മുഴുഭ്രാന്ത്
ജെല്ലിക്കെട്ട് അല്ലെങ്കില്‍ മുഴുഭ്രാന്തന്മാരായ ഇന്ത്യക്കാരില്‍ ചിലര്‍.
തമിഴ് നാട്ടില്‍ പൊങ്കല്‍ എന്ന ഉല്‍സവത്തോടനുബന്ധിച്ച് അളഗനല്ലൂര്‍ എന്ന ഗ്രാമത്തില്‍ പ്രധാനമായും, പിന്നെ അത് പടര്‍ന്ന് പിടിച്ച്, മറ്റു ചെറു ഗ്രാമത്തില്‍ ചെറിയ തോതിലും നടന്ന് വന്നിരുന്ന മൃഗങ്ങളോടുള്ള അതി ക്രൂരമായ വിനോദം. ചിത്രങ്ങളില്‍ ചിലത് ഗൂഗിളില്‍ നിന്ന്. 2008 മുതല്‍ ഇത് നിരോധിച്ച് കൊണ്ട് സുപ്രീം കോടതില്‍ ഉത്തരവ് ഇറക്കിയട്ടുണ്ട്. ബുള്‍ ഫൈറ്റിനുള്ള കാളകളേ എങ്ങനെയാണു ഭ്രാന്തമാരുടെ ഇടയിലേയ്ക് ഇറക്കുക എന്നറിയണ്ടേ? വളരെ ലളിതമായ രീതിയാണു ഇതിനു. മുക്കറ്റം ഇവയെ എന്ത് പഴുതാരയിട്ടതാണെങ്കിലും വിഷം കലര്‍ത്തിയതാണെങ്കിലുമായിട്ടുള്ള കൊട്ടോടി/ചാരായം കുടിപ്പിച്ച്, പരിപാടിയ്ക് ഇറക്കാനുള്ള വേലി തുറക്കുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് ഇവയുടെ കണ്ണിലേയ്ക് മുളകു പൊടി വിതറും. എന്നിട്ട് ഒരൊറ്റ അടി മുതുകില്‍, അതും ഈ മിണ്ടാപ്രാണീടെ കൂനിലേയ്ക് തുടരേ ത്ടരെ പിന്നീടും. എന്നിട്ട് ഭ്രാന്തന്‍ മനുഷ്യന്മാരുടേ ഇടയിലേയ്ക് പാഞിറങ്ങിയ ഈ ഉരുവിനെ ചുറ്റും ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ആരോണാ ഇതിന്റെ കൂനിന്മേല്‍ പിടിച്ച് കേറി തൂങ്ങി നടുവില്‍ ഇരുപ്പുറപ്പിയ്കുകയോ അതിന്റെ ഏതാണ്ട് ഒരു സ്ഥിതിയില്‍ എത്തുകയോ ചെയ്യ്താല്‍, ആ തെണ്ടി,ജയിയ്കും. പണ്ട് ഇങ്ങനെ ജയിച്ച ഭ്രാന്തനായിരുന്നത്രേ തമിഴ്നാട് രാജാവ് മോളേ കെട്ടിയേല്‍പ്പിച്ചിരുന്നത്.!
കോടതി വിധിക്കെതിരെ, തമിഴ് നാട് അളഗനൂര്‍ തമ്പ്രാക്കന്മാര്‍ ഇറങ്ങിയട്ടുണ്ട്. ടൂറിസം നിലക്യ്കുമത്രേ!
ജെല്ലിക്കെട്ട് അല്ലെങ്കില്‍ മുഴുഭ്രാന്ത്
ഇനി ഹിപ്പ് ഹിപ്പ് ഹുറേ ഫോറ് ദ ബുള്‍
Hurrah For The Bull - Amazing videos are here
(ഈയ്യിടെ ട്രാവല്‍ ആന്‍ഡ് ലിവ്വിങ് എന്ന ടി.വി പ്രോഗ്രാമില്‍, ബെല്‍ജിയം എന്ന രാജ്യത്ത്, ഇതേ പോലെ ഒരു സ്പോര്‍ട്ട് കണ്ടിരുന്നു. ഉരു ഇവന്‍ തന്നെ ആണെങ്കില്‍, ആ കളിയുടെ രീതിയാണു വിത്യസ്തവും, അവര്‍ക്ക് മൃഗങ്ങളോടുള്ള സ്നേഹവും നമ്മളേ കാട്ടി തരുന്നത്. ഒരു വലിയ പുല്ല് പാകിയ മൈദാനത്തില്‍, അളുകളേ കൊണ്ട് നിറഞ സ്റ്റേഡിയത്തിലേയ്ക് ഒരു വലിയ ഉരു ഇറങ്ങുന്നു. ഞാനും കരുതി ഇനി എന്താവുമപ്പാ പുകിലെന്ന്. അടുക്കളയില്‍ പോയിട്ട് കൂകി കൊണ്ടിരുന്ന കുക്കര്‍ നിര്‍ത്തി പിന്നേം വന്നു, അഞ്ച് മിനിറ്റ് കഴിഞപ്പോ. ഉരു അവിടെ തന്നെ നിന്ന് കറങ്ങുന്നു. അവിടെ പോകുന്നു, ഈ മൂലയില്‍ പോകുന്നു, കറങ്ങുന്നു, ഇരിയ്കുന്നു. 20 മിനിറ്റ് കഴിഞു, കാണികള്‍ അക്ഷ്മരായിട്ട് വിരല്‍ കടിച്ച് ഇരിയ്കുന്നു. സമയം പൊയ്കൊണ്ടേയിരുന്നു. അപ്പോഴാണു അപ്പൂസ് പറഞത്, ഈ ബുള്‍ അപ്പിയിടുന്നതും കാത്ത് ഇരിയ്കുകയാണു കാണികള്‍. ഗ്രൌണ്ടില്‍ എവിടെ അപ്പിയിടുന്നുവോ, അത് ആരു ബെറ്റ് വച്ചിരിയ്കുന്നുവോ അവര്‍ക്കാണത്രേ റ്റ്രോഫി! എന്തൊരു അന്തരം! ഗൂഗിളമ്മച്ചി കനിഞില്ല, ഇതിന്റെ പേരിന്റെ തെരച്ചിലില്‍. ഇനിയും റീ റ്റെലിക്കാസ്റ്റ് ഉണ്ടാവും. അപ്പോ കണ്ട് പേരിടാം.)
31 Comments:
മുഴുഭ്രാന്ത്.
This comment has been removed by the author.
കണ്ണില് മുളകുപൊടി ഇട്ടാല് ആ കാള അങ്ങനെ കൂള് ആയി നില്കുമോ?ചാരായം കുടിപ്പിച്ചിട്ടുണ്ടാവുമോ അറിയില്ല. പിന്നെ നാട്ടിലെ കാളകള് സ്പെയിന് കാള പോലെ സ്പോര്ട്സ് സ്പിരിറ്റ് ഇല്ലതതോണ്ട് സോബെര് ആണേല് ചുമ്മാ കേറി കുത്താന് വരില്ലായിരിക്കും.
ക്രുരത തന്നെ ആണ്.മനുഷ്യന്റെ പല ക്രുരതകളില് ഒന്നു .നാട്ടിലെ ആനയോട്ടവും മരമടിയും കോഴിപോരും ഒന്നും മോശം അല്ല. ആണോ?
bullfight ഓഫ് സ്പെയിന് .
http://www.spain-info.com/Culture/bullfighting.htm
ഇതും മോശം അല്ലലോ.
അതുല്യച്ചേച്ചീ, ബുള്‍ഫൈറ്റ് കണ്ടിട്ടുണ്ടോ? സ്പെയ്നിലെ ബുള്‍ഫൈറ്റ്? യൂട്യൂബില്‍ നിറയെ വീഡിയോ കാണും.
മറ്റഡോര്‍ കാളയുടെ മുതുകില്‍ ഓരോരോ കുന്തങ്ങളായി തറയ്ക്കും. കുറെ കഴിയുമ്പോള്‍ പൂപോലെ കുന്തങ്ങള്‍ ഇങ്ങനെ ചോരയും ഒലിപ്പിച്ച് കാളയുടെ മുതുകില്‍ തറഞ്ഞുനില്‍ക്കും. ഒടുവില്‍ കാളയ്ക്കു വയ്യാതായി എന്നു തോന്നുമ്പോള്‍ ഒരു വാള്‍ കൊണ്ട് കഴുത്തില്‍ ഒരു വെയ്നില്‍ കുത്തിയിറക്കി കാളയെ കൊല്ലും. എന്നിട്ട് കൊമ്പില്‍ കയറുകെട്ടി കുതിരകള്‍ വലിച്ചോണ്ടു പോവും.
ഇത് അവരുടെ ദേശീയ വിനോദം പോലെയാണ്. ഹെമിങ്ങ്‌വേയുടെ രണ്ടു പുസ്തകങ്ങളും ഉണ്ട് - ഫിയെസ്റ്റ, ദ് സണ്‍ ആള്‍സോ റൈസസ് - ബുള്‍ഫൈറ്റിനെ കുറിച്ചു.
from that link of spain bull fight
----------------------------------
The faena continues until the Matador has demonstrated his superiority over the bull. Once this is achieved the bull is ready to be killed.
The matador stands some ten feet from the bull, keeping the bull fixated on the muleta and aims the espada between the shoulder blades. The matador attacks pushing the espada over the horns and deep between the shoulder blades. If the sword goes in to the hilt it is an estocada but if it hits bone it is a pinchazo or media-estocada. An estocada usually results in the bull dropping immediately to its knees and dying, but if the bull fails to die the matador may take the descabello (a sword with a short cross piece at the end) which he stabs into the bull's neck severing the spinal cord. The fight is over.
സിമി... അപ്പോള് നമ്മള് ഇന്ത്യക്കാര് ഒന്നുകൂടെ നല്ലവര് ആണല്ലേ?
അതുല്യേച്ചി ആ വാക്കുകള് ഇത്തിരി കടുപ്പം കൂടിട്ടോ. അതൊരു ഗെയിം മാത്രമാണ്. അതിന് ഒരു നാട്ടുകാരെ ഇങ്ങനത്തെ വാക്കുകള് വച്ചു വിശേഷിപ്പിക്കണോ? മോശം അല്ലെ?
നീതിപീഠത്തിന്റെ ഇത്തരം ഇടപെടലുകള്‍ വിപുലമായി സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. ശബ്ധ മനിലീകരണത്തിനെതിരായി വന്ന വിധിയെ നമ്മള്‍ മതങ്ങളുടെ പേരില്‍ വളരെ നേര്‍പ്പിച്ചുകളഞ്ഞു. അയല്‍ക്കാര്‍കെതിരെയുള്ള ഒരു പ്രയോഗം ഒഴിവാക്കേണ്ടതല്ലേ?
മുഴുഭ്രാന്ത്. :)
ജല്ലികെട്ട് തമിഴ് നാടിന്റെ സാംസ്ക്കാരികോത്സവമാണെന്നു വിധിയെഴുതിയ മദ്രാസ്സ് ഹൈകോടതിയെ എന്തു ചെയ്യണം..........
അതുല്യച്ചേച്ചിക്ക് ഒരു അഡള്‍ട്ട്സ് ഒണ്‍ലി തമാശയും കൂടെ പറഞ്ഞുതരാം, ബുള്‍ ഫൈറ്റിനെ കുറിച്ച്.
സ്പെയിനില്‍ കാളപ്പോരു നടക്കുന്ന സ്റ്റേഡിയത്തിനു പുറത്ത് ഒരു നല്ല റെസ്റ്റാറന്റ് ഉണ്ടായിരുന്നു. അവിടത്തെ ഏറ്റവും നല്ല വിഭവം കാളയുടെ വൃഷ്ണം ആയിരുന്നു. നല്ല വലിപ്പമുള്ള വൃഷ്ണം, ഉപ്പും കുരുമുളകും ഒക്കെ ഇട്ട് ചുട്ടെടുത്തത്. കാളപ്പോര് എപ്പൊഴും നടക്കുന്നതുകൊണ്ട് ഡെലിക്കസിയും സുലഭം.
ഒരു ദിവസം പതിവു കസ്റ്റമറിനു കിട്ടിയ വൃഷ്ണം ഫ്രൈ ചെറുതായിരുന്നു. അയാള്‍ പരാതി പറഞ്ഞു - “ഇതെന്താ”.
റെസ്റ്റാറന്റിലെ വെയ്റ്റര്‍ പറഞ്ഞു - “ചിലപ്പൊ കാളയും ജയിക്കും”. (well, sometime the bull also wins)
തെണ്ടികള്‍ എന്ന വാക്ക് കടുപ്പിച്ച് പിച്ചയെടുക്കുന്നവന്‍ എന്ന് പറഞ്ഞതല്ലാന്നേ... അത്രയും ദേഷ്യം തോന്നീതൊണ്ട് വന്നതാണു. ഈ ദിലീപ് സിനിമ കാണുന്നതിന്റെ ഇഫക്റ്റാണിത്. വാക്കുകള്‍ സൂക്ഷിയ്കുന്നതായിരിയ്കും.
കടുപ്പം തന്നെ ഇത്. കത്തി ഇറക്കുന്ന കാര്യവും ഞാന്‍ കേട്ടിരുന്നു.
സിമിനേ എന്താ വേണ്ടത് :)
രണ്ടാമത്തേ വീഡിയോയ്‌വില്‍ തട്ടിയ തട്ട് കിട്ടിയ പിറ്റേ ദിവസത്തേ മെനുവായിരിന്നിരിയ്കണം അത് :)
മിണ്ടാപ്രാണി നാല്‍ക്കാലികളെ എന്നല്ല, ആനയെ പോലും ഊരു മുഴുവന്‍ നടത്തി പൂരവും പറയും നടത്തുന്നതിനു എതിരാണു ഞാന്‍. അപ്പോ ഈ വക പോക്രിത്തരം എന്ത് കൊണ്ടും ഞാനെതിര്‍ക്കും. പക്ഷെ ആരോട് പറയാന്‍? സര്‍ക്കാര്‍ വരെ ശൂപാര്‍ശയുമായിട്ട്/അപ്പീലുമായിട്ട് രംഗത്തുണ്ട് ഇപ്പോ ഈ കോടതി വിധിക്കെതിരെ.
മുഴുഭ്രാന്ത് എന്നത് ചേര്‍ന്ന അര്‍ത്ഥം തന്നെ.
നമുക്ക് അത് ഒരു ഭ്രാന്തായി തോന്നാം. പക്ഷേ ആ കളി ശരിക്കും അവര്‍ക്ക് ഒരു ഭ്രാന്ത് തന്നെയാ. കളിയോടുള്ള ഭ്രാന്ത്. എന്തു ചെയ്യാം. തമിഴ് നാട്ടില്‍ വളര്‍ത്തി പണിയെടുപ്പിച്ച്/കളിപ്പിച്ച്, കാളകളും പോത്തുകളും ചാകാറാകുമ്പോള്‍ തല്ലി ഒരു പരുവമാക്കി കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നു. അതിന്റെ ഇറച്ചി തിന്നാനായി എത്ര ലക്ഷം മലയാളികളാ കാത്തിരിക്കുന്നത്. അവിടെനിന്നും ചാകാറായ /രോഗം പിടിപെട്ട കാളകളും എരുമകളും വന്നില്ലെങ്കില്‍ നാം ഇറച്ചിക്കുവേണ്ടി എത്ര കഷ്ടപ്പെട്ടേനെ.!!
:(
Priya, look at this :-
http://www.theaustralian.news.com.au/story/0,25197,23041634-12335,00.html
വട്ട്...അല്ലാതെന്തു പറയാന്‍..ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടേണത്..സമയോചിതം...
ആന.പൂരം എന്നൊക്കെ കേട്ടിട്ടു വന്നതാ.
നമ്മുടെ നാട്ടിലെ ആനപ്രേമം എന്നും പറഞ്ഞുള്ള ആനദ്രോഹം. ഈ ദ്രോഹത്തെ വാഴ്ത്തിക്കൊണ്ടുള്ള ഒരു റ്റി. വി. ഷോ കൈരളിയില്‍ കാണാറുണ്ടായിരുന്നു. ഇ ഫോര്‍ എലെഫന്റ്. ശ്രീകുമാര്‍ അരൂക്കുറ്റിയുമായി എ മെയില്‍ വഴി ബോധ്യപ്പെടുത്താന്‍ വിഫല ശ്രമം നടത്തി ഞാന്‍.
നെറ്റിപ്പട്ടം കെട്ടിയ ഒരാന ആനക്കാരനെ ഉത്സവപ്പറമ്പില്‍ വലിച്ചു കീറുന്ന വീഡിയോ പലരും കണ്ടിട്ടുകാണണം. ആ നെറ്റിപ്പട്ടം ഒരു ഐറണിയാണ്. അത് വെയിലത്ത് നന്നായി തിളങ്ങുന്നുണ്ടായിരുന്നു.
എതിര്‍ക്കാന് ഇറങ്ങിപ്പുറപ്പെട്ടാല്‍ പിന്നെ എല്ലാത്തിനെയും എതിര്‍ക്കേണ്ടിവരും. കാലവും ദേശവും ഒന്നും പിന്നെ നോക്കാന്‍ പറ്റീന്ന് വരില്ല! മൃഗങ്ങളെ അവരുടേതായ ഹാബിറ്റാറ്റില്‍ ജീവിക്കാന്‍ വിടാതെയുള്ള ഏത് പരിപാടിയെയും നമുക്ക് ജെല്ലിക്കെട്ടുമായി തുലനം ചെയ്യാം. വയലില്‍ പൂട്ടാന്‍ കാളയെ വളര്‍ത്തുന്നത് മുതല്‍ ഫ്ലാറ്റില്‍ പോമറേനിയനെ വളര്‍ത്തുന്നത് വരെ. മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്ത്തി ആനയെക്കൊണ്ട് നമ്മള്‍ ,മഹാന്മാരായ മലയാളികള്‍, ചെയ്യുന്നതും ഇതൊക്കെത്തന്നെയല്ലേ. ആനയെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി ഒരു പൊതു പരിപാടിയും പാടില്ലാന്ന് നാളെ സുപ്രീം കോടതി വിധിച്ചാല്‍ നമ്മള്‍ വെറുതെ ഇരിക്കുമോ? അത്രേ ഉള്ളൂ കാര്യം!
അല്ലാ...ഇതൊക്കെ ഞാന്‍ ഒരു സ്പിരിറ്റിന്‍ പറഞ്ഞൂന്നേ ഉള്ളൂ..തമിഴന്മാരുമായും കാളയുമായും എനിക്ക് യാതൊരു കണക്‍ഷനുമില്ലാട്ടോ!! :)
എതിരവന്‍ കതിരവന്‍ (പേരേന്തെങ്കിലും ഒന്ന് പോരായോ?)പറഞ്ഞത് എനിക്കും തോന്നിയിരുന്നു ആ പ്രോഗ്രാമിനെ കുറിച്ച്, പക്ഷെ ശ്രീ മാടമ്പ് കുഞ്ഞിക്കുട്ടന്‍ എവിടെയോ പ്രതികരിച്ചിരുന്നു ഇതിനെ കുറിച്ച്, ആനകളോട് കമ്പം തോന്നി ആനയേ ഈ വിധം സംരക്ഷിയ്കാനാവുമെന്ന്! (2000 ത്തിലോ മറ്റോ ബിബിസീ പറഞ്ഞതോര്‍ക്കുന്നു, കെരളത്തില്‍ ഒരാശ്ചയില്‍ ഒരു ആന വീതം മരിയ്കുന്നു. (അവര്‍ പറഞ്ഞ വാക്ക് കേരളൈറ്റ്സ് കില്ല് വണ്‍ എലിഫന്റ് ഇന്‍ എ വീക്ക് എന്നാണു) ഇനിയും എത്ര ആനയുണ്ടാവോ നമുക്ക്. രവിപുരം ഗോവിന്ദന്‍ എന്ന ആന പാപ്പാനെ കൊന്നത് രവിപുരത്ത് വച്ച് എന്റെ കണ്മുമ്പിലാണു. അതിന്റെ ഒരു പടവും മറ്റും രണ്ട് കൊല്ലമ്മുമ്പ് ഞാനിട്ടിരുന്നു. അന്ന് തുടങ്ങി ഞാന്‍ കുറെ പരതി, ആനയും അമ്പലവും തമ്മിലുള്ള ബന്ധം തിരയാന്‍. കിം ഫലം. കടഞ്ഞെടുത്ത് ഐരാവതം വന്നെന്ന് അറിഞ്ഞതല്ലാണ്ടെ ഒരു ബാക്കപ്പും കിട്ടീല്ല എനിക്ക്. ഒരു മൃഗത്തേയും നമുക്ക് ഉപയോഗിയ്കാന്‍ അര്‍ഹതയില്ല കൂട്ടരേ. നമ്മള്‍ക്ക് മിണ്ടാന്‍ പറ്റും എന്ന ഒരു ഒറ്റ കാരണം കൊണ്ടാണെന്ന് തോന്നുന്നു, അവ നമ്മളെ പിടിച്ചോണ്ട് പോവാത്തത്! (ബുദ്ധിയുണ്ട് മനുഷ്യനെന്ന് പോലും!)
സതീഷ് പറഞ്ഞത് തിരിച്ചിട്ടാല്‍ എന്ത് ക്രൂരത കണ്ടാലും മിണ്ടാതിരിക്കേണ്ടി വരും..
This comment has been removed by the author.
ആ വീഡിയോ കണ്ട് ഹൃദയമിടിപ്പ് ഇപ്പോഴും നോര്‍മ്മലായിട്ടില്ല..
പിന്നെ തെ-ള്‍ എന്ന വാക്കു അവസരോചിതമായി..:)
ഒന്നേ ചോദിക്കാന്‍ ഉള്ളൂ.... ‘ Y and who give a damn about this?'
അതുല്യേച്ചീ...
ഇപ്പറഞ്ഞ ജെല്ലിക്കെട്ട് എന്ന ഉത്സവം (അവര്‍ക്ക് അത് ഒരു ആഘോഷമാണ്‍) ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. രണ്ടു വര്‍ഷം തഞ്ചാവൂര്‍ പഠിച്ചിരുന്ന കാലത്ത്.
ഈ മൃഗീയമായ വിനോദത്തിനൊടുവില്‍ എത്ര പേരെയാണ്‍ രക്തമൊലിപ്പിച്ച് അബോധാവസ്ഥയില്‍ ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകുന്നതെന്നോ. എങ്കില്‍ പോലും അവര്‍ക്കിത് ഒരു തരം സ്പിരിറ്റ് ആണ്‍.
കഷ്ടം തന്നെ. എന്തായാലും ഇത് നിരോധിച്ചത് നന്നായി.
മറ്റാന്റെ വേദനയില്‍ നോവുന്നെങ്കിലതു ക്രൂരത, രസിക്കുന്നെങ്കിലതു തമാശ.നിരോധനങ്ങള്‍ സമാധാനം
തരുമെന്നത് വെറും വ്യാമോഹം മാത്രമാണ്,അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍.
നിരോധനങ്ങളേക്കാള്‍ നിയന്ത്രണങ്ങളഅണ് ഗുണം ചെയ്യുകയെന്നുതോന്നുന്നു.
അല്ലെങ്കില്‍ മത്സ്യ മാംസാദികളും മുട്ടയും പാലും രോമക്കുപ്പായങ്ങളും,പട്ടുസാരികളും,തബലയും,മൃദംഗവും.
ഉപേക്ഷിക്കേണ്ട ഗതികേടു മനുഷ്യനു വരും.
ചാത്തനേറ്: നിരോധിച്ചത് കഷ്ടായി. ഈ ഗവണ്മെന്റ് ഇങ്ങനെയാ... ഈ ജനപ്പെരുപ്പം ജനപ്പെരുപ്പം എന്ന് പറയുന്നതില്‍ നിന്ന് കുറച്ച് ഭ്രാന്തന്മാരെങ്കിലും കുറഞ്ഞ് കിട്ടിയേനെ.
അതുല്യേച്ചീ.....
ചേച്ചി നിര്‍ബന്തമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമുണ്ട്.....
അതില്‍ യുദ്ധങ്ങളെയും മനുഷ്യ ജീവിതത്തിന്റെ വിലയേയും കുറിച്ച് അതിലെ ഒരു മുഖ്യ കഥാപാത്രം പറയുന്ന ഒരു രംഗമുണ്ട്.....
ഓരൊ സമൂഹത്തിലും ഓരൊ സംസകാരത്തിലും ജീവനെക്കാള്‍ വിലയുള്ള മറ്റെന്തോ ഒന്ന് അവര്‍ക്ക് വിലപ്പെട്ടതുണ്ട്.......പ്രത്യേകിച്ചും ഇന്‍ഡ്യയില്‍ ഇന്നും തങ്ങളുടെ സംസ്കാരം കുറച്ചെങ്കിലും മുറുകെ പിടിക്കുന്ന തമിഴര്‍കിടയില്‍....
ലേഖനം ഇഷ്ടപ്പെട്ടു.....
sorry..commentil book name cherkaan marannu...
KING SOLOMONS MINES BY H. RIDER HAGGARD
ജെല്ലിക്കെട്ട്: രണ്ടു മരണം
ചെന്നൈ: തമിഴ്നാട്ടിലെ വിവിധയിടങ്ങളിലായി നടന്ന ജെല്ലിക്കെട്ടില്‍ രണ്ടു പേര്‍ മരിച്ചു. ബുധനാഴ്ച സൂരിയൂരില്‍ നടന്ന ജെല്ലിക്കെട്ട് കാണാനെത്തി കാളകളുടെ കുത്തേറ്റ് അവശനിലയിലായ നല്ലൈയ്യന്‍ (40), തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാനൂര്‍പട്ടിയില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുത്തു പരിക്കേറ്റ ജസ്റ്റിന്‍ (28) എന്നിവരാണ് മരിച്ചത്.
തൃശിനാപ്പള്ളിക്കടുത്ത് നവലൂര്‍കുട്ടപ്പട്ടിയില്‍ ജെല്ലിക്കെട്ടിനിടെ നൂറോളംപേര്‍ക്ക് പരിക്കേറ്റു. സുരക്ഷാക്രമീകരണം ഒരുക്കി മാത്രമേ ജെല്ലിക്കെട്ട് നടത്താവൂ എന്ന് സുപ്രിംകോടതി തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് മരണം.
(Deshabhimani 21/01/08)
എന്നിട്ട് ഭ്രാന്തന്‍ മനുഷ്യന്മാരുടേ ഇടയിലേയ്ക് പാഞിറങ്ങിയ ഈ ഉരുവിനെ ചുറ്റും ഈ തെണ്ടി പാണ്ടികള്‍ നിന്ന് ഉശിരു കേറ്റും. ആരോണാ ഇതിന്റെ കൂനിന്മേല്‍ പിടിച്ച് കേറി തൂങ്ങി നടുവില്‍ ഇരുപ്പുറപ്പിയ്കുകയോ അതിന്റെ ഏതാണ്ട് ഒരു സ്ഥിതിയില്‍ എത്തുകയോ ചെയ്യ്താല്‍, ആ തെണ്ടി,ജയിയ്കും. പണ്ട് ഇങ്ങനെ ജയിച്ച ഭ്രാന്തനായിരുന്നത്രേ തമിഴ്നാട് രാജാവ് മോളേ കെട്ടിയേല്‍പ്പിച്ചിരുന്നത്.!
എന്താ ഇത് ശരിക്കും സഹതാപം തോന്നുന്നു...ഇത്ര പ്രായം ആയില്ലേ...അതിന്റെ ഒരു പക്വത കാണിച്ചുകൂടെ?..."ഈ തെണ്ടി പാണ്ടികള്‍" ഈ വാക്കുകളില്‍ സംസ്ക്കാരത്തിന്റെ ആരാജക്ത്വം ഞാന്‍ കാണുന്നു....ബ്ലോഗുകള്‍ ആര്‍ക്കും ആരയും എന്തും പറയാനുള്ള പുറമ്പോക്കുകള്‍ അല്ല എന്ന് തിരിച്ച്റിയുക.....ഇവിടെ ആര്‍ക്കാണ് മുഴുഭ്രാന്ത് എന്ന് സംശയം തോന്നുന്നു...
201510.14dongdong
fitflops sale clearance
michael kors outlet
nike air max 90
football jerseys cheap
ugg boots
michael kors outlet
ralph lauren
michael kors outlet online
ugg outlet
mihchael kors bag
Michael Kors Handbags Clearance Outlet
cheap uggs
celine bags
michael kors uk
ugg boots
Montblanc Pen Refills Outlet
Authentic Louis Vuitton Bags Discount
coach outlet
ralph lauren uk
coach outlet
Air Jordan 6 Champagne Bottle
Designer Louis Vuitton Handbags Outlet
Michael Kors Outlet Online Deals Huge
Nike Kobe Bryant Basketball Shoes
michael kors outlet
jordan shoes
Louis Vuitton Canada Official Site
Abercrombie and Fitch USA Outlet Store
New Michael Kors Handbags Outlet Online
michael kors outlet
Coach Luggage Bags Outlet Sale Online
toms outlet
Michael Kors Outlet Sale Handbags Discount
ugg boots clearance
zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet
Post a Comment
<< Home