ഞാന്‍ കണ്ട ഒരു ദിവസത്തേ കൊച്ചി അഥവ നാല്പത്തേഴാം കൊച്ചീ ബ്ലോ-ഗീറ്റ്



ബ്ലോ-ഗീറ്റില്‍ സന്നിഹതരായവര്‍ - ഇടതീന്ന് വലത്തോട്ട് - കേരളഹഹ സജ്ജീവ് - ഇക്കാസ് - മുല്ലപ്പൂ അതുല്യ പാവം പാച്ചൂ, കലേഷ്, കുമാരണ്ണന്‍.

>അല്ലാ മുല്ലേ, നീ തന്നെ പറ, ഈ കലേഷ് ദുബായിലായിരുന്നപ്പോ ചേച്ചീ ചേച്ചീന്ന് പറഞ് എന്തൊരു സ്നേഹമായിരുന്നു, ഇപ്പോ കെട്ടി, ഇവിടെ വന്നപ്പോ, ഒരു മെയിലു പോലുമവന്‍ അയയ്കില്ലേ?? എന്തോരു പോക്രിത്ത്രരം അല്ലേ ഇത്? ഇവന്‍ ചെയ്ത്ത് ശരിയായോന്ന് നീ തന്നെ പറ?


>


> സജ്ജീവ് റസ്റ്റോറണ്ട് മാനേജര്‍ ഗോപിനാഥിന്റെ പടം വരയ്കുന്നു.














അത്യാവശ്യത്തിനു, (ലീ മെറീഡിയന്‍ ഹോട്ടല്‍ വിക്കാന്‍ പോകുന്നുന്ന് പേപ്പറില്‍ കണ്ടപ്പോ, വാങാന്‍ പോയതാണു ഒറ്റ ദിവസം കൊച്ചിയിലേയ്ക്). അതിന്റെ ഇടയ്ക് എന്നെ കൊണ്ടാവാതെ പ്ലെയിന്‍ പോയി. അപ്പോ ആ തിരിയ്കില്‍ കിട്ടാവുന്ന നമ്പ്ര് ഒക്കെ വിളിച്ച്, ഇവരെ ഒക്കെ ഒന്ന് കാണാം ന്ന് ഞാനും കരുതി.
കുറെയേറെ തിരക്കുകള്‍ ഉണ്ടായിട്ടും, എവിടെന്നെക്കെയോ ഓടി പിടിച്ച്, (പഞ്ചര്‍ ആയ വണ്ടി, റോഡില്‍ ഇട്ട് ഓട്ടോ പിടിച്ചാണു ഇക്കാസ് എത്തീത്), കുമാര്‍ അതിലും വലിയെ ഏതോ തിരിയ്കില്‍ ആയിരുന്നു, ഒറ്റ കോള്‍ പോലും എടുക്കാതെ, തിരക്കാണു അതുല്യ, ഞാന്‍ എത്തിക്കോളാം എങ്ങനെയെങ്കിലും എന്ന പറഞാണു കൃത്യമായി എത്തീത്, പച്ചൂ, ജ്ഡജീടെ നോട്ടം വെട്ടിച്ച് അരമണിക്കൂറിനു വേണ്ടീ വന്നു, സജ്ജീവ് മുന്നാറിലേയ്കോ മറ്റോ പോകേണ്ടുന്ന ഓഫീസ് മീറ്റിങിന്റെ സമയം മാറ്റിയാണെത്തീത്, കലേഷ് എങ്ങനെയായാലും ചേച്ചീനെ ഞാന്‍ കാണുംന്ന് പറഞാണു ഫോണ്‍ താഴെ വച്ചത്, മുല്ലപ്പൂ, കുട്ടികളെ ഒക്കെ വീട്ടിലാക്കി, ശനിയാഴ്ച ആയിരുന്നിട്ട് പോലും വന്നു. കുമാര്‍ എനിക്ക് ചായ പെന്‍സിലും പേപ്പറും തന്നു. തും പോരാണ്ടെ, പടം ഒക്ക്കേനും എടുത്തതും കുമാര്‍ അണ്ണന്‍ താന്‍! ഞാന്‍ എങ്ങനെയാണു നന്ദി പറയേണ്ടത് എല്ലാരൊടും? നന്ദി നന്ദി നന്ദി.
ഇനി അടുത്തത് അതിലും വലിയ നന്ദി തഥാഗതനോടാണു. ഞാന്‍ ഇവിടെ വന്നൂന്ന് പറഞപ്പ്പൊ, ഞാനും വരുന്നുണ്ട് നാളെ ഒരു ദിവസത്തിലേയ്ക്, പറ്റുമെങ്കില്‍ കാണമ്ം ന്ന് പറഞിരുന്നു. വൈകുന്നേരം ആയപ്പോഴും വിളിയ്കാഞപ്പോ ഞാന്‍ കരുതി, കാണാണ്ടെ പോവുംന്ന്. ആദ്യായിട്ടാണു ഞാന്‍ തഥാഗതനേ കാണണത്. എങ്ങനെയോ മീറ്റിങിന്റെ ഇടയില്‍ നിന്ന് ആ തിരക്കേറിയ എം.ജി റോഡിലൂടേ ഡ്രൈവറോട്, ഇവിടെ, വലത്ത് ഇടത്ത് എന്നോക്കെ പറഞ്, ഒരു 5 മിനിറ്റിനു വേണ്ടി, ബ്ബി.ടി.എച്ചില്‍ വന്ന് എന്നെ കണ്ടു. പെരുത്ത് സന്തോഷം. അവിടെയ്ക് അപ്പോഴ്ഹേയ്കും കേരള ഹഹ സജ്ജീവിനേം വിളിച്ച് ആ പാവവും വന്നും ഞങ്ങള്‍ മൂന്ന് പേരും കൂടി ഇരുന്ന് ഒരു കോഫി കുടിച്ചതാവും എനിക്ക് തോന്നുന്നു, ഏറ്റും ദൈര്‍ഖ്യം കുറഞ ബ്ലോഗ്ഗര്‍ മീറ്റ്? നന്ദി നന്ദി. (എന്നെ കണ്ടതും, അതുല്യ്ക് എത്ര വയസ്സുണ്ടെന്നുള്‍ല സജ്ജീവിന്റെ ചോദ്യമാണു, ബാബു നമ്പൂതിരി പറയണ പോലെ, ബ്ലോഗ് മീറ്റ് എങ്കില്‍ ചെകിട്ടത്തടിച്ച പോലെയാണു എനിക്ക് തോന്നിയത്, അതും പോരാഞിട്ട്, 42? അപ്പോ തഥാഗതന്‍, ഇല്ലാന്നേ 41 അല്ലെങ്കില്‍ 40?? അപ്പോ സജ്ജീവ് പിന്നേം സീരിയസായ്യിട്ട് , അല്ല അല്ല, എനിക്ക് ഓര്‍മ്മയുണ്ട്, കണ്‍നക്ക് കൂട്ട്ടുമ്പോ 44? ഇവരെ ഒക്കെ കൊന്നിട്ട് കെട്ടി തൂക്കണം അതാ വേണ്ടത്.
ഇനി അതിലും വലിയ നന്ദിനി പശൂനെ കൊടുക്കേണ്ടത്, (അചിന്ത്യ)ഉമേച്ചിയ്കാണു. ഞാന്‍ എത്തി ഉമാന്ന് പറഞത് മുതല്‍, കാണണമ്മ്ന്ന് തിടുക്കം കൂട്ടുകയും, എന്നും ഒരു ഇടയ്ക് ഇടയ്ക് എന്നെ വിളിച്ച് ഒരുപാട് നേരം സംസാരിച്ച് എനിക്ക് ഒരുപാട് സ്നേഹം വാരിക്കോരി തരികയും ചെയ്തു. ഇക്കാലത്ത്, ഒരു സ്ഥലത്ത് നമ്മള്‍ എത്തി പെടുമ്പോള്‍, വന്നുന്ന് അറിയിയ്കുമ്പോള്‍, സമയം കിട്ടുമ്പോ വരൂന്ന് പറയുക അല്ലാതെ, നമ്മളേ ഒരുപാട് കെയര്‍ ആന്റ് കണ്‍സേണ്‍ എടുത്ത്, ഒരോ തവണയും വിളിച്ച് കാര്യങ്ങള്‍ ഒക്കെ തിരയ്കുന്ന ആ ഉമേച്ചിയുടെ മനസ്സിനു എന്താണു നമ്മള്‍ കൊടുക്കേണ്ടത്. (സിദ്ധാര്‍ത്ഥ്നേം, ദേവനേം, കുമാറിനേം ഒക്കെ ചീത്ത പറഞു, അത് ഒന്നും ഞാന്‍ ഇവീടെ പറയുന്നില്ല ഏതായാലും)! നന്ദി ഉമാസ്. നന്ദി.
40 Comments:
"ഞാന്‍ കണ്ട ഒരു ദിവസത്തേ കൊച്ചി അഥവ നാല്പത്തേഴാം കൊച്ചീ ബ്ലോ-ഗീറ്റ്"
സൂപ്പര്‍ വിവരണം/അടിക്കുറിപ്പുകള്‍ - ചിത്രങ്ങളും സൂപ്പര്‍......
അങ്ങനെ ഇങ്ങനെ പെട്ടെന്ന് ധിടീന്നൊരു കൊച്ചിമീറ്റ് കഴിഞ്ഞൂല്ലേ.....
ഗലക്കീണ്ട്
അല്ല, അറിയാഞ്ഞിട്ട് ചോദിക്കുവാ... നിങ്ങക്കൊന്നും ഇപ്പഴും നേരം വെളുത്തില്ലേ... ഈ മീറ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞ് നടന്നാല്‍ എങ്ങിനെ ബ്ലോഗിങ്ങിന്‍റെ നെലവാരം ഉയരും, എങ്ങനെ ബ്ലോഗുകള്‍ അതിന്‍റെ ലക്ഷ്യപ്രാപ്തി കൈവരിക്കും :))
അതേയ്... കിടിലന്‍ പടങ്ങളും അടിക്കുറിപ്പുകളും... :)
സജീവ് & കലേഷ് ഭായിമാരുടെ ഇടയില്‍ കുടുങ്ങിയ അതുല്യേച്ചിയെ കാണാനേയില്ല :)
ഓ.ടോ: ഇക്കാസിന്‍റെ വീട്ടില്‍ വെച്ച് കണ്ടിട്ടും ഇവരോടൊന്നും (സജീവ് ഭായ്, കലേഷ്, കുമാര്‍, പച്ചു) ശരിക്ക് കത്തി വെക്കാന്‍ പറ്റാത്തതിന്‍റെ വിഷമം ബാക്കി നില്‍ക്കുന്നു...
അതുല്ല്യേച്ചീ,
എത്ര ബ്ലോഗെഴുതിയാല്‍ അടുത്തപ്രാവശ്യം എറണാകുളത്തുവച്ച് നടത്തുന്ന മീറ്റില്‍ കൂട്ടും . ദുബായിയില്‍ കൂട്ടിയാലും മതി.
ഇതുപോലുള്ള സൌഹൃദങ്ങള്‍ കണ്ടിട്ട് കൊതിയായതുകൊണ്ടാണേ.
പടംസും പറച്ചിലും കലക്കീട്ടാ :)
നിരക്ഷരനു, സുഹ്രത്താവാന്‍ ബ്ലോഗ്ഗെഴുതണ്ടട്ടോ. സ്നേഹവും ബഹുമാനവുമാണാധാരം കാണാനും കൂടാനും. എവിടാ താന്‍? ആരാ താന്‍? വേഗം പറഞോളു അടുത്ത തവണ കൂടുമ്പോ, നല്ല നടപ്പാണാന്ന് ഒക്കെ നോക്കീട്ട് ഞാന്‍ വിളിക്കാം.
അതുല്യേച്ചീ... കലക്കി... പടങ്ങളും അടിക്കുറിപ്പുകളും.
:)
ഓഹ്... ഇങ്ങനെയൊരു സംഭവണ്ടായിയോ?
ചിത്രത്തിലാണെങ്കിലും എല്ലാരെം കണ്ടതില്‍ സന്തോഷം.
havoo..sambhavam podipodichallo..
വിവരണം കലക്കിണ്ട്.
എല്ലാ പുലികളും എത്തി അല്ലേ..
എനിക്കറിയാമ്മേലാഞ്ഞു ചോദിക്കുവാ. ശാപ്പാട് അടിക്കാന്‍ ആയിരുന്നോ കൊച്ചി വരെ പോയത്?
ഞാന്‍ കണ്ട കൊച്ചി എന്നു പറഞ്ഞിട്ട് തീറ്റ മാത്രമേയുള്ളല്ലോ?
കഴിഞ്ഞ ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് എനിക്കൊരു ഫോണ്‍. പിറ്റേന്ന് അതികാലത്ത് ഒരു യാത്ര പോകേണ്ടതിനാല്‍ അല്പം നേരത്തെ ഉറങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ഫോണിലൂടെ ഒരു കിളിനാദം. അതും മോശമില്ലാത്ത ഇംഗ്ലീഷില്‍.എന്നെ മനസ്സിലായൊ എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു. ആ സമയത്ത് എന്നെ വിളിക്കാവുന്ന സ്ത്രീ സുഹൃത്തുക്കളാരുമില്ല. പിന്നെ ഇതാരായിരിക്കും എന്ന് ആലോചനാമൃതത്തിലാണ്ടപ്പോഴാണ് കളമൊഴി വെളിവാക്കിയത് “ഞാന്‍ അതുല്യ”
എന്റമ്മോ അന്ന് പകല്‍ 12 മണിവരെ ജി ടാല്‍ക്കില്‍ ദുബായില്‍ ഇരുന്ന് കത്തി വെച്ച കക്ഷി ബാംഗളൂര്‍ എത്തിയോ എന്ന് ഞാന്‍ അദ്ഭുദം കൂറി. ഞാന്‍ കൊച്ചിയിലാണ് എന്ന ആയമ്മ.
ഹതേയോ? ഞാന്‍ നാളെ കൊച്ചിയില്‍ ഉണ്ട്. അതികാലത്ത് ഇവിടെ നിന്ന് തിരിക്കും 9 മണിയോടെ അവിടെ എത്തും എന്നായി ഞാന്‍.
എന്നാല്‍ തീര്‍ച്ചയായും കാണാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. വ്യാഴാഴ്ച ഞാന്‍ കൊച്ചിയില്‍ എത്തി. അതി ഭീകരമായ തിരക്കിനിടയില്‍ സത്യത്തില്‍ ഞാന്‍ മറന്നു പോയി ഈയമ്മയെ കാണേണ്ട കാര്യം..പിന്നെ ഒരു 5 മണിയായപ്പോള്‍ വീണ്ടും ഫോണ്‍.. ഞാന്‍ അതുല്യയാണെ..
ഇപ്പോള്‍ എവിടെ ഉണ്ട്?
ഞാന്‍ എറണാകുളം ശിവക്ഷേത്രത്തിലുണ്ട്
അതെവിടെ?
രാമ വര്‍മ്മ ക്ലബ്ബിനു സമീപം
രാമ വര്‍മ്മ ക്ലബ്ബ് എവിടെ
ബി ടി എച് നു സമീപം..
അങ്ങനെ ഞാന്‍ ആ ടാക്സി ഡ്രൈവറെ ഒരു വിധം തെളിച്ച് ശിവ ക്ഷേത്രത്തില്‍ എത്തി.
അതാ നില്‍ക്കുന്നു മാതാ അതുല്യാനന്ദമയി..
ഒറ്റ നോട്ടത്തില്‍ തമ്മില്‍ തമ്മില്‍ തിരിച്ചറിഞ്ഞു. പിന്നെ ബി.ടി എചില്‍ ചായ കുടിക്കാന്‍ ചെന്നു. കാര്‍ട്ടൂണിസ്റ്റ് സജീവേട്ടനെ വിളിച്ചു. അദ്ദേഹം ഓടിക്കിതച്ചെത്തി. മൂവരും ഓരോ കാപ്പി കുടിച്ച് തീരുമ്പോഴേയ്ക്കും എന്റെ മൊബൈലില്‍ അടുത്ത മീറ്റിങ്ങിനായുള്ള സൈറണ്‍ മുഴങ്ങി.. ഏപ്രില്‍ മാസത്തില്‍ വരുമ്പോള്‍ വീണ്ടും കാണാം എന്ന ഉറപ്പോടെ പിരിഞ്ഞു
ഉള്ളതു പറയാമല്ലൊ..അര മണിക്കൂറിനുള്ളി ഹൈ എന്നും ബൈ എന്നും ഉള്ള രണ്ട് വാക്കുകള്‍ മാത്രമാണ് എനിക്ക് പറയാന്‍ പറ്റിയത്..(ഇയ്യമ നമ്മളെ മിണ്ടാന്‍ വിട്ടിട്ടു വേണ്ടെ? പെരുമഴ പോലെ ആയിരുന്നില്ലെ വാഗ്‌ധോരിണി)
മീറ്റ് വിശേഷങ്ങള്‍ നന്നായി അതുല്യേച്ചി
:)
ഉപാസന
പടങ്ങളും അടിക്കുറിപ്പുകളും രസകരം...
കൊച്ചി ഈറ്റ് മീറ്റ് കൊള്ളാലോ.
ചിത്രങ്ങളും അടി’കുറുപ്പ‘ന്മാരും രസകരമായിരിക്കുന്നു.
അപ്പൊ അതങ്ങട് ഭേഷായി ല്ലേ.നന്നായി ട്ടൊ
ആരേയും കാണാന്‍ പറ്റിയില്ലെങ്കിലെന്താ, എല്ലാവരും എന്റെ ഹോട്ടലില്‍ നിന്ന് തന്നെ കഴിക്കുന്നുണ്ട്. നന്ദി
:)
അതേ...ഞാനിവിടെ പുതിയതാ....ഇമ്മാതിരി രസള്ള പരിപാടി ഒക്കെണ്ട്‌ല്ലേ....കൊള്ളാം...ന്നേം കൂട്ട്വോ?
ഈ സ്‌നേഹ സംഗമം ശരിക്കും കൊതിപ്പിച്ചൂട്ടോ...
കാണാത്ത അറിയാത്ത എവിടെയൊക്കെയോ ഉള്ളവര്‍ ബൂലോകത്തിലൂടെ പരസ്പരം അറിയുന്നു, മീറ്റില്‍ ചിരപരിചിതരെപ്പോലെ പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും സസന്തോഷം പിരിയുന്നു.
എത്ര രസമാണത് !.
കുവൈറ്റില്‍ ഒരു മീറ്റിന് ചെറിയ പ്ലാന്‍ ഒക്കെ നടന്നു വരുന്നുണ്ട്. സീനിയര്‍ പുലികളുടെ അഭിപ്രായങ്ങളൊക്കെ അറിഞ്ഞിട്ട് ആകട്ടെ ബാക്കി.
ഈ ധന്യനിമിഷം ഇവിടെ പങ്കുവച്ചതിന് അതുല്യാജിയ്ക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ് !
കാര്യങ്ങള്‍ ഇത്രപെട്ടന്ന് ഇത്ര മനോഹരമാക്കാന്‍ ചേച്ചിക്കുള്ള കഴിവ് വേറെ ആര്‍ക്കെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ആദ്യം വന്നതൊരു മെസ്സേജാ (എനിക്ക് മാത്രമല്ല - കുറേ പേര്‍ക്ക് കിട്ടി) അത് കണ്ടപ്പം സത്യത്തില്‍ ആദ്യം ഉള്ളൊന്ന് കാളി - പിന്നെ ശ്രീനീടെ പണിയായിരിക്കുമെന്ന് കരുതി. കുറേ കഴിഞ്ഞപ്പം ഒരു ഫോണ്‍ - "ടാ, ഞാനെത്തി. ഉടന്‍ തിരിച്ച് പോകും."
കൊടുങ്കാറ്റ് പോലെ ഒരു വരവും പോക്കും!
ഉമേച്ചി കൂടെ വേണമായിരുന്നു :(
ബാക്കി എല്ലാം ഗംഭീരം!!!
ഈറ്റും കലക്കി!
ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ ഒരു ബ്ലോഗീറ്റ് അതുല്യേച്ചീ? എന്തായാലും നല്ല വിവരണവും, നല്ല അടിക്കുറിപ്പോടെ നല്ല പടങ്ങളും.
പിന്നെ ഇതു ഏതു ക്യാമറ? സജീവേട്ടനെ ഫ്രെയിമില്‍ നിര്‍ത്താന്‍ കഴിഞ്ഞു എന്നുള്ളത് ഒരു വല്യകാര്യം തന്നെ.
:-)
വായിക്കാന്‍ നല്ല രസം.
രണ്ടുകൊല്ലം മുന്‍പ് തുടങ്ങിയ ബ്ലോഗ് സൌഹൃദങ്ങള്‍ ഇപ്പോത്തന്നെ നൊസ്റ്റാള്‍ജിയാ ആയിരിക്കുന്നു
:-)
ഞാന്‍ ഇല്ലാതെ കേരളത്തില്‍ നടക്കുന്ന ഒരു മീറ്റും മീറ്റ് ആയി പരിഗണിക്കുന്നതല്ല. ഈ മീറ്റും ഞാന്‍ അസാധുവായി പ്രഖ്യാപിക്കുന്നു. ചേച്ചിയേയ്, അമേരിക്കേലോട്ടൊക്കെ ഒന്ന് ഇറങ്ങ്. കേളത്തില്‍ ഒക്കെ എന്നാ ഇരുന്നിട്ടാ.
:)
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഫോട്ടോയും അടിക്കുറിപ്പും:
“ആനകള്‍ടെ ഇടയില്‍ പെട്ട എലി, അഥവ പാണ്ടി ലോറി കേറിയ തവള പോലെ ഞാന്‍.“
ഹ ഹ ഹ.. പാവം അതുല്യേച്ചി.. :-)
-അഭിലാഷ്
അതുല്യേച്ചീ... കലക്കി...
പടങ്ങളും അടിക്കുറിപ്പുകളും
KoLLam !..
:)
തെറ്റാണിത് ! തീര്‍ത്തും തെറ്റ് !!
ആ ചിത്രം 13 ഒന്നു ശ്രദ്ധിക്കൂ...
എന്തു തോന്ന്യാസമാണിത് ?
എന്റെ ബാക്കിലെ ബാക്കി മുടിയെവിടെ ?
ആരാണ് ഫോട്ടോഷോപ് ചെയ്തത് ?
തെറ്റാണിത് ! തീര്‍ത്തും തെറ്റ് !!
ആ ചിത്രം 13 ഒന്നു ശ്രദ്ധിക്കൂ...
എന്തു തോന്ന്യാസമാണിത് ?
എന്റെ ബാക്കിലെ ബാക്കി മുടിയെവിടെ ?
ആരാണ് ഫോട്ടോഷോപ് ചെയ്തത് ?
ഞാന്‍ നാട്ടീന്ന് പോരാന്‍ വേണ്ടി കാത്തിരുന്നു ല്ലേ..എല്ലാര്‍ക്കും കൂടെ കൂടാന്‍. ഞാന്‍ സമ്മതിക്കൂല്ല..എല്ലാത്തിനോടും പിണക്കമാ..സജ്ജിവേട്ടന്‍ ലിങ്ക് തന്നപ്പോള്‍ ക്ലിക്കി നോക്കിയതാ..ങ്ഹൂം..
എന്തായാലും നല്ല വിവരണം ട്ടാ അതുല്യേച്ചീ..നന്നായിട്ടുണ്ട്. എല്ലാവരേം ഒരിക്കല്‍ കൂടി കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷം..
സജ്ജിവേട്ടനൂം കലേഷേട്ടനും സ്വല്പം തടി കുറഞ്ഞോന്ന് ഒരു സംശയം ;)
കര്‍ത്താവേ....ഇതെപ്പോ...ഞാന്‍ അറിഞില്ലല്ലാ..
എന്നോടൊരു വാക്കു പറഞില്ലല്ലാ..
ആരെങ്കിലും ഒന്നുറക്കെ കരഞിരുന്നെങ്കില്‍...
അതുല്യാമ്മെ..ഇത് ശരി ആയില്ലാട്ടാ...
അതുല്യേച്ചീ
ഞാന്‍ മനോജ് .
നിരക്ഷരനെന്ന പേരില്‍ ബ്ലോഗുന്നുണ്ട് .
വീട് എറണാകുളത്ത് .
ജോലി അബുദാബിയിലെ ഒരു കമ്പനിയില്‍.
പക്ഷെ ഉലകം ചുറ്റലാണ് കൂടുതലും.
നല്ല നടപ്പ് തന്നെ. :-)
കുടുംബം ഇപ്പോള്‍ യു.കെ. യില്‍ .
ഞാന്‍ മാസത്തിലൊരിക്കല്‍ പോയി കാണും .
ബാക്കിയെല്ലാം ചേച്ചി തന്നെ കണുപിടിച്ച് ബോദ്ധ്യപ്പെട്ടതിനുശേഷം മീറ്റിന് വിളിച്ചാല്‍ മതി.
നാട്ടില് കച്ചേരിപ്പടിയിലാണ് . എറണാകുളത്ത് എവിടെവേണമെങ്കിലും ഓടി വരുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല.
നന്ദി.
നവവത്സരശംസകള്‍ .
എന്താ മനോജേ ഇത്. വളരെ സീരിയസ്സായിപ്പോയി എന്ന് തോന്നുന്നു. അതുല്ല്യ ഒരു രസത്തിന് ചോദിച്ചതല്ലേ വിശദവിവരങ്ങള്‍. നിരക്ഷരന്റെ പ്രൊഫൈലില്‍ ഉണ്ടല്ലോ ഇതല്ലാം. ബ്ലോഗ്ഗ് മീറ്റില്‍ കൂടാന്‍ മുട്ടിപ്പോയോ.
സത്യത്തില്‍ ബ്ലോഗ്ഗില്‍ കൂടി മാത്രം നമ്മളെല്ലാം അറിഞ്ഞിരിക്കുമ്പോഴല്ലേ ഒരു സുഖം. നേരില്‍ കണ്ടു കഴിഞ്ഞാല്‍ ആ ത്രില്‍ പോയില്ലേ.
എര്‍ണകുളത്ത് മീറ്റാന്‍ വരുന്നതിനേക്കാള്‍ യു.കെ. യിലോട്ടോടാന്‍ നോക്ക്.
This comment has been removed by the author.
അങ്കിളേ..
ഇതാ എന്റെ ഒരു കാര്യം . നേരെ ചൊവ്വേ ഒരു തമാശ പറയാന്‍ കൂടെ അറിഞ്ഞൂട.
പിന്നെ തമാശ കേട്ടാലും,വായിച്ചാലും മനസ്സിലാകുകേം ഇല്ല.വല്ലാത്ത കഷ്ടം തന്നെ.
അപ്പോ അങ്കിള് പറയണത് ബൂലോകന്മാര്‍ കണ്ടുമുട്ടാതിരിക്കുന്നതാണ് നല്ലതെന്നാണോ?
ങ്ങാ ..അതിലും ഒരു ചെറിയ രസമില്ലാതില്ല.
എന്റെ ദു:ഖം ഞാന്‍ രേഖപ്പെടുത്തുന്നു. ഞാനിതറിഞ്ഞീലയിന്നേവരേ.,.
എന്ന് കൊച്ചിയിലെ കൊതുകുകടികൊണ്ടുകൊണ്ട് ഒരു ബൂലോഗന്‍
:)
ഒത്തുകൂടല്‍ അസ്സലായി..
zzzzz2018.6.30
kate spade outlet
oakley sunglasses
fitflops
adidas nmd runner
michael kors outlet
prada outlet
jordans
bottega
pandora jewelry outlet
golden goose shoes
zzzzz2018.7.5
cheap basketball shoes
ugg boots clearance
moncler jackets
nike air max
fitflops sale
nba jerseys
canada goose outlet
mbt shoes
oakley sunglasses wholesale
cheap nhl jerseys
curry 6
moncler coat
hermes handbags
vans outlet
moncler jackets
nike lebron 16
jordans
golden goose sneakers
vapormax
birkin bag
Post a Comment
<< Home