ര വലിയ കോലമാണ് ഇട്ടിരുന്നത്...എക്സ്പര്‍ട്ട് മാമിമാരുടെ അടുത്ത് കോലം ട്യൂഷനു വരുന്ന പാവങ്ങളും ഉണ്ടായിരുന്നു..കോലമിടാന്‍ അറിയില്ല എന്നു പറയുന്നത് ചമ്മല്‍ ആയിരുന്നു..

6:44 PM  
Blogger മന്‍സുര്‍ said...

അതുല്യ...

ഒരുപണിയുമില്ലാത്തോണ്ടാണോ..ഈ കോലത്തില്‍ കോലമിട്ടിരിക്കുന്നത്‌...വളരെ നന്നായി ഈ കോല കുറിപ്പു..
ബംഗ്‌ളൂരില്‍ വളര്‍ന്നത്‌ കൊണ്ട്‌ ഇതു ചെറുപ്പം തൊട്ടെ പ്രഭാതങ്ങളിലെ പതിവ്‌ കാഴ്‌ചകളായിരുന്നു.....
പ്രത്യേകിച്ച്‌ വര്‍ണ്ണങ്ങള്‍ നിറയും കോലങ്ങള്‍...
ഒരു ഉന്‍മേഷമാണ്‌ ഈ കോലകാഴ്‌ചകള്‍..
പ്രണയമാരംഭിച്ചപ്പോല്‍..അവള്‍ എന്നും കോലമിടാന്‍ മുറ്റത്ത്‌ ഞാന്‍ എന്നും അതു നോക്കി നില്‍ക്കും... അങ്ങിനെ ഞങ്ങളുടെ പ്രണയങ്ങള്‍ കോലങ്ങളായി ...ജന്മം കൊണ്ട്‌....

പണിയൊന്നുമില്ലെങ്കില്‍ ഒരു വിഷയം പറയട്ടെ...
കേരളത്തിലെ വിധവകളെ കുറിച്ച്‌
സ്വന്തം വീട്ടിലും , ഭര്‍ത്താവിന്റെ വീടുകളിലും വിധവകളായ്‌ കഴിയുന്ന സ്ത്രീകളെ സമൂഹം നോകി കാണുന്നത്‌ എങ്ങിനെ...??
കുറെ നാളായി മനസ്സില്‍ കിടക്കുന്ന വിഷയം..

നന്‍മകള്‍ നേരുന്നു

7:23 PM  
Blogger വേണു venu said...

കാലത്തിന്‍റെ കോലവും കാണുമ്പോള്‍‍ തോന്നും ഇത് നല്ല കോലം.
പോസ്റ്റിഷ്ടമായി.:)

9:50 PM  
Blogger ഭൂമിപുത്രി said...

ഹൃദ്യമായ ഓര്‍മ്മകള്

10:31 PM  
Blogger ദിലീപ് വിശ്വനാഥ് said...

വളരെ നല്ല പോസ്റ്റ്. ഹൃദ്യമായി ഈ കുറിപ്പ്.

12:10 AM  
Blogger ദേവന്‍ said...

ഇതെന്തു നീലം കോലാണ്ടപ്പിള്ളേ? (കട. ഈ വി)

ഓഫ്:
ഈ മാട്ടുപ്പൊങ്കല്‍ എന്നു വച്ചാല്‍ എന്നതാ? പൊങ്കല്‍ എന്നു പറഞ്ഞ് ചോറു പോലെ ഒരു സാധനം തിന്നാന്‍ തന്ന അമ്മ്യാരോട് അപ്പോ മാട്ടുപ്പൊങ്കല്‍ എന്നു പറയുന്നത് ബീഫ് ബിരിയാണി ആണോന്ന് ചോദിച്ച്. അവരെന്നെ കുടയെടുത്ത് അടിക്കാന്‍ ഓടിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

12:25 AM  
Blogger അനാഗതശ്മശ്രു said...

വളരെ നല്ല കുറിപ്പ്.

7:43 AM  
Blogger Sherlock said...

ചേച്ചീ, നല്ല ഓര്‍മ്മകള്‍..ഇപ്പോള്‍ പൊങ്കല്‍ മാത്രമല്ല ഒരാഘോഷത്തിനും പഴയ ഗുമ്മില്ലല്ലോ..

உந்கள்க்கும் இனிய பொங்கல் வாழ்துக்க்ள்

9:43 AM  
Blogger അപര്‍ണ്ണ said...

super athulyechi :)

1:37 PM  
Blogger krish | കൃഷ് said...

போங்கள் நல்வாழ்த்துக்கள் .
:)

2:30 PM  
Blogger നിരക്ഷരൻ said...

അതുല്ല്യേച്ചീ, ഈ ‘കോലക്കുറിപ്പ്‘ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് സൂപ്പര്‍ ഹിറ്റായിരുന്ന ഒരു രാജസേനന്‍ സിനിമയില്‍(പേരു മറന്നുപോയി)ശോഭന അവതരിപ്പിക്കുന്ന തമിഴ് നായിക, മുറ്റത്ത് കോലമിടുന്നത് കണ്ട് ഗൃഹനാഥന്‍ ഭാര്യയോട് “എടിയേയ് ഇവളെന്തിനാ ഈ അരിപ്പൊടി മുഴുവന്‍ മുറ്റത്ത് വിതറുന്നത് ? “ എന്നോ മറ്റൊ പറയുന്ന ആ രംഗമാണ്.

8:33 AM  
Blogger ഹരിശ്രീ said...

അതുല്യ,



നല്ല പോസ്റ്റ്...


ആശംസകളോടെ...


ഹരിശ്രീ

4:27 PM  
Blogger Unknown said...

പൊങ്കല്‍ നല്‍‌വാഴ്ത്തുക്കള്‍...

ചേച്ചിക്കു തമിഴ് എഴുതാന്‍ അറിയില്ല എന്നു മനസ്സിലായി! :)

7:24 AM  
Blogger Unknown said...

പിന്നേ, അതു കനു പൊങ്കല്‍ ആണോ?

തൈ പൊങ്കല്‍ (തൈ തിരുനാള്‍)- വിളവെടുപ്പ് ഉത്സവം
മാട്ടുപ്പൊങ്കല്‍ - മാടുകള്‍ക്ക് അപ്രൈസല്‍ ഡേ
കാണും പൊങ്കല്‍ - ഊരു ചുറ്റുന്ന നാള്‍ (ഊരു കാണുന്ന നാള്‍)

ഇങ്ങനെ ആണെന്നാണ്‍ എന്റെ അറിവ്... (ഇങ്ങനെ ആണ്... ഇന്നു ചെന്നൈയില്‍ കാണും പൊങ്കലിന്റെ ബഹളമാണ്!!!)

7:27 AM  

Post a Comment

<< Home