Wednesday, May 30, 2007

ബിനുവിനു.

കുറുമാന്റെ മെയില്‍ വഴിയാണു ആദ്യമായിട്ട്‌ ബിനുവിന്റെ കൂട്ടുകാര്‍ അവനു വേണ്ടിയിട്ട ലിങ്കില്‍ പോവുകയും, ആ കുട്ടിയുടെ സ്ഥിതിയേ പറ്റി അറിയുകയും ചെയ്തത്‌.

ലിങ്കില്‍ നിന്ന് അറിഞ്ഞത്‌ :-
ബിനു 17 വയസ്സ്‌
സ്വദേശം വയനാട്‌
ഉപജീവനമാര്‍ഗ്ഗം - കുടുംബം ഒന്നിച്ച്‌ ചെയ്യുന്ന കൃഷി/കൂലിപ്പണി
ജ്യേഷ്ടന്മാരില്‍ ഒരാള്‍ ആത്മഹത്യ്‌ ചെയ്തു.
കടുത്ത ദാരിദ്ര്യം
ഒന്ന് കൈ ചലിപ്പിച്ചാല്‍ പോലും നുറുങ്ങുന്ന അസ്ഥികള്‍
(രണ്ടാം വയസ്സില്‍ തുടങ്ങിയത്‌)
അസുഖം : ഓസ്റ്റിയോ ജെനിസിസ്‌ ഇമ്പെര്‍ഫക്റ്റ്‌
വീടിനുള്ളില്‍ നിരങ്ങി നീങ്ങുവാന്‍ സാധിയ്കുന്നു.
സാക്ഷരത പ്രവര്‍ത്തനം മൂലം അല്‍പം വിദ്യാഭ്യാസം.
കവിതകളും മറ്റും എഴുതി രോഗത്തിന്റെ തീവ്രത മറക്കുന്നു.
ലിങ്കുകളില്‍ ആ കുട്ടി എഴുതിയ കവിതകള്‍ സ്കാന്‍ഡ്‌ ആയിട്ട്‌ ഇട്ടിട്ടുണ്ട്‌.
വിദഗ്ദ ചികല്‍സ/ഫിസിയോ തെറാപ്പി എന്നിവ കൊണ്ട്‌ അല്‍പം സ്വല്‍പം പിടിച്ച്‌ നില്‍ക്കാന്‍ സാധിയ്കുമെന്ന് വൈദ്യലോകം.

ഇനി,

ഈ ലിങ്കില്‍ കൊടുത്തിരിയ്കുന്ന ഡോക്ടര്‍ ശ്രീ. ഹരിയുമായി ഇന്ന് ഞാന്‍ സംസാരിച്ചിരുന്നു. ഇത്‌ വരെ ഒരു പരിധി വരെ ഇദ്ദേഹമാണു ഈ കുട്ടിയേ സൗജന്യമായി വീട്ടിലും മറ്റു പോയി ചികില്‍സിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍:

(1) ഇംഗ്ലീഷ്‌ ചികില്‍സ ഇപ്പോ ഇല്ല. അല്‍പം സ്വല്‍പം റ്റോണിക്കുകളും/വിറ്റാമിന്‍ റ്റാബ്ലറ്റ്‌ സും അല്ലാതെ.
(2) ശ്രീ ഹരിയുടെ മേല്‍നോട്ടത്തില്‍ തന്നേ, പേശികള്‍ക്ക്‌ ഫലം കിട്ടാനും മറ്റുമായി ഫിസിയോ തെറാപ്പിയും, ആയുര്‍വ്വേദ ചികില്‍സകളും ആരംഭിയ്കുവാന്‍ ഉദ്ദേശിയ്കുന്നു.
(3) ഇതിനായി പച്ച മരുന്നുകളും/കഷായങ്ങളും മറ്റു അടങ്ങിയ ഒരു ചികില്‍സാ വിധിയാണു മുമ്പിലുള്ളത്‌.(4) ഫിസിയോ തെറാപ്പിയുടെ ഭാഗമായിട്ട്‌ ഒരു സ്റ്റ്രെച്ചസും ഒരു വീല്‍ ചെയ്യറും മറ്റും നല്‍കിയാല്‍ അത്‌ കൂടുതല്‍ സഹായകമാവും.

മേല്‍പ്പറഞ്ഞതിനു എല്ലാം കൂടിയായി ആദ്യ ഘട്ട മരുന്നുകള്‍ക്കും, ചികില്‍സാ സഹായത്തിനും, വീല്‍ ചെയ്യറിനും മറ്റുമായി ഒരു ഇരുപതിനായ്യിരം രുപയുടെ (INR 20,000/-) എങ്കിലും ചിലവ്‌ വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

അതനുസരിച്ച്‌, ഈ പോസ്റ്റിലൂടെ യു.എ.യീലുള്ളവരുടെ സാമ്പത്തിക സഹായ സമാഹരണം അഭ്യര്‍ഥിയ്കുന്നു. അവരവര്‍ക്കാവുന്ന തുക ഇതിലേയ്കായി പിരിയ്കാന്‍ തമനു, അദ്ദേഹത്തിന്റെ ഒഴിവു സമയത്ത്‌ സമ്മതമുള്ള ബ്ലോഗ്ഗേഴ്സിന്റെ അടുത്ത്‌ വന്ന്/പറയുന്ന സ്ഥലത്ത്‌ വന്ന് ശേഖരിയ്കാമെന്ന് അറിയിച്ചിട്ടുണ്ട്‌.

ഉദ്ദേശിയ്കുന്ന തുക ഒരു കവറിലിട്ട്‌ പേരെഴുതിയോ പേരെഴുതാതെയോ സൗകര്യം പോലെ തമന്നുവിനെ ഏല്‍പ്പിച്ചാല്‍ ദേവന്‍ ലീവിനു പോകുന്നതിനു മുമ്പ്‌ ദേവന്‍ കൈവശം ഏല്‍പ്പിച്ചാല്‍ ബിനുവിന്റെ പേരിലുള്ള അഡ്രസ്സില്‍ ഒരു ഡ്രാഫ്റ്റാക്കി അയച്ച്‌, നാട്ടിലുള്ള ചുരുക്കം സമയത്തിനുള്ളില്‍ ദേവനു ബിനുവുമായി കൂടുതല്‍ സംസാരിയ്കാനും സാധിയ്കുമെന്ന് വിശ്വസിയ്കുന്നു.തമന്നുവിനെ/എന്നെ നേരില്‍ വിളിച്ചോ/അല്ലെങ്കില്‍ കമന്റ്‌ മുഖേനേയോ അഡ്രസ്സ്‌ പറയുമല്ലോ.

Labels:

25 Comments:

Blogger അതുല്യ said...

ബിനുവിനു വേണ്ടി.

11:58 AM  
Blogger ഇടിവാള്‍ said...

തമനു അണ്ണാ, ഷാര്‍ജയിലാണു താമസമെങ്കില്‍ എന്നെ വിളി ! നമ്പര്‍ അറിയാമല്ലോ? അല്ലെങ്കില്‍ മ്മടെ ചേച്ച്യോടു ചോദിക്കൂ...

ഇന്നു തന്നെ വൈകീട്ട് നമുക്കു കാണാം..

പരിമിതികള്‍ക്കുള്ളില്‍ നിന്ന് എന്തു സഹായത്തിനും തയ്യാര്‍...

12:11 PM  
Blogger Rasheed Chalil said...

തമനൂ ഞാന്‍ വിളിക്കാം...

12:17 PM  
Blogger കുറുമാന്‍ said...

ബിനുവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതൊരു നല്ലകാര്യം തന്നെ. അതുല്യേച്ചീ ഈ ഇനീഷ്യേറ്റീവിനു നന്ദി. തമനു, കരാമയില്‍ എപ്പോഴാ വരുന്നതെന്നു വച്ചാല്‍ ഒന്നു വിളിച്ച് പറഞ്ഞാല്‍ മതി, ഞാന്‍ എന്തിനൂം തയ്യാര്‍.

12:21 PM  
Blogger FX said...

വൈദ്യമടം തിരുമെനി ഇതില്‍ ചികില്‍സ വിജയകരമയി നടതിതയി അറിയാം.വൈദ്യമടം മെഴതൂര്‍ ത്രിശ്ശൂര്‍

2:08 PM  
Blogger FX said...

wher is the place of Binu?I think Ayur vedic treatment can help him.

2:12 PM  
Blogger ജിസോ ജോസ്‌ said...

യുഎഇ യില്‍ നിന്നു മാത്രമേ സഹായം സ്വികരിക്കുന്നുള്ളോ ? ഇവിടെ നാട്ടില്‍ ആരെങ്കിലും കോര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഒന്നറിയിക്കാമോ അതുല്യാമ്മേ ? സഹായിക്കാന്‍ ഞാന്‍ റെഡി !

2:45 PM  
Blogger അത്തിക്കുര്‍ശി said...

ഞാന്‍ ബന്ധപ്പെടാം..

നല്ല ഈ ഉദ്യമത്തിന്‌ അതുല്യയ്ക്ക്‌ നന്ദി and to Thamanu too.
qw_er_ty

3:11 PM  
Blogger തമനു said...

ഫ്രാന്‍സിയര്‍,
പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ഒന്നു പോയിനോക്കൂ.. ബിനുവിന്റെ വിലാസവും, വിവരങ്ങളും അതില്‍ ഉണ്ട്.

തക്കുടു,
ഇവിടെ ഒരു അഞ്ചാറു മണിക്കൂറുകള്‍ കൊണ്ട് ഒട്ടു മിക്ക ബ്ലോഗേര്‍സിനേയും നേരില്‍ കണ്ട് സഹായം സ്വീകരിക്കാന്‍ കഴിയും എന്നതിനാലാണ് ഇത്തര‍ം ഒരു നീക്കം. എല്ലാവരുടേയും സഹായം ആവശ്യമുണ്ട്, പക്ഷേ അത്‌ എത്രത്തോളം പ്രായോഗികമാണെന്നതാണ് പ്രശ്നം.

3:21 PM  
Blogger kichu / കിച്ചു said...

അതുല്യ

ഫോണ്‍ നംബര്‍ ഒന്നു തരാമൊ? തമന്നുവിന്റെയും വേണം.കഴിയുന്ന സഹായം ചെയ്യാം. ബ്ലൊഗില്‍ പൊസ്റ്റ് ചെയ്യുമെന്നു കരുതുന്നു

3:25 PM  
Blogger തമനു said...

ഫോണ്‍ നമ്പറുകള്‍..

അതുല്യ - +971 50 6971758
തമനു - +971 50 6786800

3:46 PM  
Blogger ജിസോ ജോസ്‌ said...

തമനു,

മറുപടിക്കു നന്ദി...,ബുദ്ധിമുട്ടു മനസിലാക്കുന്നു

നാട്ടിലെ സിനിയര്‍ ബ്ലോഗേര്‍സ് ആരെങ്കിലും ഇനിഷിയേറ്റിവ് എടുത്തുകുടെ ? അങ്ങനെ ഉണ്ടായാല്‍ അറിയിക്കു...

ഇതുമായി ബദ്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ഇതില്‍ സഹായിച്ച എല്ലാവരേയും ഇനി സഹായിക്കാന്‍ താല്പര്യം ഉള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ ! ബിനുവിന്റെ ചികിത്സക്കും എന്റെ പ്രാര്‍ത്ഥനകള്‍ !

3:59 PM  
Blogger അതുല്യ said...

അമേരിയ്കയിലെ/യു.കെയിലെ ബ്ലോഗ് സഹോദരന്ന്ങളുടെ സ്നേഹ നിര്‍ഭരമായ മെയിലുകളും സഹായം ബാങ്ക് വ്ഴി ആവുന പൈസ എത്തിയ്കാമെന്നുള്ള അറിയിപ്പ് എത്തിയിട്ടുണ്ട്. അവര്‍ക്ക് എല്ലാരുടെയും പേരില്‍ നന്ദി അറിയിയ്കട്ടേ. അല്പം കൂടുതല്‍ എന്തെങ്കിലും പിരിയുകയാണേങ്കില്‍ ത്രിശ്ശുരിലെ ഒരു മന്ദബുദ്ധി കുട്ടികളുള്ള കേന്രത്തിലേയ്ക് നമുക്ക് ഇതില്‍ നിന്നും കൊടുക്കാം. അല്ലെങ്കില്‍ ആരെങ്കിലും നാട്ടില്‍ പോകുന്നവരുണ്ടെങ്കില്‍ അവരുടെ ഏരിയയിലുള്ള ഏതെങ്കിലും അനാഥാലയത്തിലോ മറ്റോ കൊടുക്കാം. നമ്മളാല്‍ ആവുന്നത്. ഒരു ദിര്‍ഹം വീതം ഒരു മാസം നമ്മള്‍ മാറ്റി വച്ചാലും 10 പേരു ചേരുമ്പോഴത് 300 ദിര്‍ഹമാവുമ്പോള്‍ ഒരു അനാഥാ‍ലായത്തിലെ ഒരു ദിവസത്തേ ഉച്ചയൂണെങ്കിലും ആവുമെന്ന് ഓര്‍ക്കുമല്ലോ.

4:07 PM  
Blogger Radheyan said...

തമനു,നാളെ (വ്യാഴാഴ്ച്ച) കാണാന്‍ സാധിക്കുമോ,നമ്മള്‍ വളരെ അടുത്താണ് (മൊബൈല്‍ 0504240256).പറഞ്ഞാല്‍ ഞാന്‍ വന്നു കാണാം.

4:09 PM  
Blogger അതുല്യ said...

തക്കുടു നാട്ടില്‍ നിന്ന് അയയ്കണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ നേരിട്ട് സ്വരൂപിച്ച് അയയ്കുക.അയച്ച തുക ദയ്‌വായി ഇമെയില്‍ വഴി അറിയിയ്കുക. ആദ്യ ഘടുവായിട്ട് മേല്പറഞ തുകയേ എത്തിക്കേണ്ട്റ്റതുള്ളു. അതു കൊണ്ടാണിത് പറയുന്നത്. അല്ലാ തക്കുടുവിന്റെ മാത്രം എന്തെങ്കിലും സഹകരണമാണു എങ്കില്‍ ദയവായി ഒരു മെയില്‍ എനിക്ക്ക് അയയ്കു.

4:34 PM  
Blogger ഇടിവാള്‍ said...

" ഒരു ദിര്‍ഹം വീതം ഒരു മാസം നമ്മള്‍ മാറ്റി വച്ചാലും 10 പേരു ചേരുമ്പോഴത് 300 ദിര്‍ഹമാവുമ്പോള്‍ .."

നല്ല ബെസ്റ്റ് കണക്ക്! എം.കോം എവിടാരുന്നൂന്നാ പറഞ്ഞേ?
ഈ ചേച്ചീടെ ഒരു കാര്യം!

ഒരു മാസം ഒരു ദിര്‍ഹം വച്ച്, 10 പേരു മാറ്റി വച്ചാല്‍, അതു 10 ദിര്‍ഹമേ ആവൂ....

അതു 300 ദിര്‍ഹം ആവണമെങ്കില്‍ 30 മാസം കഴിയണം..

അതോ ഇനി “ബ്ലാക്ക് മാജിക്ക്” മൂലം 30 ഇരട്ടിയാക്കുന്ന നൈജീരിയന്‍/ആഫ്രിക്കന്‍ സാങ്കേതിക വിദ്യ വല്ലതും കയ്യിലുണ്ടോ?

** കലിപ്പു വരുമ്പോള്‍ വിഷ്ണു സഹസ്രനാമം ഉരുവിടുന്നത് നല്ലതാ.. ആ പുസ്തകം ഇല്ലെങ്കില്‍ പറഞ്ഞോളൂ, ഞാന്‍ 1 സംഘടിപ്പിച്ചു തരാം ;)

4:55 PM  
Blogger Rajeeve Chelanat said...

ആതുല്യ, തമന്നു - നല്ല സംരഭം. K.G.Suraj (aksharamonline@gmail.com) എന്നൊരു സുഹ്രൂത്തുമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച്. എന്നാണ് ദേവന്‍ നാട്ടില്‍ പോവുന്നത്? എന്റെ നമ്പറ്-050-5980849, താമസം ഷാര്‍ജ.കഴിയുന്ന സഹായം ചെയ്യണമെന്നുണ്ട്. ബന്ധപ്പെടുക.

5:08 PM  
Blogger :: niKk | നിക്ക് :: said...

ഒരു മാസം ഒരു ദിര്‍ഹം വച്ച്, 10 പേരു മാറ്റി വച്ചാല്‍, അതു 10 ദിര്‍ഹമേ ആവൂ....

ഹോ! ഈ ഇടിവാളിന്റെ ഒരു കാര്യം!

അതുല്യേച്ചി, ദേവേട്ടന്‍ നാട്ടിലെത്തിയോ? എത്തുമ്പോള്‍ വിളിക്കേണ്ട അക്കങ്ങള്‍ എതാ ?

4:58 AM  
Blogger :: niKk | നിക്ക് :: said...

വക്കാരീഷ്ടോയ്‌ സൂപ്പര്‍ :)

5:09 AM  
Blogger ശരണ്യ said...

എനിക്കു സങ്കടം വരുന്നു, ഞാന്‍ ഇവിടെ കോണ്ടാക്റ്റ്‌ ചെയ്യാന്‍ ശ്രമിക്കാം

12:33 PM  
Blogger Sha : said...

This comment has been removed by the author.

6:17 PM  
Anonymous Anonymous said...

മഹത്തായ ഉദ്യമം !
എന്റെ എല്ലാ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും..
സഹായങ്ങളും ...

6:40 PM  
Anonymous Anonymous said...

Chechi,

Happened to see your blog from thanimalayalam.org.
Rajeevettan (Rajeev chelant) had also messaged me regarding the same.
The information’s about Binu are very much precious for those who believes in
Humanity. Congratulations and assuring all the sincere support for the wonderful efforts you had made for Binu to bring him back to life.
There is a community with the orkut for supporting Binu and his poems.

http://www.orkut.com/Community.aspx?cmm=29672896

Please do join .So that we can mobilize all the support for Binu together.
Best Wishes for your future endeavors.

Thanks & Regards
K.G.Suraj
aksharamonline@gmail.com
+91 9447025877

3:13 PM  
Blogger http://www.theverdictindia.com said...

binuvinu 500 rupees money order ayakkunnundu. within a day or two.
and Surajinum ella nalla manushyarkkum ente asamsakal.
manassu maravichittillath oru samooham nammude idayil undakunnathu nallathanu.
thank you and all the best for this initiative.

6:33 AM  
Blogger അതുല്യ said...

ഈ പോസ്റ്റിലൂടെ കാര്യങ്ങള്‍ അറിഞ്ഞ്, ഈ കുട്ടിയെ സഹായിയ്കാന്‍ സന്നദ്ധത കാണിച്ച് മുന്നോട്ട് വന്ന എല്ലാ സുഹ്രുത്ത്ക്കളേയും ഞാന്‍ നന്ദി അറിയിയ്കുന്നു. ഇന്ന് രാവിലെ സ്വരുക്കൂട്ടിയ തുക ഡ്രാഫ്റ്റ് ആയിട്ട് ബിനുവിന്റെ വയനാടിലെ കാപ്പിസേട്ട് ബ്രാഞ്ചിലേയ്ക് അയയ്കുകയും, ബിനുവിനെയും ആ കുട്ടിയ ചികത്സിയ്കുന്ന ഡോക്ടറേയും വിളിച്ച് അറിയിച്ചിട്ടുണ്ട്.

ഇതില്‍ പ്രത്യേകമായിട്ട് ഞാന്‍ എടുത്ത് പറയാന്‍ ആഗ്രഹിയ്കുന്നത്, സഹായിയ്കാ‍ന്‍ മനസ്സ് കാണിച്ച എല്ലാ ബ്ലോഗ്ഗേഴ്സിനേയും ഒറ്റ ഒരു വെള്ളിയാശ്ച കൊണ്ട് തന്നെ പോയി കണ്ട് ഫണ്ട് സ്വരുപിയ്കാന്‍ സഹായിച്ച തമന്നുവിന്റേയും അഗ്രജന്റെയും മനസ്സാണു.ആകെ അവധി കിട്ടുന്ന ഒരു ദിവസം ഇതിനായി ചിലവഴിച്ച ഇവര്‍ക്ക് ഒരു പ്രത്യേക അഭിനന്ദനത്തിന്റെ പൂച്ചെണ്ട്.

2:03 PM  

Post a Comment

<< Home